വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ആഗസ്റ്റ് 

യഹോവ നമ്മോട്‌ അടുത്തുരുന്നത്‌ എങ്ങനെ?

യഹോവ നമ്മോട്‌ അടുത്തുരുന്നത്‌ എങ്ങനെ?

“ദൈവത്തോട്‌ അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട്‌ അടുത്തു വരും.”—യാക്കോ. 4:8.

1. മനുഷ്യമായ എന്ത് ആഗ്രഹമാണ്‌ നമുക്കെല്ലാം ഉള്ളത്‌, അത്‌ ആർക്ക് തൃപ്‌തിപ്പെടുത്താനാകും?

മറ്റുള്ളരുമായി അടുപ്പവും സ്‌നേന്ധവും ആസ്വദിക്കാനുള്ള അദമ്യമായ ഒരു ആഗ്രഹം മനുഷ്യമാണ്‌. പരസ്‌പരം നന്നായി മനസ്സിലാക്കുയും ഉറ്റു സ്‌നേഹിക്കുയും ചെയ്യുന്നരെക്കുറിച്ച് ‘അവർ തമ്മിൽ നല്ല അടുപ്പത്തിലാണ്‌’ എന്ന് നാം പറയാറുണ്ട്. നമ്മെ മനസ്സിലാക്കുയും വിലമതിക്കുയും സ്‌നേഹിക്കുയും ചെയ്യുന്ന കുടുംബാംങ്ങളോടും സുഹൃത്തുക്കളോടും ഉള്ള നമ്മുടെ സ്‌നേന്ധങ്ങൾ സ്വാഭാവിമായും നമ്മുടെ മേൽ ക്രിയാത്മമായ ഒരു പ്രഭാവം ചെലുത്തുന്നു. എന്നാൽ നാം വളർത്തിയെടുക്കേണ്ട ഏറ്റവും ഉറ്റബന്ധം നമ്മുടെ മഹാസ്രഷ്ടാവിനോടായിരിക്കണം.—സഭാ. 12:1.

2. യഹോവ നമുക്ക് എന്തു വാഗ്‌ദാനം നൽകുന്നു, എന്നാൽ അനേകം ആളുകൾ അതു വിശ്വസിക്കാത്തത്‌ എന്തുകൊണ്ട്?

2 നാം യഹോയോട്‌ ‘അടുത്തു ചെല്ലാൻ’ അവൻ തന്‍റെ വചനത്തിലൂടെ നമ്മോട്‌ ആവശ്യപ്പെടുന്നു, നാം അങ്ങനെ ചെയ്യുന്നെങ്കിൽ നമ്മോട്‌ ‘അടുത്തു വരാം’ എന്ന് അവൻ വാഗ്‌ദാവും ചെയ്യുന്നു. (യാക്കോ. 4:8) എത്ര ഹൃദയോഷ്‌മമായ ഒരു ആശയമാണ്‌ അത്‌! പക്ഷേ, ദൈവം തങ്ങളോട്‌ അടുത്തുരാൻ ആഗ്രഹിക്കുന്നു എന്നൊക്കെ വിശ്വസിക്കുന്നത്‌ യാഥാർഥ്യത്തിനു നിരക്കാത്തതാണെന്ന് അനേകർ കരുതുന്നു. മാത്രവുമല്ല, ദൈവത്തോട്‌ അടുത്തുചെല്ലാൻ തങ്ങൾ അയോഗ്യരാണെന്നും അടുത്തു ചെല്ലാനാകാത്തവിധം ദൈവം അകലെയാണെന്നും അവർക്ക് തോന്നുന്നു. എന്നാൽ യഹോയുമായി ഒരു ഉറ്റസഖിത്വം ശരിക്കും സാധ്യമാണോ?

3. യഹോയെക്കുറിച്ച് എന്തു വസ്‌തുത നാം തിരിച്ചറിയണം?

3 യഹോവയെ കണ്ടെത്താൻ ആഗ്രഹിക്കുന്നരിൽനിന്നും അവൻ “അകന്നിരിക്കുന്നില്ല” എന്നതാണ്‌ വാസ്‌തവം. അവനെ അറിയുക തീർച്ചയായും സാധ്യമാണ്‌.  (പ്രവൃത്തികൾ 17:26, 27; സങ്കീർത്തനം 145:18 വായിക്കുക.) അപൂർണരായ മനുഷ്യർപോലും താനുമായി ഒരു അടുത്തബന്ധം ആസ്വദിക്കണം എന്നതാണ്‌ നമ്മുടെ ദൈവത്തിന്‍റെ ഉദ്ദേശ്യം. തന്‍റെ ഉറ്റസുഹൃത്തുക്കളെന്ന നിലയിൽ അവരെ തന്‍റെ പ്രീതിയിലേക്ക് കൈക്കൊള്ളാൻ അവൻ സന്നദ്ധനും ഒരുക്കമുള്ളനും ആണ്‌. (യെശ. 41:8; 55:6) സ്വന്തം അനുഭത്തിൽനിന്ന് സങ്കീർത്തക്കാരന്‌ യഹോയെക്കുറിച്ച് ഇങ്ങനെ എഴുതാൻ കഴിഞ്ഞു: “പ്രാർത്ഥന കേൾക്കുന്നനായുള്ളോവേ, സകലജവും നിന്‍റെ അടുക്കലേക്കു വരുന്നു. . . . നീ തിരഞ്ഞെടുത്തു അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.” (സങ്കീ. 65:2, 4) യെഹൂരാജാവായ ആസായെക്കുറിച്ചുള്ള ബൈബിൾവിരണം, ഒരു വ്യക്തി യഹോയോട്‌ അടുത്തുചെന്നതിന്‍റെ ഒരു ഉത്തമ ഉദാഹമാണ്‌. യഹോവ അതിനോട്‌ എങ്ങനെ പ്രതിരിച്ചു എന്നും അത്‌ വെളിപ്പെടുത്തുന്നു. *

ഒരു പുരാതന ദൃഷ്ടാന്തത്തിൽനിന്ന് പഠിക്കുക

4. യെഹൂതയ്‌ക്ക് ആസാ രാജാവ്‌ എന്തു മാതൃക വെച്ചു?

4 ആസാ രാജാവ്‌ തന്‍റെ ദേശത്ത്‌ ആഴത്തിൽ വേരുപിടിച്ചിരുന്ന ആലയവേശ്യാവൃത്തിയും വിഗ്രഹാരായും പിഴുതെറിഞ്ഞുകൊണ്ട് സത്യാരായോട്‌ അസാമാന്യതീക്ഷ്ണത പ്രകടമാക്കി. (1 രാജാ. 15:9-13) തികഞ്ഞ സംസാസ്വാന്ത്ര്യത്തോടെ അവൻ തന്‍റെ ജനത്തോട്‌ “അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രമാവും കല്‌പയും ആചരിച്ചു നടപ്പാനും” കല്‌പിച്ചു. തന്നിമിത്തം, ആസായുടെ ഭരണത്തിന്‍റെ ആദ്യ പത്തുവർഷം സമ്പൂർണമാധാനം നൽകിക്കൊണ്ട് യഹോവ ദേശത്തെ അനുഗ്രഹിച്ചു. ആ സ്വസ്ഥതയ്‌ക്കു കാരണമായി ആസാ ചൂണ്ടിക്കാണിച്ചത്‌ എന്താണ്‌? “നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ടു ദേശം നമുക്കു സ്വാധീമായിരിക്കുന്നുല്ലോ; നാം അവനെ അന്വേഷിക്കയും അവൻ ചുറ്റും നമുക്കു വിശ്രമം നല്‌കയും ചെയ്‌തിരിക്കുന്നു” എന്ന് അവൻ തന്‍റെ ജനത്തോട്‌ പറഞ്ഞു. (2 ദിന. 14:1-7) അടുത്തതായി എന്തു സംഭവിച്ചു എന്ന് നോക്കാം.

5. ദൈവത്തിലുള്ള ആസായുടെ ആശ്രയം മാറ്റുരയ്‌ക്കപ്പെട്ടത്‌ എങ്ങനെ, എന്തായിരുന്നു അനന്തരഫലം?

5 ഒരു നിമിഷം ആസായുടെ സാഹചര്യത്തിൽ നിന്ന് ചിന്തിക്കുക. 10,00,000 പടയാളിളും 300 യുദ്ധരങ്ങളുമായി കൂശ്യനായ (എത്യോപ്യനായ) സേരഹ്‌ യെഹൂദയ്‌ക്കുനേരെ പട നയിക്കുയാണ്‌. (2 ദിന. 14:8-10) നിങ്ങളുടെ രാജ്യത്തെ ലക്ഷ്യംവെച്ചുള്ള, ആ മഹാസൈന്യത്തിന്‍റെ വരവ്‌ കാണുമ്പോൾ നിങ്ങൾ എങ്ങനെ പ്രതിരിക്കും? നിങ്ങളുടെ സൈനിരുടെ എണ്ണം 5,80,000 മാത്രം! നിങ്ങളുടെ സൈന്യത്തിന്‍റെ ഇരട്ടിയോളം വരുന്ന ഒരു മഹാസൈന്യത്തിന്‍റെ കടന്നാക്രമണം ദൈവം അനുവദിക്കുന്നത്‌ എന്തുകൊണ്ടാണെന്ന് അറിയാതെ നിങ്ങൾ സ്‌തംഭിച്ച് നിന്നുപോകുമോ? ഈ അടിയന്തിസാര്യം ഉളവാക്കിയ അങ്കലാപ്പിൽ സമചിത്തത കൈവിട്ട്, സ്വന്തം ജ്ഞാനത്തിൽ ആശ്രയിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങൾ മുതിരുമോ? ആസായ്‌ക്ക് യഹോയോടുണ്ടായിരുന്ന ഉറ്റബന്ധവും അവനിലുള്ള അടിയുറച്ച ആശ്രയവും അവൻ പ്രതിരിച്ച വിധത്തിൽ പ്രതിലിച്ചു. അവൻ മുട്ടിപ്പായി ഇങ്ങനെ വിളിച്ചപേക്ഷിച്ചു: “ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്‍റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാത്തിന്നു നേരെ പുറപ്പെട്ടുന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്‍റെ നേരെ പ്രബലനാരുതേ.” ആസായുടെ മനമുരുകിയുള്ള ആ അഭയയായോട്‌ ദൈവം എങ്ങനെയാണ്‌ പ്രതിരിച്ചത്‌? “യഹോവ . . . കൂശ്യരെ തോല്‌ക്കുമാറാക്കി.” ആ രണഭൂമിയിൽ ശത്രുക്ഷത്ത്‌ ഒരൊറ്റ പടയാളിപോലും അതിജീവിച്ചില്ല!—2 ദിന. 14:11-13.

6. ആസായുടെ എന്ത് മാതൃക നാം അനുകരിക്കണം?

6 ദൈവത്തിന്‍റെ വഴിനയിക്കലിലും സംരക്ഷത്തിലും പരിപൂർണമായി ആശ്രയം അർപ്പിക്കാൻ ആസായ്‌ക്ക് സാധ്യമായത്‌ എന്തുകൊണ്ടാണ്‌? “ആസാ . . . യഹോവെക്കു പ്രസാമായുള്ളതു ചെയ്‌തു” എന്നും “ആസയുടെ ഹൃദയം . . . യഹോയിങ്കൽ ഏകാഗ്രമായിരുന്നു” എന്നും ബൈബിൾ പറയുന്നു. (1 രാജാ. 15:11, 14) നമ്മളും ഏകാഗ്രഹൃത്തോടെ, മുഴുഹൃത്തോടെ വേണം യഹോവയെ സേവിക്കാൻ. അങ്ങനെ ചെയ്യുന്നത്‌ ഇപ്പോഴും ഭാവിയിലും ദൈവവുമായി ഒരു ഹൃദയബന്ധം ആസ്വദിക്കാൻ അത്യന്താപേക്ഷിമാണ്‌. യഹോവ നമ്മെ അവനിലേക്ക് അടുപ്പിക്കാൻ മുൻകൈയെടുത്ത്‌ പ്രവർത്തിച്ചിരിക്കുന്നു. അവനുമായി ഒരു അടുത്ത ബന്ധം രൂപപ്പെടുത്താനും കാത്തുസൂക്ഷിക്കാനും അവൻ നമ്മെ സഹായിച്ചിരിക്കുന്നു. അതിൽ നമുക്ക് എത്ര നന്ദിയുള്ളരായിരിക്കാൻ കഴിയും! ദൈവം അങ്ങനെ ചെയ്‌തിരിക്കുന്ന രണ്ടു മുഖാന്തങ്ങളെക്കുറിച്ച് നമുക്ക് പരിചിന്തിക്കാം.

മറുവില മുഖാന്തരം യഹോവ നമ്മെ അവനിലേക്ക് അടുപ്പിച്ചിരിക്കുന്നു

7. (എ) യഹോവ ചെയ്‌തിരിക്കുന്ന എന്തെല്ലാമാണ്‌ നമ്മെ അവനിലേക്ക് അടുപ്പിക്കുന്നത്‌? (ബി) ദൈവം നമ്മെ അവനിലേക്ക് അടുപ്പിക്കുന്ന മുഖ്യമുഖാന്തരം ഏതാണ്‌?

7 അതിമനോമായ നമ്മുടെ ഭൗമഭനത്തെ സൃഷ്ടിച്ചൊരുക്കുവഴി മാനവകുടുംത്തോടുള്ള  തന്‍റെ സ്‌നേഹം യഹോവ പ്രകടമാക്കി. വിസ്‌മയാമായ ഭൗതിവിവങ്ങൾ മുഖാന്തരം നമ്മുടെ ജീവൻ നിലനിറുത്തിക്കൊണ്ട് അവൻ ഇപ്പോഴും നമ്മോടുള്ള സ്‌നേഹം പ്രദർശിപ്പിക്കുയാണ്‌. (പ്രവൃ. 17:28; വെളി. 4:11) അതിലും പ്രധാമായി, നമ്മുടെ ആത്മീയാശ്യങ്ങൾ യഹോവ നോക്കിത്തുന്നു. (ലൂക്കോ. 12:42) കൂടാതെ, നാം പ്രാർഥിക്കുമ്പോൾ വ്യക്തിമായി താൻ അത്‌ ശ്രദ്ധവെച്ച് കേൾക്കുന്നുവെന്ന് അവൻ നമുക്ക് ഉറപ്പുനൽകുന്നു. (1 യോഹ. 5:14) എന്നിരുന്നാലും, ദൈവം നമ്മെ അവനിലേക്ക് അടുപ്പിക്കുന്നതും നാം അവനിലേക്ക് അടുക്കുന്നതും ഏറ്റവും മുഖ്യമായി ദൈവസ്‌നേത്തിന്‍റെ അത്യുത്‌കൃഷ്ട പ്രകടമായ മറുവില മുഖാന്തമാണ്‌. (1 യോഹന്നാൻ 4:9, 10, 19 വായിക്കുക.) നമ്മെ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുവിക്കാൻ യഹോവ തന്‍റെ “ഏകജാനായ പുത്ര”നെ ഭൂമിയിലേക്ക് അയച്ചു.—യോഹന്നാൻ 3:16.

8, 9. യഹോയുടെ ഉദ്ദേശ്യത്തിൽ എന്തു പങ്കാണ്‌ യേശു വഹിക്കുന്നത്‌?

8 ക്രിസ്‌തുവിനു മുമ്പ് ജീവിച്ചിരുന്നവർക്കുപോലും മറുവിയിൽനിന്ന് പ്രയോജനം നേടുക യഹോവ സാധ്യമാക്കി. വരാനിരുന്ന ഒരു രക്ഷകനെക്കുറിച്ചുള്ള പ്രവചനം ഉച്ചരിച്ചപ്പോൾത്തന്നെ മറുവില നൽകിക്കഴിഞ്ഞതുപോലെ ദൈവം കണക്കാക്കി. കാരണം തന്‍റെ ഉദ്ദേശ്യങ്ങളൊന്നും ഒരുകാശാലും പരാജപ്പെടില്ലെന്ന് യഹോവയ്‌ക്ക് അറിയാമായിരുന്നു. (ഉല്‌പ. 3:15) “ക്രിസ്‌തുയേശു നൽകിയ മറുവിയാലുള്ള വീണ്ടെടുപ്പി”നെപ്രതി ദൈവത്തോടുള്ള തന്‍റെ ആഴമായ വിലമതിപ്പ് നൂറ്റാണ്ടുകൾക്കു ശേഷം അപ്പൊസ്‌തനായ പൗലോസ്‌ പ്രകടിപ്പിക്കുയുണ്ടായി. ദൈവം “ക്ഷമയോടെ കാത്തിരുന്ന മുൻകാങ്ങളിൽ (അവൻ) മനുഷ്യരുടെ പാപങ്ങൾ ക്ഷമി”ച്ചു എന്നും പൗലോസ്‌ പറഞ്ഞു. (റോമ. 3:21-26) നാം ദൈവത്തോട്‌ അടുത്തുചെല്ലുന്നതിൽ യേശു വഹിക്കുന്ന പങ്ക് എത്ര നിർണാമാണ്‌!

9 യേശുവിലൂടെ മാത്രമേ എളിയരായ മനുഷ്യർക്ക് യഹോവയെ അറിയാനും അവനുമായി അടുപ്പവും ആഴമായ ബന്ധവും ആസ്വദിക്കാനും കഴിയൂ. തിരുവെഴുത്തുകൾ എങ്ങനെയാണ്‌ ഈ സത്യം പ്രദീപ്‌തമാക്കുന്നത്‌? പൗലോസ്‌ എഴുതി: “ക്രിസ്‌തുവോ നാം പാപിളായിരിക്കുമ്പോൾത്തന്നെ നമുക്കുവേണ്ടി മരിച്ചു. ഇതിലൂടെ ദൈവം നമ്മോടുള്ള തന്‍റെ സ്‌നേഹം കാണിച്ചുരുന്നു.” (റോമ. 5:6-8) നമ്മൾ ഏതെങ്കിലും വിധത്തിൽ യോഗ്യരാതുകൊണ്ടല്ല, പകരം യഹോവ നമ്മെ അത്രമേൽ സ്‌നേഹിക്കുന്നതുകൊണ്ടാണ്‌ യേശുവിന്‍റെ മറുവിയാഗം അവൻ പ്രദാനം ചെയ്‌തത്‌. “എന്നെ അയച്ച പിതാവ്‌ ആകർഷിച്ചിട്ടല്ലാതെ ഒരു മനുഷ്യനും എന്‍റെ അടുക്കൽ വരാൻ കഴിയുയില്ല” എന്ന് യേശു പറഞ്ഞു. മറ്റൊരു അവസരത്തിൽ അവൻ ഇങ്ങനെ പ്രസ്‌താവിച്ചു: “എന്നിലൂടെല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്കു വരുന്നില്ല.” (യോഹ. 6:44; 14:6) യഹോവ യേശുക്രിസ്‌തുവിലൂടെ വ്യക്തികളെ തന്നിലേക്ക് അടുപ്പിക്കുന്നതും അനന്തജീവന്‍റെ പ്രത്യായോടെ തന്‍റെ സ്‌നേത്തിൽ നിലനിൽക്കാൻ അവരെ സഹായിക്കുന്നതും പരിശുദ്ധാത്മാവ്‌ മുഖാന്തമാണ്‌. (യൂദാ 20, 21 വായിക്കുക.) ഇനിയും, യഹോവ നമ്മെ അവനിലേക്ക് അടുപ്പിക്കുന്ന മറ്റൊരു വിധം പരിചിന്തിക്കാം.

യഹോവ തന്‍റെ ലിഖിചനം മുഖാന്തരം നമ്മെ അവനിലേക്ക് അടുപ്പിക്കുന്നു

10. ദൈവത്തോട്‌ അടുത്തുചെല്ലാൻ നമ്മെ സഹായിക്കുന്ന എന്തെല്ലാം ബൈബിൾ നമ്മെ പഠിപ്പിക്കുന്നു?

10 ഈ ലേഖനത്തിൽ ഇതുവരെ, നാം 14 ബൈബിൾപുസ്‌തങ്ങളിൽനിന്ന് തിരുവെഴുത്തുകൾ ഉദ്ധരിക്കുയോ പരാമർശിക്കുയോ ചെയ്യുയുണ്ടായി. ബൈബിൾ ഇല്ലായിരുന്നെങ്കിൽ, സ്രഷ്ടാവിലേക്ക് അടുത്തുചെല്ലുക സാധ്യമാണെന്ന് നാം അറിയുമായിരുന്നോ? മറുവിയെക്കുറിച്ചും യേശുവിലൂടെ യഹോയിലേക്ക് അടുത്തുചെല്ലാനാകുന്നതിനെക്കുറിച്ചും നാം മനസ്സിലാക്കുമായിരുന്നോ? ബൈബിളിന്‍റെ രചനയ്‌ക്കായി യഹോവ തന്‍റെ ആത്മാവ്‌ മുഖാന്തരം ലേഖകരെ നിശ്ശ്വസ്‌തരാക്കി. അവന്‍റെ ആകർഷമായ വ്യക്തിത്വവും അതിമത്തായ ഉദ്ദേശ്യങ്ങളും ആ ഗ്രന്ഥം വെളിപ്പെടുത്തുന്നു. ഉദാഹത്തിന്‌, പുറപ്പാടു 34:6, 7-ൽ യഹോവ മോശയോട്‌ തന്നെക്കുറിച്ചുതന്നെ ഇങ്ങനെ വർണിച്ചു: “ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷയും മഹാദയും വിശ്വസ്‌തയുമുള്ളവൻ. ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രവും പാപവും ക്ഷമിക്കുന്നവൻ.” അത്തരം ഒരു വ്യക്തിയിലേക്ക് ആകർഷിക്കപ്പെടാത്ത ആരെങ്കിലുമുണ്ടോ? ദൈവത്തിന്‍റെ ഏടുകളിൽനിന്ന് നാം എത്രയധികം ദൈവത്തെക്കുറിച്ച് പഠിക്കുന്നുവോ അത്രയധികം അവൻ നമുക്ക് ഒരു യഥാർഥവ്യക്തിയായിത്തീരുമെന്നും അത്രയധികം അടുപ്പവും ആത്മബന്ധവും നമുക്ക് അവനോട്‌ അനുഭപ്പെടുമെന്നും യഹോവയ്‌ക്ക് അറിയാം.

11. ദൈവത്തിന്‍റെ ഗുണങ്ങളെയും വഴികളെയും കുറിച്ച് നാം മനസ്സിലാക്കാൻ ശ്രമിക്കേണ്ടത്‌ എന്തുകൊണ്ട്? (ലേഖനാരംത്തിലെ ചിത്രം കാണുക.)

11 ദൈവവുമായി നമുക്ക് എങ്ങനെ ഒരു അടുത്ത ബന്ധത്തിലേക്ക് വരാൻ കഴിയും എന്നു വിശദീരിച്ചുകൊണ്ട്, യഹോയോട്‌ അടുത്തു ചെല്ലുവിൻ എന്ന പുസ്‌തത്തിന്‍റെ ആമുഖം ഇങ്ങനെ പറയുന്നു: “ഏതു സൗഹൃത്തിലും, അടുപ്പം അടിസ്ഥാപ്പെട്ടിരിക്കുന്നത്‌ ഒരു വ്യക്തിയെ അടുത്തറിയുന്നതിലും അയാളുടെ വ്യതിരിക്തമായ ഗുണങ്ങളെ വിലമതിക്കുന്നതിലും ആണ്‌. അതുകൊണ്ട് ബൈബിളിൽ  വെളിപ്പെടുത്തിയിരിക്കുന്ന, ദൈവത്തിന്‍റെ ഗുണങ്ങളെയും പ്രവർത്തരീതിളെയും കുറിച്ചു പഠിക്കേണ്ടത്‌ അതിപ്രധാമാണ്‌.” മനുഷ്യരായ നമുക്ക് മനസ്സിലാക്കാൻപോന്ന വിധം യഹോവ തന്‍റെ വചനം എഴുതിപ്പിച്ചതിൽ നമുക്ക് അവനോട്‌ അളവറ്റ നന്ദിയുള്ളരായിരിക്കാൻ കഴിയും!

12. ബൈബിൾ എഴുതാൻ യഹോവ മനുഷ്യരെ ഉപയോഗിച്ചത്‌ എന്തുകൊണ്ട്?

12 യഹോവയ്‌ക്ക് വേണമെങ്കിൽ ദൂതന്മാരെക്കൊണ്ട് ബൈബിൾ എഴുതിക്കാമായിരുന്നു. അവരാകട്ടെ, നമ്മുടെ കാര്യാദിളിൽ അതീവ താത്‌പര്യമുള്ളരാണുതാനും. (1 പത്രോ. 1:12) മനുഷ്യവർഗത്തിനുള്ള ദൈവത്തിന്‍റെ സന്ദേശം നിസ്സംമായും ദൂതന്മാർക്ക് എഴുതാൻ കഴിയുമായിരുന്നു. പക്ഷേ, ഒരു മനുഷ്യന്‍റെ കണ്ണിലൂടെ ഏതെങ്കിലും ഒരു ദൂതന്‌ കാര്യങ്ങൾ നോക്കിക്കാണാൻ കഴിയുമായിരുന്നോ? നമ്മുടെ ആവശ്യങ്ങളും ആശാഭിലാങ്ങളും ആത്മസംഘർഷങ്ങളും ഉൾക്കൊള്ളാനോ അവയുമായി താദാത്മ്യം പ്രാപിക്കാനോ അവർക്കു സാധിക്കുമായിരുന്നോ? ഒരിക്കലുമില്ല. ഇക്കാര്യത്തിലെ അവരുടെ പരിമിതി യഹോവയ്‌ക്ക് നന്നായി അറിയാമായിരുന്നു. എന്നാൽ, ബൈബിൾരനയ്‌ക്ക് മനുഷ്യലേകരെ ഉപയോഗിക്കുവഴി, മനുഷ്യന്‍റെ മനംതൊടാൻ യഹോവയ്‌ക്കായി! ബൈബിൾരയിതാക്കളുടെയും ബൈബിൾകഥാപാത്രങ്ങളുടെയും വികാവിചാങ്ങളും മനോങ്ങളും നമുക്ക് ഉൾക്കൊള്ളാനാകും. അവരുടെ നിരാളും ഭയാശങ്കളും അപൂർണളും ആകുലളും സമാനുമ്പയോടെ മനസ്സിലാക്കാനും അവരുടെ സന്തോങ്ങളും നേട്ടങ്ങളും മറ്റും സ്വന്തം ഹൃദയത്തിൽ അനുഭവിച്ചറിയാനും നമുക്കാകും. അതെ, പ്രവാനായ ഏലിയാവിനെപ്പോലെ, അപൂർണനുഷ്യന്‍റെ വികാവിചാങ്ങളിലൂടെ സഞ്ചരിച്ച “നമ്മെപ്പോലെന്നെയുള്ള” വ്യക്തിളായിരുന്നു എല്ലാ ബൈബിളെഴുത്തുകാരും.—യാക്കോ. 5:17.

യഹോവ യോനായോടും പത്രോസിനോടും ഇടപെട്ടവിധം എന്നെ അവനിലേക്ക് അടുപ്പിക്കുന്നത്‌ എങ്ങനെ? (13, 15 ഖണ്ഡികകൾ കാണുക)

13. യോനായുടെ പ്രാർഥന എങ്ങനെയാണ്‌ നിങ്ങളുടെ ഹൃദയത്തോട്‌ സംസാരിക്കുന്നത്‌?

13 ഉദാഹമായി, തന്‍റെ ദിവ്യനിമനം വിട്ട് ഒളിച്ചോടിപ്പോഴുള്ള യോനായുടെ മനോവ്യാപാരങ്ങൾ ഒരു ദൈവദൂതന്‌ പൂർണമായി ഉൾക്കൊണ്ട് സ്വന്തം വാക്കുളിൽ പകരാനാകുമായിരുന്നോ എന്ന് ചിന്തിക്കുക. ആഴിയുടെ അഗാധത്തിൽനിന്നും യോനാ ദൈവത്തോട്‌ നടത്തിയ പ്രാർഥന ഉൾപ്പെടെ സ്വന്തം ജീവിരേഖ എഴുതാൻ യഹോവ യോനായെത്തന്നെ ഉപയോഗിച്ചത്‌ എത്ര അനുയോജ്യമായിരുന്നു! യോനാ ഇങ്ങനെ പറഞ്ഞു: “എന്‍റെ പ്രാണൻ എന്‍റെ ഉള്ളിൽ ക്ഷീണിച്ചുപോപ്പോൾ ഞാൻ യഹോവയെ ഓർത്തു.”—യോനാ 1:3, 10; 2:1-9.

14. യെശയ്യാവ്‌ തന്നെക്കുറിച്ചുതന്നെ എഴുതിയത്‌ നമുക്ക് ഉൾക്കൊള്ളാനാകുന്നത്‌ എന്തുകൊണ്ട്?

 14 യെശയ്യാവ്‌ തന്നെക്കുറിച്ചുതന്നെ എഴുതാൻ യഹോവ ഇടയാക്കിയ ഒരു സന്ദർഭം നോക്കുക. ദൈവത്ത്വത്തിന്‍റെ ഒരു ദർശനം കണ്ടശേഷം തന്‍റെതന്നെ പാപാസ്ഥയെക്കുറിച്ച് ഇങ്ങനെ എഴുതാൻ പ്രവാചകൻ പ്രചോദിനായി: “എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്‍റെ നടുവിൽ വസിക്കുന്നു; എന്‍റെ കണ്ണു സൈന്യങ്ങളുടെ യഹോയായ രാജാവിനെ കണ്ടുവല്ലോ.” (യെശ. 6:5) ഇത്രയധികം ഭയാശ്ചര്യത്തോടെ ആ വാക്കുകൾ ഉച്ചരിക്കാൻ ഒരു ദൂതന്‍റെ മനസ്സുരുമായിരുന്നോ? എന്നാൽ യെശയ്യാവ്‌ എന്ന മനുഷ്യന്‌ അത്‌ സാധിക്കുമായിരുന്നു; മനസ്സലിവോടെ അവന്‍റെ മാനസികാവസ്ഥ മനസ്സിലാക്കാൻ നമുക്കും സാധിക്കും.

15, 16. (എ) സഹമനുഷ്യരുടെ വികാങ്ങളോട്‌ സംവേത്വമുള്ളരായിരിക്കാൻ നമുക്ക് സാധിക്കുന്നത്‌ എന്തുകൊണ്ട്? ഉദാഹണങ്ങൾ നൽകുക. (ബി) യഹോയോട്‌ കൂടുതൽ അടുത്തു ചെല്ലാൻ നമ്മെ എന്തു സഹായിക്കും?

15 യാക്കോബിനെപ്പോലെ, ദൈവടാക്ഷത്തിന്‌ താൻ “ഒട്ടും അർഹനല്ല” എന്ന് പറയാൻമാത്രം ഒരു ദൂതന്‌ അയോഗ്യത തോന്നുമോ? പത്രോസിനെപ്പോലെ താൻ “പാപിയായ മനുഷ്യൻ” എന്ന് ഏതെങ്കിലും ഒരു ദൂതൻ പരിതപിക്കേണ്ട ആവശ്യമുണ്ടോ? (ഉല്‌പ. 32:10, പി.ഒ.സി; ലൂക്കോ. 5:8) യേശുവിന്‍റെ ശിഷ്യന്മാർ “ഭയന്നുപോയ”തുപോലെ ദൂതന്മാർ ഭയചകിരാകുമോ? പൗലോസിനും കൂട്ടാളികൾക്കും വേണ്ടിന്നതുപോലെ എതിർപ്പിന്മധ്യേ സുവാർത്ത പ്രസംഗിക്കാൻ ദൂതന്മാർക്ക് “ധൈര്യപ്പെ”ടേണ്ട ആവശ്യംരുമോ? (യോഹ. 6:19; 1 തെസ്സ. 2:2) അശേഷമില്ല. കാരണം നീതിയുള്ള ദൈവദൂന്മാരെല്ലാം പരിപൂർണരും അമാനുപ്രഭാശാലിളും ആണ്‌. നേരെറിച്ച്, അപൂർണരായ മനുഷ്യരിലാണ്‌ അത്തരം വികാരങ്ങൾ ഉടലെടുക്കുന്നത്‌. അതുകൊണ്ടുതന്നെ സാമാന്യനുഷ്യരായ നമുക്ക് അത്‌ അനായാസം ഉൾക്കൊള്ളാനാകുന്നു. തന്നിമിത്തം, ദൈവചനം വായിക്കുമ്പോൾ നമുക്ക് “ആനന്ദിക്കുന്നരോടൊപ്പം ആനന്ദിക്കുയും കരയുന്നരോടൊപ്പം കരയുയും” ചെയ്യുക ശരിക്കും സാധ്യമാണ്‌.—റോമ. 12:15.

16 കഴിഞ്ഞകാങ്ങളിലെ തന്‍റെ വിശ്വസ്‌തദാരുമായി യഹോവ ഇടപെട്ട വിധത്തെക്കുറിച്ച് ബൈബിൾ പറയുന്നത്‌ ധ്യാനിക്കുന്നെങ്കിൽ, ക്ഷമയോടെയും സ്‌നേത്തോടെയും അപൂർണനുഷ്യരിലേക്ക് അടുത്തുരുന്ന നമ്മുടെ ദൈവത്തെക്കുറിച്ച് അസംഖ്യം അത്ഭുതകാര്യങ്ങൾ നാം പഠിക്കും. അങ്ങനെ നാം യഹോവയെ അടുത്തറിയാനും അവനെ ആഴമായി സ്‌നേഹിക്കാനും ഇടയാകും. തത്‌ഫമായി, നമുക്ക് ദൈവത്തോട്‌ ഏറെ അടുത്തുചെല്ലാൻ സാധിക്കും.—സങ്കീർത്തനം 25:14 വായിക്കുക.

ദൈവവുമായി ഉടയാത്ത ഒരു ബന്ധം വാർത്തെടുക്കുക

17. (എ) അസര്യാവ്‌ ആസായ്‌ക്ക് എന്തു സാരോദേശം നൽകി? (ബി) അസര്യാവിന്‍റെ ബുദ്ധിയുദേശം ആസാ അവഗണിച്ചത്‌ എങ്ങനെ, എന്തായിരുന്നു പരിണഫലം?

17 കൂശ്യപ്പടയെ നിലംരിശാക്കി വിജയശ്രീലാളിനായി മടങ്ങിയെത്തിയ ആസാ രാജാവിനും ജനത്തിനും ദൈവത്തിന്‍റെ പ്രവാനായ അസര്യാവ്‌ പിൻവരുന്ന ജ്ഞാനോദേശം നൽകി: “നിങ്ങൾ യഹോയോടുകൂടെ ഇരിക്കുന്നേത്തോളം അവൻ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും.” (2 ദിന. 15:1, 2) പക്ഷേ, ആ ബുദ്ധിയുദേശം അനുസരിക്കുന്നതിൽ ആസാ പിൽക്കാലത്ത്‌ പരാജപ്പെട്ടു. ശത്രുത വെച്ചുപുലർത്തിയ വടക്കേ രാജ്യമായ ഇസ്രായേൽ ഭീഷണിമുക്കിപ്പോൾ ആസാ സഹായത്തിനായി തിരിഞ്ഞത്‌ സിറിയിലേക്കായിരുന്നു. യഹോയിൽ ആശ്രയിച്ചുകൊണ്ട് തുടർന്നും അവനെ വിളിച്ചപേക്ഷിക്കുന്നതിനു പകരം പുറജാതിളുമായുള്ള സഖ്യതയാണ്‌ അവൻ തേടിയത്‌. അതുകൊണ്ടുതന്നെ യഹോവ അവനോട്‌ ഇങ്ങനെ പറഞ്ഞു: “ഇതിൽ നീ ഭോഷത്വം പ്രവർത്തിച്ചിരിക്കുന്നു; ഇനി നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.” ആസായുടെ ഭരണത്തിന്‍റെ ശിഷ്ടകാലം യുദ്ധപങ്കിമായിരുന്നു. (2 ദിന. 16:1-9) എന്താണ്‌ ഇത്‌ നമുക്കു നൽകുന്ന ഗുണപാഠം?

18, 19. (എ) നാം ദൈവത്തിൽനിന്ന് അല്‌പമെങ്കിലും അകന്നുപോയിട്ടുണ്ടെങ്കിൽ നാം എന്തുചെയ്യണം? (ബി) യഹോയോട്‌ ഇനിയുമേറെ അടുത്തുചെല്ലാൻ നമുക്ക് എങ്ങനെ സാധിക്കും?

18 നാം ഒരിക്കലും യഹോയിൽനിന്ന് അകന്നുമാരുത്‌. അവനുമായുള്ള നമ്മുടെ ബന്ധത്തിൽ അല്‌പമെങ്കിലും അകൽച്ച വന്നുപോയിട്ടുണ്ടെങ്കിൽ ഹോശേയ 12:6-ലെ വാക്കുകൾക്ക് ചേർച്ചയിൽ നാം അടിയന്തിപടി സ്വീകരിക്കണം: “അതുകൊണ്ടു നീ നിന്‍റെ ദൈവത്തിന്‍റെ അടുക്കലേക്കു മടങ്ങിരിക; ദയയും ന്യായവും പ്രമാണിച്ചു, ഇടവിടാതെ നിന്‍റെ ദൈവത്തിന്നായി കാത്തുകൊണ്ടിരിക്ക.” അതെ, മറുവിയെന്ന അനർഘദാത്തെക്കുറിച്ച് ആഴമായ വിലമതിപ്പോടെ ധ്യാനിച്ചും ദൈവമായ ബൈബിൾ ഉത്സാഹപൂർവം പഠിച്ചും കൊണ്ട് യഹോയുമായുള്ള നമ്മുടെ ഹൃദയന്ധത്തിന്‍റെ ഇഴയടുപ്പം നമുക്ക് ഇനിയും വർധിപ്പിക്കാം.—ആവർത്തപുസ്‌തകം 13:4 വായിക്കുക.

19 “ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലത്‌” എന്നു സങ്കീർത്തക്കാരൻ എഴുതി. (സങ്കീ. 73:28) യഹോയെക്കുറിച്ച് പുതിപുതിയ കാര്യങ്ങൾ പഠിക്കുന്നതിൽ നമുക്ക് തുടരാം. അങ്ങനെ അവനെ സ്‌നേഹിക്കാനുള്ള അനവധിയായ കാരണങ്ങളോടുള്ള നമ്മുടെ വിലമതിപ്പ് നമുക്ക് ഏറെ ആഴമുള്ളതാക്കാം. ഇപ്പോഴും സകലനിത്യയിലും യഹോവ നമ്മോട്‌ അധികധികം അടുത്തുരുമാറാകട്ടെ!

^ ഖ. 3 “നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും” എന്ന തലക്കെട്ടിൽ 2012 ആഗസ്റ്റ് 15 വീക്ഷാഗോപുത്തിൽ വന്ന ആസായെക്കുറിച്ചുള്ള ലേഖനം കാണുക.