വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 സെപ്റ്റംബര്‍ 

സത്യം കണ്ടെത്തിയെന്ന് നിങ്ങൾക്ക് ബോധ്യമുണ്ടോ? എന്തുകൊണ്ട്?

സത്യം കണ്ടെത്തിയെന്ന് നിങ്ങൾക്ക് ബോധ്യമുണ്ടോ? എന്തുകൊണ്ട്?

‘നല്ലതും സ്വീകാര്യവും പരിപൂർണവുമായ ദൈവഹിതം എന്തെന്നു തിരിച്ചറിയുക.’—റോമ. 12:2.

1. ക്രൈസ്‌തലോത്തിലെ പുരോഹിന്മാർ യുദ്ധകാലത്ത്‌ എന്തു ചെയ്‌തിരിക്കുന്നു?

യഥാർഥക്രിസ്‌ത്യാനികൾ യുദ്ധത്തിനു പോയി അന്യദേക്കാരെ കൊല്ലമെന്നുള്ളത്‌ ദൈവഹിമാണോ? കഴിഞ്ഞ 100 വർഷത്തെ ചരിത്രം നോക്കിയാൽ, ക്രിസ്‌ത്യാനികൾ എന്നു സ്വയം വിശേഷിപ്പിക്കുന്ന അനേകർ ചെയ്‌തിട്ടുള്ളത്‌ അതാണ്‌. ശത്രുരാജ്യത്തെ കത്തോലിക്കരെ കൊന്നൊടുക്കാൻ കത്തോലിക്കരുടെന്നെ പ്രത്യേക സൈനിവൈദിന്മാർ പടക്കോപ്പുകൾ വെഞ്ചരിച്ച് പടയണിളെ പോർമുത്തേക്ക് പ്രാർഥിച്ച് പറഞ്ഞയച്ചിട്ടുണ്ട്. പ്രൊട്ടസ്റ്റന്‍റുകാരുടെ പട്ടക്കാരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലായിരുന്നില്ല. അതിന്‍റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ്‌ രണ്ടാം ലോകഹായുദ്ധവും അത്‌ ഒഴുക്കിയ ചോരപ്പുയും.

2, 3. രണ്ടാം ലോകയുദ്ധകാത്തും അതിനുശേവും യഹോയുടെ സാക്ഷികൾ എന്ത് നിലപാട്‌ സ്വീകരിച്ചു, എന്തുകൊണ്ട്?

2 ആ യുദ്ധകാലത്ത്‌ യഹോയുടെ സാക്ഷികൾ എന്താണ്‌ ചെയ്‌തത്‌? ക്രിസ്‌ത്യാനികൾ എന്ന നിലയിൽ അവർ തികച്ചും നിഷ്‌പക്ഷരായി നിലകൊണ്ടു എന്നാണ്‌ ചരിത്രരേഖ വ്യക്തമാക്കുന്നത്‌. അവരുടെ ആ നിലപാടിന്‍റെ അടിസ്ഥാനം എന്തായിരുന്നു? മുഖ്യമായും, യേശുവിന്‍റെ മാതൃയും പഠിപ്പിക്കലുളും ആയിരുന്നു അവരെ നയിച്ചത്‌. അവൻ പറഞ്ഞു: “നിങ്ങൾക്കു പരസ്‌പരം സ്‌നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്‍റെ ശിഷ്യന്മാരാകുന്നുവെന്ന് എല്ലാവരും അറിയും.” (യോഹ. 13:35) കൂടാതെ, പൗലോസ്‌ അപ്പൊസ്‌തലൻ കൊരിന്തിലെ ക്രിസ്‌ത്യാനികൾക്ക് എഴുതിപ്പോൾ വ്യക്തമാക്കിയ ആശയത്തിന്‍റെ അന്തഃസത്ത അവർ സഗൗരവം ഉൾക്കൊള്ളുയും ചെയ്‌തു.—2 കൊരിന്ത്യർ 10:3, 4 വായിക്കുക.

3 തന്നിമിത്തം, ബൈബിൾതത്ത്വങ്ങൾ ഉപയോഗിച്ചു തങ്ങളുടെ  മനസ്സാക്ഷിയെ പരിശീലിപ്പിച്ചിരിക്കുന്ന സത്യക്രിസ്‌ത്യാനികൾ യുദ്ധം അഭ്യസിക്കുയോ യുദ്ധത്തിൽ പങ്കെടുക്കുയോ ചെയ്യില്ല. പ്രായലിംഭേമെന്യേ, ആയിരക്കക്കിന്‌ യഹോയുടെ സാക്ഷികൾ തങ്ങളുടെ ഈ ക്രിസ്‌തീനിപാട്‌ നിമിത്തം പീഡനത്തിന്‌ ഇരകളായിട്ടുണ്ട്. അവരിൽ അനേകർ നിർബന്ധിത തൊഴിൽപ്പാങ്ങളിലും തടവറളിലും യാതന സഹിച്ചിട്ടുണ്ട്. ജർമനിയിൽ നാസിളുടെ നിഷ്‌ഠുവാഴ്‌ചയിൽ, അവരിൽ ചിലർ നിഷ്‌കരുണം കൊലചെയ്യപ്പെട്ടു. യൂറോപ്പിൽ നേരിടേണ്ടിവന്ന ക്രൂരപീങ്ങൾക്കു മധ്യേയും ദൈവരാജ്യസുവാർത്ത പ്രസംഗിക്കാനുള്ള തങ്ങളുടെ നിയോഗം സാക്ഷികൾ ഒരിക്കലും മറന്നുഞ്ഞില്ല. തടവറളിലും തടങ്കൽപ്പാങ്ങളിലും പ്രവാത്തിൽ കഴിയേണ്ടിവന്ന നാടുളിലും ഒക്കെ അവർ സവിശ്വസ്‌തം സുവാർത്ത പ്രസംഗിച്ചു. * പിന്നീട്‌ 1994-ൽ റുവാണ്ടയിൽ നടമാടിയ യുദ്ധസമാന വംശീകൂട്ടക്കൊയിൽ സാക്ഷികൾ പങ്കെടുത്തില്ല. കുറെക്കൂടെ അടുത്തകാലത്ത്‌, മുൻ യുഗോസ്ലാവിയുടെ വിഭജകാലത്ത്‌ ബാൾക്കൻ നാടുളിൽ രക്തപ്പുഴ ഒഴുകിപ്പോഴും അവർ നിഷ്‌പക്ഷരായി നിലകൊണ്ടു.

4. യഹോയുടെ സാക്ഷിളുടെ നിഷ്‌പക്ഷത അവരെ നിരീക്ഷിക്കുന്നരിൽ എന്തു മതിപ്പുവാക്കിയിരിക്കുന്നു?

4 യഹോയുടെ സാക്ഷിളുടെ വിട്ടുവീഴ്‌ചയില്ലാത്ത നിഷ്‌പക്ഷനിപാട്‌ ലോകമെമ്പാടുമുള്ള അനേകം ആളുകളും നിരീക്ഷിക്കുന്നു. സാക്ഷികൾക്കു ദൈവത്തോടും അയൽക്കാരോടും യഥാർഥസ്‌നേമുണ്ടെന്ന് അവർക്കു ബോധ്യംന്നിരിക്കുന്നു. മറ്റു വാക്കുളിൽ പറഞ്ഞാൽ, സാക്ഷികൾക്ക് സത്യക്രിസ്‌ത്യാനിത്വം അവരുടെ ജീവിമാണ്‌. യഹോയുടെ സാക്ഷിളെ നിരീക്ഷിക്കുമ്പോൾ അവരാണ്‌ സത്യക്രിസ്‌ത്യാനിളെന്ന് അനേകരെ ബോധ്യപ്പെടുത്തിയിരിക്കുന്ന മറ്റു ചില സവിശേളും നമ്മുടെ ആരാധയിലുണ്ട്.

ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാവേല

5. ക്രിസ്‌തുവിന്‍റെ ആദ്യകാല അനുഗാമികൾ ഏതു ഗതിമാറ്റത്തിലൂടെ കടന്നുപോയി?

5 ദൈവരാജ്യസുവാർത്ത ഘോഷിക്കേണ്ടതിന്‍റെ പ്രാധാന്യം യേശു തന്‍റെ ശുശ്രൂയുടെ പ്രാരംഭം മുതൽത്തന്നെ വ്യക്തമാക്കുയുണ്ടായി. ആഗോള സുവിശേവേയ്‌ക്ക് അടിത്തപാകുന്നതിൽ പങ്കുപറ്റാൻ അവൻ 12 ശിഷ്യന്മാരെ തിരഞ്ഞെടുത്തു. തുടർന്ന്, 70 ശിഷ്യന്മാരുടെ ഒരു ഗണത്തെയും അവൻ പരിശീലിപ്പിച്ചു. (ലൂക്കോ. 6:13; 10:1) സുവാർത്ത മറ്റുള്ളരിലേക്ക് എത്തിക്കാൻ അവൻ അവരെ ഒരുക്കി. ആദ്യം അവർ യഹൂദന്മാരെ സഹായിക്കേണ്ടിയിരുന്നു. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്ന് അവരെ കാത്തിരുന്നു! യേശുവിന്‍റെ ശിഷ്യന്മാർ പരിച്ഛേയേൽക്കാത്ത വിജാതീരുടെ അടുക്കലേക്ക് സുവാർത്തയുമായി കടന്നുചെല്ലമായിരുന്നു. തീക്ഷ്ണതിളായ ആ യഹൂദശിഷ്യന്മാരെ സംബന്ധിച്ചിത്തോളം എത്ര വിപ്ലവാത്മമായ ഒരു മാറ്റത്തിന്‌ അത്‌ വഴിതെളിക്കുമായിരുന്നു!—പ്രവൃ. 1:8.

6. യഹോയുടെ പക്ഷപാമില്ലായ്‌മ പത്രോസ്‌ തിരിച്ചറിഞ്ഞത്‌ എങ്ങനെ?

6 പരിച്ഛേദില്ലാഞ്ഞ, വിജാതീനായിരുന്ന കൊർന്നേല്യൊസിന്‍റെ ഭവനത്തിലേക്ക് ദൈവം പത്രോസ്‌ അപ്പൊസ്‌തനെ അയച്ചു. ദൈവം പക്ഷപാമില്ലാത്തനാണെന്ന് അപ്പോൾ അവൻ തിരിച്ചറിഞ്ഞു. അങ്ങനെ, കൊർന്നേല്യൊസിനെയും അവന്‍റെ ഭവനക്കാരെയും സ്‌നാപ്പെടുത്താൻ അവൻ കൽപിച്ചു. ക്രിസ്‌ത്യാനിത്വം വിശാമായ ഒരു പുതിയ വയലിലേക്ക് വ്യാപിക്കുയായിരുന്നു; സകലജളിലുംപെട്ട ആളുകൾക്ക് സത്യം കേൾക്കാനും സ്വീകരിക്കാനും തന്മൂലം വഴിതെളിഞ്ഞു. (പ്രവൃ. 10:9-48) അതെ, ഒരു ആഗോയൽ അവിടെ ആവിർഭവിച്ചു!

7, 8. യഹോയുടെ സംഘടന ഏതു കാര്യത്തിൽ മുൻകൈയെടുത്തിരിക്കുന്നു? (ലേഖനാരംത്തിലെ ചിത്രം കാണുക.)

7 യഹോയുടെ സാക്ഷിളുടെ ആധുനികാല ചരിത്രത്തിലുനീളം, ലോകവ്യാമായി സുവാർത്ത പ്രസംഗിക്കുയും പഠിപ്പിക്കുയും ചെയ്യുന്ന വേലയെ അവർക്കിയിൽ നേതൃത്വമെടുക്കുന്നവർ ഉത്സാഹപൂർവം ഉന്നമിപ്പിച്ചിട്ടുണ്ട്. ഇന്ന് 80 ലക്ഷത്തോളം വരുന്ന സതീക്ഷ്ണസാക്ഷികൾ 600-ലധികം ഭാഷകളിൽ ക്രിസ്‌തുവിന്‍റെ സന്ദേശം പ്രചരിപ്പിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ചിട്ടുള്ളരാണ്‌. ഇനിയും അധികധികം ഭാഷാക്കൂട്ടങ്ങളിലേക്ക് കടന്നുചെല്ലാനുള്ള തീവ്രത്‌നത്തിലാണ്‌ അവർ! യഹോയുടെ സാക്ഷിളുടെ വീടുവീടാന്തമുള്ള പ്രവർത്തവും, പലയിങ്ങളിലും പ്രദർശപീങ്ങളും സാഹിത്യമേന്തിയ കൈവണ്ടിളും ഉപയോഗിച്ചുള്ള തെരുവുസാക്ഷീവും നിമിത്തം ഇന്ന് ലോകമെങ്ങും അവരെ എളുപ്പത്തിൽ തിരിച്ചറിയാനാകും.

8 ബൈബിളും ബൈബിൾസാഹിത്യങ്ങളും വിവർത്തനം ചെയ്യുന്നതിന്‌ 2,900-ത്തിലധികം പരിഭാകർക്ക് വിദഗ്‌ധരിശീനം ലഭിച്ചിട്ടുണ്ട്. പ്രമുഭാളായി പൊതുവേ കരുതപ്പെടുന്നയിൽ മാത്രമല്ല അവർ തർജമ നിർവഹിക്കുന്നത്‌. പരക്കെ അറിയപ്പെടാത്തതെങ്കിലും ദശലക്ഷങ്ങൾ സംസാരിക്കുന്ന നൂറുക്കിന്‌ ഭാഷകളിലേക്കും അവർ പ്രസിദ്ധീങ്ങൾ മൊഴിമാറ്റം ചെയ്യുന്നുണ്ട്. ദൃഷ്ടാന്തത്തിന്‌, സ്‌പെയിനിൽ ദശലക്ഷക്കക്കിന്‌  കാറ്റലോണിയർ അനുദിനം സംസാരിക്കുന്നത്‌ കാറ്റലൻ എന്ന തദ്ദേശഭായാണ്‌. എന്നാൽ അടുത്തിടെയായി അൻഡോറ, അലികാന്‍റി, ബലേറിക്‌ ദ്വീപുകൾ, വലെൻസിയ എന്നിവിങ്ങളിൽ കാറ്റലനും അതിന്‍റെ പ്രാദേശിഭേങ്ങൾക്കും ഒരു പുത്തൻ ഉണർവുണ്ടായി. ഇന്ന് യഹോയുടെ സാക്ഷികൾ കാറ്റലൻ ഭാഷയിൽ ബൈബിൾപ്രസിദ്ധീണങ്ങൾ പുറത്തിക്കുന്നുണ്ട്. അതുപോലെ, ആ ഭാഷയിൽ ക്രിസ്‌തീയോങ്ങൾ നടത്തിക്കൊണ്ട് കാറ്റലൻ മാതൃഭായായുള്ള ഒരു ജനതയുടെ മനസ്സുതൊടാനും അവർക്കായിരിക്കുന്നു.

9, 10. സകല മനുഷ്യരുടെയും ആത്മീയാശ്യങ്ങളെക്കുറിച്ച് ദൈവത്തിന്‍റെ സംഘടയ്‌ക്കു താത്‌പര്യമുണ്ടെന്ന് എന്തു തെളിയിക്കുന്നു?

9 ഈ വിധമുള്ള പരിഭായും പഠിപ്പിക്കലും ലോകത്തിലെ മറ്റു നിരവധി സംസ്‌കാങ്ങളിൽ സാക്ഷികൾ മുന്നോട്ട് കൊണ്ടുപൊയ്‌ക്കൊണ്ടിരിക്കുയാണ്‌. സ്‌പാനിഷ്‌ സംസാരിക്കുന്ന ഒരു രാജ്യമാണ്‌ മെക്‌സിക്കോ. എങ്കിലും ഇതര ഭാഷകൾ സംസാരിക്കുന്ന അത്ര ചെറുല്ലാത്ത മറ്റു തദ്ദേശമൂങ്ങളും അവിടെയുണ്ട്. അത്തരം ഒരു കൂട്ടമാണ്‌ മായാ. മെക്‌സിക്കോയിലെ ബ്രാഞ്ചോഫീസ്‌, മായാ പരിഭാഷാസംത്തെ ആ ഭാഷ അനുദിനം സംസാരിക്കുയും കേൾക്കുയും ചെയ്യാനാകുന്ന ഒരു പ്രദേത്തേക്ക് മാറ്റിപ്പാർപ്പിച്ചു. നേപ്പാളിലെ മുഖ്യഭായായ നേപ്പാളിയാണ്‌ മറ്റൊരു ഉദാഹണം. മൂന്ന് കോടിയോമാണ്‌ നേപ്പാളിലെ ജനസംഖ്യ. ആ രാജ്യത്ത്‌ 120-ഓളം സംസാഭാളുണ്ടെങ്കിലും ഒരു കോടിയിധികം ആളുകൾ സംസാരിക്കുന്നത്‌ നേപ്പാളിയാണ്‌. മറ്റനേരുടെയും രണ്ടാംഭായുമാണ്‌ നേപ്പാളി. ആ ഭാഷയിലും നമ്മുടെ ബൈബിൾപ്രസിദ്ധീണങ്ങൾ ലഭ്യമാണ്‌.

10 മുഴുഭൂമിയിലും രാജ്യസുവാർത്ത പ്രസംഗിക്കാനുള്ള നിയമത്തെ യഹോയുടെ സംഘടന അതീവഗൗത്തോടെ എടുത്തിരിക്കുന്നു. അതിന്‍റെ തെളിവാണ്‌ ലോകമെങ്ങുമായി വിന്യസിച്ചിരിക്കുന്ന നിരവധിയായ പരിഭാഷാസംങ്ങൾക്കു ലഭിച്ചുരുന്ന അവിരാപിന്തുണ. ലോകവ്യാമായി സംഘടിപ്പിക്കപ്പെടുന്ന പ്രചാരിപാടിളിലൂടെ ലഘുലേകൾ, ലഘുപത്രികൾ, മാസികൾ എന്നിവയുടെ കോടിക്കക്കിന്‌ പ്രതിളാണ്‌ വില ഈടാക്കാതെ പൊതുങ്ങൾക്ക് വിതരണം ചെയ്‌തിട്ടുള്ളത്‌. “സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായിത്തന്നെ കൊടുക്കുവിൻ” എന്ന യേശുവിന്‍റെ വാക്കുകൾ ഹൃദയത്തിലേറ്റുന്ന യഹോയുടെ സാക്ഷികൾ സ്വമനസ്സാലെ നൽകുന്ന സംഭാകൾ ഉപയോഗിച്ചാണ്‌ ചെലവേറിയ ഈ വേല മുന്നോട്ടുകൊണ്ടുപോകുന്നത്‌.—മത്താ. 10:8.

ലോ ജർമൻ ഭാഷയിൽ പ്രസിദ്ധീങ്ങൾ തയ്യാറാക്കുന്ന പരിഭാഷാസംഘം (10-‍ാ‍ം ഖണ്ഡിക കാണുക)

ലോ ജർമൻ പ്രസിദ്ധീങ്ങൾ പരാഗ്വേയിലുള്ളരെ സഹായിക്കുന്നു (ലേഖനാരംത്തിലെ ചിത്രം കൂടെ കാണുക)

11, 12. യഹോയുടെ സാക്ഷികൾ ചെയ്യുന്ന ആഗോപ്രസംവേല മറ്റുള്ളരെ സ്വാധീനിച്ചിരിക്കുന്നത്‌ എങ്ങനെ?

11 തങ്ങൾ സത്യം കണ്ടെത്തിയിരിക്കുന്നു എന്ന് യഹോയുടെ സാക്ഷികൾക്ക് ഉറച്ച ബോധ്യമുള്ളതിനാൽ, അർപ്പിരായ ക്രിസ്‌തീയ സുവിശേരും അധ്യാരും എന്ന നിലയിൽ മറ്റു ദേശക്കാരോടും വംശജരോടും ആ സത്യം പങ്കുവെക്കാൻ ജീവിത്തിൽ വലിയ ത്യാഗങ്ങൾക്ക് അവർ സന്നദ്ധരായിരിക്കുന്നു. ജീവത്‌പ്രധാമായ ഈ ക്രിസ്‌തീവേയിൽ പങ്കുപറ്റുന്നതിനായി അവരിൽ അനേകർ തങ്ങളുടെ ജീവിതം ലളിതമാക്കുയും മറ്റൊരു ഭാഷ പഠിക്കുയും മറ്റൊരു സംസ്‌കാവുമായി ചേർന്നിങ്ങുയും ചെയ്‌തിട്ടുണ്ട്. യഹോയുടെ സാക്ഷിളാണ്‌ ക്രിസ്‌തുയേശുവിന്‍റെ യഥാർഥ അനുഗാമിളെന്ന് അനേകരെ ബോധ്യപ്പെടുത്തിയിരിക്കുന്ന  മറ്റൊരു ഘടകം ഈ അന്തർദേശീയ പ്രസംഗ-പഠിപ്പിക്കൽ വേലയാണ്‌.

12 സത്യം കണ്ടെത്തിയിരിക്കുന്നു എന്ന് തികഞ്ഞ ബോധ്യമുള്ളതിനാലാണ്‌ സാക്ഷികൾ ഇതെല്ലാം ചെയ്യുന്നത്‌. യഹോയുടെ സാക്ഷിളുടെ പക്കൽ സത്യമുണ്ടെന്ന് ദശലക്ഷങ്ങളെ ബോധ്യപ്പെടുത്തിയിരിക്കുന്ന മറ്റെന്തെങ്കിലുമുണ്ടോ?—റോമർ 14:17, 18 വായിക്കുക.

അവർ വിശ്വസിക്കുന്നതിന്‍റെ കാരണം

13. സാക്ഷികൾ സംഘടയെ ശുദ്ധമായി കാത്തുസൂക്ഷിച്ചിരിക്കുന്നത്‌ എങ്ങനെ?

13 സത്യം കണ്ടെത്തിയിരിക്കുന്നു എന്ന് ഉത്തമബോധ്യം വന്നിട്ടുള്ള നമ്മുടെ നാളിലെ അർപ്പിരായ ക്രിസ്‌ത്യാനിളുടെ അനുഭസാക്ഷ്യങ്ങളിൽനിന്ന് നമുക്ക് പ്രയോനം നേടാനാകും. ദീർഘകാമായി യഹോയുടെ ഒരു സാക്ഷിയായിരുന്നിട്ടുള്ള ഒരു വ്യക്തി തന്‍റെ വികാങ്ങൾ ഇങ്ങനെ പങ്കുവെച്ചു: “ബുദ്ധിയുദേമോ ശിക്ഷണമോ ആവശ്യമായിട്ടുള്ളത്‌ ആർക്കായിരുന്നാലും ശരി, അതു നൽകിക്കൊണ്ട് യഹോയുടെ സംഘടയെ ധാർമിമായി ശുദ്ധവും കറയറ്റതും ആയി കാത്തുസൂക്ഷിക്കാൻ എല്ലാ ശ്രമങ്ങളും ചെയ്യുന്നുണ്ട്.” ധാർമിമായി ഈ ഉന്നതനിവാത്തിൽ എത്തിച്ചേരാൻ എങ്ങനെയാണ്‌ സാധിക്കുന്നത്‌? ദൈവത്തിൽ നിഷ്‌കർഷിച്ചിട്ടുള്ള നിലവാവും യേശുവും ശിഷ്യന്മാരും വെച്ചിട്ടുപോയ മാതൃയും പിൻപറ്റുന്നതു മുഖാന്തമാണ്‌ അത്‌ സാധ്യമാകുന്നത്‌. തന്നിമിത്തം, യഹോയുടെ സാക്ഷിളുടെ ആധുനികാരിത്രം പരിശോധിച്ചാൽ, ദൈവിനിവാങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാത്തതിന്‍റെ പേരിൽ താരതമ്യേന ചുരുക്കം ചിലരെ മാത്രമേ ക്രിസ്‌തീയിൽനിന്ന് പുറത്താക്കേണ്ടിന്നിട്ടുള്ളൂ. ദൈവാംഗീകാമില്ലാത്ത ജീവിതം നയിച്ചിരുന്നരെങ്കിലും മനഃപരിവർത്തനം വരുത്തിവർ ഉൾപ്പെടെ, ബഹുഭൂരിക്ഷവും ശുദ്ധവും മാതൃകായോഗ്യവും ആയ ഒരു ജീവിരീതി നിലനിറുത്തുന്നു.—1 കൊരിന്ത്യർ 6:9-11 വായിക്കുക.

14. പുറത്താക്കപ്പെട്ട അനേകർ എന്തു ചെയ്‌തിരിക്കുന്നു, എന്തു ഫലത്തോടെ?

14 തിരുവെഴുത്തു മാർഗനിർദേത്തിനു ചേർച്ചയിൽ, സഭയിൽനിന്ന് പുറത്താക്കപ്പെട്ടരുടെ കാര്യമോ? തങ്ങളുടെ ക്രിസ്‌തീല്ലാത്ത പ്രവർത്തങ്ങളെക്കുറിച്ച് അനുതപിച്ച് ആയിരക്കക്കിന്‌ ആളുകൾ സഭയിലേക്ക് തിരിച്ചുന്നിട്ടുണ്ട്. (2 കൊരിന്ത്യർ 2:6-8 വായിക്കുക.) ബൈബിളിന്‍റെ ഉന്നതമായ പെരുമാറ്റച്ചട്ടം ഉയർത്തിപ്പിടിക്കുന്നതിന്‍റെ ഫലമായി, വിശ്വാവും ആശ്രയവും അർപ്പിക്കാനാകുന്ന ശുദ്ധമായ ഒരു ക്രിസ്‌തീസഭ ഇന്ന് ഭൂമിയിൽ നിലവിലിരിക്കുന്നു. ‘എന്തുമാകാം’ എന്ന ഒരു അനുവാദാത്മക സമീപനം ഇന്ന് ക്രൈസ്‌തലോത്തിലെ പല പള്ളികളും വെച്ചുപൊറുപ്പിക്കുന്നു. എന്നാൽ ഇതിനു കടകവിരുദ്ധമായി യഹോയുടെ സാക്ഷികൾ ദൈവിനിവാങ്ങളോട്‌ പറ്റിനിൽക്കുന്നത്‌, അവർ സത്യത്തിന്‌ ചേർച്ചയിൽ ജീവിക്കുന്ന ആളുകളാണെന്ന് അനേകരെ ബോധ്യപ്പെടുത്തിയിരിക്കുന്നു.

15. താൻ കണ്ടെത്തിയിരിക്കുന്നതുന്നെയാണ്‌ സത്യം എന്ന് ഒരു സഹോരന്‌ ബോധ്യംന്നത്‌ എങ്ങനെ?

15 അനുഭരിമുള്ള മറ്റു സാക്ഷികൾ തങ്ങൾ സത്യം കണ്ടെത്തിയിരിക്കുന്നു എന്ന് വിശ്വസിക്കുന്നത്‌ എന്തുകൊണ്ടാണ്‌? 50 വയസ്സു കഴിഞ്ഞ ഒരു സഹോരൻ ഇങ്ങനെ വിശദീരിക്കുന്നു: “പിൻവരുന്ന മൂന്ന് അടിസ്ഥാത്യങ്ങളിൽ ആണ്‌ എന്‍റെ വിശ്വാസം നിലകൊള്ളുന്നതെന്ന് കൗമാപ്രായംമുതൽത്തന്നെ ഞാൻ വിശ്വസിച്ചുപോന്നിരുന്നു: (1) ദൈവം സ്ഥിതിചെയ്യുന്നുണ്ട്; (2) അവൻ ബൈബിൾ നിശ്ശ്വസ്‌തമാക്കി; (3) ഇന്ന് യഹോയുടെ സാക്ഷിളുടെ ക്രിസ്‌തീയെ അവൻ ഉപയോഗിക്കുയും അനുഗ്രഹിക്കുയും ചെയ്‌തുകൊണ്ടിരിക്കുന്നു. വർഷങ്ങളിൽ ഉടനീളം പഠനവേളിൽ ആ മൂന്ന് കാര്യങ്ങളെ ഞാൻ പരിശോധിക്കുയും അവ വാസ്‌തത്തിൽ ഉറച്ച അടിസ്ഥാത്തിന്മേലാണോ എന്ന് സ്വയം ചോദിക്കുയും ചെയ്യുമായിരുന്നു. വർഷങ്ങൾ കടന്നുപോവെ, അവയിൽ ഓരോന്നിനുമുള്ള തെളിവുകൾ ഗണ്യമായി വർധിച്ചുന്നിരിക്കുന്നു. തത്‌ഫമായി നമുക്കുള്ളത്‌ സംശയലേമെന്യേ സത്യംന്നെയാണ്‌  എന്ന എന്‍റെ വിശ്വാസം പൂർവാധികം ഈടുറ്റതും എന്‍റെ ബോധ്യം ആഴമുള്ളതും ആയിത്തീർന്നിരിക്കുന്നു.”

16. താൻ സത്യം കണ്ടെത്തിയെന്ന് ഒരു സഹോരിക്ക് ബോധ്യംന്നത്‌ എങ്ങനെ?

16 ന്യൂയോർക്കിലെ ലോകാസ്ഥാനത്ത്‌ സേവിക്കുന്ന വിവാഹിയായ ഒരു സഹോരി യഹോയുടെ സംഘടയെക്കുറിച്ച് ഇങ്ങനെ അഭിപ്രാപ്പെട്ടു: “യഹോയുടെ നാമം സധൈര്യം പ്രഘോഷിക്കുന്ന ഒരേയൊരു സംഘടന ഇതുമാത്രമാണ്‌. ബൈബിളിൽ ദിവ്യനാമം 7,000-ത്തോളം പ്രാവശ്യം കാണപ്പെടുന്നുണ്ടെന്ന് ഓർക്കുമ്പോൾ അതു തികച്ചും ന്യായയുക്തല്ലേ! 2 ദിനവൃത്താന്തം 16:9-ൽ കാണുന്ന പ്രോത്സാവാക്കുകൾ ഞാൻ വിലമതിക്കുന്നു. ‘യഹോയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാവും ഊടാടിക്കൊണ്ടിരിക്കുന്നു.’” സഹോരി തുടരുന്നു: “എന്‍റെ ഹൃദയവും യഹോയിങ്കൽ ഏകാഗ്രമായിരുന്നാലല്ലേ അവൻ എന്‍റെ കാര്യത്തിലും തന്നെത്താൻ ബലവാനെന്നു കാണിക്കുയുള്ളൂ. അതെങ്ങനെ സാധിക്കുമെന്ന് സത്യം എനിക്ക് കാണിച്ചുന്നിരിക്കുന്നു. യഹോയുമായുള്ള എന്‍റെ ബന്ധമാണ്‌ എനിക്ക് ഏറ്റവും വിലയേറിയത്‌. ദൈവത്തെക്കുറിച്ചുള്ള സൂക്ഷ്മരിജ്ഞാമാണ്‌ എന്നെ നിലനിറുത്തുന്നത്‌. അതു ലഭ്യമാക്കുന്നതിൽ യേശു വഹിച്ച പങ്കും ഞാൻ വിലമതിക്കുന്നു.”

17. മുമ്പ് നിരീശ്വവാദിയായിരുന്ന ഒരാൾക്ക് എന്തു ബോധ്യമായി, എന്തുകൊണ്ട്?

17 മുമ്പ് നിരീശ്വവാദിയായിരുന്ന ഒരാൾ ഇങ്ങനെ തുറന്നുഞ്ഞു: “മനുഷ്യവർഗം ജീവിതം ആസ്വദിക്കമെന്നാണ്‌ ദൈവം ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടുന്നെ അവൻ എക്കാലത്തേക്കും കഷ്ടപ്പാട്‌ അനുവദിക്കുയില്ലെന്നും സൃഷ്ടിക്രികൾ എന്നെ ബോധ്യപ്പെടുത്തുന്നു. കൂടാതെ, ലോകം അഭക്തിയിലേക്ക് കൂപ്പുകുത്തവെ യഹോയുടെ ജനം വിശ്വാത്തിലും തീക്ഷ്ണയിലും സ്‌നേത്തിലും മേൽക്കുമേൽ അഭിവൃദ്ധി പ്രാപിക്കുയാണ്‌. യഹോയുടെ ആത്മാവിനു മാത്രമേ ഈ ആധുനികാല അത്ഭുതം പ്രവർത്തിക്കാനാകൂ.”—1 പത്രോസ്‌ 4:1-4 വായിക്കുക.

18. മറ്റു രണ്ട് സഹോന്മാരുടെ അനുഭസാക്ഷ്യത്തെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?

18 നമ്മൾ പ്രസംഗിക്കുന്ന സത്യത്തിൽ വിശ്വസിക്കുന്നതിന്‌ തനിക്കുള്ള കാരണങ്ങളെക്കുറിച്ച് മറ്റൊരു ദീർഘകാസാക്ഷി പിൻവരുന്നപ്രകാരം പറഞ്ഞു: “ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനിത്വത്തിന്‍റെ മാതൃയിലേക്ക് മടങ്ങിപ്പോകാൻ സാക്ഷികൾ ആത്മാർഥമായി പരിശ്രമിച്ചിരിക്കുന്നെന്ന് വർഷങ്ങളായുള്ള പഠനത്തിലൂടെ എനിക്ക് ബോധ്യംന്നിരിക്കുന്നു. ലോകമെങ്ങും ഞാൻ സഞ്ചരിച്ചിട്ടുണ്ട്. യഹോയുടെ സാക്ഷിളുടെ ആഗോള ഐക്യം സ്വന്തകണ്ണാലെ കണ്ടറിയാൻ എനിക്കായി. ബൈബിൾസത്യം എനിക്ക് സന്തോവും സംതൃപ്‌തിയും നൽകിയിരിക്കുന്നു.” 60 വയസ്സ് കഴിഞ്ഞ ഒരു സഹോനോട്‌, അദ്ദേഹം സത്യം കണ്ടെത്തിയിരിക്കുന്നു എന്ന് ഉറപ്പോടെ വിശ്വസിക്കുന്നതിന്‍റെ കാരണം വിശദീരിക്കാമോ എന്നു ചോദിച്ചപ്പോൾ യേശുക്രിസ്‌തുവിൽ ശ്രദ്ധകേന്ദ്രീരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “യേശുവിന്‍റെ ജീവിവും ശുശ്രൂയും ശ്രദ്ധാപൂർവം പഠിച്ചതിലൂടെ, നാം അവന്‍റെ മാതൃക നന്നായി വിലമതിക്കാൻ ഇടയായിരിക്കുന്നു. ക്രിസ്‌തുയേശുവിലൂടെ ദൈവത്തോട്‌ അടുത്തുചെല്ലാൻ ജീവിശൈലിയിൽത്തന്നെ നമ്മൾ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. രക്ഷയ്‌ക്കുള്ള അടിസ്ഥാമെന്ന നിലയിൽ ക്രിസ്‌തുവിന്‍റെ മറുവിയാത്തെ നാം തിരിച്ചറിഞ്ഞ് അംഗീരിക്കുന്നു. അവൻ മരിച്ചരിൽനിന്നും ഉയിർപ്പിക്കപ്പെട്ടെന്ന് നമുക്കറിയാം. ആ വസ്‌തുയ്‌ക്ക് ദൃക്‌സാക്ഷിളാരുടെ ആശ്രയയോഗ്യമായ സാക്ഷ്യം നമുക്കുണ്ട്.”—1 കൊരിന്ത്യർ 15:3-8 വായിക്കുക.

സത്യം ഉപയോഗിച്ച് നാം എന്തു ചെയ്യണം?

19, 20. (എ) റോമിലെ സഭയ്‌ക്ക് എഴുതവെ ഏത്‌ ഉത്തരവാദിത്വത്തെക്കുറിച്ച് പൗലോസ്‌ ഊന്നിപ്പഞ്ഞു? (ബി) സമർപ്പിക്രിസ്‌ത്യാനിളെന്ന നിലയിൽ നമുക്ക് എന്തു പദവിയുണ്ട്?

19 അയൽക്കാരെ സ്‌നേഹിക്കുന്ന ക്രിസ്‌ത്യാനിളെന്ന നിലയിൽ സത്യത്തിന്‍റെ അമൂല്യരിജ്ഞാനം മറ്റുള്ളരിൽനിന്ന് പിടിച്ചുവെക്കാൻ നമുക്കാവില്ല. റോമിലെ സഭയിലുള്ള സഹോങ്ങളോട്‌ പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “യേശു കർത്താവ്‌ ആകുന്നു എന്നിങ്ങനെ, ‘നിന്‍റെ വായിലുള്ള വചനം’ നീ പരസ്യമായി പ്രഖ്യാപിക്കുയും ദൈവം അവനെ മരിച്ചരിൽനിന്ന് ഉയിർപ്പിച്ചെന്നു ഹൃദയത്തിൽ വിശ്വസിക്കുയും ചെയ്യുന്നെങ്കിൽ നീ രക്ഷിക്കപ്പെടും; എന്തെന്നാൽ ഒരുവൻ ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കുയും വായ്‌കൊണ്ടു രക്ഷയ്‌ക്കായി പരസ്യപ്രഖ്യാനം നടത്തുയും ചെയ്യുന്നു.”—റോമ. 10:9, 10.

20 യഹോയുടെ സമർപ്പിസാക്ഷിളായ നമുക്ക്, സത്യം നമ്മുടെ പക്കലുണ്ടെന്ന് തികഞ്ഞ ബോധ്യമുണ്ട്. ദൈവരാജ്യത്തെക്കുറിച്ചുള്ള മനംകുളിർപ്പിക്കുന്ന വാർത്ത മറ്റുള്ളരെ പഠിപ്പിക്കാനുള്ള പദവിയെക്കുറിച്ച് ബോധവാന്മാരുമാണ്‌ നാം. പ്രസംനിനം നിറവേറ്റിക്കൊണ്ട് ആളുകളോട്‌ സംസാരിക്കവെ ബൈബിളിൽനിന്ന് നാം പഠിപ്പിക്കുന്ന കാര്യങ്ങൾ മാത്രമല്ല, നമ്മുടെ വാക്കിലും നോക്കിലും സ്‌ഫുരിക്കുന്ന ബോധ്യവും അനേകരിൽ മതിപ്പുവാക്കുമാറാകട്ടെ!

^ ഖ. 3 യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്‌) എന്ന പുസ്‌തത്തിന്‍റെ 191-198, 448-454 പേജുകൾ കാണുക.