വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 നവംബര്‍ 

വായന​ക്കാ​രിൽനി​ന്നു​ള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നു​ള്ള ചോദ്യ​ങ്ങൾ

ഓരോ സഭയി​ലും മൂപ്പന്മാ​രെ​യും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ​യും നിയമി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ അപ്പൊ​സ്‌ത​ല​നാ​യ പൗലോസ്‌ എഫെ​സൊസ്‌ സഭയിലെ മൂപ്പന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങ​ളെ​ക്കു​റി​ച്ചും ദൈവം സ്വപു​ത്ര​ന്‍റെ രക്തത്താൽ വിലയ്‌ക്കു​വാ​ങ്ങി​യ തന്‍റെ സഭയെ മേയ്‌ക്കാൻ പരിശുദ്ധാത്മാവ്‌ നിങ്ങളെ മേൽവി​ചാ​ര​ക​ന്മാർ ആക്കിവെച്ച മുഴു ആട്ടിൻകൂ​ട്ട​ത്തെ​ക്കു​റി​ച്ചും ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കു​വിൻ.” (പ്രവൃ. 20:28) മൂപ്പന്മാ​രെ​യും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ​യും നിയമി​ക്കു​ന്ന​തിൽ ഇന്ന് പരിശു​ദ്ധാ​ത്മാവ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

ഒന്നാമ​താ​യി, മൂപ്പന്മാർക്കും ശുശ്രൂ​ഷാ​ദാ​സ​ന്മാർക്കും ഉണ്ടായി​രി​ക്കേണ്ട യോഗ്യ​ത​കൾ രേഖ​പ്പെ​ടു​ത്താൻ പരിശു​ദ്ധാ​ത്മാ​വാണ്‌ ബൈബി​ളെ​ഴു​ത്തു​കാ​രെ പ്രചോ​ദി​പ്പി​ച്ചത്‌. 1 തിമൊ​ഥെ​യൊസ്‌ 3:1-7-ൽ മൂപ്പന്മാർക്കു​ണ്ടാ​യി​രി​ക്കേണ്ട 16-ഓളം യോഗ്യ​ത​കൾ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. മറ്റുചില യോഗ്യ​ത​കൾ തീത്തൊസ്‌ 1:5-9; യാക്കോബ്‌ 3:17, 18 എന്നീ തിരു​വെ​ഴു​ത്തു​ക​ളിൽ കാണാം. ശുശ്രൂ​ഷാ​ദാ​സ​ന്മാർക്കു​വേണ്ട യോഗ്യ​ത​ക​ളെ​ക്കു​റിച്ച് 1 തിമൊ​ഥെ​യൊസ്‌ 3:8-10, 12, 13 എന്നീ വാക്യ​ങ്ങ​ളിൽ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. രണ്ടാമ​താ​യി, ഒരു സഹോ​ദ​രൻ തിരു​വെ​ഴു​ത്തു യോഗ്യ​ത​ക​ളിൽ ന്യായ​മാ​യ അളവിൽ എത്തി​ച്ചേർന്നി​ട്ടു​ണ്ടോ എന്നു പരിഗ​ണി​ക്കു​മ്പോൾ, ശുപാർശ ചെയ്യു​ന്ന​വ​രും നിയമി​ക്കു​ന്ന​വ​രും അക്കാര്യ​ത്തിൽ യഹോ​വ​യു​ടെ ആത്മാവി​ന്‍റെ മാർഗ​നിർദേ​ശ​ത്തി​നാ​യി പ്രത്യേ​കം പ്രാർഥി​ക്കു​ന്നു. മൂന്നാ​മ​താ​യി, ശുപാർശ ചെയ്യ​പ്പെ​ടു​ന്ന വ്യക്തി തന്‍റെ ജീവി​ത​ത്തിൽ പരിശു​ദ്ധാ​ത്മാ​വി​ന്‍റെ ഫലം പുറ​പ്പെ​ടു​വി​ക്കു​ന്നു​ണ്ടാ​യി​രി​ക്കണം. (ഗലാ. 5:22, 23) അതു​കൊണ്ട്, നിയമ​ന​ത്തി​ന്‍റെ എല്ലാ ഘട്ടങ്ങളി​ലും ദൈവ​ത്തി​ന്‍റെ ആത്മാവ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു.

എന്നാൽ ആരാണ്‌ യഥാർഥ​ത്തിൽ നിയമ​ന​ങ്ങൾ നടത്തു​ന്നത്‌? മുമ്പ്, മൂപ്പന്മാ​രു​ടെ​യും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രു​ടെ​യും നിയമ​ന​ത്തോ​ടു ബന്ധപ്പെട്ട ശുപാർശ​ക​ളെ​ല്ലാം ബ്രാ​ഞ്ചോ​ഫീ​സി​ലേക്ക് അയയ്‌ക്കു​മാ​യി​രു​ന്നു. അവിടെ, ഭരണസം​ഘം നിയമിച്ച സഹോ​ദ​ര​ന്മാർ ഈ ശുപാർശ​കൾ പരി​ശോ​ധിച്ച് അനു​യോ​ജ്യ​മാ​യ നിയമ​ന​ങ്ങൾ നടത്തും. തുടർന്ന്, ബ്രാ​ഞ്ചോ​ഫീസ്‌ നിയമ​ന​ങ്ങൾ മൂപ്പന്മാ​രു​ടെ സംഘത്തെ അറിയി​ക്കും. നിയമി​ത​രാ​യ ഈ സഹോ​ദ​ര​ന്മാ​രെ മൂപ്പന്മാർ അവരുടെ നിയമ​ന​ത്തെ​ക്കു​റിച്ച് അറിയി​ക്കു​ക​യും അവർ അത്‌ സ്വീക​രി​ക്കാൻ തയ്യാറാ​ണോ​യെ​ന്നും അവർ അതിന്‌ യോഗ്യ​രാ​ണോ​യെ​ന്നും ചോദി​ച്ച​റി​യു​ക​യും ചെയ്യും. ഒടുവിൽ സഭയിൽ അറിയി​പ്പു നടത്തും.

എന്നാൽ ഒന്നാം നൂറ്റാ​ണ്ടിൽ എങ്ങനെ​യാ​യി​രു​ന്നു ഇത്തരം നിയമ​ന​ങ്ങൾ നടത്തി​യി​രു​ന്നത്‌? ചില​പ്പോ​ഴൊ​ക്കെ, ചില പ്രത്യേക നിയമ​ന​ങ്ങൾ അപ്പൊ​സ്‌ത​ല​ന്മാർ നടത്തി​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, വിധവ​മാർക്ക് ഭക്ഷണം വിതരണം ചെയ്യാ​നാ​യി ഏഴു പുരു​ഷ​ന്മാ​രെ അവരാണ്‌ നിയമി​ച്ചത്‌. (പ്രവൃ. 6:1-6) എങ്കിലും, ഈ നിയമനം ലഭിക്കു​ന്ന​തി​നു മുമ്പു​ത​ന്നെ ഇവർ മൂപ്പന്മാ​രാ​യി സേവി​ച്ചി​രു​ന്നി​രി​ക്കാം.

അന്ന് ഓരോ നിയമ​ന​വും നടത്തി​യി​രു​ന്നത്‌ എങ്ങനെ​യാ​ണെന്ന് തിരു​വെ​ഴു​ത്തു​കൾ വ്യക്തമാ​യി വിശദീ​ക​രി​ക്കു​ന്നി​ല്ല. എങ്കിലും അതിന്‍റെ ചില സൂചനകൾ തിരു​വെ​ഴു​ത്തു​ക​ളി​ലുണ്ട്. പൗലോ​സും ബർന്നബാ​സും തങ്ങളുടെ  ആദ്യത്തെ മിഷനറി പര്യടനം കഴിഞ്ഞ് സ്വദേ​ശ​ത്തേ​ക്കു മടങ്ങവെ, “സഭതോ​റും . . . മൂപ്പന്മാരെ നിയമിക്കുയും ഉപവസി​ച്ചും പ്രാർഥി​ച്ചും​കൊണ്ട്, അവർ വിശ്വ​സി​ച്ച യഹോ​വ​യി​ങ്കൽ അവരെ ഭരമേൽപ്പി​ക്കു​ക​യും ചെയ്‌തു” എന്ന് നാം വായി​ക്കു​ന്നു. (പ്രവൃ. 14:23) വർഷങ്ങൾക്കു ശേഷം, തന്‍റെ സഞ്ചാര​കൂ​ട്ടാ​ളി​യാ​യി​രുന്ന തീത്തൊ​സിന്‌ പൗലോസ്‌ ഇങ്ങനെ എഴുതി: “ഞാൻ നിന്നെ ക്രേത്ത​യിൽ വിട്ടി​ട്ടു​പോ​ന്നത്‌ ശേഷിച്ച കാര്യങ്ങൾ ക്രമ​പ്പെ​ടു​ത്താ​നും എന്‍റെ നിർദേ​ശ​ങ്ങൾക്ക് അനുസൃ​ത​മാ​യി പട്ടണ​ന്തോ​റും മൂപ്പന്മാരെ നിയമിക്കാനും ആയിരു​ന്ന​ല്ലോ.” (തീത്തൊ. 1:5) അതു​പോ​ലെ, അപ്പൊ​സ്‌ത​ല​നാ​യ പൗലോ​സി​നോ​ടൊ​പ്പം അനേകം യാത്രകൾ നടത്തിയ തിമൊ​ഥെ​യൊ​സി​നും സമാന​മാ​യ അധികാ​രം നൽകി​യി​രു​ന്ന​താ​യി തോന്നു​ന്നു. (1 തിമൊ. 5:22) ഇതു വ്യക്തമാ​ക്കു​ന്നത്‌ അന്ന് ഈ നിയമ​ന​ങ്ങൾ നടത്തി​യി​രു​ന്നത്‌ യെരു​ശ​ലേ​മി​ലെ അപ്പൊ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും ആയിരു​ന്നി​ല്ല, സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രാ​യി​രു​ന്നു എന്നാണ്‌.

ഈ തിരു​വെ​ഴു​ത്തു കീഴ്‌വ​ഴ​ക്കം മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട് യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം മൂപ്പന്മാ​രെ​യും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ​യും നിയമി​ക്കു​ന്ന​തിൽ ചില മാറ്റങ്ങൾ വരുത്തി​യി​രി​ക്കു​ന്നു. 2014 സെപ്‌റ്റം​ബർ 1 മുതൽ പിൻവ​രു​ന്ന പ്രകാ​ര​മാ​യി​രി​ക്കും നിയമ​ന​ങ്ങൾ നടത്തുക: ഓരോ സർക്കിട്ട് മേൽവി​ചാ​ര​ക​നും തന്‍റെ സർക്കി​ട്ടിൽനി​ന്നു ലഭിക്കുന്ന ശുപാർശ​കൾ ശ്രദ്ധാ​പൂർവം പരി​ശോ​ധി​ക്കു​ന്നു. സഭകൾ സന്ദർശി​ക്കു​മ്പോൾ, ശുപാർശ ചെയ്യ​പ്പെ​ട്ട​വ​രെ അടുത്ത​റി​യു​ക എന്ന ലക്ഷ്യത്തിൽ അവരോ​ടൊ​പ്പം ശുശ്രൂ​ഷ​യിൽ പ്രവർത്തി​ക്കാൻ സാധ്യ​മാ​യി​ട​ത്തോ​ളം അദ്ദേഹം ശ്രമി​ക്കു​ന്നു. മൂപ്പന്മാ​രു​ടെ സംഘവു​മാ​യി ശുപാർശ​ക​ളെ​ക്കു​റിച്ച് ചർച്ച ചെയ്‌ത്‌ സഭകളിൽ മൂപ്പന്മാ​രെ​യും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ​യും നിയമി​ക്കാ​നു​ള്ള ഉത്തരവാ​ദി​ത്വം സർക്കിട്ട് മേൽവി​ചാ​ര​ക​നാണ്‌. അങ്ങനെ ഈ ക്രമീ​ക​ര​ണം ഒന്നാം നൂറ്റാ​ണ്ടി​ലെ മാതൃ​ക​യു​മാ​യി കൂടുതൽ ചേർച്ച​യി​ലാ​കു​ന്നു.

ഒരു സഹോ​ദ​ര​ന്‍റെ തിരു​വെ​ഴു​ത്തു യോഗ്യ​ത​കൾ മൂപ്പന്മാർ സർക്കിട്ട് മേൽവി​ചാ​ര​ക​നു​മാ​യി ചർച്ച​ചെ​യ്യു​ന്നു (മലാവി)

ഈ പ്രക്രി​യ​യിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന വ്യത്യ​സ്‌ത​ധർമ​ങ്ങൾ നിർവ​ഹി​ക്കു​ന്നത്‌ ആരൊ​ക്കെ​യാണ്‌? “വിശ്വ​സ്‌ത​നും വിവേ​കി​യു​മാ​യ അടിമ”യുടെ പ്രാഥ​മി​ക ഉത്തരവാ​ദി​ത്വം വീട്ടു​കാർക്ക് തക്കസമ​യത്ത്‌ ഭക്ഷണം കൊടു​ക്കു​ക എന്നതാണ്‌. (മത്താ. 24:45-47) ആത്മാവി​ന്‍റെ സഹായ​ത്താൽ തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധിച്ച്, ലോക​വ്യാ​പക സഭയുടെ സംഘാ​ട​ന​വു​മാ​യി ബന്ധപ്പെട്ട ബൈബിൾത​ത്ത്വ​ങ്ങൾ ബാധക​മാ​ക്കാ​നു​ള്ള മാർഗ​നിർദേ​ശ​ങ്ങൾ നൽകു​ന്നത്‌ ഇതിൽ ഉൾപ്പെ​ടു​ന്നു. സർക്കിട്ട് മേൽവി​ചാ​ര​ക​ന്മാ​രെ​യും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങ​ളെ​യും നിയമി​ക്കു​ന്ന​തും വിശ്വ​സ്‌ത​നും വിവേ​കി​യു​മാ​യ അടിമ​ത​ന്നെ​യാണ്‌. ഭരണസം​ഘ​ത്തി​ന്‍റെ നിർദേ​ശ​ങ്ങൾ നടപ്പി​ലാ​ക്കാ​നു​ള്ള പ്രാ​യോ​ഗി​ക സഹായം ബ്രാ​ഞ്ചോ​ഫീ​സു​കൾ നൽകുന്നു. ഓരോ സഭയി​ലെ​യും മൂപ്പന്മാ​രു​ടെ സംഘത്തി​നാണ്‌ തങ്ങൾ ശുപാർശ ചെയ്യുന്ന വ്യക്തി​ക​ളു​ടെ തിരു​വെ​ഴു​ത്തു യോഗ്യ​ത​ക​ളെ​ക്കു​റിച്ച് വിശദ​മാ​യി പരിചി​ന്തി​ക്കാ​നു​ള്ള ഉത്തരവാ​ദി​ത്വം. ഓരോ സർക്കിട്ട് മേൽവി​ചാ​ര​ക​നും, ശുപാർശ​കൾ ശ്രദ്ധ​യോ​ടെ, പ്രാർഥ​നാ​പൂർവം പരിചി​ന്തി​ക്കു​ക​യും യോഗ്യ​രാ​യ​വ​രെ നിയമി​ക്കു​ക​യും ചെയ്യാ​നു​ള്ള ഗൗരവാ​വ​ഹ​മാ​യ ഉത്തരവാ​ദി​ത്വ​മുണ്ട്.

നിയമ​ന​ങ്ങൾ എങ്ങനെ നടത്തു​ന്നു​വെന്ന് നാം മനസ്സി​ലാ​ക്കു​മ്പോൾ ഈ ക്രമീ​ക​ര​ണ​ത്തിൽ പരിശു​ദ്ധാ​ത്മാവ്‌ വഹിക്കുന്ന പങ്ക് ഏറെ മെച്ചമാ​യി മനസ്സി​ലാ​ക്കാ​നും വിലമ​തി​ക്കാ​നും നമുക്കാ​കും. അങ്ങനെ​യാ​കു​മ്പോൾ, ക്രിസ്‌തീ​യ​സ​ഭ​യിൽ നിയമി​ത​രാ​കു​ന്ന വ്യക്തി​ക​ളിൽ കൂടു​ത​ലാ​യി വിശ്വാ​സം അർപ്പി​ക്കാ​നും അവരെ ആദരി​ക്കാ​നും നമുക്കു കഴിയും.—എബ്രാ. 13:7, 17.

 വെളിപാട്‌ 11-‍ാ‍ം അധ്യാത്തിൽ പരാമർശിച്ചിരിക്കുന്ന രണ്ടു സാക്ഷികൾ ആരാണ്‌?

വെളി​പാട്‌ 11:3-ൽ, 1,260 ദിവസം പ്രവചി​ക്കു​ന്ന രണ്ടു സാക്ഷി​ക​ളെ​ക്കു​റിച്ച് പറയുന്നു. തുടർന്ന് കാട്ടു​മൃ​ഗം “അവരെ കീഴടക്കി കൊന്നു​ക​ള​യും​” എന്ന് വിവരണം പറയുന്നു. എന്നാൽ കണ്ടുനിൽക്കു​ന്ന​വ​രെ ഒക്കെയും അത്ഭുത​പ്പെ​ടു​ത്തി​ക്കൊണ്ട്, “മൂന്നര​ദി​വ​സം” കഴിഞ്ഞ് ഈ രണ്ടു സാക്ഷികൾ ജീവനി​ലേക്ക് ഉയിർപ്പി​ക്ക​പ്പെ​ടു​ന്നു.—വെളി. 11:7, 11.

ആരാണ്‌ ഈ രണ്ടു സാക്ഷികൾ? വിവര​ണ​ത്തി​ലെ വിശദാം​ശ​ങ്ങൾ അവരെ തിരി​ച്ച​റി​യാൻ നമ്മെ സഹായി​ക്കു​ന്നു. ഒന്നാമ​താ​യി, “രണ്ട് ഒലിവു​വൃ​ക്ഷ​ങ്ങ​ളും രണ്ടു നിലവി​ള​ക്കു​ക​ളും ഇവരെ​യ​ത്രേ പ്രതീ​ക​പ്പെ​ടു​ത്തു​ന്നത്‌” എന്ന് നാം വായി​ക്കു​ന്നു. (വെളി. 11:4) ഇത്‌ സെഖര്യാ​വി​ന്‍റെ പ്രവച​ന​ത്തിൽ വർണി​ച്ചി​ട്ടു​ള്ള വിളക്കു​ത​ണ്ടി​നെ​യും രണ്ട് ഒലിവു മരങ്ങ​ളെ​യും നമ്മുടെ ഓർമ​യി​ലേക്ക് കൊണ്ടു​വ​രു​ന്നു. “സർവ്വഭൂ​മി​യു​ടെ​യും കർത്താ​വി​ന്‍റെ സന്നിധി​യിൽ നില്‌ക്കു​ന്ന രണ്ടു അഭിഷി​ക്ത​ന്മാ”രെയാണ്‌ ആ ഒലിവു വൃക്ഷങ്ങൾ ചിത്രീ​ക​രി​ക്കു​ന്ന​തെന്ന് പ്രവചനം പറയുന്നു. ഗവർണ​റാ​യി​രു​ന്ന സെരു​ബ്ബാ​ബേ​ലും മഹാപു​രോ​ഹി​ത​നാ​യി​രുന്ന യോശു​വ​യും ആണ്‌ ആ രണ്ടുപേർ. (സെഖ. 4:1-3, 14) രണ്ടാമ​താ​യി, മോശ​യും ഏലിയാ​വും ചെയ്‌ത​തി​നു സമാന​മാ​യ അടയാ​ള​ങ്ങൾ ഈ രണ്ട് സാക്ഷി​ക​ളും ചെയ്യു​ന്ന​താ​യി വിവരണം പറയുന്നു.—വെളി​പാട്‌ 11:5, 6-നെ സംഖ്യാ​പു​സ്‌ത​കം 16:1-7, 28-35; 1 രാജാ​ക്ക​ന്മാർ 17:1; 18: 41-45 എന്നീ തിരു​വെ​ഴു​ത്തു​ക​ളു​മാ​യി താരത​മ്യം ചെയ്യുക.

എന്താണ്‌ വെളി​പാ​ടി​ലെ​യും സെഖര്യാ​വി​ന്‍റെ പ്രവച​ന​ത്തി​ലെ​യും മേൽപ്പറഞ്ഞ രണ്ടു പരാമർശ​ങ്ങ​ളി​ലു​മു​ള്ള പൊതു​വാ​യ സവി​ശേ​ഷത? പരി​ശോ​ധ​ന​യു​ടെ ദുർഘ​ട​മാ​യ ഒരു കാലഘ​ട്ട​ത്തിൽ നേതൃത്വമെടുത്ത, ദൈവ​ത്തി​ന്‍റെ അഭിഷിക്ത പ്രതി​നി​ധി​ക​ളി​ലേ​ക്കാണ്‌ ഈ രണ്ടു സന്ദർഭ​ങ്ങ​ളി​ലും വിവരണം വിരൽചൂ​ണ്ടു​ന്നത്‌. അതു​കൊണ്ട് വെളി​പാട്‌ 11-‍ാ‍ം അധ്യാ​യ​ത്തി​ലെ പ്രവചനം നിവർത്തി​ച്ചു​കൊണ്ട്, 1914-ൽ ദൈവ​രാ​ജ്യം സ്വർഗ​ത്തിൽ സ്ഥാപി​ത​മാ​യ സമയത്ത്‌ ഭൂമി​യിൽ നേതൃത്വമെടുത്തിരുന്ന അഭിഷിക്ത സഹോന്മാർ മൂന്നര വർഷം “രട്ടുടുത്ത്‌” പ്രസം​ഗി​ച്ചു.

രട്ടുടുത്തുള്ള ആ പ്രസം​ഗ​വേ​ല​യു​ടെ അവസാ​ന​ത്തിൽ, താരത​മ്യേ​ന ചുരു​ങ്ങി​യ ഒരു കാലഘട്ടം അതായത്‌ പ്രതീ​കാ​ത്മ​ക​മാ​യ മൂന്നര ദിവസം, ഈ അഭിഷി​ക്തർ തടവി​ലാ​ക്ക​പ്പെ​ട്ട​പ്പോൾ ആലങ്കാ​രി​ക​മാ​യ അർഥത്തിൽ അവർ കൊല്ല​പ്പെ​ട്ടു. ദൈവ​ജ​ന​ത്തി​ന്‍റെ വേല നിലച്ചു​പോ​യ​തു നിമിത്തം ശത്രു​ക്ക​ളു​ടെ ദൃഷ്ടി​യിൽ ദൈവ​ജ​നം കൊല്ല​പ്പെ​ട്ട​തു​പോ​ലെ​യാ​യി​രു​ന്നു. എതിരാ​ളി​കൾ സന്തോ​ഷി​ച്ചാ​ന​ന്ദി​ച്ചു.—വെളി. 11:8-10.

എന്നിരുന്നാലും, പ്രവച​ന​ത്തി​ലെ വാക്കു​കൾക്ക് ചേർച്ച​യിൽ മൂന്നര ദിവസ​ത്തിന്‌ ഒടുവിൽ ദൈവം ആ രണ്ടു സാക്ഷി​ക​ളെ ജീവനി​ലേ​ക്കു തിരികെ കൊണ്ടു​വ​ന്നു. ഈ അഭിഷി​ക്തർ ജയിൽമോ​ചി​ത​രാ​യി എന്നു മാത്രമല്ല വിശ്വ​സ്‌ത​രാ​യി നിലനി​ന്ന​വർക്ക് അവരുടെ കർത്താ​വാ​യ യേശു​ക്രി​സ്‌തു മുഖാ​ന്ത​രം ദൈവ​ത്തിൽനിന്ന് സവി​ശേ​ഷ​മാ​യ ഒരു നിയമ​ന​വും ലഭിച്ചു. അന്ത്യനാ​ളു​ക​ളിൽ ദൈവ​ജ​ന​ത്തി​ന്‍റെ ആത്മീയാ​വ​ശ്യ​ങ്ങൾക്കാ​യി കരുതുന്ന “വിശ്വ​സ്‌ത​നും വിവേ​കി​യു​മാ​യ അടിമ”യായി 1919-ൽ ക്രിസ്‌തു നിയമി​ച്ച​വ​രിൽ അവർ ഉൾപ്പെ​ട്ടി​രു​ന്നു.—മത്താ. 24:45-47; വെളി. 11:11, 12.

ഈ സംഭവ​ങ്ങ​ളെ ആത്മീയാ​ല​യം അളക്കുന്ന അഥവാ വിലയി​രു​ത്തു​ന്ന ഒരു കാലയ​ള​വു​മാ​യി വെളി​പാട്‌ 11:1, 2 ബന്ധപ്പെ​ടു​ത്തു​ന്നു​വെ​ന്നത്‌ ശ്രദ്ധേ​യ​മാണ്‌. ആത്മീയാ​ല​യ​ത്തി​ന്‍റെ സമാന​മാ​യ ഒരു പരി​ശോ​ധ​ന​യെ​യും തുടർന്നു​ള്ള ഒരു ശുദ്ധീ​ക​ര​ണ​കാ​ല​ഘ​ട്ട​ത്തെ​യും കുറിച്ച് മലാഖി 3-‍ാ‍ം അധ്യായം പരാമർശി​ക്കു​ന്നുണ്ട്. (മലാ. 3:1-4) ഈ പരി​ശോ​ധ​ന​യും ശുദ്ധീ​ക​ര​ണ​വേ​ല​യും എത്ര കാലം നീണ്ടു​നിൽക്കു​മാ​യി​രു​ന്നു? 1914 മുതൽ 1919-ന്‍റെ പ്രാരം​ഭ​ഭാ​ഗം വരെ. വെളി​പാട്‌ 11-‍ാ‍ം അധ്യാ​യ​ത്തിൽ പരാമർശി​ച്ചി​രി​ക്കു​ന്ന 1,260 ദിവസ​വും (42 മാസം) ആലങ്കാ​രി​ക​മാ​യ മൂന്നര ദിവസ​വും ഉൾപ്പെ​ടു​ന്ന​താണ്‌ ഈ കാലഘട്ടം.

‘സത്‌പ്ര​വൃ​ത്തി​കൾക്കാ​യി ഒരു (സവിശേഷ)ജനത്തെ ശുദ്ധീ​ക​രി​ച്ചെ​ടു​ക്കേ​ണ്ട​തിന്‌’ യഹോവ ഈ ആത്മീയ ശുദ്ധീ​ക​ര​ണ​വേല നടത്തി​യ​തിൽ നാം എത്ര ധന്യരാണ്‌! (തീത്തൊ. 2:14) കൂടാതെ, പരി​ശോ​ധ​ന​യു​ടെ ആ നാളു​ക​ളിൽ നേതൃ​ത്വ​മെ​ടു​ത്തു​കൊണ്ട് ആലങ്കാ​രി​ക അർഥത്തിൽ ‘രണ്ടു സാക്ഷികൾ’ ആയി സേവിച്ച വിശ്വ​സ്‌ത​രാ​യ ആ അഭിഷി​ക്ത​രു​ടെ മാതൃക നാം അത്യധി​കം വിലമ​തി​ക്കു​ക​യും ചെയ്യുന്നു. *

^ ഖ. 18 കൂടുതൽ വിവര​ങ്ങൾക്കാ​യി 2013 ജൂലൈ 15 വീക്ഷാഗോപുരം പേജ്‌ 22, ഖണ്ഡിക 12 കാണുക.