ഫെർണാൻഡോ * നല്ല ടെൻഷ​നിൽ ആണ്‌. അദ്ദേഹ​ത്തോട്‌ വ്യക്തി​പ​ര​മാ​യി എന്തോ സംസാ​രി​ക്ക​ണ​മെന്ന് രണ്ടു മൂപ്പന്മാർ പറഞ്ഞി​രി​ക്കു​ന്നു. അടുത്തി​ട​യാ​യി ഇതൊരു പതിവാണ്‌, ഓരോ തവണ സർക്കിട്ട് മേൽവി​ചാ​ര​കൻ വന്നു​പോ​കു​മ്പോ​ഴും​ മൂപ്പന്മാർ വിളി​ക്കും​. സഭയിൽ കൂടു​ത​ലാ​യ സേവന​പ​ദ​വി​കൾക്ക് യോഗ്യത നേടാൻ താൻ ഇനിയും ചെയ്യേണ്ട കാര്യങ്ങൾ എന്താ​ണെന്ന് പറഞ്ഞു​ത​രും​. കാലം കഴിയു​ന്തോ​റും​, താൻ ഇനി എന്നെങ്കി​ലും​ ഒരു മൂപ്പനാ​കു​മോ എന്നു​പോ​ലും​ ഫെർണാൻഡോ​യ്‌ക്ക് സംശയ​മാ​യി​രി​ക്കു​ന്നു. ഇപ്പോൾ ഇതാ വീണ്ടും ഒരു സന്ദർശ​ന​വാ​രം കൂടി കഴിഞ്ഞു. ഇത്തവണ മൂപ്പന്മാർ എന്താണാ​വോ പറയാൻ പോകു​ന്നത്‌?

മൂപ്പന്മാ​രിൽ ഒരാൾ സംസാ​രി​ച്ചു​തു​ട​ങ്ങി​യ​പ്പോൾ ഫെർണാൻഡോ നന്നായി ശ്രദ്ധിച്ചു. 1 തിമൊ​ഥെ​യൊസ്‌ 3:1 പരാമർശി​ച്ചു​കൊണ്ട് മൂപ്പൻ കാര്യം നേരെ അങ്ങ് പറഞ്ഞു: “സഹോ​ദ​രന്‌ മൂപ്പനാ​യി​ട്ടു​ള്ള നിയമനം വന്നിട്ടുണ്ട്!” ഒരു നിമിഷം സ്‌തബ്ധ​നാ​യി ഇരുന്നു​പോ​യ ഫെർണാൻഡോ വിശ്വ​സി​ക്കാ​നാ​വാ​തെ ചോദി​ച്ചു: “സഹോ​ദ​രൻ എന്താ പറഞ്ഞത്‌?” മൂപ്പൻ തന്‍റെ വാക്കുകൾ ആവർത്തി​ച്ചു. ഫെർണാൻഡോ​യു​ടെ മുഖത്ത്‌ ഒരു പുഞ്ചിരി വിടർന്നു. പിന്നീട്‌ നിയമ​ന​ത്തെ​ക്കു​റിച്ച് അറിയി​പ്പു നടത്തി​യ​പ്പോൾ ആ നിറപു​ഞ്ചി​രി സഭയിൽ സകലരി​ലേ​ക്കും​ പടർന്നു.

സഭയിൽ സേവന​പ​ദ​വി​കൾ കാംക്ഷി​ക്കു​ന്നത്‌ തെറ്റായ ഒരു സംഗതി​യാ​ണോ? ഒരിക്ക​ലു​മല്ല. 1 തിമൊ​ഥെ​യൊസ്‌ 3:1 പറയു​ന്ന​പ്ര​കാ​രം, “മേൽവി​ചാ​ര​ക​പ​ദ​ത്തി​ലെ​ത്താൻ യത്‌നി​ക്കു​ന്ന ഒരുവൻ നല്ല വേലയ​ത്രേ ആഗ്രഹി​ക്കു​ന്നത്‌.” പല ക്രിസ്‌തീ​യ​പു​രു​ഷ​ന്മാ​രും ആ പ്രോ​ത്സാ​ഹ​നം മനസ്സാ സ്വീക​രി​ക്കു​ക​യും​ ആവശ്യ​മാ​യ ആത്മീയ​പു​രോ​ഗ​തി വരുത്തി​ക്കൊണ്ട് സഭയിൽ സേവന​പ​ദ​വി​കൾക്കാ​യി യോഗ്യത പ്രാപി​ക്കു​ക​യും​ ചെയ്യുന്നു. തത്‌ഫ​ല​മാ​യി, പ്രാപ്‌ത​രാ​യ അനേക​ല​ക്ഷം മൂപ്പന്മാ​രെ​യും​ ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ​യും നൽകി​ക്കൊണ്ട് ദൈവം തന്‍റെ ജനത്തെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. എന്നാൽ സഭകൾ സാക്ഷ്യം വഹിക്കുന്ന വലിയ വർധന സേവന​പ​ദ​വി​കൾക്കാ​യി ഇനിയും അനേകം സഹോ​ദ​ര​ങ്ങൾ ലക്ഷ്യം​വെച്ച് പ്രവർത്തി​ക്കേ​ണ്ടത്‌ ആവശ്യ​മാ​ക്കി​ത്തീർത്തി​രി​ക്കു​ന്നു. ആ ലക്ഷ്യം കൈവ​രി​ക്കാ​നു​ള്ള ശരിയായ വഴി ഏതാണ്‌? മേൽവി​ചാ​ര​ക​നാ​യി​ത്തീ​രാൻ ആഗ്രഹി​ക്കു​ന്ന ഒരു വ്യക്തി അതി​നെ​പ്ര​തി ഫെർണാൻഡോ​യെ​പ്പോ​ലെ ടെൻഷൻ അടിക്കേണ്ട ആവശ്യ​മു​ണ്ടോ?

‘യത്‌നി​ക്കു​ക’ എന്നു പറയു​ന്ന​തി​ന്‍റെ അർഥം

ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ക, എത്തിപ്പി​ടി​ക്കു​ക എന്നൊക്കെ അർഥവ്യാ​പ്‌തി​യു​ള്ള ഒരു ഗ്രീക്ക് ക്രിയ​യാണ്‌ ബൈബി​ളിൽ ‘യത്‌നി​ക്കു​ക’ എന്ന് തർജമ ചെയ്‌തി​ട്ടു​ള്ളത്‌. മരക്കൊ​മ്പിൽ തൂങ്ങുന്ന ആകർഷ​ക​മാ​യ ഒരു തേൻപഴം ഒരു വ്യക്തി കഠിന​ശ്ര​മം ചെയ്‌ത്‌ കൈ​യെ​ത്തിച്ച് പറി​ച്ചെ​ടു​ക്കു​ന്ന ഒരു ചിത്രം ഇത്‌ നമ്മുടെ മനസ്സി​ലേ​ക്കു കൊണ്ടു​വ​രു​ന്നു. എന്നാൽ യത്‌നി​ക്കു​ക എന്നതിന്‌ ‘മേൽവി​ചാ​ര​ക​പ​ദ​വി’ വ്യഗ്ര​ത​യോ​ടെ പിടി​ച്ചു​പ​റ്റു​ക എന്നല്ല അർഥം! എന്തു​കൊ​ണ്ടല്ല? കാരണം, മൂപ്പന്മാ​രാ​യി  സേവി​ക്കാൻ ഹൃദയ​പ​ര​മാർഥ​ത​യോ​ടെ ആഗ്രഹി​ക്കു​ന്ന​വ​രു​ടെ ലക്ഷ്യം “നല്ല വേല” ചെയ്യുക എന്നതാണ്‌, സ്ഥാനമാ​ന​ങ്ങൾ കൈക്ക​ലാ​ക്കു​ക എന്നതല്ല.

ഈ നല്ല വേലയ്‌ക്കു​വേ​ണ്ടി​യു​ള്ള യോഗ്യ​താ​പ​ട്ടി​ക 1 തിമൊ​ഥെ​യൊസ്‌ 3:2-7-ലും തീത്തൊസ്‌ 1:5-9-ലും കാണാ​വു​ന്ന​താണ്‌. ആ ഉയർന്ന നിലവാ​ര​ങ്ങ​ളെ​ക്കു​റിച്ച് ദീർഘ​കാ​ല​മാ​യി ഒരു മൂപ്പനാ​യി സേവി​ച്ചു​വ​രു​ന്ന റെയ്‌മണ്ട് ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം, നാം എങ്ങനെ​യു​ള്ള വ്യക്തി​യാണ്‌ എന്നതാണ്‌ ഏറ്റവും പ്രധാ​ന​പ്പെട്ട സംഗതി. പ്രസം​ഗ​വും​ പഠിപ്പി​ക്ക​ലും​ പ്രധാ​ന​പ്പെട്ട കാര്യ​ങ്ങൾത​ന്നെ​യാണ്‌. എങ്കിലും ആ പ്രാപ്‌തി​കൾ ഒരു വ്യക്തി അപവാ​ദ​ര​ഹി​ത​നും​ മിതശീ​ല​നും​ സുബോ​ധ​മു​ള്ള​വ​നും​ അച്ചടക്ക​ത്തോ​ടെ ജീവി​ക്കു​ന്ന​വ​നും​ അതിഥി​പ്രി​യ​നും​ ന്യായ​ബോ​ധ​മു​ള്ള​വ​നും ഒക്കെ ആയിരി​ക്കേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യം​ ഒട്ടും കുറച്ചു​ക​ള​യു​ന്നി​ല്ല.”

വ്യത്യസ്‌ത വിധങ്ങ​ളിൽ സഭയെ പിന്തു​ണ​ച്ചു​കൊണ്ട് സേവന​പ​ദ​വി​കൾക്കാ​യി ‘യത്‌നി​ക്കു​ക’

സേവന​പ​ദ​വി​ക​ളിൽ എത്തി​ച്ചേ​രാൻ ആത്മാർഥ​മാ​യി യത്‌നി​ക്കു​ന്ന ഒരു സഹോ​ദ​രൻ എല്ലാത്ത​ര​ത്തി​ലു​മു​ള്ള കാപട്യ​വും​ അശുദ്ധി​യും​ ഒഴിവാ​ക്കി​ക്കൊണ്ട് അപവാ​ദ​ര​ഹി​ത​നാണ്‌ താനെന്ന് തെളി​യി​ക്കു​ന്നു. അദ്ദേഹം മിതശീ​ല​നും​ സുബോ​ധ​മു​ള്ള​വ​നും​ അച്ചടക്ക​ത്തോ​ടെ ജീവി​ക്കു​ന്ന​വ​നും​ ന്യായ​ബോ​ധ​മു​ള്ള​വ​നും ആണ്‌. തന്നിമി​ത്തം സഭയിൽ നേതൃ​ത്വ​മെ​ടു​ക്കാ​നും പ്രശ്‌ന​ങ്ങൾ ഉണ്ടാകു​മ്പോൾ തങ്ങളെ സഹായി​ക്കാ​നും​ അദ്ദേഹ​ത്തി​നു കഴിയു​മെന്ന ബോധ്യ​ത്തോ​ടെ സഹാരാ​ധ​കർ അദ്ദേഹ​ത്തിൽ വിശ്വാ​സ​മർപ്പി​ക്കു​ന്നു. അതിഥി​പ്രി​യ​നാ​യ​തി​നാൽ സഭയിലെ യുവാ​ക്കൾക്കും​ സത്യത്തിൽ പുതി​യ​വർക്കും​ അദ്ദേഹം പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ ഒരു ഉറവാണ്‌. നന്മ പ്രിയ​പ്പെ​ടു​ന്ന​വ​നാ​യ​തു​കൊണ്ട് അദ്ദേഹം രോഗി​ക​ളെ​യും​ പ്രായ​മാ​യ​വ​രെ​യും​ സഹായി​ക്കു​ക​യും​ ആശ്വസി​പ്പി​ക്കു​ക​യും​ ചെയ്യുന്നു. ഈ ഗുണങ്ങൾ അദ്ദേഹം വികസി​പ്പി​ച്ചെ​ടു​ക്കു​ന്നത്‌ മറ്റുള്ള​വ​രു​ടെ ക്ഷേമ​ത്തെ​പ്ര​തി​യാണ്‌, എങ്ങനെ​യും​ നിയമി​ത​നാ​കു​ക എന്നുള്ള താത്‌പ​ര്യ​ത്തെ​പ്ര​തി​യല്ല. *

നിങ്ങൾക്ക് ആവശ്യ​മാ​യ ബുദ്ധി​യു​പ​ദേ​ശ​വും​ പ്രോ​ത്സാ​ഹ​ന​വും​ നൽകാൻ മൂപ്പന്മാ​രു​ടെ സംഘം സന്തോ​ഷ​മു​ള്ള​വ​രാണ്‌. പക്ഷേ, തിരു​വെ​ഴു​ത്തു​യോ​ഗ്യ​ത​ക​ളിൽ എത്തി​ച്ചേ​രേണ്ട ഉത്തരവാ​ദി​ത്വം​ മുഖ്യ​മാ​യും​ സേവന​പ​ദ​വി​കൾക്കാ​യി യത്‌നി​ക്കു​ന്ന സഹോ​ദ​ര​നു​ത​ന്നെ​യാണ്‌. അനുഭ​വ​പ​രി​ച​യ​മു​ള്ള ഒരു മേൽവി​ചാ​ര​ക​നാ​യ ഹെൻറി പറയുന്നു: “സേവന​പ​ദ​വി​കൾക്കാ​യി യത്‌നി​ക്കു​ന്ന ഒരാളാണ്‌ നിങ്ങ​ളെ​ങ്കിൽ, കഠിനാ​ധ്വാ​നം ചെയ്‌തു​കൊണ്ട് നിങ്ങളു​ടെ യോഗ്യത തെളി​യി​ക്കു​ക.” സഭാ​പ്ര​സം​ഗി 9:10 പരാമർശി​ച്ചു​കൊണ്ട് അദ്ദേഹം ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “‘നിങ്ങൾക്ക് ചെയ്യാൻ സാധി​ക്കു​ന്ന​തൊ​ക്കെ​യും ശക്തി​യോ​ടെ ചെയ്‌ക.’ മൂപ്പന്മാർ നൽകുന്ന ഏതൊരു നിയമ​ന​വും​ ഏറ്റവും മികച്ച വിധത്തിൽ ചെയ്യുക. തറ വൃത്തി​യാ​ക്കു​ന്നത്‌ ഉൾപ്പെടെ സഭയിൽ നിങ്ങൾക്ക് ലഭിക്കുന്ന ഏതൊരു ജോലി​യും​ ആസ്വദിച്ച് ചെയ്യുക. കാലാ​ന്ത​ര​ത്തിൽ, നിങ്ങളു​ടെ പ്രവൃ​ത്തി​ക​ളും​ പരി​ശ്ര​മ​വും​ അംഗീ​ക​രി​ക്ക​പ്പെ​ടാ​തെ പോകു​ക​യി​ല്ല.” എന്നെങ്കി​ലും​ ഒരു മൂപ്പനാ​യി സേവി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ വിശു​ദ്ധ​സേ​വ​ന​ത്തി​ന്‍റെ എല്ലാ വശത്തും നന്നായി അധ്വാ​നി​ക്കു​ക​യും​ വിശ്വാ​സ​യോ​ഗ്യ​നെന്നു തെളി​യി​ക്കു​ക​യും​ ചെയ്യുക. സ്ഥാന​മോ​ഹ​മല്ല, പിന്നെ​യോ താഴ്‌മ​യാ​യി​രി​ക്ക​ണം നിങ്ങളു​ടെ ജീവി​ത​ത്തി​ന്‍റെ മുഖമു​ദ്ര.—മത്താ. 23:8-12.

 തെറ്റായ ചിന്താ​ഗ​തി​യും​ നടപടി​ക​ളും​ ഒഴിവാ​ക്കു​ക

സഭയിൽ സേവന​പ​ദ​വി​കൾ വാഞ്‌ഛി​ക്കു​ന്ന ചിലർക്ക്, അതു സംബന്ധിച്ച് മൂപ്പന്മാർക്ക് ചില സൂചനകൾ നൽകാൻ പ്രലോ​ഭ​നം തോന്നി​യേ​ക്കാം​. മൂപ്പന്മാ​രു​ടെ സംഘത്തെ സ്വാധീ​നി​ക്കാൻ ചിലർ ശ്രമി​ച്ചേ​ക്കാം​. ഇനി മറ്റു ചിലരാ​ക​ട്ടെ, മൂപ്പന്മാർ ബുദ്ധി​യു​പ​ദേ​ശം നൽകു​മ്പോൾ നെറ്റി​ചു​ളി​ക്കു​ന്നു. അങ്ങനെ​യു​ള്ള​വർ തങ്ങളോ​ടു​ത​ന്നെ ഇങ്ങനെ ചോദി​ക്കു​ന്നത്‌ നന്നായി​രി​ക്കും​: ‘സ്വന്തം താത്‌പ​ര്യ​ങ്ങൾ ഉന്നമി​പ്പി​ക്കാ​നാ​ണോ ഞാൻ ആഗ്രഹി​ക്കു​ന്നത്‌, അതോ യഹോ​വ​യു​ടെ ആടുകളെ താഴ്‌മ​യോ​ടെ പരിപാ​ലി​ക്കാ​നാ​ണോ ഞാൻ ആഗ്രഹി​ക്കു​ന്നത്‌?’

മേൽവി​ചാ​ര​ക​നാ​യി​ത്തീ​രാൻ യത്‌നി​ക്കു​ന്ന ഒരു സഹോ​ദ​രൻ മറക്കാൻ പാടി​ല്ലാ​ത്ത മറ്റൊരു സുപ്ര​ധാ​ന​യോ​ഗ്യ​ത കൂടി​യുണ്ട്. മൂപ്പന്മാർ “അജഗണ​ത്തി​നു മാതൃ​ക​ക​ളാ​യി”രിക്കണം എന്നുള്ള​താണ്‌ അത്‌. (1 പത്രോ. 5:1-3) സഭയ്‌ക്ക് മാതൃ​ക​വെ​ക്കു​ന്ന ഒരു സഹോ​ദ​രൻ വളഞ്ഞവ​ഴി​ക്കു​ള്ള ചിന്താ​ഗ​തി​ക​ളും​ പ്രവർത്ത​ന​ങ്ങ​ളും​ ഒഴിവാ​ക്കും​. ഇപ്പോൾ നിയമി​ത​നാ​ണെ​ങ്കി​ലും അല്ലെങ്കി​ലും​ സഹിഷ്‌ണു​ത​യും​ ക്ഷമയും അദ്ദേഹം നട്ടുവ​ളർത്തു​ന്നു. മൂപ്പനാ​യി എന്നതു​കൊണ്ട് ഒരു സഹോ​ദ​ര​നിൽനിന്ന് മാനു​ഷി​ക​ന്യൂ​ന​ത​കൾ അത്ഭുത​ക​ര​മാ​യി ഒഴിഞ്ഞു​പോ​കു​ന്നി​ല്ല. (സംഖ്യാ. 12:3; സങ്കീ. 106:32, 33) ഒരുപക്ഷേ, ഒരു സഹോ​ദ​രന്‌ ‘യാതൊ​രു​ത​ര​ത്തി​ലു​മുള്ള കുറ്റ​ബോ​ധം’ തോന്നു​ന്നി​ല്ലാ​യി​രി​ക്കാം. എങ്കിലും മറ്റുള്ള​വർക്ക് അതേ മതിപ്പ് അദ്ദേഹ​ത്തോട്‌ തോന്ന​ണ​മെ​ന്നി​ല്ല, അവർക്ക് അതിന്‌ ന്യായ​മാ​യ ചില കാരണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നേ​ക്കാം. (1 കൊരി. 4:4) അതു​കൊണ്ട്, മൂപ്പന്മാർ ആത്മാർഥ​ത​യോ​ടെ ബൈബി​ള​ധി​ഷ്‌ഠി​ത ബുദ്ധി​യു​പ​ദേ​ശം നൽകു​മ്പോൾ അസ്വസ്ഥ​രാ​കാ​തെ ശ്രദ്ധ​വെച്ച് കേൾക്കുക. ലഭിച്ച നിർദേ​ശ​ങ്ങൾ ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കാൻ യത്‌നി​ക്കു​ക.

കാത്തി​രിപ്പ് നീണ്ടു​പോ​കു​ന്നെ​ങ്കി​ലോ?

മൂപ്പന്മാ​രാ​യി നിയമി​ത​രാ​കു​ന്ന​തിന്‌ മുമ്പ് അനേകം സഹോ​ദ​ര​ന്മാർ ‘നീണ്ടകാ​ലം’ എന്ന് അവർക്ക് തോന്നി​യേ​ക്കാ​വു​ന്ന ഒരു കാലയ​ളവ്‌ കാത്തി​രി​ക്കാ​റുണ്ട്. വർഷങ്ങ​ളാ​യി “മേൽവി​ചാ​ര​ക​പ​ദ​ത്തി​ലെ​ത്താൻ യത്‌നി​ക്കു​ന്ന” ഒരു സഹോ​ദ​ര​നാ​ണോ നിങ്ങൾ? അതെക്കു​റിച്ച് ഇടയ്‌ക്കൊ​ക്കെ നിങ്ങൾക്ക് ആശങ്ക തോന്നാ​റു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ, ഈ നിശ്ശ്വ​സ്‌ത​വ​ച​ന​ങ്ങൾ ശ്രദ്ധി​ക്കു​ക: “ആശാവി​ളം​ബ​നം ഹൃദയത്തെ ക്ഷീണി​പ്പി​ക്കു​ന്നു; ഇച്ഛാനി​വൃ​ത്തി​യോ ജീവവൃ​ക്ഷം തന്നേ.”—സദൃ. 13:12.

അത്യധി​കം ആഗ്രഹി​ക്കു​ന്ന ഒരു ലക്ഷ്യം കയ്യെത്താ​ദൂ​ര​ത്താ​ണെ​ങ്കിൽ ഹൃദയം നിരാ​ശ​യി​ലേക്ക് വഴുതി​വീ​ണേ​ക്കാം​. അബ്രാ​ഹാ​മിന്‌ അങ്ങനെ തോന്നി. യഹോവ അബ്രാ​ഹാ​മിന്‌ ഒരു പുത്രനെ വാഗ്‌ദാ​നം ചെയ്‌തു, പക്ഷേ വർഷങ്ങൾ കടന്നു​പോ​യി​ട്ടും​ അബ്രാ​ഹാ​മി​നും​ സാറാ​യ്‌ക്കും​ കുട്ടികൾ ജനിച്ചില്ല. (ഉല്‌പ. 12:1-3, 7) വാർധ​ക്യ​മേ​റി​വ​ന്ന​പ്പോൾ അബ്രാ​ഹാം​ യഹോ​വ​യോട്‌ ഇങ്ങനെ നിലവി​ളി​ച്ചു: “കർത്താ​വാ​യ യഹോവേ, നീ എനിക്കു എന്തു തരും? ഞാൻ മക്കളി​ല്ലാ​ത്ത​വ​നാ​യി നടക്കു​ന്നു​വ​ല്ലോ . . . നീ എനിക്കു സന്തതിയെ തന്നിട്ടില്ല.” ഒരു മകനെ നൽകു​മെ​ന്നു​ള്ള തന്‍റെ വാഗ്‌ദാ​നം താൻ നിവർത്തി​ക്കു​മെന്ന് യഹോവ അബ്രാ​ഹാ​മിന്‌ വീണ്ടും ഉറപ്പു​കൊ​ടു​ത്തു. എന്നിട്ടും യഹോ​വ​യു​ടെ വാക്കുകൾ സത്യമാ​യി ഭവിക്കാൻ 14 വർഷ​മെ​ങ്കി​ലും​ അബ്രാ​ഹാ​മിന്‌ പിന്നെ​യും​ കാത്തി​രി​ക്കേ​ണ്ടി​വ​ന്നു.—ഉല്‌പ. 15:2-4; 16:16; 21:5.

ആ നീണ്ട കാത്തി​രി​പ്പിൻവേ​ള​യിൽ അബ്രാ​ഹാ​മിന്‌ യഹോ​വ​യെ സേവി​ക്കു​ന്ന​തി​ലു​ള്ള സന്തോഷം നഷ്ടമാ​യോ? ഇല്ല. അവൻ ഒരിക്ക​ലും​ ദൈവ​ത്തി​ന്‍റെ വാഗ്‌ദാ​ന​ത്തെ സംശയി​ച്ചി​ല്ല. ശുഭാ​പ്‌തി​വി​ശ്വാ​സ​ത്തോ​ടെ പ്രതി​ഫ​ല​ത്തി​നാ​യി അവൻ നോക്കി​പ്പാർത്തി​രു​ന്നു. അപ്പൊ​സ്‌ത​ല​നാ​യ പൗലോസ്‌ എഴുതി: “അബ്രാ​ഹാം​ ക്ഷമയോ​ടെ കാത്തി​രു​ന്ന​ശേ​ഷ​മാണ്‌ അവന്‌ ഈ വാഗ്‌ദാ​നം ലഭിച്ചത്‌.” (എബ്രാ. 6:15) ഒടുവിൽ, സർവശ​ക്ത​നാ​യ ദൈവം ആ വിശ്വ​സ്‌ത​മ​നു​ഷ്യ​നെ അവന്‍റെ പ്രതീ​ക്ഷ​കൾക്കെ​ല്ലാ​മ​പ്പു​റം അനു​ഗ്ര​ഹി​ച്ചു. നിങ്ങൾക്ക് അബ്രാ​ഹാ​മിൽനിന്ന് എന്തു പഠിക്കാ​നാ​കും​?

ഒരു മൂപ്പനാ​യി സേവി​ക്കാൻ വർഷങ്ങ​ളാ​യി നിങ്ങൾ ആഗ്രഹി​ച്ചി​ട്ടും​ ഇന്നോളം അതു സഫലമാ​യി​ത്തീർന്നി​ട്ടി​ല്ലെ​ങ്കിൽ നിരാ​ശ​യി​ലാ​ണ്ടു​പോ​ക​രുത്‌. യഹോ​വ​യിൽ തുടർന്നും​ നിങ്ങളു​ടെ ആശ്രയം വെക്കുക. ദൈവ​സേ​വ​ന​ത്തി​ലെ സന്തോഷം നിങ്ങൾ ഒരുകാ​ര​ണ​വ​ശാ​ലും​ നഷ്ടപ്പെ​ടു​ത്ത​രുത്‌. അനേകം സഹോ​ദ​ര​ന്മാ​രെ ആത്മീയ​പു​രോ​ഗ​തി​യി​ലേക്ക് വളരാൻ സഹായിച്ച വോറെൻ എന്ന സഹോ​ദ​രൻ അതിന്‍റെ കാരണം ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “നിയമ​ന​ങ്ങൾക്കാ​യി ഒരു വ്യക്തി യോഗ്യത പ്രാപി​ക്കു​ന്നത്‌ പടിപ​ടി​യാ​യാണ്‌. പെരു​മാ​റ്റ​ത്തി​ലും​ ലഭിക്കുന്ന നിയമ​ന​ങ്ങൾ കൈകാ​ര്യം​ ചെയ്യുന്ന വിധത്തി​ലും​ ഒരു സഹോ​ദ​ര​ന്‍റെ കഴിവു​ക​ളും​ മനോ​ഭാ​വ​വും​ അല്‌പാ​ല്‌പ​മാ​യി വെളി​പ്പെ​ട്ടു​വ​രു​ന്നു.  ‘ഈ പദവി’ അല്ലെങ്കിൽ ‘ആ നിയമനം’ ലഭിക്കു​ന്നെ​ങ്കിൽ മാത്രമേ തങ്ങൾക്ക് ജീവി​ത​ത്തിൽ വിജയം നേടാ​നാ​കൂ എന്നാണ്‌ ചിലർ കരുതു​ന്നത്‌. അത്തരം തെറ്റായ ചിന്താ​ഗ​തി മനസ്സിനെ സദാ അലട്ടാൻ തുടങ്ങി​യേ​ക്കാം​. എന്നാൽ യഹോ​വ​യെ നിങ്ങൾ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്നെ​ങ്കിൽ എവി​ടെ​യാ​ണെ​ങ്കി​ലും​ എന്തു​ചെ​യ്യു​ക​യാ​ണെ​ങ്കി​ലും നിങ്ങളു​ടെ ജീവിതം ഒരു വിജയ​മാണ്‌.”

ഒരു സഹോ​ദ​രന്‌ മൂപ്പനാ​യി നിയമനം ലഭിക്കാൻ പത്തു വർഷത്തി​ലേ​റെ​ക്കാ​ലം കാത്തി​രി​ക്കേ​ണ്ടി​വ​ന്നു. യെഹെ​സ്‌കേൽ 1-‍ാ‍ം അധ്യാ​യ​ത്തി​ലെ സുപരി​ചി​ത​മാ​യ വിവരണം പരാമർശി​ച്ചു​കൊണ്ട് താൻ പഠിച്ച പാഠം അദ്ദേഹം വിവരി​ക്കു​ന്നു: “യഹോവ തന്‍റെ രഥസമാന സംഘട​ന​യെ താൻ ഉദ്ദേശി​ക്കു​ന്ന വേഗത്തി​ലാണ്‌ മുന്നോട്ട് നയിക്കു​ന്നത്‌. നാം നിശ്ചയി​ക്കു​ന്ന സമയമല്ല, യഹോവ നിശ്ചയി​ക്കു​ന്ന സമയമാണ്‌ പ്രധാനം. ഒരു മൂപ്പനാ​യി സേവി​ക്കാ​നു​ള്ള ആഗ്രഹ​ത്തി​ന്‍റെ കാര്യ​ത്തിൽ, ഞാൻ എന്ന വ്യക്തി​ക്കോ എന്‍റെ അഭിലാ​ഷ​ങ്ങൾക്കോ എന്‍റെ സ്വപ്‌ന​ങ്ങൾക്കോ അല്ല പ്രാധാ​ന്യം​. ഞാൻ ആഗ്രഹി​ക്കു​ന്ന കാര്യ​മാ​യി​ക്കൊ​ള്ള​ണ​മെ​ന്നില്ല എനിക്ക് യഥാർഥ​ത്തിൽ ആവശ്യ​മു​ള്ള​താ​യി യഹോവ കാണു​ന്നത്‌.”

ഭാവി​യിൽ ഒരു ക്രിസ്‌തീ​യ​മേൽവി​ചാ​രകൻ ആയിത്തീർന്നു​കൊണ്ട് ആ നല്ല വേലയിൽ പങ്കു​ചേ​രാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, സഭയുടെ സന്തോ​ഷ​ത്തി​നാ​യി പ്രവർത്തി​ച്ചു​കൊണ്ട് ആ ലക്ഷ്യം എത്തിപ്പി​ടി​ക്കാൻ യത്‌നി​ക്കു​ക. സമയം ഇഴഞ്ഞു​നീ​ങ്ങു​ന്ന​താ​യി തോന്നു​ന്നെ​ങ്കിൽ അക്ഷമയ്‌ക്കും​ ആകുല​ത​യ്‌ക്കും​ എതിരെ പോരാ​ടു​ക. മുമ്പ് പരാമർശി​ച്ച റെയ്‌മണ്ട് ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “സ്ഥാന​മോ​ഹം സംതൃ​പ്‌തി​യു​ടെ ഒരു ശത്രു​വാണ്‌. അതു കാംക്ഷിച്ച് കഴിയു​ന്ന​വർ യഹോ​വ​യെ സേവി​ക്കു​ന്ന​തി​ലൂ​ടെ ലഭ്യമാ​കു​ന്ന സന്തോഷം കളഞ്ഞു​കു​ളി​ക്കു​ക​യാണ്‌.” ദൈവാ​ത്മാ​വി​ന്‍റെ ഫലം കൂടുതൽ തിക​വോ​ടെ വളർത്തി​യെ​ടു​ക്കു​ക, വിശേ​ഷാൽ ദീർഘക്ഷമ. തിരു​വെ​ഴു​ത്തു​കൾ നന്നായി പഠിച്ചു​കൊണ്ട് നിങ്ങളു​ടെ ആത്മീയത മെച്ച​പ്പെ​ടു​ത്താൻ പരമാ​വ​ധി പ്രയത്‌നി​ക്കു​ക. രാജ്യ​സ​ന്ദേ​ശം ഘോഷി​ച്ചും​ താത്‌പ​ര്യ​ക്കാ​രെ ബൈബിൾ പഠിപ്പി​ച്ചും​ കൊണ്ട് ശുശ്രൂ​ഷ​യി​ലെ നിങ്ങളു​ടെ പങ്ക് വർധി​പ്പി​ക്കു​ക. ആത്മീയ​പ്ര​വർത്ത​ന​ങ്ങ​ളി​ലും കുടും​ബാ​രാ​ധ​ന​യി​ലും നേതൃ​ത്വം​ എടുത്തു​കൊണ്ട് നിങ്ങളു​ടെ കുടും​ബ​ത്തെ മുന്നോ​ട്ടു നയിക്കുക. സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം ആയിരി​ക്കു​ന്ന ഓരോ അവസര​വും​ നന്നായി ആസ്വദി​ക്കു​ക. അങ്ങനെ ലക്ഷ്യത്തി​ലേക്ക് മുന്നേ​റ​വെ, ആ യാത്ര നിങ്ങൾ പൂർണ​മാ​യും​ ആസ്വദി​ക്കും​.

സഭയിൽ സേവന​പ​ദ​വി​കൾക്കു​വേണ്ട യോഗ്യത പ്രാപി​ക്കാ​നാ​യി ലക്ഷ്യം​വെച്ച് പ്രവർത്തി​ക്കാ​നാ​കു​ന്നത്‌ യഹോവ സ്‌നേ​ഹ​പൂർവം നമുക്കു നൽകുന്ന ഒരു അവസര​മാണ്‌. ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളിൽ എത്തി​ച്ചേ​രാൻ യത്‌നി​ക്കു​ന്ന​വർ അസന്തു​ഷ്ട​രും​ നിരാ​ശ​രും​ ആയിത്തീ​രാൻ യഹോ​വ​യോ അവന്‍റെ സംഘട​ന​യോ ആഗ്രഹി​ക്കു​ന്നി​ല്ല. ശുദ്ധമായ ആന്തര​ത്തോ​ടെ തന്നെ സേവി​ക്കു​ന്ന എല്ലാവ​രെ​യും​ യഹോവ പിന്തു​ണ​യ്‌ക്കു​ക​യും​ അനു​ഗ്ര​ഹി​ക്കു​ക​യും​ ചെയ്യുന്നു. അതെ, യഹോവ നൽകുന്ന അനു​ഗ്ര​ഹ​ങ്ങ​ളി​ലൊ​ന്നും അവൻ “ദുഃഖം കലർത്തു​ന്നി​ല്ല.”—സുഭാ. (സദൃ.) 10:22, പി.ഒ.സി.

സേവന​പ​ദ​വി​കൾ എത്തിപ്പി​ടി​ക്കാ​നാ​യി കുറെ നാളു​ക​ളാ​യി നിങ്ങൾ യത്‌നി​ക്കു​ക​യാ​ണെ​ങ്കി​ലും, നല്ല ആത്മീയ​പു​രോ​ഗ​തി ഇനിയും നിങ്ങൾക്ക് വരുത്താ​നാ​കും​. അങ്ങനെ ആവശ്യ​മാ​യ ആത്മീയ​ഗു​ണ​ങ്ങൾ വളർത്തി​യെ​ടു​ക്കാ​നും​ സ്വന്തം കുടും​ബ​ത്തെ അവഗണി​ക്കാ​തെ​ത​ന്നെ സഭയിൽ കഠിനാ​ധ്വാ​നം ചെയ്യാ​നും​ യത്‌നി​ക്കു​മ്പോൾ നിങ്ങൾ നിങ്ങൾക്കാ​യി​ത്ത​ന്നെ സേവന​ത്തി​ന്‍റെ ഒരു മികച്ച രേഖ ഉണ്ടാക്കു​ക​യാ​യി​രി​ക്കും. യഹോവ അത്‌ ഒരിക്ക​ലും​ മറന്നു​ക​ള​യു​ക​യി​ല്ല. ഏതു നിയമ​ന​ങ്ങൾ ലഭിച്ചാ​ലും​, യഹോ​വ​യെ സേവി​ക്കു​ന്നത്‌ എല്ലായ്‌പോ​ഴും​ നിങ്ങൾക്ക് ആനന്ദദാ​യ​ക​മാ​യി​രി​ക്കട്ടെ!

^ ഖ. 2 ഈ ലേഖന​ത്തിൽ പേരുകൾ മാറ്റി​യി​ട്ടുണ്ട്.

^ ഖ. 8 ഈ ലേഖന​ത്തിൽ പ്രതി​പാ​ദി​ച്ചി​രി​ക്കുന്ന തത്ത്വങ്ങൾ ശുശ്രൂ​ഷാ​ദാ​സ​ന്മാ​രാ​യി​ത്തീ​രാൻ ആഗ്രഹി​ക്കു​ന്ന സഹോ​ദ​ര​ങ്ങൾക്കും​ ബാധക​മാണ്‌. അവർ എത്തി​ച്ചേ​രേണ്ട യോഗ്യ​ത​കൾ 1 തിമൊ​ഥെ​യൊസ്‌ 3:8-10, 12, 13 വാക്യ​ങ്ങ​ളിൽ കാണാ​വു​ന്ന​താണ്‌.