വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 സെപ്റ്റംബര്‍ 

‘അനേകം കഷ്ടതകൾക്കു’ മധ്യേയും ദൈവത്തെ വിശ്വസ്‌തമായി സേവിക്കു

‘അനേകം കഷ്ടതകൾക്കു’ മധ്യേയും ദൈവത്തെ വിശ്വസ്‌തമായി സേവിക്കു

“അനേകം കഷ്ടതകളിലൂടെയാണു നാം ദൈവരാജ്യത്തിൽ കടക്കേണ്ടത്‌.”—പ്രവൃ. 14:22.

1. കഷ്ടതകൾ ദൈവദാസർ പ്രതീക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്?

നിത്യജീന്‍റെ സമ്മാനം നേടുന്നതിനു മുമ്പ് ‘അനേകം കഷ്ടതകൾ’ നിങ്ങളെ കാത്തിരിക്കുന്നു എന്ന യാഥാർഥ്യം നിങ്ങളെ ഭയചകിരാക്കുന്നുണ്ടോ? അതിനു സാധ്യയില്ല. നിങ്ങൾ സത്യത്തിൽ പുതിരായാലും ദീർഘകാമായി യഹോയെ സേവിക്കുന്നരായാലും ശരി, സാത്താന്യലോത്തിലെ ജീവിത്തിന്‍റെ ഒരു ഭാഗമാണ്‌ കഷ്ടപ്പാടും ദുരിവും എന്ന് നിങ്ങൾക്ക് അറിയാം.—വെളി. 12:12.

2. (എ) പൊതുവിൽ അപൂർണനുഷ്യരെയെല്ലാം ബാധിക്കുന്ന പ്രശ്‌നങ്ങൾക്കു പുറമേ ഏതുതരം കഷ്ടതയാണ്‌ ക്രിസ്‌ത്യാനികൾ നേരിടുന്നത്‌? (ലേഖനാരംത്തിലെ ചിത്രം കാണുക.) (ബി) നമ്മുടെ കഷ്ടതകളുടെ പിന്നിൽ പ്രവർത്തിക്കുന്നത്‌ ആരാണ്‌, നമുക്ക് അത്‌ എങ്ങനെ അറിയാം?

2 പൊതുവേ ‘മനുഷ്യർക്കു നേരിടുന്ന’ കഷ്ടതകൾക്ക്, അഥവാ അപൂർണനുഷ്യരെയെല്ലാം ബാധിക്കുന്ന സാധാപ്രശ്‌നങ്ങൾക്ക് പുറമേ മറ്റൊരുരം കഷ്ടതയുംകൂടെ ക്രിസ്‌ത്യാനികൾ അഭിമുഖീരിക്കുന്നു. (1 കൊരി. 10:13) എന്താണ്‌ അത്‌? വിട്ടുവീഴ്‌ചകൂടാതെ ദൈവല്‌പകൾ അനുസരിക്കുന്നതു നിമിത്തം അവർ നേരിടുന്ന കടുത്ത എതിർപ്പാണ്‌ അത്‌. യേശു തന്‍റെ അനുഗാമിളോടു പറഞ്ഞു: “അടിമ തന്‍റെ യജമാനെക്കാൾ വലിയല്ലെന്നു ഞാൻ പറഞ്ഞ വാക്ക് ഓർത്തുകൊള്ളുക. അവർ എന്നെ പീഡിപ്പിച്ചെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും.” (യോഹ. 15:20) ആരാണ്‌ അത്തരം പീഡനത്തിന്‍റെ പിന്നിൽ പ്രവർത്തിക്കുന്നത്‌? ആത്യന്തിമായി അത്‌ സാത്താനാണ്‌. ദൈവത്തെ ‘വിഴുങ്ങാനായി ചുറ്റിക്കുന്ന’ ഒരു “അലറുന്ന സിംഹ”മായാണ്‌ ബൈബിൾ അവനെ വർണിക്കുന്നത്‌. (1 പത്രോ. 5:8) യേശുവിന്‍റെ ശിഷ്യന്മാരുടെ നിർമലത തകർക്കാൻ, കൈയിൽ കിട്ടുന്ന എന്തും സാത്താൻ ഉപയോഗിക്കും. പൗലോസ്‌ അപ്പൊസ്‌തലന്‌ സംഭവിച്ചതിനെപ്പറ്റി ചിന്തിക്കുക.

 ലുസ്‌ത്രയിൽ നേരിട്ട കഷ്ടതകൾ

3-5. (എ) പൗലോസ്‌ ലുസ്‌ത്രയിൽവെച്ച് എന്തു കഷ്ടതയാണ്‌ നേരിട്ടത്‌? (ബി) ഭാവിയിൽ നേരിടാനിരിക്കുന്ന കഷ്ടതകളെക്കുറിച്ചുള്ള അവന്‍റെ സന്ദേശം ശിഷ്യന്മാരെ ബലപ്പെടുത്തുന്നതായിരുന്നത്‌ ഏതു വിധത്തിൽ?

3 വിശ്വാത്തെപ്രതി പൗലോസ്‌ പലവട്ടം പീഡനം സഹിച്ചിട്ടുണ്ട്. (2 കൊരി. 11:23-27) അതിലൊന്ന് ലുസ്‌ത്രയിൽവെച്ചായിരുന്നു. പൗലോസും കൂടെയുണ്ടായിരുന്ന ബർന്നബാസും ജന്മനാ മുടന്തനായിരുന്ന ഒരു മനുഷ്യനെ സുഖപ്പെടുത്തിപ്പോൾ ജനം അവരെ ദേവന്മാരായിക്കണ്ട് വാഴ്‌ത്തിസ്‌തുതിക്കാൻ തുടങ്ങി. ഹർഷോന്മത്തരായ ആ ജനക്കൂട്ടത്തോട്‌, തങ്ങളെ ആരാധിക്കരുതെന്ന് അവർക്ക് അപേക്ഷിക്കേണ്ടിന്നു! എന്നാൽ അധികം വൈകാതെ യഹൂദന്മാരായ എതിരാളികൾ അവിടെയെത്തി. അപഖ്യാതി പറഞ്ഞുത്തിക്കൊണ്ട് അവർ ആളുകളുടെ മനസ്സ് വിഷലിപ്‌തമാക്കി. അതോടെ കാറ്റ്‌ മാറിവീശി! ജനം പൗലോസിനെ കല്ലെറിയുയും മരിച്ചെന്നു കരുതി ഉപേക്ഷിക്കുയും ചെയ്‌തു.—പ്രവൃ. 14:8-19.

4 ദെർബ സന്ദർശിച്ചശേഷം പൗലോസും ബർന്നബാസും ‘ലുസ്‌ത്ര, ഇക്കോന്യ, അന്ത്യൊക്യ എന്നിവിങ്ങളിലേക്കു മടങ്ങിച്ചെന്ന്, “അനേകം കഷ്ടതകളിലൂടെയാണു നാം ദൈവരാജ്യത്തിൽ കടക്കേണ്ടത്‌” എന്നു പറഞ്ഞുകൊണ്ട് വിശ്വാത്തിൽ നിലനിൽക്കാൻ ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ച് അവരെ ബലപ്പെടുത്തി.’ (പ്രവൃ. 14:21, 22) ഒറ്റനോട്ടത്തിൽ, ആ പ്രസ്‌തായിൽ ഒരു പൊരുത്തക്കേട്‌ തോന്നിയേക്കാം. “അനേകം കഷ്ടതകളിലൂടെ” കടന്നുപോകും എന്നു പറയുന്നതിൽ പ്രോത്സാമായിട്ട് എന്താണുള്ളത്‌? അത്‌ ബുദ്ധിമുട്ടുള്ള ഒരു കാര്യല്ലേ? അങ്ങനെയെങ്കിൽപ്പിന്നെ, കൂടുതൽ കഷ്ടതകളെക്കുറിച്ച് മുൻകൂട്ടിപ്പയുന്ന ഒരു സന്ദേശത്തിലൂടെ പൗലോസും ബർന്നബാസും എങ്ങനെയാണ്‌ “ശിഷ്യന്മാരെ . . . ബലപ്പെടുത്തി”യത്‌?

5 പൗലോസിന്‍റെ വാക്കുകൾ ശ്രദ്ധാപൂർവം പരിശോധിച്ചാൽ ഉത്തരം അവിടെത്തന്നെയുണ്ട്. പൗലോസ്‌ കേവലം, “അനേകം കഷ്ടതകൾ നാം സഹിക്കണം” എന്നു പറയുയായിരുന്നില്ല. പകരം, “അനേകം കഷ്ടതകളിലൂടെയാണു നാം ദൈവരാജ്യത്തിൽ കടക്കേണ്ടത്‌” എന്നാണ്‌ അവൻ പറഞ്ഞത്‌. അതെ, വിശ്വസ്‌ത ജീവിതിയുടെ ശുഭകമായ അനന്തരലം എടുത്തുകാണിച്ചുകൊണ്ടായിരുന്നു പൗലോസ്‌ ശിഷ്യന്മാരെ ബലപ്പെടുത്തിയത്‌. ആ പ്രതിലം കേവലം ഒരു വ്യർഥങ്കല്‌പമായിരുന്നില്ല. “അന്ത്യത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടുംഎന്നുതന്നെയാണ്‌ യേശു പ്രസ്‌താവിച്ചത്‌.—മത്താ. 10:22.

6. സഹിച്ചുനിൽക്കുന്നവർക്ക് എന്തു പ്രതിമാണ്‌ കരുതിവെച്ചിരിക്കുന്നത്‌?

6 സഹിച്ചുനിൽക്കുന്നെങ്കിൽ നമുക്ക് തീർച്ചയായും പ്രതിമുണ്ട്. യേശുവിന്‍റെ സഹഭരണാധികാരിളെന്ന നിലയിൽ സ്വർഗത്തിലെ അമർത്യജീനാണ്‌ അഭിഷിക്തക്രിസ്‌ത്യാനികൾക്കുള്ള പ്രതിലം. “നീതി വസിക്കുന്ന” ഭൂമിയിൽ നിത്യജീനാണ്‌ “വേറെ ആടുക”ൾക്കുള്ള പ്രതിലം. (2 പത്രോ. 3:13; യോഹ. 10:16) എന്നുവരികിലും, പൗലോസ്‌ പറഞ്ഞതുപോലെ അതുവരേയും നമ്മൾ അനേകം കഷ്ടതകളിലൂടെ കടന്നുപോകേണ്ടിരും. നാം നേരിട്ടേക്കാവുന്ന രണ്ടുതരം പരിശോളെക്കുറിച്ച് നമുക്കു പരിചിന്തിക്കാം.

നേരിട്ടുള്ള ആക്രമങ്ങൾ

7. ഏതുതരം കഷ്ടതകളെയാണ്‌ നേരിട്ടുള്ള ആക്രമങ്ങൾ എന്നു പറയുന്നത്‌?

7 “ആളുകൾ നിങ്ങളെ ന്യായാധികൾക്ക് ഏൽപ്പിച്ചുകൊടുക്കും; നിങ്ങളെ സിനഗോഗുളിൽവെച്ചു തല്ലുകയും എന്‍റെ നാമംനിമിത്തം ദേശാധിതിളുടെയും രാജാക്കന്മാരുടെയും മുമ്പാകെ നിറുത്തുയും ചെയ്യും” എന്ന് യേശു മുൻകൂട്ടിപ്പഞ്ഞു. (മർക്കോ. 13:9) ആ വാക്കുകൾ സൂചിപ്പിക്കുന്നതുപോലെ, ചില ക്രിസ്‌ത്യാനികൾക്ക് ശാരീരിപീനം പോലെയുള്ള നേരിട്ടുള്ള ആക്രമണം നേരിടേണ്ടിരും. രാഷ്‌ട്രീയ-മത നേതാക്കന്മാരായിരുന്നേക്കാം അത്തരം പീഡനം ഇളക്കിവിടുന്നത്‌. (പ്രവൃ. 5:27, 28) വീണ്ടും, പൗലോസിന്‍റെ ദൃഷ്ടാന്തം പരിചിന്തിക്കുക. പീഡനത്തിന്‌ ഇരയാകുമെന്നോർത്ത്‌ അവൻ ഭയന്നുപിന്മാറിയോ? ഒരിക്കലുമില്ല.—പ്രവൃത്തികൾ 20:22, 23 വായിക്കുക.

8, 9. സഹിച്ചുനിൽക്കാൻ താൻ ദൃഢചിത്തനാണെന്ന് പൗലോസ്‌ പ്രകടമാക്കിയത്‌ എങ്ങനെ, നമ്മുടെ നാളിൽ ചിലർ അതേ നിശ്ചയദാർഢ്യം പ്രകടമാക്കിയിരിക്കുന്നത്‌ എങ്ങനെ?

8 സാത്താന്‍റെ നേരിട്ടുള്ള ആക്രമങ്ങളെ പൗലോസ്‌ ധീരതയോടെ നേരിട്ടു. അവൻ ഇങ്ങനെ പറഞ്ഞു: “എന്നാൽ എന്‍റെ ജീവൻ ഞാൻ ഒട്ടും പ്രിയപ്പെട്ടതായി കരുതുന്നില്ല. എന്‍റെ ഓട്ടം തികയ്‌ക്കമെന്നും ദൈവകൃയെക്കുറിച്ചുള്ള സുവിശേത്തിനു സമഗ്രസാക്ഷ്യം നൽകേണ്ടതിന്‌ കർത്താവായ യേശു എന്നെ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കമെന്നും മാത്രമേ എനിക്കുള്ളൂ.” (പ്രവൃ. 20:24) അതെ, പീഡനഭീതിയിൽ പൗലോസ്‌ ഭയന്നുപിന്മാറിയില്ല. മറിച്ച്, എന്തൊക്കെ സംഭവിച്ചാലും സഹിച്ചുനിൽക്കാൻ അവൻ ദൃഢചിത്തനായിരുന്നു. സകല കഷ്ടതകൾക്കും മധ്യേ “സമഗ്രസാക്ഷ്യം” നൽകുക എന്നതിലായിരുന്നു അവന്‍റെ മുഖ്യശ്രദ്ധ.

9 ഇന്നും നമ്മുടെ അനേകം സഹോരീഹോന്മാർ അതേ നിശ്ചയദാർഢ്യം പ്രദർശിപ്പിച്ചിരിക്കുന്നു. ഉദാഹത്തിന്‌, ഒരു രാജ്യത്ത്‌ ക്രിസ്‌തീനിഷ്‌പക്ഷത നിമിത്തം ചില സാക്ഷികൾ 20 വർഷത്തോളം കാരാഗൃജീവിതം സഹിച്ചുനിന്നു. ‘മനസ്സാക്ഷിമായ വിസമ്മതം’ പ്രകടിപ്പിക്കാനുള്ള അവകാശം ആ രാജ്യത്തിന്‍റെ നിയമസംഹിയിൽ  എങ്ങുമില്ലാഞ്ഞതു നിമിത്തം ഒരിക്കൽപ്പോലും ഈ സാക്ഷിളുടെ കാര്യം അവർ വിചായ്‌ക്ക് എടുത്തില്ല. ജയിലിൽ അവരെ സന്ദർശിക്കാൻ കുടുംബാംങ്ങളെപ്പോലും അധികാരികൾ അനുവദിച്ചിരുന്നില്ല. തടവിലായിരുന്ന ചിലരെ മർദിക്കുയും പലവിധ ക്രൂരകൾക്ക് വിധേമാക്കുയും ചെയ്‌തു.

10. പെട്ടെന്ന് ഉയർന്നുരുന്ന കഷ്ടതകൾ നാം പേടിക്കേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്?

10 ലോകത്തിന്‍റെ മറ്റു ചില ഭാഗങ്ങളിൽ നമ്മുടെ സഹോങ്ങൾ പെട്ടെന്ന് ഉയർന്നുരുന്ന കഷ്ടതകൾ സഹിച്ചുനിൽക്കുന്നു. നിങ്ങൾക്ക് അങ്ങനെ സംഭവിക്കുന്നക്ഷം ഒരിക്കലും ഭയത്തിന്‌ വശംവരാരുത്‌. യോസേഫിനെക്കുറിച്ച് ചിന്തിക്കുക. അവൻ അടിമയായി വിൽക്കപ്പെട്ടു. പക്ഷേ, “അവന്‍റെ എല്ലാ കഷ്ടതകളിൽനിന്നും ദൈവം അവനെ വിടുവി”ച്ചു. (പ്രവൃ. 7:9, 10) നിങ്ങൾക്കുവേണ്ടിയും അതുതന്നെ ചെയ്യാൻ യഹോയ്‌ക്കു കഴിയും. “തന്‍റെ ഭക്തന്മാരെ എങ്ങനെ പരീക്ഷളിൽനിന്നു വിടുവിക്കമെ”ന്ന് യഹോയ്‌ക്ക് അറിയാം എന്ന് ഒരിക്കലും മറക്കരുത്‌. (2 പത്രോ. 2:9) ഈ ദുഷ്ടലോത്തിൽനിന്ന് നമ്മെ വിടുവിക്കാനും തന്‍റെ രാജ്യത്തിൻകീഴിൽ നിത്യജീവൻ ആസ്വദിക്കാനായി നമ്മെ ഉയർത്താനും യഹോയ്‌ക്കാകും എന്ന് തിരിച്ചറിഞ്ഞുകൊണ്ട് നിങ്ങൾ തുടർന്നും അവനിൽ ആശ്രയം അർപ്പിക്കുമോ? അങ്ങനെ ചെയ്‌തുകൊണ്ട് ധൈര്യപൂർവം പീഡനങ്ങളെ നേരിടാൻ നിങ്ങൾക്ക് സകല കാരണവുമുണ്ട്.—1 പത്രോ. 5:8, 9.

തന്ത്രപമായ ആക്രമങ്ങൾ

11. നേരിട്ടുള്ള ആക്രമത്തിൽനിന്ന് ഗൂഢമായ ആക്രമണം എങ്ങനെ വ്യത്യാപ്പെട്ടിരിക്കുന്നു?

11 നാം അഭിമുഖീരിച്ചേക്കാവുന്ന മറ്റൊരുരം കഷ്ടത നേരിട്ടല്ലാത്ത അഥവാ തന്ത്രപമായ ആക്രമമാണ്‌. ശാരീരിപീമാകുന്ന നേരിട്ടുള്ള ആക്രമത്തിൽനിന്ന് ഇത്‌ എങ്ങനെയാണ്‌ വ്യത്യാപ്പെട്ടിരിക്കുന്നത്‌? നൊടിയിയിൽ നിങ്ങളുടെ വീട്‌ തകർത്തെറിഞ്ഞുകൊണ്ട് ആഞ്ഞടിക്കുന്ന ചുഴലിക്കൊടുങ്കാറ്റുപോലെയാണ്‌ നേരിട്ടുള്ള ആക്രമങ്ങൾ. എന്നാൽ തന്ത്രപമായ ആക്രമങ്ങളാട്ടെ, ഒരു ചിതൽപ്പറ്റം അല്‌പാല്‌പമായി നിങ്ങളുടെ വീട്‌ തിന്നുതീർക്കുന്നതുപോലെയാണ്‌, ഒരുനാൾ അത്‌ ഒന്നാകെ നിലംപൊത്തുന്നു. രണ്ടാമത്‌ പറഞ്ഞ സാഹചര്യത്തിൽ, അവസാനിമിഷംരെയും ഒരു വ്യക്തി അപകടം തിരിച്ചറിയാതെപോയേക്കാം.

12. (എ) സാത്താന്‍റെ ഗൂഢതന്ത്രങ്ങളിൽ ഒരെണ്ണം ഏത്‌, അത്‌ വളരെ ഫലപ്രമായിരിക്കുന്നത്‌ എന്തുകൊണ്ട്? (ബി) നിരുത്സാഹം പൗലോസിനെ ബാധിച്ചത്‌ എങ്ങനെ?

12 പീഡനം അഴിച്ചുവിട്ടുകൊണ്ട് നേരിട്ടുള്ള ആക്രമത്തിലൂടെ ആയാലും സാവധാനം വിശ്വാസം ചിതലരിക്കുന്നതുപോലുള്ള തന്ത്രപമായ ആക്രമത്തിലൂടെ ആയാലും യഹോയുമായുള്ള നിങ്ങളുടെ ബന്ധം തകർക്കാനാണ്‌ സാത്താൻ ആഗ്രഹിക്കുന്നത്‌. സാത്താൻ ഉപയോഗിക്കുന്ന ഏറ്റവും ഫലപ്രമായ ഗൂഢതന്ത്രങ്ങളിൽ ഒന്ന് നിരുത്സാമാണ്‌. തനിക്ക് ചിലപ്പോഴൊക്കെ കടുത്ത നിരുത്സാഹം തോന്നിയിട്ടുണ്ടെന്ന് പൗലോസ്‌ അപ്പൊസ്‌തലൻ സമ്മതിക്കുന്നുണ്ട്. (റോമർ 7:21-24 വായിക്കുക.) ആത്മീയാർഥത്തിൽ ഒരു ‘അതികാനും’ സാധ്യനുരിച്ച് ഒന്നാം നൂറ്റാണ്ടിലെ ഭരണസംത്തിലെ ഒരു അംഗവുമായിരുന്ന പൗലോസ്‌ തന്നെക്കുറിച്ചുന്നെ താൻ ഒരു “അരിഷ്ടനുഷ്യൻ” എന്ന് പരാമർശിച്ചത്‌ എന്തുകൊണ്ടായിരിക്കും? തന്‍റെ അപൂർണകൾ നിമിത്തമാണ്‌ തനിക്ക് അങ്ങനെ തോന്നിതെന്ന് പൗലോസ്‌ പറഞ്ഞു. അവൻ വാസ്‌തത്തിൽ ശരിയായത്‌ ചെയ്യാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ അതിനെതിരെ മറ്റൊരു ശക്തി പ്രവർത്തിക്കുന്നതായി അവന്‌ അനുഭപ്പെട്ടു. അത്തരം വികാങ്ങളുമായി നിങ്ങൾക്ക് ചിലപ്പോഴൊക്കെ മല്ലടിക്കേണ്ടിരുന്നുണ്ടെങ്കിൽ, പൗലോസ്‌ അപ്പൊസ്‌തനുപോലും സമാനമായ വെല്ലുവിളി നേരിടേണ്ടതുണ്ടായിരുന്നു എന്ന് അറിയുന്നത്‌ ആശ്വാല്ലേ?

13, 14. (എ) ദൈവത്തിൽ ചിലർ നിരുത്സാഹിരായിത്തീരാനുള്ള ചില കാരണങ്ങൾ ഏവ? (ബി) നമ്മുടെ വിശ്വാസം തകർന്നുകാണാൻ ആഗ്രഹിക്കുന്നത്‌ ആരാണ്‌, എന്തുകൊണ്ട്?

13 നമ്മുടെ അനേകം സഹോരീഹോന്മാർക്ക് ചിലപ്പോഴെങ്കിലും നിരുത്സാവും ഉത്‌കണ്‌ഠയും വിലകെട്ടരാണെന്ന തോന്നലും ഒക്കെ അനുഭപ്പെടാറുണ്ട്. ഉദാഹത്തിന്‌, തീക്ഷ്ണയുള്ള ഒരു പയനിയർ സഹോരിയുടെ കാര്യമെടുക്കുക. നമുക്ക് അവളെ ദെബോര എന്നു വിളിക്കാം. അവൾ ഇങ്ങനെ പറയുന്നു: “ചെയ്‌തുപോയ തെറ്റിനെക്കുറിച്ചുള്ള ചിന്ത എനിക്ക് ഒഴിവാക്കാനാകുന്നില്ല. അത്‌ ഓർക്കുന്തോറും കുറ്റബോധം ഏറുകയാണ്‌. ചെയ്‌തുകൂട്ടിതെല്ലാം ഓർക്കുമ്പോൾ ആർക്കും, യഹോയ്‌ക്കുപോലും, എന്നെ ഒരിക്കലും സ്‌നേഹിക്കാനാകില്ല എന്നു തോന്നിപ്പോകുന്നു.”

14 ദെബോയെപ്പോലെ, തീക്ഷ്ണരായ ചില ദൈവദാസർ നിരുത്സാഹിരാകുന്നതിന്‍റെ കാരണം എന്താണ്‌? അതിന്‌ പല കാരണങ്ങളുണ്ടായിരിക്കാം. ചിലർക്ക് തങ്ങളെക്കുറിച്ചും തങ്ങളുടെ ജീവിസാര്യങ്ങളെക്കുറിച്ചും എപ്പോഴും നിഷേധാത്മമായി ചിന്തിക്കാനുള്ള പ്രവണയുണ്ടായിരിക്കാം. (സദൃ. 15:15) മറ്റു ചിലരെ സംബന്ധിച്ചിത്തോളം, വൈകാരികാസ്ഥയെ നിയന്ത്രിക്കുന്ന ഗ്രന്ഥിളുടെയും മറ്റും ക്രമക്കേടു നിമിത്തമായിരിക്കാം നിഷേധാത്മചിന്തകൾ ഉടലെടുക്കുന്നത്‌. കാരണം എന്തുതന്നെയാണെങ്കിലും, അത്തരം വികാങ്ങളെ മുതലെടുക്കാൻ ആഗ്രഹിക്കുന്നത്‌ ആരാണെന്ന് നാം മറക്കരുത്‌. നമ്മൾ നിരുത്സാഹിരായിത്തീർന്ന്  എല്ലാം ഇട്ടെറിഞ്ഞിട്ട് പോകമെന്ന് ആഗ്രഹിക്കുന്നത്‌ ആരാണ്‌? തന്‍റെ മുന്നിലുള്ള ഘോരമായ കുറ്റവിധിയുടെ ഭീതിമായ മാനസികാവസ്ഥ നിങ്ങളും അനുഭവിക്കാൻ ഇടയാമെന്ന് ആഗ്രഹിക്കുന്നത്‌ ആരാണ്‌? (വെളി. 20:10) നിസ്സംമായും അത്‌ സാത്താനാണ്‌. യാഥാർഥ്യം ഇതാണ്‌: നേരിട്ടുള്ള ആക്രമമായാലും കുറെക്കൂടെ തന്ത്രപമായ ആക്രമമായാലും സാത്താന്‍റെ ലക്ഷ്യം ഒന്നുതന്നെയാണ്‌—നമ്മെ ഉത്‌കണ്‌ഠാകുരാക്കുക, നമ്മുടെ തീക്ഷ്ണത കെടുത്തിക്കയുക, നാം മടുത്തുപിന്മാറാൻ ഇടയാക്കുക. അതുകൊണ്ട് അബദ്ധം പിണയരുത്‌, ദൈവനം എല്ലായ്‌പോഴും ഒരു ആത്മീയ യുദ്ധക്കത്തിലാണെന്ന കാര്യം നാം മറന്നുപോരുത്‌!

15. എന്തായിരിക്കണം 2 കൊരിന്ത്യർ 4:16, 17 അനുസരിച്ച് നമ്മുടെ ദൃഢനിശ്ചയം?

15 പോരാട്ടത്തിൽനിന്ന് മടുത്തുപിന്മാറുയില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക. പ്രതിത്തിൽ നിങ്ങളുടെ മനസ്സു പതിപ്പിക്കുക. കൊരിന്തിലെ ക്രിസ്‌ത്യാനികൾക്ക് പൗലോസ്‌ ഇങ്ങനെ എഴുതി: “ഞങ്ങൾ മടുത്തുപിന്മാറുന്നില്ല. ഞങ്ങളിലെ ബാഹ്യനുഷ്യൻ ക്ഷയിച്ചുകൊണ്ടിരിക്കുന്നെങ്കിലും ആന്തരിനുഷ്യൻ നാൾക്കുനാൾ പുതുക്കം പ്രാപിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ ക്ഷണികവും നിസ്സാവുമായ കഷ്ടത അത്യന്തം ഗാംഭീര്യമാർന്ന നിത്യതേജസ്സ് ഞങ്ങൾക്കു നേടിത്തരുന്നു.”—2 കൊരി. 4:16, 17.

കഷ്ടതകൾ നേരിടാൻ ഇപ്പോൾത്തന്നെ തയ്യാറെടുക്കു

ആബാലവൃദ്ധം ക്രിസ്‌ത്യാനിളും തങ്ങളുടെ വിശ്വാത്തിനായി പ്രതിവാദം ചെയ്യാൻ പരിശീത്തിൽ ഏർപ്പെടുന്നു (16-‍ാ‍ം ഖണ്ഡിക കാണുക)

16. കഷ്ടതകൾ നേരിടാനായി ഇപ്പോൾ തയ്യാറെടുക്കുന്നത്‌ പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്?

16 നമ്മൾ കണ്ടുകഴിഞ്ഞതുപോലെ സാത്താന്‍റെ ആവനാഴിയിൽ അനേകം ‘കുടിന്ത്രങ്ങൾ’ ഉണ്ട്. (എഫെ. 6:11) 1 പത്രോസ്‌ 5:9-ൽ കാണുന്ന ഉദ്‌ബോനം നാം ഓരോരുത്തരും പിൻപറ്റേണ്ടതാണ്‌: “വിശ്വാത്തിൽ ഉറപ്പുള്ളരായി അവനോട്‌ എതിർത്തുനിൽക്കുവിൻ.” അതിനായി നമുക്ക് എന്തു ചെയ്യാൻ കഴിയും? നാം നമ്മുടെ മനസ്സിനെയും ഹൃദയത്തെയും ഇപ്പോൾത്തന്നെ ഒരുക്കേണ്ടത്‌ പ്രധാമാണ്‌. അങ്ങനെയാകുമ്പോൾ ശരി ചെയ്യുന്നതിന്‌ നാം സജ്ജരായിരിക്കും. അതിനെ ഇങ്ങനെ ദൃഷ്ടാന്തീരിക്കാം: ഒരു യുദ്ധഭീണിയുണ്ടാകുന്നതിനും വളരെ മുമ്പേന്നെ പട്ടാളക്കാർ കഠിനമായ പരിശീമുളിൽ ക്രമമായി ഏർപ്പെടാറുണ്ട്. യഹോയുടെ ആത്മീയസൈന്യത്തിന്‍റെ കാര്യത്തിലും അങ്ങനെന്നെയാണ്‌. ഭാവിയിൽ നമ്മുടെ പോരാട്ടത്തിൽ എന്തൊക്കെ ഉൾപ്പെട്ടേക്കാമെന്ന് നമുക്ക് അറിയില്ല. അതുകൊണ്ടുന്നെ, താരതമ്യേന സമാധാമായ സമയത്ത്‌ അവശ്യംവേണ്ട ചില പരിശീങ്ങളിൽ ഏർപ്പെടുന്നത്‌  ബുദ്ധിയായിരിക്കില്ലേ? കൊരിന്ത്യർക്ക് പൗലോസ്‌ ഇങ്ങനെ എഴുതി: “നിങ്ങൾ വിശ്വാത്തിൽ നിലനിൽക്കുന്നുവോയെന്ന് പരിശോധിച്ചുകൊണ്ടിരിക്കുവിൻ; നിങ്ങളെത്തന്നെ ശോധചെയ്‌തുകൊണ്ടിരിക്കുവിൻ.”—2 കൊരി. 13:5.

17-19. (എ) ഏതെല്ലാം വിധങ്ങളിൽ നമുക്ക് ആത്മപരിശോധന നടത്താനാകും? (ബി) സ്‌കൂളിൽ തങ്ങളുടെ വിശ്വാത്തിനുവേണ്ടി പ്രതിവാദം ചെയ്യാൻ ചെറുപ്പക്കാർക്ക് എങ്ങനെ തയ്യാറെടുക്കാനാകും?

17 ഗൗരവപൂർവം ഒരു ആത്മപരിശോധന നടത്തുന്നതാണ്‌ പൗലോസിന്‍റെ ആ നിശ്ശ്വസ്‌തബുദ്ധിയുദേശം നമുക്ക് പിൻപറ്റാനാകുന്ന ഒരു മാർഗം. പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ നിങ്ങളോടുന്നെ ചോദിക്കുക: ‘ഞാൻ പ്രാർഥയിൽ ഉറ്റിരിക്കുന്നുണ്ടോ? മറ്റുള്ളരിൽനിന്ന് സമ്മർദം നേരിടുമ്പോൾ ഞാൻ മനുഷ്യരെക്കാൾ അധികം ദൈവത്തെ ഭരണാധികാരിയായി അനുസരിക്കുന്നുണ്ടോ? ക്രിസ്‌തീയോങ്ങൾക്ക് ഞാൻ ക്രമമായി ഹാജരാകുന്നുണ്ടോ? എന്‍റെ വിശ്വാങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള ധൈര്യം എനിക്കുണ്ടോ? സഹവിശ്വാസികൾ എന്‍റെ കുറവുളുമായി പൊരുത്തപ്പെടുന്നതുപോലെ അവരുടെ കുറവുളുമായി പൊരുത്തപ്പെടാൻ ഞാൻ ശരിക്കും ശ്രമിക്കുന്നുണ്ടോ? പ്രാദേശിയിലും ലോകവ്യാമായുള്ള സഭയിലും നേതൃത്വമെടുക്കുന്നവർക്ക് ഞാൻ കീഴ്‌പെട്ടിരിക്കുന്നുണ്ടോ?’

18 വിശ്വാത്തിനുവേണ്ടി സധൈര്യം പ്രതിവാദം ചെയ്യുന്നതിനെയും മറ്റുള്ളരിൽനിന്നുള്ള സമ്മർദങ്ങൾ ചെറുത്തുനിൽക്കുന്നതിനെയും കുറിച്ചുള്ളയായിരുന്നു മേൽപ്പറഞ്ഞ ചോദ്യങ്ങളിൽ രണ്ടെണ്ണം എന്നത്‌ ശ്രദ്ധിക്കുക. നമ്മുടെ ഒട്ടനവധി യുവജങ്ങൾക്ക് സ്‌കൂളിൽ അങ്ങനെ ചെയ്യേണ്ടതായിട്ടുണ്ട്. നാണക്കേടോ പരിഭ്രമോ കൂടാതെ തങ്ങളുടെ വിശ്വാങ്ങൾക്കായി ഉറച്ച നിലപാടു സ്വീകരിക്കാൻ അവർ പഠിച്ചിരിക്കുന്നു. അതെ, അവർ ധൈര്യത്തോടെ സംസാരിക്കുന്നു. ഇക്കാര്യത്തിൽ സഹായമായ നിർദേങ്ങൾ നമ്മുടെ മാസിളിൽ പ്രസിദ്ധീരിച്ചിട്ടുണ്ട്. ഉദാഹത്തിന്‌, 2009 ഒക്‌ടോബർ-ഡിസംബർ ഉണരുക!-യിലെ ഒരു നിർദേശം പരിചിന്തിക്കുക. “പരിണാത്തിൽ വിശ്വസിക്കാത്തത്‌ എന്തുകൊണ്ടാണ്‌?” എന്ന് ചോദിക്കുന്ന ഒരു സഹപാഠിയോട്‌ നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാനായേക്കും: “ശാസ്‌ത്രജ്ഞന്മാർക്കിയിൽത്തന്നെ യോജിപ്പില്ലാത്ത ഒരു കാര്യം ഞാൻ എങ്ങനെ വിശ്വസിക്കും?” മാതാപിതാക്കളേ, നിങ്ങളുടെ കുട്ടിളോടൊത്ത്‌ പരിശീസെനുകൾ നടത്തുക. അങ്ങനെയെങ്കിൽ, സഹപാഠിളിൽനിന്നുള്ള അത്തരം സമ്മർദങ്ങളെ നേരിടുന്നതിന്‌ അവർ സജ്ജരായിരിക്കും.

19 ധൈര്യത്തോടെ സംസാരിക്കുന്നതോ യഹോവ ആവശ്യപ്പെടുന്ന മറ്റു കാര്യങ്ങൾ ചെയ്യുന്നതോ എല്ലായ്‌പോഴും എളുപ്പല്ലെന്നത്‌ ശരിയാണ്‌. പകൽമുഴുവൻ പണിയെടുത്തശേഷം വൈകിട്ടത്തെ യോഗങ്ങൾക്ക് പോകമെങ്കിൽ നമ്മുടെ പക്ഷത്ത്‌ കഠിനശ്രമംന്നെ വേണ്ടിന്നേക്കാം. വയൽസേത്തിന്‌ പോകാനായി രാവിലെ നേരത്തേ ഉണർന്നെഴുന്നേൽക്കാനും ശ്രമം ആവശ്യമായിരുന്നേക്കാം. എന്നാൽ ഒന്നോർക്കുക: നല്ല ആത്മീയശീങ്ങൾ നിങ്ങൾ ഇന്നേ വളർത്തിയെടുത്തിട്ടുണ്ടെങ്കിൽ, നാളെ വലിയ പരിശോകൾ വരുമ്പോൾ അവയെ നേരിടുന്നത്‌ നിങ്ങൾക്ക് ഏറെ എളുപ്പമായിരിക്കും.

20, 21. (എ) മറുവിയെക്കുറിച്ച് ധ്യാനിക്കുന്നത്‌ നിഷേധാത്മചിന്തളെ തരണം ചെയ്യാൻ സഹായിക്കുന്നത്‌ എങ്ങനെ? (ബി) കഷ്ടതകളെക്കുറിച്ച് നാം ഹൃദയത്തിൽ എന്ത് നിശ്ചയിച്ചുയ്‌ക്കണം?

20 എന്നാൽ സാത്താന്‍റെ തന്ത്രപമായ ആക്രമങ്ങളുടെ കാര്യത്തിലോ? ദൃഷ്ടാന്തത്തിന്‌, നിരുത്സാത്തെ നമുക്ക് എങ്ങനെ തരണംചെയ്യാൻ കഴിയും? അതിനുള്ള ഏറ്റവും ശക്തമായ ഒരു മാർഗം മറുവിയെക്കുറിച്ച് ധ്യാനിക്കുക എന്നതാണ്‌. അപ്പൊസ്‌തനായ പൗലോസ്‌ അതാണ്‌ ചെയ്‌തത്‌. പലപ്പോഴും താൻ അരിഷ്ടനുഷ്യൻ എന്ന് അവനു തോന്നിയിരുന്നു. എന്നാൽ, ക്രിസ്‌തു മരിച്ചത്‌ പൂർണരായ മനുഷ്യർക്കു വേണ്ടിയല്ല, പിന്നെയോ പാപികൾക്കു വേണ്ടിയാണെന്ന് അവന്‌ അറിയാമായിരുന്നു. ആ പാപിളിൽ ഒരാളായിരുന്നു പൗലോസ്‌. അവൻ ഇങ്ങനെ എഴുതി: “ഞാൻ ഇപ്പോൾ ജീവിക്കുന്നത്‌ എന്നെ സ്‌നേഹിച്ച് എനിക്കുവേണ്ടി തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്ത മനുഷ്യപുത്രനിലുള്ള വിശ്വാത്താലാണ്‌.” (ഗലാ. 2:20) അതെ, പൗലോസ്‌ മറുവിക്രമീണത്തെ വിലമതിപ്പോടെ സ്വീകരിച്ചു. മറുവില എന്നത്‌ തനിക്കുവേണ്ടിയുള്ള വ്യക്തിമായ ഒരു കരുതലാണെന്ന് അവൻ തിരിച്ചറിഞ്ഞു.

21 അതെ, ‘ദൈവം എനിക്കുവേണ്ടി വ്യക്തിമായി നൽകിയ ഒരു സമ്മാനമാണ്‌ മറുവില’ എന്ന വീക്ഷണം നിങ്ങളെ അത്യധികം സഹായിക്കും. അതിന്‍റെ അർഥം നിരുത്സാഹം പൊടുന്നനെ അപ്രത്യക്ഷമാകുമെന്നല്ല. നമ്മിൽ ചിലർക്ക് പുതിലോകംരെയും ഈ ഒളിയാക്രത്തെ ചെറുത്തുനിൽക്കേണ്ടതുണ്ടായിരുന്നേക്കാം. എന്നാൽ ഒരു കാര്യം ഓർക്കുക: പിന്മാറാതെ പിടിച്ചുനിൽക്കുന്നവർക്കേ സമ്മാനമുള്ളൂ. ദൈവരാജ്യം സമാധാനം സംസ്ഥാപിക്കുയും വിശ്വസ്‌തരായ സകല മനുഷ്യരെയും പൂർണയിലേക്ക് പുനഃസ്ഥിതീരിക്കുയും ചെയ്യുന്ന ആ മഹനീദിത്തോട്‌ നാം ഏറ്റവും അടുത്തെത്തിയിരിക്കുയാണ്‌. അനേകം കഷ്ടതകളിലൂടെയാണെങ്കിലും ആ രാജ്യത്തിലേക്ക് കടക്കുമെന്ന് നിശ്ചയിച്ചുയ്‌ക്കുക.