വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 നവംബര്‍ 

“യഹോവ ദൈവ​മാ​യി​രി​ക്കു​ന്ന ജനം”

“യഹോവ ദൈവ​മാ​യി​രി​ക്കു​ന്ന ജനം”

“യഹോവ ദൈവ​മാ​യി​രി​ക്കു​ന്ന ജനം ഭാഗ്യ​മു​ള്ളത്‌!” —സങ്കീ. 144:15.

1. ഭൂമി​യിൽ ദൈവ​ത്തിന്‌ വേറിട്ട ഒരു ജനമുണ്ട് എന്നതി​നോ​ടു​ള്ള ചിലരു​ടെ വീക്ഷണം എന്താണ്‌?

ക്രൈ​സ്‌ത​വ​ലോ​ക​ത്തിന്‌ അകത്തും പുറത്തും ഉള്ള പ്രമുഖ മതങ്ങ​ളെ​ക്കൊണ്ട് മനുഷ്യ​വർഗ​ത്തിന്‌ കാര്യ​മാ​യ പ്രയോ​ജ​ന​മൊ​ന്നു​മില്ല എന്നത്‌, ചിന്തി​ക്കു​ന്ന അനേകം ആളുക​ളും അംഗീ​ക​രി​ക്കു​ന്ന ഒരു വസ്‌തു​ത​യാണ്‌. ഈ മതങ്ങ​ളെ​ല്ലാം​ത​ന്നെ അവരുടെ പഠിപ്പി​ക്ക​ലി​നാ​ലും പ്രവൃ​ത്തി​ക​ളാ​ലും ദൈവത്തെ തെറ്റായി ചിത്രീ​ക​രി​ക്കു​ക​യാ​ണെ​ന്നും അതു​കൊ​ണ്ടു​ത​ന്നെ അവർക്ക് ഒരിക്ക​ലും ദൈവാം​ഗീ​കാ​രം നേടാ​നാ​കി​ല്ലെ​ന്നും ചിലർ സമ്മതി​ക്കു​ന്നു. എന്നിരു​ന്നാ​ലും, എല്ലാ മതങ്ങളി​ലും ആത്മാർഥ​ഹൃ​ദ​യ​രാ​യ ആളുക​ളു​ണ്ടെ​ന്നും ദൈവം അവരെ കാണു​ക​യും തന്‍റെ ആരാധ​ക​രാ​യി അംഗീ​ക​രി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടെ​ന്നും അവർ വിശ്വ​സി​ക്കു​ന്നു. അങ്ങനെ​യു​ള്ള​വർ വ്യാജ​മ​ത​ങ്ങ​ളിൽനിന്ന് പുറത്തു​വന്ന് ഒരു വേറിട്ട ജനത എന്ന നിലയിൽ ദൈവത്തെ ആരാധി​ക്കേ​ണ്ട​തി​ന്‍റെ ഒരു ആവശ്യ​വു​മി​ല്ലെന്ന് അവർ വിചാ​രി​ക്കു​ന്നു. എന്നാൽ ദൈവം അതിനെ അങ്ങനെ​ത​ന്നെ​യാ​ണോ വീക്ഷി​ക്കു​ന്നത്‌? യഹോ​വ​യു​ടെ സത്യാ​രാ​ധ​ക​രു​ടെ ബൈബിൾച​രി​ത്രം വിശക​ല​നം ചെയ്യു​ന്ന​തി​ലൂ​ടെ ഇതിനുള്ള ഉത്തരം നമുക്കു കണ്ടെത്താം.

ഒരു ഉടമ്പടി​ജ​നത

2. യഹോ​വ​യു​ടെ സ്വന്തം ജനമാ​യി​ത്തീർന്നത്‌ ആരാണ്‌, മറ്റു ജനങ്ങളിൽനി​ന്നും അവരെ വ്യത്യ​സ്‌ത​രാ​ക്കി​യത്‌ എന്താണ്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

2 ബി.സി. 20-‍ാ‍ം നൂറ്റാണ്ടു മുതൽത്ത​ന്നെ യഹോ​വ​യ്‌ക്ക് ഭൂമി​യിൽ വേറിട്ട  ഒരു ജനമു​ണ്ടാ​യി​രു​ന്നു. “വിശ്വാ​സ​ത്താൽ നീതീ​ക​ര​ണം പ്രാപിച്ച സകലർക്കും . . . പിതാ​വാ​യ” അബ്രാ​ഹാം നൂറു​ക​ണ​ക്കിന്‌ അംഗങ്ങ​ളു​ള്ള ഒരു കുടും​ബ​ത്തി​ന്‍റെ തലവനാ​യി​രു​ന്നു. (റോമ. 4:11; ഉല്‌പ. 14:14) കനാനി​ലെ ഭരണാ​ധി​കാ​രി​കൾ അവനെ ശ്രേഷ്‌ഠ​നാ​യ “ഒരു പ്രഭു”വായി കണ്ട് ബഹുമാ​നി​ച്ചു. (ഉല്‌പ. 21:22; 23:6) യഹോവ അബ്രാ​ഹാ​മി​നോ​ടും അവന്‍റെ സന്തതി​ക​ളോ​ടും ഒരു ഉടമ്പടി ചെയ്‌തു. (ഉല്‌പ. 17:1, 2, 19) ദൈവം അബ്രാ​ഹാ​മി​നോട്‌ ഇങ്ങനെ പറഞ്ഞു: “എനിക്കും നിങ്ങൾക്കും നിന്‍റെ ശേഷം നിന്‍റെ സന്തതി​ക്കും മദ്ധ്യേ​യു​ള്ള​തും നിങ്ങൾ പ്രമാ​ണി​ക്കേ​ണ്ട​തു​മാ​യ എന്‍റെ നിയമം ആവിതു: നിങ്ങളിൽ പുരു​ഷ​പ്ര​ജ​യൊ​ക്കെ​യും പരി​ച്ഛേ​ദന ഏല്‌ക്കേ​ണം. . . . അതു എനിക്കും നിങ്ങൾക്കും മദ്ധ്യേ​യു​ള്ള നിയമ​ത്തി​ന്‍റെ അടയാളം ആകും.” (ഉല്‌പ. 17:10, 11) അങ്ങനെ അബ്രാ​ഹാ​മും അവന്‍റെ കുടം​ബ​ത്തി​ലെ എല്ലാ പുരു​ഷ​പ്ര​ജ​ക​ളും പരി​ച്ഛേ​ദ​ന​യേ​റ്റു. (ഉല്‌പ. 17:24-27) യഹോ​വ​യു​മാ​യി ഉടമ്പടി​ബ​ന്ധ​മു​ണ്ടാ​യി​രുന്ന ഒരേ ഒരു ജനതയാ​യി അബ്രാ​ഹാ​മി​ന്‍റെ സന്തതി​ക​ളെ തിരി​ച്ച​റി​യി​ച്ച ജഡത്തിലെ അടയാ​ള​മാ​യി​രു​ന്നു പരി​ച്ഛേ​ദന.

3. അബ്രാ​ഹാ​മി​ന്‍റെ പിന്മു​റ​ക്കാർ വലിയ ഒരു ജനമാ​യി​ത്തീർന്നത്‌ എങ്ങനെ?

3 അബ്രാ​ഹാ​മി​ന്‍റെ പേരക്കു​ട്ടി​യാ​യി​രു​ന്ന യാക്കോ​ബിന്‌ (ഇസ്രാ​യേ​ലിന്‌) 12 പുത്ര​ന്മാ​രു​ണ്ടാ​യി​രു​ന്നു. (ഉല്‌പ. 35:10, 23-26) കാലാ​ന്ത​ര​ത്തിൽ ഇവർ ഇസ്രാ​യേ​ലി​ന്‍റെ 12 ഗോ​ത്ര​പി​താ​ക്ക​ന്മാ​രാ​കേ​ണ്ടി​യി​രു​ന്നു. (പ്രവൃ. 7:8) ക്ഷാമ​ത്തെ​ത്തു​ടർന്ന് യാക്കോ​ബും അവന്‍റെ കുടും​ബാം​ഗ​ങ്ങ​ളും ഈജി​പ്‌തിൽ അഭയം തേടി. അവിടെ യാക്കോ​ബി​ന്‍റെ പുത്ര​ന്മാ​രിൽ ഒരാളായ യോ​സേഫ്‌ ഫറവോ​ന്‍റെ വലങ്കയ്യും ഭക്ഷ്യവി​ചാ​ര​ക​നും ആയി സേവി​ച്ചി​രു​ന്നു. (ഉല്‌പ. 41:39-41; 42:6) യാക്കോ​ബി​ന്‍റെ സന്തതികൾ വലിയ ‘ഒരു ജനസമൂ​ഹ​മാ​യി’ വർധിച്ച് പെരുകി.—ഉല്‌പ. 48:4; പ്രവൃത്തികൾ 7:17 വായിക്കുക.

വീണ്ടെ​ടു​ക്ക​പ്പെട്ട ഒരു ജനം

4. യാക്കോ​ബി​ന്‍റെ സന്തതി​കൾക്കും ഈജി​പ്‌തു​കാർക്കും ഇടയിൽ ഏതുത​ര​ത്തി​ലു​ള്ള ബന്ധമാണ്‌ ആദ്യമു​ണ്ടാ​യി​രു​ന്നത്‌?

4 യാക്കോ​ബി​ന്‍റെ സന്തതി​പ​ര​മ്പ​ര​കൾ 200-ൽപ്പരം വർഷം ഈജി​പ്‌തി​ലെ നൈൽ നദീത​ട​ത്തി​ലു​ള്ള ഗോ​ശെൻദേ​ശത്ത്‌ താമസി​ച്ചു. (ഉല്‌പ. 45:9, 10) ആ കാലയ​ള​വി​ന്‍റെ പകുതി​യോ​ളം അവർ ചെറു​പ​ട്ട​ണ​ങ്ങ​ളിൽ താമസിച്ച് ആടുമാ​ടു​ക​ളെ​യും മേയ്‌ച്ച് ഈജി​പ്‌തു​കാ​രോ​ടൊ​പ്പം സമാധാ​ന​ത്തോ​ടെ ജീവി​ച്ചു​പോ​ന്ന​താ​യി ചരിത്രം സൂചി​പ്പി​ക്കു​ന്നു. യോ​സേ​ഫി​നെ അറിയാ​മാ​യി​രു​ന്ന ഫറവോൻ, അവനെ വിലമ​തി​ക്കു​ക​യും ആദ്യമാ​യി ഇസ്രാ​യേൽ ജനം വന്നെത്തി​യ​പ്പോൾ അവരെ ഊഷ്‌മ​ള​മാ​യി വരവേൽക്കു​ക​യും ചെയ്‌തി​രു​ന്നു. (ഉല്‌പ. 47:1-6) ഈജി​പ്‌തി​ലെ ജനത്തിന്‌ ഇടയന്മാ​രോട്‌ വിശേ​ഷാൽ വെറു​പ്പാ​യി​രു​ന്നു. (ഉല്‌പ. 46:31-34) എന്നിരു​ന്നാ​ലും അവരുടെ ഇടയിൽ ഇസ്രാ​യേ​ല്യ​രു​ടെ സാന്നി​ധ്യം അവർ സഹി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.

5, 6. (എ) ദൈവ​ജ​ന​ത്തി​ന്‍റെ സാഹച​ര്യം ഈജി​പ്‌തിൽവെച്ച് മാറി​മ​റി​ഞ്ഞത്‌ എങ്ങനെ? (ബി) ശിശു​വാ​യി​രി​ക്കെ മോശ രക്ഷപ്പെ​ട്ടത്‌ എങ്ങനെ, തന്‍റെ ജനത്തി​നു​വേ​ണ്ടി യഹോവ എന്തു ചെയ്‌തു?

5 എന്നാൽ ദൈവ​ജ​ന​ത്തി​ന്‍റെ സാഹച​ര്യം നാടകീ​യ​മാ​യ വിധത്തിൽ മാറാൻ പോകു​ക​യാ​യി​രു​ന്നു. “അനന്തരം യോ​സേ​ഫി​നെ അറിയാത്ത പുതി​യോ​രു രാജാവു മിസ്ര​യീ​മിൽ ഉണ്ടായി. അവൻ തന്‍റെ ജനത്തോ​ടു: യിസ്രാ​യേൽ ജനം നമ്മെക്കാൾ ബാഹു​ല്യ​വും ശക്തിയു​മു​ള്ള​വ​രാ​കു​ന്നു. മിസ്ര​യീ​മ്യർ യിസ്രാ​യേൽമ​ക്ക​ളെ​ക്കൊ​ണ്ടു കഠിന​വേല ചെയ്യിച്ചു. കളിമ​ണ്ണും ഇഷ്ടകയും വയലിലെ സകലവി​ധ​വേ​ല​യും സംബന്ധി​ച്ചു​ള്ള കഠിന പ്രവൃ​ത്തി​യാ​ലും അവരെ​ക്കൊ​ണ്ടു കാഠി​ന്യ​ത്തോ​ടെ ചെയ്യിച്ച സകല​പ്ര​യ​ത്‌ന​ത്താ​ലും അവർ അവരുടെ ജീവനെ കൈപ്പാ​ക്കി.”—പുറ. 1:8, 9, 13, 14.

6 എബ്രാ​യ​രു​ടെ സകല ആൺകു​ഞ്ഞു​ങ്ങ​ളെ​യും പിറക്കു​മ്പോൾത്ത​ന്നെ കൊന്നു​ക​ള​യാൻ ഫറവോൻ ഉത്തരവി​ട്ടു. (പുറ. 1:15, 16) ആ കാലഘ​ട്ട​ത്തി​ലാ​യി​രു​ന്നു മോശ ജനിച്ചത്‌. അവന്‌ മൂന്നു മാസം പ്രായ​മു​ള്ള​പ്പോൾ അവന്‍റെ അമ്മ അവനെ നൈൽ നദിയി​ലെ ഞാങ്ങണ​കൾക്കി​ടി​യിൽ ഒളിപ്പി​ച്ചു. ഫറവോ​ന്‍റെ പുത്രി അവിടെ അവനെ കണ്ടെത്തി. അവൾ അവനെ ദത്തെടു​ത്തു. സന്തോ​ഷ​ക​ര​മെ​ന്നു പറയട്ടെ, ദൈവം കാര്യ​ങ്ങ​ളെ നയിച്ച​തി​നാൽ, കുഞ്ഞിനെ അവൾ വളർത്താൻ ഏല്‌പി​ച്ചത്‌ അവന്‍റെ വിശ്വ​സ്‌ത​യാ​യ അമ്മ യോ​ഖേ​ബെ​ദി​ന്‍റെ കൈക​ളിൽത്ത​ന്നെ​യാ​യി​രു​ന്നു! അങ്ങനെ മോശ യഹോ​വ​യു​ടെ ഒരു വിശ്വ​സ്‌ത​ദാ​സ​നാ​യി വളർന്നു​വ​രാ​നി​ട​യാ​യി. (പുറ. 2:1-10; എബ്രാ. 11:23-25) യഹോവ തന്‍റെ ജനത്തിന്‍റെ കഷ്ടതകൾ ‘അറിയു​ക​യും​’ മോശ​യു​ടെ നേതൃ​ത്വ​ത്തിൻകീ​ഴിൽ അവരെ ആ മർദക​രിൽനിന്ന് വിടു​വി​ക്കാൻ തീരു​മാ​നി​ക്കു​ക​യും ചെയ്‌തു. (പുറ. 2:24, 25; 3:9, 10) അങ്ങനെ അവർ യഹോവ “വീണ്ടെ​ടു​ത്ത” ഒരു ജനമാ​യി​ത്തീ​രു​മാ​യി​രു​ന്നു.—പുറ. 15:13; ആവർത്തപുസ്‌തകം 15:15 വായിക്കുക.

 ഒരു ജനം ഒരു രാഷ്‌ട്ര​മാ​യി​ത്തീ​രു​ന്നു

7, 8. യഹോ​വ​യു​ടെ ജനം ഒരു വിശുദ്ധ രാഷ്‌ട്രം അഥവാ ജനത ആയിത്തീർന്നത്‌ എങ്ങനെ?

7 യഹോവ ഇസ്രാ​യേ​ല്യ​രെ അതുവരെ ഒരു രാഷ്‌ട്ര​മാ​യി അഥവാ ജനതയാ​യി സംഘടി​പ്പി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ലും അവൻ അവരെ തന്‍റെ ജനമായി അംഗീ​ക​രി​ച്ചി​രു​ന്നു. അതു​കൊ​ണ്ടു​ത​ന്നെ, “മരുഭൂ​മി​യിൽ എനിക്കു ഉത്സവം കഴി​ക്കേ​ണ്ട​തി​ന്നു എന്‍റെ ജനത്തെ വിട്ടയ​ക്കേ​ണം എന്നി​പ്ര​കാ​രം യിസ്രാ​യേ​ലി​ന്‍റെ ദൈവ​മാ​യ യഹോവ കല്‌പി​ക്കു​ന്നു” എന്ന് ഫറവോ​നോട്‌ പറയാൻ അവൻ മോശ​യോ​ടും അഹരോ​നോ​ടും ആവശ്യ​പ്പെ​ട്ടു.—പുറ. 5:1.

8 എന്നാൽ ഈജി​പ്‌തി​ന്‍റെ അടിമ​ത്ത​ത്തിൽനിന്ന് ഇസ്രാ​യേ​ല്യ​രെ വിടു​വി​ക്കാൻ പത്ത്‌ ബാധകൾ അയയ്‌ക്കു​ക​യും ഫറവോ​നെ​യും അവന്‍റെ സൈന്യ​ത്തെ​യും ചെങ്കട​ലിൽ നശിപ്പി​ക്കു​ക​യും ചെയ്യേ​ണ്ടി​വ​ന്നു. (പുറ. 15:1-4) മൂന്നു മാസം കഴിയും​മുമ്പ്, സീനായ്‌ പർവത​ത്തി​ങ്കൽവെച്ച് യഹോവ ഇസ്രാ​യേൽ ജനതയു​മാ​യി ഒരു ഉടമ്പടി ചെയ്‌തു. അവിടെ അവൻ ഈ ചരി​ത്ര​പ്ര​ധാ​ന വാഗ്‌ദാ​നം നൽകി: “ആകയാൽ നിങ്ങൾ എന്‍റെ വാക്കു കേട്ടു അനുസ​രി​ക്ക​യും എന്‍റെ നിയമം പ്രമാ​ണി​ക്ക​യും ചെയ്‌താൽ നിങ്ങൾ എനിക്കു സകലജാ​തി​ക​ളി​ലും​വെച്ചു പ്രത്യേ​ക​സ​മ്പ​ത്താ​യി​രി​ക്കും; . . . നിങ്ങൾ എനിക്കു ഒരു . . . വിശു​ദ്ധ​ജ​ന​വും ആകും.”—പുറ. 19:5, 6.

9, 10. (എ) ആവർത്ത​ന​പു​സ്‌ത​കം 4:5-8 പ്രകാരം ന്യായ​പ്ര​മാ​ണം എങ്ങനെ​യാണ്‌ ഇസ്രാ​യേൽ ജനതയെ മറ്റുള്ള​വ​രിൽനിന്ന് വ്യത്യ​സ്‌ത​രാ​ക്കി നിറു​ത്തി​യത്‌? (ബി) തങ്ങൾ ‘യഹോ​വ​യ്‌ക്കു​ള്ള വിശു​ദ്ധ​ജ​ന​മാ​ണെന്ന്’ ഇസ്രാ​യേ​ല്യർക്ക് എങ്ങനെ തെളി​യി​ക്കാൻ കഴിയു​മാ​യി​രു​ന്നു?

9 ഈജി​പ്‌തിൽ അടിമ​ക​ളാ​യി​ത്തീ​രു​ന്ന​തി​നു മുമ്പ് എബ്രായർ ഗോ​ത്ര​സ​മൂ​ഹ​ങ്ങ​ളാ​യാണ്‌ സംഘടി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നത്‌. കുടും​ബ​ത്ത​ല​വ​ന്മാർ അഥവാ ഗോ​ത്ര​പി​താ​ക്ക​ന്മാർ ആണ്‌ അവരെ ഭരിച്ചി​രു​ന്നത്‌. അവർക്കു മുമ്പ് ജീവി​ച്ചി​രു​ന്ന ദൈവ​ദാ​സ​രെ​പ്പോ​ലെ, ഈ കുടും​ബ​നാ​ഥ​ന്മാർ തങ്ങളുടെ കുടും​ബ​ങ്ങ​ളു​ടെ ഭരണാ​ധി​കാ​രി​ക​ളാ​യും ന്യായാ​ധി​പ​ന്മാ​രാ​യും പുരോ​ഹി​ത​ന്മാ​രാ​യും വർത്തിച്ചു. (ഉല്‌പ. 8:20; 18:19; ഇയ്യോ. 1:4, 5) എന്നാൽ ഇസ്രാ​യേ​ല്യ​രെ മറ്റു ജനതക​ളിൽനിന്ന് വ്യത്യ​സ്‌ത​രാ​ക്കി നിറു​ത്താൻ ഉതകുന്ന ന്യായ​പ്ര​മാ​ണം അഥവാ ഒരു നിയമ​സം​ഹി​ത യഹോവ മോശ​യി​ലൂ​ടെ അവർക്ക് നൽകി. (ആവർത്തപുസ്‌തകം 4:5-8 വായിക്കുക; സങ്കീ. 147:19, 20) വേറിട്ട ഒരു പൗരോ​ഹി​ത്യ​ക്ര​മീ​ക​രണം ന്യായ​പ്ര​മാ​ണ​ത്തി​ലൂ​ടെ നിലവിൽവ​ന്നു. അറിവും ജ്ഞാനവും ഉണ്ടായി​രു​ന്ന “മൂപ്പന്മാർ” ന്യായ​പാ​ല​നം നടത്തു​മാ​യി​രു​ന്നു. (ആവ. 25:7, 8) ഈ പുതിയ ജനതയു​ടെ മതപര​വും സാമൂ​ഹി​ക​വും ആയ പ്രവർത്ത​ന​ങ്ങ​ളെ നിയ​ന്ത്രി​ക്കു​ന്ന നിയമങ്ങൾ ന്യായ​പ്ര​മാ​ണ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

10 വാഗ്‌ദ​ത്ത​ദേ​ശത്ത്‌ പ്രവേ​ശി​ക്കു​ന്ന​തിന്‌ തൊട്ടു​മുമ്പ് ഇസ്രാ​യേ​ല്യ​രോട്‌ യഹോവ തന്‍റെ നിയമങ്ങൾ ആവർത്തി​ച്ചു. മോശ അവരോട്‌ ഇങ്ങനെ പറഞ്ഞു: “യഹോവ അരുളി​ച്ചെ​യ്‌ത​തു​പോ​ലെ നീ അവന്നു സ്വന്തജ​ന​മാ​യി അവന്‍റെ സകലക​ല്‌പ​ന​ക​ളും പ്രമാ​ണി​ച്ചു നടക്കു​മെ​ന്നും താൻ ഉണ്ടാക്കിയ സകലജാ​തി​കൾക്കും മീതെ നിന്നെ പുകഴ്‌ചെ​ക്കും കീർത്തി​ക്കും മാനത്തി​ന്നു​മാ​യി ഉന്നതമാ​ക്കേ​ണ്ട​തി​ന്നു താൻ കല്‌പി​ച്ച​തു​പോ​ലെ നിന്‍റെ ദൈവ​മാ​യ യഹോ​വെ​ക്കു വിശു​ദ്ധ​ജ​ന​മാ​യി​രി​ക്കു​മെ​ന്നും ഇന്നു നിന്‍റെ വാമൊ​ഴി വാങ്ങി​യി​രി​ക്കു​ന്നു.”—ആവ. 26:18, 19.

പരദേ​ശി​കൾക്ക് സ്വാഗതം

11-13. (എ) യഹോ​വ​യു​ടെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനത്തോ​ടൊ​പ്പം ആർ സഹവസി​ച്ചു? (ബി) ഇസ്രാ​യേ​ല്യ​ന​ല്ലാ​ഞ്ഞ ഒരു വ്യക്തി യഹോ​വ​യെ ആരാധി​ക്കാൻ ആഗ്രഹി​ച്ചാൽ അവൻ എന്തു ചെയ്യേ​ണ്ടി​യി​രു​ന്നു?

11 തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഒരു ജനത ഇപ്പോൾ യഹോ​വ​യ്‌ക്ക് ഭൂമി​യിൽ ഉണ്ടായി​രു​ന്നെ​ങ്കി​ലും, അവർക്കി​ട​യിൽ ഇസ്രാ​യേ​ല്യ​ര​ല്ലാ​ഞ്ഞ​വ​രു​ടെ സാന്നി​ധ്യം അവൻ വിലക്കി​യി​ല്ല. ഈജി​പ്‌തിൽനിന്ന് തന്‍റെ ജനത്തെ വിടു​വി​ച്ച​പ്പോൾ, ഈജി​പ്‌തു​കാർ ഉൾപ്പെ​ടെ​യു​ള്ള ഇസ്രാ​യേ​ല്യ​ര​ല്ലാ​ത്ത ഒരു വലിയ “സമ്മി​ശ്ര​പു​രു​ഷാ​ര”ത്തെ തന്‍റെ ജനത്തോ​ടൊ​പ്പം ചേരാൻ ദൈവം അനുവ​ദി​ച്ചു. (പുറ. 12:38) ഏഴാമത്തെ ബാധയു​ടെ സമയത്ത്‌ യഹോ​വ​യു​ടെ വചനത്തെ ഭയപ്പെട്ട “ഫറവോ​ന്‍റെ ഭൃത്യ​ന്മാ​രിൽ” ചിലർ ഈജി​പ്‌ത്‌ വിട്ടു​പോ​ന്ന ഈ സമ്മി​ശ്ര​പു​രു​ഷാ​ര​ത്തി​ന്‍റെ ഭാഗമാ​യി​രു​ന്നു എന്നതിന്‌ സംശയ​മി​ല്ല.—പുറ. 9:20.

12 കനാൻദേ​ശം കൈവ​ശ​മാ​ക്കാ​നാ​യി ഇസ്രാ​യേ​ല്യർ യോർദാൻ നദി കടക്കു​ന്ന​തിന്‌ തൊട്ടു​മുമ്പ് മോശ അവരോട്‌ ഇങ്ങനെ പറഞ്ഞു: നിങ്ങളു​ടെ ഇടയിലെ “പരദേ​ശി​യെ സ്‌നേ​ഹി​പ്പിൻ.” (ആവ. 10:17-19) മോശ നൽകിയ അടിസ്ഥാ​ന​നി​യ​മ​ങ്ങൾ മനസ്സോ​ടെ അനുസ​രി​ക്കാൻ സന്നദ്ധനാ​യി​രു​ന്ന ഏതൊരു പരദേ​ശി​യെ​യും ദൈവ​ത്തി​ന്‍റെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനത തങ്ങളുടെ കൂട്ടത്തി​ലേക്ക് സ്വീക​രി​ക്ക​ണ​മാ​യി​രു​ന്നു. (ലേവ്യ. 24:22)  “നിന്‍റെ ജനം എന്‍റെ ജനം, നിന്‍റെ ദൈവം എന്‍റെ ദൈവം” എന്ന് ഇസ്രാ​യേ​ല്യ​യാ​യി​രുന്ന നൊ​വൊ​മി​യോട്‌ പറഞ്ഞ മോവാ​ബ്യ​സ്‌ത്രീ രൂത്തിന്‍റെ അതേ വികാരം പ്രകട​മാ​ക്കി​ക്കൊണ്ട് ചില പരദേ​ശി​കൾ യഹോ​വ​യു​ടെ ആരാധ​ക​രാ​യി​ത്തീർന്നു. (രൂത്ത്‌ 1:16) അവർ യഹൂദ​മ​തം സ്വീക​രി​ക്കു​ക​യും പുരു​ഷ​ന്മാർ പരി​ച്ഛേ​ദന ഏൽക്കു​ക​യും ചെയ്‌തു. (പുറ. 12:48, 49) തന്‍റെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനത്തിലെ അംഗങ്ങ​ളാ​യി യഹോവ അവരെ സ്വാഗ​തം​ചെ​യ്‌തു.—സംഖ്യാ. 15:14, 15.

ഇസ്രായേല്യർ പരദേ​ശി​ക​ളെ സ്‌നേ​ഹി​ച്ചി​രു​ന്നു (11-13 ഖണ്ഡികകൾ കാണുക)

13 ആലയസ​മർപ്പ​ണ​വേ​ള​യി​ലെ യഹോ​വ​യോ​ടു​ള്ള തന്‍റെ പ്രാർഥ​ന​യിൽ, പരദേ​ശി​ക​ളാ​യ ആരാധ​കർക്ക് ലഭ്യമാ​യി​രു​ന്ന കരുത​ലി​നെ​ക്കു​റിച്ച് ശലോ​മോൻ ഇങ്ങനെ പറഞ്ഞു: “നിന്‍റെ ജനമായ യിസ്രാ​യേ​ലിൽ ഉള്ളവന​ല്ലാ​ത്ത അന്യജാ​തി​ക്കാ​രൻ നിന്‍റെ മഹത്വ​മു​ള്ള നാമവും ബലമുള്ള കയ്യും നീട്ടി​യി​രി​ക്കു​ന്ന ഭുജവും ഹേതു​വാ​യി ദൂര​ദേ​ശ​ത്തു​നി​ന്നു വന്നാൽ—അവർ ഈ ആലയത്തിൽ വന്നു പ്രാർത്ഥി​ക്കും നിശ്ചയം—നീ നിന്‍റെ വാസസ്ഥ​ല​മാ​യ സ്വർഗ്ഗ​ത്തിൽനി​ന്നു കേട്ടു ഭൂമി​യി​ലെ സകലജാ​തി​ക​ളും നിന്‍റെ ജനമായ യിസ്രാ​യേൽ എന്നപോ​ലെ നിന്‍റെ നാമത്തെ അറിഞ്ഞു നിന്നെ ഭയപ്പെ​ടു​ക​യും ഞാൻ പണിതി​രി​ക്കു​ന്ന ഈ ആലയത്തി​ന്നു നിന്‍റെ നാമം വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്നു അറിക​യും ചെയ്യേ​ണ്ട​തി​ന്നു അന്യജാ​തി​ക്കാ​രൻ നിന്നോ​ടു പ്രാർത്ഥി​ക്കു​ന്ന​തൊ​ക്കെ​യും ചെയ്‌തു​കൊ​ടു​ക്കേ​ണമേ.” (2 ദിന. 6:32, 33) ഏതെങ്കി​ലും പരദേശി യഹോ​വ​യെ ആരാധി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ അവൻ യഹോ​വ​യു​ടെ ഉടമ്പടി​ജ​ന​ത്തോ​ടൊ​പ്പം സഹവസി​ക്ക​ണ​മാ​യി​രു​ന്നു. യേശു​വി​ന്‍റെ നാളു​ക​ളി​ലും അതുത​ന്നെ​യാ​യി​രു​ന്നു ക്രമീ​ക​ര​ണം.—യോഹ. 12:20; പ്രവൃ. 8:27.

സാക്ഷി​ക​ളു​ടെ ഒരു ജനത

14-16. (എ) യഹോ​വ​യ്‌ക്കു സാക്ഷ്യം നൽകുന്ന ഒരു ജനതയാ​യി ഇസ്രാ​യേ​ല്യർ പ്രവർത്തി​ക്കേ​ണ്ടി​യി​രു​ന്നത്‌ എങ്ങനെ? (ബി) ഇന്നത്തെ ദൈവ​ജ​ന​ത്തിന്‌ എന്ത് ധാർമി​ക​ക​ട​പ്പാ​ടുണ്ട്?

14 ഇസ്രാ​യേ​ല്യർ തങ്ങളുടെ ദൈവ​മാ​യ യഹോ​വ​യെ ആരാധി​ച്ച​പ്പോൾ മറ്റു ജനതകൾ തങ്ങളുടെ ദേവീ​ദേ​വ​ന്മാ​രെ ആരാധി​ച്ചു​പോ​ന്നു. യെശയ്യാ പ്രവാ​ച​ക​ന്‍റെ നാളു​ക​ളിൽ യഹോവ ലോക​സാ​ഹ​ച​ര്യ​ത്തെ ഒരു കോട​തി​വി​ചാ​ര​ണ​യോട്‌ താരത​മ്യം ചെയ്‌തു. ജനതക​ളു​ടെ ദൈവ​ങ്ങ​ളെ അവരുടെ ദൈവ​ത്ത്വം തെളി​യി​ക്കാ​നാ​യി സാക്ഷി​ക​ളെ ഹാജരാ​ക്കാൻ അവൻ വെല്ലു​വി​ളി​ച്ചു. അവൻ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “സകലജാ​തി​ക​ളും ഒന്നിച്ചു​കൂ​ട​ട്ടെ, വംശങ്ങൾ ചേർന്നു​വ​ര​ട്ടെ: അവരിൽ (അവരുടെ ദൈവ​ങ്ങ​ളിൽ) ആർ ഇതു പ്രസ്‌താ​വി​ക്ക​യും, പണ്ടു പ്രസ്‌താ​വി​ച്ച​തു കേൾപ്പി​ച്ചു​ത​രി​ക​യും ചെയ്യുന്നു? അവർ നീതീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​തി​ന്നു സാക്ഷി​ക​ളെ കൊണ്ടു​വ​ര​ട്ടെ; അവർ കേട്ടിട്ടു സത്യം തന്നെ എന്നു പറയട്ടെ.”—യെശ. 43:9.

 15 തങ്ങളുടെ ദൈവ​ത്ത്വ​ത്തിന്‌ യാതൊ​രു തെളി​വും ഹാജരാ​ക്കാൻ ജനതക​ളു​ടെ ദൈവ​ങ്ങൾക്ക് കഴിഞ്ഞില്ല. ചുമന്നു​കൊണ്ട് നടക്കേണ്ട വെറും ഊമക​ളാ​യ പ്രതി​മ​കൾ മാത്ര​മാ​യി​രു​ന്നു ആ ദൈവങ്ങൾ. (യെശ. 46:5-7) എന്നാൽ മറുവ​ശത്ത്‌ യഹോവ തന്‍റെ ജനമായ ഇസ്രാ​യേ​ലി​നോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ അറിഞ്ഞു എന്നെ വിശ്വ​സി​ക്ക​യും ഞാൻ ആകുന്നു എന്നു ഗ്രഹി​ക്ക​യും ചെയ്യേ​ണ്ട​തി​ന്നു നിങ്ങൾ എന്‍റെ സാക്ഷി​ക​ളും ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന എന്‍റെ ദാസനും ആകുന്നു. . . . എനിക്കു​മു​മ്പെ ഒരു ദൈവ​വും ഉണ്ടായി​ട്ടി​ല്ല, എന്‍റെ ശേഷം ഉണ്ടാക​യു​മി​ല്ല. ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാ​തെ ഒരു രക്ഷിതാ​വു​മി​ല്ല. . . . അതു​കൊ​ണ്ടു നിങ്ങൾ എന്‍റെ സാക്ഷികൾ . . . ഞാൻ ദൈവം തന്നേ.”—യെശ. 43:10-12.

16 ‘പരമാ​ധി​കാ​രി​യാം ദൈവം ആർ’ എന്ന സാർവ​ത്രി​ക കോട​തി​ക്കേ​സിൽ, യഹോ​വ​യാണ്‌ ഏകസത്യ​ദൈ​വം എന്ന് അവന്‍റെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനം സുവ്യ​ക്ത​മാ​യി സാക്ഷ്യം നൽകേ​ണ്ടി​യി​രു​ന്നു. “ഞാൻ എനിക്കു വേണ്ടി നിർമ്മി​ച്ചി​രി​ക്കു​ന്ന ജനം എന്‍റെ സ്‌തു​തി​യെ വിവരി​ക്കും​” എന്ന് അവൻ അവരെ​ക്കു​റിച്ച് പറഞ്ഞു. (യെശ. 43:21) അവരാ​യി​രു​ന്നു അവന്‍റെ നാമം വഹിച്ചി​രു​ന്ന ജനത. ഈജി​പ്‌തിൽനിന്ന് യഹോവ വിടു​വി​ച്ച ജനമെന്ന നിലയിൽ ഭൂമി​യി​ലെ മറ്റു ജനതകൾക്കു മുമ്പാകെ അവന്‍റെ പരമാ​ധി​കാ​ര​ത്തെ പിന്തു​ണ​യ്‌ക്കാ​നു​ള്ള ധാർമി​ക​മാ​യ കടപ്പാട്‌ അവർക്കു​ണ്ടാ​യി​രു​ന്നു. പ്രവാ​ച​ക​നാ​യ മീഖാ ദൈവ​ത്തി​ന്‍റെ ആധുനി​ക​കാ​ല ജനത്തി​നാ​യി പിന്നീട്‌ രേഖ​പ്പെ​ടു​ത്തി​യ​തു​പോ​ലുള്ള ഒരു നിലപാ​ടാ​യി​രി​ക്കേ​ണ്ടി​യി​രു​ന്നു അവരു​ടേത്‌: “സകല ജാതി​ക​ളും താന്താ​ങ്ങ​ളു​ടെ ദേവന്മാ​രു​ടെ നാമത്തിൽ നടക്കു​ന്നു​വ​ല്ലോ; നാമും നമ്മുടെ ദൈവ​മാ​യ യഹോ​വ​യു​ടെ നാമത്തിൽ എന്നും എന്നെ​ന്നേ​ക്കും നടക്കും.”—മീഖാ 4:5.

ഒരു അവിശ്വ​സ്‌ത ജനത

17. ഇസ്രാ​യേ​ല്യർ യഹോ​വ​യു​ടെ ദൃഷ്ടി​യിൽ അധഃപ​തി​ച്ച ഒരു കാട്ടു​മു​ന്തി​രി​വ​ള്ളി​യാ​യി​ത്തീർന്നത്‌ എങ്ങനെ?

17 ദുഃഖ​ക​ര​മെ​ന്നു പറയട്ടെ, അവർ തങ്ങളുടെ ദൈവ​മാ​യ യഹോ​വ​യോട്‌ വിശ്വ​സ്‌ത​രാ​യി​രു​ന്നില്ല. മരവും കല്ലും കൊണ്ടുള്ള പ്രതി​മ​ക​ളെ ആരാധി​ച്ചി​രു​ന്ന ജനതക​ളു​ടെ സ്വാധീ​ന​ത്തിന്‌ അവർ വഴി​പ്പെ​ട്ടു. ബി.സി. എട്ടാം നൂറ്റാ​ണ്ടിൽ പ്രവാ​ച​ക​നാ​യ ഹോശേയ ഇങ്ങനെ എഴുതി: “യിസ്രാ​യേൽ പടർന്നി​രി​ക്കു​ന്ന (അധഃപ​തി​ച്ച, NW) ഒരു മുന്തി​രി​വ​ള്ളി ആകുന്നു; . . . അവൻ ബലിപീ​ഠ​ങ്ങ​ളെ വർദ്ധി​പ്പി​ച്ചു; . . . അവരുടെ ഹൃദയം ഭിന്നി​ച്ചി​രി​ക്കു​ന്നു; ഇപ്പോൾ അവർ കുറ്റക്കാ​രാ​യ്‌തീ​രും.” (ഹോശേ. 10:1, 2) ഒന്നര നൂറ്റാ​ണ്ടി​നു ശേഷം അവിശ്വ​സ്‌ത ജനത​യോ​ടു​ള്ള യഹോ​വ​യു​ടെ വാക്കുകൾ യിരെ​മ്യാവ്‌ രേഖ​പ്പെ​ടു​ത്തി: “ഞാൻ നിന്നെ വിശി​ഷ്ട​മു​ന്തി​രി​വ​ള്ളി​യാ​യി, നല്ല തൈയാ​യി തന്നേ നട്ടിരി​ക്കെ നീ എനിക്കു കാട്ടു​മു​ന്തി​രി വള്ളിയു​ടെ (അധഃപ​തി​ച്ച, NW) തൈയാ​യ്‌തീർന്ന​തു എങ്ങനെ? . . . നീ ഉണ്ടാക്കീ​ട്ടു​ള്ള നിന്‍റെ ദേവന്മാർ എവിടെ? കഷ്ടകാ​ല​ത്തു നിന്നെ രക്ഷിപ്പാൻ അവർക്കു കഴിവു​ണ്ടെ​ങ്കിൽ അവർ എഴു​ന്നേ​ല്‌ക്ക​ട്ടെ; . . . എന്‍റെ ജനം . . . എന്നെ മറന്നി​രി​ക്കു​ന്നു.”—യിരെ. 2:21, 28, 32.

18, 19. (എ) തന്‍റെ നാമത്തി​നാ​യി ഒരു ജനതയെ ഉളവാ​ക്കു​മെന്ന് യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞത്‌ എങ്ങനെ? (ബി) അടുത്ത ലേഖന​ത്തിൽ നാം എന്തു പരിചി​ന്തി​ക്കും?

18 സത്യാ​രാ​ധന ആചരി​ച്ചും യഹോ​വ​യു​ടെ വിശ്വ​സ്‌ത​സാ​ക്ഷി​ക​ളാ​യി​രു​ന്നും കൊണ്ട് നല്ല ഫലം പുറ​പ്പെ​ടു​വി​ക്കു​ന്ന​തി​നു പകരം വിഗ്ര​ഹ​ങ്ങ​ളെ ആരാധി​ച്ചു​കൊണ്ട് ഇസ്രാ​യേൽ ആകാത്ത ഫലം പുറ​പ്പെ​ടു​വി​ച്ചു. അതു​കൊ​ണ്ടാണ്‌ “ദൈവ​രാ​ജ്യം നിങ്ങളു​ടെ പക്കൽനി​ന്നു എടുത്തു അതിന്‍റെ ഫലം കൊടു​ക്കു​ന്ന ജാതിക്കു കൊടു​ക്കും​” എന്ന് തന്‍റെ നാളിലെ കപടഭ​ക്ത​രാ​യ യഹൂദ മതനേ​താ​ക്ക​ളോട്‌ യേശു പറഞ്ഞത്‌. (മത്താ. 21:43) യിരെ​മ്യാ പ്രവാ​ച​ക​നി​ലൂ​ടെ യഹോവ മുൻകൂ​ട്ടി​പ്പ​റഞ്ഞ “പുതിയ ഉടമ്പടി”യിലു​ള്ള​വർക്കു (NW) മാത്രമേ പുതിയ ജനതയായ ആത്മീയ ഇസ്രാ​യേ​ലി​ന്‍റെ ഭാഗമാ​കാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ. പുതിയ ഉടമ്പടി​യി​ലേ​ക്കു ചേർക്ക​പ്പെ​ടു​മാ​യി​രുന്ന ആത്മീയ ഇസ്രാ​യേ​ല്യ​രെ​ക്കു​റിച്ച് യഹോവ ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു: “ഞാൻ അവർക്കു ദൈവ​മാ​യും അവർ എനിക്കു ജനമാ​യും ഇരിക്കും.”—യിരെ. 31:31-33.

19 നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, ജഡിക ഇസ്രാ​യേൽ അവിശ്വ​സ്‌ത​രാ​യ​തി​നു ശേഷം, യഹോവ ഒന്നാം നൂറ്റാ​ണ്ടിൽ ആത്മീയ ഇസ്രാ​യേ​ലി​നെ തന്‍റെ ജനമായി സ്വീക​രി​ച്ചു. എന്നാൽ ഇന്ന് ഭൂമി​യിൽ യഹോ​വ​യു​ടെ ജനം ആരാണ്‌? ആത്മാർഥ​ഹൃ​ദ​യ​രാ​യ വ്യക്തി​കൾക്ക് ദൈവ​ത്തി​ന്‍റെ സത്യാ​രാ​ധ​ക​രെ എങ്ങനെ തിരി​ച്ച​റി​യാൻ കഴിയും? അടുത്ത ലേഖന​ത്തിൽ നാം അക്കാര്യ​ങ്ങൾ പഠിക്കും.