വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ജൂലൈ 

‘നിങ്ങൾ എന്‍റെ സാക്ഷികൾ ആകും’

‘നിങ്ങൾ എന്‍റെ സാക്ഷികൾ ആകും’

“(യേശു) അവരോടു: ‘നിങ്ങൾ ഭൂമിയുടെ അറ്റത്തോവും എന്‍റെ സാക്ഷികൾ ആകും’ എന്നു പറഞ്ഞു.”—പ്രവൃ. 1:7, 8, സത്യവേപുസ്‌തകം.

1, 2. (എ) യഹോയുടെ ഏറ്റവും പ്രമുനായ സാക്ഷി ആരാണ്‌? (ബി) എന്താണ്‌ യേശു എന്ന പേരിന്‍റെ അർഥം, ദൈവപുത്രൻ തന്‍റെ നാമത്തിനൊത്ത്‌ ജീവിച്ചത്‌ എങ്ങനെ?

“സത്യത്തിനു സാക്ഷിനിൽക്കേണ്ടതിനു ഞാൻ ജനിച്ചു; ഞാൻ ലോകത്തിലേക്കു വന്നിരിക്കുന്നതും അതിനായിട്ടുതന്നെ.” (യോഹന്നാൻ 18:33-37 വായിക്കുക.) വധഭീഷണി നേരിട്ട വിചാവേയിൽ യേശുക്രിസ്‌തു യെഹൂദ്യയിലെ റോമൻ ഗവർണറോട്‌ പറഞ്ഞ വാക്കുളാണ്‌ ഇവ. താൻ ഒരു രാജാവാണെന്ന് തൊട്ടുമുമ്പ് യേശു വ്യക്തമാക്കിയിരുന്നു. ഒരു സാക്ഷിയെന്ന നിലയിൽ, “പൊന്തിയൊസ്‌ പീലാത്തൊസിന്‍റെ മുമ്പാകെ നല്ല സാക്ഷ്യം നൽകിയ ക്രിസ്‌തുയേശുവിന്‍റെ” ധീരോദാത്തമായ ഈ മാതൃക വർഷങ്ങൾക്കു ശേഷം പൗലോസ്‌ അപ്പൊസ്‌തലൻ പരാമർശിക്കുയുണ്ടായി. (1 തിമൊ. 6:13) അതെ, വിദ്വേപൂരിമായ സാത്താന്യലോത്തിൽ “വിശ്വസ്‌തനും സത്യവാനുമായ സാക്ഷി”യായിരിക്കാൻ ചില സമയങ്ങളിൽ ധീരത കൂടിയേ തീരൂ.—വെളി. 3:14.

2 യഹൂദയിലെ ഒരു അംഗമെന്ന നിലയിൽ, യേശു ജനിച്ചതുതന്നെ യഹോയുടെ ഒരു സാക്ഷിയായിട്ടായിരുന്നു. (യെശ. 43:10) ദൈവം തന്‍റെ നാമത്തിനായി എഴുന്നേൽപ്പിച്ച എക്കാലത്തെയും ഏറ്റവും മഹാനായ സാക്ഷിയായിത്തീർന്നു അവൻ. തന്‍റെ ദൈവത്തനാത്തിന്‍റെ അർഥം യേശു ഗൗരവത്തോടെയാണ്‌ കണ്ടത്‌. മറിയ ഗർഭം ധരിച്ചിരിക്കുന്നത്‌ പരിശുദ്ധാത്മാവിനാലാണ്‌ എന്ന് യേശുവിന്‍റെ വളർത്തുപിതാവായ യോസേഫിനെ അറിയിച്ചശേഷം ദൂതൻ ഇങ്ങനെ പറഞ്ഞു: “അവൾ ഒരു മകനെ പ്രസവിക്കും. അവൻ തന്‍റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കും എന്നതിനാൽ നീ അവന്‌ യേശു എന്നു പേരിടണം.” (മത്താ. 1:20, 21) യേശു എന്ന പേരിന്‍റെ നിഷ്‌പത്തി യേശുവ എന്ന എബ്രായ നാമത്തിൽനിന്നാണെന്നും അതിൽ ദിവ്യനാത്തിന്‍റെ ഒരു ഹ്രസ്വരൂപം അടങ്ങിയിട്ടുണ്ടെന്നും ബൈബിൾപണ്ഡിന്മാർ പൊതുവേ അംഗീരിക്കുന്ന  വസ്‌തുയാണ്‌. ‘യഹോവ രക്ഷയാകുന്നു’ എന്നാണ്‌ ആ പേരിന്‍റെ അർഥം. തന്‍റെ നാമത്തിന്‍റെ അർഥത്തിനു ചേർച്ചയിൽ, യഹോയുടെ അംഗീകാരം വീണ്ടെടുക്കാനായി പാപങ്ങളെപ്രതി മാനസാന്തപ്പെടാൻ “ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുക”ളെ യേശു സഹായിച്ചു. (മത്താ. 10:6; 15:24; ലൂക്കോ. 19:10) ഈ ലക്ഷ്യത്തിൽ അവൻ ദൈവരാജ്യത്തെക്കുറിച്ച് സതീക്ഷ്ണം സാക്ഷീരിച്ചു. സുവിശേയിതാവായ മർക്കോസ്‌ ഇങ്ങനെ രേഖപ്പെടുത്തി: ‘യേശു ഗലീലയിൽച്ചെന്ന് ദൈവത്തിൽനിന്നുള്ള സുവിശേഷം പ്രസംഗിച്ചു. അവൻ പറഞ്ഞു: “നിശ്ചയിക്കപ്പെട്ട കാലം പൂർത്തിയായി; ദൈവരാജ്യം സമീപിച്ചിരിക്കുന്നു. നിങ്ങൾ മാനസാന്തപ്പെട്ടു സുവിശേത്തിൽ വിശ്വസിക്കുവിൻ.”’ (മർക്കോ. 1:14, 15) യേശു യഹൂദനേതാക്കന്മാരെ നിർഭയം കുറ്റംവിധിച്ചു, അവനെ സ്‌തംത്തിലേറ്റുന്നതിൽ അത്‌ കലാശിച്ചു.—മർക്കോ. 11:17, 18; 15:1-15.

“ദൈവത്തിന്‍റെ മഹാകാര്യങ്ങൾ”

3. യേശുവിന്‍റെ മരണശേഷം മൂന്നാംനാൾ എന്തു സംഭവിച്ചു?

3 പക്ഷേ സംഭവിച്ചത്‌ ഒരു മഹാത്ഭുമായിരുന്നു! യേശുവിന്‍റെ മരണത്തിനു ശേഷം മൂന്നാംദിവസം യഹോവ അവനെ ഉയിർപ്പിച്ചു. ഒരു മനുഷ്യനായിട്ടല്ല, മറിച്ച് അമർത്യനായ ഒരു ആത്മസൃഷ്ടിയായി. (1 പത്രോ. 3:18) താൻ ജീവനിലേക്ക് തിരിച്ചുന്നെന്ന് മനുഷ്യരൂത്തിൽ പ്രത്യക്ഷനാകുവഴി കർത്താവായ യേശു അസന്ദിഗ്‌ധമായി തെളിയിച്ചു. പുനരുത്ഥാനംചെയ്‌ത ദിവസംതന്നെ കുറഞ്ഞപക്ഷം അഞ്ചു പ്രാവശ്യം അവൻ വ്യത്യസ്‌ത ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടു.—മത്താ. 28:8-10; ലൂക്കോ. 24:13-16, 30-36; യോഹ. 20:11-18.

4. പുനരുത്ഥാദിവസം യേശു ഏതു യോഗത്തിന്‌ ആധ്യക്ഷ്യം വഹിച്ചു, തന്‍റെ ശിഷ്യന്മാർക്കുള്ള എന്ത് ഉത്തരവാദിത്വം അവൻ വ്യക്തമാക്കി?

4 യേശു അഞ്ചാംതവണ പ്രത്യക്ഷപ്പെട്ടത്‌, താൻ ജീവനോടിരിക്കുന്നെന്ന് തന്‍റെ അപ്പൊസ്‌തന്മാർക്കും അവരോടൊപ്പം കൂടിന്നവർക്കും വ്യക്തമാക്കിക്കൊടുക്കാനായിരുന്നു. അവിസ്‌മണീമായ ആ സന്ദർഭത്തിൽ അവൻ ദൈവത്തിൽനിന്ന് ഒരു അധ്യയനം എടുക്കുന്നതുപോലെ അവരെ പഠിപ്പിച്ചു. “അവൻ തിരുവെഴുത്തുളുടെ അർഥം ഗ്രഹിക്കേണ്ടതിന്‌ അവരുടെ മനസ്സുകൾ തുറന്നു.” അങ്ങനെ, ദൈവത്തിന്‍റെ ശത്രുക്കളുടെ കൈകളാലുള്ള അവന്‍റെ മരണവും തുടർന്നുള്ള അത്ഭുതാമായ പുനരുത്ഥാവും തിരുവെഴുത്തുളിൽ മുൻകൂട്ടിപ്പഞ്ഞിരുന്നെന്ന് അവർ മനസ്സിലാക്കാൻ ഇടയായി. പുനരുത്ഥാദിസത്തെ ആ യോഗത്തിന്‍റെ ഉപസംഹാത്തിൽ യേശു തന്‍റെ സദസ്സിന്‌ അവർക്കുള്ള ഉത്തരവാദിത്വം വ്യക്തമാക്കിക്കൊടുത്തു. ‘അവന്‍റെ നാമത്തിൽ പാപമോത്തിനായുള്ള മാനസാന്തരം യെരുലേമിൽ തുടങ്ങി സകല ജനതകളുടെയും ഇടയിൽ പ്രസംഗിക്കേണ്ടതാകുന്നു’ എന്ന് അവൻ അവരോടു പറഞ്ഞു. തുടർന്ന്, “ഈ കാര്യങ്ങൾക്കു നിങ്ങൾ സാക്ഷിളായിരിക്കണം” എന്നും അവൻ കല്‌പിച്ചു.—ലൂക്കോ. 24:44-48.

5, 6. (എ) “നിങ്ങൾ എന്‍റെ സാക്ഷികൾ ആകും” എന്ന് യേശു പറഞ്ഞത്‌ എന്തുകൊണ്ട്? (ബി) യഹോയുടെ ഉദ്ദേശ്യത്തിന്‍റെ ഏതു പുതിയ സവിശേഷത യേശുവിന്‍റെ ശിഷ്യന്മാർ പ്രസിദ്ധമാക്കേണ്ടിയിരുന്നു?

5 അങ്ങനെ, 40 ദിവസങ്ങൾക്കു ശേഷം അവസാമായി പ്രത്യക്ഷപ്പെട്ടപ്പോൾ, നിങ്ങൾ “യെരൂലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോവും എന്‍റെ സാക്ഷികൾ ആകും” എന്നു പറഞ്ഞു. (പ്രവൃ. 1:8, സത്യവേപുസ്‌തകം) ലളിതമെങ്കിലും കരുത്തുറ്റ ആ വാക്കുളിലൂടെ യേശു നൽകിയ കല്‌പയുടെ അർഥം അവന്‍റെ അപ്പൊസ്‌തന്മാർക്ക് മനസ്സിലായിട്ടുണ്ടാകണം. ശിഷ്യന്മാർ യഹോയുടെ സാക്ഷിളാകുമെന്ന് പറയാതെ “എന്‍റെ സാക്ഷികൾ ആകും” എന്ന് യേശു പറഞ്ഞത്‌ എന്തുകൊണ്ടായിരുന്നു? അവർ യഹോയുടെ സാക്ഷിളാകുമെന്ന് യേശുവിന്‌ പറയാമായിരുന്നു, പക്ഷേ, അവന്‍റെ ശ്രോതാക്കൾ ഇസ്രായേല്യരും, തന്നിമിത്തം അപ്പോൾത്തന്നെ യഹോയുടെ സാക്ഷിളും ആയിരുന്നു.

യേശുവിന്‍റെ ശിഷ്യന്മാരെന്ന നിലയിൽ, ഭാവിയെ സംബന്ധിച്ച യഹോയുടെ ഉദ്ദേശ്യം പ്രസിദ്ധമാക്കുന്നതിൽ നാം തുടരുന്നു (5, 6 ഖണ്ഡികകൾ കാണുക)

6 യഹോയുടെ ഉദ്ദേശ്യത്തിന്‍റെ ഒരു പുതിയ സവിശേഷത യേശുവിന്‍റെ ശിഷ്യന്മാർ ഇപ്പോൾ പ്രസിദ്ധമാക്കേണ്ടിയിരുന്നു. അത്‌ ഈജിപ്‌റ്റിലെ അടിമത്തത്തിൽനിന്നും പിന്നീട്‌ ബാബിലോണ്യപ്രവാത്തിൽനിന്നും ഇസ്രായേല്യർക്കു ലഭിച്ച വിടുലുകളെ അപേക്ഷിച്ച് അത്യന്തം മഹത്തരമായ ഒന്നായിരുന്നു. അടിമത്തത്തിന്‍റെ അങ്ങേയറ്റം അധമരൂമായ പാപത്തിന്‍റെയും മരണത്തിന്‍റെയും ദാസ്യത്തിൽനിന്നുള്ള വിമോത്തിന്‌ യേശുക്രിസ്‌തുവിന്‍റെ മരണവും പുനരുത്ഥാവും അടിസ്ഥാനം പ്രദാനം ചെയ്‌തു. എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ പുതുതായി അഭിഷേകം പ്രാപിച്ച ക്രിസ്‌തുശിഷ്യന്മാർ “ദൈവത്തിന്‍റെ മഹാകാര്യങ്ങൾ” പ്രസിദ്ധമാക്കി. അതു കേട്ട അനേകർ വിശ്വസിച്ചു. അങ്ങനെ, അനേകായിരങ്ങൾ മാനസാന്തപ്പെട്ട് യഹോയുടെ രക്ഷാമാർഗം എന്ന നിലയിൽ തന്നിൽ വിശ്വാസം അർപ്പിച്ചപ്പോൾ തന്‍റെ പേരിന്‍റെ അർഥത്തിന്‌ ഏറിയ മാനം കൈവരുന്നത്‌ സ്വർഗത്തിൽ പിതാവിന്‍റെ വലതുഭാഗത്ത്‌ ഇരുന്നുകൊണ്ട് യേശു നിരീക്ഷിക്കാൻ തുടങ്ങി.—പ്രവൃ. 2:5, 11, 37-41.

 ‘അനേകർക്കുവേണ്ടിയുള്ള മറുവില’

7. എ.ഡി. 33-ലെ പെന്തെക്കൊസ്‌ത്‌ ദിവസം അരങ്ങേറിയ സംഭവങ്ങൾ എന്തു തെളിയിച്ചു?

7 യേശുവിന്‍റെ പൂർണയുള്ള മനുഷ്യലിയുടെ മൂല്യം പാപത്തിന്‌ ഒരു പ്രായശ്ചിത്തമായി—ഏറ്റക്കുച്ചിലില്ലാതെ പാപത്തെ മൂടുന്ന ഒന്നായി—യഹോവ സദയം സ്വീകരിച്ചു എന്ന് എ.ഡി. 33-ലെ പെന്തെക്കൊസ്‌ത്‌ ദിവസം അരങ്ങേറിയ സംഭവങ്ങൾ തെളിയിച്ചു. (എബ്രാ. 9:11, 12, 24) യേശു വിശദീരിച്ചതുപോലെ അവൻ വന്നത്‌ “ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകർക്കുവേണ്ടി തന്‍റെ ജീവൻ മറുവിയായി കൊടുക്കാ”നും ആയിരുന്നു. (മത്താ. 20:28) യേശുവിന്‍റെ മറുവിയിൽനിന്ന് പ്രയോജനം നേടാനിരുന്ന “അനേകർ” മാനസാന്തപ്പെട്ട യഹൂദന്മാർ മാത്രമായിരുന്നില്ല. പകരം, മറുവില “ലോകത്തിന്‍റെ പാപം നീക്കിക്കയുന്ന”തുകൊണ്ട് “സകലതരം മനുഷ്യരും രക്ഷ പ്രാപിക്കമെന്ന”ത്‌ ദൈവത്തിന്‍റെ ഹിതമായിരുന്നു.—1 തിമൊ. 2:4-6; യോഹ. 1:29.

8. യേശുവിന്‍റെ ശിഷ്യന്മാർ എത്ര വ്യാപമായി സാക്ഷീരിച്ചു, അത്‌ സാധ്യമായത്‌ എങ്ങനെ?

8 യേശുവിനെക്കുറിച്ച് സാക്ഷീരിക്കുന്നതിൽ തുടരുന്നതിന്‌ ആവശ്യമായ ധൈര്യം അവന്‍റെ ആ ആദിമകാല ശിഷ്യന്മാർക്കുണ്ടായിരുന്നോ? തീർച്ചയായും! എന്നാൽ സ്വന്തശക്തികൊണ്ടല്ല അവർ അതു ചെയ്‌തത്‌. യഹോയുടെ ശക്തമായ പരിശുദ്ധാത്മാവ്‌ സാക്ഷീരിച്ചുകൊണ്ടിരിക്കാൻ അവരെ പ്രചോദിപ്പിക്കുയും ശക്തീകരിക്കുയും ചെയ്‌തു. (പ്രവൃത്തികൾ 5:30-32 വായിക്കുക.) എ.ഡി. 33-ലെ പെന്തെക്കൊസ്‌തിന്‌ 27 വർഷത്തിനു ശേഷം, “സുവിശേത്തിന്‍റെ സത്യവച”നം “ആകാശത്തിൻകീഴിലുള്ള സകല സൃഷ്ടികൾക്കുമിടയിൽ” യഹൂദന്മാരുടെയും വിജാതീരുടെയും അടുക്കൽ എത്തിച്ചേർന്നു എന്ന് പറയാനായി.—കൊലോ. 1:5, 23.

9. മുൻകൂട്ടിപ്പഞ്ഞതുപോലെ, ആദിമ ക്രിസ്‌തീയ്‌ക്ക് എന്തു സംഭവിച്ചു?

9 എന്നാൽ സങ്കടകമെന്നു പറയട്ടെ, ആദിമ ക്രിസ്‌തീയസഭ കാലാന്തത്തിൽ ദുഷിപ്പിക്കപ്പെട്ടു. (പ്രവൃ. 20:29, 30; 2 പത്രോ. 2:2, 3; യൂദാ 3, 4) യേശു സൂചിപ്പിച്ചിരുന്നതുപോലെ, ‘ദുഷ്ടനായവൻ’ അഥവാ സാത്താൻ അഭിവർധിപ്പിച്ച അത്തരം വിശ്വാത്യാഗം പടർന്നുറുയും “യുഗസമാപ്‌തി”യോളം സത്യക്രിസ്‌ത്യാനിത്വത്തെ മറച്ചുനിറുത്തുയും ചെയ്യുമായിരുന്നു. (മത്താ. 13:37-43) അതിനു ശേഷം യഹോവ മാനവരാശിയുടെ രാജാവായി യേശുവിനെ സിംഹാസ്ഥനാക്കുമായിരുന്നു. സാത്താന്‍റെ ദുഷ്ടവ്യസ്ഥിതിയുടെ “അന്ത്യകാല”ത്തിന്‌ നാന്ദി കുറിച്ചുകൊണ്ട് 1914 ഒക്‌ടോറിൽ അങ്ങനെ സംഭവിച്ചു.—2 തിമൊ. 3:1.

10. (എ) ആധുനികാല അഭിഷിക്തക്രിസ്‌ത്യാനികൾ ഏതു സുപ്രധാന വർഷത്തിലേക്കാണ്‌ വിരൽചൂണ്ടിയത്‌? (ബി) 1914 ഒക്‌ടോറിൽ എന്തു സംഭവിച്ചു, അത്‌ വ്യക്തമായിത്തീർന്നിരിക്കുന്നത്‌ എങ്ങനെ?

10 ചരിത്രത്തിലെ ഒരു നിർണായക ദശാസന്ധിയായിരിക്കും 1914 ഒക്‌ടോബർ എന്ന് ആധുനികാല അഭിഷിക്തക്രിസ്‌ത്യാനികൾ മുന്നമേ ചൂണ്ടിക്കാണിച്ചു. വെട്ടിയിപ്പെടുയും “ഏഴു കാലം” കഴിയുമ്പോൾ വീണ്ടും വളരുയും ചെയ്യുമായിരുന്ന ഒരു വലിയ വൃക്ഷത്തെക്കുറിച്ചുള്ള ദാനിയേലിന്‍റെ പ്രവചനത്തെ അധികരിച്ചാണ്‌ അവർ ഇത്‌ പറഞ്ഞത്‌. (ദാനീ. 4:16) ഇതേ കാലഘട്ടത്തെത്തന്നെ  “വിജാതീയർക്കായി നിശ്ചയിച്ചിട്ടുള്ള കാലം” എന്ന് തന്‍റെ ഭാവിസാന്നിധ്യത്തെയും “യുഗസമാപ്‌തി”യെയും കുറിച്ചുള്ള പ്രവചത്തിൽ യേശു വിളിച്ചു. 1914 എന്ന ചരിത്രംകുറിച്ച ആ വർഷംമുതൽ ഭൂമിയുടെ പുതിയ രാജാവെന്ന നിലയിൽ ‘(ക്രിസ്‌തുവിന്‍റെ) സാന്നിധ്യത്തിന്‍റെ അടയാളം’ എല്ലാവർക്കും കാണാനായിരിക്കുന്നു. (മത്താ. 24:3, 7, 14; ലൂക്കോ. 21:24) അതുകൊണ്ട് അന്നുമുതൽ “ദൈവത്തിന്‍റെ മഹാകാര്യങ്ങ”ളിൽ, യഹോവ യേശുവിനെ മാനവരാശിയുടെ മേൽ രാജാവായി സിംഹാസ്ഥനാക്കിയിരിക്കുന്നു എന്ന വസ്‌തുയും ഉൾപ്പെടുന്നു.

11, 12. (എ) ലോകയുദ്ധാന്തരം 1919-ൽ ഭൂമിയുടെ പുതിയ രാജാവ്‌ എന്തു ചെയ്യാൻ തുടങ്ങി? (ബി) 1930-കളുടെ മധ്യംമുതൽ കൂടുലായ എന്തു സംഭവവികാസം ദൃശ്യമായി? (ലേഖനാരംത്തിലെ ചിത്രം കാണുക.)

11 ഭൂമിയുടെ പുതിയ രാജാവെന്ന നിലയിൽ യേശുക്രിസ്‌തു “മഹതിയാം ബാബിലോ”ണിന്‍റെ അടിമത്തത്തിൽനിന്ന് തന്‍റെ അഭിഷിക്താനുഗാമികളെ വിടുവിക്കാൻ ഉടൻ നടപടിയെടുത്തു. (വെളി. 18:2, 4) ലോകയുദ്ധാന്തരം 1919-ൽ ദൈവത്തിന്‍റെ രക്ഷാമാർഗത്തെയും സ്ഥാപിരാജ്യത്തിന്‍റെ സുവിശേത്തെയും കുറിച്ച് ലോകവ്യാമായി സാക്ഷ്യം നൽകാനുള്ള ഒരു വാതിൽ തുറന്നുകിട്ടി. സാക്ഷീരിക്കാനുള്ള ഈ അവസരം അഭിഷിക്തക്രിസ്‌ത്യാനികൾ പ്രയോപ്പെടുത്തി. തത്‌ഫമായി ക്രിസ്‌തുവിന്‍റെ കൂട്ടവകാശിളായി ആയിരക്കക്കിന്‌ അഭിഷിക്തർ കൂട്ടിച്ചേർക്കപ്പെട്ടു.

12 തുടർന്ന്, ഒരു സാർവദേശീയ “മഹാപുരുഷാരം” ആകുമായിരുന്ന ദശലക്ഷക്കക്കിന്‌ “വേറെ ആടുക”ളെ ക്രിസ്‌തു കൂട്ടിച്ചേർക്കാൻ തുടങ്ങിയിരുന്നെന്ന് 1930-കളുടെ മധ്യംമുതൽ വ്യക്തമായിത്തീർന്നു. അഭിഷിക്തക്രിസ്‌ത്യാനിളുടെ നേതൃത്വത്തിൻകീഴിൽ, ഈ മഹാപുരുഷാവും യേശുവിന്‍റെ സുധീരമാതൃക അനുകരിക്കുയും രക്ഷയ്‌ക്കായി തങ്ങൾ ദൈവത്തിനും ക്രിസ്‌തുവിനും കടപ്പെട്ടിരിക്കുന്നെന്ന് പരസ്യമായി പ്രഖ്യാപിക്കുയും ചെയ്യുന്നു. ഈ സാക്ഷീവേയിൽ സഹിച്ചുനിൽക്കുയും ക്രിസ്‌തുവിന്‍റെ മറുവിയിൽ വിശ്വാസം അർപ്പിക്കുന്നത്‌ തുടരുയും ചെയ്യുന്നെങ്കിൽ സാത്താന്‍റെ ലോകത്തെ തച്ചുടയ്‌ക്കാനിരിക്കുന്ന ‘മഹാകഷ്ടത്തെ’ അതിജീവിക്കാനുള്ള അസുലദവി അവർക്കു ലഭിക്കും!—യോഹ. 10:16; വെളി. 7:9, 10, 14.

‘സുവിശേഷം അറിയിക്കാൻ ധൈര്യപ്പെടുവിൻ’

13. യഹോയുടെ സാക്ഷിളെന്ന നിലയിൽ എന്തു ചെയ്യാൻ നാം ദൃഢനിശ്ചയമുള്ളവരാണ്‌, വിജയം വരിക്കുമെന്ന് നമുക്ക് എങ്ങനെ ഉറപ്പുള്ളരായിരിക്കാനാകും?

13 യഹോയാം ദൈവം ചെയ്‌തിരിക്കുന്ന “മഹാകാര്യങ്ങൾ”ക്കും ഭാവി വാഗ്‌ദാങ്ങൾക്കും സാക്ഷിളായിരിക്കാനുള്ള പദവിയെ നിധിപോലെ കാത്തുസൂക്ഷിക്കുന്നതിൽ നമുക്ക് തുടരാം. അത്തരം സാക്ഷീപ്രവർത്തനം എല്ലായ്‌പോഴും അത്ര എളുപ്പമല്ല എന്നതു ശരിയാണ്‌. വളരെധികം നിസ്സംയും പരിഹാവും ശാരീരിപീവും ഒക്കെ നേരിടേണ്ടിരുന്ന പ്രദേങ്ങളിലാണ്‌ നമ്മുടെ അനേകം സഹോരങ്ങൾ പ്രവർത്തിക്കുന്നത്‌. പൗലോസ്‌ അപ്പൊസ്‌തനും സഹകാരിളും ചെയ്‌തതുപോലെ നമുക്കും ചെയ്യാൻ കഴിയും. അവൻ പറഞ്ഞു: “നിങ്ങളോട്‌ നമ്മുടെ ദൈവത്തിൽനിന്നുള്ള സുവിശേഷം അറിയിക്കാൻ വലിയ എതിർപ്പുകൾക്കു മധ്യേയും അവന്‍റെ സഹായത്താൽ ഞങ്ങൾ ധൈര്യപ്പെട്ടു.” (1 തെസ്സ. 2:2) അതുകൊണ്ട്, ഒരിക്കലും നാം മടുത്തു പിന്മാരുത്‌. പകരം, സാത്താന്‍റെ വ്യവസ്ഥിതി നശിപ്പിക്കപ്പെടവെ, സമർപ്പത്തിനൊത്ത്‌ ജീവിക്കാൻ നമുക്ക് നിശ്ചയദാർഢ്യമുള്ളരായിരിക്കാം. (യെശ. 6:11) സ്വന്തം ശക്തികൊണ്ട് നമുക്ക് അത്‌ ചെയ്യാനാകില്ല. മറിച്ച്, ആദിമക്രിസ്‌ത്യാനിളുടെ മാതൃക അനുകരിച്ചുകൊണ്ട്, പരിശുദ്ധാത്മാവിലൂടെ “അസാമാന്യശക്തി” നൽകേണമേ എന്ന് നമ്മൾ യഹോയോടു  പ്രാർഥിക്കണം.—2 കൊരിന്ത്യർ 4:1, 7 വായിക്കുക; ലൂക്കോ. 11:13.

14, 15. (എ) എ.ഡി. ഒന്നാം നൂറ്റാണ്ടിൽ സമൂഹം ക്രിസ്‌ത്യാനികളെ എങ്ങനെയാണ്‌ വീക്ഷിച്ചിരുന്നത്‌, അവരെക്കുറിച്ച് പത്രോസ്‌ അപ്പൊസ്‌തലൻ എന്തു പറഞ്ഞു? (ബി) യഹോയുടെ സാക്ഷിളെന്ന നിലയിൽ ദുഷ്‌പെരുമാറ്റത്തിന്‌ ഇരയാകേണ്ടിന്നാൽ എന്തായിരിക്കണം നമ്മുടെ മനോഭാവം?

14 ഇന്ന് ദശലക്ഷക്കക്കിന്‌ ആളുകൾ ക്രിസ്‌ത്യാനിളെന്ന് അവകാപ്പെടുന്നുണ്ടെങ്കിലും അവർ “തങ്ങളുടെ പ്രവൃത്തികളാൽ (ദൈവത്തെ) തള്ളിപ്പയുന്നു. അവർ അറയ്‌ക്കത്തക്കരും അനുസണംകെട്ടരും യാതൊരുവിധ സത്‌പ്രവൃത്തിക്കും കൊള്ളാത്തരുത്രേ.” (തീത്തൊ. 1:16) ഒന്നാം നൂറ്റാണ്ടിൽ യഥാർഥക്രിസ്‌ത്യാനികളെ അവരുടെ സമകാലിരിൽ അനേകരും ഒരുപക്ഷേ ബഹുഭൂരിക്ഷവും ദ്വേഷിച്ചിരുന്നു എന്ന് ഓർക്കുന്നത്‌ നന്നായിരിക്കും. അതുകൊണ്ടാണ്‌ പത്രോസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതിയത്‌: “ക്രിസ്‌തുവിന്‍റെ നാമത്തെപ്രതി നിന്ദിക്കപ്പെടുന്നെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ. . . . ദൈവാത്മാവ്‌ നിങ്ങളുടെമേൽ വസിക്കുന്നുല്ലോ.”—1 പത്രോ. 4:14.

15 ആ നിശ്ശ്വസ്‌തനങ്ങൾ ഇന്ന് യഹോയുടെ സാക്ഷികൾക്ക് ബാധകമാക്കാനാകുമോ? തീർച്ചയായും. കാരണം യേശുവിന്‍റെ രാജത്വത്തിന്‌ നാം സാക്ഷ്യം വഹിക്കുന്നു. അതുകൊണ്ട് യഹോയുടെ നാമം വഹിക്കുന്നതുനിമിത്തം ദ്വേഷിക്കപ്പെടുന്നത്‌, “ക്രിസ്‌തുവിന്‍റെ നാമത്തെപ്രതി നിന്ദിക്കപ്പെടു”ന്നതിന്‌ തുല്യമാണ്‌. എന്തുകൊണ്ടെന്നാൽ, “ഞാൻ എന്‍റെ പിതാവിന്‍റെ നാമത്തിൽ വന്നിരിക്കുന്നു; നിങ്ങളോ എന്നെ കൈക്കൊള്ളുന്നില്ല” എന്ന് ക്രിസ്‌തു എതിരാളിളോടു പറഞ്ഞു. (യോഹ. 5:43) അതുകൊണ്ട്, സാക്ഷീവേയിൽ അടുത്ത തവണ എതിർപ്പ് നേരിടുമ്പോൾ ധൈര്യമുള്ളരായിരിക്കുക. നിങ്ങൾക്ക് ദൈവാംഗീകാമുണ്ടെന്നും അവന്‍റെ ആത്മാവ്‌ “നിങ്ങളുടെമേൽ വസിക്കുന്നു”വെന്നും ഉള്ളതിന്‍റെ തെളിവാണ്‌ അത്തരം മോശമായ പെരുമാറ്റം.

16, 17. (എ) ലോകത്തിന്‍റെ അനേകം ഭാഗങ്ങളിൽ യഹോയുടെ ജനത്തിന്‌ എന്ത് നല്ല അനുഭവങ്ങൾ ആസ്വദിക്കാനാകുന്നു? (ബി) എന്താണ്‌ നിങ്ങളുടെ ദൃഢനിശ്ചയം?

16 അതേസമയം, ലോകത്തിന്‍റെ അനേകം ഭാഗങ്ങളിൽ നല്ല വർധന ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന് മനസ്സിൽപ്പിടിക്കുക. കൂടെക്കൂടെ പ്രവർത്തിക്കുന്ന പ്രദേങ്ങളിൽപ്പോലും ശ്രദ്ധിക്കാൻ മനസ്സു കാണിക്കുന്ന, രക്ഷയുടെ അത്ഭുതമായ സന്ദേശം സ്വീകരിക്കുന്ന ആളുകളെ നാം ഇപ്പോഴും കണ്ടെത്താറുണ്ട്. അതുകൊണ്ട്, താത്‌പര്യക്കാരുടെ അടുക്കൽ മടങ്ങിച്ചെല്ലാനും സമർപ്പത്തിലേക്കും സ്‌നാത്തിലേക്കും പുരോഗതി പ്രാപിക്കാൻ സഹായിച്ചുകൊണ്ട് സാധ്യമെങ്കിൽ അവരുമായി ബൈബിധ്യനങ്ങൾ നടത്താനും നമുക്ക് ശുഷ്‌കാന്തി കാണിക്കാം. ആറു പതിറ്റാണ്ടിലേറെക്കാമായി സാക്ഷീവേയിൽ സതീക്ഷ്ണം പ്രവർത്തിക്കുന്ന, സൗത്ത്‌ ആഫ്രിക്കയിലുള്ള സാരീ പറഞ്ഞതുപോലെ നിങ്ങൾക്കും ഒരുപക്ഷേ അനുഭപ്പെടുന്നുണ്ടാകാം: “യേശുവിന്‍റെ മറുവിയാത്തിലൂടെ, അഖിലാണ്ഡമാധികാരിയായ യഹോയുമായി ഒരു അടുത്ത ബന്ധം ആസ്വദിക്കാനാകുന്നതിൽ ഞാൻ അങ്ങേയറ്റം നന്ദിയുള്ളളാണ്‌. അവന്‍റെ മഹനീനാമം പ്രസിദ്ധമാക്കാനാകുന്നതിൽ ഞാൻ അതീവന്തുഷ്ടയാണ്‌.” അവളും ഭർത്താവ്‌ മാർട്ടിനെസും, മൂന്നു മക്കളെയും മറ്റനേരെയും യഹോയുടെ ആരാധരായിത്തീരാൻ സഹായിച്ചു. സാരീ പറയുന്നു: “മറ്റു യാതൊരു പ്രവർത്തത്തിനും ഇത്രയധികം സംതൃപ്‌തി നേടിത്തരാനാകില്ല. ഈ ജീവദാവേയിൽ തുടരുന്നതിന്‌ ആവശ്യമായ ശക്തി തന്‍റെ പരിശുദ്ധാത്മാവ്‌ മുഖാന്തരം യഹോവ നമുക്കെല്ലാവർക്കും നൽകുന്നു.”

17 നമ്മൾ സ്‌നാമേറ്റ ക്രിസ്‌ത്യാനിളായാലും ആ ലക്ഷ്യത്തിലേക്ക് പുരോമിക്കുന്നരായാലും, യഹോയുടെ സാക്ഷിളുടെ ലോകവ്യാപക സഭയോടൊത്ത്‌ സഹവസിക്കാനുള്ള പദവിക്ക് കൃതജ്ഞതയുള്ളവരായിരിക്കാൻ നമുക്ക് സകല കാരണങ്ങളുമുണ്ട്. അതുകൊണ്ട്, സാത്താന്‍റെ ദുഷിച്ച ലോകത്തിന്‍റെ കറപുളാതെ നിങ്ങളെത്തന്നെ ശുദ്ധരായി നിലനിറുത്താൻ കഠിനശ്രമം ചെയ്യുന്നതോടൊപ്പം സമഗ്രസാക്ഷ്യം നൽകുന്നതിലും അഭംഗുരം മുന്നേറുക. അതുവഴി, നാം വഹിക്കുന്ന മഹനീയ നാമത്തിന്‍റെ ഉടയവനായ, നമ്മുടെ സ്‌നേസ്വരൂനായ സ്വർഗീപിതാവിന്‌ നിങ്ങൾ പുകഴ്‌ചയേറ്റും.