വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 നവംബര്‍ 

 ചരിത്രസ്‌മൃതികൾ

ഉദയസൂ​ര്യ​ന്‍റെ നാട്ടിൽ ഒരു പുതിയ സൂര്യോ​ദ​യം

ഉദയസൂ​ര്യ​ന്‍റെ നാട്ടിൽ ഒരു പുതിയ സൂര്യോ​ദ​യം

പരസ്യപ്രസംഗ ക്ഷണക്കത്ത്‌ ടോക്കി​യോ​യിൽ വിതരണം ചെയ്യു​ക​യും ഒസാക്ക​യിൽ വിമാ​ന​ത്തിൽനിന്ന് വിതറു​ക​യും ചെയ്‌തു

ജപ്പാൻകാ​ര​നാ​യ ഒരു പിൽഗ്രിം (സഞ്ചാര​മേൽവി​ചാ​ര​കൻ) 1926 സെപ്‌റ്റം​ബർ 6-ന്‌ ഐക്യ​നാ​ടു​ക​ളിൽനിന്ന് ഒരു മിഷന​റി​യാ​യി ജപ്പാനിൽ തിരി​കെ​യെ​ത്തി. വീക്ഷാഗോപുരം മാസി​ക​യു​ടെ ആ രാജ്യത്തെ ഏക വരിക്കാ​രൻ അദ്ദേഹത്തെ വരവേൽക്കാ​നാ​യി കാത്തു​നിൽപ്പു​ണ്ടാ​യി​രു​ന്നു. കോ​ബെ​യിൽ ഒരു ബൈബിൾപ​ഠന ഗ്രൂപ്പ് അദ്ദേഹം തുടങ്ങി​വെ​ച്ചി​രു​ന്നു. 1927 ജനുവരി 2-ന്‌ അന്നാട്ടി​ലെ തങ്ങളുടെ ആദ്യസ​മ്മേ​ള​നം ബൈബിൾവി​ദ്യാർഥി​കൾ ആ പട്ടണത്തിൽവെച്ച് നടത്തി. 36 പേരാണ്‌ ഹാജരു​ണ്ടാ​യി​രു​ന്നത്‌, സ്‌നാ​ന​പ്പെ​ട്ടത്‌ 8 പേരും. അതൊരു നല്ല തുടക്ക​മാ​യി​രു​ന്നു. എന്നാൽ ബൈബിൾസ​ത്യ​ത്തി​ന്‍റെ പ്രകാ​ശ​കി​ര​ണ​ങ്ങൾ അതുവരെ അന്യമാ​യി​രു​ന്ന 6 കോടി​യോ​ളം വരുന്ന ജപ്പാൻ ജനതയ്‌ക്ക് അത്‌ എത്തിച്ചു​കൊ​ടു​ക്കാൻ ഇത്തിരി​പ്പോ​ന്ന ഈ ചെറിയ കൂട്ടത്തിന്‌ എങ്ങനെ കഴിയു​മാ​യി​രു​ന്നു?

1927 മെയ്യിൽ ബൈബിൾപ്ര​ഭാ​ഷ​ണ​ങ്ങ​ളു​ടെ ഒരു പരമ്പര പരസ്യ​പ്പെ​ടു​ത്താൻ ഉത്സാഹി​ക​ളാ​യ ബൈബിൾവി​ദ്യാർഥി​കൾ ഒരു പരസ്യ സാക്ഷീ​ക​ര​ണ​വേ​ല​യ്‌ക്ക് തുടക്കം​കു​റി​ച്ചു. ഒസാക്ക​യിൽ നടത്താ​നി​രു​ന്ന ആദ്യ​പ്ര​സം​ഗ​ത്തി​നാ​യി സഹോ​ദ​ര​ങ്ങൾ വഴി​യോ​ര പരസ്യ​ങ്ങ​ളും വലിയ പരസ്യ​ബോർഡു​ക​ളും പട്ടണത്തി​ലു​ട​നീ​ളം സ്ഥാപി​ക്കു​ക​യും 3,000 പ്രമു​ഖ​വ്യ​ക്തി​കൾക്ക് ക്ഷണക്കത്ത്‌ അയയ്‌ക്കു​ക​യും ചെയ്‌തു. അവർ 1,50,000 ക്ഷണക്കത്ത്‌ വിതരണം ചെയ്യു​ക​യും ഒസാക്ക​യി​ലെ പ്രമുഖ വർത്തമാ​ന​പ്പ​ത്ര​ങ്ങ​ളി​ലും 4,00,000 തീവണ്ടി​ട്ടി​ക്ക​റ്റി​ലും പ്രസം​ഗ​ത്തി​ന്‍റെ പരസ്യം കൊടു​ക്കു​ക​യും ചെയ്‌തു. പ്രസം​ഗ​ത്തി​ന്‍റെ ദിവസം രണ്ടു വിമാ​ന​ങ്ങൾ പട്ടണത്തി​നു മുകളി​ലൂ​ടെ പറന്ന് 1,00,000 ക്ഷണക്കത്ത്‌ വിതറി. അങ്ങനെ ഒസാക്ക​യി​ലെ ആസാഹി ഹാളിൽ ഏകദേശം 2,300 പേർ “ദൈവ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്നു” എന്ന പ്രസംഗം കേട്ടു. ഹാളിൽ സ്ഥലമി​ല്ലാ​തെ ആയിര​ത്തോ​ളം പേർക്ക് തിരി​ച്ചു​പോ​കേ​ണ്ടി​വന്നു. ഹാജരാ​യി​രു​ന്ന​വ​രിൽ 600 പേർ പ്രസം​ഗ​ത്തി​നു ശേഷം നടന്ന ചോ​ദ്യോ​ത്തര സെഷനിൽ പങ്കെടു​ത്തു. തുടർന്നു​ള്ള മാസങ്ങ​ളിൽ ക്യോ​ട്ടോ​യി​ലും പടിഞ്ഞാ​റൻ ജപ്പാനി​ലെ മറ്റു നഗരങ്ങ​ളി​ലും പൊതു​ജ​ന​ങ്ങൾക്കാ​യു​ള്ള ബൈബിൾപ്ര​സം​ഗ​ങ്ങൾ നടത്ത​പ്പെ​ട്ടു.

1927 ഒക്‌ടോ​ബ​റിൽ ബൈബിൾവി​ദ്യാർഥി​കൾ ടോക്കി​യോ​യി​ലും പ്രസം​ഗ​ങ്ങൾ ക്രമീ​ക​രി​ച്ചു. പ്രധാ​ന​മ​ന്ത്രി, പാർല​മെ​ന്‍റം​ഗ​ങ്ങൾ, പട്ടാള​മേ​ധാ​വി​കൾ, മതനേ​താ​ക്ക​ന്മാർ എന്നിങ്ങനെ പ്രമു​ഖ​വ്യ​ക്തി​കൾക്ക് വീണ്ടും ക്ഷണക്കത്ത്‌ വിതരണം ചെയ്‌തു. പോസ്റ്റ​റു​കൾ, പത്രപ്പ​ര​സ്യ​ങ്ങൾ എന്നിവ കൂടാതെ 7,10,000 ക്ഷണക്കത്തും ആകെ വിതരണം ചെയ്‌തു. ജപ്പാന്‍റെ തലസ്ഥാ​നത്ത്‌ നടത്തിയ മൂന്നു പ്രഭാ​ഷ​ണ​ങ്ങൾക്ക് മൊത്തം 4,800 പേർ ഹാജരാ​യി.

തീക്ഷ്ണ​ത​യു​ള്ള കോൽപോർട്ടർമാർ

കാറ്റ്‌സുഓ മിയൂ​റ​യും ഹഗീനോ മിയൂ​റ​യും

വീടു​തോ​റും രാജ്യ​സ​ന്ദേ​ശം എത്തിക്കു​ന്ന​തിൽ കോൽപോർട്ടർമാർ (പയനി​യർമാർ) പ്രധാ​ന​പങ്ക് വഹിച്ചു. ജപ്പാനി​ലെ ആദ്യകാല കോൽപോർട്ടർമാ​രിൽ ഒരാളായ മാറ്റ്‌സൂ​യി ഇഷിയും ഭർത്താവ്‌ ജിസോ​യും രാജ്യ​ത്തി​ന്‍റെ മുക്കാൽഭാ​ഗ​വും പ്രവർത്തി​ച്ചു​തീർത്തു. വടക്കേ​യ​റ്റ​ത്തു​ള്ള സപ്പോ​റോ മുതൽ സെൻഡായ്‌, ടോക്കി​യോ, യോക്ക​ഹാ​മ, നഗോയ, ഒസാക്ക, ക്യോ​ട്ടോ, ഒക്കായാമ, ടോക്കു​ഷീ​മ എന്നിവി​ട​ങ്ങ​ളി​ലൊ​ക്കെ അവർ സുവാർത്ത എത്തിച്ചു. ഇഷി സഹോ​ദ​രി​യും പ്രായം​ചെന്ന സാക്കി​ക്കോ ടനേക്ക സഹോ​ദ​രി​യും ഔപചാ​രി​ക​വ​സ്‌ത്ര​മായ കിമോ​ണോ ധരിച്ച് ഉന്നതരായ ഗവണ്മെന്‍റ് അധികാ​രി​ക​ളെ സന്ദർശി​ച്ചു. അവരിൽ ഒരാൾ ജയിൽ ഗ്രന്ഥശാ​ല​ക​ളിൽ വെക്കാ​നാ​യി ദൈവത്തിന്‍റെ കിന്നരം, വിടുതൽ എന്നീ പുസ്‌ത​ക​ങ്ങ​ളു​ടെ 300 വീതം പ്രതികൾ ആവശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി.

 കാറ്റ്‌സു​ഓ മിയൂ​റ​യും ഹഗീനോ മിയൂ​റ​യും ഇഷി സഹോ​ദ​രി​യിൽനിന്ന് പുസ്‌ത​ക​ങ്ങൾ സ്വീക​രി​ക്കു​ക​യും പെട്ടെ​ന്നു​ത​ന്നെ സത്യം തിരി​ച്ച​റി​യു​ക​യും ചെയ്‌തു. 1931-ൽ സ്‌നാ​ന​മേറ്റ അവർ കോൽപോർട്ടർമാ​രാ​യി. ഹാര്യൂ​ചി യമാഡ​യും ടാനേ യമാഡ​യും അവരുടെ ബന്ധുക്ക​ളിൽ അനേക​രും 1930-നോട​ടുത്ത്‌ രാജ്യ​സ​ന്ദേ​ശം സ്വീക​രി​ച്ചു. അവർ ഇരുവ​രും കോൽപോർട്ടർമാ​രാ​യി. അവരുടെ മകൾ യൂക്കി​ക്കോ ടോക്കി​യോ​യി​ലെ ബെഥേ​ലി​ലേ​ക്കു പോയി.

‘യേഹൂ​വ​ണ്ടി​കൾ’—വലുതും ചെറു​തും

ആറു പയനി​യർമാർക്കാ​യു​ള്ള വലിയ യേഹൂ​വ​ണ്ടി

അക്കാലത്ത്‌ മോ​ട്ടോർവാ​ഹ​ന​ങ്ങൾക്ക് വില കൂടു​ത​ലാ​യി​രു​ന്നു, റോഡു​ക​ളാ​ക​ട്ടെ വളരെ മോശ​വും. അതു​കൊണ്ട് കാസൂമി മിനൗ​റാ​യും മറ്റു യുവ​കോൽപോർട്ടർമാ​രും എഞ്ചിനി​ല്ലാ​ത്ത ഹൗസ്‌കാ​റു​കൾ ഉപയോ​ഗി​ച്ചു. ഇസ്രാ​യേ​ല്യ​രാ​ജാ​വാ​യി​ത്തീർന്ന യേഹൂ എന്നു പേരുള്ള സമർഥ​നാ​യ ഒരു തേരാ​ളി​യെ അനുസ്‌മ​രി​ച്ചു​കൊണ്ട് അവർ തങ്ങളുടെ വണ്ടികൾക്ക് യേഹൂ​വ​ണ്ടി​ക​ളെന്ന് പേരിട്ടു. (2 രാജാ. 10:15, 16) 2.2 മീറ്റർ നീളവും 1.9 മീറ്റർ വീതി​യും 1.9 മീറ്റർ ഉയരവും ഉള്ള മൂന്ന് വലിയ യേഹൂ​വ​ണ്ടി​കൾ ഉണ്ടായി​രു​ന്നു. അതിൽ ഓരോ​ന്നി​ലും ആറ്‌ പയനി​യർമാർക്ക് യാത്ര​ചെ​യ്യാൻ കഴിയു​മാ​യി​രു​ന്നു. അതുകൂ​ടാ​തെ, സൈക്കി​ളു​മാ​യി ഘടിപ്പിച്ച, രണ്ടു​പേർക്ക് ഇരിക്കാ​വു​ന്ന 11 ചെറിയ യേഹൂ​വ​ണ്ടി​ക​ളും ജപ്പാൻ ബ്രാഞ്ച് നിർമി​ച്ചു. ഈ വണ്ടികൾ ഉണ്ടാക്കാൻ സഹായിച്ച കി​യൈ​ചി ഇവാസാ​ക്കി ഓർക്കു​ന്നു: “ഓരോ യേഹൂ​വ​ണ്ടി​യി​ലും ഒരു കൂടാ​ര​വും വൈദ്യു​ത​വി​ള​ക്കു​കൾ കത്തിക്കാൻ ബാറ്ററി​യും കരുതി​യി​രു​ന്നു.” വടക്ക് ഹൊ​ക്കെ​യ്‌ഡോ മുതൽ തെക്ക് ക്യൂഷു വരെ യേഹൂ​വ​ണ്ടി​കൾ തള്ളിയും വലിച്ചും കൊണ്ട് മലകളും താഴ്‌വാ​ര​ങ്ങ​ളും താണ്ടിയ കോൽപോർട്ടർമാർ ജപ്പാനിൽ ഉടനീളം സത്യത്തി​ന്‍റെ വെളിച്ചം പ്രകാ​ശി​പ്പി​ച്ചു.

രണ്ടുപേർക്കായുള്ള ചെറിയ യേഹൂ​വ​ണ്ടി

കോൽപോർട്ട​റായ ഇക്കുമാ​റ്റ്‌സു ഒറ്റാ പറഞ്ഞു: “ഞങ്ങൾ ഒരു പട്ടണത്തിൽ എത്തു​മ്പോൾ ഒരു നദീതീ​ര​ത്തോ അല്ലെങ്കിൽ തുറസ്സായ പ്രദേ​ശ​ത്തോ യേഹൂ​വ​ണ്ടി നിറു​ത്തി​യി​ടും. ആദ്യം ഞങ്ങൾ മേയ​റെ​യോ അല്ലെങ്കിൽ അവി​ടെ​യു​ള്ള പ്രധാ​ന​വ്യ​ക്തി​ക​ളെ​യോ സന്ദർശി​ക്കും. പിന്നെ വീടുകൾ സന്ദർശിച്ച് പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ പരിച​യ​പ്പെ​ടു​ത്തും. ഒരു പ്രദേശം പ്രവർത്തി​ച്ചു​ക​ഴി​ഞ്ഞാൽ ഞങ്ങൾ അടുത്ത പട്ടണത്തി​ലേക്ക് പോകു​ക​യാ​യി.”

36 ബൈബിൾവി​ദ്യാർഥി​ക​ളു​ടെ ആ ചെറിയ കൂട്ടം തങ്ങളുടെ ആദ്യസ​മ്മേ​ള​നം കോ​ബെ​യിൽവെച്ച് നടത്തി​യ​പ്പോൾ അത്‌ “അല്‌പ​കാ​ര്യ​ങ്ങ​ളു​ടെ ദിവസ”മായി​രു​ന്നു. (സെഖ. 4:10) കേവലം അഞ്ചു വർഷങ്ങൾക്കു ശേഷം 1932-ൽ, കോൽപോർട്ടർമാ​രും പ്രസാ​ധ​ക​രും ആയി 103 പേർ ജപ്പാനിൽ റിപ്പോർട്ട് ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു. അവർ 14,000-ത്തിലധി​കം പുസ്‌ത​ക​ങ്ങൾ സമർപ്പി​ച്ചു. ഇന്ന് ജപ്പാനി​ലെ വൻനഗ​ര​ങ്ങ​ളിൽ സുസം​ഘ​ടി​ത​മാ​യ പരസ്യ​സാ​ക്ഷീ​ക​ര​ണം നടന്നു​കൊ​ണ്ടി​രി​ക്കു​ന്നു. 2,20,000-ത്തോളം പ്രസാ​ധ​കർ ‘ഉദയസൂ​ര്യ​ന്‍റെ നാട്ടിൽ’ ഉടനീളം തങ്ങളുടെ വെളിച്ചം പ്രകാ​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.—ജപ്പാനിലെ ഞങ്ങളുടെ ശേഖരത്തിൽനിന്ന്.

ജപ്പാൻ ബെഥേ​ലിൽ യേഹൂ​വ​ണ്ടി​കൾ നിർമിച്ച കി​യൈ​ചി ഇവാസാ​ക്കി തയ്യാറാ​ക്കി​യ രേഖാചിത്രങ്ങൾ