വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 നവംബര്‍ 

നാം വിശുദ്ധി കാത്തു​സൂ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ കാരണം

നാം വിശുദ്ധി കാത്തു​സൂ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ കാരണം

‘നിങ്ങൾ വിശു​ദ്ധ​രാ​യി​രി​ക്കേണം.’—ലേവ്യ. 11:45.

1. ലേവ്യ​പു​സ്‌ത​കം നമുക്ക് എങ്ങനെ പ്രയോ​ജ​നം ചെയ്യുന്നു?

ലേവ്യ​പു​സ്‌ത​ക​ത്തിൽ മറ്റ്‌ ഏത്‌ ബൈബിൾപു​സ്‌ത​ക​ങ്ങ​ളെ​ക്കാ​ളും കൂടുതൽ പ്രാവ​ശ്യം വിശു​ദ്ധി​യെ​ക്കു​റിച്ച് പരാമർശി​ച്ചി​രി​ക്കു​ന്നു. തന്‍റെ സത്യാ​രാ​ധാ​ക​രെ​ല്ലാം വിശു​ദ്ധ​രാ​യി​രി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. അതു​കൊണ്ട് ലേവ്യ​പു​സ്‌ത​കം വ്യക്തമാ​യി മനസ്സി​ലാ​ക്കു​ന്ന​തും വിലമ​തി​ക്കു​ന്ന​തും വിശുദ്ധി കാത്തു​സൂ​ക്ഷി​ക്കാൻ നമ്മെ സഹായി​ക്കും.

2. ലേവ്യ​പു​സ്‌ത​ക​ത്തി​ന്‍റെ ചില സവി​ശേ​ഷ​ത​കൾ ഏവ?

2 പ്രവാ​ച​ക​നാ​യ മോശ എഴുതിയ ലേവ്യ​പു​സ്‌ത​കം, ദിവ്യ​നി​ശ്വ​സ്‌ത​മാ​യ “എല്ലാ തിരു​വെ​ഴു​ത്തു​ക​ളു”ടെയും ഭാഗമാ​യ​തി​നാൽ അത്‌ പഠിപ്പി​ക്കാൻ ഉപകരി​ക്കു​ന്നു. (2 തിമൊ. 3:16) ഈ പുസ്‌ത​ക​ത്തി​ലെ ഓരോ അധ്യാ​യ​ത്തി​ലും ശരാശരി പത്തു പ്രാവ​ശ്യം യഹോ​വ​യു​ടെ നാമം കാണാം. ലേവ്യ​പു​സ്‌ത​ക​ത്തി​ന്‍റെ അന്തസ്സത്ത മനസ്സി​ലാ​ക്കു​ന്നത്‌ ദൈവ​നാ​മ​ത്തിന്‌ നിന്ദ വരുത്തുന്ന കാര്യങ്ങൾ ചെയ്യു​ന്ന​തിൽനിന്ന് ഒഴിഞ്ഞു​നിൽക്കാൻ ആവശ്യ​മാ​യ ശക്തി നമുക്ക് നൽകും. (ലേവ്യ. 22:32) ഈ പുസ്‌ത​ക​ത്തിൽ കൂടെ​ക്കൂ​ടെ കാണുന്ന “ഞാൻ യഹോവ ആകുന്നു” എന്ന വാക്കുകൾ ദൈവത്തെ അനുസ​രി​ക്കാൻ നമ്മെ ഓർമി​പ്പി​ക്കേ​ണ്ട​താണ്‌. വിശുദ്ധി കാത്തു​സൂ​ക്ഷി​ച്ചു​കൊണ്ട് സത്യാ​രാ​ധ​ന​യിൽ ഏർപ്പെ​ടാൻ നമ്മെ സഹായി​ക്കു​ന്ന ഒരു ദിവ്യ​ദാ​ന​മാണ്‌ ലേവ്യ​പു​സ്‌ത​കം. അതിൽനി​ന്നു​ള്ള തിളക്ക​മാർന്ന ചില ആത്മീയ​ര​ത്‌ന​ങ്ങ​ളു​ടെ രസകര​മാ​യ ഒരു ചർച്ചയാണ്‌ ഈ ലേഖന​ത്തി​ലും അടുത്ത​തി​ലും നാം ആസ്വദി​ക്കാൻ പോകു​ന്നത്‌.

 വിശുദ്ധി അനിവാ​ര്യം

3, 4. അഹരോ​നെ​യും പുത്ര​ന്മാ​രെ​യും കഴുകി ശുദ്ധീ​ക​രി​ച്ചത്‌ എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

3 ലേവ്യപുസ്‌തകം 8:5, 6 വായിക്കുക. യഹോവ അഹരോ​നെ യിസ്രാ​യേ​ലി​ന്‍റെ മഹാപു​രോ​ഹി​ത​നാ​യും അവന്‍റെ പുത്ര​ന്മാ​രെ ജനത്തി​നു​ള്ള പുരോ​ഹി​ത​ന്മാ​രാ​യും തിര​ഞ്ഞെ​ടു​ത്തു. അഹരോൻ യേശു​ക്രി​സ്‌തു​വി​നെ​യും, അവന്‍റെ പുത്ര​ന്മാർ യേശു​വി​ന്‍റെ അഭിഷി​ക്താ​നു​ഗാ​മി​ക​ളെ​യും പ്രതി​നി​ധാ​നം ചെയ്യുന്നു. അഹരോ​നെ കഴുകി ശുദ്ധീ​ക​രി​ച്ചത്‌ യേശു​വി​നും ശുദ്ധീ​ക​ര​ണം ആവശ്യ​മാ​ണെന്ന് അർഥമാ​ക്കി​യോ? ഇല്ല. യേശു​വിന്‌ ശുദ്ധീ​ക​ര​ണം ആവശ്യ​മി​ല്ല. കാരണം, അവൻ പാപര​ഹി​ത​നും ‘നിഷ്‌ക​ള​ങ്ക​നും​’ ആയിരു​ന്നു. (എബ്രാ. 7:26; 9:14) എന്നിരു​ന്നാ​ലും, അഹരോ​ന്‍റെ ശുദ്ധീ​ക​രി​ക്ക​പ്പെട്ട അവസ്ഥ യേശു​വി​ന്‍റെ ശുദ്ധവും നീതി​നി​ഷ്‌ഠ​വു​മാ​യ നിലയെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു. എന്നാൽ, അഹരോ​ന്‍റെ പുത്ര​ന്മാ​രു​ടെ ശുദ്ധീ​ക​ര​ണം എന്തി​നെ​യാണ്‌ പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌?

4 സ്വർഗീയ പുരോ​ഹി​ത​വർഗ​ത്തി​ലെ അംഗങ്ങ​ളാ​യി തിര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ശുദ്ധീ​ക​ര​ണ​ത്തെ​യാണ്‌ അഹരോ​ന്‍റെ പുത്ര​ന്മാ​രു​ടെ ശുദ്ധീ​ക​ര​ണം മുൻനി​ഴ​ലാ​ക്കി​യത്‌. അഹരോ​ന്‍റെ പുത്ര​ന്മാ​രു​ടെ ശുദ്ധീ​ക​ര​ണം അഭിഷി​ക്ത​രു​ടെ സ്‌നാ​ന​വു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു​വോ? ഇല്ല, കാരണം സ്‌നാനം പാപത്തെ കഴുകി​ക്ക​ള​യു​ന്നി​ല്ല. പകരം, യഹോ​വ​യാം ദൈവ​ത്തിന്‌ ഒരു വ്യക്തി തന്നെത്തന്നെ നിരു​പാ​ധി​കം സമർപ്പി​ച്ചി​രി​ക്കു​ന്ന​തി​നെ​യാണ്‌ സ്‌നാനം പ്രതീ​ക​പ്പെ​ടു​ത്തു​ന്നത്‌. എന്നാൽ, അഭിഷി​ക്ത​രെ കഴുകി വെടി​പ്പാ​ക്കു​ന്നത്‌ “വചനത്തി​ന്‍റെ ജലം” ഉപയോ​ഗി​ച്ചാണ്‌. അതിന്‌ അവർ ക്രിസ്‌തു​വി​ന്‍റെ പഠിപ്പി​ക്ക​ലു​കൾ തങ്ങളുടെ ജീവി​ത​ത്തിൽ മുഴു​ഹൃ​ദ​യാ ബാധക​മാ​ക്കേ​ണ്ട​തുണ്ട്. (എഫെ. 5:25-27) അങ്ങനെ അവർ കഴുകി വെടി​പ്പാ​ക്ക​പ്പെ​ടു​ക​യും നിർമ​ലീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. എന്നാൽ ‘വേറെ ആടുകളെ’ സംബന്ധി​ച്ചെന്ത്?—യോഹ. 10:16.

5. വേറെ ആടുക​ളും ദൈവ​വ​ച​ന​ത്താൽ കഴുകി ശുദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നെന്ന് പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്?

5 അഹരോ​ന്‍റെ പുത്ര​ന്മാർ യേശു​വി​ന്‍റെ വേറെ ആടുക​ളിൽപ്പെട്ട ‘മഹാപു​രു​ഷാ​ര​ത്തെ’ പ്രതി​നി​ധാ​നം ചെയ്‌തി​ല്ല. (വെളി. 7:9) അങ്ങനെ​യെ​ങ്കിൽ, സ്‌നാ​ന​മേറ്റ ആ വ്യക്തി​ക​ളും ദൈവ​വ​ച​ന​ത്താൽത്ത​ന്നെ​യാ​ണോ കഴുകി ശുദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നത്‌? അതെ, അവരും വചനത്താൽ ശുദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നു. ഭൗമി​ക​പ്ര​ത്യാ​ശ​യു​ള്ള ഇവർ യേശു​വി​ന്‍റെ ചൊരി​യ​പ്പെട്ട രക്തത്തിന്‍റെ പ്രാധാ​ന്യ​ത്തെ​യും ശക്തി​യെ​യും കുറിച്ച് ബൈബി​ളിൽനിന്ന് വായി​ക്കു​ക​യും അതിൽ വിശ്വ​സി​ക്കു​ക​യും ചെയ്യുന്നു. അങ്ങനെ അവർക്ക് “രാപകൽ . . . വിശു​ദ്ധ​സേ​വ​നം” അർപ്പി​ക്കാ​നാ​കു​ന്നു. (വെളി. 7:13-15) അഭിഷി​ക്ത​രും വേറെ ആടുക​ളും തങ്ങളുടെ “നടപ്പു നന്നായി” സൂക്ഷി​ക്കു​ന്നത്‌ അവർ തുടർച്ച​യാ​യ ശുദ്ധീ​ക​രണ പ്രക്രി​യ​യ്‌ക്ക് വിധേ​യ​രാ​കു​ന്നു എന്നതിന്‍റെ തെളി​വാണ്‌. (1 പത്രോ. 2:12) നല്ലിട​യ​നാ​യ യേശു​വി​ന്‍റെ ശബ്ദം കേട്ട് വിശ്വ​സ്‌ത​മാ​യി അവനെ അനുഗ​മി​ക്കു​ന്ന അഭിഷി​ക്താ​നു​ഗാ​മി​ക​ളു​ടെ​യും വേറെ ആടുക​ളു​ടെ​യും വിശു​ദ്ധി​യും ഐക്യ​വും കാണു​മ്പോൾ യഹോ​വ​യ്‌ക്ക് എത്ര സന്തോഷം തോന്നും!

6. എന്ത് ആത്മപരി​ശോ​ധന പ്രയോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കും?

6 ഇസ്രാ​യേ​ല്യ​പു​രോ​ഹി​ത​ന്മാർക്ക് ആവശ്യ​മാ​യി​രു​ന്ന ശാരീ​രി​ക​ശു​ദ്ധി യഹോ​വ​യു​ടെ ജനത്തി​നും ബാധക​മാണ്‌. നമ്മുടെ ബൈബിൾ വിദ്യാർഥി​കൾ, മനോ​ഹ​ര​മാ​യി പരിപാ​ലി​ക്ക​പ്പെ​ടു​ന്ന നമ്മുടെ ആരാധ​നാ​ല​യ​വും വൃത്തി​യും വെടി​പ്പു​മു​ള്ള നമ്മുടെ വസ്‌ത്ര​ധാ​ര​ണ​വും നിരീ​ക്ഷി​ക്കു​ന്നു. പൗരോ​ഹി​ത്യ​സേ​വ​ന​ത്തിന്‌ ആവശ്യ​മാ​യി​രു​ന്ന വിശുദ്ധി, യഹോ​വ​യു​ടെ ആരാധ​നാ​കേ​ന്ദ്ര​മാ​യ പർവത​ത്തി​ലേക്ക് കയറി​ച്ചെ​ല്ലാൻ ആഗ്രഹി​ക്കു​ന്ന ഏത്‌ ഒരാൾക്കും ‘നിർമ​ല​ഹൃ​ദ​യം’ ഉണ്ടായി​രി​ക്ക​ണ​മെന്ന് നമ്മെ ഓർമി​പ്പി​ക്കു​ന്നു. (സങ്കീർത്തനം 24:3, 4 വായിക്കുക; യെശ. 2:2, 3) ദൈവ​ത്തി​നു​ള്ള നമ്മുടെ വിശു​ദ്ധ​സേ​വ​നം ശുദ്ധമായ മനസ്സോ​ടും ഹൃദയ​ത്തോ​ടും ശരീര​ത്തോ​ടും കൂടെ​യാ​യി​രി​ക്ക​ണം അർപ്പി​ക്കേ​ണ്ടത്‌. ഇതിന്‌ കൂടെ​ക്കൂ​ടെ​യു​ള്ള ആത്മപരി​ശോ​ധന ആവശ്യ​മാണ്‌. വിശു​ദ്ധ​രാ​യി​രി​ക്കു​ന്ന​തിന്‌ ചിലർക്ക് അതെത്തു​ടർന്ന് ജീവി​ത​ത്തിൽ കാര്യ​മാ​യ മാറ്റങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. (2 കൊരി. 13:5) ഉദാഹ​ര​ണ​ത്തിന്‌, സ്‌നാ​ന​മേറ്റ ഒരു വ്യക്തി മനപ്പൂർവം അശ്ലീലം വീക്ഷി​ക്കു​ന്നെ​ങ്കിൽ അദ്ദേഹം തന്നോ​ടു​ത​ന്നെ ഇങ്ങനെ ചോദി​ക്ക​ണം: ‘ഞാൻ വിശുദ്ധി കാത്തു​സൂ​ക്ഷി​ക്കു​ന്നു​ണ്ടോ?’ ഈ അധമമായ ശീലം ഉപേക്ഷി​ക്കാൻ അദ്ദേഹം സഹായം തേടേ​ണ്ട​തുണ്ട്.—യാക്കോ. 5:14.

അനുസ​ര​ണ​മു​ള്ള​വ​രാ​യി​രു​ന്നു​കൊണ്ട് വിശു​ദ്ധ​രെന്ന് തെളി​യി​ക്കു​ക

7. ലേവ്യ​പു​സ്‌ത​കം 8:22-24-നു ചേർച്ച​യിൽ എന്തു മാതൃ​ക​യാണ്‌ യേശു വെച്ചത്‌?

7 ഇസ്രാ​യേ​ല്യ​പൗ​രോ​ഹി​ത്യം ഏർപ്പെ​ടു​ത്തി​യ​പ്പോൾ മഹാപു​രോ​ഹി​ത​നാ​യ അഹരോ​ന്‍റെ​യും അവന്‍റെ പുത്ര​ന്മാ​രു​ടെ​യും വലത്തെ കാതി​ന്മേ​ലും വലത്തെ കയ്യുടെ തള്ളവി​ര​ലി​ന്മേ​ലും വലത്തെ കാലിന്‍റെ പെരു​വി​ര​ലി​ന്മേ​ലും ആട്ടു​കൊ​റ്റ​ന്‍റെ രക്തം പുരട്ടി. (ലേവ്യപുസ്‌തകം 8:22-24 വായിക്കുക.) രക്തത്തിന്‍റെ ഈ ഉപയോ​ഗം പുരോ​ഹി​ത​ന്മാർ  അനുസ​ര​ണ​പൂർവം തങ്ങളുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റാൻ കഴിവി​ന്‍റെ പരമാ​വ​ധി പരി​ശ്ര​മി​ക്കു​മെന്ന് പ്രതീ​ക​പ്പെ​ടു​ത്തി. സമാന​മാ​യി, മഹാപു​രോ​ഹി​ത​നാ​യ യേശു അഭിഷി​ക്തർക്കും വേറെ ആടുകൾക്കും ഒരു പൂർണ​മാ​തൃ​ക വെച്ചു. ദൈവി​ക​മാർഗ​നിർദേ​ശ​ത്തിന്‌ യേശു കാതു​കൂർപ്പി​ച്ചു. യേശു​വി​ന്‍റെ കൈകൾ യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​ന്ന​തി​നാ​യി പ്രവർത്തി​ച്ചു. അവന്‍റെ കാലടി​കൾ വിശു​ദ്ധ​ഗ​തി​യിൽനിന്ന് വ്യതി​ച​ലി​ച്ചി​ല്ല.—യോഹ. 4:31-34.

8. യഹോ​വ​യു​ടെ ആരാധ​ക​രെ​ല്ലാം എന്തു ചെയ്യണം?

8 അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളും യേശു​വി​ന്‍റെ വേറെ ആടുക​ളും തങ്ങളുടെ മഹാപു​രോ​ഹി​ത​ന്‍റെ നിർമലത പാലി​ച്ചു​കൊ​ണ്ടു​ള്ള ജീവി​ത​ഗ​തി പിൻപ​റ്റേ​ണ്ടത്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌. യഹോ​വ​യു​ടെ ആരാധകർ എല്ലാവ​രും ദൈവ​വ​ച​ന​ത്തിൽ കാണുന്ന നിർദേ​ശ​ങ്ങൾക്ക് അനുസ​ര​ണ​യോ​ടെ കീഴ്‌പെ​ട്ടു​കൊണ്ട്, ദൈവാ​ത്മാ​വി​നെ ദുഃഖി​പ്പി​ക്കു​ന്ന​തിൽനിന്ന് ഒഴിവു​ള്ള​വ​രാ​യി​രി​ക്കണം. (എഫെ. 4:30) അവർ തങ്ങളുടെ “പാദങ്ങൾക്ക് നേരായ പാത ഒരുക്ക”ണം.—എബ്രാ. 12:13.

9. ഭരണസം​ഘാം​ഗ​ങ്ങ​ളു​മാ​യി അടുത്തു പ്രവർത്തി​ച്ച മൂന്നു സഹോ​ദ​ര​ന്മാർ എന്താണ്‌ അഭി​പ്രാ​യ​പ്പെ​ട്ടത്‌, അവരുടെ പ്രസ്‌താ​വ​ന​കൾ വിശു​ദ്ധ​രാ​യി തുടരാൻ നിങ്ങളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

9 ഭരണസം​ഘ​ത്തി​ലെ അംഗങ്ങ​ളു​മാ​യി പതിറ്റാ​ണ്ടു​ക​ളോ​ളം അടുത്തു പ്രവർത്തി​ച്ചി​ട്ടു​ള്ള ഭൗമി​ക​പ്ര​ത്യാ​ശ​യു​ള്ള മൂന്നു സഹോ​ദ​ര​ന്മാ​രു​ടെ ഹൃദയം​ഗ​മ​മാ​യ അഭി​പ്രാ​യ​ങ്ങൾ ശ്രദ്ധി​ക്കു​ക. അവരിൽ ഒരാൾ ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ട്ടു: “ഭരണസം​ഘ​ത്തി​ലെ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം പ്രവർത്തി​ക്കു​ക എന്നത്‌ അതുല്യ​മാ​യ ഒരു സേവന​പ​ദ​വി തന്നെയാണ്‌. എന്നാൽ, ആത്മാഭി​ഷി​ക്ത​രാ​ണെ​ങ്കി​ലും ഈ സഹോ​ദ​ര​ങ്ങ​ളും അപൂർണ​രാണ്‌ എന്ന വസ്‌തുത അവരോട്‌ അടുത്ത്‌ ഇടപഴ​കി​യ​പ്പോൾ എനിക്ക് പലപ്പോ​ഴും കാണാ​നാ​യി​ട്ടുണ്ട്. എങ്കിലും, ഈ കാലങ്ങ​ളി​ലെ​ല്ലാം​ത​ന്നെ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വരെ അനുസ​രി​ക്കു​ക എന്നതാ​യി​രു​ന്നു എന്‍റെ ലക്ഷ്യങ്ങ​ളിൽ ഒന്ന്.” രണ്ടാമത്തെ സഹോ​ദ​രൻ ഇങ്ങനെ പറഞ്ഞു: “ക്രിസ്‌തു​വി​നോ​ടുള്ള അനുസ​ര​ണ​ത്തെ​ക്കു​റിച്ച് പറയുന്ന 2 കൊരി​ന്ത്യർ 10:5 പോലുള്ള തിരു​വെ​ഴു​ത്തു​കൾ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വരെ അനുസ​രി​ക്കാ​നും അവരോട്‌ സഹകരി​ക്കാ​നും എന്നെ സഹായി​ച്ചി​ട്ടുണ്ട്. ഹൃദയ​പൂർവ​മു​ള്ള അനുസ​ര​ണ​ത്തെ​ക്കു​റി​ച്ചാണ്‌ ഇവിടെ പറയു​ന്നത്‌.” മൂന്നാ​മ​ത്തെ സഹോ​ദ​രൻ ഇങ്ങനെ പറഞ്ഞു: “യഹോവ സ്‌നേ​ഹി​ക്കു​ന്ന​തി​നെ സ്‌നേ​ഹി​ക്കു​ക, വെറു​ക്കു​ന്ന​തി​നെ വെറു​ക്കു​ക, എപ്പോ​ഴും അവന്‍റെ മാർഗ​നിർദേ​ശം തേടുക, അവനെ പ്രസാ​ദി​പ്പി​ക്കു​ക എന്നൊക്കെ നാം പറയാ​റുണ്ട്. എന്നാൽ അതിന്‍റെ അർഥം യഹോ​വ​യു​ടെ സംഘട​ന​യെ​യും ഭൂമി​യി​ലെ തന്‍റെ ഉദ്ദേശ്യം നിവർത്തി​ക്കാൻ അവൻ ഉപയോ​ഗി​ക്കു​ന്ന​വ​രെ​യും അനുസ​രി​ക്കു​ക എന്നാണ്‌.” 1925-ലെ “ജനതയു​ടെ ജനനം” എന്ന വീക്ഷാഗോപുലേഖന​ത്തി​ലെ ചില ആശയങ്ങൾ ചിലർ ചോദ്യം ചെയ്‌തെ​ങ്കി​ലും, നേഥൻ നോർ സഹോ​ദ​രൻ ആ വിവരങ്ങൾ മടികൂ​ടാ​തെ സ്വീക​രി​ച്ച​താ​യി ഈ സഹോ​ദ​രന്‌ അറിയാ​മാ​യി​രു​ന്നു. പിന്നീട്‌ ഭരണസം​ഘ​ത്തി​ലെ ഒരു അംഗമാ​യി​ത്തീർന്ന നോർ സഹോ​ദ​ര​ന്‍റെ ആ അനുസ​ര​ണം അദ്ദേഹ​ത്തിൽ ആഴമായ മതിപ്പു​ള​വാ​ക്കി. മേൽപ്ര​സ്‌താ​വി​ച്ചി​രി​ക്കുന്ന മൂന്നു സഹോ​ദ​ര​ന്മാ​രു​ടെ അഭി​പ്രാ​യ​ങ്ങ​ളെ​ക്കു​റിച്ച് ധ്യാനി​ക്കു​ന്നത്‌ അനുസ​ര​ണ​മു​ള്ള​വ​രാ​യി​രു​ന്നു​കൊണ്ട് വിശു​ദ്ധ​രാ​യി തുടരാൻ നമ്മെയും സഹായി​ക്കും.

രക്തത്തെ​ക്കു​റി​ച്ചു​ള്ള ദൈവി​ക​നി​യ​മം അനുസ​രി​ച്ചു​കൊണ്ട് വിശു​ദ്ധ​രാ​യി​രി​ക്കുക

10. രക്തത്തെ​ക്കു​റി​ച്ചു​ള്ള ദൈവ​നി​യ​മം അനുസ​രി​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാണ്‌?

10 ലേവ്യപുസ്‌തകം 17:10 വായിക്കുക. ഒന്നി​ന്‍റെ​യും രക്തം ഭക്ഷിക്ക​രു​തെ​ന്നും “വല്ല രക്തവും” ഭക്ഷിക്കു​ന്ന​വ​നെ ഛേദി​ച്ചു​ക​ള​യ​ണ​മെ​ന്നും യഹോവ ഇസ്രാ​യേൽ ജനത്തോട്‌ കല്‌പി​ച്ചു. മൃഗത്തി​ന്‍റെ​യാ​യാ​ലും മനുഷ്യ​ന്‍റെ​യാ​യാ​ലും, രക്തം വർജി​ക്ക​ണം എന്ന് ക്രിസ്‌ത്യാ​നി​ക​ളോ​ടും ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. (പ്രവൃ. 15:28, 29) ദൈവം നമ്മുടെ ‘നേരെ ദൃഷ്ടി​വെച്ച്’ തന്‍റെ സഭയിൽനിന്ന് നമ്മെ നീക്കി​ക്ക​ള​യും എന്ന ചിന്തതന്നെ നമ്മെ ഞെട്ടി​ക്കു​ന്നു. നാം അവനെ സ്‌നേ​ഹി​ക്കു​ന്നു, അതു​കൊണ്ട് അവനെ അനുസ​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു. ജീവനു ഭീഷണി​യാ​യ സാഹച​ര്യ​ങ്ങൾ നേരി​ടേ​ണ്ടി​വ​ന്നാൽപ്പോ​ലും യഹോ​വ​യെ അറിയാത്ത, അവനെ അനുസ​രി​ക്കാൻ കൂട്ടാ​ക്കാ​ത്ത ആളുക​ളു​ടെ ഭീഷണി​ക്കോ യാചന​യ്‌ക്കോ നാം ചെവി​കൊ​ടു​ക്ക​രുത്‌. രക്തം വർജി​ക്കു​ന്ന​തു​കൊണ്ട് പരിഹാ​സ​ത്തി​നു ഇരകളാ​യേ​ക്കാ​മെ​ന്നു നമുക്ക​റി​യാം. എങ്കിലും ദൈവത്തെ അനുസ​രി​ക്കാ​നാണ്‌ നമ്മുടെ തീരു​മാ​നം. (യൂദാ 17, 18) രക്തം ഭക്ഷിക്കാ​തി​രി​ക്കാ​നും രക്തപ്പകർച്ച ഒഴിവാ​ക്കാ​നും ‘നിഷ്‌ഠ​യു​ള്ള​വ​രാ​യി​രി​ക്കാൻ’ നമ്മെ എന്തു സഹായി​ക്കും?—ആവ. 12:23.

11. വാർഷിക പാപപ​രി​ഹാ​ര​ദി​വ​സം കേവലം ഒരു ആചാര​മ​ല്ലാ​യി​രു​ന്നെന്ന് പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്?

11 പുരാ​ത​ന​നാ​ളി​ലെ ഇസ്രാ​യേ​ല്യ മഹാപു​രോ​ഹി​തൻ വാർഷിക പാപപ​രി​ഹാ​ര​ദി​വ​സം മൃഗരക്തം ഉപയോ​ഗി​ച്ചത്‌, രക്തം സംബന്ധിച്ച ദൈവ​ത്തി​ന്‍റെ വീക്ഷണം മനസ്സി​ലാ​ക്കാൻ നമ്മെ സഹായി​ക്കു​ന്നു. യഹോ​വ​യു​ടെ ക്ഷമ തേടു​ന്ന​വ​രു​ടെ പാപപ​രി​ഹാ​ര​ത്തി​നാ​യി മാത്രമേ രക്തം ഉപയോ​ഗി​ക്കാൻ  അനുവ​ദി​ച്ചി​രു​ന്നു​ള്ളൂ. മറ്റൊ​ന്നി​നും അത്‌ ഉപയോ​ഗി​ക്കാൻ പാടി​ല്ലാ​യി​രു​ന്നു. കാളയു​ടെ​യും ആട്ടു​കൊ​റ്റ​ന്‍റെ​യും രക്തം നിയമ​പെ​ട്ട​ക​ത്തി​ന്‍റെ മൂടി​മേ​ലും (കൃപാ​സ​നം) അതിന്‍റെ മുമ്പി​ലും തളിക്കു​മാ​യി​രു​ന്നു. (ലേവ്യ. 16:14, 15, 19) ഈ നടപടി ഇസ്രാ​യേൽ ജനതയു​ടെ പാപ​മോ​ച​ന​ത്തി​നു വഴിതു​റ​ന്നു. യഹോ​വ​യ്‌ക്ക് അവരോട്‌ ക്ഷമിക്കാൻ കഴിയു​മാ​യി​രു​ന്നു. ഇതുകൂ​ടാ​തെ, ഒരു മനുഷ്യൻ ഭക്ഷണത്തി​നാ​യി ഒരു മൃഗത്തെ കൊന്നാൽ അതിന്‍റെ രക്തം നിലത്ത്‌ ഒഴിച്ചു​ക​ളഞ്ഞ് മണ്ണിട്ടു മൂടണ​മെന്ന് യഹോവ ആവശ്യ​പ്പെ​ട്ടു. കാരണം “സകലജ​ഡ​ത്തി​ന്‍റെ​യും ജീവൻ അതിന്‍റെ രക്ത”മാണ്‌. (ലേവ്യ. 17:11-14) ഇവയെ​ല്ലാം കേവലം അപ്രസ​ക്ത​മാ​യ ആചാര​ങ്ങ​ളാ​യി​രു​ന്നോ? അല്ല. പാപപ​രി​ഹാ​ര​ദി​വ​സ​ത്തി​ലെ രക്തത്തിന്‍റെ ഉപയോ​ഗ​വും രക്തം നിലത്ത്‌ ഒഴിച്ചു​ക​ള​യാൻ പറഞ്ഞി​രു​ന്ന കല്‌പ​ന​യും രക്തം സംബന്ധിച്ച് മുമ്പ് യഹോവ നോഹ​യ്‌ക്കും അവന്‍റെ സന്തതി​കൾക്കും നൽകിയ കല്‌പ​ന​യ്‌ക്ക് ചേർച്ച​യി​ലു​ള്ള​താണ്‌. (ഉല്‌പ. 9:3-6) ജീവൻ നിലനി​റു​ത്താൻവേ​ണ്ടി രക്തം ഉപയോ​ഗി​ക്കു​ന്ന​തി​നെ യഹോവ വിലക്കി​യി​ട്ടു​ണ്ടാ​യി​രു​ന്നു. ക്രിസ്‌ത്യാ​നി​കൾക്ക് ഇത്‌ എന്ത് അർഥമാ​ക്കു​ന്നു?

12. എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്കുള്ള പൗലോ​സി​ന്‍റെ ലേഖനം രക്തത്തെ പാപ​മോ​ച​ന​വു​മാ​യി ബന്ധപ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ?

12 അപ്പൊ​സ്‌ത​ല​നാ​യ പൗലോസ്‌ എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്ക് രക്തത്തിന്‍റെ ശുദ്ധീ​ക​ര​ണ​ശ​ക്തി​യെ​ക്കു​റിച്ച് എഴുതവെ ഇങ്ങനെ വിശദീ​ക​രി​ച്ചു: “ന്യായ​പ്ര​മാ​ണ​പ്ര​കാ​രം എല്ലാം​ത​ന്നെ രക്തത്താൽ ശുദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നു. രക്തം ചൊരി​ഞ്ഞി​ട്ട​ല്ലാ​തെ പാപ​മോ​ച​നം ഇല്ല.” (എബ്രാ. 9:22) എന്നാൽ, മൃഗബ​ലി​ക​ളു​ടെ മൂല്യം താത്‌കാ​ലി​ക​മാ​യി​രു​ന്നു. തങ്ങൾ പാപി​ക​ളാ​ണെ​ന്നും തങ്ങളുടെ പാപങ്ങൾ സമ്പൂർണ​മാ​യും നീങ്ങാൻ കൂടു​ത​ലാ​യ എന്തോ ആവശ്യ​മാ​യി​രു​ന്നെ​ന്നും ഇസ്രാ​യേ​ല്യ​രെ ഓർമി​പ്പി​ക്കു​ക എന്നത്‌ മാത്ര​മാ​യി​രു​ന്നു അവയുടെ ഉദ്ദേശ്യം എന്നു പൗലോസ്‌ ചൂണ്ടി​ക്കാ​ട്ടി. അതെ, “ന്യായ​പ്ര​മാ​ണ​ത്തി​ലു​ള്ളത്‌ വരുവാ​നു​ള്ള നന്മകളു​ടെ വെറും നിഴലാണ്‌, സാക്ഷാൽ രൂപമല്ല.” (എബ്രാ. 10:1-4) അങ്ങനെ​യെ​ങ്കിൽ പാപ​മോ​ച​നം സാധ്യ​മാ​കു​ന്നത്‌ എങ്ങനെ​യാണ്‌?

13. യേശു തന്‍റെ രക്തത്തിന്‍റെ മൂല്യം യഹോ​വ​യ്‌ക്ക് അർപ്പി​ച്ച​തി​നെ​ക്കു​റിച്ച് നിങ്ങൾക്ക് എന്തു തോന്നു​ന്നു?

13 എഫെസ്യർ 1:7 വായിക്കുക. ‘നമുക്കു​വേ​ണ്ടി തന്നെത്തന്നെ ഏൽപ്പി​ച്ചു​കൊ​ടു​ത്ത’ യേശു​വി​ന്‍റെ ബലിമ​ര​ണ​ത്തിന്‌, അവനെ​യും അവന്‍റെ പിതാ​വി​നെ​യും സ്‌നേ​ഹി​ക്കു​ന്ന എല്ലാവ​രെ​യും സംബന്ധിച്ച് അഗാധ​മാ​യ അർഥമുണ്ട്. (ഗലാ. 2:20) എന്നാൽ തന്‍റെ മരണത്തി​നും പുനരു​ത്ഥാ​ന​ത്തി​നും ശേഷം യേശു ചെയ്‌ത കാര്യ​ങ്ങ​ളാണ്‌ നമ്മുടെ പാപങ്ങ​ളു​ടെ ക്ഷമ സാധ്യ​മാ​ക്കു​ന്ന​തും നമ്മെ യഥാർഥ​ത്തിൽ വിടു​വി​ക്കു​ന്ന​തും. മോ​ശൈക ന്യായ​പ്ര​മാ​ണ​പ്ര​കാ​രം പാപപ​രി​ഹാ​ര​ദി​വ​സം ചെയ്‌തു​പോ​ന്നി​രു​ന്ന കാര്യങ്ങൾ വരാനി​രു​ന്ന​വ​യു​ടെ മുൻനി​ഴ​ലാ​യി​രു​ന്നു. അത്‌ യേശു നിവർത്തി​ച്ചു.  പാപപ​രി​ഹാ​ര​ദി​വ​സം മഹാപു​രോ​ഹി​തൻ യാഗമൃ​ഗ​ങ്ങ​ളു​ടെ രക്തത്തിൽ കുറ​ച്ചെ​ടുത്ത്‌ സമാഗ​മ​ന​കൂ​ടാ​ര​ത്തി​ലെ (പിന്നീട്‌ ശലോ​മോ​ന്‍റെ ആലയത്തി​ലെ) അതിവി​ശു​ദ്ധ​ത്തി​ലേക്ക് കടന്ന് ദൈവ​മു​മ്പാ​കെ, അവന്‍റെ സന്നിധി​യി​ലെ​ന്ന​പോ​ലെ അർപ്പി​ച്ചി​രു​ന്നു. (ലേവ്യ. 16:11-15) സമാന​മാ​യ വിധത്തിൽ, യേശു സ്വർഗ​ത്തി​ലേ​ക്കു കയറി തന്‍റെ മനുഷ്യ​ര​ക്ത​ത്തി​ന്‍റെ മൂല്യം യഹോ​വ​യു​ടെ മുമ്പാകെ അർപ്പിച്ചു. (എബ്രാ. 9:6, 7, 11-14, 24-28) യേശു​വി​ന്‍റെ രക്തത്തിൽ വിശ്വാ​സം അർപ്പി​ച്ചി​രി​ക്കു​ന്ന​തു നിമിത്തം നമുക്ക് പാപ​മോ​ച​ന​വും ശുദ്ധമ​ന​സ്സാ​ക്ഷി​യും ലഭിച്ചി​രി​ക്കു​ന്ന​തിൽ നാം എത്ര നന്ദിയു​ള്ള​വ​രാണ്‌!

14, 15. രക്തം സംബന്ധിച്ച യഹോ​വ​യു​ടെ നിയമം മനസ്സി​ലാ​ക്കു​ന്ന​തും അനുസ​രി​ക്കു​ന്ന​തും പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

14 ‘യാതൊ​രു രക്തവും’ ഭക്ഷിക്ക​രു​തെന്ന് യഹോവ കല്‌പി​ച്ചത്‌ എന്തു​കൊ​ണ്ടാ​ണെന്ന് നിങ്ങൾക്കി​പ്പോൾ ഏറെ മെച്ചമാ​യി ഗ്രഹി​ക്കാ​നാ​കു​ന്നു​ണ്ടോ? (ലേവ്യ. 17:10) ദൈവം രക്തം വിശു​ദ്ധ​മാ​യി കണക്കാ​ക്കു​ന്ന​തി​ന്‍റെ കാരണം നിങ്ങൾക്ക് മനസ്സി​ലാ​കു​ന്നു​ണ്ടോ? അടിസ്ഥാ​ന​പ​ര​മാ​യി യഹോവ രക്തത്തെ ജീവനു തുല്യ​മാ​യാണ്‌ വീക്ഷി​ക്കു​ന്നത്‌. (ഉല്‌പ. 9:4) രക്തത്തെ സംബന്ധിച്ച ദൈവ​ത്തി​ന്‍റെ വീക്ഷണ​വും അതു വർജി​ക്കാ​നു​ള്ള അവന്‍റെ കല്‌പ​ന​യും നാം അനുസ​രി​ക്ക​ണ​മെ​ന്ന​തി​നോട്‌ നിങ്ങൾ യോജി​ക്കു​ന്നു​ണ്ടോ? ദൈവ​വു​മാ​യി സമാധാ​ന​ബ​ന്ധ​ത്തി​ലാ​യി​രി​ക്കാ​നുള്ള ഒരേ​യൊ​രു മാർഗം, യേശു​വി​ന്‍റെ മറുവി​ല​യാ​ഗ​ത്തിൽ വിശ്വ​സി​ക്കു​ക​യും രക്തത്തെ​ക്കു​റിച്ച് സ്രഷ്ടാ​വി​നു​ള്ള സവി​ശേ​ഷ​വീ​ക്ഷ​ണം വിലമ​തി​ക്കു​ക​യും ചെയ്യുക എന്നതാണ്‌.—കൊലോ. 1:19, 20.

15 രക്തത്തോ​ടു ബന്ധപ്പെട്ട ഒരു അടിയ​ന്തി​ര​സാ​ഹ​ച​ര്യം നമ്മിൽ ആർക്കും എപ്പോൾവേ​ണ​മെ​ങ്കി​ലും നേരി​ടേ​ണ്ടി​വ​ന്നേ​ക്കാം. അല്ലെങ്കിൽ, നമ്മുടെ കുടും​ബാം​ഗ​ങ്ങൾക്കോ അടുത്ത സുഹൃ​ത്തി​നോ രക്തപ്പകർച്ച സംബന്ധിച്ച് തീരു​മാ​ന​മെ​ടു​ക്കേണ്ട ഒരു അപ്രതീ​ക്ഷി​ത സാഹച​ര്യ​മു​ണ്ടാ​യേ​ക്കാം. ആ പ്രതി​സ​ന്ധി​യിൽ രക്തത്തിന്‍റെ ഘടകാം​ശ​ങ്ങ​ളെ​ക്കു​റി​ച്ചും വൈദ്യ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും ചില നിലപാ​ടു​കൾ സ്വീക​രി​ക്കേ​ണ്ട​താ​യി വന്നേക്കാം. അതു​കൊ​ണ്ടു​ത​ന്നെ അതേക്കു​റിച്ച് ഗവേഷണം നടത്തു​ന്ന​തും അത്തരം ഒരു അടിയ​ന്തി​ര​സാ​ഹ​ച​ര്യ​ത്തെ നേരി​ടാൻ തയ്യാ​റെ​ടു​ക്കു​ന്ന​തും വളരെ പ്രധാ​ന​മാണ്‌. പ്രാർഥ​ന​യും അത്തരം മുൻക​രു​ത​ലു​ക​ളും ഈ വിഷയ​ത്തിൽ ഉറച്ച നിലപാ​ടു സ്വീക​രി​ക്കാ​നും വിട്ടു​വീ​ഴ്‌ച ചെയ്യാ​തി​രി​ക്കാ​നും നമ്മെ സഹായി​ക്കും. ദൈവ​വ​ച​നം വിലക്കുന്ന ഒരു സംഗതി സ്വീക​രി​ച്ചു​കൊണ്ട് യഹോ​വ​യു​ടെ ഹൃദയത്തെ ദുഃഖി​പ്പി​ക്കാൻ നാം ആഗ്രഹി​ക്കു​ന്നി​ല്ല! ജീവൻ രക്ഷിക്കാ​മെന്ന പ്രത്യാ​ശ​യോ​ടെ വൈദ്യ​ശാ​സ്‌ത്ര​വി​ദ​ഗ്‌ധ​രും രക്തപ്പകർച്ച​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന മറ്റനേ​ക​രും രക്തദാ​ന​ത്തിന്‌ ജനങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. എന്നിരു​ന്നാ​ലും, രക്തം എങ്ങനെ ഉപയോ​ഗി​ക്ക​ണം എന്നു പറയാ​നു​ള്ള സ്രഷ്ടാ​വി​ന്‍റെ അവകാ​ശ​ത്തെ യഹോ​വ​യു​ടെ വിശു​ദ്ധ​ജ​നം അംഗീ​ക​രി​ക്കു​ന്നു. അവനെ സംബന്ധി​ച്ചി​ട​ത്തോ​ളം ‘ഏതു രക്തവും’ പവി​ത്ര​മാണ്‌. രക്തം സംബന്ധിച്ച ദൈവ​നി​യ​മം അനുസ​രി​ക്കാൻ നാം ദൃഢചി​ത്ത​രാ​യി​രി​ക്കണം. യേശു​വി​ന്‍റെ രക്തത്തിന്‍റെ ശക്തിയെ വളരെ വിലയു​ള്ള​താ​യി കരുതു​ന്നെന്ന് നമ്മുടെ വിശു​ദ്ധ​മാ​യ നടത്തയാൽ നാം തെളി​യി​ക്കു​ന്നു. അവന്‍റെ രക്തത്തിന്‌ മാത്രമേ പാപ​മോ​ച​ന​വും നിത്യ​ജീ​വ​നും സാധ്യ​മാ​ക്കാ​നാ​കൂ.—യോഹ. 3:16.

രക്തത്തെക്കുറിച്ചുള്ള യഹോ​വ​യു​ടെ നിയമം അനുസ​രി​ക്കാൻ നിങ്ങൾ ദൃഢചി​ത്ത​രാ​ണോ? (14, 15 ഖണ്ഡികകൾ കാണുക)

നാം വിശു​ദ്ധ​രാ​യി​രി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്ന​തി​ന്‍റെ കാരണം

16. യഹോ​വ​യു​ടെ ജനം വിശു​ദ്ധ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

16 ഇസ്രാ​യേ​ല്യ​രെ ഈജി​പ്‌തി​ന്‍റെ അടിമ​ത്ത​ത്തിൽനിന്ന് വിടു​വി​ച്ച​പ്പോൾ ദൈവം അവരോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങൾക്കു ദൈവ​മാ​യി​രി​ക്കേ​ണ്ട​തി​ന്നു നിങ്ങളെ മിസ്ര​യീം​ദേ​ശ​ത്തു​നി​ന്നു പുറ​പ്പെ​ടു​വി​ച്ച യഹോവ ആകുന്നു; ഞാൻ വിശു​ദ്ധ​നാ​ക​യാൽ നിങ്ങളും വിശു​ദ്ധ​ന്മാ​രാ​യി​രി​ക്കേണം.” (ലേവ്യ. 11:45) താൻ വിശു​ദ്ധ​നാ​ക​യാൽ ഇസ്രാ​യേൽ ജനതയും വിശു​ദ്ധ​രാ​യി​രി​ക്കാൻ യഹോവ പ്രതീ​ക്ഷി​ച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളെന്ന നിലയിൽ നമ്മളും വിശു​ദ്ധ​രാ​യി​രി​ക്ക​ണം. അക്കാര്യ​ത്തിൽ ലേവ്യ​പു​സ്‌ത​കം ഒരു സംശയ​വും അവശേ​ഷി​പ്പി​ക്കു​ന്നി​ല്ല.

17. ലേവ്യ​പു​സ്‌ത​ക​ത്തെ​പ്പറ്റി ഇപ്പോൾ നിങ്ങൾക്ക് എന്തു തോന്നു​ന്നു?

17 ലേവ്യ​പു​സ്‌ത​ക​ത്തി​ലെ ചില ഭാഗങ്ങ​ളു​ടെ പരിചി​ന്ത​നം തീർച്ച​യാ​യും പ്രയോ​ജ​ന​പ്ര​ദ​മാ​യി​രു​ന്നു. ഈ പഠനം ബൈബി​ളി​ന്‍റെ ഭാഗമായ ഈ ദൈവ​നി​ശ്ശ്വ​സ്‌ത പുസ്‌ത​ക​ത്തോ​ടു​ള്ള നിങ്ങളു​ടെ വിലമ​തിപ്പ് തീർച്ച​യാ​യും വർധി​പ്പി​ച്ചി​ട്ടു​ണ്ടാ​കണം. ലേവ്യ​പു​സ്‌ത​ക​ത്തിൽ അടങ്ങി​യി​രി​ക്കു​ന്ന അമൂല്യ​മാ​യ വിവര​ങ്ങ​ളെ​ക്കു​റിച്ച് ധ്യാനി​ച്ചത്‌ വിശു​ദ്ധ​രാ​യി​രി​ക്കേ​ണ്ട​തി​ന്‍റെ കാരണങ്ങൾ മനസ്സി​ലാ​ക്കാൻ നിങ്ങളെ സഹായി​ച്ചി​ട്ടു​ണ്ടെ​ന്ന​തിൽ സംശയ​മി​ല്ല. എന്നാൽ നിശ്ശ്വ​സ്‌ത​വ​ച​ന​ത്തി​ന്‍റെ ഈ ഭാഗത്ത്‌ നമ്മെ കാത്തി​രി​ക്കു​ന്ന മറ്റു ചില ആത്മീയ​ര​ത്‌ന​ങ്ങൾ എന്തൊ​ക്കെ​യാണ്‌? യഹോ​വ​യ്‌ക്ക് വിശു​ദ്ധ​സേ​വ​നം അർപ്പി​ക്കു​ന്ന​തി​നോ​ടുള്ള ബന്ധത്തിൽ മറ്റെ​ന്തെ​ല്ലാം വിവരങ്ങൾ നമുക്ക് പഠിക്കാൻ കഴിയും? അടുത്ത​ലേ​ഖ​ന​ത്തിൽ ഈ വിവരങ്ങൾ നാം പരിചി​ന്തി​ക്കും.