വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ഒക്ടോബര്‍ 

“ഉന്നതങ്ങ​ളി​ലു​ള്ള​വ​യിൽത്തന്നെ മനസ്സു​റ​പ്പി​ക്കു​വിൻ”

“ഉന്നതങ്ങ​ളി​ലു​ള്ള​വ​യിൽത്തന്നെ മനസ്സു​റ​പ്പി​ക്കു​വിൻ”

“ഭൂമി​യി​ലു​ള്ള​വ​യി​ലല്ല, ഉന്നതങ്ങ​ളി​ലു​ള്ള​വ​യിൽത്തന്നെ മനസ്സു​റ​പ്പി​ക്കു​വിൻ.”—കൊലോ. 3:2.

1, 2. (എ) ഒന്നാം നൂറ്റാ​ണ്ടി​ലെ കൊ​ലോ​സ്യ​സ​ഭ​യു​ടെ ഐക്യ​ത്തിന്‌ എന്തു ഭീഷണി നേരിട്ടു? (ബി) ഉറച്ചു​നിൽക്കാൻ സഹായി​ക്കു​ന്ന എന്തു ബുദ്ധി​യു​പ​ദേ​ശ​മാ​ണു കൊ​ലോ​സ്യ​സ​ഭ​യി​ലെ സഹോ​ദ​ര​ങ്ങൾക്കു പൗലോസ്‌ നൽകി​യത്‌?

ഒന്നാം നൂറ്റാ​ണ്ടി​ലെ കൊ​ലോ​സ്യ​സ​ഭ​യു​ടെ ഐക്യം അപകട​ത്തി​ലാ​യി​രു​ന്നു! മോ​ശൈ​ക​ന്യാ​യ​പ്ര​മാ​ണ​ത്തോട്‌ തുടർന്നും പറ്റിനിൽക്ക​ണ​മെന്ന് ആവശ്യ​പ്പെ​ട്ടു​കൊണ്ട് ചിലർ സഭയ്‌ക്കു​ള്ളിൽ ഭിന്നി​പ്പു​ണ്ടാ​ക്കി. മറ്റുചി​ല​രാ​ക​ട്ടെ, സ്വയം സകല സുഖങ്ങ​ളും നിഷേ​ധി​ക്കു​ന്ന സർവസു​ഖ​പ​രി​ത്യാ​ഗം എന്ന പുറജാ​തീ​യ തത്ത്വശാ​സ്‌ത്രം ഉന്നമി​പ്പി​ച്ചു. ഈ വ്യാ​ജോ​പ​ദേ​ശ​ങ്ങൾക്കെ​തി​രെ മുന്നറി​യി​പ്പു നൽകി​ക്കൊണ്ട് പൗലോസ്‌ കൊ​ലോ​സ്യ​ക്രി​സ്‌ത്യാ​നി​കൾക്ക് പ്രോ​ത്സാ​ഹ​ജ​ന​ക​മാ​യ ഒരു ലേഖനം എഴുതി. അവൻ ഇങ്ങനെ പറഞ്ഞു: “സൂക്ഷി​ക്കു​വിൻ! തത്ത്വജ്ഞാ​ന​ത്താ​ലും വഞ്ചകവും കഴമ്പി​ല്ലാ​ത്ത​തു​മാ​യ ആശയഗ​തി​ക​ളാ​ലും ആരും നിങ്ങളെ വശീക​രിച്ച് കുടു​ക്കി​ലാ​ക്ക​രുത്‌. അവയ്‌ക്ക് ആധാരം മാനു​ഷി​ക​പാ​ര​മ്പ​ര്യ​ങ്ങ​ളും ലോക​ത്തി​ന്‍റെ ആദിപാ​ഠ​ങ്ങ​ളു​മാണ്‌; ക്രിസ്‌തു​വി​ന്‍റെ ഉപദേ​ശ​ങ്ങ​ളല്ല.”—കൊലോ. 2:8.

2 ആ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ ‘ലോക​ത്തി​ന്‍റെ ആദിപാ​ഠ​ങ്ങ​ളിൽ’ മനസ്സു​റ​പ്പി​ച്ചി​രു​ന്നെ​ങ്കിൽ, രക്ഷയ്‌ക്കു​വേ​ണ്ടി​യു​ള്ള യഹോ​വ​യു​ടെ കരുത​ലു​കൾ അവർ തള്ളിക്ക​ള​യു​ക​യാ​ണെന്ന് അത്‌ അർഥമാ​ക്കി​യേ​നെ. (കൊലോ. 2:20-23) ദൈവ​വു​മാ​യു​ള്ള അവരുടെ അമൂല്യ​ബ​ന്ധം കാത്തു​സൂ​ക്ഷി​ക്കാൻ അവരെ സഹായി​ക്കു​ന്ന​തിന്‌ പൗലോസ്‌ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ച്ചു: “ഭൂമി​യി​ലു​ള്ള​വ​യി​ലല്ല, ഉന്നതങ്ങ​ളി​ലു​ള്ള​വ​യിൽത്തന്നെ മനസ്സു​റ​പ്പി​ക്കു​വിൻ.” (കൊലോ. 3:2) അതെ, ക്രിസ്‌തു​വി​ന്‍റെ സഹോ​ദ​ര​ന്മാർ ‘സ്വർഗ​ത്തിൽ അവർക്കാ​യി  കരുതി​യി​രു​ന്ന’ അക്ഷയമായ അവകാ​ശ​ത്തി​ന്‍റെ പ്രത്യാ​ശ​യിൽ മനസ്സു​റ​പ്പി​ക്ക​ണ​മാ​യി​രു​ന്നു.—കൊലോ. 1:4, 5.

3. (എ) അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ ഏതു പ്രത്യാ​ശ​യിൽ മനസ്സു​റ​പ്പി​ക്കു​ന്നു? (ബി) ഈ ലേഖന​ത്തിൽ നാം ഏതു ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കും?

3 സമാന​മാ​യി ഇന്നും അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ ദൈവ​ത്തി​ന്‍റെ സ്വർഗീ​യ​രാ​ജ്യ​ത്തി​ലും “ക്രിസ്‌തു​വി​നോ​ടു​കൂ​ടെ കൂട്ടവ​കാ​ശി​ക”ളായി​രി​ക്കാ​നു​ള്ള പ്രത്യാ​ശ​യി​ലും തങ്ങളുടെ മനസ്സു​റ​പ്പി​ക്കു​ന്നു. (റോമ. 8:14-17) എന്നാൽ ഭൗമി​ക​പ്ര​ത്യാ​ശ​യു​ള്ള​വരെ സംബന്ധി​ച്ചെന്ത്? പൗലോ​സി​ന്‍റെ വാക്കുകൾ അവർക്ക് ബാധക​മാ​കു​ന്നത്‌ എങ്ങനെ​യാണ്‌? “വേറെ ആടുക”ളിൽപ്പെ​ട്ട​വർക്ക് “ഉന്നതങ്ങ​ളി​ലു​ള്ള​വ​യിൽ” മനസ്സു​റ​പ്പി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ? (യോഹ. 10:16) പ്രതി​സ​ന്ധി​കൾ നേരി​ട്ട​പ്പോ​ഴും ഉന്നതങ്ങ​ളി​ലു​ള്ള​വ​യിൽ മനസ്സു​റ​പ്പി​ച്ച പുരാ​ത​ന​കാ​ല​ത്തെ വിശ്വ​സ്‌ത​മ​നു​ഷ്യ​രായ അബ്രാ​ഹാം, മോശ തുടങ്ങി​യ​വ​രു​ടെ ദൃഷ്ടാ​ന്ത​ങ്ങൾ പരി​ശോ​ധി​ക്കു​ന്ന​തിൽനിന്ന് നമു​ക്കേ​വർക്കും എങ്ങനെ പ്രയോ​ജ​നം നേടാ​നാ​കും?

ഉന്നതങ്ങ​ളി​ലു​ള്ള​വ​യിൽ മനസ്സു​റ​പ്പി​ക്കു​ക എന്നതിന്‍റെ അർഥം

4. വേറെ ആടുകൾക്ക് ഉന്നതങ്ങ​ളി​ലു​ള്ള​വ​യിൽ മനസ്സു​റ​പ്പി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ?

4 ‘വേറെ ആടുക​ളിൽപ്പെ​ട്ട​വർക്ക്’ സ്വർഗീ​യ​പ്ര​ത്യാ​ശ​യി​ല്ലെ​ങ്കി​ലും അവർക്കും ഉന്നതങ്ങ​ളി​ലു​ള്ള​വ​യിൽ മനസ്സു​റ​പ്പി​ക്കാൻ കഴിയും. എങ്ങനെ? യഹോ​വ​യെ​യും ദൈവ​രാ​ജ്യ താത്‌പ​ര്യ​ങ്ങ​ളെ​യും ജീവി​ത​ത്തിൽ ഒന്നാമത്‌ വെച്ചു​കൊണ്ട്. (ലൂക്കോ. 10:25-27) ഇക്കാര്യ​ത്തിൽ നമുക്ക് ക്രിസ്‌തു​വി​ന്‍റെ മാതൃക അനുക​രി​ക്കാൻ കഴിയും. (1 പത്രോ. 2:21) ഒന്നാം നൂറ്റാ​ണ്ടി​ലെ സഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ, സാത്താന്‍റെ ഈ വ്യവസ്ഥി​തി​യിൽ നാമും വ്യാജ വാദമു​ഖ​ങ്ങ​ളും ലൗകിക തത്ത്വശാ​സ്‌ത്ര​ങ്ങ​ളും ഭൗതി​ക​ത്വ ചിന്താ​ഗ​തി​ക​ളും ഒക്കെ നേരി​ടു​ന്നു. (2 കൊരിന്ത്യർ 10:5 വായിക്കുക.) യേശു​വി​നെ അനുക​രി​ച്ചു​കൊണ്ട് നമ്മുടെ ആത്മീയ​ത​യ്‌ക്കു നേരെ​യു​ള്ള അത്തരം ആക്രമ​ണ​ങ്ങ​ളെ ചെറു​ക്കാൻ നാം ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കണം.

5. ഭൗതി​ക​കാ​ര്യ​ങ്ങൾ സംബന്ധിച്ച നമ്മുടെ വീക്ഷണം നമുക്ക് എങ്ങനെ പരി​ശോ​ധി​ക്കാ​നാ​കും?

5 ഭൗതി​ക​കാ​ര്യ​ങ്ങ​ളോ​ടുള്ള ലോക​ത്തി​ന്‍റെ വീക്ഷണം നമ്മുടെ ജീവി​ത​ത്തി​ലേ​ക്കു കടന്നു​ക​യ​റി​യി​ട്ടു​ണ്ടോ? നാം പ്രിയ​പ്പെ​ടു​ന്നത്‌ എന്താ​ണെന്ന് നമ്മുടെ ചിന്തക​ളും പ്രവൃ​ത്തി​ക​ളും വെളി​പ്പെ​ടു​ത്തു​ന്നു. “നിന്‍റെ നിക്ഷേപം എവി​ടെ​യോ അവി​ടെ​യാ​യി​രി​ക്കും നിന്‍റെ ഹൃദയ​വും​” എന്ന് യേശു പറഞ്ഞു. (മത്താ. 6:21) നമ്മുടെ ഹൃദയം എങ്ങോ​ട്ടാണ്‌ നമ്മെ നയിക്കു​ന്ന​തെന്ന് തിരി​ച്ച​റി​യാൻ ഇടയ്‌ക്കി​ടെ സ്വയം പരി​ശോ​ധി​ക്കു​ന്നത്‌ നല്ലതാ​യി​രി​ക്കും. നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കു​ക: ‘സാമ്പത്തി​ക​കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ച്ചു​കൊണ്ട് ഞാൻ എത്രമാ​ത്രം സമയം ചെലവ​ഴി​ക്കാ​റുണ്ട്? ബിസി​നെസ്‌ സാധ്യ​ത​കൾ, നിക്ഷേ​പ​ങ്ങൾ എന്നിവ​യെ​ക്കു​റി​ച്ചു​ള്ള ഉത്‌ക​ണ്‌ഠ​കൾ, കൂടുതൽ സുഖക​ര​മാ​യ ജീവി​ത​ത്തി​നു​വേ​ണ്ടി​യുള്ള പ്രയത്‌നം എന്നിവ എന്‍റെ സമയത്തി​ന്‍റെ നല്ല ഒരു പങ്കും കവർന്നെ​ടു​ക്കു​ന്നു​ണ്ടോ? അതോ ആത്മീയ​കാ​ര്യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചി​രി​ക്കുന്ന ലളിത​മാ​യ കണ്ണ് നിലനി​റു​ത്താ​നാ​ണോ ഞാൻ ശ്രമി​ക്കു​ന്നത്‌?’ (മത്താ. 6:22) “ഭൂമി​യിൽ നിക്ഷേ​പ​ങ്ങൾ സ്വരൂ​പി​ക്കു​ന്ന”തിന്‌ മുഖ്യ​ശ്രദ്ധ കൊടു​ക്കു​ന്ന​വർ ഗുരു​ത​ര​മാ​യ ആത്മീയ അപകട​ത്തി​ലാ​ണെന്ന് യേശു സൂചി​പ്പി​ച്ചു.—മത്താ. 6:19, 20, 24.

6. ജഡിക​പ്ര​വ​ണ​ത​കൾക്ക് എതി​രെ​യു​ള്ള പോരാ​ട്ട​ത്തിൽ നമുക്ക് എങ്ങനെ വിജയം വരിക്കാ​നാ​കും?

6 നമ്മുടെ ഇന്ദ്രി​യ​ങ്ങ​ളെ തൃപ്‌തി​പ്പെ​ടു​ത്തു​ന്ന കാര്യ​ങ്ങ​ളിൽ ഏർപ്പെ​ടാൻ നമ്മുടെ അപൂർണ​ജ​ഡം നമ്മെ പ്രേരി​പ്പി​ക്കു​ന്നു. (റോമർ 7:21-25 വായിക്കുക.) നമ്മുടെ ജീവി​ത​ത്തിൽ പരിശു​ദ്ധാ​ത്മാ​വി​ന്‍റെ പ്രവർത്ത​ന​മി​ല്ലെ​ങ്കിൽ “ഇരുട്ടി​ന്‍റെ പ്രവൃ​ത്തി​ക”ളിൽ നാം ആണ്ടു​പോ​യേ​ക്കാം. ഇവയിൽ ‘വെറി​ക്കൂ​ത്തു​കൾ, മദ്യപാ​നം, അവിഹി​ത​വേ​ഴ്‌ച​കൾ, ദുർവൃ​ത്തി’ എന്നിവ​യൊ​ക്കെ ഉൾപ്പെ​ടാം. (റോമ. 13:12, 13) “ഭൂമി​യി​ലു​ള്ളവ”യ്‌ക്കെ​തി​രെ അതായത്‌ ജഡത്തെ തൃപ്‌തി​പ്പെ​ടു​ത്തു​ന്ന കാര്യ​ങ്ങൾക്കെ​തി​രെ ഉള്ള പോരാ​ട്ടം ജയിക്കാൻ നാം ഉന്നതങ്ങ​ളി​ലു​ള്ള​വ​യിൽ മനസ്സു​റ​പ്പി​ച്ചേ മതിയാ​കൂ. ഇതിന്‌ ശ്രമം ആവശ്യ​മാണ്‌. അതു​കൊ​ണ്ടാണ്‌ “ഞാൻ എന്‍റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമ​യാ​ക്കു​ന്നു” എന്ന് പൗലോസ്‌ അപ്പൊ​സ്‌ത​ലൻ പറഞ്ഞത്‌. (1 കൊരി. 9:27) നിത്യ​ജീ​വ​നു​വേ​ണ്ടി​യുള്ള ഓട്ടക്ക​ള​ത്തിൽ തുടര​ണ​മെ​ങ്കിൽ നാം നമ്മോ​ടു​ത​ന്നെ കർക്കശ​രാ​യേ മതിയാ​കൂ. പുരാ​ത​ന​കാ​ല​ത്തെ വിശ്വ​സ്‌ത​രാ​യ രണ്ട് ദൈവ​ദാ​സ​ന്മാർ ‘ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ’ എന്താണ്‌ ചെയ്‌ത​തെന്ന് നമുക്ക് പരിചി​ന്തി​ക്കാം.—എബ്രാ. 11:6.

അബ്രാ​ഹാം “യഹോ​വ​യിൽ വിശ്വ​സി​ച്ചു”

7, 8. (എ) അബ്രാ​ഹാ​മും സാറാ​യും എന്തെല്ലാം പ്രശ്‌ന​ങ്ങൾ നേരിട്ടു? (ബി) എന്തിലാണ്‌ അബ്രാ​ഹാം മനസ്സു​റ​പ്പി​ച്ചത്‌?

7 യഹോവ അബ്രാ​ഹാ​മി​നോട്‌ കുടും​ബ​ത്തെ​യും​കൂ​ട്ടി കനാൻ ദേശ​ത്തേ​ക്കു പോകാൻ ആവശ്യ​പ്പെ​ട്ട​പ്പോൾ  അവൻ മനസ്സോ​ടെ അനുസ​രി​ച്ചു. അവന്‍റെ വിശ്വാ​സ​ത്തി​ന്‍റെ​യും അനുസ​ര​ണ​ത്തി​ന്‍റെ​യും ഫലമായി യഹോവ അവനു​മാ​യി ഒരു ഉടമ്പടി ചെയ്‌തു. യഹോവ പറഞ്ഞു: ‘ഞാൻ നിന്നെ വലി​യോ​രു ജാതി​യാ​ക്കും; നിന്നെ അനു​ഗ്ര​ഹി​ക്കും.’ (ഉല്‌പ. 12:2) എന്നാൽ വർഷങ്ങൾ കഴിഞ്ഞി​ട്ടും അബ്രാ​ഹാ​മി​നും ഭാര്യ സാറാ​യ്‌ക്കും കുട്ടി​ക​ളു​ണ്ടാ​യി​ല്ല. തന്നോടു ചെയ്‌ത വാഗ്‌ദാ​നം യഹോവ മറന്നു​പോ​യെ​ന്നു അബ്രാ​ഹാം വിചാ​രി​ച്ചി​രി​ക്കു​മോ? ഇനി അതുമാ​ത്ര​മല്ല, കനാനി​ലെ അവരുടെ ജീവിതം അത്ര സുഖക​ര​വു​മാ​യി​രു​ന്നില്ല. മെസൊ​പ്പൊ​ട്ടേ​മി​യ​യി​ലെ സമ്പത്‌സ​മൃ​ദ്ധ​മാ​യ ഊർ ദേശത്തെ തങ്ങളുടെ വീടി​നെ​യും ബന്ധുജ​ന​ങ്ങ​ളെ​യും ഒക്കെ ഉപേക്ഷി​ച്ചാണ്‌ അബ്രാ​ഹാ​മും കുടും​ബ​വും പോന്നത്‌. കനാനിൽ എത്താൻ അവർ 1,600-ലധികം കിലോ​മീ​റ്റർ യാത്ര ചെയ്‌തു. അവർ അവിടെ കൂടാ​ര​ങ്ങ​ളിൽ പാർത്തു, ക്ഷാമത്താൽ വലഞ്ഞു, കവർച്ച​പ്പ​ട​യെ നേരിട്ടു. (ഉല്‌പ. 12:5, 10; 13:18; 14:10-16) എങ്കിലും, ഊർ ദേശത്തെ സുഖസൗ​ക​ര്യ​ങ്ങ​ളി​ലേക്ക് മടങ്ങി​പ്പോ​കാൻ അവർ ആഗ്രഹി​ച്ചി​ല്ല.—എബ്രായർ 11:8-12, 15 വായിക്കുക.

8 “ഭൂമി​യി​ലു​ള്ളവ”യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്ന​തി​നു പകരം അബ്രാ​ഹാം “യഹോ​വ​യിൽ വിശ്വ​സി​ച്ചു.” (ഉല്‌പ. 15:6) അതെ, ദൈവ​ത്തി​ന്‍റെ വാഗ്‌ദാ​ന​ങ്ങ​ളിൽ ശ്രദ്ധയർപ്പി​ച്ചു​കൊണ്ട് അവൻ ഉന്നതങ്ങ​ളി​ലു​ള്ള​വ​യിൽ തന്‍റെ മനസ്സു​റ​പ്പി​ച്ചു. അബ്രാ​ഹാ​മി​ന്‍റെ വിശ്വാ​സം കണ്ട അത്യു​ന്ന​ത​ദൈ​വം അവനു പ്രത്യ​ക്ഷ​പ്പെട്ട് ഇങ്ങനെ പറഞ്ഞു: “നീ ആകാശ​ത്തേ​ക്കു നോക്കുക; നക്ഷത്ര​ങ്ങ​ളെ എണ്ണുവാൻ കഴിയു​മെ​ങ്കിൽ എണ്ണുക എന്നു കല്‌പി​ച്ചു. നിന്‍റെ സന്തതി ഇങ്ങനെ ആകും എന്നും അവനോ​ടു കല്‌പി​ച്ചു.” (ഉല്‌പ. 15:5) അത്‌ അവന്‍റെ വിശ്വാ​സ​ത്തെ എത്രമാ​ത്രം ബലപ്പെ​ടു​ത്തി​യി​രി​ക്കണം! നക്ഷത്ര​നി​ബി​ഡ​മാ​യ ആകാശ​ത്തേ​ക്കു നോക്കുന്ന ഓരോ പ്രാവ​ശ്യ​വും തന്‍റെ സന്തതിയെ അനവധി​യാ​ക്കു​മെന്ന യഹോ​വ​യു​ടെ വാഗ്‌ദാ​നം അവന്‌ ഓർക്കാൻ കഴിയു​മാ​യി​രു​ന്നു. ദൈവ​ത്തി​ന്‍റെ തക്കസമ​യത്ത്‌, അവൻ വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ​തന്നെ അബ്രാ​ഹാം അവകാ​ശി​യെ ജനിപ്പി​ച്ചു.—ഉല്‌പ. 21:1, 2.

9. അബ്രാ​ഹാ​മി​ന്‍റെ മാതൃക പിൻപ​റ്റു​ന്നത്‌ ദൈവ​സേ​വ​ന​ത്തിൽ തിരക്കു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

9 അബ്രാ​ഹാ​മി​നെ​പ്പോ​ലെ നാമും ദൈവ​ത്തിൽനി​ന്നു​ള്ള വാഗ്‌ദാ​ന​ങ്ങ​ളു​ടെ നിവൃ​ത്തി​ക്കാ​യി കാത്തി​രി​ക്കു​ക​യാണ്‌. (2 പത്രോ. 3:13) നാം ഉന്നതങ്ങ​ളി​ലു​ള്ള​വ​യിൽ മനസ്സു​റ​പ്പിച്ച് നിറു​ത്തു​ന്നി​ല്ലെ​ങ്കിൽ വാഗ്‌ദാ​ന​നി​വൃ​ത്തി താമസി​ക്കു​ന്ന​താ​യി നമുക്ക് തോന്നി​യേ​ക്കാം, അങ്ങനെ ആത്മീയ​പ്ര​വർത്ത​ന​ങ്ങ​ളിൽ മന്ദീഭ​വി​ച്ചു​പോ​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, പയനിയർ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ന്ന​തി​നോ മറ്റേ​തെ​ങ്കി​ലും വിധത്തിൽ കൂടു​ത​ലാ​യി സേവി​ക്കു​ന്ന​തി​നോ വേണ്ടി കഴിഞ്ഞ​കാ​ല​ങ്ങ​ളിൽ നിങ്ങൾ എന്തെങ്കി​ലും ത്യാഗങ്ങൾ ചെയ്‌തി​ട്ടു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ നിങ്ങൾ അഭിന​ന്ദ​നം അർഹി​ക്കു​ന്നു. എന്നാൽ ഇപ്പോ​ഴ​ത്തെ കാര്യം എന്താണ്‌? ഓർക്കുക, “യഥാർഥ അടിസ്ഥാ​ന​ങ്ങ​ളു​ള്ള നഗരത്തി​നാ​യി” അബ്രാ​ഹാം ജീവി​ത​ത്തിൽ ഉടനീളം പ്രതീ​ക്ഷ​യോ​ടെ കാത്തി​രു​ന്നു​കൊണ്ട് തന്നാലാ​കു​ന്ന​തെ​ല്ലാം ചെയ്‌തു. (എബ്രാ. 11:10) അവൻ “യഹോ​വ​യിൽ വിശ്വ​സി​ച്ചു; അത്‌ അവനു നീതി​യാ​യി കണക്കിട്ടു.”—റോമ. 4:3.

മോശ “അദൃശ്യ​നാ​യ​വ​നെ” കണ്ടു

10. മോശ ഏതു സാഹച​ര്യ​ങ്ങ​ളി​ലാ​ണു വളർന്നു​വ​ന്നത്‌?

10 ഉന്നതങ്ങ​ളി​ലു​ള​ള​വ​യിൽ മനസ്സു​റ​പ്പി​ച്ച മറ്റൊരു വ്യക്തി​യാ​യി​രു​ന്നു മോശ. യുവാ​വാ​യി​രു​ന്ന​പ്പോൾ അവന്‌ “ഈജി​പ്‌റ്റു​കാ​രു​ടെ സകല ജ്ഞാനത്തി​ലും ബോധനം ലഭിച്ചു.” അത്‌ സാധാരണ വിദ്യാ​ഭ്യാ​സ​മ​ല്ലാ​യി​രു​ന്നു. കാരണം, ഈജി​പ്‌ത്‌ ആ കാലത്തെ പ്രബല ലോക​ശ​ക്തി​യാ​യി​രു​ന്നു. മോശ​യാ​ക​ട്ടെ ഫറവോ​ന്‍റെ രാജകു​ടും​ബ​ത്തി​ലെ അംഗവു​മാ​യി​രു​ന്നു. ഈ ശ്രേഷ്‌ഠ​വി​ദ്യാ​ഭ്യാ​സം ലഭിച്ച​തി​നാൽ “വാക്കി​ലും പ്രവൃ​ത്തി​യി​ലും അവൻ ശക്തനാ​യി​ത്തീർന്നു.” (പ്രവൃ. 7:22) ഇത്‌ അവന്‍റെ മുമ്പിൽ തുറക്കു​മാ​യി​രു​ന്ന അനന്തസാ​ധ്യ​ത​ക​ളെ​പ്പ​റ്റി ഒന്നു ചിന്തിച്ചു നോക്കൂ! എങ്കിലും മോശ മനസ്സു​റ​പ്പി​ച്ചി​രു​ന്നത്‌ അതിലും ഉന്നതമായ കാര്യ​ങ്ങ​ളി​ലാ​യി​രു​ന്നു—ദൈവ​ത്തി​ന്‍റെ ഇഷ്ടം ചെയ്യു​ന്ന​തിൽ.

11, 12. ഏതു വിദ്യാ​ഭ്യാ​സ​മാണ്‌ മോശ വിലമ​തി​ച്ചത്‌, നമുക്ക് അത്‌ എങ്ങനെ അറിയാം?

11 മോശ​യു​ടെ കുഞ്ഞു​ന്നാ​ളിൽ അവന്‍റെ അമ്മയായ യോ​ഖേ​ബെദ്‌ അവനെ സത്യ​ദൈ​വ​ത്തെ​ക്കു​റിച്ച് പഠിപ്പി​ച്ചു എന്നതിനു സംശയ​മി​ല്ല. യഹോ​വ​യെ​ക്കു​റി​ച്ചു​ള്ള പരിജ്ഞാ​നം മറ്റേ​തൊ​രു നിക്ഷേ​പ​ത്തെ​ക്കാ​ളും ശ്രേഷ്‌ഠ​മാ​യ ധനമാ​യി​ക്കണ്ട് മോശ അതിനെ അത്യന്തം ആദരിച്ചു. അതിനാൽ ഫറവോ​ന്‍റെ കുടും​ബാം​ഗ​മെന്ന നിലയിൽ തനിക്ക് നേടാൻ കഴിയു​മാ​യി​രു​ന്ന അധികാ​ര​ങ്ങ​ളും അവസര​ങ്ങ​ളും അവൻ തള്ളിക്ക​ള​ഞ്ഞു. (എബ്രായർ 11:24-27 വായിക്കുക.) തീർച്ച​യാ​യും, അവന്‌ ലഭിച്ച ആത്മീയ​വി​ദ്യാ​ഭ്യാ​സ​വും യഹോ​വ​യിൽ അവനു​ണ്ടാ​യി​രു​ന്ന വിശ്വാ​സ​വും ഉന്നതങ്ങ​ളി​ലു​ള്ള​വ​യിൽ മനസ്സു​റ​പ്പി​ക്കാൻ മോശയെ പ്രചോ​ദി​പ്പി​ച്ചു.

 12 തന്‍റെ കാലത്ത്‌ ലഭ്യമാ​യി​രു​ന്ന ഏറ്റവും മികച്ച ലൗകി​ക​വി​ദ്യാ​ഭ്യാ​സം നേടി​യെ​ങ്കി​ലും, ഈജി​പ്‌തിൽ ഔദ്യോ​ഗി​ക​ജീ​വി​തം കെട്ടി​പ്പ​ടു​ക്കാ​നോ ഭൗതി​ക​സ​മ്പത്ത്‌ വാരി​ക്കൂ​ട്ടാ​നോ മോശ ശ്രമി​ച്ചോ? ഒരിക്ക​ലു​മി​ല്ല. വാസ്‌ത​വ​ത്തിൽ മോശ​യെ​ക്കു​റിച്ച് ബൈബിൾ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “വിശ്വാ​സ​ത്താൽ മോശ താൻ വളർന്ന​പ്പോൾ ഫറവോ​ന്‍റെ പുത്രി​യു​ടെ മകൻ എന്നു വിളി​ക്ക​പ്പെ​ടാൻ വിസമ്മ​തി​ച്ചു. പാപത്തി​ന്‍റെ ക്ഷണിക​സു​ഖ​ത്തെ​ക്കാൾ ദൈവ​ജ​ന​ത്തോ​ടൊ​പ്പ​മുള്ള കഷ്ടാനു​ഭ​വം അവൻ തിര​ഞ്ഞെ​ടു​ത്തു.” യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ മോശ തന്‍റെ ആത്മീയ​വി​ദ്യാ​ഭ്യാ​സം പ്രയോ​ജ​ന​പ്പെ​ടു​ത്തി​യെന്ന് വ്യക്തം.

13, 14. (എ) യഹോവ കൊടു​ക്കാ​നി​രു​ന്ന നിയമ​ന​ത്തിന്‌ യോഗ്യത പ്രാപി​ക്കാൻ മോശയെ സഹായി​ച്ചത്‌ എന്ത്? (ബി) മോശ​യെ​പ്പോ​ലെ നാമും എന്തു ചെയ്യേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം?

13 യഹോ​വ​യോ​ടും അവന്‍റെ ജനത്തോ​ടും മോശ​യ്‌ക്ക് ആഴമായ താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്നു. 40 വയസ്സാ​യ​പ്പോൾ, ദൈവ​ജ​ന​ത്തെ ഈജി​പ്‌തി​ന്‍റെ അടിമ​ത്ത​ത്തിൽനിന്ന് വിടു​വി​ക്കാൻ താൻ സജ്ജനാ​ണെന്ന് മോശ കരുതി. (പ്രവൃ. 7:23-25) പക്ഷേ അവൻ ആ നിയമ​ന​ത്തിന്‌ സജ്ജനാ​യി​ട്ടി​ല്ലെന്ന് യഹോ​വ​യ്‌ക്ക് അറിയാ​മാ​യി​രു​ന്നു. താഴ്‌മ, ക്ഷമ, സൗമ്യത, ആത്മനി​യ​ന്ത്ര​ണം എന്നിങ്ങ​നെ​യു​ള്ള ഗുണങ്ങൾ അവൻ നട്ടുവ​ളർത്തേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. (സദൃ. 15:33) അവൻ നേരി​ടു​മാ​യി​രു​ന്ന പ്രതി​ബ​ന്ധ​ങ്ങ​ളും പരി​ശോ​ധ​ന​ക​ളും സഹിച്ചു​നിൽക്കാൻ ആവശ്യ​മാ​യ പരിശീ​ല​നം മോശ​യ്‌ക്കു ലഭി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഏതാനും പതിറ്റാ​ണ്ടു​കൾ ഒരു ഇടയനാ​യി സേവി​ക്കു​ന്ന​തി​ലൂ​ടെ ഈ ദൈവി​ക​ഗു​ണ​ങ്ങൾ നട്ടുവ​ളർത്താൻ ആവശ്യ​മാ​യ പരിശീ​ല​നം അവന്‌ ലഭിക്കു​മാ​യി​രു​ന്നു.

14 ഒരു ആട്ടിട​യ​നാ​യി​രി​ക്കെ ലഭിച്ച പ്രാ​യോ​ഗി​ക​പ​രി​ശീ​ല​ന​ത്തിൽനിന്ന് മോശ പ്രയോ​ജ​നം നേടി​യോ? തീർച്ച​യാ​യും. “മോശെ എന്ന പുരു​ഷ​നോ ഭൂതല​ത്തിൽ ഉള്ള സകലമ​നു​ഷ്യ​രി​ലും അതി​സൌ​മ്യ​നാ​യി”ത്തീർന്നു എന്ന് ബൈബിൾ പറയുന്നു. (സംഖ്യാ. 12:3) വ്യത്യ​സ്‌ത​ത​രം ആളുക​ളു​മാ​യും അവരുടെ ബുദ്ധി​മു​ട്ടേ​റി​യ പ്രശ്‌ന​ങ്ങ​ളു​മാ​യും ക്ഷമയോ​ടെ ഇടപെ​ടാൻ അവനെ സഹായിച്ച താഴ്‌മ എന്ന ഗുണം അവൻ നട്ടുവ​ളർത്തി. (പുറ. 18:26) സമാന​മാ​യി, ‘മഹാക​ഷ്ട​ത്തെ’ അതിജീ​വിച്ച് ദൈവ​ത്തി​ന്‍റെ നീതി​യു​ള്ള പുതിയ ലോക​ത്തി​ലേ​ക്കു കടക്കാൻ നാമും ആത്മീയ​ഗു​ണ​ങ്ങൾ നട്ടുവ​ളർത്തേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. (വെളി. 7:14) പെട്ടെന്ന് അസ്വസ്ഥ​രാ​കു​ക​യോ മുറി​പ്പെ​ടു​ക​യോ ചെയ്യു​മെ​ന്നു നാം കരുതു​ന്ന​വ​രു​മാ​യി ഒത്തു​പോ​കാൻ നമുക്ക് കഴിയു​ന്നു​ണ്ടോ? അപ്പൊ​സ്‌ത​ല​നാ​യ പത്രോസ്‌ സഹവി​ശ്വാ​സി​കൾക്കു നൽകിയ ഉദ്‌ബോ​ധ​നം ബാധക​മാ​ക്കു​ന്നത്‌ പ്രയോ​ജ​ന​ക​ര​മാണ്‌: “എല്ലാവ​രെ​യും ബഹുമാ​നി​പ്പിൻ; സഹോ​ദ​ര​വർഗ്ഗ​ത്തെ സ്‌നേ​ഹി​പ്പിൻ.”—1 പത്രോ. 2:17.

ഉന്നതങ്ങ​ളി​ലു​ള്ള​വ​യിൽ മനസ്സു​റ​പ്പി​ച്ചു നിറു​ത്തു​ക

15, 16. (എ) ശരിയായ കാര്യ​ങ്ങ​ളിൽ മനസ്സു​റ​പ്പി​ക്കേ​ണ്ടത്‌ മർമ​പ്ര​ധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്? (ബി) ക്രിസ്‌ത്യാ​നി​ക​ളാ​യ നാം നല്ല നടത്ത നിലനി​റു​ത്തു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

15 നാം ജീവി​ക്കു​ന്നത്‌ ‘ദുഷ്‌ക​ര​മാ​യ സമയങ്ങ​ളി​ലാണ്‌.’ (2 തിമൊ. 3:1) ആത്മീയ​മാ​യി ജാഗ്രത പാലി​ക്കു​ന്ന​തിന്‌ നാം ശരിയായ കാര്യ​ങ്ങ​ളിൽ മനസ്സു​റ​പ്പി​ച്ചേ മതിയാ​കൂ. (1 തെസ്സ. 5:6-9) നമ്മുടെ ജീവി​ത​ത്തി​ന്‍റെ മൂന്നു മണ്ഡലങ്ങ​ളിൽ അത്‌ എങ്ങനെ ചെയ്യാൻ കഴിയു​മെന്ന് പരിചി​ന്തി​ക്കാം.

16 നമ്മുടെ നടത്ത: നല്ല നടത്തയു​ടെ പ്രാധാ​ന്യം പത്രോസ്‌ തിരി​ച്ച​റി​ഞ്ഞു. “നിങ്ങളു​ടെ സത്‌പ്ര​വൃ​ത്തി​കൾ കണ്ടറി​ഞ്ഞിട്ട് പരി​ശോ​ധ​നാ​നാ​ളിൽ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തേ​ണ്ട​തിന്‌ (വിജാ​തീ​യ​രു​ടെ ഇടയിൽ) നിങ്ങളു​ടെ നടപ്പു നന്നായി​രി​ക്ക​ട്ടെ” എന്ന് അവൻ പറഞ്ഞു. (1 പത്രോ. 2:12) വീട്ടി​ലോ സ്‌കൂ​ളി​ലോ കളിസ്ഥ​ല​ത്തോ ജോലി​സ്ഥ​ല​ത്തോ ശുശ്രൂ​ഷ​യി​ലോ എവി​ടെ​യാ​യി​രു​ന്നാ​ലും നമ്മുടെ നല്ല നടത്തയി​ലൂ​ടെ യഹോ​വ​യെ മഹത്ത്വ​പ്പെ​ടു​ത്താൻ നാം കഠിന​ശ്ര​മം ചെയ്യുന്നു. അപൂർണ മനുഷ്യ​രെന്ന നിലയിൽ നാമെ​ല്ലാം തെറ്റു​ചെ​യ്യു​ന്നു​വെ​ന്നത്‌ ശരിയാണ്‌. (റോമ. 3:23) എന്നാൽ ‘വിശ്വാ​സ​ത്തി​ന്‍റെ നല്ല പോർ പൊരു​തു​ന്ന​തിൽ’ തുടർന്നു​കൊണ്ട് അപൂർണ​ജ​ഡ​ത്തിന്‌ എതി​രെ​യു​ള്ള പോരാ​ട്ട​ത്തിൽ വിജയം വരിക്കാൻ നമുക്ക് കഴിയും.—1 തിമൊ. 6:12.

17. ക്രിസ്‌തു​യേ​ശു​വി​നു​ണ്ടാ​യി​രുന്ന അതേ മനോ​ഭാ​വം നമുക്ക് എങ്ങനെ അനുക​രി​ക്കാം? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

17 നമ്മുടെ മനോഭാവം: നല്ല നടത്ത നിലനി​റു​ത്തു​ന്ന​തിന്‌ ശരിയായ മനോ​ഭാ​വം ആവശ്യ​മാണ്‌. അപ്പൊ​സ്‌ത​ല​നാ​യ പൗലോസ്‌ എഴുതി: “ക്രിസ്‌തു​യേ​ശു​വിന്‌ ഉണ്ടായി​രു​ന്ന അതേ മനോ​ഭാ​വം​ത​ന്നെ നിങ്ങളി​ലും ഉണ്ടായി​രി​ക്ക​ട്ടെ.” (ഫിലി. 2:5) ഏതുതരം മനോ​ഭാ​വ​മാണ്‌ ക്രിസ്‌തു​വിന്‌ ഉണ്ടായി​രു​ന്നത്‌? അവൻ താഴ്‌മ​യു​ള്ള​വ​നാ​യി​രു​ന്നു.  അവന്‍റെ താഴ്‌മ ശുശ്രൂ​ഷ​യിൽ ആത്മത്യാ​ഗ​പ​ര​മാ​യി പ്രവർത്തി​ക്കാൻ അവനെ പ്രേരി​പ്പി​ച്ചു. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവാർത്ത പ്രസം​ഗി​ക്കു​ക എന്നതാ​യി​രു​ന്നു അവന്‍റെ മനസ്സിലെ മുഖ്യ​ചി​ന്ത. (മർക്കോ. 1:38; 13:10) ഏതു കാര്യ​ത്തി​ലും അവൻ ദൈവ​വ​ച​ന​ത്തെ അവസാ​ന​വാ​ക്കാ​യി വീക്ഷിച്ചു. (യോഹ. 7:16; 8:28) അവൻ തിരു​വെ​ഴു​ത്തു​കൾ ശുഷ്‌കാ​ന്തി​യോ​ടെ പഠിച്ചു. തന്നിമി​ത്തം അവന്‌ അതിൽനിന്ന് ഉദ്ധരി​ക്കാ​നും അത്‌ വിശദീ​ക​രി​ക്കാ​നും അതിനു വിരു​ദ്ധ​മാ​യ വാദമു​ഖ​ങ്ങ​ളെ ചെറു​ക്കാ​നും കഴിഞ്ഞു. സമാന​മാ​യി നാമും താഴ്‌മ​യു​ള്ള​വ​രും ശുശ്രൂ​ഷ​യി​ലും വ്യക്തി​പ​ര​മാ​യ ബൈബിൾ പഠനത്തി​ലും തീക്ഷ്ണ​ത​യു​ള്ള​വ​രും ആയിരി​ക്ക​ണം. അങ്ങനെ​യാ​കു​മ്പോൾ ക്രിസ്‌തു​വി​ന്‍റെ ചിന്താ​ഗ​തി​യു​മാ​യി നമ്മുടെ ചിന്താ​ഗ​തി ഏറെ ചേർച്ച​യി​ലാ​കും.

ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസം​ഗി​ക്കു​ക എന്നതാ​യി​രു​ന്നു യേശു​വി​ന്‍റെ മനസ്സിലെ മുഖ്യ​ചി​ന്ത (17-‍ാ‍ം ഖണ്ഡിക കാണുക)

18. നമുക്ക് എങ്ങനെ യഹോ​വ​യു​ടെ വേലയെ പിന്തു​ണ​യ്‌ക്കാം?

18 നമ്മുടെ പിന്തുണ: “യേശു​വി​ന്‍റെ നാമത്തി​ങ്കൽ സ്വർഗ​ത്തി​ലും ഭൂമി​യി​ലും ഭൂമിക്കു കീഴി​ലു​മു​ള്ള സകലരു​ടെ​യും മുഴങ്കാൽ ഒക്കെയും മട”ങ്ങണം എന്നതാണ്‌ യേശു​വി​നെ സംബന്ധിച്ച യഹോ​വ​യു​ടെ ഉദ്ദേശ്യം. (ഫിലി. 2:9-11) ഈ ഉന്നതമായ സ്ഥാനത്താ​യി​രി​ക്കു​മ്പോ​ഴും യേശു പിതാ​വി​ന്‍റെ ഇഷ്ടത്തിനു താഴ്‌മ​യോ​ടെ കീഴ്‌പെ​ടും. (1 കൊരി. 15:28) നമുക്ക് അത്‌ എങ്ങനെ ചെയ്യാ​നാ​കും? “സകല ജനതക​ളി​ലും​പെട്ട ആളുകളെ ശിഷ്യരാ”ക്കാനുള്ള നമ്മുടെ നിയമി​ത​വേ​ല​യെ മുഴു​ഹൃ​ദ​യാ പിന്തു​ണ​യ്‌ക്കാം. (മത്താ. 28:19) അതു​പോ​ലെ, നമ്മുടെ അയൽക്കാ​രെ​യും സഹോ​ദ​ര​ങ്ങ​ളെ​യും സഹായി​ച്ചു​കൊണ്ട് ‘സകലർക്കും നന്മ ചെയ്യു​ന്ന​തിൽ’ തുടരാം.—ഗലാ. 6:10.

19. എന്തു ചെയ്യാൻ നാം ദൃഢനി​ശ്ച​യ​മു​ള്ള​വ​രാ​യി​രി​ക്കണം?

19 ഉന്നതങ്ങ​ളി​ലു​ള്ള​വ​യിൽ മനസ്സു​റ​പ്പി​ക്കാൻ യഹോവ നമ്മെ ഓർമ​പ്പെ​ടു​ത്തു​ന്ന​തിൽ നാം എത്ര നന്ദിയു​ള്ള​വ​രാണ്‌! ശരിയായ കാര്യ​ങ്ങ​ളിൽ ദൃഷ്ടി കേന്ദ്രീ​ക​രി​ച്ചു​കൊണ്ട് നമ്മുടെ “മുമ്പിൽ വെച്ചി​രി​ക്കു​ന്ന ഓട്ടം സഹിഷ്‌ണു​ത​യോ​ടെ ഓടി​ത്തീർക്കാം.” (എബ്രാ. 12:1) “യഹോ​വ​യ്‌ക്ക് എന്നപോ​ലെ മുഴു​ദേ​ഹി​യോ​ടെ” നമു​ക്കെ​ല്ലാം പ്രവർത്തി​ക്കാം; നമ്മുടെ ആത്മാർഥ​ശ്ര​മ​ങ്ങൾക്കു സ്വർഗീ​യ​പി​താവ്‌ നിശ്ചയ​മാ​യും പ്രതി​ഫ​ലം തരും.—കൊലോ. 3:23, 24.