വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2014 സെപ്റ്റംബര്‍ 

2014 ഒക്‌ടോ​ബർ 27 മുതൽ നവംബർ 30 വരെയുള്ള ആഴ്‌ച​ക​ളി​ലേ​ക്കു​ള്ള അധ്യയ​ന​ലേ​ഖ​ന​ങ്ങൾ ഈ ലക്കത്തിൽ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

സത്യം കണ്ടെത്തി​യെന്ന് നിങ്ങൾക്ക് ബോധ്യ​മു​ണ്ടോ? എന്തു​കൊണ്ട്?

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പക്കൽ സത്യമു​ണ്ടെന്ന് അനേകർക്ക് ബോധ്യം വന്നിരി​ക്കു​ന്ന​തി​ന്‍റെ ചില കാരണങ്ങൾ ഈ ലേഖനം വിശദീ​ക​രി​ക്കും​. തങ്ങളുടെ പക്കൽ സത്യമു​ണ്ടെന്ന് സാക്ഷി​കൾക്കു​ത​ന്നെ ബോധ്യ​മു​ള്ള​തി​ന്‍റെ കാരണ​ങ്ങ​ളും​ നാം പരിചി​ന്തി​ക്കും​.

‘അനേകം കഷ്ടതകൾക്കു’ മധ്യേ​യും​ ദൈവത്തെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ക

സാത്താന്‍റെ ലോക​ത്തിൽ ജീവി​ക്കു​ന്ന​തി​നാൽ സകലരും കഷ്ടതക​ളി​ലൂ​ടെ കടന്നു​പോ​കു​ന്നു. സാത്താന്‍റെ ചില ആക്രമ​ണ​വി​ധ​ങ്ങൾ ഏതൊ​ക്കെ​യാണ്‌? അവയെ നേരി​ടാ​നാ​യി നമുക്ക് എങ്ങനെ ഒരുങ്ങാൻ കഴിയും?

മാതാ​പി​താ​ക്ക​ളേ, കുഞ്ഞാ​ടു​ക​ളെ​പ്പോ​ലെ നിങ്ങളു​ടെ മക്കളെ മേയ്‌ക്കു​ക

“യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും​ അവന്‍റെ ചിന്തകൾക്ക് അനുസൃ​ത​മാ​യും​” മക്കളെ വളർത്തി​ക്കൊ​ണ്ടു​വ​രാ​നുള്ള ഉത്തരവാ​ദി​ത്വം​ മാതാ​പി​താ​ക്കൾക്കുണ്ട്. (എഫെസ്യർ 6:4) യഹോ​വ​യെ സ്‌നേ​ഹി​ക്കാൻ മക്കളെ സഹായി​ച്ചു​കൊണ്ട് അവർക്ക് ഇടയവേല നടത്താൻ കഴിയുന്ന മൂന്ന് മാർഗങ്ങൾ ഈ ലേഖനം ചർച്ച ചെയ്യുന്നു.

വായന​ക്കാ​രിൽനി​ന്നു​ള്ള ചോദ്യ​ങ്ങൾ

സങ്കീർത്ത​നം 37:25-ലെ ദാവീ​ദി​ന്‍റെ വാക്കു​ക​ളും​ മത്തായി 6:33-ലെ യേശു​വി​ന്‍റെ വാക്കു​ക​ളും​ ഒരു ക്രിസ്‌ത്യാ​നിക്ക് ഒരിക്കൽപ്പോ​ലും​ ഭക്ഷണത്തി​നു മുട്ടു​വ​രാൻ യഹോവ അനുവ​ദി​ക്കി​ല്ലെന്ന് അർഥമാ​ക്കു​ന്നു​ണ്ടോ?

അവസാന ശത്രു​വാ​യിട്ട് മരണത്തെ നീക്കം ചെയ്യുന്നു

മരണവും അതി​ലേ​ക്കു നയിക്കുന്ന സകല കാര്യ​ങ്ങ​ളും​ കടുത്ത​ദു​രി​ത​ങ്ങൾക്ക് ഇടയാ​ക്കു​ന്നു. ആളുകൾ മരിക്കു​ന്നത്‌ എന്തു​കൊണ്ട്? ‘അവസാ​ന​ത്തെ ശത്രു​വാ​യിട്ട് മരണം നീക്കം ചെയ്യ​പ്പെ​ടു​ന്നത്‌’ എങ്ങനെ? (1 കൊരി​ന്ത്യർ 15:26) ഈ ചോദ്യ​ങ്ങൾക്കു​ള്ള ഉത്തരങ്ങ​ളിൽ യഹോ​വ​യു​ടെ നീതി​യും​ ജ്ഞാനവും വിശേ​ഷാൽ സ്‌നേ​ഹ​വും​ പ്രദീ​പ്‌ത​മാ​കു​ന്നത്‌ എങ്ങനെ​യെന്ന് കാണുക.

മുഴു​സ​മ​യ​സേ​വ​ക​രെ ഓർക്കുക

യഹോ​വ​യു​ടെ ആരാധ​ക​രിൽ അനേകർ മുഴു​സ​മ​യ​സേ​വ​ന​ത്തിൽ കഠിന​വേല ചെയ്യുന്നു. അവരുടെ “വിശ്വാ​സ​ത്തി​ന്‍റെ ഫലമായ പ്രവൃ​ത്തി​യും​ സ്‌നേ​ഹ​പ്ര​ചോ​ദി​ത​മായ പ്രയത്‌ന​വും​” ഓർക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും?—1 തെസ്സ​ലോ​നി​ക്യർ 1:3.