വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ജൂലൈ 

യഹോ​വ​യു​ടെ ജനം “അനീതി വിട്ടക​ന്നു​കൊ​ള്ളട്ടെ”

യഹോ​വ​യു​ടെ ജനം “അനീതി വിട്ടക​ന്നു​കൊ​ള്ളട്ടെ”

“യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഏവനും അനീതി വിട്ടക​ന്നു​കൊ​ള്ളട്ടെ.” —2 തിമൊ. 2:19.

1. നമ്മുടെ ആരാധ​ന​യിൽ എന്ത് ഒരു സവി​ശേ​ഷ​സ്ഥാ​നം വഹിക്കു​ന്നു?

ഒരു പൊതു​മ​ന്ദി​ര​ത്തി​ലോ മ്യൂസി​യ​ത്തി​ലെ ഏതെങ്കി​ലും പുരാ​വസ്‌തു​വി​ലോ യഹോ​വ​യു​ടെ നാമം ആലേഖനം ചെയ്‌തി​രി​ക്കു​ന്ന​താ​യി നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും കണ്ടിട്ടു​ണ്ടോ? ഉണ്ടെങ്കിൽ, അത്യു​ത്സാ​ഹ​ത്തോ​ടും ആവേശ​ത്തോ​ടും കൂടെ​യാ​യി​രി​ക്കും നിങ്ങൾ പ്രതി​ക​രി​ച്ചി​ട്ടു​ണ്ടാ​കുക. കാരണം നാം യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌! നമ്മുടെ ആരാധ​ന​യിൽ ദൈവ​ത്തി​ന്‍റെ വ്യക്തി​പ​ര​മായ നാമം ഒരു സവി​ശേ​ഷ​സ്ഥാ​നം അലങ്കരി​ക്കു​ന്നു. ആഗോ​ള​ത​ല​ത്തിൽ, നമ്മെ​പ്പോ​ലെ ദൈവ​നാ​മ​ത്തോട്‌ ഇത്ര അടുത്തു പറ്റിനിൽക്കുന്ന മറ്റൊരു കൂട്ടം ഇന്നില്ല. എങ്കിലും ദൈവ​നാ​മം വഹിക്കാ​നുള്ള പദവി ഉത്തരവാ​ദി​ത്വ​ങ്ങൾ കൈവ​രു​ത്തു​ന്നു എന്ന് നമുക്ക് അറിയാം.

2. ദൈവ​നാ​മം വഹിക്കാ​നുള്ള പദവി നമുക്ക് എന്ത് ഉത്തരവാ​ദി​ത്വം കൈവ​രു​ത്തു​ന്നു?

2 ദിവ്യ​നാ​മം ഉപയോ​ഗി​ക്കു​ന്ന​തു​കൊ​ണ്ടു​മാ​ത്രം നമുക്ക് യഹോ​വ​യു​ടെ അംഗീ​കാ​രം ഉണ്ടാക​ണ​മെ​ന്നില്ല. മറിച്ച് അവന്‍റെ ധാർമി​ക​നി​ല​വാ​ര​ങ്ങൾക്ക് ചേർച്ച​യിൽ നാം ജീവി​ക്കേ​ണ്ട​തുണ്ട്. അതു​കൊ​ണ്ടു​തന്നെ “ദോഷം വിട്ടകന്നു”കൊള്ളാൻ ബൈബിൾ യഹോ​വ​യു​ടെ ജനത്തെ ഓർമി​പ്പി​ക്കു​ന്നു. (സങ്കീ. 34:14) “യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഏവനും അനീതി വിട്ടക​ന്നു​കൊ​ള്ളട്ടെ” എന്ന് എഴുതി​യ​പ്പോൾ അപ്പൊസ്‌ത​ല​നായ പൗലോസ്‌ ഇതേ തത്ത്വമാണ്‌ പ്രദീപ്‌ത​മാ​ക്കി​യത്‌. (2 തിമൊ​ഥെ​യൊസ്‌ 2:19 വായി​ക്കുക.) യഹോ​വ​യു​ടെ സാക്ഷികൾ എന്നനി​ല​യിൽ അവന്‍റെ നാമം വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​തിൽ നാം ലോക​മെ​ങ്ങും കേൾവി​കേ​ട്ട​വ​രാണ്‌. എന്നാൽ നാം അനീതി വിട്ടക​ലേ​ണ്ടത്‌ എങ്ങനെ​യാണ്‌?

 ദോഷം വിട്ട് അകന്നു“മാറി​ക്കൊൾവിൻ”

3, 4. ഏതു തിരു​വെ​ഴുത്ത്‌ കാലങ്ങ​ളാ​യി ബൈബിൾപ​ണ്ഡി​ത​ന്മാ​രെ കുഴപ്പി​ച്ചി​ട്ടുണ്ട്, എന്തു​കൊണ്ട്?

3 പൗലോസ്‌, 2 തിമൊ​ഥെ​യൊസ്‌ 2:19-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന വാക്കു​ക​ളു​ടെ തിരു​വെ​ഴു​ത്തു​പ​ശ്ചാ​ത്തലം പരിചി​ന്തി​ക്കുക. ഈ വാക്യം, “ദൈവം ഉറപ്പിച്ച (“ദൈവ​ത്തി​ന്‍റെ ഉറപ്പുള്ള,” NIBV) അടിസ്ഥാന”ത്തെക്കു​റിച്ച് പറയുന്നു, തുടർന്ന് അതിൽ ആലേഖനം ചെയ്‌തി​രി​ക്കുന്ന രണ്ടു പ്രഖ്യാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ചും അതു പരാമർശി​ക്കു​ന്നു. “യഹോവ തനിക്കു​ള്ള​വരെ അറിയു​ന്നു” എന്ന ഒന്നാമത്തെ പ്രഖ്യാ​പനം, തെളി​വ​നു​സ​രിച്ച് സംഖ്യാ​പുസ്‌തകം 16:5-ൽനിന്ന് ഉദ്ധരി​ച്ച​താണ്‌. (മുൻലേ​ഖനം കാണുക.) എന്നാൽ, “യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഏവനും അനീതി വിട്ടക​ന്നു​കൊ​ള്ളട്ടെ” എന്ന രണ്ടാമത്തെ പ്രഖ്യാ​പനം ബൈബിൾപ​ണ്ഡി​ത​ന്മാ​രെ കാലങ്ങ​ളാ​യി കുഴപ്പി​ച്ചി​ട്ടുണ്ട്. എന്തു​കൊണ്ട്?

4 പൗലോസ്‌ മറ്റൊരു ഉറവിൽനിന്ന് ഉദ്ധരി​ക്കു​ക​യാ​യി​രു​ന്നെന്ന് അവന്‍റെ വാക്കുകൾ സൂചി​പ്പി​ക്കു​ന്നു. എങ്കിലും പൗലോ​സി​ന്‍റെ ഉദ്ധരണിക്ക് ചേർച്ച​യി​ലുള്ള ഏതെങ്കി​ലും വാക്യം എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ ഉള്ളതായി തോന്നു​ന്നില്ല. അങ്ങനെ​യെ​ങ്കിൽ, “യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഏവനും അനീതി വിട്ടക​ന്നു​കൊ​ള്ളട്ടെ” എന്ന പ്രസ്‌താ​വന നടത്തി​യ​പ്പോൾ അപ്പൊസ്‌തലൻ എന്തി​നെ​യാണ്‌ പരോ​ക്ഷ​മാ​യി പരാമർശി​ച്ചത്‌? ഈ പ്രസ്‌താ​വ​നയ്‌ക്ക് തൊട്ടു മുമ്പ്, കോര​ഹി​ന്‍റെ മത്സര​ത്തെ​ക്കു​റി​ച്ചുള്ള വിവര​ണ​മ​ട​ങ്ങിയ സംഖ്യാ​പുസ്‌തകം 16-‍ാ‍ം അധ്യാ​യ​ത്തിൽനിന്ന് പൗലോസ്‌ ഉദ്ധരി​ക്കു​ക​യു​ണ്ടാ​യി. അങ്ങനെ​യെ​ങ്കിൽ രണ്ടാമത്തെ പ്രഖ്യാ​പ​ന​വും സമാന​മാ​യി ആ മത്സര​ത്തോട്‌ അനുബ​ന്ധിച്ച് സംജാ​ത​മായ സംഭവ​ങ്ങ​ളു​മാ​യി ബന്ധപ്പെ​ട്ട​താ​യി​രി​ക്കു​മോ?

5-7. മോശ​യു​ടെ നാളിലെ ഏത്‌ സംഭവ​ങ്ങ​ളു​ടെ പശ്ചാത്ത​ല​ത്തി​ലാണ്‌ 2 തിമൊ​ഥെ​യൊസ്‌ 2:19-ലെ പൗലോ​സി​ന്‍റെ വാക്കുകൾ മനസ്സി​ലാ​ക്കേ​ണ്ടത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

5 മോശയ്‌ക്കും അഹരോ​നും എതി​രെ​യുള്ള മത്സരത്തിന്‌ ചുക്കാൻ പിടി​ച്ചു​കൊണ്ട് എലീയാ​ബി​ന്‍റെ പുത്ര​ന്മാ​രായ ദാഥാ​നും അബീരാ​മും കോര​ഹി​നൊ​പ്പം ചേർന്നു എന്ന് ബൈബിൾ പറയുന്നു. (സംഖ്യാ. 16:1-5) അവർ മോശ​യോട്‌ പരസ്യ​മായ അനാദ​രവ്‌ കാണി​ക്കു​ക​യും അവന്‍റെ ദൈവദത്ത അധികാ​രത്തെ ധിക്കരി​ക്കു​ക​യും ചെയ്‌തു. വിശ്വസ്‌ത​രാ​യ​വ​രു​ടെ ആത്മീയാ​രോ​ഗ്യ​ത്തിന്‌ ഭീഷണി ഉയർത്തി​ക്കൊണ്ട് ആ മത്സരികൾ യഹോ​വ​യു​ടെ ജനത്തി​നി​ട​യിൽ വാസം തുടർന്നു. തന്‍റെ വിശ്വസ്‌താ​രാ​ധ​ക​രെ​യും മത്സരി​ക​ളെ​യും വേർതി​രി​ച്ചു കാണി​ക്കാ​നുള്ള ദിവസം വന്നെത്തി​യ​പ്പോൾ യഹോവ വ്യക്തമായ ഒരു കല്‌പന നൽകി.

6 വിവരണം ഇങ്ങനെ വായി​ക്കു​ന്നു: “യഹോവ മോ​ശെ​യോ​ടു: കോരഹ്‌, ദാഥാൻ, അബീരാം എന്നിവ​രു​ടെ വാസസ്ഥ​ല​ത്തി​ന്‍റെ ചുറ്റി​ലും​നി​ന്നു മാറി​ക്കൊൾവിൻ എന്നു സഭയോ​ടു പറക എന്നു കല്‌പി​ച്ചു. മോശെ എഴു​ന്നേറ്റു ദാഥാ​ന്‍റെ​യും അബീരാ​മി​ന്‍റെ​യും അടുക്കൽ ചെന്നു; യിസ്രാ​യേൽമൂ​പ്പ​ന്മാ​രും അവന്‍റെ പിന്നാലെ ചെന്നു. അവൻ സഭയോ​ടു: ഈ ദുഷ്ടമ​നു​ഷ്യ​രു​ടെ സകലപാ​പ​ങ്ങ​ളാ​ലും നിങ്ങൾ സംഹരി​ക്ക​പ്പെ​ടാ​തി​രി​ക്കേ​ണ്ട​തി​ന്നു അവരുടെ കൂടാ​ര​ങ്ങ​ളു​ടെ അടുക്കൽനി​ന്നു മാറി​പ്പോ​കു​വിൻ; അവർക്കുള്ള യാതൊ​ന്നി​നെ​യും തൊട​രു​തു എന്നു പറഞ്ഞു. അങ്ങനെ അവർ കോരഹ്‌, ദാഥാൻ, അബീരാം എന്നിവ​രു​ടെ വാസസ്ഥ​ല​ത്തി​ന്‍റെ ചുറ്റി​ലും​നി​ന്നു (“ചുറ്റി​ലും​നിന്ന് ഉടൻതന്നെ,” NW) മാറി​പ്പോ​യി.” (സംഖ്യാ. 16:23-27) തുടർന്ന്, മത്സരി​ക​ളായ സകല​രെ​യും യഹോവ സംഹരി​ച്ചു. അതേസ​മയം, മാറി​പ്പോ​യി​ക്കൊണ്ട് അനീതി വിട്ടകന്ന വിശ്വസ്‌ത​രായ ആരാധ​കരെ അവൻ ജീവ​നോ​ടെ പരിര​ക്ഷി​ച്ചു.

7 യഹോവ ഹൃദയങ്ങൾ വായി​ക്കു​ന്നു! തനിക്കു​ള്ള​വ​രു​ടെ വിശ്വസ്‌തത അവൻ തിരി​ച്ച​റി​യു​ന്നുണ്ട്. എങ്കിലും അധർമി​ക​ളിൽനിന്ന് തങ്ങളെ​ത്തന്നെ വേർപെ​ടു​ത്തി​ക്കൊണ്ട് അവന്‍റെ വിശ്വസ്‌ത​ദാ​സർ സത്വരം നിർണാ​യ​ക​ന​ട​പടി എടു​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്, “യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഏവനും അനീതി വിട്ടക​ന്നു​കൊ​ള്ളട്ടെ” എന്ന് എഴുതി​യ​പ്പോൾ പൗലോസ്‌ സംഖ്യാ​പുസ്‌തകം 16:5, 23-27-ലെ വിവര​ണത്തെ ഉദ്ദേശി​ച്ചി​രി​ക്കാ​നാണ്‌ സാധ്യത. ഇത്തരം ഒരു നിഗമനം, “യഹോവ തനിക്കു​ള്ള​വരെ അറിയു​ന്നു” എന്ന് പൗലോസ്‌ തൊട്ടു​മു​ക​ളിൽ പ്രസ്‌താ​വിച്ച വാക്കു​കൾക്ക് യോജി​പ്പി​ലാ​ണു​താ​നും.—2 തിമൊ. 2:19.

“മൗഢ്യ​വും അർഥശൂ​ന്യ​വു​മായ തർക്കങ്ങൾ . . . ഒഴിഞ്ഞി​രി​ക്കുക”

8. യഹോ​വ​യു​ടെ നാമം ഉപയോ​ഗി​ക്കു​ന്ന​തോ ക്രിസ്‌തീ​യ​സ​ഭ​യിൽ അംഗമാ​യി​രി​ക്കു​ന്ന​തോ മാത്രം മതിയാ​കു​ന്നി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്?

8 മോശ​യു​ടെ നാളിലെ സംഭവങ്ങൾ പരാമർശി​ച്ചു​കൊണ്ട്, യഹോ​വ​യു​മാ​യുള്ള സ്വന്തം അമൂല്യ​ബന്ധം കാത്തു​സൂ​ക്ഷി​ക്കാൻ സത്വരം നിർണാ​യ​ക​ന​ട​പടി എടു​ക്കേ​ണ്ട​തി​ന്‍റെ ആവശ്യകത പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ ഓർമി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക്രിസ്‌തീ​യ​സ​ഭ​യിൽ അംഗമാ​യി​രി​ക്കു​ന്നതു മാത്രം മതിയാ​കു​മാ​യി​രു​ന്നില്ല. മോശ​യു​ടെ നാളിൽ, കേവലം യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ച്ച​വ​രെ​യെ​ല്ലാം അവൻ അംഗീ​ക​രി​ച്ചില്ല എന്നോർക്കുക. വിശ്വസ്‌താ​രാ​ധകർ നിശ്ചയ​ദാർഢ്യ​ത്തോ​ടെ അനീതി വിട്ടക​ലണം. തിമൊ​ഥെ​യൊ​സിന്‌ ഇത്‌ എന്ത് അർഥമാ​ക്കി? പൗലോ​സി​ന്‍റെ നിശ്ശ്വസ്‌ത​ബു​ദ്ധി​യു​പ​ദേ​ശ​ത്തിൽനിന്ന് യഹോ​വ​യു​ടെ  ജനത്തിന്‌ ഇന്ന് എന്തെല്ലാം പാഠങ്ങൾ ഉൾക്കൊ​ള്ളാ​നാ​കും?

9. “മൗഢ്യ​വും അർഥശൂ​ന്യ​വു​മായ തർക്കങ്ങൾ” ആദിമ​ക്രിസ്‌തീ​യ​സ​ഭയെ എങ്ങനെ ബാധിച്ചു?

9 ക്രിസ്‌ത്യാ​നി​കൾ വിട്ടക​ലു​ക​യും നിരാ​ക​രി​ക്കു​ക​യും ചെയ്യേണ്ട അനീതി​യു​ടെ വകഭേ​ദങ്ങൾ ചൂണ്ടി​ക്കാ​ണി​ച്ചു​കൊണ്ട് ദൈവ​വ​ചനം നിയത​മായ ബുദ്ധി​യു​പ​ദേശം നൽകു​ന്നുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, 2 തിമൊ​ഥെ​യൊസ്‌ 2:19-ന്‌ മുന്നും​പി​ന്നു​മുള്ള ചില വാക്യ​ങ്ങ​ളിൽ “വാക്കു​ക​ളെ​ച്ചൊ​ല്ലി തർക്കി​ക്കരു”തെന്നും “വ്യർഥ​ഭാ​ഷ​ണങ്ങൾ ഒഴിവാക്ക”ണമെന്നും പൗലോസ്‌ തിമൊ​ഥെ​യൊ​സി​നോട്‌ പറയു​ന്ന​താ​യി നാം കാണുന്നു. (2 തിമൊ​ഥെ​യൊസ്‌ 2: 14, 16, 23 വായി​ക്കുക.) സഭയി​ലുള്ള ചിലർ വിശ്വാ​സ​ത്യാ​ഗ​പ​ര​മായ പഠിപ്പി​ക്ക​ലു​കൾ ഉന്നമി​പ്പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. കൂടാതെ, മറ്റു ചിലർ വിവാ​ദ​പ​ര​മായ ആശയങ്ങൾ അവതരി​പ്പി​ച്ചി​രു​ന്ന​താ​യും തോന്നു​ന്നു. അത്തരം ആശയഗ​തി​ക​ളിൽ ചിലത്‌ നേരിട്ട് തിരു​വെ​ഴു​ത്തു​വി​രു​ദ്ധം ആയിരു​ന്നി​ല്ലെ​ങ്കിൽപ്പോ​ലും അവ ഭിന്നത ഉളവാ​ക്കു​മാ​യി​രു​ന്നു. വാക്കു​ക​ളെ​ച്ചൊ​ല്ലി​യുള്ള കലഹങ്ങൾക്കും തർക്കവി​തർക്ക​ങ്ങൾക്കും അവ കളമൊ​രു​ക്കി. അങ്ങനെ ആത്മീയ​മാ​യി അനാ​രോ​ഗ്യ​ക​ര​മായ ഒരു അന്തരീക്ഷം അവിടെ സംജാ​ത​മാ​യി. അതു​കൊണ്ട് “മൗഢ്യ​വും അർഥശൂ​ന്യ​വു​മായ തർക്കങ്ങൾ” ഒഴിഞ്ഞി​രി​ക്കേ​ണ്ട​തി​ന്‍റെ ആവശ്യകത പൗലോസ്‌ ഊന്നി​പ്പ​റഞ്ഞു.

10. വിശ്വാ​സ​ത്യാ​ഗി​ക​ളോ​ടും അവരുടെ പ്രസ്‌താ​വ​ന​ക​ളോ​ടും നാം എങ്ങനെ പ്രതി​ക​രി​ക്കണം?

10 ഇന്ന് യഹോ​വ​യു​ടെ ജനം സഭയ്‌ക്കു​ള്ളിൽ വിശ്വാ​സ​ത്യാ​ഗം വിരള​മാ​യേ അഭിമു​ഖീ​ക​രി​ക്കു​ന്നു​ള്ളൂ. എങ്കിൽപ്പോ​ലും തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ പഠിപ്പി​ക്ക​ലു​കൾ കാണു​ക​യോ കേൾക്കു​ക​യോ ചെയ്‌താൽ, അത്‌ ആരിൽനി​ന്നാ​യാ​ലും എവി​ടെ​നി​ന്നാ​യാ​ലും നാം അവ തത്‌ക്ഷണം തള്ളിക്ക​ള​യണം. വിശ്വാ​സ​ത്യാ​ഗി​ക​ളു​മാ​യി നേരി​ട്ടോ ഇന്‍റർനെ​റ്റിൽ അവരുടെ ബ്ലോഗു​ക​ളിൽ പ്രതി​ക​രി​ച്ചു​കൊ​ണ്ടോ മറ്റേ​തെ​ങ്കി​ലും ആശയവി​നി​മ​യോ​പാ​ധി​കൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടോ സംവാ​ദങ്ങൾ നടത്തു​ന്നത്‌ ജ്ഞാനമല്ല. സഹായി​ക്കാ​നുള്ള സദു​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണെ​ങ്കിൽപ്പോ​ലും അങ്ങനെ​യുള്ള സംഭാ​ഷ​ണങ്ങൾ നാം ഇപ്പോൾ പരിചി​ന്തിച്ച തിരു​വെ​ഴു​ത്തു നിർദേ​ശ​ങ്ങൾക്ക് വിരു​ദ്ധ​മാ​യി​രി​ക്കും. പകരം, യഹോ​വ​യു​ടെ ജനമെന്ന നിലയിൽ നാം വിശ്വാ​സ​ത്യാ​ഗി​കളെ പൂർണ​മാ​യും ഒഴിവാ​ക്കു​ന്നു. അതെ, നാം വിശ്വാ​സ​ത്യാ​ഗം വിട്ടക​ലു​ന്നു.

വിശ്വാ​സ​ത്യാ​ഗി​ക​ളു​മാ​യുള്ള സംവാദം ഒഴിവാ​ക്കുക (10-‍ാ‍ം ഖണ്ഡിക കാണുക)

11. ‘മൗഢ്യ​മായ തർക്കങ്ങൾ’ ഉയർന്നു​വ​രാൻ എന്ത് ഇടയാ​ക്കി​യേ​ക്കാം, ക്രിസ്‌തീ​യ​മൂ​പ്പ​ന്മാർക്ക് എങ്ങനെ ഒരു നല്ല മാതൃക വെക്കാ​നാ​കും?

11 വിശ്വാ​സ​ത്യാ​ഗം കൂടാതെ, സഭയുടെ സമാധാ​നം ഭഞ്‌ജി​ക്കാൻ സാധ്യ​ത​യുള്ള മറ്റു സംഗതി​ക​ളു​മുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, വിനോ​ദ​ത്തെ​ക്കു​റിച്ച് വ്യക്തി​കൾക്കുള്ള പരസ്‌പ​ര​ഭി​ന്ന​മായ അഭി​പ്രാ​യങ്ങൾ “മൗഢ്യ​വും അർഥശൂ​ന്യ​വു​മായ തർക്കങ്ങൾ”ക്ക് വഴി​തെ​ളി​ച്ചേ​ക്കാം. എന്നതു​കൊണ്ട്, യഹോ​വ​യു​ടെ ധാർമി​ക​നി​ല​വാ​രങ്ങൾ കാറ്റിൽപ്പ​റ​ത്തി​ക്കൊ​ണ്ടുള്ള വിനോ​ദങ്ങൾ ആരെങ്കി​ലും ഉന്നമി​പ്പി​ക്കു​ന്നെ​ങ്കിൽ, വിവാദം ഒഴിവാ​ക്ക​ണ​മ​ല്ലോ എന്നുക​രു​തി മാത്രം അത്തരം പെരു​മാ​റ്റ​രീ​തി​കൾ ക്രിസ്‌തീ​യ​മൂ​പ്പ​ന്മാർ ഒരിക്ക​ലും വെച്ചു​പൊ​റു​പ്പി​ക്കു​ക​യില്ല. (സങ്കീ. 11:5, NW; എഫെ. 5:3-5) എങ്കിലും വ്യക്തി​പ​ര​മായ കാഴ്‌ച​പ്പാ​ടു​കൾ ഉന്നമി​പ്പി​ക്കാ​തി​രി​ക്കാൻ മൂപ്പന്മാർ ജാഗ്ര​ത​യു​ള്ള​വ​രാണ്‌. ക്രിസ്‌തീ​യ​മേൽവി​ചാ​ര​ക​ന്മാർക്ക് നൽകി​യി​രി​ക്കുന്ന പിൻവ​രുന്ന തിരു​വെ​ഴു​ത്തുദ്‌ബോ​ധ​ന​ത്തോട്‌ അവർ വിശ്വസ്‌ത​മാ​യി പറ്റിനിൽക്കു​ന്നു: ‘നിങ്ങളു​ടെ പരിപാ​ല​ന​ത്തി​ലുള്ള ദൈവ​ത്തി​ന്‍റെ ആട്ടിൻകൂ​ട്ടത്തെ മേയ്‌ക്കു​വിൻ. ദൈവ​ത്തിന്‌ അവകാ​ശ​പ്പെ​ട്ട​വ​രു​ടെ​മേൽ ആധിപ​ത്യം നടത്തി​ക്കൊ​ണ്ടല്ല, അജഗണ​ത്തി​നു മാതൃകകളായിക്കൊണ്ടുതന്നെ.’—1 പത്രോ. 5:2, 3; 2 കൊരി​ന്ത്യർ 1:24 വായി​ക്കുക.

12, 13. (എ) വിനോ​ദം തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിലപാട്‌ എന്താണ്‌, അവരെ നയിക്കുന്ന ബൈബിൾത​ത്ത്വ​ങ്ങൾ ഏവ? (ബി) 12-‍ാ‍ം ഖണ്ഡിക​യിൽ ചർച്ച ചെയ്‌ത തത്ത്വങ്ങൾ വ്യക്തി​പ​ര​മായ മറ്റു പല സംഗതി​ക​ളി​ലും ബാധക​മാ​കു​ന്നത്‌ എങ്ങനെ?

12 വിനോ​ദ​ത്തി​ന്‍റെ കാര്യ​ത്തിൽ, നമ്മുടെ സംഘടന ഓരോ സിനി​മ​യും വീഡി​യോ ഗെയി​മും പുസ്‌ത​ക​വും പാട്ടും പഠിച്ച് നിരൂ​പ​ണങ്ങൾ തയ്യാറാ​ക്കു​ക​യും ഇന്നിന്നവ ഒഴിവാ​ക്ക​ണ​മെന്ന് അനുശാ​സ​നങ്ങൾ പുറ​പ്പെ​ടു​വി​ക്കു​ക​യും ചെയ്യു​ന്നില്ല. എന്തു​കൊ​ണ്ടില്ല? കാരണം, “ശരിയും തെറ്റും തിരി​ച്ച​റി​യാൻ തക്കവിധം ഉപയോ​ഗ​ത്താൽ (സ്വന്തം) വിവേ​ച​നാ​പ്രാപ്‌തി​യെ” പരിശീ​ലി​പ്പി​ക്കാൻ ബൈബിൾ ഓരോ വ്യക്തി​യെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (എബ്രാ. 5:14) വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ ഒരു ക്രിസ്‌ത്യാ​നിക്ക് കണക്കി​ലെ​ടു​ക്കാ​നാ​കുന്ന അടിസ്ഥാ​ന​ത​ത്ത്വ​ങ്ങൾ തിരു​വെ​ഴു​ത്തു​കൾ നൽകു​ന്നുണ്ട്. ജീവി​ത​ത്തി​ന്‍റെ സമസ്‌ത​മ​ണ്ഡ​ല​ങ്ങ​ളി​ലും “കർത്താ​വി​നു പ്രസാ​ദ​ക​ര​മാ​യത്‌ എന്തെന്ന് സദാ പരി​ശോ​ധിച്ച് ഉറപ്പാ”ക്കിവേണം നാം മുന്നോ​ട്ടു നീങ്ങാൻ. (എഫെ. 5:10) കുടും​ബ​നാ​ഥ​ന്മാർക്ക് കുടും​ബ​ത്തിൽ ഒരള​വോ​ളം അധികാ​ര​മുണ്ട് എന്ന് ബൈബിൾ പഠിപ്പി​ക്കു​ന്നു. അതു​കൊണ്ട്, ചിലതരം വിനോ​ദങ്ങൾ കുടുംബവൃത്തത്തിനുള്ളിൽ വേണ്ടെ​ന്നു​വെ​ക്കാൻ അവർക്ക് തീരു​മാ​നി​ക്കാ​വു​ന്ന​താണ്‌. *1 കൊരി. 11:3; എഫെ. 6:1-4.

 13 മേൽപ്പറഞ്ഞ ബൈബിൾത​ത്ത്വ​ങ്ങൾ വിനോ​ദം തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തിൽ മാത്രമല്ല ബാധക​മാ​കു​ന്നത്‌. വസ്‌ത്ര​ധാ​രണം, ചമയം, ആരോ​ഗ്യ​പ​രി​പാ​ലനം, പോഷ​കാ​ഹാ​രം എന്നിങ്ങനെ വ്യക്തി​നിഷ്‌ഠ​മായ ചില സംഗതി​ക​ളും വിവാ​ദ​ങ്ങൾക്ക് തിരി​കൊ​ളു​ത്തി​യേ​ക്കാം. അതു​കൊ​ണ്ടു​തന്നെ, തിരു​വെ​ഴു​ത്തു​ത​ത്ത്വ​ങ്ങ​ളൊ​ന്നും ലംഘി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ങ്കിൽ യഹോ​വ​യു​ടെ ജനം ഇത്തരം കാര്യ​ങ്ങ​ളെ​പ്ര​തി​യുള്ള തർക്കങ്ങ​ളിൽനിന്ന് ജ്ഞാനപൂർവം ഒഴിഞ്ഞു​നിൽക്കു​ന്നു. കാരണം, “കർത്താ​വി​ന്‍റെ ദാസൻ കലഹി​ക്കു​ന്നവൻ ആയിരി​ക്ക​രുത്‌; പിന്നെ​യോ എല്ലാവ​രോ​ടും ശാന്തത​യോ​ടെ (‘നയപൂർവം,’ NW 2013, അടിക്കു​റിപ്പ്) ഇടപെ​ടു​ന്നവ”നായി​രി​ക്കണം.—2 തിമൊ. 2:24.

മോശമായ സഹവാസം ഒഴിവാ​ക്കുക!

14. മോശ​മായ സഹവാസം ഒഴിവാ​ക്കേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യം എടുത്തു​കാ​ണി​ക്കാൻ പൗലോസ്‌ എന്ത് ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു?

14 “യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഏവനും” മറ്റ്‌ ഏതു വിധത്തിൽ “അനീതി വിട്ടകന്നു”കൊള്ളാ​നാ​കും? അനീതി ശീലമാ​ക്കി​യി​രി​ക്കു​ന്ന​വ​രോട്‌ അടുത്ത സഹവാസം ഒഴിവാ​ക്കി​കൊണ്ട്. “ദൈവ​ത്തി​ന്‍റെ ഉറപ്പുള്ള അടിസ്ഥാന”ത്തെക്കു​റി​ച്ചുള്ള ദൃഷ്ടാന്തത്തെത്തുടർന്ന് പൗലോസ്‌ മറ്റൊരു ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു എന്നത്‌ ശ്രദ്ധേ​യ​മാണ്‌. ‘ഒരു വലിയ വീടിനെ’ക്കുറിച്ച് അവൻ എഴുതി. ആ വീട്ടിൽ “പൊന്നു​കൊ​ണ്ടും വെള്ളി​കൊ​ണ്ടും നിർമിച്ച പാത്രങ്ങൾ മാത്രമല്ല, മരം​കൊ​ണ്ടും മണ്ണു​കൊ​ണ്ടും നിർമി​ച്ച​വ​യും” ഉണ്ട് എന്ന് അവൻ പറഞ്ഞു. അവയിൽ “ചിലത്‌ മാന്യ​മായ കാര്യ​ങ്ങൾക്കും മറ്റു ചിലത്‌ ഹീനകാ​ര്യ​ങ്ങൾക്കും ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു.” (2 തിമൊ. 2:20, 21) തുടർന്ന്, “ഹീനകാ​ര്യ​ങ്ങൾക്കാ​യുള്ള” പാത്ര​ങ്ങ​ളിൽനിന്ന് തങ്ങളെ​ത്തന്നെ ‘അകറ്റി​നി​റു​ത്താൻ’ അഥവാ വേർപെ​ടു​ത്താൻ അവൻ ക്രിസ്‌ത്യാ​നി​കളെ ഉദ്‌ബോ​ധി​പ്പി​ച്ചു.

15, 16. ‘ഒരു വലിയ വീടിന്‍റെ’ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

15 എന്താണ്‌ ഈ ദൃഷ്ടാന്തത്തിന്‍റെ അർഥം? ഇവിടെ പൗലോസ്‌ ക്രിസ്‌തീ​യ​സ​ഭയെ ‘ഒരു വലിയ വീടി​നോ​ടും’ സഭയിലെ അംഗങ്ങളെ ‘പാത്ര​ങ്ങ​ളോ​ടും’ അഥവാ വീട്ടു​സാ​മ​ഗ്രി​ക​ളോ​ടും ഉപമി​ക്കു​ന്നു. ഒരു വീട്ടിൽ, ഹാനി​ക​ര​മായ പദാർഥ​ങ്ങ​ളാ​ലോ വൃത്തിഹീനമായ ചുറ്റു​പാ​ടു​ക​ളാ​ലോ ചില പാത്രങ്ങൾ മലിന​മാ​യേ​ക്കാം. വീട്ടു​കാ​രൻ അത്തരം വീട്ടു​പ​ക​ര​ണ​ങ്ങളെ പാചക​ത്തിന്‌ ഉപയോ​ഗി​ക്കു​ന്ന​തു​പോ​ലുള്ള വൃത്തിയുള്ള പാത്ര​ങ്ങ​ളിൽനിന്ന് വേർതി​രി​ച്ചു വെക്കും.

16 സമാന​മാ​യി, യഹോ​വ​യു​ടെ തത്ത്വങ്ങൾ നിരന്തരം തൃണവത്‌ഗണിക്കുന്ന ചില വ്യക്തികൾ ഇന്ന് ക്രിസ്‌തീ​യ​സ​ഭ​യിൽ കണ്ടേക്കാം. ശുദ്ധമായ ജീവിതം നയിക്കാൻ ശ്രമി​ച്ചു​കൊണ്ട് യഹോ​വ​യു​ടെ ജനം അത്തരം വ്യക്തി​ക​ളു​മാ​യി അടുത്ത്‌ ഇടപഴ​കു​ന്നത്‌ ഒഴിവാ​ക്കു​ന്നു. (1 കൊരി​ന്ത്യർ 15:33 വായി​ക്കുക.) സഭയ്‌ക്ക് അകത്തുള്ള  ചിലർതന്നെ ഇങ്ങനെ​യാ​ണെ​ങ്കിൽ സഭയ്‌ക്ക് പുറത്തു​ള്ള​വ​രു​മാ​യി അടുത്തു സഹവസി​ക്കു​ന്ന​തിൽനിന്ന് നാം എത്രയ​ധി​കം ‘അകന്നു​മാ​റണം!’ വിശേ​ഷി​ച്ചും അവരിൽ അനേക​രും ‘ധനമോ​ഹി​ക​ളും മാതാ​പി​താ​ക്കളെ അനുസ​രി​ക്കാ​ത്ത​വ​രും അവിശ്വസ്‌ത​രും ഏഷണി​ക്കാ​രും നിഷ്‌ഠു​ര​ന്മാ​രും നന്മയെ ദ്വേഷി​ക്കു​ന്ന​വ​രും വഞ്ചകരും ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​തി​നു പകരം സുഖ​ഭോ​ഗ​ങ്ങളെ പ്രിയ​പ്പെ​ടു​ന്ന​വ​രും’ ആയിരി​ക്കുന്ന സ്ഥിതിക്ക്.—2 തിമൊ. 3:1-5.

തീരുമാനശേഷിയോടെ പ്രവർത്തി​ക്കു​ന്നത്‌ യഹോ​വ​യു​ടെ അനു​ഗ്രഹം കൈവ​രു​ത്തു​ന്നു

17. വിശ്വസ്‌ത​രായ ഇസ്രാ​യേ​ല്യർ അനീതി​ക്കെ​തി​രെ സ്വീക​രിച്ച നടപടി എത്ര​ത്തോ​ളം സമഗ്ര​മാ​യി​രു​ന്നു?

17 “കോരഹ്‌, ദാഥാൻ, അബീരാം എന്നിവ​രു​ടെ വാസസ്ഥ​ല​ത്തി​ന്‍റെ ചുററി​ലും​നി​ന്നു മാറി​ക്കൊൾവിൻ” എന്ന കല്‌പന ലഭിച്ച​പ്പോൾ ഇസ്രാ​യേ​ല്യർ എത്രമാ​ത്രം ശീഘ്ര​ഗ​തി​യിൽ പ്രവർത്തി​ച്ചു എന്ന് ബൈബിൾ പ്രത്യേ​കം ചൂണ്ടി​ക്കാ​ണി​ക്കു​ന്നുണ്ട്. അവർ “ചുറ്റി​ലും​നിന്ന് ഉടൻതന്നെ മാറി​പ്പോ​യി” എന്ന് വിവരണം പറയുന്നു. (സംഖ്യാ. 16:24, 27, NW) എന്തു ചെയ്യണം എന്ന കാര്യ​ത്തിൽ അവർ സന്ദേഹി​ച്ചു​നി​ന്നില്ല; ചെയ്യേ​ണ്ടതു ചെയ്യാൻ അമാന്തി​ച്ചു​മില്ല. അവരുടെ അനുസ​രണം എത്ര പൂർണ​മാ​യി​രു​ന്നെ​ന്നും തിരു​വെ​ഴുത്ത്‌ എടുത്തു പറയുന്നു. അവർ “ചുറ്റി​ലും​നി​ന്നു മാറി​പ്പോ​യി.” വിശ്വസ്‌ത​രാ​യവർ ഒരു പരീക്ഷ​ണ​ത്തി​നും മുതിർന്നില്ല. അവരുടെ അനുസ​രണം ഭാഗി​ക​മോ അർധഹൃദയത്തോടു കൂടി​യ​തോ ആയിരു​ന്നില്ല. അനീതിക്ക് എതിരാ​യി, യഹോ​വയ്‌ക്കു വേണ്ടി അവർ ഉറച്ച നിലപാട്‌ സ്വീക​രി​ച്ചു. ഈ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാ​നാ​കും?

18. “യൗവന​മോ​ഹ​ങ്ങളെ വിട്ടോ”ടാൻ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ ബുദ്ധി​യു​പ​ദേ​ശി​ച്ച​പ്പോൾ അവന്‍റെ വാക്കു​കൾക്ക് പിന്നിലെ ചേതോ​വി​കാ​രം എന്തായി​രു​ന്നു?

18 യഹോ​വ​യു​മാ​യുള്ള നമ്മുടെ സുഹൃദ്‌ബന്ധം അപകട​ഭീ​ഷണി നേരി​ടു​ന്നെ​ങ്കിൽ നാം ശീഘ്ര​ഗ​തി​യിൽ നിർണാ​യ​ക​മാ​യി പ്രവർത്തി​ക്കേണ്ട ആവശ്യ​മുണ്ട്. ഇതായി​രു​ന്നു, “യൗവന​മോ​ഹ​ങ്ങളെ വിട്ടോ”ടാൻ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ ബുദ്ധി​യു​പ​ദേ​ശി​ച്ച​പ്പോൾ അവന്‍റെ വാക്കു​കൾക്ക് പിന്നിലെ ചേതോ​വി​കാ​രം. (2 തിമൊ. 2:22) ആ സമയത്ത്‌ മുതിർന്ന ഒരു വ്യക്തി​യാ​യി​രു​ന്നു തിമൊ​ഥെ​യൊസ്‌. സാധ്യ​ത​യ​നു​സ​രിച്ച് അവന്‌ 30-നു മേൽ പ്രായ​മു​ണ്ടാ​യി​രു​ന്നു. പക്ഷേ, മൂഢമായ ‘യൗവന​മോ​ഹ​ങ്ങൾക്ക്’ പ്രായം ഒരു തടസ്സമല്ല. അത്തരം മോഹങ്ങൾ ഉള്ളിൽ ഉടലെ​ടു​ക്കു​മ്പോൾ തിമൊ​ഥെ​യൊസ്‌ അവ ‘വിട്ടോ​ട​ണ​മാ​യി​രു​ന്നു.’ മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, തിമൊ​ഥെ​യൊസ്‌ ‘അനീതി വിട്ടക​ല​ണ​മാ​യി​രു​ന്നു.’ “നിന്‍റെ കണ്ണു നിനക്ക് ഇടർച്ച വരുത്തു​ന്നെ​ങ്കിൽ അതു ചൂഴ്‌ന്നെ​ടുത്ത്‌ എറിഞ്ഞു​ക​ള​യുക” എന്നു പറഞ്ഞ​പ്പോൾ യേശു നൽകി​യ​തും സമാന​മായ ഒരു സന്ദേശ​മാണ്‌. (മത്താ. 18:9) ഇന്ന്, ഈ ബുദ്ധി​യു​പ​ദേശം ഹൃദയാ സ്വീക​രി​ച്ചി​ട്ടുള്ള ക്രിസ്‌ത്യാ​നി​കൾ, ആത്മീയ അപകടങ്ങൾ നേരി​ടു​മ്പോൾ സന്ദേഹ​മോ അമാന്ത​മോ കൂടാതെ തത്‌ക്ഷണം നടപടി കൈ​ക്കൊ​ള്ളു​ന്നു.

19. ആത്മീയ അപകട​ങ്ങ​ളിൽനിന്ന് തങ്ങളെ​ത്തന്നെ സംരക്ഷി​ക്കാൻ ചിലർ ഇന്ന് നിശ്ചയ​ദാർഢ്യ​ത്തോ​ടെ സത്വരം പ്രവർത്തി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

19 മുൻകാ​ലത്ത്‌ മദ്യാ​സ​ക്തി​യു​ടെ പിടി​യി​ലാ​യി​രുന്ന ചിലർ സാക്ഷി​ക​ളാ​യ​തി​നു ശേഷം മദ്യം പൂർണ​മാ​യും വർജി​ക്കാൻ വ്യക്തി​പ​ര​മാ​യി തീരു​മാ​നി​ച്ചി​ട്ടുണ്ട്. മറ്റു ചിലർ, ചില വിനോ​ദങ്ങൾ—അവ തത്ത്വത്തിൽ തെറ്റ​ല്ലെ​ങ്കിൽപ്പോ​ലും—അവരുടെ ചപലവി​കാ​ര​ങ്ങളെ ഉണർത്താൻപോ​ന്ന​താ​യി കണ്ടിരി​ക്കു​ന്ന​തി​നാൽ ഉപേക്ഷി​ച്ചി​ട്ടുണ്ട്. (സങ്കീ. 101:3) ഉദാഹ​ര​ണ​ത്തിന്‌ ഒരു സഹോ​ദരൻ, സാക്ഷി​യാ​കു​ന്ന​തി​നു മുമ്പ്, താൻ സ്ഥിരം പങ്കെടു​ത്തി​രുന്ന ഡാൻസ്‌ പാർട്ടി​ക​ളി​ലെ അസാന്മാർഗിക അന്തരീക്ഷം ആസ്വദി​ച്ചു​പോ​ന്നി​രു​ന്നു. എന്നാൽ സത്യം പഠിച്ച​ശേഷം അദ്ദേഹം നൃത്തംതന്നെ പൂർണ​മാ​യി ഉപേക്ഷി​ച്ചു. ഉറങ്ങി​ക്കി​ട​ക്കുന്ന അനുചി​ത​മായ മോഹ​ങ്ങ​ളും ഗതകാ​ലസ്‌മ​ര​ണ​ക​ളും വീണ്ടും ഉണരു​മോ എന്നായി​രു​ന്നു സഹോ​ദ​രന്‍റെ ആശങ്ക. തന്നിമി​ത്തം, സഹവി​ശ്വാ​സി​ക​ളു​ടെ കൂടി​വ​ര​വു​ക​ളിൽപ്പോ​ലും അദ്ദേഹം ഡാൻസ്‌ ഒഴിവാ​ക്കി. മദ്യം, നൃത്തം തുടങ്ങി അതിൽത്തന്നെ തെറ്റല്ലാത്ത സംഗതി​കളെ ക്രിസ്‌ത്യാ​നി​കൾ നിഷി​ദ്ധ​മാ​യി കരു​തേ​ണ്ട​തില്ല എന്നതു ശരിയാണ്‌. എന്നിരു​ന്നാ​ലും പതിയി​രി​ക്കുന്ന ആത്മീയ അപകട​ങ്ങ​ളിൽനിന്ന് നമ്മെത്തന്നെ സംരക്ഷി​ക്കാൻ നാം നിശ്ചയ​ദാർഢ്യ​ത്തോ​ടെ പ്രവർത്തി​ക്കണം; നമ്മുടെ നടപടി​കൾ സമഗ്ര​വും ശീഘ്ര​വും ആയിരി​ക്കണം.

20. ‘അനീതി വിട്ടക​ലു​ന്നത്‌’ എളുപ്പ​മ​ല്ലാ​യി​രു​ന്നേ​ക്കാ​മെ​ങ്കി​ലും എന്ത് നമുക്ക് ആശ്വാ​സ​വും ആത്മവി​ശ്വാ​സ​വും പകരുന്നു?

20 ദൈവ​നാ​മം വഹിക്കാ​നുള്ള പദവി അതോ​ടൊ​പ്പം ഉത്തരവാ​ദി​ത്വ​ങ്ങൾ കൈവ​രു​ത്തു​ന്നു. നാം “അനീതി വിട്ടകന്നു”കൊള്ളു​ക​യും ‘ദോഷം വിട്ടക​ലു​ക​യും’ ചെയ്യേ​ണ്ടത്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌. (സങ്കീ. 34:14) അങ്ങനെ ചെയ്യു​ന്നത്‌ എല്ലായ്‌പോ​ഴും അത്ര എളുപ്പമല്ല എന്നതു ശരിയാണ്‌. എന്നിരു​ന്നാ​ലും, യഹോവ “തനിക്കു​ള്ള​വരെ”യും തന്‍റെ നീതി​യുള്ള വഴിക​ളോട്‌ പറ്റിനിൽക്കു​ന്ന​വ​രെ​യും എക്കാല​വും സ്‌നേ​ഹി​ക്കും എന്ന് അറിയു​ന്നത്‌ എത്ര ആശ്വാ​സ​ക​ര​മാണ്‌!—2 തിമൊ. 2:19; 2 ദിനവൃത്താന്തം 16:9എ വായി​ക്കുക.

^ ഖ. 12 ചില സിനി​മകൾ, പുസ്‌ത​കങ്ങൾ, സംഗീതം എന്നിവയ്‌ക്ക് സംഘടന വില​ക്കേർപ്പെ​ടു​ത്താ​റു​ണ്ടോ എന്നതി​നെ​ക്കു​റിച്ച് jw.org-യിൽ നൽകി​യി​രി​ക്കുന്ന ലേഖനം കാണുക. (“Do You Ban Certain Movies, Books, or Songs?” under ABOUT US > FREQUENTLY ASKED QUESTIONS.)