വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ആഗസ്റ്റ് 

യഹോയുടെ ഉദ്ദേശ്യത്തിൽ സ്‌ത്രീകൾ വഹിക്കുന്ന പങ്ക്

യഹോയുടെ ഉദ്ദേശ്യത്തിൽ സ്‌ത്രീകൾ വഹിക്കുന്ന പങ്ക്

“സുവാർത്താദൂതികൾ വലിയോരു ഗണമാകുന്നു.”—സങ്കീ. 68:11.

1, 2. (എ) ദൈവം ആദാമിന്‌ എന്തെല്ലാം വരദാനങ്ങൾ നൽകി? (ബി) ദൈവം ആദാമിന്‌ ഒരു ഭാര്യയെ കൊടുത്തത്‌ എന്തുകൊണ്ടായിരുന്നു? (ലേഖനാരംത്തിലെ ചിത്രം കാണുക.)

യഹോവ ഭൂമിയെ സൃഷ്ടിച്ചത്‌ ഒരു ഉദ്ദേശ്യത്തോടെയാണ്‌. “പാർപ്പിന്നത്രേ” അവൻ “അതിനെ നിർമ്മിച്ചത്‌” എന്ന് ബൈബിൾ പറയുന്നു. (യെശ. 45:18) അവന്‍റെ ആദ്യമനുഷ്യസൃഷ്ടിയായ ആദാം പൂർണനായിരുന്നു. ദൈവം അവന്‌ വിസ്‌മയങ്ങൾ നിറഞ്ഞ ഒരു ഭവനം നൽകി: ഏദെൻ തോട്ടം! പൂമരങ്ങൾ, ഫലവൃക്ഷങ്ങൾ, തെളിനീരുവുകൾ, ചിറ്റാറുകൾ, കളിച്ചുതിമിർക്കുന്ന മൃഗജന്തുജാലങ്ങൾ—ഒക്കെ ആദാം എത്ര ആസ്വദിച്ചുകാണും! പക്ഷേ, തനിക്ക് വളരെ വേണ്ടപ്പെട്ട ഒന്ന് അവന്‌ കണ്ടെത്താനായില്ല. എന്തായിരുന്നു അത്‌? യഹോവയ്‌ക്ക് അത്‌ അറിയാമായിരുന്നു: “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും,” ദൈവം പറഞ്ഞു. അവൻ ആദാമിന്‌ ഒരു ഗാഢനിദ്ര വരുത്തി, അവന്‍റെ വാരിയെല്ലുളിൽ ഒന്ന് എടുത്ത്‌ ആ “വാരിയെല്ലിനെ ഒരു സ്‌ത്രീയാക്കി.” ഉണർന്നെഴുന്നേറ്റപ്പോൾ ആദാം എത്ര ആഹ്ലാദരിനായിരുന്നിരിക്കണം! ആദാമിന്‍റെ അധരങ്ങളിൽ കവിത വിരിഞ്ഞു: “ഇതു ഇപ്പോൾ എന്‍റെ അസ്ഥിയിൽനിന്നു അസ്ഥിയും എന്‍റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും.”—ഉല്‌പ. 2:18-23.

2 ദൈവം ആദാമിനു നൽകിയ അതുല്യമായ ഒരു സമ്മാനമായിരുന്നു സ്‌ത്രീ. അവൾ പുരുഷന്‍റെ പൂർണയുള്ള പൂരകമായിരിക്കുമായിരുന്നു. ഗർഭംരിച്ച് മക്കളെ പ്രസവിക്കാനുള്ള പ്രത്യേവിയും അവൾക്കുണ്ടായിരുന്നു. “അവൾ ജീവനുള്ളവർക്കെല്ലാം മാതാല്ലോ” എന്നു പറഞ്ഞുകൊണ്ട് “മനുഷ്യൻ തന്‍റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു.” (ഉല്‌പ. 3:20) ആദ്യദമ്പതികൾക്ക് എത്ര അത്ഭുതാമായ ഒരു ദാനമാണ്‌ ദൈവം  നൽകിയത്‌! പൂർണയുള്ള മറ്റു മനുഷ്യർക്ക് ജന്മംകൊടുക്കാനുള്ള പ്രാപ്‌തി അവർക്കുണ്ടായിരുന്നു. അങ്ങനെ, കാലാന്തത്തിൽ പൂർണയുള്ള മനുഷ്യവർഗം നിത്യം അധിവസിക്കുന്ന ഒരു പറുദീയായി മുഴുഭൂമിയും രൂപാന്തപ്പെടുമായിരുന്നു. സകല ജീവജാങ്ങളും അവരുടെ അധീനയിലും ആയിരിക്കുമായിരുന്നു.—ഉല്‌പ. 1:27, 28.

3. (എ) അനുഗ്രഹങ്ങൾ പ്രാപിക്കാൻ ആദാമും ഹവ്വായും എന്തു ചെയ്യണമായിരുന്നു, എന്നാൽ എന്തു സംഭവിച്ചു? (ബി) ഏതു ചോദ്യങ്ങൾ നാം പരിചിന്തിക്കും?

3 എന്നാൽ ആ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിന്‌ ആദാമും ഹവ്വായും യഹോവയെ അനുസരിക്കുയും അവന്‍റെ ഭരണാധിത്യത്തെ അംഗീരിക്കുയും ചെയ്യണമായിരുന്നു. (ഉല്‌പ. 2:15-17) അങ്ങനെയെങ്കിൽ മാത്രമേ അവർക്ക് തങ്ങളെക്കുറിച്ചുള്ള ദൈവോദ്ദേശ്യം നിവർത്തിക്കാനാകുമായിരുന്നുള്ളൂ. എന്നാൽ സങ്കടകമെന്നു പറയട്ടെ, അവർ ‘പഴയ പാമ്പായ’ സാത്താന്‍റെ സ്വാധീത്തിന്‌ വഴിപ്പെട്ട് ദൈവത്തോട്‌ പാപം ചെയ്‌തു. (വെളി. 12:9; ഉല്‌പ. 3:1-6) ഈ മത്സരഗതി എങ്ങനെയാണ്‌ സ്‌ത്രീകളെ ബാധിച്ചത്‌? അതേസമയം, പുരാകാലത്തെ ദൈവക്തരായ സ്‌ത്രീകൾ ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ എങ്ങനെ പ്രവർത്തിച്ചു? ഇന്നത്തെ ക്രിസ്‌തീയ സ്‌ത്രീകളെ “വലിയോരു ഗണ”മെന്നു വിശേഷിപ്പിക്കാനാകുന്നത്‌ എന്തുകൊണ്ട്?—സങ്കീ. 68:11.

മത്സരം വരുത്തിവെച്ച വിന

4. ആദ്യദമ്പതിളുടെ പാപത്തിന്‌ ദൈവം ആരെയാണ്‌ ഉത്തരവാദിയായി വീക്ഷിച്ചത്‌?

4 ആദാമിന്‍റെ മത്സരഗതിയെപ്പറ്റി ദൈവം ചോദിച്ചപ്പോൾ, “എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്‌ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുയും ചെയ്‌തു” എന്ന തൊടുന്യായം പറഞ്ഞ് ഒഴിയാനാണ്‌ അവൻ തുനിഞ്ഞത്‌. (ഉല്‌പ. 3:12) തന്‍റെ പാപത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അവൻ തയ്യാറായില്ല. പകരം സ്‌നേവാനായ തന്‍റെ പിതാവിലും അവൻ കനിഞ്ഞുനൽകിയ സ്‌ത്രീയിലും ആദാം പഴിചാരി! ആദാമും ഹവ്വായും ദൈവകല്‌പന ലംഘിച്ചെങ്കിലും ആദാമിനെയാണ്‌ പാപത്തിന്‌ ഉത്തരവാദിയായി ദൈവം വീക്ഷിച്ചത്‌. അതുകൊണ്ടാണ്‌ അപ്പൊസ്‌തനായ പൗലോസ്‌ ആദാമെന്ന “ഏകമനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു” എന്ന് എഴുതിയത്‌.—റോമ. 5:12.

5. തന്നെക്കൂടാതെയുള്ള സ്വതന്ത്രത്തിന്‌ ദൈവം കുറെ സമയം അനുവദിച്ചതു മുഖാന്തരം എന്തു തെളിഞ്ഞിരിക്കുന്നു?

5 ഒരു ഭരണാധികാരിയായി തങ്ങൾക്ക് യഹോവയെ ആവശ്യമില്ലെന്ന വഴിവിട്ട ചിന്തയ്‌ക്ക് ആദ്യദമ്പതികൾ വശംവരായി. അത്‌ പരമാധികാരം സംബന്ധിച്ച ഈ സുപ്രധാചോദ്യം ഉന്നയിച്ചു: ആർക്കാണ്‌ യഥാർഥത്തിൽ ഭരിക്കാൻ അവകാമുള്ളത്‌? ഈ വിവാത്തിന്‌ എക്കാലത്തേക്കുമായി തീർപ്പുകല്‌പിക്കുന്നതിന്‌ താൻ കുറെക്കാത്തേക്ക് മാറിനിന്നുകൊണ്ടുള്ള സ്വതന്ത്രമായ ഒരു ഭരണം ദൈവം അനുവദിച്ചു. താൻ ഉൾപ്പെടാതെയുള്ള സ്വതന്ത്രരണം പരാജപ്പെടുമെന്ന സത്യം കാലം തെളിയിക്കുമെന്ന് ദൈവത്തിന്‌ അറിയാമായിരുന്നു. നൂറ്റാണ്ടുളിലിന്നോളം അത്തരം ഭരണപരീക്ഷണങ്ങൾ, മനുഷ്യവർഗം ദുരന്തങ്ങളുടെ നിലയില്ലാക്കത്തിൽ മുങ്ങിത്താഴാൻ ഇടയാക്കിയിരിക്കുന്നു. കഴിഞ്ഞുപോയ ഒരു നൂറ്റാണ്ടിൽമാത്രം നിരപരാധിളായ ദശലക്ഷക്കക്കിന്‌ സ്‌ത്രീപുരുന്മാരും കുട്ടിളും ഉൾപ്പെടെ 10 കോടിയോളം ആളുകൾ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടു. അതെ, ‘മനുഷ്യന്നു തന്‍റെ കാലടികളെ നേരെ ആക്കുന്നതു സ്വാധീനമല്ല’ എന്നതിന്‌ അസംഖ്യം തെളിവുളുമായി ചരിത്രം സാക്ഷ്യംനിൽക്കുന്നു. (യിരെ. 10:23) ആ യാഥാർഥ്യം തിരിച്ചറിഞ്ഞുകൊണ്ട് നാം യഹോവയെ നമ്മുടെ ഭരണാധികാരിയായി അംഗീരിക്കുന്നു.—സദൃശവാക്യങ്ങൾ 3:5, 6 വായിക്കുക.

6. മിക്ക ദേശങ്ങളിലും സ്‌ത്രീളോടുള്ള പെരുമാറ്റം എങ്ങനെയുള്ളതാണ്‌?

6 സാത്താന്‍റെ അധികാത്തിലുള്ള ഈ ലോകത്തിൽ പുരുന്മാരും സ്‌ത്രീളും ദുഷ്‌പെരുമാറ്റം അനുഭവിച്ചിട്ടുണ്ട്. (സഭാ. 8:9; 1 യോഹ. 5:19) എന്നാൽ, സമൂഹത്തിൽ നടമാടുന്ന ഏറ്റവും ഹീനമായ പല കുറ്റകൃത്യങ്ങളും സ്‌ത്രീളോടുള്ള ദുഷ്‌പെരുമാറ്റവും ക്രൂരയും ഉൾപ്പെട്ടയാണ്‌. ആഗോളാടിസ്ഥാത്തിൽ, ഏകദേശം 30 ശതമാനം വനിതകൾ ഭർത്താക്കന്മാരാലോ പുരുഷ‘സുഹൃത്തുക്കളാലോ’ ആക്രമിക്കപ്പെടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പല സമൂഹങ്ങളിലും ആൺകുട്ടിളോടാണ്‌ പൊതുവേ ആഭിമുഖ്യം. കാരണം, അവരാകുമ്പോൾ കുടുംപാമ്പര്യം നിലനിറുത്തുമെന്നും പ്രായമായ അപ്പനപ്പൂപ്പന്മാരെ പരിപാലിക്കുമെന്നും കരുതിപ്പോരുന്നു. ചില നാടുളിൽ പെൺകുഞ്ഞുങ്ങൾ അനഭികാമ്യരാണ്‌. ഭ്രൂണത്യയിൽ പൊലിഞ്ഞുപോകുന്ന അജാതശിശുക്കളിൽ അധികങ്കും പെൺകുരുന്നുളാണ്‌.

7. ഏതു തരത്തിലുള്ള തുടക്കമാണ്‌ ദൈവം പുരുനും സ്‌ത്രീക്കും നൽകിയത്‌?

7 സ്‌ത്രീളോടുള്ള ദുഷ്‌പെരുമാറ്റം തീർച്ചയായും ദൈവത്തെ അപ്രീതിപ്പെടുത്തുന്നു. അവൻ സ്‌ത്രീകളെ മാനിക്കുയും അവരോട്‌ ന്യായത്തോടും നീതിയോടും കൂടെ ഇടപെടുയും ചെയ്യുന്നു. ഹവ്വായെ പൂർണയോടെ സൃഷ്ടിച്ചതിൽനിന്നും സ്‌ത്രീളോടുള്ള യഹോയുടെ വിലമതിപ്പ് ദർശിക്കാനാകും. അവൻ അവളെ ഒരു അടിമയായിട്ടല്ല, പിന്നെയോ ആദാമിന്‌ തികവുറ്റ ഒരു പൂരകമായിരിക്കാനുള്ള അതുല്യമായ  സവിശേളോടെയാണ്‌ സൃഷ്ടിച്ചത്‌. ആറാമത്തെ സൃഷ്ടിപ്പിൻദിത്തിന്‌ ഒടുവിൽ “താൻ ഉണ്ടാക്കിതിനെ ഒക്കെയും . . . നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു” എന്ന് ദൈവം പറഞ്ഞതിന്‍റെ ഒരു കാരണം അതാണ്‌. (ഉല്‌പ. 1:31) അതെ, യഹോവ സൃഷ്ടിച്ചത്‌ “ഒക്കെയും” “എത്രയും നല്ലത്‌” ആയിരുന്നു. പുരുനും സ്‌ത്രീക്കും അവൻ ഏറ്റവും മികച്ച ഒരു തുടക്കം തന്നെയാണ്‌ നൽകിയത്‌!

യഹോവയുടെ പിന്തുയുണ്ടായിരുന്ന സ്‌ത്രീകൾ

8. (എ) മനുഷ്യന്‍റെ പൊതുവേയുള്ള പെരുമാറ്റരീതികൾ എങ്ങനെയുള്ളതാണ്‌? വിവരിക്കുക. (ബി) ചരിത്രത്തിൽ ഉടനീളം ആരുടെ മേലാണ്‌ ദൈവം പ്രീതി ചൊരിഞ്ഞിട്ടുള്ളത്‌?

8 ഏദെനിലെ മത്സരത്തിനു ശേഷം പൊതുവേ പുരുന്‍റെയും സ്‌ത്രീയുടെയും പെരുമാറ്റം അധഃപതിച്ചു. കഴിഞ്ഞ നൂറ്റാണ്ട് മുതൽ, അത്‌ മുമ്പെന്നത്തെക്കാൾ മോശമായിരിക്കുന്നു. “അന്ത്യകാലത്ത്‌” ദുഷ്ടത ഭൂമിയിൽ അരങ്ങുവാഴുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. തീർത്തും “ദുഷ്‌കമായ സമയങ്ങ”ളിലാണ്‌ നാം ജീവിക്കുന്നത്‌, മനുഷ്യന്‍റെ ദുഷ്‌ചെയ്‌തികൾ ഇന്ന് അത്രമേൽ വ്യാപമായിരിക്കുന്നു. (2 തിമൊ. 3:1-5) എന്നിരുന്നാലും, മാനവരിത്രത്തിൽ ഉടനീളം പരമാധികാരിയാം “കർത്താവായ യഹോവ” തന്നിൽ ആശ്രയിക്കുയും തന്‍റെ കല്‌പനകൾ അനുസരിക്കുയും തന്‍റെ ഭരണത്തിനു കീഴ്‌പെടുയും ചെയ്‌തിട്ടുള്ള സ്‌ത്രീപുരുന്മാരുടെ മേൽ പ്രീതി ചൊരിഞ്ഞിട്ടുണ്ട്.—സങ്കീർത്തനം 71:5 വായിക്കുക.

9. ജലപ്രയത്തെ അതിജീവിച്ചത്‌ എത്ര പേരാണ്‌, എന്തുകൊണ്ട്?

9 നോഹയുടെ നാളിൽ അക്രമം നിറഞ്ഞ പുരാലോകത്തെ ജലപ്രത്തിലൂടെ ദൈവം നശിപ്പിച്ചപ്പോൾ ഏതാനുംപേർ മാത്രമേ അതിജീവിച്ചുള്ളൂ. നോഹയുടെ കൂടപ്പിപ്പുകൾ ആരെങ്കിലും അന്ന് ജീവിച്ചിരുന്നിട്ടുണ്ടെങ്കിൽ അവരും പ്രളയത്തിൽ മുങ്ങിശിച്ചിട്ടുണ്ട്. (ഉല്‌പ. 5:30) എങ്കിലും പുരുന്മാരുടെ അത്രതന്നെ സ്‌ത്രീളും പ്രളയത്തെ അതിജീവിച്ചു. നോഹയും ഭാര്യയും മൂന്നു മക്കളും അവരുടെ ഭാര്യമാരും ആയിരുന്നു അവർ. ദൈവത്തെ ഭയപ്പെട്ട് അവന്‍റെ ഹിതം ചെയ്‌തതുകൊണ്ടാണ്‌ ദൈവം അവരെ കാത്തുസംക്ഷിച്ചത്‌. യഹോയുടെ പിന്തുയുണ്ടായിരുന്ന ആ എട്ടു പേരുടെ സന്തതിമ്പളാണ്‌ ഇന്നു ജീവിക്കുന്ന കോടിക്കക്കിന്‌ മനുഷ്യർ.—ഉല്‌പ. 7:7; 1 പത്രോ. 3:20.

10. വിശ്വസ്‌ത ഗോത്രപിതാക്കന്മാരുടെ ദൈവക്തരായ ഭാര്യമാർക്ക് യഹോയുടെ പിന്തുയുണ്ടായിരുന്നത്‌ എന്തുകൊണ്ട്?

10 പിൽക്കാല വർഷങ്ങളിൽ, വിശ്വസ്‌ത ഗോത്രപിതാക്കന്മാരുടെ ദൈവക്തരായ ഭാര്യമാർക്കും ദിവ്യപിന്തുയുണ്ടായിരുന്നു. തങ്ങളുടെ ജീവിതാസ്ഥളിൽ അസ്വസ്ഥരും അസംതൃപ്‌തരും ആയി ആവലാതി പറയുന്നരായിരുന്നു അവരെങ്കിൽ ആ പിന്തുണ ലഭിക്കുമായിരുന്നില്ല. (യൂദാ 16) ഊർ ദേശത്തെ സുഖസൗര്യങ്ങൾ വിട്ടുപോരുമ്പോഴും അന്യദേശത്ത്‌ കൂടാങ്ങളിൽ പ്രവാസിളായി പാർക്കുമ്പോഴും അബ്രാഹാമിന്‍റെ വിശ്വസ്‌തഭാര്യ സാറായുടെ അധരങ്ങളിൽനിന്ന് ഇച്ഛാഭംത്തിന്‍റെയോ അസംതൃപ്‌തിയുടെയോ പരിഭസ്വരങ്ങൾ ഉയർന്നതായി നമുക്ക് ഒരിക്കലും സങ്കൽപ്പിക്കാനാവില്ല. പകരം, ‘സാറാ അബ്രാഹാമിനെ, “നാഥാ” എന്നു വിളിച്ച് അനുസരിച്ചിരുന്നു.’ (1 പത്രോ. 3:6) ഇനി, റിബേക്കയുടെ കാര്യമെടുക്കുക. ഒരു ഉത്തമഭാര്യയായിത്തീർന്ന അവൾ യഹോയിൽനിന്നുള്ള ഒരു അനർഘമ്മാമായിരുന്നു. അവളുടെ ഭർത്താവിനെക്കുറിച്ച്, “അവന്നു അവളിൽ സ്‌നേമായി. ഇങ്ങനെ യിസ്‌ഹാക്കിന്നു തന്‍റെ അമ്മയുടെ മരണദുഃഖം തീർന്നു” എന്ന് പറഞ്ഞിരിക്കുന്നതിൽ തെല്ലും അതിശയിക്കാനില്ല. (ഉല്‌പ. 24:67) സാറായെയും റിബേക്കയെയും പോലുളള ദൈവക്തരായ സ്‌ത്രീകൾ ഇന്ന് നമ്മുടെ ഇടയിലുതിൽ നാം എത്ര സന്തുഷ്ടരാണ്‌!

11. രണ്ട് എബ്രാസൂതികർമിണികൾ ധൈര്യം പ്രകടമാക്കിയത്‌ എങ്ങനെ?

11 ഈജിപ്‌റ്റിലെ അടിമത്തത്തിന്‍റെ നാളുളിൽ ഇസ്രായേല്യർ എണ്ണത്തിൽ പെരുകിപ്പോൾ എല്ലാ എബ്രായ ആൺകുഞ്ഞുങ്ങളെയും ജനിക്കുമ്പോൾത്തന്നെ കൊന്നുയാൻ ഫറവോൻ ഉത്തരവിട്ടു. എന്നാൽ, എബ്രാസൂതികർമിണിളായ ശിപ്രായും പൂവായും എന്താണ്‌ ചെയ്‌തത്‌? യഹോയോട്‌ ആഴമായ ഭയാദവുണ്ടായിരുന്നതിനാൽ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കാനുള്ള ഫറവോന്‍റെ നിഷ്‌ഠുകല്‌പന ആ ധീരവനിതകൾ ധിക്കരിച്ചു. (ഒരുപക്ഷേ, സൂതികർമിണിളുടെ മേൽനോട്ടം അവർക്കായിരുന്നിരിക്കണം.) തത്‌ഫമായി, സ്വന്തമായി കുടുംങ്ങളെ നൽകിക്കൊണ്ട് ദൈവം അവർക്ക് പ്രതിഫലം നൽകി.—പുറ. 1:15-21, ഓശാന.

12. ദെബോരാ, യായേൽ എന്നീ രണ്ടു സ്‌ത്രീകളെ യഹോവ നയിച്ചത്‌ എങ്ങനെ?

12 ഇസ്രായേല്യന്യായാധിന്മാരുടെ കാലത്ത്‌ ദിവ്യപിന്തുയുണ്ടായിരുന്ന ഒരു സ്‌ത്രീയായിരുന്നു ദെബോരാ പ്രവാചകി. ന്യായാധിനായ ബാരാക്കിന്‌ അവൾ ധൈര്യം പകരുയും അയൽജളുടെ അടിച്ചമർത്തലിൽനിന്ന് മോചനം നേടാൻ ഇസ്രായേല്യരെ സഹായിക്കുയും ചെയ്‌തു. എന്നാൽ കനാന്യർക്കുമേലുള്ള ആ വിജയത്തിന്‍റെ മഹത്ത്വം ബാരാക്കിന്‌ ലഭിക്കില്ലെന്ന് അവൾ പ്രവചിച്ചു. പകരം, കനാന്യസേനാതിയായ സീസെരയെ ദൈവം “ഒരു സ്‌ത്രീയുടെ കയ്യി”ലായിരുന്നു  ഏൽപ്പിക്കാനിരുന്നത്‌. ഇസ്രായേല്യസ്‌ത്രീ അല്ലാഞ്ഞ യായേൽ അവനെ വകവരുത്തിപ്പോൾ അത്‌ അങ്ങനെതന്നെ സംഭവിച്ചു.—ന്യായാ. 4:4-9, 17-22.

13. അബീഗയിലിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?

13 എടുത്തുയത്തക്ക സവിശേളുള്ള മറ്റൊരു സ്‌ത്രീയായിരുന്നു ബി.സി. 11-‍ാ‍ം ശതകത്തിൽ ജീവിച്ചിരുന്ന അബീഗയിൽ. അവൾ വിവേതിയായിരുന്നെങ്കിലും ഭർത്താവ്‌ നാബാൽ നിഷ്‌ഠുനും നിർഗുനും ഭോഷനും ആയിരുന്നു. (1 ശമൂ. 25:2, 3, 25) ദാവീദും കൂട്ടാളിളും നാബാലിന്‍റെ വസ്‌തുകൾക്ക് കുറെക്കാലം സംരക്ഷണം നൽകിയിരുന്നു. എന്നാൽ പിന്നീട്‌ അവർ ഭക്ഷ്യവിവങ്ങൾ തേടിയെത്തിപ്പോൾ നാബാൽ “അവരെ ശകാരിച്ച്” വെറുങ്കയ്യോടെ തിരിച്ചയച്ചു. കുപിനായ ദാവീദ്‌ നാബാലിനെയും അവന്‍റെ ആളുകളെയും സംഹരിക്കാൻ തീരുമാനിച്ചു. അതു കേട്ടമാത്രയിൽ അബീഗയിൽ ദാവീദിനും കൂട്ടാളികൾക്കും ഭക്ഷണപാനീങ്ങളുമായി അവനെ എതിരേറ്റുചെന്നു, അങ്ങനെ രക്തച്ചൊരിച്ചിൽ ഒഴിവായി. (1 ശമൂ. 25:8-18) ദാവീദ്‌ അവളോട്‌ ഇങ്ങനെ പറഞ്ഞു: “എന്നെ എതിരേല്‌പാൻ നിന്നെ ഇന്നു അയച്ചിരിക്കുന്ന യിസ്രായേലിന്‍റെ ദൈവമായ യഹോവെക്കു സ്‌തോത്രം.” (1 ശമൂ. 25:32) നാബാലിന്‍റെ മരണശേഷം ദാവീദ്‌ അബീഗയിലിനെ വിവാഹം കഴിച്ചു.—1 ശമൂ. 25:37-42.

14. ശല്ലൂമിന്‍റെ പുത്രിമാർ ഏതു വേലയിലാണ്‌ പങ്കെടുത്തത്‌, ഇന്ന് അനേകം ക്രിസ്‌തീയസ്‌ത്രീകൾ സമാനമായി എന്തു ചെയ്യുന്നു?

14 ബി.സി. 607-ൽ ബാബിലോണിയൻ സൈന്യം യെരുലേമും അതിന്‍റെ ആലയവും നശിപ്പിച്ചപ്പോൾ അനേകം പുരുന്മാരും സ്‌ത്രീളും കുട്ടിളും കൊല്ലപ്പെട്ടു. നെഹെമ്യാവിന്‍റെ മേൽനോട്ടത്തിൻകീഴിൽ ബി.സി. 455-ൽ നഗരമതിൽ പുതുക്കിപ്പണിതു. മതിലുകൾ അറ്റകുറ്റം തീർത്തരുടെ കൂട്ടത്തിൽ യെരുലേംദേത്തിന്‍റെ ഒരു പാതിക്കു പ്രഭുവായ ശല്ലൂമിന്‍റെ പുത്രിമാരും ഉണ്ടായിരുന്നു. (നെഹെ. 3:12) അന്തസ്സിന്‌ നിരക്കാത്തതെന്നു കരുതാതെ അവർ മനസ്സോടെ ആ കായികാധ്വാത്തിന്‌ തയ്യാറായി. ഇന്ന് വ്യത്യസ്‌തവിങ്ങളിൽ, ദിവ്യാധിപത്യ നിർമാദ്ധതികളെ ആഹ്ലാദത്തോടെ പിന്തുണയ്‌ക്കുന്ന അനേകം ക്രിസ്‌തീയ സഹോരിമാരുണ്ട്. നമുക്ക് തീർച്ചയായും അവരോട്‌ അതിയായ നന്ദിയും വിലമതിപ്പും ഉണ്ട്!

ഒന്നാം നൂറ്റാണ്ടിലെ ദൈവക്തരായ സ്‌ത്രീകൾ

15. മറിയ എന്നു പേരുള്ള ഒരു യഹൂദന്യകയ്‌ക്ക് ദൈവം എന്തു പദവി നൽകി?

15 എ.ഡി. ഒന്നാം നൂറ്റാണ്ടിൽ പല സ്‌ത്രീളെയും മികച്ച പദവികൾ നൽകി യഹോവ അനുഗ്രഹിച്ചു. അവരിൽ ഒരാളായിരുന്നു മറിയ എന്ന കന്യക. ഒന്നാം നൂറ്റാണ്ട് ആരംഭിക്കുംമുമ്പ്, യോസേഫുമായി വിവാഹം നിശ്ചയിച്ചിരിക്കെ, അവൾ പരിശുദ്ധാത്മാവിനാൽ അത്ഭുതമായി ഗർഭവതിയായി. യേശുവിന്‍റെ അമ്മയാകാൻ ദൈവം എന്തുകൊണ്ടാണ്‌ അവളെ തിരഞ്ഞെടുത്തത്‌? ഒരു പൂർണ മനുഷ്യശിശുവായ തന്‍റെ കുഞ്ഞിനെ പക്വതയിലേക്കു വളർത്തിക്കൊണ്ടുരാൻ ആവശ്യമായ ആത്മീയഗുണങ്ങൾ അവൾക്കുണ്ടായിരുന്നതിനാലാണ്‌ എന്നതിന്‌ സംശയമില്ല. എക്കാലത്തെയും ഏറ്റവും മഹാനായ മനുഷ്യന്‍റെ അമ്മയാകാനുള്ള എത്ര അനുപമായ പദവിയാണ്‌ മറിയയ്‌ക്ക് ലഭിച്ചത്‌!—മത്താ. 1:18-25.

16. യേശുവിന്‌ സ്‌ത്രീളോടുണ്ടായിരുന്ന മനോഭാവം വ്യക്തമാക്കുന്ന ഒരു ദൃഷ്ടാന്തം പറയുക.

16 യേശു സ്‌ത്രീളോട്‌ വളരെ ദയയോടെയാണ്‌ ഇടപെട്ടിരുന്നത്‌. ദൃഷ്ടാന്തത്തിന്‌, 12 വർഷമായി രക്തസ്രാത്താൽ വലഞ്ഞിരുന്ന ഒരു സ്‌ത്രീയുടെ കാര്യമെടുക്കുക. ജനക്കൂട്ടത്തിനിയിലൂടെ യേശുവിന്‍റെ പിന്നിലെത്തി അവൾ അവന്‍റെ മേലങ്കിയിൽ തൊട്ടു. അവളെ ശകാരിക്കുന്നതിനു പകരം, യേശു ദയാപൂർവം ഇങ്ങനെ പറഞ്ഞു: “മകളേ, നിന്‍റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു. സമാധാത്തോടെ പൊയ്‌ക്കൊള്ളുക; നിന്നെ വലച്ചിരുന്ന കഠിന രോഗത്തിൽനിന്നു സ്വതന്ത്രയായി ആരോഗ്യത്തോടെ ജീവിക്കുക.”—മർക്കോ. 5:25-34.

17. ഏത്‌ അത്ഭുതമായ സംഭവമാണ്‌ എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ നടന്നത്‌?

17 യേശുവിന്‍റെ ശിഷ്യരായ ചില സ്‌ത്രീകൾ അവനെയും അവന്‍റെ അപ്പൊസ്‌തന്മാരെയും ഉപചരിച്ചുപോന്നു. (ലൂക്കോ. 8:1-3) എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച 120 പേരിൽ പുരുന്മാരോടൊപ്പം സ്‌ത്രീളുമുണ്ടായിരുന്നു. (പ്രവൃത്തികൾ 2:1-4 വായിക്കുക.) പരിശുദ്ധാത്മാവിന്‍റെ സവിശേമായ ആ പകരലിനെക്കുറിച്ച് ഇങ്ങനെ മുൻകൂട്ടിപ്പഞ്ഞിരുന്നു: “ഞാൻ (യഹോവ) സകലജത്തിന്മേലും എന്‍റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; . . . ദാസന്മാരുടെ മേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുളിൽ എന്‍റെ ആത്മാവിനെ പകരും.” (യോവേ. 2:28, 29) വിശ്വാത്യാഗം ഭവിച്ച ഇസ്രായേലിൽനിന്നും, തന്‍റെ അംഗീകാവും പിന്തുയും “ദൈവത്തിന്‍റെ ഇസ്രായേലി”ലേക്കു താൻ മാറ്റിയെന്ന് പെന്തെക്കൊസ്‌തുദിസത്തെ ആ അത്ഭുതമായ സംഭവത്തിലൂടെ ദൈവം വ്യക്തമാക്കി. ആ ഇസ്രായേലിൽ പുരുന്മാരും സ്‌ത്രീളും ഉൾപ്പെടുന്നു. (ഗലാ. 3:28; 6:15, 16) ഒന്നാം നൂറ്റാണ്ടിൽ ശുശ്രൂയിൽ പങ്കെടുത്ത ക്രിസ്‌തീയ സ്‌ത്രീളിൽ സുവിശേനായ ഫിലിപ്പോസിന്‍റെ നാലു പെൺമക്കളുമുണ്ടായിരുന്നു.—പ്രവൃ. 21:8, 9.

 സ്‌ത്രീകൾ ഒരു ‘വലിയ ഗണം’

18, 19. (എ) സത്യാരായോടുള്ള ബന്ധത്തിൽ പുരുന്മാർക്കും സ്‌ത്രീകൾക്കും ദൈവം എന്തു പദവിയാണ്‌ നൽകിയിരിക്കുന്നത്‌? (ബി) സുവാർത്ത പ്രസംഗിക്കുന്ന സ്‌ത്രീകളെ സങ്കീർത്തക്കാരൻ വിശേഷിപ്പിക്കുന്നത്‌ എങ്ങനെ?

18 പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാപാത്തിൽ ഏതാനും സ്‌ത്രീപുരുന്മാർ സത്യാരായിൽ ആഴമായ താത്‌പര്യം കാണിച്ചു. “രാജ്യത്തിന്‍റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോത്തിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അന്ത്യം വരും” എന്ന യേശുവിന്‍റെ പ്രാവനിവാക്കുളുടെ നിവൃത്തിയിൽ ഇന്ന് പങ്കെടുക്കുന്നരുടെ മുൻഗാമിളായിരുന്നു അവർ.—മത്താ. 24:14.

19 ബൈബിൾവിദ്യാർഥിളുടെ ആ ചെറിയ കൂട്ടം ഇന്ന് യഹോയുടെ സാക്ഷിളുടെ 80 ലക്ഷത്തോളം വരുന്ന ഒരു വൻപുരുഷാമായിത്തീർന്നിരിക്കുന്നു. അവരെക്കൂടാതെ, 1,10,00,000-ത്തിലധികം മറ്റുള്ളരും യേശുവിന്‍റെ മരണത്തിന്‍റെ വാർഷിക സ്‌മാകാത്തിന്‌ ഹാജരായിക്കൊണ്ട് ബൈബിളിലും നമ്മുടെ വേലയിലും താത്‌പര്യം കാണിക്കുന്നു. മിക്ക ദേശങ്ങളിലും ഹാജരാകുന്നരിൽ ഭൂരിഭാവും സ്‌ത്രീളാണ്‌. കൂടാതെ, ലോകമെങ്ങുമായുള്ള 10,00,000-ത്തിലധികം മുഴുസമയ രാജ്യഘോരിൽ ഏറിയങ്കും സ്‌ത്രീളാണ്‌. സങ്കീർത്തക്കാരന്‍റെ പിൻവരുന്ന വാക്കുളുടെ നിവൃത്തിയിൽ ഒരു പങ്കുണ്ടായിരിക്കാൻ ദൈവം വിശ്വസ്‌തരായ സ്‌ത്രീകളെ അനുവദിച്ചിരിക്കുന്നു: “കർത്താവു ആജ്ഞ കൊടുക്കുന്നു; സുവാർത്താദൂതികൾ വലിയോരു ഗണമാകുന്നു.”—സങ്കീ. 68:11.

സുവാർത്താദൂതികൾ “വലിയോരു ഗണമാകുന്നു” (18, 19 ഖണ്ഡികകൾ കാണുക)

ദൈവഭക്തരായ സ്‌ത്രീകളെ മഹത്തായ അനുഗ്രഹങ്ങൾ കാത്തിരിക്കുന്നു

20. നമ്മുടെ പഠനവേളിൽ പരിചിന്തനാർഹമായ ചില വിഷയങ്ങൾ ഏവ?

20 ദൈവത്തിന്‍റെ ഏടുകളിൽ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ വിശ്വസ്‌തസ്‌ത്രീളെയും കുറിച്ച് ചർച്ച ചെയ്യാൻ ഇവിടെ ഇടം പോരാ. എന്നാൽ ബൈബിളിലും നമ്മുടെ പ്രസിദ്ധീങ്ങളിൽ വന്നിട്ടുള്ള ലേഖനങ്ങളിലും നമുക്ക് അവരെക്കുറിച്ച് വായിക്കാവുന്നതാണ്‌. ദൃഷ്ടാന്തത്തിന്‌, രൂത്തിന്‍റെ വിശ്വസ്‌തയെക്കുറിച്ച് നമുക്ക് ധ്യാനിക്കാനാകും. (രൂത്ത്‌ 1:16, 17) അതുപോലെ, എസ്ഥേർ രാജ്ഞിയുടെ പേരിലുള്ള ബൈബിൾപുസ്‌തവും അവളെക്കുറിച്ചുള്ള ലേഖനങ്ങളും വായിക്കുന്നത്‌ നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തും. സായാഹ്ന കുടുംബാരാനാവേളിൽ ഇത്തരം ആശയങ്ങൾ പഠിക്കാനായി തിരഞ്ഞെടുക്കുന്നത്‌ വളരെ പ്രയോമാണ്‌. ഒറ്റക്കാരാണെങ്കിൽ വ്യക്തിമായ പഠനസയത്ത്‌ ഇത്തരം വിഷയങ്ങൾ പരിചിന്തിക്കാൻ കഴിയും.

21. വിശ്വസ്‌തരായ സ്‌ത്രീകൾ ദുഷ്‌കങ്ങളിൽ യഹോയോടുള്ള തങ്ങളുടെ ഭക്തി പ്രകടമാക്കിയിരിക്കുന്നത്‌ എങ്ങനെ?

21 ക്രിസ്‌തീയസ്‌ത്രീളുടെ പ്രസംവേലയെ യഹോവ അനുഗ്രഹിക്കുന്നുവെന്നതിന്‌ യാതൊരു സംശയവുമില്ല, ക്ലേശങ്ങളിൽ അവൻ അവരെ താങ്ങുയും ചെയ്യുന്നു. ഉദാഹത്തിന്‌, നാസിളുടെയും കമ്മ്യൂണിസ്റ്റുളുടെയും മർദകത്തിന്മധ്യേ ദൈവത്തോടുള്ള അനുസരണം നിമിത്തം കൊടിയാനകൾ അനുഭവിച്ചപ്പോഴും, ചിലരുടെ കാര്യത്തിൽ, ജീവൻ നഷ്ടമാപ്പോൾപ്പോലും ദൈവക്തരായ സ്‌ത്രീകൾ ദൈവത്തിന്‍റെ സഹായത്താൽ നിർമലത കാത്തുസൂക്ഷിച്ചു. (പ്രവൃ. 5:29) അന്നത്തെപ്പോലെ ഇന്നും, നമ്മുടെ സഹോരിമാരും മറ്റെല്ലാ സഹാരാരും ദൈവത്തിന്‍റെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നു. പുരാതന ഇസ്രായേല്യരുടെ കാര്യത്തിലെന്നപോലെ യഹോവ അവരുടെ വലങ്കൈ പിടിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: “ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും.”—യെശ. 41:10-13.

22. ഏതു ഭാവിവികൾക്കായി നമുക്കു കാത്തിരിക്കാം?

22 തൊട്ടടുത്ത ഭാവിയിൽ, ദൈവക്തരായ സ്‌ത്രീപുരുന്മാർ ഭൂമിയെ അഴകാർന്ന ഒരു പറുദീയാക്കി മാറ്റുയും ഉയിർത്തെഴുന്നേറ്റ്‌ വരുന്ന ദശലക്ഷങ്ങളെ യഹോയുടെ ഉദ്ദേശ്യത്തെക്കുറിച്ച് പഠിപ്പിക്കുയും ചെയ്യും. അതുവരേക്കും, സ്‌ത്രീപുരുഭേമെന്യേ, നമുക്കേവർക്കും തോളോടുതോൾ ചേർന്ന് “ഏകമനസ്സോടെ” യഹോവയെ സേവിക്കാനുള്ള പദവിയെ അമൂല്യമായി പിടിച്ചുകൊള്ളാം.—സെഫ. 3:9.