വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 നവംബര്‍ 

സകല പ്രവൃ​ത്തി​ക​ളി​ലും നാം വിശു​ദ്ധ​രാ​യി​രി​ക്ക​ണം

സകല പ്രവൃ​ത്തി​ക​ളി​ലും നാം വിശു​ദ്ധ​രാ​യി​രി​ക്ക​ണം

“സകല പ്രവൃ​ത്തി​ക​ളി​ലും വിശു​ദ്ധ​രാ​യി​രി​ക്കു​വിൻ.”—1 പത്രോ. 1:15.

1, 2. (എ) ദൈവ​ജ​ന​ത്തിൽനിന്ന് എങ്ങനെ​യു​ള്ള നടത്തയാണ്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌? (ബി) ഏതു ചോദ്യ​ങ്ങൾക്കു​ള്ള ഉത്തരം ഈ ലേഖനം നൽകുന്നു?

ലേവ്യ​പു​സ്‌ത​കം വിശു​ദ്ധി​യു​ടെ പ്രാധാ​ന്യം ഊന്നി​പ്പ​റ​യു​ന്നു. അതു ചൂണ്ടി​ക്കാ​ണി​ച്ചു​കൊണ്ട്, ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ നമ്മുടെ നടത്ത വിശു​ദ്ധ​മാ​യി​രി​ക്കേ​ണ്ട​തി​ന്‍റെ ആവശ്യകത വ്യക്തമാ​ക്കാൻ അപ്പൊ​സ്‌ത​ല​നാ​യ പത്രോ​സി​നെ യഹോവ നിശ്ശ്വ​സ്‌ത​നാ​ക്കി. (1 പത്രോസ്‌ 1:14-16 വായിക്കുക.) അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളും ‘വേറെ ആടുക​ളും​’ ഏതെങ്കി​ലും ചില കാര്യ​ങ്ങ​ളിൽ മാത്രമല്ല, സകല പ്രവൃ​ത്തി​ക​ളി​ലും വിശു​ദ്ധ​രാ​യി​രി​ക്കാൻ കഠിന​ശ്ര​മം ചെയ്യണ​മെന്ന് “വിശു​ദ്ധ​നാ​യി​രി​ക്കു​ന്ന” യഹോവ പ്രതീ​ക്ഷി​ക്കു​ന്നു.—യോഹ. 10:16.

2 ലേവ്യ​പു​സ്‌ത​ക​ത്തിൽ അടങ്ങി​യി​രി​ക്കു​ന്ന ആത്മീയ​ര​ത്‌ന​ങ്ങ​ളെ​ക്കു​റിച്ച് കൂടു​ത​ലാ​യി പരി​ശോ​ധി​ക്കു​ന്ന​തിൽനി​ന്നും നമുക്ക് വളരെ​യ​ധി​കം പ്രയോ​ജ​ന​ങ്ങൾ നേടാ​നാ​കും. ആ പാഠങ്ങൾ ബാധക​മാ​ക്കു​ന്നത്‌ നമ്മുടെ സകല പ്രവൃ​ത്തി​ക​ളി​ലും വിശു​ദ്ധ​രാ​യി​രി​ക്കാൻ നമ്മെ സഹായി​ക്കും. പിൻവ​രു​ന്ന​വ​പോ​ലെ​യുള്ള ചില ചോദ്യ​ങ്ങൾ നാം പരിചി​ന്തി​ക്കും: ദൈവി​ക​ത​ത്ത്വ​ങ്ങ​ളിൽ വിട്ടു​വീ​ഴ്‌ച ചെയ്യു​ന്ന​തി​നെ നാം എങ്ങനെ​യാണ്‌ വീക്ഷി​ക്കേ​ണ്ടത്‌? യഹോ​വ​യു​ടെ പരമാ​ധി​കാ​രം ഉയർത്തി​പ്പി​ടി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് ലേവ്യ​പു​സ്‌ത​കം നമ്മെ എന്തു പഠിപ്പി​ക്കു​ന്നു? യാഗാർപ്പ​ണ​ങ്ങ​ളിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാൻ കഴിയും?

വിട്ടു​വീ​ഴ്‌ച ചെയ്യാ​തി​രി​ക്കാൻ ജാഗ്ര​ത​പാ​ലി​ക്കു​ക!

3, 4. (എ) ബൈബിൾനി​യ​മ​ങ്ങ​ളി​ലും തത്ത്വങ്ങ​ളി​ലും ക്രിസ്‌ത്യാ​നി​കൾ വിട്ടു​വീ​ഴ്‌ച ചെയ്യാ​തി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്? (ബി) നാം പ്രതി​കാ​രം ചെയ്യാ​നോ നീരസം വെച്ചു​കൊ​ണ്ടി​രി​ക്കാ​നോ പാടി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്?

3 യഹോ​വ​യെ പ്രസാ​ദി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നാം അവന്‍റെ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും മുറു​കെ​പ്പി​ടി​ക്ക​ണം. അക്കാര്യ​ങ്ങ​ളോട്‌ വിട്ടു​വീ​ഴ്‌ചാ​മ​നോ​ഭാ​വം  വെച്ചു​പു​ലർത്തു​ന്നെ​ങ്കിൽ നാം നമ്മെത്തന്നെ അശുദ്ധ​രാ​ക്കു​ക​യാ​യി​രി​ക്കും. നാം മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൻകീ​ഴി​ല​ല്ലെ​ങ്കി​ലും, ദൈവ​ദൃ​ഷ്ടി​യിൽ പ്രസാ​ദ​ക​ര​മാ​യ​തും അല്ലാത്ത​തും എന്താണ്‌ എന്നതി​നെ​ക്കു​റിച്ച് അതിലെ കല്‌പ​ന​കൾ നമുക്ക് ഉൾക്കാ​ഴ്‌ച തരുന്നു. ഉദാഹ​ര​ണ​ത്തിന്‌ ഇസ്രാ​യേ​ല്യ​രോട്‌ ഇങ്ങനെ കല്‌പി​ച്ചി​രു​ന്നു: “പ്രതി​കാ​രം ചെയ്യരു​തു; നിന്‍റെ ജനത്തിന്‍റെ മക്കളോ​ടു പക വെക്കരു​തു; കൂട്ടു​കാ​ര​നെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേ​ണം; ഞാൻ യഹോവ ആകുന്നു.”—ലേവ്യ. 19:17സി, 18.

4 നാം പ്രതി​കാ​രം ചെയ്യരു​തെന്ന് യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. അതു​പോ​ലെ, നാം നീരസം വെച്ചു​കൊ​ണ്ടി​രി​ക്ക​രു​തെ​ന്നാണ്‌ അവൻ ആഗ്രഹി​ക്കു​ന്നത്‌. (റോമ. 12:19) നാം ദൈവി​ക​നി​യ​മ​ങ്ങ​ളും തത്ത്വങ്ങ​ളും അവഗണി​ച്ചാൽ പിശാച്‌ അതിൽ സന്തോ​ഷി​ക്കും, യഹോ​വ​യു​ടെ നാമത്തിന്‌ അതു നിന്ദ വരുത്തു​ക​യും ചെയ്‌തേ​ക്കാം. മറ്റുള്ളവർ നമ്മെ മനപ്പൂർവം വേദനി​പ്പി​ച്ചാൽപ്പോ​ലും, നാം നീരസം സൂക്ഷി​ച്ചി​രി​ക്കു​ന്ന ‘പാത്ര​മാ​യി’ മാറരുത്‌. ശുശ്രൂ​ഷ​യെന്ന നിക്ഷേപം സൂക്ഷി​ക്കു​ന്ന “മൺപാ​ത്രങ്ങ”ളായി​രി​ക്കാ​നു​ള്ള വിശേ​ഷ​മാ​യ പദവി​യാണ്‌ ദൈവം നമുക്ക് നൽകി​യി​രി​ക്കു​ന്നത്‌. (2 കൊരി. 4:1, 7) ആസിഡ്‌ പോ​ലെ​യു​ള്ള നീരസം സൂക്ഷി​ക്കാ​നു​ള്ള​തല്ല ഈ മൺപാ​ത്ര​ങ്ങൾ!

5. അഹരോ​ന്‍റെ കുടും​ബം കടന്നു​പോ​യ വേദനാ​ക​ര​മാ​യ അനുഭ​വ​ത്തിൽനിന്ന് നമുക്ക് എന്താണ്‌ പഠിക്കാൻ കഴിയു​ന്നത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

5 അഹരോ​ന്‍റെ കുടും​ബം കടന്നു​പോ​യ വേദനാ​ക​ര​മാ​യ ഒരു അനുഭ​വ​മാണ്‌ ലേവ്യ​പു​സ്‌ത​കം 10:1-11-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. സ്വർഗ​ത്തിൽനിന്ന് തീ പുറ​പ്പെട്ട് അഹരോ​ന്‍റെ പുത്ര​ന്മാ​രാ​യ നാദാ​ബി​നെ​യും അബീഹൂ​വി​നെ​യും സമാഗ​മ​ന​കൂ​ടാ​ര​ത്തിൽവെച്ച് നശിപ്പി​ച്ച​പ്പോൾ ആ കുടും​ബാം​ഗ​ങ്ങൾ തകർന്നു​പോ​യി​ട്ടു​ണ്ടാ​കണം. മരിച്ച പ്രിയ​പ്പെ​ട്ട​വ​രെ​പ്ര​തി വിലപി​ക്ക​രു​തെന്ന ദൈവ​ക​ല്‌പന അഹരോ​ന്‍റെ​യും അവന്‍റെ കുടും​ബ​ത്തി​ന്‍റെ​യും വിശ്വാ​സ​ത്തി​ന്മേ​ലു​ള്ള എത്ര കഠിന​മാ​യ പരി​ശോ​ധ​ന​യാ​യി​രു​ന്നു! പുറത്താ​ക്ക​പ്പെട്ട കുടും​ബാം​ഗ​ത്തോ​ടോ മറ്റുള്ള​വ​രോ​ടോ സഹവസി​ക്കാ​തി​രു​ന്നു​കൊണ്ട് വിശു​ദ്ധ​രാ​ണെന്ന് നിങ്ങൾ വ്യക്തി​പ​ര​മാ​യി തെളി​യി​ക്കു​ന്നു​ണ്ടോ?—1 കൊരിന്ത്യർ 5:11 വായിക്കുക.

6, 7. (എ) പള്ളിയി​ലോ മറ്റ്‌ എവി​ടെ​യെ​ങ്കി​ലു​മോ പ്രാ​ദേ​ശി​ക മതാചാ​ര​പ്ര​കാ​രം നടത്തുന്ന ഒരു വിവാ​ഹ​ച്ച​ട​ങ്ങിന്‌ സംബന്ധി​ക്ക​ണ​മോ എന്ന് തീരു​മാ​നി​ക്കു​മ്പോൾ നാം എന്തെല്ലാം കാര്യങ്ങൾ കണക്കി​ലെ​ടു​ക്ക​ണം? (അടിക്കു​റി​പ്പു കാണുക.) (ബി) അത്തരത്തിൽ നടക്കുന്ന വിവാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള നമ്മുടെ നിലപാട്‌ സാക്ഷി​യ​ല്ലാ​ത്ത ബന്ധുവി​നോട്‌ എങ്ങനെ വിശദീ​ക​രി​ക്കാ​നാ​കും?

6 അഹരോ​നും കുടും​ബ​വും നേരി​ട്ട​ത്ര കഠിന​മാ​യ പരി​ശോ​ധ​ന​യെ ഒരുപക്ഷേ നമുക്ക് നേരി​ടേ​ണ്ടി​വ​രി​ല്ലാ​യി​രി​ക്കാം. എന്നാൽ സാക്ഷി​യ​ല്ലാ​ത്ത ഒരു ബന്ധുവി​ന്‍റെ, പള്ളിയി​ലോ മറ്റ്‌ എവി​ടെ​യെ​ങ്കി​ലു​മോ പ്രാ​ദേ​ശി​ക മതാചാ​ര​പ്ര​കാ​രം നടക്കുന്ന വിവാ​ഹ​ച്ച​ട​ങ്ങിൽ ഹാജരാ​കാ​നും ഉൾപ്പെ​ടാ​നും നമ്മെ ക്ഷണിക്കു​ന്നെ​ങ്കി​ലോ? അതിനു ഹാജരാ​കു​ന്ന​തിൽനിന്ന് വിലക്കുന്ന വ്യക്തമായ തിരു​വെ​ഴു​ത്തു കല്‌പ​ന​കൾ ഒന്നുമില്ല. എന്നാൽ അക്കാര്യ​ത്തിൽ ഒരു തീരു​മാ​നം സ്വീക​രി​ക്കു​ന്ന​തിന്‌ സഹായ​ക​ര​മാ​യ എന്തെങ്കി​ലും ബൈബിൾത​ത്ത്വ​ങ്ങൾ ഉണ്ടോ? *

7 മേൽപ്പ​റ​ഞ്ഞ​തു​പോ​ലു​ള്ള സാഹച​ര്യ​ങ്ങ​ളിൽ ദൈവ​മു​മ്പാ​കെ വിശുദ്ധി കാത്തു​സൂ​ക്ഷി​ക്കാ​നു​ള്ള നമ്മുടെ ദൃഢനി​ശ്ച​യം സാക്ഷി​ക​ള​ല്ലാ​ത്ത ബന്ധുക്കളെ അതിശ​യി​പ്പി​ച്ചേ​ക്കാം. (1 പത്രോ. 4:3, 4) അവരെ മുറി​പ്പെ​ടു​ത്താ​തി​രി​ക്കാൻ നാം തീർച്ച​യാ​യും ശ്രമി​ക്കും. എന്നാൽ അവരോട്‌ കാര്യങ്ങൾ ദയയോ​ടെ തുറന്ന് സംസാ​രി​ക്കു​ന്ന​താണ്‌ മിക്ക​പ്പോ​ഴും ഉചിതം. ചടങ്ങ് നടക്കു​ന്ന​തിന്‌ വളരെ മുമ്പേ​ത​ന്നെ അങ്ങനെ ചെയ്യു​ന്നത്‌ നന്നായി​രി​ക്കും. ക്ഷണിച്ച​തിന്‌ നമുക്ക് നന്ദിയും വിലമ​തി​പ്പും പ്രകാ​ശി​പ്പി​ക്കാൻ കഴിയും. തുടർന്ന്, അവിടെ നടക്കുന്ന ആരാധ​നാ​പ​ര​മാ​യ കാര്യ​ങ്ങ​ളിൽ നാം ഉൾപ്പെ​ടു​ക​യി​ല്ലാ​ത്ത​തി​നാൽ നാം ചെല്ലു​ന്നത്‌ അവരുടെ സന്തോ​ഷ​ത്തെ ബാധി​ക്കു​ക​യും അവർക്കും വിരു​ന്നു​കാർക്കും അസ്വസ്ഥ​ത​യു​ണ്ടാ​ക്കു​ക​യും ചെയ്‌തേ​ക്കാ​മെന്ന് നമുക്ക് അവരോ​ടു പറയാം. നമ്മുടെ വിശ്വാ​സ​ത്തി​ലും ബോധ്യ​ങ്ങ​ളി​ലും വിട്ടു​വീ​ഴ്‌ച ചെയ്യാ​തി​രി​ക്കാ​നു​ള്ള ഒരു വിധം ഇതാണ്‌.

യഹോ​വ​യു​ടെ പരമാ​ധി​കാ​രം ഉയർത്തി​പ്പി​ടി​ക്കുക

8. ലേവ്യ​പു​സ്‌ത​കം യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തെ എടുത്തു​കാ​ട്ടു​ന്നത്‌ എങ്ങനെ?

8 ലേവ്യ​പു​സ്‌ത​കം യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തെ എടുത്തു​കാ​ട്ടു​ന്നു. ലേവ്യ​പു​സ്‌ത​ക​ത്തിൽ കാണുന്ന നിയമ​ങ്ങ​ളു​ടെ ഉറവിടം യഹോ​വ​യാ​ണെന്ന് 30-ലേറെ തവണ എടുത്തു​പ​റ​ഞ്ഞി​രി​ക്കു​ന്നു. മോശ ഇത്‌ അംഗീ​ക​രി​ക്കു​ക​യും യഹോവ അവനോട്‌ ചെയ്യാൻ കല്‌പി​ച്ച​തെ​ല്ലാം അക്ഷരം​പ്ര​തി അനുസ​രി​ക്കു​ക​യും ചെയ്‌തു. (ലേവ്യ. 8:4, 5) അതേവി​ധ​ത്തിൽ, പരമാ​ധി​കാ​രി​യാ​യ യഹോവ നമ്മോടു കല്‌പി​ക്കു​ന്ന​തെ​ല്ലാം നമ്മളും എല്ലായ്‌പോ​ഴും അങ്ങനെ​ത​ന്നെ ചെയ്യണം. ഇക്കാര്യ​ത്തിൽ യഹോ​വ​യു​ടെ സംഘട​ന​യു​ടെ പിന്തുണ നമുക്കുണ്ട്. എന്നാൽ യേശു മരുഭൂ​മി​യിൽ ഒറ്റയ്‌ക്കാ​യി​രി​ക്കെ പരീക്ഷി​ക്ക​പ്പെ​ട്ട​തു​പോ​ലെ, നമ്മളും ഒറ്റയ്‌ക്കാ​യി​രി​ക്കു​മ്പോൾ വിശ്വാ​സ​ത്തി​ന്‍റെ പരി​ശോ​ധ​ന​യെ നേരി​ട്ടേ​ക്കാം. (ലൂക്കോ. 4:1-13) ദൈവ​ത്തി​ന്‍റെ പരമാ​ധി​കാ​ര​ത്തി​ലാണ്‌  നാം ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ങ്കിൽ, അവനിൽ നാം ആശ്രയി​ക്കു​ന്നെ​ങ്കിൽ, നമ്മെ​ക്കൊണ്ട് വിട്ടു​വീ​ഴ്‌ച ചെയ്യി​ക്കാ​നോ മാനു​ഷ​ഭ​യ​മെന്ന കെണി​യിൽ നമ്മെ വീഴി​ക്കാ​നോ ആർക്കും കഴിയില്ല.—സദൃ. 29:25.

9. സകല ജനതക​ളു​ടെ​യും ഇടയിൽ ദൈവ​ജ​നം ദ്വേഷി​ക്ക​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്?

9 ക്രിസ്‌തു​വി​ന്‍റെ അനുഗാ​മി​ക​ളും യഹോ​വ​യു​ടെ സാക്ഷി​ക​ളും ആയതി​നാൽ ലോക​മെ​ങ്ങു​മു​ള്ള ദേശങ്ങ​ളിൽ നാം ഉപദ്ര​വി​ക്ക​പ്പെ​ടു​ന്നു. നാം ഇതു പ്രതീ​ക്ഷി​ക്കേ​ണ്ട​താണ്‌. കാരണം, യേശു തന്‍റെ ശിഷ്യ​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “അന്ന് ആളുകൾ നിങ്ങളെ ഉപദ്ര​വ​ത്തിന്‌ ഏൽപ്പി​ക്കു​ക​യും കൊല്ലു​ക​യും ചെയ്യും. എന്‍റെ നാമം​നി​മി​ത്തം സകല ജനതക​ളും നിങ്ങളെ ദ്വേഷി​ക്കും.” (മത്താ. 24:9) ഈ വിദ്വേ​ഷ​ത്തി​ന്മ​ധ്യേ​യും നാം രാജ്യ​സു​വി​ശേ​ഷ​വേ​ല​യിൽ സഹിഷ്‌ണു​ത​യോ​ടെ തുടരു​ക​യും യഹോ​വ​യു​ടെ മുമ്പാകെ വിശു​ദ്ധ​രെന്ന് തെളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും ചെയ്യുന്നു. സത്യസ​ന്ധ​രും ശുദ്ധജീ​വി​തം നയിക്കു​ന്ന​വ​രും നിയമങ്ങൾ അനുസ​രി​ക്കു​ന്ന​വ​രും ആയ പൗരന്മാ​രാ​യി​രു​ന്നി​ട്ടും നമ്മെ ആളുകൾ ദ്വേഷി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? (റോമ. 13:1-7) നാം യഹോ​വ​യെ നമ്മുടെ പരമാ​ധി​കാ​രി​യാ​യി വീക്ഷി​ക്കു​ന്ന​താണ്‌ അതിന്‍റെ കാരണം! ‘അവനു മാത്രമേ’ നാം വിശു​ദ്ധ​സേ​വ​നം അർപ്പി​ക്കു​ക​യു​ള്ളൂ. അവന്‍റെ നീതി​യു​ള്ള നിയമ​ങ്ങ​ളി​ലും തത്ത്വങ്ങ​ളി​ലും നാം ഒരിക്ക​ലും വിട്ടു​വീ​ഴ്‌ച ചെയ്യില്ല.—മത്താ. 4:10.

10. ഒരു സഹോ​ദ​രൻ തന്‍റെ നിഷ്‌പ​ക്ഷ​ത​യിൽ വിട്ടു​വീ​ഴ്‌ച വരുത്തിയ സാഹച​ര്യ​ത്തിൽ എന്താണ്‌ സംഭവി​ച്ചത്‌?

10 കൂടാതെ, നാം ഈ “ലോക​ത്തി​ന്‍റെ ഭാഗമല്ല.” അതു​കൊ​ണ്ടു​ത​ന്നെ ലോക​ത്തി​ലെ യുദ്ധങ്ങ​ളി​ലും രാഷ്‌ട്രീ​യ കാര്യാ​ദി​ക​ളി​ലും നാം നിഷ്‌പ​ക്ഷത പാലി​ക്കു​ന്നു. (യോഹന്നാൻ 15:18-21; യെശയ്യാവു 2:4 വായിക്കുക.) എന്നാൽ ദൈവ​ത്തിന്‌ സമർപ്പിച്ച ചിലർ അവരുടെ നിഷ്‌പ​ക്ഷ​ത​യിൽ വിട്ടു​വീ​ഴ്‌ച ചെയ്‌തി​ട്ടുണ്ട്. ഇവരിൽ അനേക​രും മാനസാ​ന്ത​ര​പ്പെ​ടു​ക​യും കരുണാ​മ​യ​നാ​യ സ്വർഗീ​യ​പി​താ​വു​മാ​യുള്ള ബന്ധം വീണ്ടെ​ടു​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. (സങ്കീ. 51:17) എന്നാൽ ചിലർ മാനസാ​ന്ത​ര​പ്പെ​ട്ടി​ല്ല. ഉദാഹ​ര​ണ​ത്തിന്‌, രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ അന്യാ​യ​മാ​യി തടവി​ലാ​ക്ക​പ്പെട്ട, 45 വയസ്സിനു താഴെ​യു​ള്ള 160 സഹോ​ദ​ര​ന്മാ​രെ ഹംഗറി​യി​ലെ എല്ലാ തടവറ​ക​ളിൽനി​ന്നും ഒരു പട്ടണത്തിൽ ഒരുമി​ച്ചു​കൂ​ട്ടി. അവി​ടെ​വെച്ച് അവരോട്‌ സൈനി​ക​സേ​വ​നം സ്വീക​രി​ക്കാൻ ഉത്തരവി​ട്ടു. വിശ്വ​സ്‌ത​രാ​യ സഹോ​ദ​ര​ന്മാർ അതു നിരസി​ച്ചു​കൊണ്ട് ഉറച്ചു​നി​ന്നു. എന്നാൽ അക്കൂട്ട​ത്തി​ലെ ഒമ്പതു പേർ സൈനി​ക​പ്ര​തി​ജ്ഞ എടുക്കു​ക​യും യൂണി​ഫോം സ്വീക​രി​ക്കു​ക​യും ചെയ്‌തു. വിട്ടു​വീ​ഴ്‌ച​യ്‌ക്കു തയ്യാറാ​യ​വ​രിൽ ഒരാളെ രണ്ടു വർഷത്തി​നു ശേഷം വിശ്വ​സ്‌ത​രാ​യ സാക്ഷി​ക​ളെ വെടി​വെച്ച് കൊല്ലു​ന്ന​തി​നു​ള്ള ഒരു കൂട്ടം സൈനി​ക​രോ​ടൊ​പ്പം നിയമി​ച്ചു. ആ വിശ്വ​സ്‌ത​സാ​ക്ഷി​ക​ളോ​ടൊ​പ്പം അയാളു​ടെ ജഡിക സഹോ​ദ​ര​നും ഉണ്ടായി​രു​ന്നു! എന്നാൽ എന്തു​കൊ​ണ്ടോ ആ വധനിർവ​ഹ​ണം നടന്നില്ല.

നിങ്ങൾക്കു​ള്ള​തിൽ ഏറ്റവും മികച്ചത്‌ യഹോ​വ​യ്‌ക്ക് നൽകുക

11, 12. പുരാതന ഇസ്രാ​യേ​ലിൽ യഹോവ യാഗങ്ങൾ സ്വീക​രി​ച്ച വിധത്തിൽനിന്ന് ഇന്ന് ക്രിസ്‌ത്യാ​നി​കൾക്ക് എന്തു പഠിക്കാൻ കഴിയും?

11 മോ​ശൈ​ക​ന്യാ​യ​പ്ര​മാ​ണം അനുസ​രിച്ച് ഇസ്രാ​യേ​ല്യർ ഓരോ സാഹച​ര്യ​ത്തി​നും കൃത്യ​മാ​യി നിശ്ചയി​ച്ചി​രു​ന്ന യാഗങ്ങൾ അർപ്പി​ക്ക​ണ​മാ​യി​രു​ന്നു. (ലേവ്യ. 9:1-4, 15-21) ആ യാഗങ്ങൾ ഊനമി​ല്ലാ​ത്തവ ആയിരി​ക്ക​ണ​മാ​യി​രു​ന്നു. കാരണം, യേശു​വി​ന്‍റെ പൂർണ​ത​യു​ള്ള ബലിയി​ലേ​ക്കാണ്‌ അത്‌ വിരൽചൂ​ണ്ടി​യത്‌. കൂടാതെ, ഓരോ യാഗത്തി​നും വഴിപാ​ടി​നും അതി​ന്‍റേ​താ​യ നടപടി​ക്ര​മം ഉണ്ടായി​രു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, ഒരു കുഞ്ഞു പിറന്നാൽ അമ്മ എന്താണ്‌ ചെയ്യേ​ണ്ടി​യി​രു​ന്ന​തെന്നു നോക്കുക. ലേവ്യ​പു​സ്‌ത​കം 12:6 ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “മകന്നു വേണ്ടി​യോ മകൾക്കു വേണ്ടി​യോ അവളുടെ ശുദ്ധീ​ക​ര​ണ​കാ​ലം തികഞ്ഞ​ശേ​ഷം അവൾ ഒരു വയസ്സു​പ്രാ​യ​മു​ള്ള ആട്ടിൻകു​ട്ടി​യെ ഹോമ​യാ​ഗ​ത്തി​ന്നാ​യി​ട്ടും ഒരു പ്രാവിൻകു​ഞ്ഞി​നെ​യോ ഒരു കുറു​പ്രാ​വി​നെ​യോ പാപയാ​ഗ​ത്തി​ന്നാ​യി​ട്ടും സമാഗ​മ​ന​കൂ​ടാ​ര​ത്തി​ന്‍റെ വാതി​ല്‌ക്കൽ പുരോ​ഹി​ത​ന്‍റെ അടുക്കൽ കൊണ്ടു​വ​രേ​ണം.” നിശ്ചി​ത​മാ​യ നിബന്ധ​ന​ക​ളാണ്‌ ദൈവം നൽകി​യി​രു​ന്നത്‌. എന്നാൽ അതേസ​മ​യം ദൈവ​ത്തി​ന്‍റെ സ്‌നേ​ഹ​ത്തിൽ ഊന്നിയ ന്യായ​ബോ​ധ​വും നമുക്ക് ന്യായ​പ്ര​മാ​ണ​ത്തിൽ കാണാ​നാ​കും. ഒരു അമ്മയ്‌ക്ക് ആട്ടിൻകു​ട്ടി​യെ അർപ്പി​ക്കാൻ പ്രാപ്‌തി​യി​ല്ലെ​ങ്കിൽ രണ്ട് കുറു​പ്രാ​വി​നെ​യോ രണ്ടു പ്രാവിൻകു​ഞ്ഞി​നെ​യോ യാഗം അർപ്പി​ക്കാ​നാ​കു​മാ​യി​രു​ന്നു. (ലേവ്യ. 12:8) ദരി​ദ്ര​യാ​യ ഈ ആരാധി​ക​യെ​യും ചെല​വേ​റി​യ ഒരു വഴിപാട്‌ കൊണ്ടു​വ​രു​ന്ന വ്യക്തി​യെ​യും യഹോവ ഒരു​പോ​ലെ വിലമ​തി​ക്കു​ക​യും സ്‌നേ​ഹി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. ഇതിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?

12 ദൈവ​ത്തിന്‌ “അധരഫലം എന്ന സ്‌തോ​ത്ര​യാ​ഗം” അർപ്പി​ക്കാൻ അപ്പൊ​സ്‌ത​ല​നാ​യ പൗലോസ്‌ സഹവി​ശ്വാ​സി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (എബ്രാ. 13:15) യഹോ​വ​യു​ടെ വിശു​ദ്ധ​നാ​മ​ത്തെ പരസ്യ​മാ​യി പ്രഖ്യാ​പി​ക്കാൻ നമ്മുടെ അധരങ്ങളെ നാം ഉപയോ​ഗി​ക്ക​ണം. ബധിര​രാ​യ സഹോ​ദ​ര​ങ്ങൾ ആംഗ്യ​ഭാ​ഷ​യി​ലൂ​ടെ ദൈവ​ത്തിന്‌ അത്തരം സ്‌തുതി അർപ്പി​ക്കു​ന്നു. വീട്ടിൽത്ത​ന്നെ കഴി​യേ​ണ്ടി​വ​രു​ന്ന സഹോ​ദ​ര​ങ്ങൾ കത്തുകൾ എഴുതി​യും ടെലി​ഫോൺ സാക്ഷീ​ക​ര​ണം നടത്തി​യും  സന്ദർശ​ക​രോ​ടും സഹായി​ക​ളോ​ടും സുവാർത്ത പറഞ്ഞും കൊണ്ട് ദൈവത്തെ സ്‌തു​തി​ക്കു​ന്നു. പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ട്ടു​കൊണ്ട് എത്രമാ​ത്രം യഹോ​വ​യെ സ്‌തു​തി​ക്കാ​നാ​കും എന്നത്‌ നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും കഴിവി​നെ​യും ആരോ​ഗ്യ​ത്തെ​യും ആശ്രയി​ച്ചി​രി​ക്കു​ന്നു. എന്നാൽ അത്‌ നമ്മുടെ ഏറ്റവും മികച്ച​താ​യി​രി​ക്കേ​ണ്ട​തുണ്ട്.—റോമ. 12:1; 2 തിമൊ. 2:15.

13. ശുശ്രൂ​ഷ​യി​ലെ നമ്മുടെ പങ്ക് റിപ്പോർട്ടു ചെയ്യേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

13 നമ്മുടെ സ്‌തോ​ത്ര​യാ​ഗ​ങ്ങൾ നാം ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട് സ്വമന​സ്സാ​ലെ അവന്‌ അർപ്പി​ക്കു​ന്ന യാഗങ്ങ​ളാണ്‌. (മത്താ. 22:37, 38) എന്നാൽ, ശുശ്രൂ​ഷ​യി​ലെ നമ്മുടെ പ്രവർത്ത​നം റിപ്പോർട്ടു ചെയ്യാൻ നമ്മോട്‌ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. ഈ ക്രമീ​ക​ര​ണ​ത്തോട്‌ നമുക്കു​ണ്ടാ​യി​രി​ക്കേണ്ട മനോ​ഭാ​വം എന്താണ്‌? നാം ഓരോ മാസവും നൽകുന്ന റിപ്പോർട്ട് നമ്മുടെ ദൈവി​ക​ഭ​ക്തി​യു​മാ​യി ബന്ധപ്പെ​ട്ട​താണ്‌. (2 പത്രോ. 1:7) പക്ഷേ, വലി​യൊ​രു സംഖ്യ റിപ്പോർട്ടിൽ കാണി​ക്കാൻവേ​ണ്ടി​മാ​ത്രം നാം വയൽശു​ശ്രൂ​ഷ​യിൽ അനേകം മണിക്കൂർ ചെലവ​ഴി​ക്കാ​നു​ള്ള സമ്മർദ​ത്തിൻ കീഴി​ലാ​കേ​ണ്ട​തി​ല്ല. നേഴ്‌സിങ്‌ ഹോമിൽ കഴിയു​ന്ന​വ​രോ ആരോ​ഗ്യ​പ​രി​മി​തി​ക​ളു​ള്ള​വ​രോ ആയ പ്രസാ​ധ​കർക്ക് ഒരു മണിക്കൂർ തികച്ചു പ്രവർത്തി​ക്കാൻ കഴി​ഞ്ഞെ​ന്നു വരില്ല. അങ്ങനെ​യു​ള്ള​വർക്ക് 15 മിനി​ട്ടു​പോ​ലും റിപ്പോർട്ട് ചെയ്യാൻ ക്രമീ​ക​ര​ണ​മുണ്ട്. ആ ഏതാനും മിനി​ട്ടു​കൾ ആ വ്യക്തി​യു​ടെ ഏറ്റവും മികച്ച വഴിപാ​ടാ​യി യഹോവ വിലമ​തി​ക്കു​ന്നു. അവൻ അതിനെ തന്നോ​ടു​ള്ള സ്‌നേ​ഹ​ത്തി​ന്‍റെ​യും തന്‍റെ ഒരു സാക്ഷി​യാ​യി സേവി​ക്കാ​നു​ള്ള അമൂല്യ​പ​ദ​വി​യോ​ടുള്ള വിലമ​തി​പ്പി​ന്‍റെ​യും പ്രകട​ന​മാ​യി വീക്ഷി​ക്കു​ന്നു. ചെല​വേ​റി​യ യാഗങ്ങൾ നടത്താൻ സാഹച​ര്യ​മി​ല്ലാ​തി​രുന്ന ചില ഇസ്രാ​യേ​ല്യ​രെ​പ്പോ​ലെ, ഇന്ന് പരിമി​തി​ക​ളു​ള്ള ദൈവ​ദാ​സർക്കും ശുശ്രൂ​ഷ​യി​ലെ തങ്ങളുടെ പങ്ക് റിപ്പോർട്ടു ചെയ്യാൻ കഴിയും. ദൈവം അവരെ​യും വില​യേ​റി​യ​വ​രാ​യി കാണുന്നു. നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും റിപ്പോർട്ടു​കൾ ലോക​വ്യാ​പക റിപ്പോർട്ടി​ന്‍റെ ഭാഗമാ​കു​ന്നു. ഇത്‌ ഭാവി മുന്നിൽ കണ്ട് സുവി​ശേ​ഷ​വേല നന്നായി ആസൂ​ത്ര​ണം ചെയ്യാൻ സംഘട​ന​യെ സഹായി​ക്കു​ന്നു. അങ്ങനെ ചിന്തി​ക്കു​മ്പോൾ, ശുശ്രൂ​ഷ​യി​ലെ നമ്മുടെ പങ്ക് റിപ്പോർട്ടു​ചെ​യ്യാൻ ആവശ്യ​പ്പെ​ടു​ന്നത്‌ അനുചി​ത​മാ​ണെന്ന് തോന്നു​ന്നു​ണ്ടോ?

നമ്മുടെ പഠനശീ​ല​ങ്ങ​ളും സ്‌തോ​ത്ര​യാ​ഗ​ങ്ങ​ളും

14. നമ്മുടെ പഠനശീ​ല​ങ്ങ​ളെ പരി​ശോ​ധി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടെന്ന് വിശദീ​ക​രി​ക്കു​ക.

14 ലേവ്യ​പു​സ്‌ത​ക​ത്തി​ലെ ആത്മീയ​നി​ക്ഷേ​പ​ങ്ങ​ളിൽ ചിലത്‌ പരിചി​ന്തി​ച്ചു കഴിഞ്ഞ​തി​ന്‍റെ വെളി​ച്ച​ത്തിൽ നിങ്ങൾ ഇപ്പോൾ ഇങ്ങനെ ചിന്തി​ക്കു​ന്നു​ണ്ടാ​കും: ‘ഈ പുസ്‌ത​കം ദൈവ​നി​ശ്ശ്വ​സ്‌ത​മാ​യ വചനത്തിൽ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്ന് കുറെ​ക്കൂ​ടെ മെച്ചമാ​യി എനിക്ക് ഇപ്പോൾ മനസ്സി​ലാ​ക്കാ​നാ​കു​ന്നുണ്ട്.’ (2 തിമൊ. 3:16) വിശുദ്ധി കാത്തു​സൂ​ക്ഷി​ക്കാൻ നിങ്ങൾ ഇപ്പോൾ ഏറെ ദൃഢചി​ത്ത​നാണ്‌. നമുക്കുള്ള ഏറ്റവും നല്ലത്‌ യഹോവ ആവശ്യ​പ്പെ​ടു​ന്നു, അതിന്‌ അവൻ യോഗ്യ​നു​മാണ്‌. കൂടാതെ, ഈ രണ്ടു ലേഖന​ങ്ങ​ളി​ലൂ​ടെ ലേവ്യ​പു​സ്‌ത​ക​ത്തി​ലെ ചില വിവരങ്ങൾ പഠിച്ച​പ്പോൾ മുഴു​ബൈ​ബി​ളും ആഴത്തിൽ ഗവേഷണം ചെയ്‌ത്‌ പഠിക്കാ​നു​ള്ള ആഗ്രഹം നിങ്ങളിൽ വർധി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കാം. (സദൃശവാക്യങ്ങൾ 2:1-5 വായിക്കുക.) നിങ്ങളു​ടെ പഠനശീ​ലം എങ്ങനെ​യു​ണ്ടെന്ന് പ്രാർഥ​നാ​പൂർവം പരി​ശോ​ധി​ക്കു​ക. യഹോ​വ​യ്‌ക്കു സ്വീകാ​ര്യ​മാ​യ വിധത്തിൽ സ്‌തോ​ത്ര​യാ​ഗ​ങ്ങൾ അർപ്പി​ക്കാൻ നിങ്ങൾ തീർച്ച​യാ​യും ആഗ്രഹി​ക്കു​ന്നു​ണ്ടാ​വും. ടെലി​വി​ഷൻ പരിപാ​ടി​കൾ, കായി​ക​വി​നോ​ദ​ങ്ങൾ, സമയം പാഴാ​ക്കി​ക്ക​ള​യു​ന്ന ശീലങ്ങ​ളും പ്രവർത്ത​ന​ങ്ങ​ളും, മൊ​ബൈൽ ഫോണി​ലും മറ്റുമുള്ള ഗെയി​മു​കൾ എന്നിവ​യൊ​ക്കെ നിങ്ങളു​ടെ ശ്രദ്ധ വ്യതി​ച​ലി​പ്പി​ക്കു​ന്ന​താ​യും ആത്മീയ പുരോ​ഗ​തി തടസ്സ​പ്പെ​ടു​ത്തു​ന്ന​താ​യും നിങ്ങൾക്ക് തോന്നു​ന്നു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ എബ്രാ​യർക്ക് എഴുതിയ ലേഖന​ത്തി​ലെ അപ്പൊ​സ്‌ത​ല​നാ​യ പൗലോ​സി​ന്‍റെ ചില പ്രസ്‌താ​വ​ന​കൾ ധ്യാനി​ക്കു​ന്നത്‌ പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കും.

ബൈബിൾ പഠനത്തി​നും കുടും​ബാ​രാ​ധ​ന​യ്‌ക്കും ജീവി​ത​ത്തിൽ നിങ്ങൾ മുൻഗണന കൊടു​ക്കു​ന്നു​ണ്ടോ? (14-‍ാ‍ം ഖണ്ഡിക കാണുക)

15, 16. എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്ക് എഴുതി​യ​പ്പോൾ പൗലോസ്‌ തുറന്ന ഭാഷ ഉപയോ​ഗി​ച്ചത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു?

15 അപ്പൊ​സ്‌ത​ല​നാ​യ പൗലോസ്‌ എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്ക് എഴുതവെ ചില കാര്യങ്ങൾ ഒട്ടും വളച്ചു​കെ​ട്ടി​ല്ലാ​തെ അവരോ​ടു തുറന്നു​പ​റ​ഞ്ഞു. (എബ്രായർ 5:7, 11-14 വായിക്കുക.) അവൻ  തന്‍റെ വാക്കു​ക​ളിൽ വെള്ളം ചേർത്തില്ല! ‘കേൾക്കാൻ മാന്ദ്യ​മു​ള്ള​വ​രാണ്‌ നിങ്ങൾ’ എന്ന് അവൻ അവരോട്‌ പറഞ്ഞു. എന്തു​കൊ​ണ്ടാ​യി​രി​ക്കും പൗലോസ്‌ ഇത്ര തുറന്ന ഭാഷ ഉപയോ​ഗി​ച്ചത്‌? കട്ടിയായ ആത്മീയാ​ഹാ​ര​ത്തി​നു പകരം പാൽ കുടി​ച്ചു​കൊണ്ട് തുടരാൻ ആഗ്രഹിച്ച ക്രിസ്‌ത്യാ​നി​ക​ളോട്‌ യഹോ​വ​യ്‌ക്കു​ണ്ടാ​യി​രുന്ന സ്‌നേ​ഹ​വും പരിഗ​ണ​ന​യു​മാണ്‌ അവൻ പ്രതി​ഫ​ലി​പ്പി​ച്ചത്‌. അടിസ്ഥാന ക്രിസ്‌തീ​യ ഉപദേ​ശ​ങ്ങൾ അറി​യേ​ണ്ടത്‌ മർമ​പ്ര​ധാ​ന​മാണ്‌. പക്ഷേ ക്രിസ്‌തീ​യ​പ​ക്വ​ത​യി​ലേക്ക് ആത്മീയ​മാ​യി വളരാൻ ‘കട്ടിയായ ആഹാരം’ കൂടി​യേ​തീ​രൂ.

16 കാലം നോക്കി​യാൽ, മറ്റുള്ള​വ​രെ പഠിപ്പി​ക്കാ​നു​ള്ള പ്രാപ്‌തി​യി​ലേക്ക് പുരോ​ഗ​തി പ്രാപി​ക്കേ​ണ്ട​വ​രാ​യി​രു​ന്നു എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾ. പക്ഷേ, മറ്റാ​രെ​ങ്കി​ലും അവരെ പഠിപ്പി​ക്കേണ്ട അവസ്ഥയി​ലാ​യി​രു​ന്നു ഇപ്പോ​ഴും അവർ. എന്തു​കൊണ്ട്? കാരണം ‘കട്ടിയായ ആഹാരം’ അവർ അവഗണി​ച്ചി​രു​ന്നു. നിങ്ങ​ളോ​ടു തന്നെ ഇങ്ങനെ ചോദി​ക്കു​ക: ‘കട്ടിയായ ആത്മീയ ആഹാര​ത്തോട്‌ എനിക്ക് ഉചിത​മാ​യ മനോ​ഭാ​വ​മു​ണ്ടോ? ഞാൻ അത്‌ ഭക്ഷിക്കു​ന്നു​ണ്ടോ? അതോ പ്രാർഥ​നാ​പൂർവ​മു​ള്ള ആഴമായ ബൈബിൾപ​ഠ​ന​ത്തിൽനിന്ന് ഒഴിഞ്ഞു​മാ​റു​ക​യാ​ണോ ഞാൻ? അങ്ങനെ​യാ​ണെ​ങ്കിൽ, ശരിയായ പഠനശീ​ല​ത്തി​ന്‍റെ അഭാവ​മാ​ണോ എന്‍റെ പ്രശ്‌ന​ത്തിന്‌ കാരണം?’ മറ്റുള്ള​വ​രോട്‌ പ്രസം​ഗി​ക്കാൻ മാത്രമല്ല, അവരെ പഠിപ്പിച്ച് ശിഷ്യ​രാ​ക്കാ​നു​ള്ള നിയോ​ഗ​വും നമുക്കുണ്ട്.—മത്താ. 28:19, 20.

17, 18. (എ) നാം കട്ടിയായ ആത്മീയാ​ഹാ​രം ക്രമമാ​യി ഭക്ഷി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്? (ബി) ക്രിസ്‌തീ​യ​യോ​ഗ​ങ്ങൾക്ക് സംബന്ധി​ക്കു​ന്ന​തി​നു മുമ്പ് മദ്യം ഉപയോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് നമുക്ക് എന്തു വീക്ഷണ​മു​ണ്ടാ​യി​രി​ക്കാ​നാ​കും?

17 കുറ്റ​ബോ​ധം തോന്നി​പ്പി​ച്ചോ നിർബ​ന്ധി​ച്ചോ നമ്മെ ബൈബിൾ പഠിപ്പി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നി​ല്ല. ബൈബിൾപ​ഠ​നം നമ്മിൽ പലർക്കും അത്ര എളുപ്പ​മാ​യി​രു​ന്നേ​ക്കില്ല. വർഷങ്ങ​ളാ​യി ദൈവ​ത്തി​ന്‍റെ സമർപ്പി​ത​സേ​വ​ക​രാ​ണെ​ങ്കി​ലും അടുത്ത​യി​ടെ ദൈവത്തെ സേവി​ക്കാൻ തുടങ്ങി​യ​വ​രാ​ണെ​ങ്കി​ലും നാമെ​ല്ലാം കട്ടിയായ ആത്മീയാ​ഹാ​രം ക്രമമാ​യി ഭക്ഷിക്കണം. വിശു​ദ്ധ​രാ​യി തുടരാൻ അത്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌.

18 വിശു​ദ്ധ​രാ​യി​രി​ക്കാൻ നാം തിരു​വെ​ഴു​ത്തു​കൾ ശ്രദ്ധ​യോ​ടെ പരി​ശോ​ധി​ക്കു​ക​യും ദൈവം നമ്മോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌ ചെയ്യു​ക​യും വേണം. അഹരോ​ന്‍റെ പുത്ര​ന്മാ​രാ​യ നാദാ​ബും അബീഹൂ​വും ദൈവ​സ​ന്നി​ധി​യിൽ “അന്യാഗ്നി” കൊണ്ടു​വ​ന്നത്‌ നിമിത്തം കൊല്ല​പ്പെട്ട സന്ദർഭം പരിചി​ന്തി​ക്കു​ക. ഒരുപക്ഷേ മദ്യല​ഹ​രി​യി​ലാ​യി​രു​ന്നി​രി​ക്കാം അവർ അങ്ങനെ ചെയ്‌തത്‌. (ലേവ്യ. 10:1, 2) അപ്പോൾ ദൈവം അഹരോ​നോട്‌ പറഞ്ഞത്‌ എന്താ​ണെന്ന് നോക്കുക. (ലേവ്യപുസ്‌തകം 10:8-11 വായിക്കുക.) ക്രിസ്‌തീ​യ​യോ​ഗ​ങ്ങൾക്ക് പോകു​ന്ന​തി​നു​മു​മ്പാ​യി മദ്യം ചേർത്തി​ട്ടു​ള്ള യാതൊ​ന്നും കുടി​ക്ക​രുത്‌ എന്നാണോ ആ വിവര​ണ​ത്തി​ന്‍റെ അർഥം? പിൻവ​രു​ന്ന ആശയങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കു​ക: നാം ന്യായ​പ്ര​മാ​ണ​ത്തിൻകീ​ഴി​ലല്ല. (റോമ. 10:4) ചില ദേശങ്ങ​ളിൽ നമ്മുടെ സഹവി​ശ്വാ​സി​കൾ യോഗ​ങ്ങൾക്ക് സംബന്ധി​ക്കു​ന്ന​തി​നു​മുമ്പ് ഭക്ഷണ​വേ​ള​യിൽ മിതമായ അളവിൽ മദ്യം ഉപയോ​ഗി​ക്കാ​റുണ്ട്. പെസഹാ​ച​ര​ണ​വേ​ള​യിൽ നാല്‌ പാനപാ​ത്രം വീഞ്ഞ് ഉപയോ​ഗി​ച്ചി​രു​ന്നു. തന്‍റെ മരണത്തി​ന്‍റെ സ്‌മാ​ര​കം ഏർപ്പെ​ടു​ത്ത​വെ, യേശു അപ്പൊ​സ്‌ത​ല​ന്മാർക്ക് തന്‍റെ രക്തത്തെ പ്രതി​നി​ധാ​നം ചെയ്യുന്ന വീഞ്ഞ് കുടി​ക്കാൻ നൽകു​ക​യു​ണ്ടാ​യി. (മത്താ. 26:27) അമിത​മ​ദ്യ​പാ​ന​ത്തെ​യും മദ്യാ​സ​ക്തി​യെ​യും ബൈബിൾ കുറ്റം​വി​ധി​ക്കു​ന്നു. (1 കൊരി. 6:10; 1 തിമൊ. 3:8) വിശു​ദ്ധ​സേ​വ​ന​ത്തി​ന്‍റെ ഏതെങ്കി​ലും വശത്ത്‌ ഏർപ്പെ​ടു​ന്ന​തി​നു മുമ്പ് മദ്യം അടങ്ങിയ പാനീ​യ​ങ്ങൾ പാടേ ഒഴിവാ​ക്കാൻ പല ക്രിസ്‌ത്യാ​നി​ക​ളു​ടെ​യും മനസ്സാക്ഷി അവരെ പ്രേരി​പ്പി​ച്ചേ​ക്കാം. എന്നിരു​ന്നാ​ലും, സാഹച​ര്യ​ങ്ങൾ ഓരോ ദേശത്തും വ്യത്യ​സ്‌ത​മാണ്‌. അതു​കൊണ്ട്, ദൈവത്തെ പ്രസാ​ദി​പ്പി​ക്കു​ന്ന തരത്തിൽ വിശു​ദ്ധി​യോ​ടെ​യു​ള്ള നടത്ത കാത്തു​സൂ​ക്ഷി​ക്കാൻ തക്കവണ്ണം ക്രിസ്‌ത്യാ​നി​കൾ ‘ശുദ്ധവും അശുദ്ധ​വും തമ്മിൽ വകതി​രിച്ച്’ മനസ്സി​ലാ​ക്കേ​ണ്ട​തുണ്ട് എന്നതാണ്‌ പ്രധാ​ന​പ്പെട്ട സംഗതി.

19. (എ) കുടും​ബാ​രാ​ധ​ന​യി​ലും വ്യക്തി​പ​ര​മാ​യ പഠനത്തി​ലും നാം എന്ത് മനസ്സിൽപ്പി​ടി​ക്ക​ണം? (ബി) വിശു​ദ്ധ​രെന്ന് തെളി​യി​ക്കു​ന്ന​തിന്‌ എന്തു ചെയ്യാൻ നിങ്ങൾ ദൃഢചി​ത്ത​രാണ്‌?

19 ദൈവ​വ​ച​ന​ത്തിൽ കുഴി​ച്ചി​റ​ങ്ങി തിരയു​ന്നെ​ങ്കിൽ പല ആത്മീയ​ര​ത്‌ന​ങ്ങ​ളും കണ്ടെത്താൻ നമുക്ക് കഴിയും. ലഭ്യമാ​യി​ട്ടു​ള്ള എല്ലാ ഗവേഷ​ണോ​പാ​ധി​ക​ളും നിങ്ങളു​ടെ കുടും​ബാ​രാ​ധ​ന​യി​ലും വ്യക്തി​പ​ര​മാ​യ പഠനത്തി​ലും ഉപയോ​ഗി​ക്കു​ക. യഹോ​വ​യെ​യും അവന്‍റെ ഉദ്ദേശ്യ​ങ്ങ​ളെ​യും കുറി​ച്ചു​ള്ള പരിജ്ഞാ​നം വർധി​പ്പി​ക്കു​ക. അവനോട്‌ അധിക​മ​ധി​കം അടുത്തു​ചെ​ല്ലു​ക. (യാക്കോ. 4:8) സങ്കീർത്ത​ന​ക്കാ​രൻ പാടി​യ​തു​പോ​ലെ ദൈവ​ത്തോട്‌ പ്രാർഥി​ക്കു​ക: “നിന്‍റെ ന്യായ​പ്ര​മാ​ണ​ത്തി​ലെ അത്ഭുത​ങ്ങ​ളെ കാണേ​ണ്ട​തി​ന്നു എന്‍റെ കണ്ണുകളെ തുറ​ക്കേ​ണ​മേ.” (സങ്കീ. 119:18) ദൈവ​വ​ച​ന​ത്തി​ലെ നിയമ​ങ്ങ​ളി​ലും തത്ത്വങ്ങ​ളി​ലും നാം ഒരിക്ക​ലും വിട്ടു​വീ​ഴ്‌ച ചെയ്യരുത്‌. “വിശു​ദ്ധ​നാ​യി​രി​ക്കു​ന്ന” യഹോ​വ​യു​ടെ പരമോ​ന്ന​ത​നി​യ​മ​ത്തി​നു മനസ്സോ​ടെ കീഴ്‌പെ​ടു​ക. “ദൈവ​ത്തി​ന്‍റെ സുവി​ശേ​ഷം ഘോഷി​ക്കു​ക​യെന്ന വിശു​ദ്ധ​വേ​ല​യിൽ” തീക്ഷ്ണ​ത​യോ​ടെ ഏർപ്പെ​ടു​ക. (1 പത്രോ. 1:15; റോമ. 15:16) ദുഷ്ടത നിറഞ്ഞ ഈ അന്ത്യനാ​ളു​ക​ളിൽ വിശു​ദ്ധ​രെന്ന് തെളി​യി​ക്കു​ക. സകല പ്രവൃ​ത്തി​ക​ളി​ലും വിശു​ദ്ധ​രാ​യി​രു​ന്നു​കൊണ്ട് പരിശു​ദ്ധ​ദൈ​വ​മാ​യ യഹോ​വ​യു​ടെ പരമാ​ധി​കാ​രം നമുക്ക് ഉയർത്തി​പ്പി​ടി​ക്കാം.

^ ഖ. 6 2002 മെയ്‌ 15 വീക്ഷാഗോപു​ത്തി​ലെ “വായന​ക്കാ​രിൽനി​ന്നു​ള്ള ചോദ്യ​ങ്ങൾ” കാണുക.