വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

‘നിങ്ങൾ എന്‍റെ സാക്ഷികൾ!’

‘നിങ്ങൾ എന്‍റെ സാക്ഷികൾ!’

‘നിങ്ങൾ എന്‍റെ സാക്ഷികൾ എന്നു യഹോ​വ​യു​ടെ അരുള​പ്പാട്‌.’—യെശ. 43:10.

1, 2. (എ) ഒരു സാക്ഷി​യാ​യി​രി​ക്കു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌, പ്രകട​മായ ഏതു വിധത്തിൽ ലോക​ത്തി​ലെ വാർത്താ​മാ​ധ്യ​മങ്ങൾ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു? (ബി) ലോക​ത്തി​ലെ മാധ്യ​മ​ങ്ങളെ യഹോവ ആശ്രയി​ക്കു​ന്നി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്?

സാക്ഷി എന്നു പറയു​ന്നത്‌ ആരെയാണ്‌? ഒരു നിഘണ്ടു നൽകുന്ന നിർവ​ചനം ഇങ്ങനെ​യാണ്‌: “ഒരു സംഭവം കാണു​ക​യും നടന്നത്‌ എന്തെന്ന് വിവരി​ക്കു​ക​യും ചെയ്യുന്ന ഒരാൾ.” ഉദാഹ​ര​ണ​ത്തിന്‌, സൗത്ത്‌ ആഫ്രി​ക്ക​യി​ലെ പീറ്റർമാ​രി​റ്റ്‌സ്‌ബർഗ്‌ നഗരത്തിൽ സാക്ഷി (The Witness) എന്ന പേരിൽ ഇന്ന് അറിയ​പ്പെ​ടുന്ന ഒരു ദിനപ്പ​ത്രം 160-ൽ അധികം വർഷങ്ങ​ളാ​യി പ്രസി​ദ്ധീ​ക​രി​ച്ചു​വ​രു​ന്നു. ഒരു വർത്തമാ​ന​പ്പ​ത്ര​ത്തി​ന്‍റെ ഉദ്ദേശ്യം​തന്നെ ലോക​ത്തിൽ നടക്കുന്ന സംഭവങ്ങൾ കൃത്യമായി രേഖ​പ്പെ​ടു​ത്തുക എന്നതാ​യ​തു​കൊണ്ട് ആ പേര്‌ തികച്ചും അനു​യോ​ജ്യ​മാണ്‌. സാക്ഷി എല്ലായ്‌പോ​ഴും “സത്യം, പൂർണ​മായ സത്യം, സത്യം മാത്രം” പറയുന്ന ഒരു പത്രമാ​യി​രി​ക്കു​മെന്ന് അതിന്‍റെ സ്ഥാപക​പ​ത്രാ​ധി​പർ ശപഥ​മെ​ടു​ത്തി​രു​ന്ന​ത്രെ!

2 എന്നാൽ സങ്കടക​ര​മെന്നു പറയട്ടെ, ലോക​ത്തി​ലെ വാർത്താ​മാ​ധ്യ​മങ്ങൾ മാനവ​ച​രി​ത്ര​ത്തി​ലെ സുപ്ര​ധാ​ന​വ​സ്‌തു​ത​കളെ നല്ലൊ​ര​ള​വോ​ളം വളച്ചൊ​ടി​ക്കു​ക​യോ തമസ്‌ക​രി​ക്കു​ക​യോ ചെയ്‌തി​രി​ക്കു​ന്നു. സർവശ​ക്ത​നായ ദൈവം “ഞാൻ . . . യഹോ​വ​യാ​കു​ന്നു എന്നു ജാതികൾ അറിയും” എന്ന് പുരാ​ത​ന​പ്ര​വാ​ച​ക​നായ യെഹെ​സ്‌കേൽ മുഖാ​ന്തരം പ്രസ്‌താ​വി​ക്കു​ക​യു​ണ്ടാ​യി. (യെഹെ. 39:7) പക്ഷേ, ലൗകിക വാർത്താ​മാ​ധ്യ​മങ്ങൾ അതിനാ​യി ഒന്നും​തന്നെ ചെയ്യു​ന്നില്ല. എന്നാൽ പ്രപഞ്ച​ത്തി​ന്‍റെ പരമോ​ന്ന​ത​ഭ​ര​ണാ​ധി​കാ​രി ലോക​ത്തി​ലെ മാധ്യ​മ​ങ്ങളെ ആശ്രയി​ക്കു​ന്നില്ല. സകല ജനതക​ളി​ലെ​യും ആളുക​ളോട്‌ അവനെ​ക്കു​റി​ച്ചും മനുഷ്യ​വർഗ​ത്തോട്‌ ഇന്നോ​ള​മുള്ള അവന്‍റെ ഇടപെ​ട​ലു​ക​ളെ​ക്കു​റി​ച്ചും പറയുന്ന 80 ലക്ഷത്തോ​ളം സാക്ഷികൾ അവനുണ്ട്. മാനവ​രാ​ശി​യു​ടെ സദ്‌ഭാ​വി​ക്കാ​യി താൻ ചെയ്യു​മെന്ന് ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന കാര്യ​ങ്ങ​ളും സാക്ഷി​ക​ളു​ടെ ഈ മഹാ​സൈ​ന്യം ലോക​ത്തോട്‌ ഉദ്‌ഘോ​ഷി​ക്കു​ന്നു. ഈ സാക്ഷ്യ​വേ​ല​യ്‌ക്ക് പ്രഥമ​പ​രി​ഗണന നൽകു​ക​വഴി, യെശയ്യാ​വു 43:10-ൽ പ്രസ്‌താ​വി​ച്ചി​രി​ക്കുന്ന നമ്മുടെ ദൈവ​ദ​ത്ത​നാ​മത്തെ അന്വർഥ​മാ​ക്കു​ക​യാണ്‌ നമ്മൾ: “നിങ്ങൾ എന്‍റെ സാക്ഷി​ക​ളും ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന എന്‍റെ ദാസനും ആകുന്നു എന്നു യഹോ​വ​യു​ടെ അരുള​പ്പാട്‌.”

3, 4. (എ) ബൈബിൾവി​ദ്യാർഥി​കൾ പുതിയ ഒരു പേര്‌ സ്വീക​രി​ച്ചത്‌ എപ്പോൾ, അതി​നോട്‌ അവർ എങ്ങനെ പ്രതി​ക​രി​ച്ചു? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (ബി) നാം ഇപ്പോൾ ഏതെല്ലാം ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കും?

 3 യഹോവ എന്ന തന്‍റെ നാമ​ത്തെ​ക്കു​റിച്ച്, “ഇതു എന്നേക്കും എന്‍റെ നാമവും തലമുറ തലമു​റ​യാ​യി എന്‍റെ ജ്ഞാപക​വും ആകുന്നു” എന്നു പ്രസ്‌താ​വിച്ച ദൈവം “നിത്യ​രാ​ജാ”വാണ്‌. അതു​കൊ​ണ്ടു​തന്നെ അവന്‍റെ നാമം വഹിക്കാ​നാ​കു​ന്നത്‌ എത്ര ഉദാത്ത​മായ ഒരു പദവി​യാണ്‌! (1 തിമൊ. 1:17; പുറ. 3:15; സഭാ​പ്ര​സം​ഗി 2:16 താരത​മ്യം ചെയ്യുക.) ബൈബിൾവി​ദ്യാർഥി​കൾ 1931-ൽ യഹോ​വ​യു​ടെ സാക്ഷികൾ എന്ന നാമ​ധേയം സ്വീക​രി​ച്ചു. അതേത്തു​ടർന്ന് പ്രവഹിച്ച അഭിന​ന്ദ​ന​ക്ക​ത്തു​ക​ളിൽ പലതും ഈ മാസി​ക​യിൽ മുമ്പ് പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്. കാനഡ​യി​ലെ ഒരു സഭ ഇങ്ങനെ എഴുതി: “നമ്മൾ ‘യഹോ​വ​യു​ടെ സാക്ഷികൾ’ ആണെന്ന സുവാർത്ത ഞങ്ങളെ കോരി​ത്ത​രി​പ്പി​ച്ചു. ആ പുതിയ പേരിനു യോഗ്യ​മാം​വണ്ണം പ്രവർത്തി​ക്കാൻ അതു ഞങ്ങൾക്ക് ഒരു പുത്തനു​ണർവും പ്രചോ​ദ​ന​വും പകർന്നു.”

4 ദൈവ​നാ​മം വഹിക്കാ​നുള്ള പദവിയെ വിലമ​തി​ക്കു​ന്നെന്ന് നിങ്ങൾക്ക് എങ്ങനെ കാണി​ക്കാ​നാ​കും? കൂടാതെ, യഹോ​വ​യു​ടെ സാക്ഷികൾ എന്ന നമ്മുടെ പേരിന്‍റെ തിരു​വെ​ഴു​ത്തു​പ​ശ്ചാ​ത്തലം നിങ്ങൾക്ക് വിവരി​ക്കാ​നാ​കു​മോ?

ദൈവത്തിന്‍റെ പുരാ​ത​ന​കാല സാക്ഷികൾ

5, 6. (എ) ഇസ്രാ​യേല്യ മാതാ​പി​താ​ക്കൾ യഹോ​വ​യു​ടെ സാക്ഷികൾ ആയിരി​ക്കേ​ണ്ടി​യി​രു​ന്നത്‌ ഏതു വിധത്തിൽ? (ബി) ഇസ്രാ​യേല്യ മാതാ​പി​താ​ക്കൾക്ക് മറ്റ്‌ എന്തുകൂ​ടി ചെയ്യാ​നുള്ള കല്‌പന ലഭിച്ചു, ഇന്നത്തെ മാതാ​പി​താ​ക്കൾക്കും അത്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

5 യെശയ്യാ​വി​ന്‍റെ നാളിലെ ഓരോ ഇസ്രാ​യേ​ല്യ​നും യഹോ​വ​യു​ടെ ഒരു “സാക്ഷി”യായി​രു​ന്നു. ആ ജനതയെ മൊത്ത​ത്തിൽ ദൈവ​ത്തി​ന്‍റെ ‘ദാസൻ’ എന്നും സംബോ​ധന ചെയ്‌തി​രി​ക്കു​ന്നു. (യെശ. 43:10) തങ്ങളുടെ പൂർവ​പി​താ​ക്ക​ന്മാ​രോ​ടുള്ള ദൈവ​ത്തി​ന്‍റെ ഇടപെ​ട​ലു​ക​ളെ​ക്കു​റിച്ച് ഇസ്രാ​യേല്യ മാതാ​പി​താ​ക്കൾ മക്കളെ പഠിപ്പി​ച്ചി​രു​ന്നു. അവർ സാക്ഷ്യം നൽകിയ ഒരു വിധം അതായി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, വർഷ​ന്തോ​റും പെസഹാ ആചരി​ക്കാ​നുള്ള കല്‌പ​ന​യിൽ അവർക്ക് പിൻവ​രുന്ന നിർദേശം ലഭിച്ചു: “ഈ കർമ്മം എന്തെന്നു നിങ്ങളു​ടെ മക്കൾ നിങ്ങ​ളോ​ടു ചോദി​ക്കു​മ്പോൾ: മിസ്ര​യീ​മ്യ​രെ ദണ്ഡിപ്പി​ക്ക​യിൽ മിസ്ര​യീ​മി​ലി​രുന്ന യിസ്രാ​യേൽമ​ക്ക​ളു​ടെ വീടു​കളെ ഒഴിഞ്ഞു​ക​ടന്നു നമ്മുടെ വീടു​കളെ രക്ഷിച്ച യഹോ​വ​യു​ടെ പെസഹ​യാ​ഗം ആകുന്നു ഇതു എന്നു നിങ്ങൾ പറയേണം.” (പുറ. 12:26, 27) ഇസ്രാ​യേ​ല്യർക്ക് മരുഭൂ​മി​യിൽച്ചെന്ന് യഹോ​വയെ ആരാധി​ക്കാൻ അനുമ​തി​ക്കാ​യി മോശ ഈജി​പ്‌റ്റി​ലെ ഭരണാ​ധി​കാ​രി​യെ  ആദ്യം സമീപി​ച്ച​പ്പോൾ, “യിസ്രാ​യേ​ലി​നെ വിട്ടയ​പ്പാൻ തക്കവണ്ണം ഞാൻ യഹോ​വ​യു​ടെ വാക്കു കേൾക്കേ​ണ്ട​തി​ന്നു അവൻ ആർ” എന്ന് ഫറവോൻ ചോദി​ച്ച​താ​യും ആ മാതാ​പി​താ​ക്കൾ മക്കളോട്‌ വിശദീ​ക​രി​ച്ചി​ട്ടു​ണ്ടാ​കും. (പുറ. 5:2) പത്തു ബാധകൾ ദേശത്ത്‌ നാശം വിതയ്‌ക്കു​ക​യും ചെങ്കട​ലി​ങ്കൽ മിസ്ര​യീ​മ്യ​സൈ​ന്യ​ത്തിൽനിന്ന് ഇസ്രാ​യേ​ല്യർ രക്ഷപ്പെ​ടു​ക​യും ചെയ്‌ത​പ്പോൾ ഫറവോ​ന്‍റെ ചോദ്യ​ത്തി​നുള്ള ഉത്തരം സകലർക്കും പകൽപോ​ലെ വ്യക്തമാ​യി എന്നും അവർ പറഞ്ഞി​ട്ടു​ണ്ടാ​കണം. അതെ, യഹോ​വ​യാ​യി​രു​ന്നു സർവശക്തൻ; ഇന്നും അങ്ങനെ​തന്നെ. കൂടാതെ, യഹോ​വ​യാണ്‌ സത്യ​ദൈ​വ​വും വാഗ്‌ദാ​ന​പാ​ല​ക​നും എന്ന വസ്‌തു​ത​യ്‌ക്ക് ഇസ്രാ​യേൽ ജനത ജീവി​ക്കുന്ന സാക്ഷി​ക​ളാ​യി​ത്തീർന്നു.

6 യഹോ​വ​യു​ടെ നാമം വഹിക്കാ​നുള്ള പദവിയെ വിലമ​തി​ച്ചി​രുന്ന ഇസ്രാ​യേ​ല്യർ, അത്ഭുതാ​വ​ഹ​മായ ആ സംഭവ​വി​കാ​സ​ങ്ങ​ളെ​ക്കു​റിച്ച് മക്കളോ​ടു മാത്രമല്ല തങ്ങളുടെ ഭവനങ്ങ​ളിൽ അടിമ​ക​ളാ​യി​രുന്ന പരദേ​ശി​ക​ളോ​ടും സാക്ഷീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന​തിൽ സംശയ​മില്ല. അതേ പ്രാധാ​ന്യ​ത്തോ​ടെ, ദൈവ​ത്തി​ന്‍റെ വിശുദ്ധി സംബന്ധിച്ച നിലവാ​രങ്ങൾ ആചരി​ക്കാൻ മക്കളെ പരിശീ​ലി​പ്പി​ക്കു​ന്ന​തി​നും ഇസ്രാ​യേ​ല്യർക്ക് കല്‌പന ലഭിച്ചു. യഹോവ ഇങ്ങനെ പറഞ്ഞു: “നിങ്ങളു​ടെ ദൈവ​മായ യഹോവ എന്ന ഞാൻ വിശു​ദ്ധ​നാ​ക​യാൽ നിങ്ങളും വിശു​ദ്ധ​രാ​യി​രി​പ്പിൻ.” (ലേവ്യ. 19:2; ആവ. 6:6, 7) ഇന്നത്തെ ക്രിസ്‌തീയ മാതാ​പി​താ​ക്കൾക്ക് ഇത്‌ നല്ലൊരു മാതൃകയാണ്‌. ദൈവ​ത്തി​ന്‍റെ മഹനീ​യ​നാ​മ​ത്തിന്‌ ബഹുമതി കരേറ്റാൻ സഹായി​ച്ചു​കൊണ്ട്, വിശു​ദ്ധി​യു​ടെ വഴിക​ളിൽ നടക്കാൻ അവർ മക്കളെ പരിശീ​ലി​പ്പി​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാണ്‌!—സദൃശവാക്യങ്ങൾ 1:8; എഫെസ്യർ 6:4 വായി​ക്കുക.

യഹോവയെക്കുറിച്ച് മക്കളെ പഠിപ്പി​ക്കു​ന്നത്‌ അവന്‍റെ നാമത്തിന്‌ മഹത്ത്വം കരേറ്റു​ന്നു (5, 6 ഖണ്ഡികകൾ കാണുക)

7. (എ) ഇസ്രാ​യേ​ല്യർ യഹോ​വ​യോട്‌ വിശ്വ​സ്‌ത​രാ​യി​രു​ന്ന​പ്പോൾ ചുറ്റു​മുള്ള ജനതക​ളിൽ അത്‌ എന്തു പ്രഭാവം ചെലുത്തി? (ബി) ദൈവ​നാ​മം വഹിക്കുന്ന ഏവർക്കും എന്ത് ഉത്തരവാ​ദി​ത്വ​മുണ്ട്?

7 അങ്ങനെ, ഇസ്രാ​യേ​ല്യർ വിശ്വ​സ്‌ത​രാ​യി​രു​ന്ന​പ്പോൾ അവർ ദൈവ​നാ​മ​ത്തിന്‌ ഒരു നല്ല സാക്ഷ്യം നൽകി. അവരോട്‌ ഇങ്ങനെ പറയു​ക​യു​ണ്ടാ​യി: “യഹോ​വ​യു​ടെ നാമം നിന്‍റെ​മേൽ വിളി​ച്ചി​രി​ക്കു​ന്നു എന്നു ഭൂമി​യി​ലുള്ള സകലജാ​തി​ക​ളും കണ്ടു നിന്നെ ഭയപ്പെ​ടും.” (ആവ. 28:10) എന്നാൽ സങ്കടക​ര​മെന്നു പറയട്ടെ, ഇസ്രാ​യേ​ല്യ​ച​രി​ത്ര​ത്തിൽ അധിക​വും അവിശ്വ​സ്‌ത​ത​യു​ടെ ഒരു രേഖയാണ്‌. മനുഷ്യ​നിർമിത വിഗ്ര​ഹ​ങ്ങളെ ആരാധി​ക്കു​ന്ന​തി​ലേക്ക് അവർ വീണ്ടും​വീ​ണ്ടും മടങ്ങി​പ്പോ​യി. കൂടാതെ, മക്കളെ കുരു​തി​കൊ​ടു​ത്തും അധഃസ്ഥി​തരെ അടിച്ച​മർത്തി​യും കൊണ്ട്, തങ്ങളുടെ ആരാധ​നാ​മൂർത്തി​ക​ളായ കനാന്യ​ദൈ​വ​ങ്ങ​ളെ​പ്പോ​ലെ​തന്നെ അവരും ക്രൂര​ന്മാ​രാ​യി മാറി. എത്ര ശക്തമായ ഒരു പാഠമാണ്‌ ഇത്‌ നമുക്ക് നൽകു​ന്നത്‌! നാമും അതിപ​രി​ശു​ദ്ധ​നാ​യ​വന്‍റെ നാമമാണ്‌ വഹിക്കു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ ആ നാമത്തി​ന്‍റെ ഉടയവനെ അനുക​രി​ച്ചു​കൊണ്ട് സ്വന്തം വിശുദ്ധി കാത്തു​കൊ​ള്ളാൻ നമ്മൾ എല്ലായ്‌പോ​ഴും കഠിന​പ​രി​ശ്രമം കഴിക്കണം.

“ഇതാ, ഞാൻ പുതി​യ​തൊ​ന്നു ചെയ്യുന്നു”

8. യഹോ​വ​യിൽനിന്ന് എന്തു നിയോ​ഗ​മാണ്‌ യെശയ്യാ​വിന്‌ ലഭിച്ചത്‌, അതി​നോട്‌ യെശയ്യാവ്‌ എങ്ങനെ പ്രതി​ക​രി​ച്ചു?

8 ഇസ്രാ​യേൽ ജനത സാക്ഷ്യം വഹിക്കാ​നി​രുന്ന, അടിമ​ത്ത​ത്തിൽനി​ന്നുള്ള വിസ്‌മ​യ​ക​ര​മായ ഒരു വിടു​ത​ലി​നെ​ക്കു​റിച്ച് യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (യെശ. 43:19) യെശയ്യാ​വി​ന്‍റെ പുസ്‌ത​ക​ത്തി​ലെ ആദ്യത്തെ ആറ്‌ അധ്യാ​യ​ങ്ങ​ളിൽ അധിക​വും യെരു​ശ​ലേ​മി​ന്‍റെ​യും സമീപ​ന​ഗ​ര​ങ്ങ​ളു​ടെ​യും മേൽ വരാനി​രുന്ന സുനി​ശ്ചിത നാശ​ത്തെ​ക്കു​റി​ച്ചുള്ള മുന്നറി​യി​പ്പു​ക​ളാണ്‌. എതിർപ്പ് വർധി​ച്ചു​വ​രു​മെ​ങ്കി​ലും പിന്മാ​റാ​തെ മുന്നറി​യിപ്പ് ഘോഷി​ച്ചു​കൊ​ണ്ടി​രി​ക്കാൻ ഹൃദയങ്ങൾ പൂർണ​മാ​യി വായി​ക്കുന്ന യഹോവ യെശയ്യാ​വി​നോട്‌ പറഞ്ഞു. യെശയ്യാ​വി​ന്‍റെ ഉള്ളൊന്നു കാളി; ദൈവ​ത്തി​ന്‍റെ ജനത എത്രനാൾകൂ​ടി അനുതാ​പ​മി​ല്ലാ​തെ തുടരും എന്ന് അറിയാൻ അവൻ ആഗ്രഹി​ച്ചു. “പട്ടണങ്ങൾ നിവാ​സി​ക​ളി​ല്ലാ​തെ​യും വീടുകൾ ആളില്ലാ​തെ​യും ശൂന്യ​മാ​യി ദേശം തീരെ പാഴാ​യി​പ്പോ​ക​യും . . . ചെയ്യു​വോ​ളം തന്നേ” എന്ന് ദൈവം അവനോട്‌ പറഞ്ഞു.—യെശയ്യാവു 6:8-12 വായി​ക്കുക.

9. (എ) യെരു​ശ​ലേ​മി​നെ​ക്കു​റി​ച്ചുള്ള യെശയ്യാ​വി​ന്‍റെ പ്രവചനം എപ്പോ​ഴാണ്‌ നിവൃത്തിയേറിയത്‌? (ബി) ഉണർന്നി​രി​ക്കാൻ നമ്മെ പ്രേരി​പ്പി​ക്കുന്ന ഏതു സാഹച​ര്യം ഇന്ന് നിലനിൽക്കു​ന്നു?

9 ഉസ്സീയാ​രാ​ജാ​വി​ന്‍റെ ഭരണത്തി​ന്‍റെ അവസാ​ന​വർഷ​ത്തിൽ അഥവാ ഏകദേശം ബി.സി. 778-ൽ ആണ്‌ യെശയ്യാ​വിന്‌ ഈ നിയോ​ഗം ലഭിച്ചത്‌. ഹിസ്‌കീ​യാ​രാ​ജാ​വി​ന്‍റെ വാഴ്‌ച​യു​ടെ കുറെ​ക്കാ​ലം ഉൾപ്പെടെ ബി.സി. 732 വരെയും, കുറഞ്ഞ​പക്ഷം 46 വർഷം അവൻ തന്‍റെ പ്രവാ​ച​ക​വേല തുടർന്നു. ബി.സി. 607-ൽ യെരു​ശ​ലേം നശിപ്പി​ക്ക​പ്പെ​ടു​ന്ന​തിന്‌ 125 വർഷം മുമ്പാ​യി​രു​ന്നു അത്‌. അങ്ങനെ, തങ്ങളുടെ ദേശത്തിന്‌ ഭാവി​യിൽ എന്താണ്‌ സംഭവി​ക്കാൻ പോകു​ന്നത്‌ എന്നതി​നെ​ക്കു​റിച്ച് ദൈവ​ജ​ന​ത്തിന്‌ മതിയായ മുന്നറി​യിപ്പ് ലഭിച്ചി​രു​ന്നു. ഇക്കാല​ത്തും, വരാൻപോ​കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള മതിയായ മുന്നറി​യിപ്പ് യഹോവ തന്‍റെ ജനത്തെ ഉപയോ​ഗിച്ച് നൽകി​യി​രി​ക്കു​ന്നു. സാത്താന്‍റെ ദുഷ്ടഭ​രണം ഉടൻ അവസാ​നി​ക്കു​മെ​ന്നും അത്‌ യേശു​ക്രി​സ്‌തു​വി​ന്‍റെ ആയിരം​വർഷ വാഴ്‌ച​യ്‌ക്ക് വഴിമാ​റു​മെ​ന്നും ഉള്ള വസ്‌തുത സംബന്ധിച്ച് ഉണർന്നി​രി​ക്കാൻ വീക്ഷാ​ഗോ​പു​രം അതിന്‍റെ ആദ്യലക്കം മുതൽ 135 വർഷമാ​യി വായന​ക്കാ​രെ ഉദ്‌ബോ​ധി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.—വെളി. 20:1-3, 6.

10, 11. യെശയ്യാ​വി​ന്‍റെ ഏതെല്ലാം പ്രവച​ന​ങ്ങ​ളു​ടെ നിവൃത്തിക്ക് ബാബി​ലോ​ണി​ലു​ണ്ടാ​യി​രുന്ന ഇസ്രാ​യേ​ല്യർ സാക്ഷ്യം വഹിച്ചു?

 10 ബാബി​ലോ​ണ്യർക്ക് കീഴട​ങ്ങിയ വിശ്വ​സ്‌ത​രായ അനേകം യഹൂദർ യെരു​ശ​ലേ​മി​ന്‍റെ നാശത്തെ അതിജീ​വി​ച്ചു. അവർക്ക് ബാബി​ലോ​ണി​ലേക്ക് ബന്ദിക​ളാ​യി പോ​കേ​ണ്ടി​വന്നു. (യിരെ. 27:11, 12) അവി​ടെ​വെച്ച്, 70 വർഷങ്ങൾക്കു ശേഷം വിസ്‌മ​യ​ക​ര​മായ ഒരു പ്രവച​ന​ത്തി​ന്‍റെ നിവൃത്തിക്ക് ദൈവ​ജനം സാക്ഷി​ക​ളാ​യി: “നിങ്ങളു​ടെ വീണ്ടെ​ടു​പ്പു​കാ​ര​നും ഇസ്രാ​യേ​ലി​ന്‍റെ പരിശു​ദ്ധ​നാ​യ​വ​നു​മായ കർത്താവ്‌ (“യഹോവ,” സത്യ​വേ​ദ​പു​സ്‌തകം) അരുൾചെ​യ്യു​ന്നു: ‘ഞാൻ നിങ്ങൾക്കു​വേണ്ടി ബാബി​ലോ​ണി​ലേക്ക് ആളയച്ച് ഇരുമ്പ​ഴി​ക​ളെ​ല്ലാം തകർക്കും.’”—യെശ. 43:14, ഓശാന.

11 ആ പ്രവച​ന​ത്തി​നു ചേർച്ച​യിൽ, ബി.സി. 539 ഒക്‌ടോ​ബർ ആരംഭ​ത്തി​ലെ ഒരു രാത്രി​യിൽ ലോകത്തെ പിടി​ച്ചു​ലച്ച ഒരു സംഭവം നടന്നു. ബാബി​ലോ​ണി​ലെ രാജാ​വും പ്രഭു​ക്ക​ന്മാ​രും, യെരു​ശ​ലേ​മി​ലെ ആലയത്തിൽനിന്ന് പിടി​ച്ചെ​ടുത്ത വിശു​ദ്ധ​പാ​ത്ര​ങ്ങ​ളിൽ വീഞ്ഞ് കുടിച്ച് അവരുടെ മനുഷ്യ​നിർമിത ദൈവ​ങ്ങളെ പുകഴ്‌ത്തവെ മേദോ-പേർഷ്യൻ സൈന്യം ബാബി​ലോൺ പിടി​ച്ച​ടക്കി. അധിനി​വേ​ശ​ത്തിന്‌ നേതൃത്വം വഹിച്ച കോ​രെശ്‌, ബി.സി. 538-ലോ 537-ലോ ഒരു കല്‌പന പുറ​പ്പെ​ടു​വി​ച്ചു. യെരു​ശ​ലേ​മി​ലേക്ക് മടങ്ങി​ച്ചെന്ന് ദൈവ​ത്തി​ന്‍റെ ആലയം പുനർനിർമി​ക്കാൻ യഹൂദ​ന്മാ​രെ അനുവ​ദി​ച്ചു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു അത്‌. ഇക്കാര്യ​ങ്ങ​ളെ​ല്ലാം യെശയ്യാവ്‌ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. കൂടാതെ, മാനസാ​ന്തരം പ്രാപിച്ച ജനം യെരു​ശ​ലേ​മി​ലേക്ക് മടങ്ങി​യെ​ത്തു​മ്പോൾ താൻ അവർക്കാ​യി കരുതു​ക​യും അവരെ സംരക്ഷി​ക്കു​ക​യും ചെയ്യും എന്ന യഹോ​വ​യു​ടെ വാഗ്‌ദാ​ന​വും അവൻ തന്‍റെ പ്രവച​ന​ത്തിൽ ഉൾപ്പെ​ടു​ത്തി​യി​രു​ന്നു. ദൈവം അവരെ, “എന്‍റെ സ്‌തു​തി​യെ വിവരി”ക്കേണ്ടതിന്‌ “ഞാൻ എനിക്കു വേണ്ടി നിർമ്മി​ച്ചി​രി​ക്കുന്ന ജനം” എന്ന് വിളിച്ചു. (യെശ. 43:21; 44:26-28) ഈ പ്രവാ​സി​കൾ മടങ്ങി​യെത്തി യെരു​ശ​ലേ​മിൽ യഹോ​വ​യു​ടെ ആലയം പുനർനിർമി​ച്ച​പ്പോൾ ഏകസത്യ​ദൈ​വ​മായ യഹോവ എല്ലായ്‌പോ​ഴും വാക്കു പാലി​ക്കും എന്ന ശാശ്വ​ത​സ​ത്യ​ത്തിന്‌ അവർ സാക്ഷ്യം വഹിച്ചു.

12, 13. (എ) യഹോ​വ​യു​ടെ ആരാധ​ന​യു​ടെ പുനഃ​സ്ഥാ​പ​ന​ത്തിൽ ഇസ്രാ​യേ​ല്യേ​രോ​ടൊ​പ്പം വേറെ ആരും​കൂ​ടെ ഉൾപ്പെ​ട്ടി​രു​ന്നു? (ബി) ‘ദൈവ​ത്തി​ന്‍റെ ഇസ്രാ​യേ​ലി​നെ’ പിന്തു​ണ​യ്‌ക്കവെ, ‘വേറെ ആടുകൾ’ എന്തു​ചെ​യ്യാൻ പ്രതീ​ക്ഷി​ക്കു​ന്നു, അവർക്ക് എന്തു പ്രത്യാ​ശ​യാ​ണു​ള്ളത്‌?

12 ഇസ്രാ​യേൽ വംശജ​ര​ല്ലാഞ്ഞ ആയിര​ക്ക​ണ​ക്കിന്‌ ആളുകൾ ആ പുനഃ​സ്ഥാ​പി​ത​ദേ​ശ​ത്തി​ന്‍റെ ഭാഗമാ​യി​രു​ന്നു. പിന്നീട്‌, മറ്റ്‌ അനേകം വിജാ​തീ​യ​രും യഹൂദ​മതം സ്വീക​രി​ക്കു​ക​യു​ണ്ടാ​യി. (എസ്രാ 2:58, 64, 65; എസ്ഥേ. 8:17) ഇന്ന് യേശു​വി​ന്‍റെ ‘വേറെ ആടുക​ളിൽപ്പെട്ട’ “ഒരു മഹാപു​രു​ഷാ​രം” “ദൈവ​ത്തി​ന്‍റെ ഇസ്രായേ”ലായ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്ക് തങ്ങളുടെ വിശ്വ​സ്‌ത​മായ പിന്തുണ നൽകുന്നു. (വെളി. 7:9, 10; യോഹ. 10:16; ഗലാ. 6:16) മഹാപു​രു​ഷാ​ര​വും യഹോ​വ​യു​ടെ സാക്ഷികൾ എന്ന ദൈവ​ദ​ത്ത​നാ​മം വഹിക്കു​ന്ന​തിൽ അവരോ​ടൊ​പ്പം ചേർന്നി​രി​ക്കു​ന്നു.

13 ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യനാ​ളു​ക​ളിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി ജീവി​ച്ച​തി​ന്‍റെ അനുഭ​വങ്ങൾ, ക്രിസ്‌തു​വി​ന്‍റെ സഹസ്രാബ്ദ വാഴ്‌ച​ക്കാ​ലത്ത്‌ ജീവനി​ലേക്ക് ഉയിർപ്പി​ക്ക​പ്പെ​ടു​ന്ന​വ​രോട്‌ വർണി​ക്കു​മ്പോൾ മഹാപു​രു​ഷാ​രം പറഞ്ഞറി​യി​ക്കാ​നാ​കാത്ത സന്തോഷം ആസ്വദി​ക്കും. എന്നാൽ, യഹോ​വ​യു​ടെ സാക്ഷികൾ എന്ന നമ്മുടെ നാമത്തി​നൊത്ത്‌ ഇപ്പോൾ ജീവി​ക്കു​ക​യും വിശു​ദ്ധ​രാ​യി​രി​ക്കാൻ യത്‌നി​ക്കു​ക​യും ചെയ്‌താൽ മാത്രമേ നമുക്ക് അത്‌ സാധ്യ​മാ​കു​ക​യു​ള്ളൂ. എന്നാൽ, വിശു​ദ്ധ​രാ​യി​രി​ക്കാൻ കഠിന​മാ​യി ശ്രമി​ക്കു​മ്പോ​ഴും വന്നു​പോ​കുന്ന കുറവു​കൾക്ക് നാം ദിന​മ്പ്രതി ക്ഷമ യാചി​ക്കണം. നാം പാപി​ക​ളാ​ണെ​ന്നും ദൈവ​ത്തി​ന്‍റെ പരിശു​ദ്ധ​നാ​മം വഹിക്കാൻ നമ്മെ അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌ അവർണ​നീ​യ​മാം​വി​ധം  മഹത്തായ ഒരു ബഹുമ​തി​യാ​ണെ​ന്നും മനസ്സിൽപ്പി​ടി​ക്കു​ന്നത്‌ നമ്മെ അതിന്‌ സഹായി​ക്കും.—1 യോഹ​ന്നാൻ 1:8, 9 വായി​ക്കുക.

ദൈവനാമത്തിന്‍റെ അർഥവ്യാ​പ്‌തി

14. യഹോവ എന്ന നാമത്തി​ന്‍റെ അർഥം എന്താണ്‌?

14 ദൈവ​നാ​മം വഹിക്കാ​നുള്ള പദവി​യോട്‌ നമുക്കുള്ള വിലമ​തിപ്പ് വർധി​പ്പി​ക്കു​ന്ന​തിന്‌ അതിന്‍റെ അർഥ​ത്തെ​ക്കു​റിച്ച് മനനം ചെയ്യു​ന്നത്‌ നന്നായി​രി​ക്കും. മലയാ​ള​ത്തിൽ സാധാ​ര​ണ​മാ​യി “യഹോവ” എന്ന് എഴുതി​വ​രുന്ന ദിവ്യ​നാ​മം പ്രവർത്ത​നത്തെ കാണി​ക്കുന്ന ഒരു എബ്രാ​യ​ക്രി​യ​യിൽനി​ന്നാണ്‌ വന്നിരി​ക്കു​ന്നത്‌. “ആയിത്തീ​രാൻ” എന്ന് അതിനെ പരിഭാ​ഷ​പ്പെ​ടു​ത്താ​നാ​യേ​ക്കും. അതു​കൊണ്ട്, യഹോവ എന്ന പേരിന്‍റെ അർഥം “ആയിത്തീ​രാൻ അവൻ ഇടയാ​ക്കു​ന്നു” എന്നാണ്‌ നമ്മൾ മനസ്സി​ലാ​ക്കു​ന്നത്‌. ഭൗമി​ക​പ്ര​പ​ഞ്ച​ത്തി​ന്‍റെ​യും ബുദ്ധി​ശ​ക്തി​യുള്ള സൃഷ്ടികളുടെയും സ്രഷ്ടാവ്‌ എന്ന നിലയി​ലും തന്‍റെ ഉദ്ദേശ്യ​ങ്ങൾ സാക്ഷാ​ത്‌ക​രി​ക്കു​ന്നവൻ എന്ന നിലയി​ലും ഉള്ള യഹോ​വ​യു​ടെ ഭാഗ​ധേ​യ​വു​മാ​യി ഈ നിർവ​ചനം നന്നായി യോജി​ക്കു​ന്നു. ദൈ​വോ​ദ്ദേ​ശ്യ​ത്തി​ന്‍റെ ക്രമാ​നു​ഗ​ത​മായ സാക്ഷാ​ത്‌കാ​ര​ത്തിന്‌ തടയി​ടാൻ സാത്താ​നെ​പ്പോ​ലെ ഏതൊരു എതിരാ​ളി പരി​ശ്ര​മി​ച്ചാ​ലും, സംഭവങ്ങൾ ചുരു​ള​ഴി​യവെ തന്‍റെ ഹിതവും ഉദ്ദേശ്യ​വും സഫലീകൃതമാകാൻ യഹോവ ഇടയാ​ക്കി​ക്കൊ​ണ്ടേ​യി​രി​ക്കും.

15. തന്‍റെ നാമത്തി​ന്‍റെ അർഥത്തിൽ പ്രതി​ഫ​ലി​ച്ചു​കാ​ണുന്ന തന്‍റെ വ്യക്തി​ത്വ​ത്തി​ന്‍റെ ഒരു വശം ഏതു വിധത്തി​ലാണ്‌ യഹോവ വെളി​പ്പെ​ടു​ത്തി​യത്‌? (“അർഥസ​മ്പു​ഷ്ട​മായ ഒരു നാമം” എന്ന ചതുരം കാണുക.)

15 ദൈവ​ജ​നത്തെ ഈജി​പ്‌റ്റിൽനിന്ന് വിടു​വി​ക്കു​ന്ന​തിന്‌ നേതൃത്വം വഹിക്കാൻ മോശയെ നിയോ​ഗി​ച്ച​പ്പോൾ യഹോവ തന്‍റെ നാമത്തെ വിശദീ​ക​രി​ക്കാ​നാ​യി, ബന്ധപ്പെട്ട ഒരു ക്രിയാ​പദം ഉപയോ​ഗി​ച്ചു​കൊണ്ട് തന്‍റെ വ്യക്തി​ത്വ​ത്തി​ന്‍റെ ഒരു വശം വെളി​പ്പെ​ടു​ത്തി. ഇത്തവണ ‘ഞാൻ’ എന്ന ഉത്തമപു​രുഷ സർവനാ​മം ഉപയോ​ഗി​ച്ചു​കൊ​ണ്ടാണ്‌ യഹോവ സംസാ​രി​ച്ചത്‌. ബൈബിൾരേഖ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “അതിന്നു ദൈവം മോ​ശെ​യോ​ടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു (“എന്തായി​ത്തീ​രാൻ ഞാൻ തീരു​മാ​നി​ക്കു​ന്നു​വോ ഞാൻ അതായി​ത്തീ​രും,” NW 2013); ഞാൻ ആകുന്നു (“ഞാൻ ആയിത്തീ​രും,” NW 2013) എന്നുള്ളവൻ എന്നെ നിങ്ങളു​ടെ അടുക്കൽ അയച്ചി​രി​ക്കു​ന്നു എന്നിങ്ങനെ നീ യിസ്രാ​യേൽമ​ക്ക​ളോ​ടു പറയേണം എന്നു കല്‌പി​ച്ചു.” (പുറ. 3:14) അതു​കൊണ്ട് യഹോവ ഏതൊരു സാഹച​ര്യ​ത്തി​ലും തന്‍റെ ഉദ്ദേശ്യ​ങ്ങൾ സാക്ഷാ​ത്‌ക​രി​ക്കു​ന്ന​തിന്‌ ആവശ്യ​മാ​യ​തെ​ന്തും ആയിത്തീ​രും. ഒരിക്കൽ അടിമ​ക​ളാ​യി​രുന്ന ഇസ്രാ​യേ​ല്യ​രു​ടെ ഭൗതി​ക​വും ആത്മീയ​വും ആയ സകല ആവശ്യ​ങ്ങ​ളും തൃപ്‌തിപ്പെടുത്തിക്കൊണ്ട് അവൻ അവരുടെ വിമോ​ച​ക​നും സംരക്ഷ​ക​നും വഴികാ​ട്ടി​യും ദാതാ​വും ആയിത്തീർന്നു.

നമ്മുടെ പദവി​ക്കാ​യി നന്ദി പ്രകാ​ശി​പ്പി​ക്കൽ

16, 17. (എ) ദൈവ​നാ​മം വഹിക്കാ​നുള്ള പദവി​യോട്‌ നമുക്കുള്ള നന്ദി എങ്ങനെ കാണി​ക്കാ​നാ​കും? (ബി) അടുത്ത ലേഖന​ത്തിൽ നാം എന്തു പരിചി​ന്തി​ക്കും?

16 നമ്മുടെ ആത്മീയ​വും ഭൗതി​ക​വും ആയ എല്ലാ ആവശ്യ​ങ്ങ​ളും തൃപ്‌തിപ്പെടുത്തിക്കൊണ്ട് യഹോവ ഇന്നും തന്‍റെ പേരിനെ അന്വർഥ​മാ​ക്കുന്ന വിധത്തിൽ പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ദൈവം സ്വയം എന്ത് ആയിത്തീ​രാൻ തീരു​മാ​നി​ക്കു​ന്നു എന്നതിൽ മാത്ര​മാ​യി ദൈവ​നാ​മ​ത്തി​ന്‍റെ അർഥം പരിമി​ത​പ്പെട്ടു നിൽക്കു​ന്നില്ല. തന്‍റെ ഉദ്ദേശ്യം സാക്ഷാ​ത്‌ക​രി​ച്ചു​കൊ​ണ്ടുള്ള തന്‍റെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തോ​ടുള്ള ബന്ധത്തിൽ എന്തു സംഭവി​ക്കാൻ അവൻ ഇടയാ​ക്കു​ന്നു എന്നതും ഇതിൽ ഉൾപ്പെ​ടു​ന്നു. അതേക്കു​റിച്ച് ധ്യാനി​ക്കു​ന്നത്‌ അവന്‍റെ നാമത്തി​ന്‍റെ അർഥത്തി​നു ചേർച്ച​യിൽ ജീവി​ക്കു​ന്ന​തിൽ തുടരാൻ നമ്മെ പ്രചോ​ദി​പ്പി​ക്കും. കഴിഞ്ഞ 70 വർഷമാ​യി നോർവേ​യിൽ ഒരു സതീക്ഷ്ണ​സാ​ക്ഷി​യാ​യി തുടരുന്ന, 84 വയസ്സുള്ള കോര ഇങ്ങനെ പറയുന്നു: “നിത്യ​ത​യു​ടെ രാജാ​വായ യഹോ​വയെ സേവി​ക്കു​ന്ന​തും അവന്‍റെ പരിശു​ദ്ധ​നാ​മം വിളി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ജനത്തിന്‍റെ ഭാഗമാ​യി​രി​ക്കു​ന്ന​തും മഹത്തായ ഒരു ബഹുമ​തി​യാ​യി ഞാൻ മനസ്സി​ലാ​ക്കു​ന്നു. ആളുകൾക്ക് ബൈബിൾസ​ത്യ​ങ്ങൾ പകർന്നു​കൊ​ടു​ക്കു​ന്ന​തും സന്തോ​ഷ​ത്താ​ലും ഗ്രാഹ്യ​ത്താ​ലും അവരുടെ കണ്ണുകൾ തിളങ്ങു​ന്നത്‌ കാണു​ന്ന​തും എല്ലായ്‌പോ​ഴും ഒരു ശ്രേഷ്‌ഠ​പ​ദ​വി​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ക്രിസ്‌തു​വി​ന്‍റെ മറുവി​ല​യാ​ഗം പ്രവർത്തി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും അതിലൂ​ടെ സമാധാ​ന​പൂർണ​വും നീതി​നി​ഷ്‌ഠ​വും ആയ ഒരു പുതിയ ലോക​ത്തിൽ എന്നേക്കു​മുള്ള ജീവിതം നേടാ​നാ​കു​ന്നത്‌ എങ്ങനെ​യെ​ന്നും അവരെ പഠിപ്പി​ക്കു​ന്നത്‌ എനിക്ക് ആഴമായ സംതൃപ്‌തി നൽകുന്നു.”

17 ദൈവ​ത്തെ​ക്കു​റിച്ച് അറിയാൻ ആഗ്രഹി​ക്കുന്ന ആളുകളെ കണ്ടെത്തു​ന്നത്‌ ചില പ്രദേ​ശ​ങ്ങ​ളിൽ കൂടു​തൽക്കൂ​ടു​തൽ ദുഷ്‌ക​ര​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു എന്നത്‌ ശരിയാണ്‌. എങ്കിൽപ്പോ​ലും ശ്രദ്ധി​ക്കുന്ന ഒരു കാത്‌ കണ്ടെത്തു​മ്പോൾ, ദൈവ​ത്തി​ന്‍റെ നാമ​ത്തെ​ക്കു​റിച്ച് ആ വ്യക്തിയെ പഠിപ്പി​ക്കു​മ്പോൾ, കോര​യെ​പ്പോ​ലെ നിങ്ങൾക്കും അതിയായ സന്തോഷം അനുഭ​വ​പ്പെ​ടാ​റി​ല്ലേ? എന്നാൽ, നമുക്ക് യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​രി​ക്കാ​നും അതേസ​മ​യം​തന്നെ യേശു​വി​ന്‍റെ സാക്ഷി​ക​ളാ​യി​രി​ക്കാ​നും ആകുന്നത്‌ എങ്ങനെ​യാണ്‌? ആ ചോദ്യ​ത്തെ​ക്കു​റി​ച്ചാണ്‌ അടുത്ത ലേഖന​ത്തിൽ നാം പരിചി​ന്തി​ക്കു​ന്നത്‌.