വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ഒക്ടോബര്‍ 

 ജീവികഥ

രാജ്യവേയിലെ നാഴിക്കല്ലുകൾ

രാജ്യവേയിലെ നാഴിക്കല്ലുകൾ

എൽ സാൽവഡോറിലെ സാന്താ ആനായിലെ കത്തോലിക്കാ പുരോഹിന്മാർ 1947-ൽ സാക്ഷികൾക്കെതിരെ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു. വാരംതോറുമുള്ള വീക്ഷാഗോപുഅധ്യയത്തിനായി സഹോങ്ങൾ കൂടിന്നിരുന്ന മിഷനറി ഭവനത്തിനുള്ളിലേക്കു ചില ആൺകുട്ടികൾ വലിയ കല്ലുകൾ വലിച്ചെറിഞ്ഞു. അതിനു പിന്നാലെ പുരോഹിന്മാരുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ അവിടെ എത്തി. ചിലരുടെ കയ്യിൽ പന്തങ്ങളും മറ്റു ചിലരുടെ കയ്യിൽ രൂപങ്ങളും ഉണ്ടായിരുന്നു. രണ്ടു മണിക്കൂറോളം അവർ ആ കെട്ടിത്തിലേക്കു കല്ലുകൾ വലിച്ചെറിയുയും “കന്യാറിയം നീണാൾ വാഴട്ടെ,” “യഹോവ മരിക്കട്ടെ” എന്ന് ആർത്തുവിളിക്കുയും ചെയ്‌തു. അവിടെയുണ്ടായിരുന്ന ആ മിഷനറിമാരെ പട്ടണത്തിൽനിന്നു വിരട്ടി ഓടിക്കാനായിരുന്നു അവർ അത്‌ ചെയ്‌തതെന്ന് എനിക്ക് അറിയാം. കാരണം 67 വർഷം മുമ്പു നടന്ന ആ യോഗത്തിൽ ഞാനും സന്നിഹിയായിരുന്നു. *

ഈ സംഭവം നടക്കുന്നതിനു രണ്ടു വർഷം മുമ്പാണ്‌ ഞാനും എന്‍റെ മിഷനറി കൂട്ടാളിയുമായ എവ്‌ലിൻ ട്രാബർട്ടും ന്യൂയോർക്കിലെ ഇത്താക്കയിൽവെച്ചു നടന്ന വാച്ച്ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്‍റെ നാലാത്തെ ക്ലാസ്സിൽനിന്നു ബിരുദം നേടിയത്‌. സാന്താ ആനായിൽ പ്രവർത്തിക്കാനാണ്‌ ഞങ്ങൾക്കു നിയമനം ലഭിച്ചത്‌. 29 വർഷം നീണ്ട ആ മിഷനറി വേലയെക്കുറിച്ചു പറയുന്നതിനു മുമ്പ്, ആ വേല ഏറ്റെടുക്കാൻ ഞാൻ തീരുമാനിക്കാൻ ഇടയാതിന്‍റെ കാരണം നിങ്ങളുമായി പങ്കുവെക്കാം.

എന്‍റെ ആത്മീയപൈതൃകം

1923-ൽ ഞാൻ ജനിച്ചപ്പോൾ എന്‍റെ മാതാപിതാക്കളായ ജോൺ ഓൾസണും ഈവയും ഐക്യനാടുളിലെ വാഷിങ്‌ടണിലുള്ള സ്‌പോകാനിലാണ്‌ താമസിച്ചിരുന്നത്‌. അവർ ലൂഥറൻ മതവിഭാത്തിലുള്ളരായിരുന്നു. എന്നാൽ ദൈവം സ്‌നേവാനാണെന്നു വിശ്വസിച്ചിരുന്നതിനാൽ പള്ളിയിൽ പഠിപ്പിച്ചുപോന്ന അഗ്നിനവിശ്വാത്തോട്‌ അവർ യോജിച്ചിരുന്നില്ല. (1 യോഹ. 4:8) എന്‍റെ പിതാവ്‌ ഒരു ബേക്കറിയിലായിരുന്നു ജോലി ചെയ്‌തിരുന്നത്‌. ഒരിക്കൽ, ഒരു സഹജോലിക്കാരൻ അദ്ദേഹത്തോട്‌ നരകം ആളുകളെ ദണ്ഡിപ്പിക്കാനുള്ള ഒരു സ്ഥലമാണെന്ന് ബൈബിൾ പഠിപ്പിക്കുന്നില്ല എന്നു പറഞ്ഞു. പെട്ടെന്നുന്നെ എന്‍റെ മാതാപിതാക്കൾ യഹോയുടെ സാക്ഷിളോടൊപ്പം പഠിച്ചുതുങ്ങി. മരണശേമുള്ള ജീവിത്തെക്കുറിച്ചു ബൈബിൾ യഥാർഥത്തിൽ എന്താണ്‌ പഠിപ്പിക്കുന്നതെന്ന് അങ്ങനെ അവർ മനസ്സിലാക്കി.

എനിക്കു അന്ന് ഒൻപത്‌ വയസ്സേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും പുതുതായി കണ്ടെത്തിയ ബൈബിൾസത്യങ്ങളെക്കുറിച്ച് മാതാപിതാക്കൾ ആവേശത്തോടെ സംസാരിക്കുന്നതു ഞാൻ  ഇപ്പോഴും ഓർക്കുന്നു. സത്യദൈത്തിന്‍റെ പേര്‌ യഹോയാണെന്നു പഠിച്ചതും ആളുകളെ കുഴപ്പിക്കുന്ന ത്രിത്വോദേത്തിൽനിന്ന് സ്വതന്ത്രരാകാൻ കഴിഞ്ഞതും അവരുടെ ആവേശം ഒന്നുകൂടി വർധിപ്പിച്ചു. ‘ഒരുവനെ സ്വതന്ത്രനാക്കുന്ന സത്യം’ പഠിച്ചുകൊണ്ട് ഞാനും ഈ മഹത്തരമായ തിരുവെഴുത്തധിഷ്‌ഠിത പഠിപ്പിക്കലുകൾ ഒരു സ്‌പോഞ്ച് എന്നപോലെ ആഗിരണം ചെയ്യാൻ തുടങ്ങി. (യോഹ. 8:32) ബൈബിൾപനം വിരസത ഉളവാക്കുന്ന ഒന്നാണെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല, പകരം ദൈവനം പരിശോധിക്കുന്നത്‌ ഞാൻ എല്ലായ്‌പോഴും ആസ്വദിക്കുന്നു. ഞാൻ ഒരു നാണംകുണുങ്ങിയായിരുന്നെങ്കിലും മാതാപിതാക്കളോടൊപ്പം പ്രസംവേയിൽ പങ്കെടുക്കുമായിരുന്നു. അവർ 1934-ൽ സ്‌നാമേറ്റു. 1939-ൽ, എനിക്കു 16 വയസ്സുള്ളപ്പോൾ ഞാനും സ്‌നാമേറ്റ്‌ അവരോടൊപ്പം ചേർന്നു.

1941-ൽ മിസൂറിയിലെ സെന്‍റ് ലൂയിസിൽ വെച്ചുടന്ന ഒരു സമ്മേളത്തിൽ മാതാപിതാക്കളോടൊപ്പം

1940-ലെ വേനൽക്കാലത്ത്‌, ഞങ്ങൾ വീട്‌ വിൽക്കുയും ഐഡഹോയിലെ കോർ ദ അലീനിൽ പയനിയർമാരെന്ന നിലയിൽ മുഴുശുശ്രൂഷ ഏറ്റെടുക്കുയും ചെയ്‌തു. ഒരു കാർ വർക്ക്ഷോപ്പിനു മുകളിത്തെ നിലയിൽ വാടകയ്‌ക്കായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്‌. ഞങ്ങളുടെ വീട്‌ യോഗങ്ങൾ നടത്തുന്നതിനായി ഉപയോഗിച്ചിരുന്നു. അക്കാലത്ത്‌ വളരെ കുറച്ചു സഭകൾക്കു മാത്രമേ സ്വന്തമായി രാജ്യഹാളുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അവർ സ്വകാര്യങ്ങളിലോ വാടകമുറിളിലോ ആയിരുന്നു കൂടി വന്നിരുന്നത്‌.

1941-ൽ ഞാനും മാതാപിതാക്കളും മിസൂറിയിലുള്ള സെന്‍റ് ലൂയിസിൽവെച്ചു നടന്ന ഒരു സമ്മേളത്തിൽ സംബന്ധിച്ചു. ആ ഞായറാഴ്‌ച ‘കുട്ടിളുടെ ദിന’മായിരുന്നു. അഞ്ചിനും പതിനെട്ടിനും ഇടയ്‌ക്കു പ്രായമുള്ള കുട്ടികൾ സ്റ്റേജിന്‍റെ മുൻവത്താണ്‌ ഇരുന്നിരുന്നത്‌. തന്‍റെ പ്രസംഗം ഉപസംരിക്കവെ ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ സഹോരൻ കുട്ടിളായ ഞങ്ങളെ നോക്കി ഇങ്ങനെ പറഞ്ഞു: “കുട്ടിളേ, . . . നിങ്ങളിൽ . . . ദൈവത്തെയും അവന്‍റെ രാജാവിനെയും അനുസരിക്കാൻ തീരുമാനിച്ചിരിക്കുന്നവർ ദയവായി എഴുന്നേറ്റു നിൽക്കുക!” കുട്ടികൾ ഒന്നടങ്കം എഴുന്നേറ്റ്‌ നിന്നു. അപ്പോൾ റഥർഫോർഡ്‌ സഹോരൻ ഉദ്‌ഘോഷിച്ചു: “നോക്കൂ, രാജ്യത്തിന്‌ 15,000-ത്തിലധികം പുതിയ സാക്ഷികൾ!” പയനിറിങ്‌ ജീവിര്യയാക്കാനുള്ള എന്‍റെ തീരുമാത്തെ അരക്കിട്ടുപ്പിക്കാൻ ആ നിമിഷം എന്നെ സഹായിച്ചു.

ഞങ്ങൾക്കു ലഭിച്ച നിയമങ്ങൾ

സെന്‍റ് ലൂയിസിൽ സമ്മേളനം നടന്ന് ഏതാനും മാസങ്ങൾക്കു ശേഷം ഞങ്ങളുടെ കുടുംബം തെക്കൻ കാലിഫോർണിയിലേക്കു താമസം മാറി. അവിടെ ഓക്‌സ്‌നാർഡ്‌ എന്ന പട്ടണത്തിൽ ഒരു സഭ തുടങ്ങുക എന്നതായിരുന്നു ഞങ്ങൾക്കു കിട്ടിയ നിയമനം. ഞങ്ങൾ താമസിച്ചിരുന്നത്‌ ഒരു വാഹനവീട്ടിലായിരുന്നു. അതിൽ ഒരു കിടക്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ; അതുകൊണ്ട് തീൻമേയുടെ മുകളിലായിരുന്നു ഞാൻ കിടന്നിരുന്നത്‌. അതിനാൽ ഓരോ ദിവസവും കിടക്ക ഒരുക്കേണ്ടതുണ്ടായിരുന്നു. എന്‍റെ സ്വന്തം മുറിയിൽ കിടന്നിരുന്നതിൽനിന്ന് എത്ര വ്യത്യസ്‌തം!

ഞങ്ങൾ കാലിഫോർണിയിൽ എത്തുന്നതിനു തൊട്ടുമുമ്പ് 1941 ഡിസംബർ 7-ന്‌ ജപ്പാൻ ഹവായിയിലെ പേൾ ഹാർബർ ആക്രമിച്ചു. അടുത്ത ദിവസം ഐക്യനാടുകൾ രണ്ടാം ലോകഹായുദ്ധത്തിൽ ചേർന്നു. കാലിഫോർണിയാ തീരങ്ങളിൽ ഉടനീളം ജപ്പാന്‍റെ മുങ്ങിക്കപ്പലുകൾ റോന്തുചുറ്റുന്നതിനാൽ, അധികാരികൾ രാത്രികാങ്ങളിൽ ലൈറ്റുകൾ എല്ലാം അണയ്‌ക്കാൻ ഞങ്ങളോടു ആവശ്യപ്പെട്ടു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേങ്ങൾക്കുനേരെ ലക്ഷ്യംവെച്ച് ആക്രമിക്കാതിരിക്കാൻ ഈ കൂരിരുട്ട് സഹായിക്കുമായിരുന്നു.

ചില മാസങ്ങൾക്കു ശേഷം, 1942 സെപ്‌റ്റംറിൽ ഒഹായോവിലെ ക്ലീവ്‌ലൻഡിൽ നടന്ന പുതിലോക ദിവ്യാധിത്യ സമ്മേളത്തിൽ ഞങ്ങൾ സംബന്ധിച്ചു. അവിടെവെച്ച് “സമാധാനം—അതിന്‌ നിലനിൽക്കാൻ കഴിയുമോ?” എന്ന വിഷയത്തിൽ നേഥൻ എച്ച്. നോർ സഹോരൻ നടത്തിയ ഒരു പ്രസംഗം ഞങ്ങൾ കേട്ടു. “ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും എന്നാൽ പെട്ടെന്നുന്നെ അഗാധത്തിൽനിന്നു കയറി”വരാനിരിക്കുന്നതും ആയ ഒരു “കാട്ടുമൃഗ”ത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന വെളിപാട്‌ 17-‍ാ‍ം അധ്യാമാണ്‌ അദ്ദേഹം ചർച്ച ചെയ്‌തത്‌. (വെളി. 17:8, 11) ഈ കാട്ടുമൃഗം, 1939-ൽ ഇല്ലാതെയായിത്തീർന്ന സർവരാജ്യഖ്യം ആണെന്നു നോർ സഹോരൻ വിശദീരിച്ചു. ഈ സഖ്യം മറ്റൊരു സംഘടയ്‌ക്കു വഴിമാറുമെന്നും തത്‌ഫമായി താത്‌കാലിക സമാധാമുണ്ടാകുമെന്നും ബൈബിൾ മുൻകൂട്ടിപ്പഞ്ഞു. അങ്ങനെ 1945-ൽ രണ്ടാം ലോകഹായുദ്ധം അവസാനിക്കുയും “മൃഗം” ഐക്യരാഷ്‌ട്ര സംഘടയുടെ രൂപത്തിൽ വീണ്ടും പ്രത്യക്ഷപ്പെടുയും ചെയ്‌തു. യഹോയുടെ സാക്ഷികൾ തങ്ങളുടെ ആഗോപ്രസംവേല വ്യാപിപ്പിക്കാൻ ഈ അവസരം പ്രയോപ്പെടുത്തി. ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള എത്ര വലിയ വർധനയാണ്‌ അതെത്തുടർന്ന് ഉണ്ടായത്‌!

എന്‍റെ ഗിലെയാദ്‌ ബിരുത്രം

എന്താണ്‌ സംഭവിക്കാൻപോകുന്നതെന്ന് മനസ്സിലാക്കാൻ ആ പ്രവചനം എന്നെ സഹായിച്ചു. പിറ്റേ വർഷം ഗിലെയാദ്‌ സ്‌കൂൾ ആരംഭിക്കുമെന്ന അറിയിപ്പ് ഒരു മിഷനറിയാകാനുള്ള എന്‍റെ ആഗ്രഹം ഉണർത്തി. 1943-ൽ ഓറിണിലെ പോർട്ട്ലാൻഡിൽ ഒരു പയനിറായി എന്നെ നിയമിച്ചു.  അക്കാലത്ത്‌, റെക്കോർഡ്‌ ചെയ്‌ത പ്രസംങ്ങൾ ഞങ്ങൾ ഒരു ഗ്രാമഫോൺ ഉപയോഗിച്ച് വീട്ടുകാരെ കേൾപ്പിക്കുയും അതെത്തുടർന്നു ഞങ്ങൾ അവർക്കു ദൈവരാജ്യത്തെക്കുറിച്ചുള്ള ബൈബിൾസാഹിത്യങ്ങൾ നൽകുയും ചെയ്‌തിരുന്നു. ആ വർഷത്തിലുനീളം മിഷനറി സേവനത്തെക്കുറിച്ചായിരുന്നു എന്‍റെ ചിന്ത.

1944-ൽ എന്‍റെ ഏറ്റവും അടുത്ത സുഹൃത്തായ എവ്‌ലിൻ ട്രാബർട്ടിനോടൊപ്പം ഗിലെയാദ്‌ സ്‌കൂളിൽ പങ്കുപറ്റാനുള്ള ക്ഷണം ലഭിച്ചപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ആ അഞ്ചു മാസം, ബൈബിൾപത്തിലൂടെ എങ്ങനെ സന്തോഷം കണ്ടെത്താമെന്നു അധ്യാകർ ഞങ്ങൾക്കു കാണിച്ചുന്നു. അവരുടെ താഴ്‌മ ഞങ്ങളിൽ മതിപ്പുവാക്കി. ഭക്ഷണത്തിന്‌ ഇരിക്കുമ്പോൾ ചിലപ്പോഴൊക്കെ ഈ സഹോന്മാരായിരുന്നു ഞങ്ങൾക്കു ഭക്ഷണം എടുത്തുരാനും മറ്റും നിന്നത്‌. ഒടുവിൽ, 1945 ജനുവരി 22-ന്‌ ഞങ്ങൾ ബിരുദം നേടി.

എന്‍റെ മിഷനറി നിയമനം

അങ്ങനെ ഞാനും എവ്‌ലിനും ലിയോ മെഹാനും അദ്ദേഹത്തിന്‍റെ ഭാര്യ എസ്ഥേറും 1946 ജൂൺ മാസത്തിൽ ഞങ്ങളുടെ നിയമിപ്രദേമായ എൽ സാൽവഡോറിൽ എത്തി. ആ പ്രദേശം “കൊയ്‌ത്തിനു പാകമായിരുന്നു.” (യോഹ. 4:35) ഈ ലേഖനത്തിന്‍റെ തുടക്കത്തിൽ പരാമർശിച്ച സംഭവം കാണിക്കുന്നത്‌ അവിടത്തെ പുരോഹിന്മാർ എത്ര രോഷാകുരായിരുന്നു എന്നാണ്‌. അതിന്‌ ഒരാഴ്‌ച മുമ്പായിരുന്നു ഞങ്ങൾ സാന്താ ആനായിൽ വെച്ച് ഞങ്ങളുടെ ആദ്യത്തെ സർക്കിട്ട് സമ്മേളനം നടത്തിയത്‌. പരസ്യപ്രസംത്തെക്കുറിച്ചു വ്യാപമായി പരസ്യപ്പെടുത്തിതിന്‍റെ ഫലമായി 500-ഓളം ആളുകൾ സമ്മേളത്തിൽ സംബന്ധിച്ചത്‌ ഞങ്ങളെ വളരെധികം സന്തോരിരാക്കി. പുരോഹിന്മാരുണ്ടാക്കിയ പ്രശ്‌നത്തെപ്രതി പട്ടണം വിട്ട് പോകുന്നതിനു പകരം അവിടെത്തന്നെ തുടരാനും ആത്മാർഥഹൃരായ ആളുകളെ സഹായിക്കാനും ഞങ്ങൾ ദൃഢനിശ്ചയം ചെയ്‌തു. സ്വന്തമായി ഒരു ബൈബിൾ വാങ്ങാൻ വളരെ കുറച്ചു പേർക്കു മാത്രമേ സാധിച്ചിരുന്നുള്ളൂ. മാത്രമല്ല, ബൈബിൾ വായിക്കരുതെന്ന് പുരോഹിന്മാർ അവർക്കു താക്കീത്‌ നൽകുയും ചെയ്‌തിരുന്നു; എങ്കിലും അനേകർ സത്യത്തിനായി അതിയായി വാഞ്‌ഛിച്ചിരുന്നു. സത്യദൈമായ യഹോയെക്കുറിച്ചും അവൻ ഭൂമിയിൽ സ്ഥാപിക്കാൻപോകുന്ന പറുദീയെക്കുറിച്ചും പഠിപ്പിക്കുന്നതിനുവേണ്ടി ഞങ്ങൾ സ്‌പാനിഷ്‌ ഭാഷ വശമാക്കാൻ എടുത്ത ശ്രമങ്ങളെ അവർ അതിയായി വിലമതിച്ചു.

ഗിലെയാദ്‌ ക്ലാസ്സിൽനിന്ന് എൽ സാൽവഡോറിലേക്കു നിയമനം ലഭിച്ച അഞ്ചുപേർ. ഇടത്തുനിന്നു വലത്തോട്ട്: എവ്‌ലിൻ ട്രാബർട്ട്, മിലി ബ്രാഷിയർ, എസ്ഥേർ മെഹാൻ, മിൽഡ്രഡ്‌ ഓൾസൺ, ലിയോ മെഹാൻ

എന്‍റെ ആദ്യവിദ്യാർഥിളിൽ ഒരാളായിരുന്നു റോസാ അസെൻസിയോ. ബൈബിൾപനം ആരംഭിച്ചതോടെ ഒരുമിച്ച് പാർത്തിരുന്ന പുരുനുമായുള്ള ബന്ധം അവൾ അവസാനിപ്പിച്ചു. അതോടെ, അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങി. അതിനു ശേഷം അവർ നിയമമായി വിവാഹിരാകുയും സ്‌നാമേറ്റ്‌ യഹോയുടെ തീക്ഷ്ണയുള്ള സാക്ഷിളായിത്തീരുയും ചെയ്‌തു. സാന്താ ആനയിലെ ആദ്യപനിറായിരുന്നു റോസ. *

റോസായ്‌ക്കു സ്വന്തമായി ചെറിയ ഒരു പലചരക്ക് കടയുണ്ടായിരുന്നു. അവൾ കട അടച്ചിട്ടിട്ടാണ്‌ ശുശ്രൂയ്‌ക്കു പോയിരുന്നത്‌. തനിക്കായി യഹോവ കരുതുമെന്ന് അവൾ ഉറച്ചു വിശ്വസിച്ചിരുന്നു. ഏതാനും മണിക്കൂറുകൾക്കു ശേഷം അവൾ വന്ന് കട തുറക്കുമ്പോൾ സാധനങ്ങൾ വാങ്ങാൻ ധാരാളം ആളുകൾ വരുമായിരുന്നു. മത്തായി 6:33-ലെ വാക്കുളുടെ സത്യത അവൾ നേരിട്ട് അനുഭവിച്ചറിയുയും മരണംരെ വിശ്വസ്‌തയായി തുടരുയും ചെയ്‌തു.

മിഷനറിമാരായ ഞങ്ങൾ ആറുപേർക്കു വാടകയ്‌ക്കു വീട്‌ തന്ന വീട്ടുയെ ഒരിക്കൽ അവിടത്തെ പള്ളിവികാരി സന്ദർശിച്ചു. ഞങ്ങളെ അവിടെ തുടർന്നും താമസിക്കാൻ അനുവദിച്ചാൽ വീട്ടുയെയും ഭാര്യയെയും സഭയിൽനിന്നു പുറത്താക്കുമെന്ന് അദ്ദേഹം അവർക്കു താക്കീതു നൽകി. ഒരു പ്രമുവ്യാപാരിയായിരുന്ന ആ വീട്ടുടമ അപ്പോൾതന്നെ പുരോഹിന്മാരുടെ മ്ലേച്ഛമായ പ്രവൃത്തിയിൽ അസ്വസ്ഥനായിരുന്നതുകൊണ്ട്, ആ താക്കീത്‌ വകവെച്ചില്ല. തന്നെ പള്ളിയിൽനിന്നു പുറത്താക്കിയാൽപോലും തനിക്കു അത്‌ ഒരു പ്രശ്‌നല്ലെന്ന് അദ്ദേഹം വികാരിയോടു പറഞ്ഞു. ആഗ്രഹിക്കുന്നിത്തോളം കാലം ഞങ്ങൾക്ക് അവിടെ താമസിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകുയും ചെയ്‌തു.

 ബഹുമാന്യനായ ഒരു വ്യക്തി സാക്ഷിയാകുന്നു

1955-ൽ നിർമിച്ച ബ്രാഞ്ചോഫീസ്‌

തലസ്ഥാമായ സാൻ സാൽവഡോറിൽ മറ്റൊരു മിഷനറി ബാൾറ്റാസാർ പെർലാ എന്ന എൻജിനീറുടെ ഭാര്യയെ ബൈബിൾ പഠിപ്പിക്കുന്നുണ്ടായിരുന്നു. മതനേതാക്കളുടെ കാപട്യം കണ്ടിട്ടുള്ളതിനാൽ സൻമനസ്സുള്ള ആ എൻജിനീറിനു ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. പുതിയ ബ്രാഞ്ചോഫീസ്‌ നിർമിക്കാൻ തീരുമാനിച്ചപ്പോൾ തന്‍റെ സേവനങ്ങൾക്കു യാതൊരു പണവും ഈടാക്കാതെ അതിന്‍റെ പ്ലാൻ തയ്യാറാക്കാമെന്നും കെട്ടിടം പണിയിപ്പിച്ചു തരാമെന്നും വിശ്വാത്തിൽ വന്നിട്ടില്ലാത്ത ബാൾറ്റാസാർ വാഗ്‌ദാനം ചെയ്‌തു.

ആ നിർമാദ്ധതിയിൽ യഹോയുടെ ജനത്തോടൊപ്പം സഹവസിക്കാൻ ഇടയാതിലൂടെ താൻ സത്യമതം കണ്ടെത്തിയെന്നു ബാൾറ്റാസാറിനു ബോധ്യമായി. 1955 ജൂലൈ 22-‍ാ‍ം തീയതി അദ്ദേഹവും, അധികം വൈകാതെ ഭാര്യ പൗളിനായും സ്‌നാമേറ്റു. അവരുടെ രണ്ടു മക്കളും യഹോയെ വിശ്വസ്‌തമായി സേവിച്ചുകൊണ്ടിരിക്കുന്നു. ലോകവ്യാവേയെ പിന്തുച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ മകൻ ബ്രൂക്‌ലിൻ ബെഥേലിൽ 49 വർഷമായി സേവിക്കുന്നു. ഇപ്പോൾ അദ്ദേഹം അവിടത്തെ ബ്രാഞ്ച് കമ്മിറ്റിയിലെ ഒരു അംഗമാണ്‌. *

സാൻ സാൽവഡോറിൽ ഞങ്ങൾ കൺവെൻനുകൾ നടത്തിത്തുങ്ങിപ്പോൾ, പെർലാ സഹോരൻ അതിനായി ഞങ്ങൾക്കു ഒരു വലിയ കായികേന്ദ്രം ഏർപ്പാടാക്കിത്തന്നു. ആരംഭത്തിൽ ഇരിപ്പിങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമേ ഞങ്ങൾ ഉപയോഗിച്ചിരുന്നുള്ളൂ. എന്നാൽ ഓരോ വർഷം കഴിയുന്തോറും, യഹോയുടെ അനുഗ്രത്താൽ കൂടുതൽക്കൂടുതൽ ഇരിപ്പിങ്ങൾ വേണ്ടിന്നു; ഒടുവിൽ ആ കെട്ടിടം നിറഞ്ഞ് കവിയുവോളം പുരോതിയുണ്ടായി. സന്തോമായ ആ കൂടിവുളിൽ എന്‍റെ ബൈബിൾവിദ്യാർഥികളെ കാണാൻ എനിക്കു അവസരങ്ങൾ ലഭിച്ചു. അവർ, എന്‍റെ ‘കൊച്ചുക്കളെ’—അവർ പഠിപ്പിച്ച് സത്യത്തിൽ കൊണ്ടുവന്ന വ്യക്തിളെ—എനിക്കു പരിചപ്പെടുത്തിത്തന്നപ്പോൾ എനിക്കുണ്ടായ സന്തോഷം ഒന്നു ചിന്തിച്ചുനോക്കൂ!

ഒരു കൺവെൻനിൽ എഫ്‌. ഡബ്ല്യൂ. ഫ്രാൻസ്‌ സഹോരൻ മിഷനറിമാരെ അഭിസംബോധന ചെയ്യുന്നു

ഒരു സമ്മേളത്തിൽ ഒരു സഹോരൻ എന്‍റെ അടുക്കൽ വന്നു തന്നോടു ക്ഷമിക്കണം എന്നു പറഞ്ഞു. കാര്യം എന്താണെന്നോ ആ വ്യക്തി ആരാണെന്നോ എനിക്ക് മനസ്സിലായില്ല. “സാന്താ ആനായിൽ വെച്ച് നിങ്ങളെ കല്ലെറിഞ്ഞ കുട്ടിളിൽ ഒരാളാണ്‌ ഞാൻ” എന്ന് ആ സഹോരൻ പറഞ്ഞു. ഇപ്പോൾ അദ്ദേഹം എന്നോടൊപ്പം യഹോയെ സേവിക്കുന്നെന്നു ചിന്തിച്ചപ്പോൾ എന്‍റെ ഹൃദയം സന്തോത്താൽ നിറഞ്ഞു. ഒരു വ്യക്തിക്കു തെരെഞ്ഞെടുക്കാവുന്നതിലേക്കുംവെച്ച് ഏറ്റവും പ്രതിദാമായ ഒന്നാണ്‌ മുഴുമയ ശുശ്രൂഷ എന്ന് ആ സംഭാണം ഒരിക്കൽ കൂടി എന്നെ ബോധ്യപ്പെടുത്തി.

എൽ സാൽവഡോറിൽ ഞങ്ങൾ ആദ്യമായി സംബന്ധിച്ച സർക്കിട്ട് സമ്മേളനം

സംതൃപ്‌തി പകരുന്ന തിരഞ്ഞെടുപ്പുകൾ

29 വർഷത്തോളം ഞാൻ എൽ സാൽവഡോറിൽ മിഷനറിവേല തുടർന്നു. ആദ്യം സാന്താ ആനാ പട്ടണത്തിലും തുടർന്ന്  സൺസോണേറ്റിലും പിന്നീട്‌ സാന്താ ടെക്‌ളയിലും ഒടുവിൽ സാൻ സാൽവഡോറിലും. 1975-ൽ മിഷനറി നിയമനം നിറുത്തി സ്‌പോകാനിലേക്കു തിരിച്ച് പോകാൻ പ്രാർഥനാപൂർവം ഞാൻ തീരുമാനിച്ചു. കാരണം, വിശ്വാത്തിലുണ്ടായിരുന്ന പ്രായമായ മാതാപിതാക്കൾക്ക് എന്‍റെ സഹായം ആവശ്യമായിരുന്നു.

1979-ൽ എന്‍റെ പിതാവിന്‍റെ മരണത്തെത്തുടർന്ന് അമ്മയുടെ ആരോഗ്യം വഷളായി. അമ്മയ്‌ക്കും പരിചണം ആവശ്യമായിരുന്നു. എട്ടു വർഷങ്ങൾക്കു ശേഷം, 94-‍ാ‍ം വയസ്സിൽ അമ്മ മരിച്ചു. ക്ലേശപൂർണമായ ആ നാളുളിൽ ശാരീരിമായും വൈകാരിമായും ഞാൻ തളർന്നുപോയി. ഇതുമൂമുണ്ടായ പിരിമുറുക്കം, ചിക്കൻ പോക്‌സിന്‍റെ രണ്ടാംട്ടമായ ഷിങ്കൽസ്‌ അഥവാ ഹെർപ്പസ്‌ വരുന്നതിനു കാരണമായി. പതിവായി പ്രാർഥിച്ചതിനാലും യഹോയുടെ സ്‌നേപുസ്സമായ കൈകൾ എന്നെ താങ്ങിതിനാലും സഹിഷ്‌ണുയുടെ ഈ പരിശോധന തരണം ചെയ്യാൻ എനിക്കു കഴിഞ്ഞു. “നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ . . . വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും” എന്ന യഹോയുടെ വാക്കുകൾ എത്ര സത്യമാണ്‌!—യെശ. 46:4.

1990-ൽ ഞാൻ വാഷിങ്‌ടണിലുള്ള ഒമാക്കിലേക്കു താമസം മാറി. സ്‌പാനിഷ്‌ ഭാഷാപ്രദേശത്ത്‌ എനിക്കു വീണ്ടും പ്രവർത്തിക്കാൻ കഴിഞ്ഞു. അവിടെ എന്‍റെ പല ബൈബിൾവിദ്യാർഥിളും സ്‌നാമേറ്റു. 2007 നവംബർ ആയപ്പോഴേക്കും ഒമാക്കിലുള്ള വീട്‌ എനിക്കു തനിയെ നോക്കിത്താൻ കഴിയാഞ്ഞതിനാൽ അടുത്ത പട്ടണമായ ചെലനിലുള്ള ഒരു അപ്പാർട്ട്മെന്‍റിലേക്കു താമസം മാറി. ഇവിടത്തെ സ്‌പാനിഷ്‌ സഭ എന്നെ നന്നായി പരിപാലിക്കുന്നതിനെപ്രതി ഞാൻ വളരെ നന്ദിയുള്ളളാണ്‌. ഇവിടെയുള്ള സഹോങ്ങൾ, ഏറ്റവും പ്രായംചെന്ന വ്യക്തിയെന്നനിയിൽ എന്നെ അവരുടെ ‘മുത്തശ്ശിയായി’ സ്‌നേപൂർവം ‘ദത്തെടുത്തിരിക്കുന്നു’.

കൂടുതൽ “ഏകാഗ്രയോടെ” ശുശ്രൂയിൽ ഏർപ്പെടുക എന്നതായിരുന്നു എന്‍റെ ലക്ഷ്യം. അതുകൊണ്ട് ഞാൻ വിവാഹം കഴിച്ചില്ല. എങ്കിലും, എനിക്ക് അനേകം ആത്മീയക്കളുണ്ട്. (1 കൊരിന്ത്യർ 7:34, 35) ഇപ്പോത്തെ ജീവിത്തിൽ നമ്മുടെ എല്ലാ ആഗ്രഹങ്ങളും തൃപ്‌തിപ്പെടുത്താനാവില്ലെന്ന് എനിക്ക് അറിയാം. അതുകൊണ്ട് ഒന്നാമതു വെക്കേണ്ട കാര്യങ്ങൾക്ക്—യഹോയെ മുഴുഹൃത്തോടെ സേവിക്കുന്നതിനായുള്ള എന്‍റെ സമർപ്പത്തിന്‌—ഞാൻ ഒന്നാം സ്ഥാനം നൽകി. പുതിലോത്തിൽ, സന്തോഷം നൽകുന്ന എല്ലാത്തത്തിലുമുള്ള പ്രവർത്തങ്ങളിൽ ഉൾപ്പെടുന്നതിനു ധാരാളം സമയമുണ്ടായിരിക്കും. യഹോവ “ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്‌തിരുത്തുന്നു,” എന്ന സങ്കീർത്തനം 145:16 ആണ്‌ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വാക്യം.

പയനിയർ സേവനം എന്‍റെ മനസ്സ് ചെറുപ്പമാക്കി നിറുത്തുന്നു

ഇപ്പോൾ എനിക്ക് 91 വയസ്സായെങ്കിലും സാമാന്യം ഭേദപ്പെട്ട ആരോഗ്യമുള്ളതിനാൽ ഞാൻ പയനിറിങ്‌ തുടരുന്നു. മനസ്സുകൊണ്ടു ചെറുപ്പമായിരിക്കാനും ജീവിത്തിന്‌ ഒരു ഉദ്ദേശ്യമുണ്ടായിരിക്കാനും പയനിയർ സേവനം എന്നെ സഹായിക്കുന്നു. ഞാൻ എൽ സാൽവഡോറിൽ എത്തിയ കാലത്ത്‌ പ്രസംവേല തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. സാത്താന്‍റെ കടുത്ത എതിർപ്പുണ്ടായിരുന്നിട്ടും, ഇപ്പോൾ ആ രാജ്യത്ത്‌ 39,000-ത്തിലധികം പ്രസാരുണ്ട്. ഇത്‌ എന്‍റെ വിശ്വാസം ശരിക്കും ബലിഷ്‌ഠമാക്കിയിരിക്കുന്നു. വ്യക്തമായും, യഹോയുടെ പരിശുദ്ധാത്മാവിന്‍റെ പിന്തുണ അവന്‍റെ ജനത്തിന്‍റെ പ്രവർത്തങ്ങളുടെമേലുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല!

^ ഖ. 4 യഹോവയുടെ സാക്ഷിളുടെ വാർഷിപുസ്‌തകം 1981-ന്‍റെ (ഇംഗ്ലീഷ്‌) 45-46 പേജുകൾ കാണുക.

^ ഖ. 19 വാർഷികപുസ്‌തകം 1981 (ഇംഗ്ലീഷ്‌) 41-42 പേജുകൾ.

^ ഖ. 24 വാർഷികപുസ്‌തകം 1981 (ഇംഗ്ലീഷ്‌) 66-67, 74-75 പേജുകൾ.