വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ജൂലൈ 

“യഹോവ തനിക്കു​ള്ള​വരെ അറിയു​ന്നു”

“യഹോവ തനിക്കു​ള്ള​വരെ അറിയു​ന്നു”

“ഒരുവൻ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ ദൈവം അവനെ അറിഞ്ഞി​രി​ക്കു​ന്നു.”—1 കൊരി. 8:3.

1. ദൈവ​ജ​ന​ത്തിൽ ചിലരെ ബാധി​ച്ചി​രി​ക്കുന്ന ഒരുതരം മിഥ്യാ​ധാ​രണ മനസ്സി​ലാ​ക്കി​ത്ത​രുന്ന ഒരു ബൈബിൾവൃത്താന്തം പറയുക. (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

ഒരു പ്രഭാ​ത​ത്തിൽ, ധൂപവർഗം എരിയുന്ന അഗ്നിക​ലശം പിടി​ച്ചു​കൊണ്ട് മഹാപു​രോ​ഹി​ത​നായ അഹരോൻ യഹോ​വ​യു​ടെ സമാഗ​മ​ന​കൂ​ടാ​ര​ത്തി​ന്‍റെ വാതിൽക്കൽ നിന്നു. സമീപത്ത്‌, കോര​ഹും 250 പുരു​ഷ​ന്മാ​രും, ഓരോ​രു​ത്ത​നും താന്താന്‍റെ ധൂപക​ലശം എടുത്ത്‌ യഹോ​വ​യ്‌ക്ക് ധൂപം കാട്ടു​ന്നു​ണ്ടാ​യി​രു​ന്നു. (സംഖ്യാ. 16:16-18) ഒറ്റനോ​ട്ട​ത്തിൽ അവരെ​ല്ലാ​വ​രും യഹോ​വ​യു​ടെ വിശ്വ​സ്‌താ​രാ​ധ​ക​രാ​യി കാണ​പ്പെട്ടു. പക്ഷേ, അഹരോ​നെ​പ്പോ​ലെ​യാ​യി​രു​ന്നില്ല അവിടെ നിന്ന മറ്റുള്ളവർ. പൗരോ​ഹി​ത്യം കൈക്ക​ലാ​ക്കാൻ ശ്രമിച്ച ധിക്കാ​രി​ക​ളായ വിശ്വാ​സ​ത്യാ​ഗി​ക​ളാ​യി​രു​ന്നു അവർ. (സംഖ്യാ. 16:1-11) ദൈവം തങ്ങളുടെ ആരാധന സ്വീക​രി​ക്കും എന്ന അബദ്ധധാ​രണ വെച്ചു​പു​ലർത്തിയ അവർ വാസ്‌ത​വ​ത്തിൽ സ്വയം വഞ്ചിക്കു​ക​യാ​യി​രു​ന്നു. എന്നാൽ അവരുടെ ആ പ്രതീക്ഷ, ഹൃദയങ്ങളെ വായി​ച്ച​റി​യു​ന്ന​വ​നും അവരുടെ കപടഭക്തി കണ്ടു​കൊ​ണ്ടി​രു​ന്ന​വ​നും ആയ യഹോ​വയെ അധി​ക്ഷേ​പി​ക്കു​ന്ന​തി​നു തുല്യ​മാ​യി​രു​ന്നു.—യിരെ. 17:10.

2. മോശ എന്താണ്‌ പ്രവചി​ച്ചി​രു​ന്നത്‌, അവന്‍റെ വാക്കുകൾ സത്യമാ​യി ഭവിച്ചോ?

2 തലേദി​വസം മോശ ഉചിത​മാ​യി​ത്തന്നെ ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു: “നാളെ രാവിലെ യഹോവ തനിക്കു​ള്ളവർ ആരെന്നു . . . കാണി​ക്കും.” (സംഖ്യാ. 16:5) അതുത​ന്നെ​യാണ്‌ സംഭവി​ച്ചത്‌. “യഹോ​വ​യി​ങ്കൽനി​ന്നു തീ പുറ​പ്പെട്ടു ധൂപം​കാ​ട്ടിയ (കോര​ഹി​നെ​യും) ഇരുനൂ​റ്റ​മ്പ​തു​പേ​രെ​യും ദഹിപ്പിച്ച”പ്പോൾ യഥാർഥ ആരാധ​ക​രെ​യും കപടഭ​ക്ത​രെ​യും തമ്മിൽ യഹോവ വ്യക്തമാ​യും വേർതി​രിച്ച് കാണിച്ചു. (സംഖ്യാ. 16:35; 26:10) അതേസ​മയം, അഹരോ​നെ മാത്രം ജീവ​നോ​ടെ പരിര​ക്ഷി​ക്കു​ക​വഴി യഥാർഥ പുരോ​ഹി​ത​നും സത്യാ​രാ​ധ​ക​നും ആയി അവനെ യഹോവ തിരി​ച്ച​റി​യി​ക്കു​ക​യും അവന്‍റെ മേലുള്ള അംഗീ​കാ​രം വ്യക്തമാ​ക്കു​ക​യും ചെയ്‌തു.—1 കൊരി​ന്ത്യർ 8:3 വായി​ക്കുക.

3. (എ) പൗലോസ്‌ അപ്പൊ​സ്‌ത​ലന്‍റെ നാളിൽ ഏതു സാഹച​ര്യം ഉടലെ​ടു​ത്തു? (ബി) മത്സരി​കളെ കൈകാ​ര്യം ചെയ്യാൻ നൂറ്റാ​ണ്ടു​കൾക്കു മുമ്പേ യഹോവ എന്തു കീഴ്‌വ​ഴക്കം ഏർപ്പെ​ടു​ത്തി​യി​രു​ന്നു?

 3 ഏകദേശം 1500 വർഷങ്ങൾക്കു ശേഷം പൗലോസ്‌ അപ്പൊ​സ്‌ത​ലന്‍റെ നാളിൽ സമാന​മായ ഒരു സാഹച​ര്യം ഉടലെ​ടു​ത്തു. ക്രിസ്‌ത്യാ​നി​ക​ളെന്ന് അവകാ​ശ​പ്പെ​ട്ടി​രുന്ന ചിലർ വ്യാ​ജോ​പ​ദേ​ശങ്ങൾ കടമെ​ടു​ത്തു; അതേസ​മയം, സഭയോ​ടൊ​ത്തു സഹവസി​ക്കു​ന്ന​തിൽ അവർ തുടരു​ക​യും ചെയ്‌തു. പുറം​കാ​ഴ്‌ച​ക്കാ​ര​നായ ഒരാൾക്ക് ഈ വിശ്വാ​സ​ത്യാ​ഗി​ക​ളും സഭയിലെ മറ്റുള്ള​വ​രും തമ്മിൽ പ്രത്യ​ക്ഷ​ത്തിൽ വ്യത്യാ​സ​മൊ​ന്നും തോന്നി​യി​രി​ക്കില്ല. പക്ഷേ അവരുടെ വിശ്വാ​സ​ത്യാ​ഗം വിശ്വ​സ്‌ത​ക്രി​സ്‌ത്യാ​നി​കൾക്ക് ശക്തമായ ഭീഷണി ഉയർത്തി. ആട്ടിൻതോ​ലിട്ട ഈ ചെന്നാ​യ്‌ക്കൾ “ചിലരു​ടെ വിശ്വാ​സത്തെ മറിച്ചു​കള”യാൻ തുടങ്ങി. (2 തിമൊ. 2:16-18) എന്നാൽ യഹോവ കേവലം ഒരു പുറം​കാ​ഴ്‌ച​ക്കാ​രനല്ല. മത്സരി​ക​ളായ കോര​ഹി​നെ​യും കൂട്ടാ​ളി​ക​ളെ​യും ദൈവം നൂറ്റാ​ണ്ടു​കൾക്കു മുമ്പ് കൈകാ​ര്യം ചെയ്‌ത വിധത്തിൽനിന്ന് പൗലോസ്‌ ഇത്‌ മനസ്സി​ലാ​ക്കി​യി​ട്ടു​ണ്ടാ​കണം. ഇതി​നോ​ടുള്ള ബന്ധത്തിൽ ജിജ്ഞാ​സാ​ജ​ന​ക​മായ ഒരു തിരു​വെ​ഴു​ത്തു​ഭാ​ഗം നമുക്കു പരി​ശോ​ധി​ക്കാം. അത്‌ എന്തു പ്രാ​യോ​ഗി​ക​പാ​ഠം പകർന്നു നൽകു​ന്നു​വെ​ന്നും നമുക്കു പരിചി​ന്തി​ക്കാം.

“യഹോ​വ​യായ ഞാൻ മാറാ​ത്തവൻ”

4. എന്തു സംബന്ധിച്ച് പൗലോ​സിന്‌ തികഞ്ഞ ബോധ്യ​മു​ണ്ടാ​യി​രു​ന്നു, തന്‍റെ ബോധ്യം അവൻ തിമൊ​ഥെ​യൊ​സിന്‌ വെളി​പ്പെ​ടു​ത്തി​യത്‌ എങ്ങനെ?

4 കപടഭക്തി യഹോ​വ​യ്‌ക്ക് മനസ്സി​ലാ​ക്കാ​നാ​കും എന്ന് പൗലോ​സിന്‌ ഉറപ്പാ​യി​രു​ന്നു. അതു​പോ​ലെ, തന്നോട്‌ അനുസ​ര​ണ​മു​ള്ള​വരെ വിവേ​ചി​ച്ച​റി​യാൻ യഹോ​വ​യ്‌ക്കാ​കും എന്നും അവന്‌ ബോധ്യ​പ്പെ​ട്ടി​രു​ന്നു. നിശ്ശ്വ​സ്‌ത​ത​യിൽ തിമൊ​ഥെ​യൊ​സിന്‌ എഴുതവെ തിര​ഞ്ഞെ​ടുത്ത വാക്കു​ക​ളി​ലൂ​ടെ അവൻ തന്‍റെ ശക്തമായ ബോധ്യം വെളി​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. വിശ്വാ​സ​ത്യാ​ഗി​കൾ അതി​നോ​ട​കം​തന്നെ സഭയിൽ ചിലരു​ടെ മേൽ വരുത്തി​വെച്ച ആത്മീയ​ഹാ​നി​യെ​ക്കു​റിച്ച് പരാമർശി​ച്ച​ശേഷം പൗലോസ്‌ എഴുതി: ‘എന്നാൽ ദൈവം ഉറപ്പിച്ച അടിസ്ഥാ​നം (“ദൈവ​ത്തി​ന്‍റെ ഉറപ്പുള്ള അടിസ്ഥാ​നം,” NIBV) ഇളകാതെ നിൽക്കു​ന്നു. “യഹോവ തനിക്കു​ള്ള​വരെ അറിയു​ന്നു” എന്നും “യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഏവനും അനീതി വിട്ടക​ന്നു​കൊ​ള്ളട്ടെ” എന്നും ആ അടിസ്ഥാ​ന​ത്തി​ന്മേൽ മുദ്ര കുത്തി​യി​രി​ക്കു​ന്നു.’—2 തിമൊ. 2:18, 19.

5, 6. “ദൈവ​ത്തി​ന്‍റെ ഉറപ്പുള്ള അടിസ്ഥാ​നം” എന്ന പദപ്ര​യോ​ഗം പൗലോസ്‌ ഉപയോ​ഗി​ച്ച​തി​ന്‍റെ പ്രസക്തി എന്താണ്‌, ആ വാക്കുകൾ തിമൊ​ഥെ​യൊ​സിൽ എന്ത് പ്രഭാവം ചെലു​ത്തി​യി​രി​ക്കണം?

5 ഈ തിരു​വെ​ഴു​ത്തിൽ പൗലോസ്‌ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന വാക്കു​ക​ളു​ടെ പ്രസക്തി എന്താണ്‌? “ദൈവ​ത്തി​ന്‍റെ ഉറപ്പുള്ള അടിസ്ഥാന”ത്തെക്കു​റിച്ച് ബൈബി​ളി​ലെ ഏകപരാ​മർശ​മാണ്‌ ഇത്‌. “അടിസ്ഥാ​നം” എന്ന പദം, വ്യത്യസ്‌ത സംഗതി​കളെ സൂചി​പ്പി​ക്കു​ന്ന​തിന്‌ ഒരു രൂപക​മാ​യി ബൈബിൾ ഉപയോ​ഗി​ക്കു​ന്നുണ്ട്. പുരാതന ഇസ്രാ​യേ​ലി​ന്‍റെ തലസ്ഥാ​ന​മെന്ന നിലയിൽ അക്ഷരീയ യെരു​ശ​ലേ​മി​നെ “അടിസ്ഥാ​നം” എന്ന് പരാമർശി​ച്ചി​രി​ക്കു​ന്നു. (സങ്കീ. 87:1, 2, NW) യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തിൽ യേശു വഹിക്കുന്ന പങ്കി​നെ​യും ഒരു അടിസ്ഥാ​ന​ത്തോട്‌ താരത​മ്യം ചെയ്‌തി​രി​ക്കു​ന്നു. (1 കൊരി. 3:11; 1 പത്രോ. 2:6) “ദൈവ​ത്തി​ന്‍റെ ഉറപ്പുള്ള അടിസ്ഥാന”ത്തെക്കു​റിച്ച് എഴുതി​യ​പ്പോൾ പൗലോ​സി​ന്‍റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ എന്താണ്‌?

6 സംഖ്യാ​പു​സ്‌തകം 16:5-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന, കോര​ഹി​നെ​യും കൂട്ടാ​ളി​ക​ളെ​യും കുറി​ച്ചുള്ള മോശ​യു​ടെ വാക്കുകൾ ഉദ്ധരി​ക്കുന്ന അതേ സന്ദർഭ​ത്തിൽത്ത​ന്നെ​യാണ്‌ “ദൈവം ഉറപ്പിച്ച അടിസ്ഥാന”ത്തെക്കു​റിച്ച് പൗലോസ്‌ പരാമർശി​ക്കു​ന്നത്‌. മത്സര​പ്ര​വർത്ത​നങ്ങൾ വിവേ​ചി​ക്കാ​നും അവയെ നിഷ്‌ഫ​ല​മാ​ക്കാ​നും ഉള്ള യഹോ​വ​യു​ടെ പ്രാപ്‌തി തിമൊ​ഥെ​യൊ​സി​നെ ഓർമ​പ്പെ​ടു​ത്താ​നും അതിലൂ​ടെ അവനെ ധൈര്യ​പ്പെ​ടു​ത്താ​നും ഉദ്ദേശി​ച്ചാ​യി​രി​ക്കണം മോശ​യു​ടെ നാളിലെ സംഭവങ്ങൾ പൗലോസ്‌ പരാമർശി​ച്ചത്‌. നൂറ്റാ​ണ്ടു​കൾക്കു മുമ്പ് കോര​ഹിന്‌ സാധി​ക്കാ​ഞ്ഞ​തു​പോ​ലെ​തന്നെ വിശ്വാ​സ​ത്യാ​ഗി​കൾക്ക് യഹോ​വ​യു​ടെ ഉദ്ദേശ്യം പരാജ​യ​പ്പെ​ടു​ത്താൻ കഴിയി​ല്ലാ​യി​രു​ന്നു. “ദൈവ​ത്തി​ന്‍റെ ഉറപ്പുള്ള അടിസ്ഥാ​നം” എന്തി​നെ​യാണ്‌ അർഥമാ​ക്കു​ന്ന​തെന്ന് കൂടു​ത​ലായ വിശദാം​ശങ്ങൾ സഹിതം പൗലോസ്‌ വിശദീ​ക​രി​ച്ചില്ല. എങ്കിലും അവൻ ഉപയോ​ഗിച്ച വാക്കുകൾ, യഹോ​വ​യു​ടെ വഴിക​ളിൽ ആശ്രയി​ക്കാ​നും വിശ്വാ​സ​മർപ്പി​ക്കാ​നും ഉള്ള ശക്തമായ പ്രചോ​ദനം തിമൊ​ഥെ​യൊ​സിൽ ഉളവാ​ക്കി​യി​രി​ക്കണം.

7. യഹോവ നീതി​യോ​ടും വിശ്വ​സ്‌ത​ത​യോ​ടും കൂടെ പ്രവർത്തി​ക്കും എന്നു നമുക്ക് ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്?

7 യഹോ​വ​യു​ടെ ഉദാത്ത​മായ മൗലി​ക​ത​ത്ത്വ​ങ്ങൾക്ക് ഒരിക്ക​ലും ഇളക്കം തട്ടുക​യില്ല. “യഹോ​വ​യു​ടെ ആലോചന ശാശ്വ​ത​മാ​യും അവന്‍റെ ഹൃദയവിചാരങ്ങൾ തലമു​റ​ത​ല​മു​റ​യാ​യും നില്‌ക്കു​ന്നു” എന്ന് സങ്കീർത്തനം 33:11 പ്രസ്‌താ​വി​ക്കു​ന്നു. മറ്റു തിരു​വെ​ഴു​ത്തു​കൾ യഹോ​വ​യു​ടെ ഭരണാ​ധി​പ​ത്യം, വിശ്വ​സ്‌ത​സ്‌നേഹം, നീതി, വിശ്വ​സ്‌തത എന്നിവ എന്നേക്കും നിലനിൽക്കു​ന്ന​താ​യി പറയുന്നു. (പുറ. 15:18; സങ്കീ. 106:1; 111:3; 117:2) മലാഖി 3:6 ഇങ്ങനെ പറയുന്നു: “യഹോ​വ​യായ ഞാൻ മാറാ​ത്തവൻ.” സമാന​മാ​യി, യഹോവ “മാറി​ക്കൊ​ണ്ടി​രി​ക്കുന്ന നിഴൽപോ​ലെയല്ല; അവൻ മാറ്റമി​ല്ലാ​ത്ത​വ​ന​ത്രേ” എന്ന് യാക്കോബ്‌ 1:17 പ്രസ്‌താ​വി​ക്കു​ന്നു.

 യഹോ​വ​യിൽ വിശ്വാ​സം പടുത്തു​യർത്തുന്ന ഒരു “മുദ്ര”

8, 9. പൗലോ​സി​ന്‍റെ ദൃഷ്ടാന്തത്തിലെ “മുദ്ര”യിൽനിന്ന് നമുക്ക് എന്തു പഠിക്കാ​നാ​കും?

8 ഒരു കെട്ടി​ട​ത്തി​ന്‍റെ അടിസ്ഥാ​ന​ത്തി​ന്മേൽ ഒരു മുദ്ര പതിപ്പി​ച്ചാ​ലെ​ന്ന​വണ്ണം ഒരു സന്ദേശം കൊത്തി​വെ​ച്ചി​രി​ക്കു​ന്നു. അതാണ്‌ 2 തിമൊ​ഥെ​യൊസ്‌ 2:19-ൽ പൗലോസ്‌ ഉപയോ​ഗിച്ച വാങ്‌മ​യ​ചി​ത്രം. പുരാ​ത​ന​കാ​ലത്ത്‌ അങ്ങനെ കെട്ടി​ട​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തി​ന്മേൽ ലിഖി​തങ്ങൾ മുദ്രണം ചെയ്യു​ന്നത്‌ സാധാ​ര​ണ​മാ​യി​രു​ന്നു. കെട്ടിടം ആരാണ്‌ പണിത​തെ​ന്നോ അത്‌ ആരു​ടേ​താ​ണെ​ന്നോ അത്തരം ആലേഖ​നങ്ങൾ സൂചി​പ്പി​ച്ചി​രു​ന്നു. ഈ വാങ്‌മ​യ​ചി​ത്രം ഉപയോ​ഗിച്ച ആദ്യത്തെ ബൈബി​ളെ​ഴു​ത്തു​കാ​രൻ പൗലോ​സാ​യി​രു​ന്നു. * “ദൈവ​ത്തി​ന്‍റെ ഉറപ്പുള്ള അടിസ്ഥാന”ത്തിലെ മുദ്ര​ണ​ത്തിൽ രണ്ടു പ്രഖ്യാ​പ​നങ്ങൾ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഒന്നാമ​താ​യി, “യഹോവ തനിക്കു​ള്ള​വരെ അറിയു​ന്നു.” രണ്ടാമ​താ​യി, “യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഏവനും അനീതി വിട്ടക​ന്നു​കൊ​ള്ളട്ടെ.” സംഖ്യാ​പു​സ്‌തകം 16:5-ൽ വായി​ക്കുന്ന കാര്യങ്ങൾ ഇത്‌ നമ്മുടെ മനസ്സി​ലേക്ക് കൊണ്ടു​വ​രു​ന്നു.—സംഖ്യാ​പു​സ്‌തകം 16:5 വായി​ക്കുക.

9 പൗലോ​സി​ന്‍റെ വാങ്‌മ​യ​ചി​ത്ര​ത്തി​ലെ “മുദ്ര”യിൽനിന്ന് നമുക്ക് എന്തു പഠിക്കാ​നാ​കും? ദൈവ​ത്തി​നു​ള്ള​വരെ സംബന്ധി​ച്ചി​ട​ത്തോ​ളം യഹോ​വ​യു​ടെ മൂല്യ​ങ്ങ​ളും തത്ത്വങ്ങ​ളും രണ്ട് അടിസ്ഥാ​ന​സ​ത്യ​ങ്ങ​ളിൽ സംക്ഷേ​പി​ക്കാം: (1) തന്നോട്‌ വിശ്വ​സ്‌ത​രാ​യ​വരെ യഹോവ സ്‌നേ​ഹി​ക്കു​ന്നു, (2) യഹോവ അനീതി വെറു​ക്കു​ന്നു. സഭയ്‌ക്കു​ള്ളി​ലെ വിശ്വാ​സ​ത്യാ​ഗം എന്ന പ്രശ്‌ന​ത്തോ​ടുള്ള ബന്ധത്തിൽ ഈ പാഠം എങ്ങനെ​യാണ്‌ പ്രസക്ത​മാ​യി​രി​ക്കു​ന്നത്‌?

10. പൗലോ​സി​ന്‍റെ നാളിൽ വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ പ്രവർത്ത​നങ്ങൾ വിശ്വ​സ്‌ത​രാ​യ​വരെ എങ്ങനെ ബാധിച്ചു?

10 സഭയ്‌ക്കു​ള്ളിൽ വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ കുത്സി​ത​പ്ര​വർത്ത​നങ്ങൾ നിമിത്തം തിമൊ​ഥെ​യൊ​സും വിശ്വ​സ്‌ത​രായ മറ്റുള്ള​വ​രും ഒരുപക്ഷേ അസ്വസ്ഥ​രാ​യി​ട്ടു​ണ്ടാ​കും. അത്തരക്കാ​രെ സഭയിൽ തുടരാൻ അനുവ​ദി​ക്കു​ന്ന​തി​നെ ചില ക്രിസ്‌ത്യാ​നി​കൾ ചോദ്യം ചെയ്‌തി​ട്ടു​മു​ണ്ടാ​കാം. യഹോ​വ​യി​ലുള്ള തങ്ങളുടെ അചഞ്ചല​വി​ശ്വാ​സ​ത്തെ​യും വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ കപടഭ​ക്തി​യെ​യും നെല്ലും പതിരും പോലെ യഹോവ വാസ്‌ത​വ​ത്തിൽ വേർതി​രി​ച്ച​റി​യു​ന്നു​ണ്ടോ എന്ന് വിശ്വ​സ്‌ത​രാ​യവർ ശങ്കിച്ചി​രി​ക്കാം.—പ്രവൃ. 20:29, 30.

വിശ്വാസത്യാഗ പ്രവണ​ത​യു​ള്ള​വ​രു​ടെ പ്രവർത്ത​ന​ങ്ങ​ളാൽ തിമൊ​ഥെ​യൊസ്‌ ചഞ്ചലചി​ത്ത​നാ​കു​മാ​യി​രു​ന്നില്ല (10-12 ഖണ്ഡികകൾ കാണുക)

11, 12. പൗലോ​സി​ന്‍റെ ലേഖനം നിസ്സം​ശ​യ​മാ​യും തിമൊ​ഥെ​യൊ​സി​ന്‍റെ വിശ്വാ​സത്തെ ബലപ്പെ​ടു​ത്തി​യത്‌ എങ്ങനെ?

11 യഹോവ വിശ്വ​സ്‌ത​നായ അഹരോ​നെ അപവാ​ദ​വി​മു​ക്ത​നാ​ക്കു​ക​യും കപടഭ​ക്ത​രായ കോര​ഹി​ന്‍റെ​യും സഹകാ​രി​ക​ളു​ടെ​യും കള്ളി വെളി​ച്ച​ത്തു​കൊ​ണ്ടു​വന്ന് അവരെ തള്ളിക്ക​ള​യു​ക​യും നശിപ്പി​ക്കു​ക​യും ചെയ്‌ത​തി​നെ​ക്കു​റിച്ച് പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ ഓർമ​പ്പെ​ടു​ത്തി. പൗലോ​സി​ന്‍റെ ആ ലേഖനം തിമൊ​ഥെ​യൊ​സി​ന്‍റെ വിശ്വാ​സത്തെ ബലപ്പെ​ടു​ത്തി​യെ​ന്ന​തി​നു സംശയ​മില്ല. അവർക്കി​ട​യിൽ കപട​ക്രി​സ്‌ത്യാ​നി​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മോശ​യു​ടെ നാളി​ലേ​തു​പോ​ലെ​തന്നെ യഹോവ തനിക്കു​ള്ള​വരെ വാസ്‌ത​വ​മാ​യും തിരി​ച്ച​റി​യു​ന്നുണ്ട് എന്നായി​രു​ന്നു ഫലത്തിൽ പൗലോസ്‌ പറയാൻ ഉദ്ദേശി​ച്ചത്‌.

12 യഹോവ മാറ്റമി​ല്ലാ​ത്ത​വ​നാണ്‌; അതു​കൊ​ണ്ടു​തന്നെ ആശ്രയ​യോ​ഗ്യ​നും. അവൻ അനീതി വെറു​ക്കു​ന്നു, മാനസാ​ന്ത​ര​പ്പെ​ടാ​തെ തെറ്റിൽ  തുടരു​ന്ന​വരെ അവൻ തക്കസമ​യത്ത്‌ ന്യായം​വി​ധി​ക്കും. “യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കുന്ന” ഒരുവ​നെ​ന്ന​നി​ല​യിൽ, വ്യാജ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ ദുസ്സ്വാ​ധീ​നം തള്ളിക്ക​ള​യാൻ തനിക്കു​തന്നെ ഉണ്ടായി​രുന്ന ഉത്തരവാ​ദി​ത്വ​ത്തെ കുറിച്ച് തിമൊ​ഥെ​യൊ​സി​നും ഓർമി​പ്പി​ക്കൽ ലഭിച്ചു. *

ആത്മാർഥമായ ആരാധന ഒരിക്ക​ലും വൃഥാവാകില്ല

13. നമുക്ക് എന്തു ബോധ്യം ഉണ്ടായി​രി​ക്കാ​നാ​കും?

13 സമാന​മാ​യി, പൗലോ​സി​ന്‍റെ നിശ്ശ്വ​സ്‌ത​വ​ച​ന​ങ്ങ​ളിൽനിന്ന് നമുക്കും ആത്മീയ​ബലം ആർജി​ക്കാ​നാ​കും. ഒന്നാമ​താ​യി​ത്തന്നെ, നമുക്ക് യഹോ​വ​യോ​ടുള്ള വിശ്വ​സ്‌തത സംബന്ധിച്ച് അവന്‌ പൂർണ അവബോ​ധ​മു​ണ്ടെന്ന് മനസ്സി​ലാ​ക്കു​ന്നത്‌ നമുക്കു പ്രോ​ത്സാ​ഹനം പകരുന്നു. ഇത്‌ കേവലം നിഷ്‌ക്രി​യ​മായ ഒരു അവബോ​ധമല്ല. മറിച്ച്, തനിക്കു​ള്ള​വ​രിൽ യഹോവ ആത്മാർഥ​മായ താത്‌പ​ര്യ​മു​ള്ള​വ​നാണ്‌. ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോ​വ​യു​ടെ കണ്ണു തങ്കൽ ഏകാ​ഗ്ര​ചി​ത്ത​ന്മാ​രാ​യി​രി​ക്കു​ന്ന​വർക്കു വേണ്ടി തന്നെത്താൻ ബലവാ​നെന്നു കാണി​ക്കേ​ണ്ട​തി​ന്നു ഭൂമി​യി​ലെ​ല്ലാ​ട​വും ഊടാ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു.” (2 ദിന. 16:9) അതു​കൊണ്ട്, ഒരു “ശുദ്ധമായ ഹൃദയ”ത്തോടെ നാം യഹോ​വ​യ്‌ക്കു​വേണ്ടി ചെയ്യുന്ന കാര്യങ്ങൾ ഒരിക്ക​ലും വൃഥാവാകില്ല എന്ന് നമുക്ക് പരിപൂർണ​ബോ​ധ്യം ഉണ്ടായി​രി​ക്കാ​നാ​കും.—1 തിമൊ. 1:5; 1 കൊരി. 15:58.

14. ഏതു തരം ആരാധന യഹോവ വെച്ചു​പൊ​റു​പ്പി​ക്കു​ക​യില്ല?

14 കപടഭക്തി യഹോവ വെച്ചു​പൊ​റു​പ്പി​ക്കില്ല എന്ന വസ്‌തു​ത​യും നാം വളരെ ഗൗരവ​ത്തോ​ടെ കാണുന്നു. യഹോ​വ​യു​ടെ കണ്ണ് “ഭൂമി​യി​ലെ​ല്ലാ​ട​വും ഊടാ​ടി​ക്കൊ​ണ്ടി​രി​ക്കുന്ന”തിനാൽ “തങ്കൽ ഏകാ​ഗ്ര​ചി​ത്തന്മാ”ർ അല്ലാത്ത​വരെ അവനു വേർതി​രി​ച്ചു മനസ്സി​ലാ​ക്കാ​നാ​കും. “വക്രത​യു​ള്ളവൻ യഹോ​വെക്കു വെറു​പ്പാ​കു​ന്നു” എന്ന് സദൃശവാക്യങ്ങൾ 3:32 പറയുന്നു. അനുസ​ര​ണ​ത്തി​ന്‍റെ മുഖം​മൂ​ടി എടുത്ത​ണിഞ്ഞ് രഹസ്യ​ത്തിൽ പാപം ചെയ്യു​ന്ന​തിൽ തുടരു​ന്ന​വരെ അവൻ വെറു​ക്കു​ന്നു. വക്രത​യുള്ള ഒരു വ്യക്തി കുറച്ചു​നാ​ള​ത്തേക്ക് സഹമനു​ഷ്യ​രെ വിദഗ്‌ധ​മാ​യി കബളി​പ്പി​ച്ചേ​ക്കാ​മെ​ങ്കി​ലും “തന്‍റെ ലംഘന​ങ്ങളെ മറെക്കു​ന്ന​വന്നു ശുഭം വരിക​യില്ല.” യഹോവ സർവശ​ക്ത​നും നീതി​മാ​നും ആണെന്ന വസ്‌തുത അക്കാര്യം നമുക്ക് ഉറപ്പു​നൽകു​ന്നു.—സദൃ. 28:13; 1 തിമൊ​ഥെ​യൊസ്‌ 5:24; എബ്രായർ 4:13 വായി​ക്കുക.

15. നാം എന്ത് ഒഴിവാ​ക്കണം, എന്തു​കൊണ്ട്?

15 യഹോ​വ​യു​ടെ ജനത്തിൽ ബഹുഭൂ​രി​പ​ക്ഷ​വും നിഷ്‌ക​പ​ട​മായ ഭക്തിയു​ള്ള​വ​രാണ്‌. സഭയി​ലുള്ള ആരെങ്കി​ലും കാപട്യം നിറഞ്ഞ ഒരു ആരാധ​നാ​രീ​തി മനഃപൂർവം സ്വീക​രി​ക്കാ​നുള്ള സാധ്യത വളരെ വിരള​മാണ്‌. എന്നിരു​ന്നാ​ലും, മോശ​യു​ടെ നാളി​ലും ആദിമ​ക്രി​സ്‌തീ​യ​സ​ഭ​യി​ലും അങ്ങനെ സംഭവി​ച്ചെ​ങ്കിൽ ഇന്നും അത്‌ സംഭവി​ക്കാം. (2 തിമൊ. 3:1, 5) എന്നുക​രു​തി, സഹവി​ശ്വാ​സി​കൾക്ക് യഹോ​വ​യോ​ടുള്ള വിശ്വ​സ്‌തത ആത്മാർഥ​മ​ല്ലെന്ന് ഊഹി​ച്ചു​കൊണ്ട് ആരെ​യെ​ങ്കി​ലും നാം സംശയദൃഷ്ട്യാ വീക്ഷി​ക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​മോ? ഒരിക്ക​ലു​മല്ല! നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ​ക്കു​റിച്ച് അടിസ്ഥാ​ന​ര​ഹി​ത​മായ അഭ്യൂ​ഹങ്ങൾ വെച്ചു​പു​ലർത്തു​ന്നത്‌ തെറ്റാണ്‌. (റോമർ 14:10-12; 1 കൊരി​ന്ത്യർ 13:7 വായി​ക്കുക.) മാത്ര​വു​മല്ല, സഭയിലെ മറ്റുള്ള​വ​രു​ടെ വിശ്വ​സ്‌ത​തയെ സംശയി​ക്കുന്ന പ്രവണത നമ്മു​ടെ​തന്നെ ആത്മീയ​ത​യ്‌ക്ക് ഹാനി വരുത്തി​യേ​ക്കാം.

16. (എ) കാപട്യം ഹൃദയത്തിൽ വേരു​പി​ടി​ക്കു​ന്നത്‌ തടയാൻ നാം ഓരോ​രു​ത്ത​രും എന്തു ചെയ്യേ​ണ്ട​തുണ്ട്? (ബി) “പരി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​വിൻ . . . ശോധ​ന​ചെ​യ്‌തു​കൊ​ണ്ടി​രി​ക്കു​വിൻ . . . ” എന്ന ചതുരം എന്തെല്ലാം പാഠങ്ങൾ നൽകുന്നു?

16 ക്രിസ്‌ത്യാ​നി​കൾ ഓരോ​രു​ത്ത​രും “താന്താന്‍റെ പ്രവൃത്തി ശോധന” ചെയ്യേ​ണ്ട​തുണ്ട്. (ഗലാ. 6:4) നമ്മുടെ പാപ​പ്ര​വ​ണ​തകൾ നിമിത്തം അത്ര ആത്മാർഥ​മ​ല്ലാത്ത ചില സ്വഭാ​വ​രീ​തി​കൾ, അറിഞ്ഞു​കൊ​ണ്ട​ല്ലാ​തെ സ്വീക​രി​ക്കാ​നുള്ള സാധ്യത എപ്പോ​ഴും നമുക്കു മുന്നി​ലുണ്ട്. (എബ്രാ. 3:12, 13) അതു​കൊണ്ട്, യഹോ​വയെ സേവി​ക്കാൻ നമ്മെ പ്രേരി​പ്പി​ക്കുന്ന ഘടകങ്ങൾ എന്തെല്ലാ​മാ​ണെന്ന് ഇടയ്‌ക്കെ​ല്ലാം നാം വ്യക്തി​പ​ര​മാ​യി പരി​ശോ​ധി​ക്കു​ന്നത്‌ നല്ലതാണ്‌. നമുക്ക് സ്വയം ഇങ്ങനെ ചോദി​ക്കാ​നാ​കും: ‘യഹോ​വ​യോ​ടുള്ള സ്‌നേ​ഹം​കൊ​ണ്ടും, അവന്‍റെ പരമാ​ധി​കാ​രത്തെ അംഗീ​ക​രി​ക്കു​ന്ന​തു​കൊ​ണ്ടും ആണോ ഞാൻ അവനെ ആരാധി​ക്കു​ന്നത്‌? അതോ പറുദീ​സ​യിൽ ആസ്വദി​ക്കാ​മെന്നു പ്രത്യാ​ശി​ക്കുന്ന ഭൗതിക അനു​ഗ്ര​ഹ​ങ്ങൾക്കാ​ണോ ഞാൻ കൂടുതൽ പ്രാധാ​ന്യം നൽകു​ന്നത്‌?’ (വെളി. 4:11) സ്വന്തം പ്രവർത്ത​നങ്ങൾ പരി​ശോ​ധിച്ച് നോക്കു​ന്ന​തും ഹൃദയത്തിൽനിന്ന് കാപട്യ​ത്തി​ന്‍റെ കണികകൾ പരിപൂർണ​മാ​യി നീക്കി​ക്ക​ള​യു​ന്ന​തും നമുക്ക് എല്ലാവർക്കും തീർച്ച​യാ​യും പ്രയോ​ജനം കൈവ​രു​ത്തും.

വിശ്വസ്‌തത സന്തുഷ്ടി​യിൽ കലാശി​ക്കു​ന്നു

17, 18. യഹോ​വ​യു​ടെ ആരാധ​ന​യിൽ നാം സത്യസ​ന്ധ​രും ആത്മാർഥ​ത​യു​ള്ള​വ​രും ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

17 ആരാധ​ന​യിൽ സത്യസ​ന്ധ​രും ആത്മാർഥ​ത​യു​ള്ള​വ​രും ആകാൻ ശ്രമി​ക്കു​മ്പോൾ നമുക്ക് ധാരാളം പ്രയോ​ജ​നങ്ങൾ കൊയ്യാ​നാ​കും. “യഹോവ  അകൃത്യം കണക്കി​ടാ​തെ​യും ആത്മാവിൽ കപടം ഇല്ലാ​തെ​യും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യ​വാൻ” എന്ന് സങ്കീർത്ത​ന​ക്കാ​രൻ പറയുന്നു. (സങ്കീ. 32:2) അതെ, തങ്ങളുടെ ഹൃദയത്തിൽനിന്ന് കാപട്യം തുടച്ചു​നീ​ക്കു​ന്നവർ വർധിച്ച സന്തോഷം ആസ്വദി​ക്കു​ന്നു. ഭാവി​യിൽ അപരി​മേ​യ​മായ ആനന്ദം ആസ്വദി​ക്കാ​നു​ള്ള​വ​രു​ടെ പട്ടിക​യിൽ അവർ തങ്ങൾക്കു​തന്നെ ഇടം ഉറപ്പി​ക്കു​ക​യാണ്‌.

18 തിന്മ ശീലമാ​ക്കു​ക​യോ ഇരട്ടജീ​വി​തം നയിക്കു​ക​യോ ചെയ്യു​ന്ന​വരെ യഥാസ​മയം യഹോവ തുറന്നു​കാ​ട്ടും. അങ്ങനെ, ‘നീതി​മാ​നും ദുഷ്ടനും തമ്മിലും ദൈവത്തെ സേവി​ക്കു​ന്ന​വ​നും സേവി​ക്കാ​ത്ത​വ​നും തമ്മിലും ഉള്ള വ്യത്യാ​സം’ യഹോവ വ്യക്തമാ​ക്കും. (മലാ. 3:18) എന്നാൽ ആ സമയം​വരെ, “യഹോ​വ​യു​ടെ കണ്ണ് നീതി​മാ​ന്മാ​രു​ടെ​മേൽ ഉണ്ട്; അവന്‍റെ ചെവി അവരുടെ യാചന​യ്‌ക്കു തുറന്നി​രി​ക്കു​ന്നു” എന്ന് അറിയു​ന്നത്‌ നമുക്കു പ്രോ​ത്സാ​ഹനം പകരുന്നു.—1 പത്രോ. 3:12.

^ ഖ. 8 തിമൊഥെയൊസിനുള്ള പൗലോ​സി​ന്‍റെ ലേഖനങ്ങൾ എഴുത​പ്പെട്ട് പതിറ്റാ​ണ്ടു​കൾക്കു ശേഷം രചിത​മായ വെളി​പാട്‌ 21:14-ൽ, 12 അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ പേരുകൾ ആലേഖനം ചെയ്‌ത 12 “അടിസ്ഥാ​ന​ശി​ലക”ളെക്കു​റിച്ച് പരാമർശി​ച്ചി​ട്ടുണ്ട്.

^ ഖ. 12 അനീതി വിട്ടക​ന്നു​കൊണ്ട് നമുക്ക് യഹോ​വയെ എങ്ങനെ അനുക​രി​ക്കാ​നാ​കു​മെന്ന് അടുത്ത ലേഖനം ചർച്ച ചെയ്യും.