വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ആഗസ്റ്റ് 

‘തിരി​ഞ്ഞു​വ​ന്ന​ശേഷം നിന്‍റെ സഹോ​ദ​ര​ന്മാ​രെ ബലപ്പെ​ടു​ത്തുക’

‘തിരി​ഞ്ഞു​വ​ന്ന​ശേഷം നിന്‍റെ സഹോ​ദ​ര​ന്മാ​രെ ബലപ്പെ​ടു​ത്തുക’

യേശുവിനെ തള്ളിപ്പ​റ​ഞ്ഞ​ശേഷം പത്രോസ്‌ അതിദുഃ​ഖ​ത്തോ​ടെ കരഞ്ഞു. ആത്മീയ​സ​മ​നില വീണ്ടെ​ടു​ക്കുക എന്നത്‌ ആ അപ്പൊസ്‌ത​ലനെ സംബന്ധി​ച്ചി​ട​ത്തോ​ളം നന്നേ ശ്രമക​ര​മാ​യി​രു​ന്നെ​ങ്കി​ലും മറ്റുള്ള​വരെ സഹായി​ക്കാ​നാ​യി അവനെ ഉപയോ​ഗി​ക്കാൻ യേശു ആഗ്രഹി​ച്ചു. അതു​കൊണ്ട് കർത്താവ്‌ അവനോട്‌ ഇങ്ങനെ പറഞ്ഞി​രു​ന്നു: “നീ തിരി​ഞ്ഞു​വ​ന്ന​ശേഷം നിന്‍റെ സഹോ​ദ​ര​ന്മാ​രെ ബലപ്പെ​ടു​ത്തണം.” (ലൂക്കോ. 22:32, 54-62) ഒടുവിൽ, പത്രോസ്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തീ​യ​സ​ഭ​യു​ടെ നെടു​ന്തൂ​ണു​ക​ളിൽ ഒരാളാ​യി​ത്തീ​രു​ക​തന്നെ ചെയ്‌തു! (ഗലാ. 2:9) സമാന​മാ​യി, മുമ്പ് മൂപ്പനാ​യി സേവി​ച്ചി​രുന്ന ഒരാൾക്ക് വീണ്ടും ആ ഉത്തരവാ​ദി​ത്വം വഹിക്കു​ന്ന​തി​നും സഹാരാ​ധ​കരെ ആത്മീയ​മാ​യി പരി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന്‍റെ സന്തോഷം ആസ്വദി​ക്കു​ന്ന​തി​നും അവസരം ലഭി​ച്ചേ​ക്കാം.

മേൽവി​ചാ​ര​ക​ന്മാ​രാ​യി സേവി​ച്ചി​രുന്ന ചിലർക്ക് ആ പദവി നഷ്ടമാ​യി​ട്ടുണ്ട്. പരാജ​യ​ബോ​ധ​ത്തി​ന്‍റെ കയ്‌പു​നീർ അവരെ ദുഃഖ​ത്തി​ലാഴ്‌ത്തു​ക​യും ചെയ്‌തി​രി​ക്കാം. രണ്ട് ദശാബ്ദ​ത്തിൽ അധിക​മാ​യി തെക്കേ അമേരി​ക്ക​യിൽ മൂപ്പനാ​യി സേവി​ച്ചി​രുന്ന ഹൂലിയൊ * ഇങ്ങനെ പറഞ്ഞു: “പരിപാ​ടി​കൾ തയ്യാറാ​കുക, സഹോ​ദ​ര​ങ്ങളെ പോയി കാണുക, ഇടയസ​ന്ദർശനം നടത്തുക, അതൊ​ക്കെ​യാ​യി​രു​ന്നു എനിക്ക് ജീവിതം. പെട്ടെ​ന്നാ​യി​രു​ന്നു എല്ലാം പോയത്‌. അതോടെ ജീവി​ത​ത്തിൽ ഒരു ശൂന്യത വന്നുമൂ​ടി. ആകെക്കൂ​ടെ മനസ്സി​ടി​ഞ്ഞു​പോയ കാലഘട്ടം.” ഇന്നു പക്ഷേ, ഹൂലി​യൊ വീണ്ടും ഒരു മൂപ്പനാ​യി സേവി​ക്കു​ന്നു!

“അതിൽ സന്തോ​ഷി​ക്കു​വിൻ”

ശിഷ്യ​നായ യാക്കോബ്‌ എഴുതി: “എന്‍റെ സഹോ​ദ​ര​ന്മാ​രേ, വിവിധ പരീക്ഷകൾ നേരി​ടു​മ്പോൾ, . . . അതിൽ സന്തോ​ഷി​ക്കു​വിൻ.” (യാക്കോ. 1:2, 3) പീഡന​വും നമ്മു​ടെ​തന്നെ അപൂർണ​ത​യും നിമിത്തം ഉണ്ടാകുന്ന പരി​ശോ​ധ​ന​ക​ളെ​യാണ്‌ യാക്കോബ്‌ ഇവിടെ ഉദ്ദേശി​ച്ചത്‌. സ്വന്ത​മോ​ഹങ്ങൾ, പക്ഷപാതം കാണിക്കൽ എന്നിവ​യെ​ക്കു​റി​ച്ചൊ​ക്കെ അവൻ പരാമർശി​ച്ചു. (യാക്കോ. 1:14; 2:1; 4:1, 2, 11) യഹോവ നമുക്ക് ശിക്ഷണം തരു​മ്പോൾ അത്‌ വേദനാ​ജ​ന​ക​മാ​യി​രു​ന്നേ​ക്കാം. (എബ്രാ. 12:11) എന്നാൽ, അത്തരം പരി​ശോ​ധ​നകൾ നമ്മുടെ സന്തോഷം കവർന്നു​ക​ള​യേ​ണ്ട​തില്ല.

സഭയിലെ ഒരു ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ത്തു​നിന്ന് നമ്മെ നീക്കി​യേ​ക്കാ​മെ​ങ്കി​ലും, നമ്മുടെ വിശ്വാ​സ​ത്തി​ന്‍റെ ഗുണമേന്മ പരി​ശോ​ധി​ക്കാ​നും യഹോ​വ​യോ​ടുള്ള നമ്മുടെ സ്‌നേഹം പ്രകടി​പ്പി​ക്കാ​നും അപ്പോ​ഴും നമുക്ക് അവസര​മുണ്ട്. നാം സേവി​ച്ചത്‌ എന്തു​കൊ​ണ്ടാ​ണെന്ന് നമുക്ക് ചിന്തി​ക്കാ​നാ​കും. ‘സ്വന്തം നേട്ടത്തി​നു​വേണ്ടി ആയിരു​ന്നോ അത്‌? അതോ ദൈവ​ത്തോ​ടുള്ള  സ്‌നേ​ഹ​മാ​യി​രു​ന്നോ പ്രേര​ക​ഘ​ടകം? സഭ യഹോ​വ​യു​ടേ​താ​ണെ​ന്നും അതു​കൊ​ണ്ടു​തന്നെ ആട്ടിൻകൂ​ട്ടത്തെ ആർദ്ര​മാ​യി പരിപാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഉള്ള ചിന്ത എന്നെ പ്രചോ​ദി​പ്പി​ച്ചി​രു​ന്നോ?’ (പ്രവൃ. 20:28-30) മുമ്പ് മൂപ്പന്മാ​രാ​യി സേവി​ച്ചി​രു​ന്നവർ സന്തോ​ഷ​മുള്ള ഹൃദയ​ത്തോ​ടെ വിശു​ദ്ധ​സേ​വനം അർപ്പി​ക്കു​ന്ന​തിൽ തുടരു​മ്പോൾ, യഹോ​വ​യോ​ടുള്ള തങ്ങളുടെ സ്‌നേഹം കറയറ്റ​താ​ണെന്ന് സാത്താൻ ഉൾപ്പെടെ സകലരു​ടെ​യും മുമ്പാകെ അവർ തെളി​യി​ക്കു​ക​യാണ്‌.

ഗുരു​ത​ര​മായ പാപങ്ങൾ നിമിത്തം ദാവീദ്‌ രാജാ​വിന്‌ ശിക്ഷണം ലഭിച്ച​പ്പോൾ അവൻ അതു സ്വീക​രി​ച്ചു. തന്നിമി​ത്തം, ദൈവം അവനോട്‌ ക്ഷമിച്ചു. “ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടി​യവൻ ഭാഗ്യ​വാൻ. യഹോവ അകൃത്യം കണക്കി​ടാ​തെ​യും ആത്മാവിൽ കപടം ഇല്ലാ​തെ​യും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യ​വാൻ” എന്ന് ദാവീദ്‌ പാടി. (സങ്കീ. 32:1, 2) ശിക്ഷണം ദാവീ​ദി​നെ സ്‌ഫു​ടം​ചെയ്‌തു. ദൈവ​ജ​നത്തെ മേയ്‌ക്കാൻ ഏറെ മികച്ച ഒരു ഇടയനാ​യി അത്‌ അവനെ രൂപ​പ്പെ​ടു​ത്തി എന്നതിനു സംശയ​മില്ല.

മൂപ്പന്മാ​രാ​യി വീണ്ടും യോഗ്യ​ത​പ്രാ​പിച്ച് നിയമി​ത​രാ​കുന്ന സഹോ​ദ​ര​ന്മാർ സാധാ​ര​ണ​ഗ​തി​യിൽ മുമ്പ​ത്തെ​ക്കാൾ മികച്ച ഇടയന്മാ​രാ​യി​ത്തീ​രു​ന്നു. “ഒരാൾ തെറ്റു ചെയ്യു​മ്പോൾ എങ്ങനെ ഇടപെ​ട​ണ​മെന്ന് ഇപ്പോൾ എനിക്ക് കുറെ​ക്കൂ​ടെ നന്നായി അറിയാം” എന്ന് ഒരു മൂപ്പൻ പറഞ്ഞു. മറ്റൊരു മൂപ്പൻ ഇങ്ങനെ പറഞ്ഞു: “സഹോ​ദ​ര​ങ്ങളെ സേവി​ക്കാ​നുള്ള എന്‍റെ പദവിയെ ഞാൻ ഇപ്പോൾ പഴയതി​ലേറെ വിലമ​തി​ക്കു​ന്നു.”

നിങ്ങൾക്ക് ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ത്തേക്ക് മടങ്ങി​വ​രാ​നാ​കു​മോ?

യഹോ​വ​യെ​ക്കു​റിച്ച്, “അവൻ എല്ലായ്‌പോ​ഴും ഭർത്സി​ക്ക​യില്ല” എന്ന് സങ്കീർത്ത​ന​ക്കാ​രൻ എഴുതി. (സങ്കീ. 103:9) ഗുരു​ത​ര​മാ​യി തെറ്റു ചെയ്‌ത ഒരു മനുഷ്യ​നിൽ ദൈവം പിന്നീ​ടൊ​രി​ക്ക​ലും വിശ്വാ​സം അർപ്പി​ക്കില്ല എന്നു കരു​തേ​ണ്ട​തില്ല. അനേക​വർഷം ഒരു മൂപ്പനാ​യി സേവി​ച്ച​ശേഷം പദവികൾ നഷ്ടപ്പെട്ട റിക്കാർഡോ പറയുന്നു: “എന്‍റെ പരാജയം ഓർത്ത്‌ ഞാൻ കടുത്ത നിരാ​ശ​യിൽ ആണ്ടു​പോ​യി. ഒരു മേൽവി​ചാ​രകൻ എന്ന നിലയിൽ വീണ്ടും സഹോ​ദ​ര​ങ്ങളെ സേവി​ക്കു​ന്ന​തിൽനിന്ന് അപര്യാപ്‌ത​താ​ബോ​ധം ദീർഘ​കാ​ല​ത്തേക്ക് എന്നെ തടഞ്ഞു. ആശ്രയ​യോ​ഗ്യ​നാ​ണെന്ന് വീണ്ടും തെളി​യി​ക്കാ​നാ​കും എന്ന ആത്മവി​ശ്വാ​സം എനിക്കി​ല്ലാ​യി​രു​ന്നു. എന്നാൽ മറ്റുള്ള​വരെ സഹായി​ക്കു​ന്നത്‌ ഞാൻ ആസ്വദി​ക്കു​ന്ന​തി​നാൽ ബൈബി​ള​ധ്യ​യ​നങ്ങൾ നടത്താ​നും രാജ്യ​ഹാ​ളിൽ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അവരോ​ടൊ​പ്പം വയൽശു​ശ്രൂ​ഷ​യിൽ പങ്കെടു​ക്കാ​നും എനിക്ക് സാധിച്ചു. അങ്ങനെ എന്‍റെ ആത്മവി​ശ്വാ​സം എനിക്ക് തിരി​ച്ചു​പി​ടി​ക്കാ​നാ​യി, ഇപ്പോൾ ഞാൻ വീണ്ടും ഒരു മൂപ്പനാ​യി സേവി​ക്കു​ന്നു.”

സന്തോഷവും സേവി​ക്കാ​നുള്ള ആഗ്രഹ​വും തിരികെ നേടാൻ യഹോവ ക്രിസ്‌തീയ പുരു​ഷ​ന്മാ​രെ സഹായി​ച്ചി​രി​ക്കു​ന്നു

നീരസം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ വീണ്ടും മൂപ്പനാ​യി സേവി​ക്കു​ന്ന​തിൽനിന്ന് ഒരു സഹോ​ദ​രനെ തടഞ്ഞേ​ക്കാം. യഹോ​വ​യു​ടെ ദാസനായ ദാവീ​ദി​നെ​പ്പോ​ലെ​യാ​യി​രി​ക്കു​ന്നത്‌ എത്ര നല്ലതാണ്‌! അസൂയാ​ലു​വായ ശൗൽ രാജാ​വി​ന്‍റെ മുമ്പിൽനിന്ന് അവന്‌ ഓടി​പ്പോ​കേ​ണ്ടി​വന്നു. അവസര​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ട്ടും  അവനോട്‌ പ്രതി​കാ​രം ചെയ്യാൻ ദാവീദ്‌ തുനി​ഞ്ഞില്ല. (1 ശമൂ. 24:4-7; 26:8-12) ശൗൽ യുദ്ധത്തിൽ മരിച്ച​പ്പോൾ ദാവീദ്‌ അവന്‍റെ മരണത്തിൽ വിലപി​ക്കു​ക​യാ​ണു​ണ്ടാ​യത്‌. ശൗലി​നെ​യും മകനായ യോനാ​ഥാ​നെ​യും കുറിച്ച് “പ്രീതി​യും വാത്സല്യ​വും” നിറഞ്ഞവർ എന്നാണ്‌ അവൻ വിശേ​ഷി​പ്പി​ച്ചത്‌. (2 ശമൂ. 1:21-23) അതെ, ദാവീദ്‌ നീരസം വെച്ചു​കൊ​ണ്ടി​രു​ന്നില്ല.

തെറ്റി​ദ്ധാ​ര​ണയ്‌ക്കോ അനീതി​ക്കോ ഇരയായി എന്ന് നിങ്ങൾ കരുതു​ന്നു​ണ്ടെ​ങ്കിൽ, നിങ്ങളു​ടെ ചിന്തയെ കീഴ്‌പെ​ടു​ത്താൻ നീരസത്തെ അനുവ​ദി​ക്ക​രുത്‌. ദൃഷ്ടാ​ന്ത​ത്തിന്‌, മൂന്നു പതിറ്റാ​ണ്ടോ​ളം ബ്രിട്ട​നിൽ മൂപ്പനാ​യി സേവി​ച്ചി​രുന്ന വില്ല്യ​മിന്‌ ഉത്തരവാ​ദി​ത്വ​ങ്ങൾ നഷ്ടപ്പെ​ട്ട​പ്പോൾ, അദ്ദേഹ​ത്തിന്‌ ചില മൂപ്പന്മാ​രോട്‌ നീരസം തോന്നി. സമനില വീണ്ടെ​ടു​ക്കാൻ വില്ല്യ​മി​നെ സഹായി​ച്ചത്‌ എന്താണ്‌? “ഇയ്യോ​ബി​ന്‍റെ പുസ്‌തകം വായി​ച്ചത്‌ എനിക്ക് പ്രോ​ത്സാ​ഹ​ന​മേകി,” അദ്ദേഹം പറയുന്നു. “മൂന്ന് സ്‌നേ​ഹി​ത​രോട്‌ സമാധാ​ന​ത്തി​ലാ​കാൻ യഹോവ ഇയ്യോ​ബി​നെ സഹായി​ച്ചെ​ങ്കിൽ ക്രിസ്‌തീയ മൂപ്പന്മാ​രു​മാ​യി സമാധാ​ന​ത്തി​ലാ​കാൻ യഹോവ എന്നെ എത്രയ​ധി​കം സഹായി​ക്കും!”—ഇയ്യോ. 42:7-9.

ഇടയ​ന്മാ​രായി വീണ്ടും സേവി​ക്കു​ന്ന​വരെ ദൈവം അനു​ഗ്ര​ഹി​ക്കു​ന്നു

ദൈവ​ത്തി​ന്‍റെ ആട്ടിൻകൂ​ട്ടത്തെ മേയ്‌ക്കു​ന്ന​തിൽനിന്ന് നിങ്ങൾ സ്വയം പിന്മാ​റു​ക​യാ​യി​രു​ന്നെ​ങ്കിൽ, അതിന്‍റെ കാരണം എന്തായി​രു​ന്നെന്ന് ചിന്തി​ക്കു​ന്നത്‌ നന്നായി​രി​ക്കും. വ്യക്തി​പ​ര​മായ പ്രശ്‌ന​ങ്ങ​ളിൽപ്പെട്ട് ഉഴലു​ക​യാ​യി​രു​ന്നോ നിങ്ങൾ? മറ്റ്‌ കാര്യങ്ങൾ നിങ്ങളു​ടെ ജീവി​ത​ത്തിൽ മേൽക്കൈ നേടി​യ​താ​ണോ? മറ്റുള്ള​വ​രു​ടെ അപൂർണ​തകൾ നിങ്ങളെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തി​യ​താ​ണോ? കാരണം എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും, ഒരു മൂപ്പനാ​യി സേവി​ച്ചി​രു​ന്ന​പ്പോൾ മറ്റുള്ള​വരെ പല വിധങ്ങ​ളി​ലും സഹായി​ക്കാൻ സാധി​ക്കു​മാ​യി​രുന്ന ഒരു സ്ഥാനത്താ​യി​രു​ന്നു നിങ്ങൾ എന്നത്‌ ഓർക്കുക. നിങ്ങളു​ടെ പ്രസം​ഗങ്ങൾ അവർക്ക് മനക്കരു​ത്തു പകർന്നു; നിങ്ങളു​ടെ മാതൃക അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു; നിങ്ങളു​ടെ ഇടയസ​ന്ദർശ​നങ്ങൾ പ്രാതി​കൂ​ല്യ​ങ്ങ​ളിൽ പിടി​ച്ചു​നിൽക്കാൻ അവരെ സഹായി​ച്ചു. വിശ്വസ്‌ത​നായ ഒരു മൂപ്പനാ​യി സേവി​ച്ചത്‌ നിങ്ങളു​ടെ ഹൃദയ​ത്തിൽ ചാരി​താർഥ്യം നിറച്ചു. അതിലു​പരി, യഹോ​വ​യു​ടെ ഹൃദയത്തെ അത്‌ എത്രമാ​ത്രം സന്തോ​ഷി​പ്പി​ച്ചു!—സദൃ. 27:11.

വിശുദ്ധസേവനത്തിൽ സന്തോ​ഷ​പൂർവം ഏർപ്പെ​ട്ടു​കൊണ്ട് യഹോ​വ​യോ​ടുള്ള നിങ്ങളു​ടെ സ്‌നേഹം തെളി​യി​ക്കുക

അനേകം സഹോ​ദ​ര​ന്മാ​രു​ടെ കാര്യ​ത്തിൽ, തങ്ങളുടെ സന്തോ​ഷ​വും സഭയെ നയിക്കാ​നുള്ള ആഗ്രഹ​വും തിരി​കെ​ക്കൊ​ണ്ടു​വ​രാൻ യഹോവ അവരെ സഹായി​ച്ചി​രി​ക്കു​ന്നു. ഒരു മൂപ്പൻ എന്നുള്ള സേവന​പ​ദ​വി​യിൽനിന്ന് നിങ്ങൾ നീക്കം​ചെ​യ്യ​പ്പെ​ട്ട​താ​യാ​ലും സ്വയം പിന്മാ​റി​യ​താ​യാ​ലും വീണ്ടും ‘മേൽവി​ചാ​ര​ക​പ​ദ​ത്തി​ലേക്ക്’ ലക്ഷ്യം​വെച്ച് പുരോ​ഗ​മി​ക്കാൻ നിങ്ങൾക്കു സാധി​ക്കും. (1 തിമൊ. 3:1) “യഹോ​വയെ പൂർണ​മാ​യി പ്രസാ​ദി​പ്പി​ക്കു​മാറ്‌ അവനു യോഗ്യ​മാം​വി​ധം നടക്കാൻ” തക്കവണ്ണം കൊ​ലോ​സ്യ​ക്രിസ്‌ത്യാ​നി​കൾ ദൈവ​ഹി​ത​ത്തി​ന്‍റെ സൂക്ഷ്മ​പ​രി​ജ്ഞാ​നം​കൊണ്ട് നിറ​യേ​ണമേ എന്ന് പൗലോസ്‌ ‘ഇടവി​ടാ​തെ പ്രാർഥി​ച്ചു.’ (കൊലോ. 1:9, 10) ഒരു മൂപ്പനാ​യി സേവി​ക്കാ​നുള്ള പദവി നിങ്ങൾക്ക് വീണ്ടും ലഭിക്കു​ന്നെ​ങ്കിൽ ശക്തിക്കും സന്തോ​ഷ​ത്തി​നും സഹിഷ്‌ണു​തയ്‌ക്കും ആയി യഹോ​വ​യി​ലേക്ക് നോക്കുക. ദൈവ​ജ​ന​ത്തിന്‌ ഈ അന്ത്യനാ​ളു​ക​ളിൽ, ആർദ്ര​ത​യുള്ള അജപാ​ല​ക​രു​ടെ ആത്മീയ​പി​ന്തുണ ആവശ്യ​മുണ്ട്. നിങ്ങളു​ടെ പ്രിയ​പ്പെട്ട സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്താൻ നിങ്ങൾക്കാ​കു​മോ? അതിനുള്ള മനസ്സൊ​രു​ക്കം നിങ്ങൾക്കു​ണ്ടോ?

^ ഖ. 3 ചില പേരുകൾ മാറ്റി​യി​ട്ടുണ്ട്.