വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 സെപ്റ്റംബര്‍ 

മാതാപിതാക്കളേ, കുഞ്ഞാടുളെപ്പോലെ നിങ്ങളുടെ മക്കളെ മേയ്‌ക്കു

മാതാപിതാക്കളേ, കുഞ്ഞാടുളെപ്പോലെ നിങ്ങളുടെ മക്കളെ മേയ്‌ക്കു

“നിന്‍റെ ആടുകളുടെ അവസ്ഥ അറിവാൻ ജാഗ്രയായിരിക്ക.”—സദൃ. 27:23.

1, 2. (എ) പുരാകാത്തെ ആട്ടിടന്മാരുടെ ചില ഉത്തരവാദിത്വങ്ങൾ എന്തൊക്കെയായിരുന്നു? (ബി) മാതാപിതാക്കൾ ഇടയന്മാരെപ്പോലെയാണെന്ന് പറയാനാകുന്നത്‌ എന്തുകൊണ്ട്?

പുരാതന ഇസ്രായേലിലെ ഇടയന്മാരുടെ ജീവിതം കഠിനമായിരുന്നു. ചൂടും തണുപ്പും അവർക്ക് സഹിക്കേണ്ടിന്നിരുന്നു. ക്രൂരമൃങ്ങളിൽനിന്നും കൊള്ളക്കാരിൽനിന്നും ആടുകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അവർക്കുണ്ടായിരുന്നു. അവർ ആടുകളെ നിരന്തരം പരിശോധിക്കുയും രോഗമുള്ളയെയും മുറിവേറ്റയെയും ശുശ്രൂഷിക്കുയും ചെയ്‌തിരുന്നു. വളർച്ചയെത്തിയ ആടുകളുടെ കരുത്തും ബലവും ആട്ടിൻകുട്ടികൾക്ക് ഇല്ലാത്തതിനാൽ അവർ അവയ്‌ക്ക് പ്രത്യേശ്രദ്ധ നൽകുമായിരുന്നു.—ഉല്‌പ. 33:13.

2 ക്രിസ്‌തീയ മാതാപിതാക്കൾ പല വിധങ്ങളിലും ഇടയന്മാരെപ്പോലെയാണ്‌. ആട്ടിടന്മാർക്കുണ്ടായിരിക്കേണ്ട പല ഗുണങ്ങളും അവർക്കും ആവശ്യമാണ്‌. മക്കളെ “യഹോയുടെ ശിക്ഷണത്തിലും അവന്‍റെ ചിന്തകൾക്ക് അനുസൃമായും” വളർത്തിക്കൊണ്ടുരാനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കുണ്ട്. (എഫെ. 6:4) എന്നാൽ ഇത്‌ എളുപ്പമുള്ള ഒരു ദൗത്യമാണോ? അല്ല! കാരണം, കുട്ടികൾക്ക് സാത്താന്‍റെ കുപ്രചാങ്ങളുമായും തങ്ങളുടെന്നെ അപൂർണചായ്‌വുളുമായും നിരന്തരം പോരാടേണ്ടതുണ്ട്. (2 തിമൊ. 2:22; 1 യോഹ. 2:16) നിങ്ങൾക്ക് മക്കളുണ്ടെങ്കിൽ അവരെ എങ്ങനെ സഹായിക്കാനാകും? നിങ്ങളുടെ മക്കളെ മേയ്‌ക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന മൂന്നു കാര്യങ്ങൾ നമുക്കു പരിചിന്തിക്കാം—അവരെ അടുത്തറിയുക, പരിപോഷിപ്പിക്കുക, വഴിനയിക്കുക.

 മക്കളെ അടുത്തറിയു

3. മാതാപിതാക്കൾ മക്കളുടെ ‘അവസ്ഥ അറിയണം’ എന്നു പറയുന്നതിന്‍റെ അർഥം എന്താണ്‌?

3 ആടുകളെല്ലാം ആരോഗ്യത്തോടിരിക്കുന്നുവെന്ന് ഉറപ്പുരുത്താൻ ഒരു നല്ല ഇടയൻ അവയെ ഓരോന്നിനെയും ശ്രദ്ധാപൂർവം പരിശോധിക്കും. ആലങ്കാരിമായി പറഞ്ഞാൽ മക്കളുടെ കാര്യത്തിലും നിങ്ങൾക്ക് ഇതുതന്നെ ചെയ്യാനാകും. “നിന്‍റെ ആടുകളുടെ അവസ്ഥ അറിവാൻ ജാഗ്രയായിരിക്ക” എന്ന് ബൈബിൾ പറയുന്നു. (സദൃ. 27:23) ഈ ദൗത്യം നന്നായി നിർവഹിക്കാനായി മക്കളുടെ പ്രവർത്തങ്ങൾ മാത്രമല്ല, അവരുടെ ചിന്തകളും വികാങ്ങളും നിങ്ങൾ കണക്കിലെടുക്കണം. അത്‌ എങ്ങനെ സാധിക്കും? നിങ്ങളുടെ മക്കളുമായി കൂടെക്കൂടെ സംഭാത്തിൽ ഏർപ്പെടുക എന്നതാണ്‌ അതിനുള്ള ഒരു നല്ല മാർഗം.

4, 5. (എ) മാതാപിതാക്കളോട്‌ മക്കൾ ഉള്ളുതുറന്ന് സംസാരിക്കാൻ ഏത്‌ പ്രായോഗിമാർഗങ്ങൾ സഹായിച്ചേക്കാം? (ലേഖനാരംത്തിലെ ചിത്രം കാണുക.) (ബി) മക്കൾക്ക് നിങ്ങളോട്‌ മനസ്സുതുക്കുന്നത്‌ എളുപ്പമാക്കാൻ നിങ്ങൾ എന്താണ്‌ ചെയ്‌തിരിക്കുന്നത്‌?

4 മക്കൾ കൗമാത്തിൽ എത്തുന്നതോടെ അവരുമായുള്ള ആശയവിനിയം ബുദ്ധിമുട്ടേറുന്നതായി ചില മാതാപിതാക്കൾ കണ്ടിരിക്കുന്നു. ഈ പ്രായത്തിൽ അവർ ഉൾവലിയാൻ സാധ്യയുണ്ട്, അവരുടെ ചിന്തകളും വികാങ്ങളും തുറന്ന് പ്രകടിപ്പിക്കാൻ അവർ മടികാണിച്ചേക്കാം. നിങ്ങളുടെ മകന്‍റെയോ മകളുടെയോ കാര്യത്തിൽ ഇങ്ങനെ സംഭവിക്കുന്നെങ്കിൽ എന്ത് ചെയ്യാനാകും? അവരെ പിടിച്ചിരുത്തി ദീർഘവും ഗൗരവമേറിതും ആയ ചർച്ചകൾ നടത്തുന്നതിനു പകരം വീണുകിട്ടുന്ന അവസരങ്ങൾ പ്രയോപ്പെടുത്താൻ ശ്രമിക്കുക. (ആവ. 6:6, 7) കൂടാതെ, അവരോടൊപ്പം കാര്യങ്ങൾ ചെയ്യുന്നതിനുവേണ്ടി നിങ്ങൾ ബോധപൂർവം അവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടായിരിക്കാം. ഒരുപക്ഷേ അവരോടൊപ്പം ഒന്നു നടക്കാൻ പോകുയോ വാഹനത്തിൽ ഒന്നു ചുറ്റിക്കങ്ങുയോ കളികളിൽ ഏർപ്പെടുയോ വീട്ടുജോലിളിൽ അവരെ കൂടെക്കൂട്ടുയോ ചെയ്യാനാകും. ഇത്തരത്തിലുള്ള അനൗപചാരിമായ അവസരങ്ങളിൽ കൗമാക്കാർ മടികൂടാതെ മനസ്സുതുന്നേക്കാം.

5 ഇങ്ങനെയൊക്കെ ചെയ്‌തിട്ടും നിങ്ങളുടെ മകനോ മകളോ ഉള്ളിലുള്ളത്‌ തുറന്നുയുന്നില്ലെങ്കിൽ എന്തു ചെയ്യാനാകും? മറ്റൊരു മാർഗം പരീക്ഷിച്ചുനോക്കുക. ഉദാഹത്തിന്‌, ‘ഇന്ന് എങ്ങനെയുണ്ടായിരുന്നു’ എന്ന് മകളോട്‌ ചോദിക്കുന്നതിനു പകരം ആ ദിവസത്തെ നിങ്ങളുടെ വിശേങ്ങൾ അവളോട്‌ അങ്ങോട്ട് പറയുക. അങ്ങനെയാകുമ്പോൾ സ്വാഭാവിമായും അവൾ അന്നത്തെ തന്‍റെ വിശേങ്ങൾ പറഞ്ഞുതുങ്ങിയേക്കാം. ഇനിയും, പരീക്ഷിച്ചുനോക്കാനാകുന്ന മറ്റൊരു മാർഗം ഇതാണ്‌: ഒരു വിഷയത്തെക്കുറിച്ച് മകളോട്‌ അവളുടെ അഭിപ്രായം ചോദിക്കുന്നതിനു പകരം ആ വിഷയത്തെക്കുറിച്ച് അവളുടെ കൂട്ടുകാരി എന്താണ്‌ പറയാറുള്ളതെന്നു ചോദിക്കുക. അതിനു ശേഷം, ഇക്കാര്യത്തെക്കുറിച്ച് ആ കൂട്ടുകാരിക്ക് അവൾ എന്തു മാർഗനിർദേശം നൽകും എന്ന് ചോദിക്കാനാകും. അങ്ങനെയാകുമ്പോൾ അവളെ ചോദ്യം ചെയ്യുയാണെന്നു തോന്നിപ്പിക്കാതെ അവളുടെ ഉള്ളിലുള്ളത്‌ കോരിയെടുക്കാൻ നിങ്ങൾക്കാകും.

6. മക്കൾ തുറന്ന് സംസാരിക്കമെങ്കിൽ മാതാപിതാക്കൾ എങ്ങനെയുള്ളരായിരിക്കണം?

6 എന്നാൽ മക്കൾ മനസ്സ് തുറന്ന് സംസാരിക്കമെങ്കിൽ നിങ്ങൾ വളരെ തിരക്കുള്ളല്ലെന്നും തങ്ങൾക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അവർക്ക് തോന്നണം. സംസാരിക്കാൻ സമയമില്ലാത്ത വിധം മാതാപിതാക്കൾ സദാ തിരക്കുള്ളരാണെന്ന് മക്കൾക്ക് തോന്നിയാൽ, അവർ തങ്ങളുടെ പ്രശ്‌നങ്ങൾ മിക്കപ്പോഴും ഉള്ളിലൊതുക്കിവെക്കും. കുട്ടികൾക്ക് എന്തും തുറന്നുയാൻ സ്വാതന്ത്ര്യം തോന്നുന്നതിന്‌ എന്ത് ചെയ്യാനാകും? “നിനക്ക് എന്നോട്‌ എന്തും എപ്പോൾവേമെങ്കിലും സംസാരിക്കാം” എന്ന് പറഞ്ഞാൽ മാത്രം പോരാ. നിങ്ങൾ അവരുടെ പ്രശ്‌നങ്ങൾ നിസ്സാരീരിക്കില്ലെന്നും പെട്ടെന്ന് ദേഷ്യപ്പെടില്ലെന്നും മക്കൾക്ക് തോന്നണം. അനേകം മാതാപിതാക്കൾ ഇക്കാര്യത്തിൽ ഒരു നല്ല മാതൃക വെക്കുന്നു. 19 വയസ്സുകാരിയായ കെയ്‌ലാ പറയുന്നു: “എനിക്ക് എന്‍റെ ഡാഡിയോട്‌ എന്തിനെക്കുറിച്ചും സംസാരിക്കാം. ഡാഡി ഇടയ്‌ക്കുറി പറയുയോ കുറ്റപ്പെടുത്തുയോ ചെയ്യില്ല, ഞാൻ പറയുന്നത്‌ ശ്രദ്ധിച്ച് കേൾക്കും. എന്നിട്ട്, ഏറ്റവും മികച്ച മാർഗനിർദേശം തരും.”

7. (എ) പ്രണയന്ധംപോലുള്ള ഒരു വിഷയത്തിൽ മാതാപിതാക്കൾക്ക് എങ്ങനെ സമചിത്തയോടെയുള്ള ഒരു സമീപനം സ്വീകരിക്കാം? (ബി) ശ്രദ്ധിച്ചില്ലെങ്കിൽ മാതാപിതാക്കൾ മക്കളെ അസഹ്യപ്പെടുത്തിയേക്കാവുന്നത്‌ എങ്ങനെ?

7 പ്രണയന്ധംപോലെ, സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾപ്പോലും, അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾക്ക് അമിതമായ ഊന്നൽ കൊടുക്കുന്നതിനു പകരം ആ പ്രശ്‌നം കൈകാര്യം ചെയ്യാനുള്ള ഉചിതമാമാർഗം മക്കളെ പഠിപ്പിക്കാൻ ശ്രദ്ധയുള്ളരായിരിക്കുക. ഇത്‌ ഇങ്ങനെ ദൃഷ്ടാന്തീരിക്കാം: നിങ്ങൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയെന്ന് കരുതുക. എന്നാൽ മെനുകാർഡിൽ ഭക്ഷ്യവിബായെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ മാത്രമേ കാണുന്നുള്ളൂ എങ്കിലോ? നിങ്ങൾ മറ്റൊരു ഹോട്ടൽ നോക്കിപ്പോകാനാണ്‌ സാധ്യത. സമാനമായി, മക്കൾ നിങ്ങളുടെ അടുക്കൽ മാർഗനിർദേത്തിനായി വരുമ്പോൾ നിങ്ങളുടെ ‘മെനുകാർഡിൽ’ കടുത്ത മുന്നറിയിപ്പുളുടെ ഒരു നീണ്ട പട്ടിക മാത്രമാണുള്ളതെങ്കിൽ അവർ മാർഗനിർദേശം തേടി മറ്റെവിടെയെങ്കിലും പോയേക്കാം. (കൊലോസ്യർ 3:21 വായിക്കുക.) അതുകൊണ്ട്  സമചിത്തയോടെ ഇടപെടുക. എമിലി എന്ന ഒരു യുവസഹോരി തന്‍റെ അനുഭവം പറയുന്നു: “എന്‍റെ മാതാപിതാക്കൾ പ്രണയന്ധങ്ങളെക്കുറിച്ച് എന്നോട്‌ സംസാരിക്കുന്നത്‌, അത്‌ തീർത്തും മോശമായ ഒരു വിഷയമാണ്‌ എന്ന മട്ടിലല്ല. ഒരാളെ അടുത്തറിയുന്നതും ശരിയായ ഒരു വിവാങ്കാളിയെ കണ്ടെത്തുന്നതും സന്തോമുള്ള കാര്യംന്നെയാണ്‌ എന്ന് അവർ അംഗീരിച്ച് സംസാരിക്കുന്നു. അതുകൊണ്ട് അവരോട്‌ ജാള്യയില്ലാതെ അതേപ്പറ്റി സംസാരിക്കാൻ എനിക്ക് കഴിയുന്നു. അടുത്ത്‌ പരിചപ്പെടുന്ന ഏതൊരു വ്യക്തിയെക്കുറിച്ചും മാതാപിതാക്കളിൽനിന്ന് ഒളിച്ചുവെക്കാനല്ല, പകരം അവരും ആ വ്യക്തിയെ അറിയാനും പരിചപ്പെടാനുമാണ്‌ ഞാൻ ആഗ്രഹിക്കുന്നത്‌.”

8, 9. (എ) മക്കൾ സംസാരിക്കുമ്പോൾ തടസ്സപ്പെടുത്താതെ ശ്രദ്ധിക്കുന്നതുകൊണ്ട് എന്തു പ്രയോമുണ്ട്? (ബി) മക്കൾക്കു പറയാനുള്ളത്‌ ശ്രദ്ധിക്കുന്നതിൽ നിങ്ങൾ എത്രത്തോളം വിജയിച്ചിരിക്കുന്നു?

8 കെയ്‌ലാ പറഞ്ഞതിനോടുള്ള ചേർച്ചയിൽ, നിങ്ങളുടെ കുട്ടികൾ സംസാരിക്കുമ്പോൾ ക്ഷമാപൂർവം ശ്രദ്ധിച്ചുകൊണ്ട് നിങ്ങൾ എപ്പോഴും സമീപിക്കാകുന്നരാണെന്ന് കാണിക്കാനാകും. (യാക്കോബ്‌ 1:19 വായിക്കുക.) കാറ്റ്യ എന്നു പേരുള്ള ഒറ്റയ്‌ക്കുള്ള ഒരു മാതാവ്‌ ഇങ്ങനെ പറഞ്ഞു: “മുമ്പൊക്കെ മകളോട്‌ സംസാരിക്കുമ്പോൾ എന്‍റെ ക്ഷമകെടുമായിരുന്നു. ഒന്ന് പറഞ്ഞുതീർക്കാൻപോലും ഞാൻ അവസരം കൊടുക്കില്ലായിരുന്നു. ഒന്നുകിൽ എനിക്ക് വല്ലാത്ത ക്ഷീണമായിരിക്കും, അല്ലെങ്കിൽ അവൾ ഓരോന്ന് പറഞ്ഞുകൊണ്ട് വരുന്നത്‌ എനിക്ക് ശല്യമായി തോന്നുമായിരുന്നു. എന്നാൽ ഞാൻ എന്‍റെ രീതികൾക്ക് മാറ്റം വരുത്തിപ്പോൾ അവളും മാറ്റം വരുത്തി. അവൾ ഇപ്പോൾ നന്നായി സഹകരിക്കുന്നുണ്ട്.”

ശ്രദ്ധിച്ചുകേട്ടുകൊണ്ട് അടുത്തറിയുക (3-9 ഖണ്ഡികകൾ കാണുക)

9 കൗമാപ്രാക്കാരിയായ തന്‍റെ മകളെപ്പറ്റി പിതാവായ റോണൾഡ്‌ ഇങ്ങനെ പറയുന്നു: “അവൾ സ്‌കൂളിൽ ഒരു ആൺകുട്ടിയുമായി പ്രേമത്തിലാണെന്ന് പറഞ്ഞപ്പോൾ എനിക്ക് ആദ്യം ദേഷ്യമാണ്‌ വന്നത്‌. എന്നാൽ യഹോവ തന്‍റെ ദാസരോട്‌ ക്ഷമയോടും ന്യായബോത്തോടും കൂടെ ഇടപെടുന്നതിനെക്കുറിച്ച് ഞാൻ ഓർത്തു. അപ്പോൾ, അവളെ നേരെയാക്കാൻ ശ്രമിക്കുന്നതിനു മുമ്പ് സ്വന്തം വികാങ്ങൾ പ്രകടിപ്പിക്കാൻ അവൾക്ക് ഒരു അവസരം കൊടുക്കുന്നതായിരിക്കും നല്ലത്‌ എന്ന് ഞാൻ ചിന്തിച്ചു. ഞാൻ അങ്ങനെ ചെയ്‌തത്‌ എത്ര നന്നായെന്നോ! ജീവിത്തിൽ ആദ്യമായി എനിക്ക് എന്‍റെ മകളുടെ ഉള്ളറിയാൻ കഴിഞ്ഞു! അവൾ ഉള്ളുതുന്നതോടെ സ്‌നേപൂർവം അവളോട്‌ സംസാരിക്കുന്നത്‌ എനിക്ക് എളുപ്പമായി. ഞാൻ കൊടുത്ത ബുദ്ധിയുദേശം അവൾ ശ്രദ്ധിച്ചപ്പോൾ എനിക്ക് അതിശയം തോന്നി. തന്‍റെ സ്വഭാരീതിയിൽ മാറ്റം വരുത്താൻ ആത്മാർഥമായ ആഗ്രഹമുണ്ടെന്നും അവൾ പറഞ്ഞു.” മക്കളുമായി കൂടെക്കൂടെ സംസാരിക്കുന്നത്‌ അവരുടെ ചിന്തകളും വികാങ്ങളും നന്നായി മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും. പിന്നീട്‌ അവർ തീരുമാങ്ങൾ എടുക്കുമ്പോൾ നിങ്ങളെയും ഉൾപ്പെടുത്താൻ അത്‌ വഴിയൊരുക്കും. *

മക്കളെ പരിപോഷിപ്പിക്കുക

10, 11. മക്കൾ ആത്മീയമായി അകന്നുപോകാതിരിക്കാൻ നിങ്ങൾക്ക് അവരെ എങ്ങനെ സഹായിക്കാം?

10 ഒരു നല്ല ഇടയന്‌ തന്‍റെ ആട്ടിൻകൂട്ടത്തിലെ ഏതൊരു ആടും എപ്പോൾവേമെങ്കിലും കൂട്ടം വിട്ട് പോയേക്കാമെന്ന് അറിയാം. ഒരുപക്ഷേ കുറച്ച് മാറി പച്ചപ്പ് കണ്ടിട്ട് ഒരു ആട്‌ അങ്ങോട്ട് പോയേക്കാം, അവിടെനിന്ന് അത്‌ വീണ്ടും കുറച്ചുകൂടെ  അകലേക്ക് പോയേക്കാം. അങ്ങനെ അത്‌ പതിയെപ്പതിയെ ആട്ടിൻകൂട്ടത്തിൽനിന്ന് വളരെ അകന്നുപോയെന്നുരാം. അതേവിത്തിൽ, ഹാനിമായ സഹവാത്താലോ അധഃപതിച്ച വിനോങ്ങളാലോ വശീകരിക്കപ്പെട്ട് ഒരു കുട്ടി ക്രമേണ ആത്മീയമായി അപകടമായ ഒരു വഴിയിലൂടെ അകന്നകന്ന് പോയേക്കാം. (സദൃ. 13:20) നിങ്ങളുടെ മക്കൾക്ക് ഇങ്ങനെ സംഭവിക്കാതിരിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?

11 മക്കളെ പഠിപ്പിക്കുമ്പോൾ, അത്തരം ഒരു ബലഹീനത അവർക്കുള്ളതായി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നെങ്കിൽ പെട്ടെന്ന് നടപടി സ്വീകരിക്കുക. അതിന്‌ നിങ്ങൾക്ക് എന്തു ചെയ്യാനാകും? നിങ്ങളുടെ മക്കളിലുള്ള ക്രിസ്‌തീഗുങ്ങൾ കരുത്തുറ്റതാക്കാൻ അവരെ സഹായിക്കുക. (2 പത്രോ. 1:5-8) ഇതിനു പറ്റിയ ഏറ്റവും നല്ല സമയം വാരംതോറുമുള്ള കുടുംബാരാനാവേളാണ്‌. ഈ ക്രമീത്തെക്കുറിച്ച് 2008 ഒക്‌ടോബർ രാജ്യ ശുശ്രൂഷ ഇങ്ങനെ പറയുന്നു: “അർഥവത്തായ ബൈബിൾപനം കുടുംത്തിലുണ്ടെന്ന് ഉറപ്പുരുത്താനുള്ള ദൈവദത്ത ഉത്തരവാദിത്വം നിറവേറ്റാൻ എല്ലാ കുടുംനാന്മാരെയും പ്രോത്സാഹിപ്പിക്കുയാണ്‌ ഞങ്ങൾ.” നിങ്ങളുടെ മക്കൾക്ക് ഇടയവേല ചെയ്യാനുള്ള ഈ സ്‌നേപുസ്സമായ ക്രമീണം നിങ്ങൾ പൂർണമായി പ്രയോപ്പെടുത്തുന്നുണ്ടോ? മക്കളുടെ ആത്മീയാശ്യങ്ങൾക്കുവേണ്ടി കരുതുന്നത്‌ നിങ്ങൾ ഒന്നാമത്‌ വെക്കുമ്പോൾ അവർ അത്‌ വിലമതിക്കുമെന്ന് ഉറപ്പുള്ളരായിരിക്കുക.—മത്താ. 5:3; ഫിലി. 1:10.

നന്നായി പരിപോഷിപ്പിക്കുക (10-12 ഖണ്ഡികകൾ കാണുക)

12. (എ) കുടുംബാരായിൽനിന്ന് ചില യുവജങ്ങൾ പ്രയോനം നേടിയിരിക്കുന്നത്‌ എങ്ങനെ? (“അവർ അത്‌ വിലമതിക്കുന്നു” എന്ന ചതുരത്തിലെ ആശയങ്ങൾ ഉൾപ്പെടുത്തുക.) (ബി) കുടുംബാരായിൽനിന്ന് നിങ്ങൾ എങ്ങനെ പ്രയോനം ആസ്വദിച്ചിരിക്കുന്നു?

12 കുടുംബാരാധന തന്‍റെ കുടുംത്തെ എങ്ങനെ സഹായിച്ചെന്ന് കൗമാപ്രാക്കാരിയായ കാരിസ പറയുന്നു: “ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുന്നത്‌ എനിക്ക് ഇഷ്ടമാണ്‌. അത്‌ ഞങ്ങൾക്കിയിലെ ബന്ധം ശക്തമാക്കുന്നു, നല്ലനല്ല ഓർമകൾ സമ്മാനിക്കുന്നു. എന്‍റെ ഡാഡി കുടുംബാരാധന ഒരിക്കലും മുടക്കാറില്ല. ഡാഡി അത്‌ ഗൗരവത്തോടെ കാണുന്നത്‌ എനിക്ക് പ്രോത്സാമേകുന്നു, അങ്ങനെ ഞാനും കുടുംബാരാധന ഗൗരവത്തോടെ കാണുന്നു. നല്ലൊരു പിതാവും ആത്മീയകാര്യങ്ങളിൽ നേതൃത്വമെടുക്കുന്ന ഒരാളും എന്ന നിലയിൽ ഡാഡിയെ ആദരിക്കാൻ ഇത്‌ എന്നെ സഹായിക്കുന്നു.” ബ്രിട്‌നി എന്ന ഒരു യുവസഹോരി ഇങ്ങനെ പറയുന്നു: “മാതാപിതാക്കളുമായി അടുക്കാൻ കുടുംബാരാധന എന്നെ സഹായിച്ചിരിക്കുന്നു. എന്‍റെ പ്രശ്‌നങ്ങൾ കേൾക്കാൻ അവർക്ക് താത്‌പര്യമുണ്ടെന്നും അവർ എന്നെക്കുറിച്ച് ചിന്തയുള്ളരാണെന്നും അത്‌ എന്നെ ബോധ്യപ്പെടുത്തുന്നു. കെട്ടുപ്പുള്ള ഒരു കുടുംമെന്ന നിലയിൽ ഒത്തൊരുയോടെ പ്രവർത്തിക്കാൻ അത്‌ ഞങ്ങളെ സഹായിക്കുന്നു.” നല്ല ഇടയനായിരിക്കാനുള്ള ഒരു സുപ്രധാമാർഗമാണ്‌ നിങ്ങളുടെ മക്കളെ ആത്മീയമായി പരിപോഷിപ്പിക്കുന്നത്‌, പ്രത്യേകിച്ച് കുടുംബാരായിലൂടെ. *

മക്കളെ വഴിനയിക്കു

13. യഹോയെ സേവിക്കാൻ മക്കളെ എങ്ങനെ പ്രചോദിപ്പിക്കാം?

13 ഒരു നല്ല ഇടയൻ തന്‍റെ കോൽ ഉപയോഗിച്ച് ആട്ടിൻകൂട്ടത്തെ നയിക്കുയും സംരക്ഷിക്കുയും ചെയ്യുന്നു. ഇടയന്‍റെ ഒരു പ്രധാക്ഷ്യം ആടുകളെ “നല്ല മേച്ചൽപുറ”ത്തേക്കു നയിച്ചുകൊണ്ടുപോകുക എന്നതാണ്‌. (യെഹെ. 34:13, 14) ഒരു മാതാവോ പിതാവോ എന്ന നിലയിൽ, നിങ്ങൾക്കും ആത്മീയാർഥത്തിൽ ഇതേ ലക്ഷ്യമല്ലേ ഉള്ളത്‌? യഹോയെ സേവിക്കുംവിധം മക്കളെ വഴിനയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. പിൻവരുന്നപ്രകാരം എഴുതിയ സങ്കീർത്തക്കാനെപ്പോലെ നിങ്ങളുടെ മക്കൾക്ക് തോന്നമെന്നല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്‌? “എന്‍റെ ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‌വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്‍റെ ന്യായപ്രമാണം എന്‍റെ ഉള്ളിൽ ഇരിക്കുന്നു.” (സങ്കീ. 40:8) സമാനമായ വിലമതിപ്പ് നട്ടുവളർത്തുന്ന കുട്ടികൾ തങ്ങളുടെ ജീവിതം യഹോയ്‌ക്ക് സമർപ്പിച്ച് സ്‌നാമേൽക്കുന്നു. എന്നാൽ, ആ തീരുമാമെടുക്കാൻ തക്ക പക്വത പ്രാപിക്കുയും യഹോയെ സേവിക്കാനുള്ള ആത്മാർഥമായ ആഗ്രഹമുണ്ടാവുയും ചെയ്യുമ്പോഴാണ്‌ അവർ ആ പടി സ്വീകരിക്കേണ്ടത്‌.

14, 15. (എ) ക്രിസ്‌തീമാതാപിതാക്കളുടെ ലക്ഷ്യം എന്തായിരിക്കണം? (ബി) കൗമാപ്രാക്കാർ സത്യാരായെക്കുറിച്ച് സംശയം പ്രകടിപ്പിക്കുന്നത്‌ എന്തുകൊണ്ടായിരിക്കാം?

14 നിങ്ങളുടെ മക്കൾ ആത്മീയപുരോതി വരുത്തുന്നില്ലെന്ന് തോന്നുന്നെങ്കിൽ എന്തു ചെയ്യാനാകും? ഇനി, ചില ബൈബിൾപഠിപ്പിക്കലുകൾപോലും അവർ ചോദ്യം ചെയ്യുയാണെങ്കിലോ? യഹോയോടുള്ള സ്‌നേവും അവൻ ചെയ്‌തിരിക്കുന്ന കാര്യങ്ങളോടുള്ള വിലമതിപ്പും അവരിൽ ഉൾനടാൻ ശ്രമിക്കുക. (വെളി. 4:11) അങ്ങനെ ചെയ്യുമ്പോൾ ദൈവത്തെ ആരാധിക്കുന്ന കാര്യത്തിൽ തക്കസമയത്ത്‌ സ്വയം തീരുമാനം എടുക്കാൻ അവർ പ്രാപ്‌തരായിത്തീരും.

15 എന്നാൽ ദൈവിനിവാങ്ങൾക്ക് ചേർച്ചയിൽ ജീവിക്കുന്നത്‌ പ്രായോഗിമാണോ എന്ന് നിങ്ങളുടെ മക്കൾ സംശയം പ്രകടിപ്പിക്കുന്നെന്ന് കരുതുക. യഹോയെ സേവിക്കുന്നതാണ്‌ ഏറ്റവും മികച്ച ജീവിതിയെന്നും അത്‌ നിലനിൽക്കുന്ന സന്തോത്തിൽ  കലാശിക്കുമെന്നും തിരിച്ചറിയാൻ സഹായിച്ചുകൊണ്ട് ഒരു ഇടയനെപ്പോലെ നിങ്ങൾക്ക് അവരെ എങ്ങനെ വഴിനയിക്കാനാകും? അവരുടെ സംശയങ്ങൾക്ക് പുറകിലെ യഥാർഥകാണം കണ്ടെത്താൻ ശ്രമിക്കുക. ഉദാഹത്തിന്‌, നിങ്ങളുടെ മകന്‌ ബൈബിൾപഠിപ്പിക്കലുളോട്‌ യഥാർഥത്തിൽ വിയോജിപ്പുണ്ടോ, അതോ സഹപാഠിളോട്‌ സത്യത്തെക്കുറിച്ച് സംസാരിക്കാനുള്ള ആത്മവിശ്വാസം ഇല്ലാത്തതാണോ പ്രശ്‌നം? ദൈവത്തിന്‍റെ നിലവാങ്ങൾക്ക് ചേർച്ചയിൽ ജീവിക്കുന്നത്‌ ജ്ഞാനമാണോ എന്ന് നിങ്ങളുടെ മകൾക്ക് യഥാർഥത്തിൽ സംശയമുണ്ടോ, അതോ മറ്റുള്ളവർ അവളെ ഒറ്റപ്പെടുത്തുന്നതാണോ അവളുടെ പ്രശ്‌നം?

നേരായ പാതയിൽ വഴിനയിക്കുക (13-18 ഖണ്ഡികകൾ കാണുക)

16, 17. സത്യം സ്വന്തമാക്കാൻ മാതാപിതാക്കൾക്ക് മക്കളെ ഏതു വിധങ്ങളിൽ സഹായിക്കാനാകും?

16 അടിസ്ഥാകാണം എന്തുതന്നെയായിരുന്നാലും, സംശയങ്ങൾ വേരോടെ പിഴുതുയാൻ നിങ്ങൾക്ക് നിങ്ങളുടെ കുട്ടിയെ സഹായിക്കാൻ കഴിയും. എങ്ങനെ? അനേകം മാതാപിതാക്കൾ പ്രായോഗിവും ഫലപ്രവും ആയി കണ്ടെത്തിയ ഒരു മാർഗം, പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് മകന്‍റെയോ മകളുടെയോ ഉള്ളറിയുക എന്നതാണ്‌: “ഒരു ക്രിസ്‌ത്യാനിയായിരിക്കുന്നതിനെപ്പറ്റി എന്താണ്‌ നിന്‍റെ അഭിപ്രായം? അതുകൊണ്ട് നിനക്ക് എന്തെല്ലാം നേട്ടങ്ങളുണ്ട്? എന്തൊക്കെയാണ്‌ അതുകൊണ്ടുള്ള നഷ്ടങ്ങൾ? ഇപ്പോഴുള്ളതും ഭാവിയിൽ ലഭിക്കാനിരിക്കുന്നതുമായ നേട്ടങ്ങൾ, നഷ്ടങ്ങളെക്കാൾ വളരെ അധികമാണെന്ന് നീ തിരിച്ചറിയുന്നുണ്ടോ? എന്തുകൊണ്ട്?” നിങ്ങൾ ഈ ചോദ്യങ്ങൾ താത്‌പര്യത്തോടെ, സ്വന്തം വാക്കുളിൽ, ദയാപൂർവം ചോദിക്കണം. അവരെ ചോദ്യം ചെയ്യുയാണെന്ന് തോന്നരുത്‌. സംഭാത്തിന്‌ ഇടയിൽ മർക്കോസ്‌ 10:29, 30 നിങ്ങൾക്ക് ചർച്ച ചെയ്യാവുന്നതാണ്‌. ചില യുവാക്കൾ നേട്ടവും നഷ്ടവും കോളംതിരിച്ച് എഴുതാൻ ആഗ്രഹിച്ചേക്കാം. ഈ രീതിയിൽ എഴുതി വിലയിരുത്തുന്നത്‌ അവർക്കുള്ള പ്രശ്‌നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും സഹായമാകും. ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തവും ‘ദൈവസ്‌നേഹം’ പുസ്‌തവും ബൈബിൾവിദ്യാർഥിളുമായി ചർച്ച ചെയ്യേണ്ടതിന്‍റെ പ്രാധാന്യം നമുക്ക് അറിയാം. അങ്ങനെയെങ്കിൽ, നമ്മുടെ സ്വന്തം മക്കളുമായി അവ പഠിക്കേണ്ടത്‌ എത്രയധികം പ്രധാമാണ്‌! നിങ്ങൾ അത്‌ ചെയ്യുന്നുണ്ടോ?

17 ആരെ സേവിക്കണം എന്നത്‌ സംബന്ധിച്ച് നിങ്ങളുടെ മക്കൾ സ്വയം തീരുമാമെടുക്കേണ്ട സമയം വരും. നിങ്ങളുടെ വിശ്വാസം അവർ സ്വതവേ ‘ആഗിരണം’ ചെയ്‌തുകൊള്ളുമെന്ന് കരുതരുത്‌. ഓരോ വ്യക്തിയും സത്യം സ്വന്തമാക്കേണ്ടതുണ്ട്. (സദൃ. 3:1, 2) ഇതുവരെയും നിങ്ങളുടെ കുട്ടി സത്യം സ്വന്തമാക്കിയിട്ടില്ലെന്ന് തോന്നുന്നെങ്കിൽ അടിസ്ഥാകാര്യങ്ങൾ അവനുമായി വീണ്ടും ചർച്ച ചെയ്യേണ്ടതുണ്ടായിരിക്കാം. പിൻവരുന്ന ചോദ്യങ്ങളെക്കുറിച്ച് യുക്തിമായി ചിന്തിക്കാൻ നിങ്ങളുടെ മകനെയോ മകളെയോ സഹായിക്കുക: ദൈവമുണ്ടെന്ന് എനിക്ക് എങ്ങനെ അറിയാം? യഹോയാം ദൈവം എന്നെ വിലപ്പെട്ടനായി കരുതുന്നുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്തുന്നത്‌ എന്താണ്‌? യഹോയുടെ നിലവാങ്ങൾ പിൻപറ്റുന്നത്‌ എന്‍റെ നന്മയിൽ കലാശിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നത്‌ എന്തുകൊണ്ട്? യഹോയുടെ വഴിയാണ്‌ ഏറ്റവും മികച്ച ജീവിതിയെന്ന് നിങ്ങളുടെ കുട്ടിക്ക് ബോധ്യം വരാൻ അവനെയോ അവളെയോ ക്ഷമാപൂർവം സഹായിച്ചുകൊണ്ട് നിങ്ങൾ ഒരു നല്ല ഇടയനാണെന്ന് തെളിയിക്കുക. *റോമ. 12:2.

18. മാതാപിതാക്കൾക്ക് മഹായിനായ യഹോയെ എങ്ങനെ അനുകരിക്കാം?

18 എല്ലാ സത്യക്രിസ്‌ത്യാനിളും മഹാനായ ഇടയനെ അനുകരിക്കാൻ ആഗ്രഹിക്കുന്നു. (എഫെ. 5:1; 1 പത്രോ. 2:25) വിശേഷാൽ മാതാപിതാക്കൾ തങ്ങളുടെ ആട്ടിൻകൂട്ടത്തിന്‍റെ—പ്രിയക്കളുടെ—അവസ്ഥ അറിയേണ്ടതുണ്ട്. യഹോവ കരുതിവെച്ചിരിക്കുന്ന അനുഗ്രങ്ങളിലേക്ക് മക്കളെ വഴിനയിക്കാൻ ആവശ്യമാതെല്ലാം അവർ ചെയ്യണം. അതുകൊണ്ട് മാതാപിതാക്കളേ, നിങ്ങളുടെ മക്കളെ സത്യത്തിന്‍റെ മാർഗത്തിൽ വളർത്തിക്കൊണ്ടുരാൻ പരമാധി യത്‌നിച്ചുകൊണ്ട് കുഞ്ഞാടുളെപ്പോലെ അവരെ മേയ്‌ക്കുക!

^ ഖ. 9 കൂടുതൽ നിർദേങ്ങൾക്ക് 2008 ഒക്‌ടോബർ-ഡിസംബർ വീക്ഷാഗോപുത്തിന്‍റെ 18-20 പേജുകൾ കാണുക.

^ ഖ. 12 കൂടുതൽ വിവരങ്ങൾക്ക് 2009 ഒക്‌ടോബർ 15 വീക്ഷാഗോപുത്തിന്‍റെ 29-31 പേജുളിലെ “കുടുംബാരാധന: അതിജീത്തിന്‌ അനിവാര്യം” എന്ന ലേഖനം കാണുക.

^ ഖ. 17 ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാൻ 2012 ജൂലൈ-സെപ്‌റ്റംബർ വീക്ഷാഗോപുത്തിന്‍റെ 22-25 പേജുകൾ കാണുക.