വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ആഗസ്റ്റ് 

നിങ്ങൾക്ക് “തക്കസമയത്ത്‌ ഭക്ഷണം” ലഭിക്കുന്നുണ്ടോ?

നിങ്ങൾക്ക് “തക്കസമയത്ത്‌ ഭക്ഷണം” ലഭിക്കുന്നുണ്ടോ?

മാനവചരിത്രത്തിലെ ഏറ്റവും ദുർഘമായ കാലത്താണ്‌ നാം ജീവിക്കുന്നത്‌. (2 തിമൊ. 3:1-5) യഹോയോടുള്ള നമ്മുടെ സ്‌നേവും അവന്‍റെ നീതിയുള്ള നിലവാങ്ങൾക്ക് ചേർച്ചയിൽ ജീവിക്കാനുള്ള നമ്മുടെ നിശ്ചയദാർഢ്യവും അനുദിനം മാറ്റുരയ്‌ക്കപ്പെടുന്നു. ഈ ദുഷ്‌കമായ നാളുകൾ യേശു മുൻകൂട്ടിക്കണ്ടു. തന്‍റെ അനുഗാമികൾക്ക് അവസാത്തോളം സഹിച്ചുനിൽക്കാൻ ആവശ്യമായ പ്രോത്സാഹനം താൻ ലഭ്യമാക്കുമെന്ന് അവൻ അവർക്ക് ഉറപ്പ് കൊടുത്തു. (മത്താ. 24:3, 13; 28:20) അവരെ ബലിഷ്‌ഠരായി നിലനിറുത്താൻ “തക്കസമയത്ത്‌ ഭക്ഷണം” പ്രദാനം ചെയ്യുന്ന വിശ്വസ്‌തനായ ഒരു അടിമയെ അവൻ നിയമിച്ചു.—മത്താ. 24:45, 46.

1919-ൽ വിശ്വസ്‌തനായ അടിമയെ നിയമിച്ചാക്കിതുമുതൽ സകല ഭാഷകളിൽനിന്നുമായി ദശലക്ഷങ്ങൾവരുന്ന “വീട്ടുകാർ” ദൈവത്തിന്‍റെ സംഘടയിലേക്ക് വന്നുചേർന്നിരിക്കുന്നു. അവർക്കെല്ലാംതന്നെ ആത്മീയരിപോഷണം ലഭിക്കുയും ചെയ്യുന്നു. (മത്താ. 24:14; വെളി. 22:17) എങ്കിലും, എല്ലാ ഭാഷകളിലും ഒരേ അളവിൽ വിവരങ്ങൾ ലഭ്യമല്ല, അതുപോലെ എല്ലാ വ്യക്തികൾക്കും ഇലക്‌ട്രോണിക്‌ രൂപത്തിലുള്ള നമ്മുടെ പ്രസിദ്ധീണങ്ങൾ എത്തുപാടില്ലതാനും. ഉദാഹത്തിന്‌, jw.org വെബ്‌സൈറ്റിൽ മാത്രം പ്രസിദ്ധീരിക്കുന്ന വീഡിയോളും ലേഖനങ്ങളും അനേകർക്കും അപ്രാപ്യമാണ്‌. അതിന്‍റെ അർഥം, ആത്മീയമായി ബലിഷ്‌ഠരായി നിലനിൽക്കാൻ വേണ്ടത്ര ആഹാരം ചിലർക്കെങ്കിലും ലഭിക്കുന്നില്ല എന്നാണോ? ഉത്തരങ്ങൾക്കായി നമുക്ക് നാലു സുപ്രധാചോദ്യങ്ങൾ പരിചിന്തിക്കാം.

 1 യഹോവ നൽകുന്ന ഭക്ഷണത്തിന്‍റെ മുഖ്യചേരുവ എന്താണ്‌?

കല്ല് അപ്പമാക്കാൻ സാത്താൻ യേശുവിനെ പ്രലോഭിപ്പിച്ചപ്പോൾ യേശു ഇങ്ങനെ മറുപടി പറഞ്ഞു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, യഹോയുടെ വായിൽനിന്നു വരുന്ന സകല വചനംകൊണ്ടും ജീവിക്കേണ്ടതാകുന്നു.” (മത്താ. 4:3, 4) യഹോയുടെ വചനങ്ങൾ ബൈബിളിലാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. (2 പത്രോ. 1:20, 21) അതുകൊണ്ട്, നമ്മുടെ ആത്മീയക്ഷത്തിലെ പ്രധാചേരുവ ബൈബിളാണ്‌.—2 തിമൊ. 3:16, 17.

വിശുദ്ധ തിരുവെഴുത്തുളുടെ പുതിയ ലോക ഭാഷാന്തരം പൂർണമായോ ഭാഗിമായോ 120-ലധികം ഭാഷകളിൽ യഹോയുടെ സംഘടന പ്രസിദ്ധീരിച്ചിരിക്കുന്നു. വർഷന്തോറും കൂടുതൽ ഭാഷകളിലേക്ക് അത്‌ വിവർത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുയുമാണ്‌. ഈ പരിഭാഷയ്‌ക്കു പുറമേ മറ്റു ബൈബിൾഭാഷാന്തങ്ങളുടെ കോടിക്കക്കിന്‌ പ്രതികൾ ആയിരക്കക്കിന്‌ ഭാഷകളിൽ പൂർണമായോ ഭാഗിമായോ ലഭ്യമാണ്‌. വിസ്‌മമായ ഈ നേട്ടം, “സകലതരം മനുഷ്യരും രക്ഷ പ്രാപിക്കമെന്നും സത്യത്തിന്‍റെ പരിജ്ഞാത്തിൽ എത്തണമെ”ന്നും ഉള്ള യഹോയുടെ ഹിതത്തിനു ചേർച്ചയിലാണ്‌. (1 തിമൊ. 2:3, 4) “(യഹോയുടെ) ദൃഷ്ടിയിൽനിന്നു മറഞ്ഞിരിക്കുന്നതായി ഒരു സൃഷ്ടിപോലുമില്ല” എന്നതിനാൽ, “ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ള” സകലരെയും അവൻ തന്‍റെ സംഘടയിലേക്ക് ആകർഷിക്കുമെന്നും അവർക്ക് ആത്മീയാഹാരം പ്രദാനം ചെയ്യുമെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.—എബ്രാ. 4:13; മത്താ. 5:3, 6; യോഹ. 6:44; 10:14.

2 ആത്മീയാഹാരം നൽകുന്നതിൽ നമ്മുടെ പ്രസിദ്ധീണങ്ങൾ എന്ത് പങ്കു വഹിക്കുന്നു?

ശക്തമായ വിശ്വാസം നട്ടുവളർത്തുന്നതിന്‌ ബൈബിൾ വായിക്കുന്നതുമാത്രം മതിയാകുയില്ല. അതിലുപരി, താൻ വായിക്കുന്നത്‌ എന്താണെന്ന് ഒരു വ്യക്തി മനസ്സിലാക്കുയും പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തിമാക്കുയും വേണം. (യാക്കോ. 1:22-25) ഒന്നാം നൂറ്റാണ്ടിലെ ഒരു എത്യോപ്യൻ ഷണ്ഡൻ ഈ വസ്‌തുത തിരിച്ചറിഞ്ഞു. അദ്ദേഹം ദൈവചനം വായിച്ചുകൊണ്ടിരുന്നപ്പോൾ സുവിശേനായ ഫിലിപ്പോസ്‌ ഇങ്ങനെ ചോദിച്ചു: “വായിക്കുന്നതു നീ ഗ്രഹിക്കുന്നുവോ?” ഷണ്ഡന്‍റെ മറുപടി ഇതായിരുന്നു: “ആരെങ്കിലും പൊരുൾ തിരിച്ചുരാതെ ഞാൻ എങ്ങനെ ഗ്രഹിക്കും?” (പ്രവൃ. 8:26-31) തുടർന്ന്, ദൈവത്തിന്‍റെ സൂക്ഷ്മരിജ്ഞാനം നേടാൻ ഫിലിപ്പോസ്‌ ഷണ്ഡനെ സഹായിച്ചു. മനസ്സിലാക്കിയ കാര്യങ്ങൾ അദ്ദേഹത്തിന്‍റെ ഹൃദയത്തെ സ്‌പർശിച്ചു; അദ്ദേഹം സ്‌നാമേറ്റു. (പ്രവൃ. 8:32-38) സമാനമായി, നമ്മുടെ ബൈബിധിഷ്‌ഠിത പ്രസിദ്ധീണങ്ങൾ സത്യത്തിന്‍റെ സൂക്ഷ്മരിജ്ഞാനം നേടാൻ നമ്മെയും സഹായിച്ചിരിക്കുന്നു. അവ നമ്മുടെ അന്തരംങ്ങളെ തൊട്ടുണർത്തുയും പഠിച്ച കാര്യങ്ങൾ പ്രാവർത്തിമാക്കാൻ നമ്മെ പ്രചോദിപ്പിക്കുയും ചെയ്‌തിരിക്കുന്നു.—കൊലോ. 1:9, 10.

തന്‍റെ ദാസർക്ക് ഭക്ഷിക്കാനും പാനംചെയ്യാനും സമൃദ്ധമായ ആത്മീയവിവങ്ങൾ നമ്മുടെ പ്രസിദ്ധീങ്ങളിലൂടെ യഹോവ ഉദാരമായി നൽകിയിരിക്കുന്നു. (യെശ. 65:13) ഉദാഹത്തിന്‌, 210-ലധികം ഭാഷകളിൽ പ്രസിദ്ധീരിക്കുന്ന വീക്ഷാഗോപുരം മാസിക ബൈബിൾപ്രനങ്ങൾ വിശദീരിക്കുയും ആഴമേറിയ ആത്മീയത്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വർധിപ്പിക്കുയും ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ നമ്മെ പ്രചോദിപ്പിക്കുയും ചെയ്യുന്നു. 100-ഓളം ഭാഷകളിലുള്ള ഉണരുക! മാസിക യഹോയുടെ സൃഷ്ടിക്രിളെക്കുറിച്ചുള്ള നമ്മുടെ ജ്ഞാനം വിശാമാക്കുയും ബൈബിളിലെ പ്രായോഗിക ബുദ്ധിയുദേശം എങ്ങനെ ബാധകമാക്കാം എന്നു കാണിച്ചുരിയും ചെയ്യുന്നു. (സദൃ. 3:21-23; റോമ. 1:20) വിശ്വസ്‌തനായ അടിമ 680-ലധികം ഭാഷകളിൽ ബൈബിധിഷ്‌ഠിത വിവരങ്ങൾ ലഭ്യമാക്കുന്നു! ബൈബിൾ വായിക്കാൻ ദിവസവും നിങ്ങൾ സമയം മാറ്റിവെക്കുന്നുണ്ടോ? ഓരോ പുതിയ മാസിയും, വർഷാവർഷം നിങ്ങളുടെ ഭാഷയിൽ പ്രകാശനം ചെയ്യപ്പെടുന്ന എല്ലാ പുതിയ പ്രസിദ്ധീങ്ങളും നിങ്ങൾ വായിക്കുന്നുണ്ടോ?

പ്രസിദ്ധീണങ്ങൾ ഉത്‌പാദിപ്പിക്കുന്നതിനു പുറമേ, നമ്മുടെ യോഗങ്ങളിലും സമ്മേളങ്ങളിലും കൺവെൻനുളിലും നടത്താനുള്ള പ്രസംങ്ങളുടെ ബൈബിധിഷ്‌ഠിത ബാഹ്യരേളും യഹോയുടെ സംഘടന തയ്യാറാക്കുന്നു. ഈ കൂടിവുളിൽ അവതരിപ്പിക്കപ്പെടുന്ന പ്രസംഗങ്ങൾ, നാടകങ്ങൾ, അവതരണങ്ങൾ, അഭിമുഖങ്ങൾ എന്നിവ നിങ്ങൾ ആസ്വദിക്കാറുണ്ടോ? അതെ, സമൃദ്ധമായ ഒരു ആത്മീയവിരുന്നുന്നെയാണ്‌ യഹോവ നമുക്ക് നൽകുന്നത്‌!—യെശ. 25:6.

 3 സംഘടന പുറത്തിക്കുന്ന എല്ലാ പ്രസിദ്ധീങ്ങളും നിങ്ങളുടെ ഭാഷയിൽ ലഭ്യമല്ലെങ്കിൽ അതിന്‍റെ അർഥം ആവശ്യമായ ആത്മീയപോഷണം നിങ്ങൾക്ക് കിട്ടാതെ പോകുന്നു എന്നാണോ?

അല്ല എന്നാണ്‌ ഉത്തരം. യഹോയുടെ ദാസരിൽ ചിലർക്ക് ചില സമയങ്ങളിൽ മറ്റുള്ളരെക്കാൾ കൂടുതൽ ആത്മീയാഹാരം ലഭ്യമായേക്കാം എന്നത്‌ നമ്മെ ആശ്ചര്യപ്പെടുത്തേണ്ടതില്ല. എന്തുകൊണ്ടില്ല? അപ്പൊസ്‌തന്മാരുടെ കാര്യമെടുക്കുക. ഒന്നാം നൂറ്റാണ്ടിലെ മറ്റുപല ശിഷ്യന്മാർക്കും ലഭിച്ചതിനെക്കാൾ കൂടുതൽ പ്രബോധനം അവർക്കു ലഭിച്ചു. (മർക്കോ. 4:10; 9:35-37) അപ്പോൾപ്പോലും മറ്റു ശിഷ്യന്മാർക്ക് പോഷണം കുറഞ്ഞുപോയില്ല; അവർക്കും ആവശ്യമായത്‌ ലഭിക്കുതന്നെ ചെയ്‌തു.—എഫെ. 4:20-24; 1 പത്രോ. 1:8.

യേശു ഭൂമിയിലായിരുന്നപ്പോൾ പറഞ്ഞതും ചെയ്‌തതും ആയ ഒട്ടനവധി കാര്യങ്ങൾ സുവിശേവിങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേമാണ്‌. അപ്പൊസ്‌തനായ യോഹന്നാൻ എഴുതി: “യേശു ചെയ്‌ത മറ്റു പല കാര്യങ്ങളുമുണ്ട്. അവ വിശദമായി എഴുതിയാൽ എഴുതിയ ചുരുളുകൾ ലോകത്തിൽത്തന്നെയും ഒതുങ്ങുയില്ലെന്നു ഞാൻ കരുതുന്നു.” (യോഹ. 21:25) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തുശിഷ്യന്മാർക്ക് പൂർണനുഷ്യനായ യേശുവിനെക്കുറിച്ച് നമ്മെക്കാൾ അറിവ്‌ ഉണ്ടായിരുന്നെങ്കിലും മർമപ്രധാമായ എന്തെങ്കിലും നമുക്ക് നഷ്ടമായിട്ടില്ല. യേശുവിന്‍റെ കാൽച്ചുവടു പിന്തുരാൻ ആവശ്യമായത്ര അറിവ്‌ അവനെക്കുറിച്ച് നമുക്കു ലഭ്യമാണെന്ന് യഹോവ ഉറപ്പുരുത്തിയിരിക്കുന്നു.—1 പത്രോ. 2:21.

ഇനിയും, ഒന്നാം നൂറ്റാണ്ടിലെ സഭകൾക്ക് അപ്പൊസ്‌തന്മാർ എഴുതിയ കത്തുകളെക്കുറിച്ച് ചിന്തിക്കുക. പൗലോസിന്‍റെ കത്തുകളിൽ കുറഞ്ഞപക്ഷം ഒന്നെങ്കിലും ബൈബിളിൽ ഉൾപ്പെടുത്തിയിട്ടില്ല. (കൊലോ. 4:16) ആ കത്ത്‌ ലഭ്യമല്ലാത്തതുകൊണ്ടുമാത്രം നമുക്കുള്ള ആത്മീയപോത്തിന്‌ എന്തെങ്കിലും കുറവു സംഭവിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല. നമുക്ക് എന്താണ്‌ ആവശ്യമെന്ന് യഹോവയ്‌ക്ക് അറിയാം; നമ്മെ ആത്മീയമായി ശക്തരാക്കി നിറുത്താൻ മതിയാതെല്ലാം അവൻ നമുക്ക് തന്നിട്ടുണ്ട്.—മത്താ. 6:8.

നമുക്ക് എന്താണ്‌ ആവശ്യമെന്ന് യഹോവയ്‌ക്ക് അറിയാം; നമ്മെ ആത്മീയമായി ശക്തരാക്കി നിറുത്താൻ മതിയാതെല്ലാം അവൻ നൽകിയിരിക്കുന്നു

ഇന്ന്, യഹോയുടെ ദാസരുടെ ചില കൂട്ടങ്ങൾക്ക് മറ്റുള്ളരെക്കാൾ കൂടുതൽ ആത്മീയക്ഷണം ലഭ്യമാണ്‌. ഏതാനും പ്രസിദ്ധീണങ്ങൾ മാത്രം ലഭ്യമായ ഒരു ഭാഷയാണോ നിങ്ങളുടേത്‌? അങ്ങനെയെങ്കിൽ, യഹോവ നിങ്ങളുടെ കാര്യത്തിലും കരുതലുള്ളനാണെന്ന് ഉറപ്പുള്ളരായിരിക്കുക. ലഭ്യമായിട്ടുള്ള വിവരങ്ങൾ നന്നായി പഠിക്കുക. സാധ്യമെങ്കിൽ നിങ്ങളുടെതന്നെ ഭാഷയിലുള്ള യോഗങ്ങളിൽ പങ്കെടുക്കുക. യഹോവ നിങ്ങളെ ആത്മീയമായി ബലിഷ്‌ഠരായി നിലനിറുത്തും എന്നതിന്‌ യാതൊരു സംശയവും വേണ്ടാ.—സങ്കീ. 1:2; എബ്രാ. 10:24, 25.

4 jw.org-യിൽ പ്രസിദ്ധീരിക്കുന്ന വിവരങ്ങൾ നിങ്ങളുടെ എത്തുപാടില്ലെങ്കിൽ നിങ്ങൾ ആത്മീയമായി ദുർബരായിത്തീരുമോ?

നമ്മുടെ വെബ്‌സൈറ്റിൽ മാസിളും മറ്റു ബൈബിൾപഠന സഹായിളും നാം പ്രസിദ്ധീരിക്കുന്നുണ്ട്. ദമ്പതിമാർക്കും കുട്ടിളുള്ളവർക്കും യുവജങ്ങൾക്കും സഹായമായ വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്‌. കുടുംബാരാനാവേയിൽ ഈ വിവരങ്ങൾ പരിചിന്തിക്കുവഴി കുടുംബങ്ങൾ പ്രയോജനം നേടുന്നു. ഇതിനു പുറമേ, ഗിലെയാദ്‌ ബിരുദാച്ചടങ്ങ്, വാർഷിയോഗം എന്നിങ്ങനെയുള്ള പ്രത്യേക പരിപാടിളുടെ റിപ്പോർട്ട് വെബ്‌സൈറ്റിൽ നൽകാറുണ്ട്. യഹോയുടെ ജനത്തെ ബാധിക്കുന്ന പ്രകൃതിദുന്തങ്ങളെയും കോടതിവിധിളെയും മറ്റു സംഭവവികാങ്ങളെയും സംബന്ധിച്ചുള്ള വാർത്തകൾ ആഗോഹോവർഗത്തെ അറിയിക്കാനും നമ്മുടെ വെബ്‌സൈറ്റ്‌ സഹായിക്കുന്നു. (1 പത്രോ. 5:8, 9) നമ്മുടെ വേലയ്‌ക്ക് നിയന്ത്രമോ നിരോമോ ഉള്ള ദേശങ്ങളിൽപ്പോലും സുവാർത്ത എത്തിക്കാൻ സഹായിച്ചുകൊണ്ട് പ്രസംപ്രവർത്തത്തിൽ ശക്തമായ ഒരു ഉപകരമായും അതു വർത്തിക്കുന്നു.

നമ്മുടെ വെബ്‌സൈറ്റ്‌ നിങ്ങളുടെ എത്തുപാടിലാണെങ്കിലും അല്ലെങ്കിലും നിങ്ങൾക്ക് ആത്മീയമായി ബലിഷ്‌ഠരായി നിലനിൽക്കാനാകും. ‘വീട്ടുകാരിൽ’ ഓരോരുത്തരെയും ആത്മീയമായി പരിപോഷിപ്പിക്കാൻ ആവശ്യമായത്ര അച്ചടിച്ച വിവരങ്ങൾ ഉത്‌പാദിപ്പിക്കാൻ അടിമ കഠിനാധ്വാനം ചെയ്‌തിരിക്കുന്നു. അതുകൊണ്ട്, കേവലം jw.org വെബ്‌സൈറ്റ്‌ ഉപയോഗിക്കാനായി മാത്രം ഓരോ ക്രിസ്‌ത്യാനിയും എന്തെങ്കിലും ഇലക്‌ട്രോണിക്‌ ഉപകരണം വാങ്ങാൻ നിർബന്ധിനാകേണ്ടതില്ല. ഇന്‍റർനെറ്റ്‌ സൗകര്യമില്ലാത്ത സഹോങ്ങൾക്ക്, വെബ്‌സൈറ്റിൽ പ്രസിദ്ധീരിച്ചിട്ടുള്ള ചില വിവരങ്ങളുടെ ഏതാനും പേജുകൾ പ്രിന്‍റെടുത്ത്‌ കൊടുക്കാൻ ചിലർ വ്യക്തിമായ ക്രമീണങ്ങൾ ചെയ്‌തേക്കാം, എന്നാൽ അങ്ങനെ ചെയ്യാൻ സഭകൾക്ക് കടപ്പാട്‌ തോന്നേണ്ടതില്ല.

നമ്മുടെ ആത്മീയാശ്യങ്ങൾക്കുവേണ്ടി കരുതും എന്ന തന്‍റെ വാഗ്‌ദാനം യേശു ഇന്ന് നിറവേറ്റിക്കൊണ്ടിരിക്കുന്നു. നാം അതിൽ അവനോട്‌ അത്യധികം നന്ദിയുള്ളരാണ്‌. ഈ ദുഷ്‌കനാളുളുടെ പരിസമാപ്‌തി അതിശീഘ്രം അടുത്തുരവെ, യഹോവ നമുക്ക് ‘തക്കസമയത്ത്‌ ആത്മീയക്ഷണം’ നൽകുന്നതിൽ തുടരുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.