വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ജൂലൈ 

ആത്മാർപ്പ​ണ​ത്തി​ന്‍റെ മാതൃകകൾ—മൈ​ക്രോ​നേ​ഷ്യ​യിൽ

ആത്മാർപ്പ​ണ​ത്തി​ന്‍റെ മാതൃകകൾ—മൈ​ക്രോ​നേ​ഷ്യ​യിൽ

കാത്‌റിൻ വളർന്നത്‌ അമേരി​ക്ക​യി​ലാണ്‌. 16-‍ാ‍ം വയസ്സിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി അവൾ സ്‌നാ​ന​മേറ്റു. ശുശ്രൂ​ഷ​യിൽ വളരെ തീക്ഷ്ണ​മ​തി​യാ​യി​രു​ന്നു കാത്‌റിൻ. പക്ഷേ അവളുടെ പ്രദേ​ശത്ത്‌ രാജ്യ​സ​ന്ദേ​ശ​ത്തിന്‌ അത്ര നല്ല പ്രതി​ക​രണം ലഭിച്ചില്ല. അവൾ പറയുന്നു: “ദൈവത്തെ അറിയാൻ സഹായി​ക്കു​ന്ന​തി​നാ​യി ആരെ​യെ​ങ്കി​ലും അയയ്‌ക്കേ​ണമേ എന്ന് പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​രു​ടെ അനുഭ​വ​ങ്ങ​ളെ​ക്കു​റിച്ച് ഞാൻ വായി​ച്ചി​ട്ടുണ്ട്. അതു​പോ​ലൊ​രാ​ളെ കണ്ടെത്താൻ എനിക്കും കഴിഞ്ഞി​രു​ന്നെ​ങ്കിൽ എന്ന് ആഗ്രഹി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അത്‌ ഒരിക്ക​ലും നടന്നി​ട്ടില്ല.”

ആ പ്രദേ​ശത്ത്‌ വർഷങ്ങ​ളോ​ളം പ്രവർത്തി​ച്ച​ശേഷം, രാജ്യ​സ​ന്ദേ​ശ​ത്തോട്‌ ആളുകൾ കൂടുതൽ അനുകൂ​ല​മാ​യി പ്രതി​ക​രി​ച്ചേ​ക്കാ​വുന്ന ഒരു സ്ഥലത്തേക്ക് മാറി​പ്പാർക്കു​ന്ന​തി​നെ​ക്കു​റിച്ച് കാത്‌റിൻ ചിന്തി​ക്കാൻ തുടങ്ങി. എന്നാൽ തന്നെ​ക്കൊണ്ട് അതു സാധി​ക്കു​മോ എന്ന് അവൾക്ക് സംശയ​മാ​യി​രു​ന്നു. ജീവി​ത​ത്തിൽ ഒരിക്കൽ മാത്രമേ അവൾ തന്‍റെ വീട്ടിൽനിന്ന് മാറി​നി​ന്നി​ട്ടു​ള്ളൂ, അതും വെറും രണ്ടാഴ്‌ച​ത്തേക്ക്. അപ്പോ​ഴെ​ല്ലാം വീട്ടിൽ പോകു​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു എല്ലാ ദിവസ​വും അവളുടെ ചിന്ത. എന്നിരു​ന്നാ​ലും, യഹോ​വയെ അന്വേ​ഷി​ക്കു​ന്ന​വരെ സഹായി​ക്കാ​നും അങ്ങനെ സന്തോഷം ആസ്വദി​ക്കാ​നും ഉള്ള അവളുടെ ഹൃദയംഗമമായ ആഗ്രഹം ഒടുവിൽ ആശങ്കക​ളെ​യെ​ല്ലാം പിന്തള്ളി. മാറി​പ്പാർക്കാ​നാ​കുന്ന പല സ്ഥലങ്ങളും കണ്ടെത്തി​യ​ശേഷം ഗ്വാമി​ലെ ബ്രാ​ഞ്ചോ​ഫീ​സി​ലേക്ക് അവൾ എഴുതി. അങ്ങനെ അവൾക്ക് ആവശ്യ​മായ വിവരങ്ങൾ ലഭിച്ചു. 2007 ജൂ​ലൈ​യിൽ, 26-‍ാ‍ം വയസ്സിൽ വീട്ടിൽനിന്ന് 10,000 കിലോ​മീ​റ്റർ അകലെ ശാന്തസ​മു​ദ്ര​ത്തി​ലെ സൈപ്പാൻ ദ്വീപി​ലേക്ക് കാത്‌റിൻ മാറി​ത്താ​മ​സി​ച്ചു. എന്തായി​രു​ന്നു അവളെ കാത്തി​രു​ന്നത്‌?

രണ്ടു പ്രാർഥ​ന​കൾക്ക് ഒരുത്തരം

പുതിയ സഭയിൽ എത്തി അധികം വൈകാ​തെ, ഏകദേശം 45 വയസ്സുള്ള ഡോറി​സി​നെ കാത്‌റിൻ കണ്ടുമു​ട്ടി, അവൾ ബൈബി​ള​ധ്യ​യനം സ്വീക​രി​ച്ചു. ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌ത​ക​ത്തി​ലെ ആദ്യ മൂന്ന് അധ്യാ​യങ്ങൾ പഠിപ്പി​ച്ച​ശേഷം കാത്‌റിന്‌ അല്‌പം ആശങ്ക തോന്നി​ത്തു​ടങ്ങി. അവൾ ഓർമി​ക്കു​ന്നു: “ഡോറിസ്‌ ഒരു നല്ല വിദ്യാർഥി​യാ​യി​രു​ന്നു, ഞാൻ പഠിപ്പി​ച്ചു​പ​ഠി​പ്പിച്ച് ആ അധ്യയനം ഇല്ലാതാ​ക്കാൻ ഞാൻ ആഗ്രഹി​ച്ചില്ല. അതുവ​രെ​യും ക്രമമായ ഒരു ബൈബി​ള​ധ്യ​യനം ഞാൻ നടത്തി​യി​ട്ടി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട് ഡോറി​സിന്‌ അധ്യയനം നടത്താൻ കൂടുതൽ അനുഭ​വ​പ​രി​ച​യ​മുള്ള ഒരു സഹോ​ദ​രി​യെ, ഒരുപക്ഷേ അവളുടെ പ്രായ​ത്തി​ലുള്ള ആരെ​യെ​ങ്കി​ലും ആവശ്യ​മാ​ണെന്ന് എനിക്കു തോന്നി.” തന്‍റെ ബൈബിൾവി​ദ്യാർഥി​യെ വിശ്വ​സിച്ച് ഏൽപ്പി​ക്കാൻ പറ്റിയ ഒരു സഹോ​ദ​രി​യെ കണ്ടെത്താൻ സഹായി​ക്കേ​ണമേ എന്ന് കാത്‌റിൻ യഹോ​വ​യോട്‌ പ്രാർഥി​ച്ചു. തുടർന്ന്, അധ്യയനം നിർവ​ഹി​ക്കാൻ മറ്റൊ​രാ​ളെ ക്രമീ​ക​രി​ക്കു​ക​യാ​ണെന്ന് ഡോറി​സി​നോ​ടു പറയാൻ അവൾ തീരു​മാ​നി​ച്ചു.

കാത്‌റിൻ പറയുന്നു: “എന്നാൽ ഞാൻ അത്‌ പറയാൻ തുടങ്ങു​ന്ന​തി​നു മുമ്പ്, ഒരു പ്രശ്‌ന​ത്തെ​ക്കു​റിച്ച് എന്നോടു സംസാ​രി​ച്ചാൽ കൊള്ളാ​മെ​ന്നുണ്ട് എന്ന് ഡോറിസ്‌ എന്നോട്‌ പറഞ്ഞു. അവൾ പറഞ്ഞത്‌ കേട്ട​ശേഷം, എന്‍റെ ജീവി​ത​ത്തി​ലു​ണ്ടായ സമാന​മായ ഒരു സാഹച​ര്യം കൈകാ​ര്യം ചെയ്യാൻ യഹോവ എന്നെ സഹായി​ച്ചത്‌ എങ്ങനെ​യെന്ന് ഞാൻ അവളോട്‌ വിശദീ​ക​രി​ച്ചു. അവൾ എന്നോട്‌ നന്ദി പറഞ്ഞു.” തുടർന്ന് ഡോറിസ്‌ കാത്‌റി​നോട്‌ ഇങ്ങനെ പറഞ്ഞു: “എന്നെ സഹായി​ക്കാൻ  യഹോവ നിന്നെ ഉപയോ​ഗി​ച്ചു. നീ ആദ്യമാ​യി എന്‍റെ വീട്ടിൽ വന്ന ദിവസം മണിക്കൂ​റു​ക​ളാ​യി ഞാൻ ബൈബിൾ വായി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ബൈബിൾ മനസ്സി​ലാ​ക്കാൻ എന്നെ സഹായി​ക്കാ​നാ​യി ആരെ​യെ​ങ്കി​ലും അയയ്‌ക്കേ​ണമേ എന്ന് ഞാൻ ദൈവ​ത്തോട്‌ കരഞ്ഞ് അപേക്ഷി​ക്കു​ക​യാ​യി​രു​ന്നു. അപ്പോ​ഴാണ്‌ നീ എന്‍റെ വാതിൽക്കൽ മുട്ടി​യത്‌. യഹോവ എന്‍റെ പ്രാർഥ​ന​യ്‌ക്ക് ഉത്തരം നൽകി!” വികാ​ര​സാ​ന്ദ്ര​മായ ആ നിമി​ഷങ്ങൾ ഓർത്ത​പ്പോൾ കാത്‌റി​ന്‍റെ കണ്ണുകൾ സജലങ്ങ​ളാ​യി. അവൾ പറയുന്നു: “ഡോറി​സി​ന്‍റെ വാക്കുകൾ എന്‍റെ പ്രാർഥ​ന​യ്‌ക്കുള്ള ഉത്തരമാ​യി​രു​ന്നു. അധ്യയനം തുടരാൻ എനിക്കു സാധി​ക്കു​മെന്ന് യഹോവ കാണി​ച്ചു​തന്നു.”

2010-ൽ ഡോറിസ്‌ സ്‌നാ​ന​മേറ്റു. ഇന്ന് അനേകം ബൈബി​ള​ധ്യ​യ​നങ്ങൾ അവൾ നടത്തുന്നു. കാത്‌റിൻ പറയുന്നു: “ആത്മാർഥ​ത​യുള്ള ആരെ​യെ​ങ്കി​ലും യഹോ​വ​യു​ടെ ഒരു ദാസനോ ദാസി​യോ ആയിത്തീ​രാൻ സഹായി​ക്ക​ണ​മെ​ന്നുള്ള എന്‍റെ ചിരകാ​ലാ​ഭി​ലാ​ഷം സഫലമാ​യ​തിൽ ഞാൻ എത്ര നന്ദിയു​ള്ള​വ​ളാ​ണെ​ന്നോ!” ഇന്ന് പസിഫിക്‌ ദ്വീപു​ക​ളി​ലെ കൊ​സ്രേ​യിൽ ഒരു പ്രത്യേക പയനി​യ​റാ​യി കാത്‌റിൻ സന്തോ​ഷ​ത്തോ​ടെ സേവി​ക്കു​ന്നു.

മൂന്ന് വെല്ലു​വി​ളി​കൾ —അവയെ തരണം ചെയ്‌ത വിധം

മറ്റു ദേശങ്ങ​ളിൽനി​ന്നുള്ള നൂറി​ല​ധി​കം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ (19-നും 79-നും ഇടയിൽ പ്രായ​മു​ള്ളവർ) മൈ​ക്രോ​നേ​ഷ്യ​യിൽ ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ച്ചി​ട്ടുണ്ട്. 2006-ൽ 19-‍ാ‍ം വയസ്സിൽ ഗ്വാമി​ലേക്ക് മാറി​ത്താ​മ​സിച്ച എറിക്ക​യു​ടെ വാക്കു​ക​ളിൽ സതീക്ഷ്ണ​രായ ഈ സുവി​ശേ​ഷ​ക​രു​ടെ വികാ​രങ്ങൾ നന്നായി പ്രതി​ഫ​ലി​ക്കു​ന്നു: “ആളുകൾ സത്യത്തി​നാ​യി ദാഹി​ക്കുന്ന ഒരു പ്രദേ​ശത്ത്‌ പയനി​യ​റിങ്‌ ചെയ്യാൻ വളരെ രസമാണ്‌. ഈ വിധത്തി​ലുള്ള സേവനം ഏറ്റെടു​ക്കാൻ എന്നെ സഹായി​ച്ച​തിൽ യഹോ​വ​യോട്‌ ഞാൻ വളരെ നന്ദിയു​ള്ള​വ​ളാണ്‌. ഇതാണ്‌ ഏറ്റവും മികച്ച ജീവി​ത​ഗതി!” മാർഷൽ ദ്വീപു​ക​ളി​ലെ എബൈ​യിൽ ഒരു പ്രത്യേക പയനി​യ​റാ​യി സേവി​ച്ചു​കൊണ്ട് എറിക്ക ഇപ്പോൾ സന്തോഷം ആസ്വദി​ക്കു​ന്നു. തീർച്ച​യാ​യും ഒരു വിദേ​ശ​രാ​ജ്യത്ത്‌ സേവി​ക്കു​ന്ന​തിൽ വെല്ലു​വി​ളി​ക​ളും ഉൾപ്പെ​ടു​ന്നു. നമുക്ക് ഇപ്പോൾ അവയിൽ മൂന്നെണ്ണം പരിചി​ന്തിച്ച്, മൈ​ക്രോ​നേ​ഷ്യ​യി​ലേക്ക് മാറി​പ്പാർത്തവർ അവയെ തരണം ചെയ്‌തത്‌ എങ്ങനെ​യെന്ന് നോക്കാം.

എറിക്ക

ജീവിതരീതി. 2007-ൽ പലാവു ദ്വീപി​ലെ​ത്തിയ 22-കാരൻ സൈമൺ, സ്വദേ​ശ​മായ ഇംഗ്ലണ്ടിൽ ലഭിച്ചി​രുന്ന വേതന​ത്തി​ന്‍റെ ചെറിയ ഒരംശം മാത്രമേ തനിക്ക് ഇന്നാട്ടിൽ ലഭിക്കു​ക​യു​ള്ളൂ എന്ന് പെട്ടെന്ന് തിരി​ച്ച​റി​ഞ്ഞു. “വേണ​മെന്നു തോന്നു​ന്ന​തെ​ല്ലാം വാങ്ങി​ക്കുന്ന ശീലം നിയ​ന്ത്രി​ക്കാൻ ഞാൻ പഠി​ക്കേ​ണ്ടി​യി​രു​ന്നു. ഭക്ഷണസാ​ധ​നങ്ങൾ ആവശ്യ​മാ​യ​തു​മാ​ത്രം ഞാൻ ഇപ്പോൾ ശ്രദ്ധാ​പൂർവം തിര​ഞ്ഞെ​ടു​ക്കു​ന്നു. ഒരു സാധനം വാങ്ങു​ന്ന​തി​നു മുമ്പ് പല കടകളിൽ ഞാൻ വില അന്വേ​ഷി​ക്കും. എന്തെങ്കി​ലും കേടാ​യാൽ, സെക്കന്‍റ്-ഹാൻഡ്‌ ഭാഗങ്ങൾ കണ്ടെത്തി സഹായ​സ​ന്ന​ദ്ധ​നായ ആരെ​യെ​ങ്കി​ലും​കൊണ്ട് നന്നാക്കി​യെ​ടു​ക്കും.” ലളിത​മായ ഒരു ജീവി​ത​രീ​തി​യി​ലേക്ക് ഒതുങ്ങി​ക്കൂ​ടി​യത്‌ അദ്ദേഹ​ത്തിന്‌ എങ്ങനെ പ്രയോ​ജനം ചെയ്‌തു? സൈമൺ പറയുന്നു: “ജീവി​ത​ത്തിൽ ശരിക്കും ആവശ്യ​മു​ള്ളത്‌ എന്തൊ​ക്കെ​യാ​ണെന്നു മനസ്സി​ലാ​ക്കാ​നും ‘ചുരുങ്ങി ജീവി​ക്കാ​നും’ അതെന്നെ സഹായി​ച്ചു. യഹോ​വ​യു​ടെ കരുത​ലുള്ള കരങ്ങൾ ജീവി​ത​ത്തി​ലെ പല ഘട്ടങ്ങളി​ലും ഞാൻ അനുഭ​വി​ച്ച​റി​ഞ്ഞു. ഏഴു വർഷമാ​യി ഇവിടെ ഞാൻ സേവി​ക്കു​ന്നു, ഒരിക്കൽപ്പോ​ലും ഭക്ഷണത്തി​നോ പാർപ്പി​ട​ത്തി​നോ ആയി എനിക്ക് ബുദ്ധി​മു​ട്ടേണ്ടി വന്നിട്ടില്ല.” അതെ, ഒന്നാമത്‌ രാജ്യം അന്വേ​ഷി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തു​കൊ​ണ്ടു​മാ​ത്രം ലളിത​ജീ​വി​തം നയിക്കു​ന്ന​വരെ യഹോവ ഉറപ്പാ​യും പിന്തു​ണ​യ്‌ക്കു​ന്നു.—മത്താ. 6:32, 33.

ഗൃഹാതുരത്വം. എറിക്ക പറയുന്നു: “വീട്ടു​കാ​രു​മാ​യി എനിക്ക് വളരെ അടുപ്പ​മു​ള്ള​തു​കൊണ്ട്, വീട്ടിൽ പോകു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ചിന്ത എന്‍റെ ശുശ്രൂ​ഷയെ പ്രതി​കൂ​ല​മാ​യി ബാധി​ക്കു​മോ എന്ന് ഞാൻ ഭയപ്പെട്ടു.” അതു തരണം ചെയ്യാ​നാ​യി അവൾ എന്ത് മുന്നൊ​രു​ക്ക​മാണ്‌ നടത്തി​യത്‌? “പോകു​ന്ന​തി​നു മുമ്പ് ഞാൻ ഗൃഹാതുരതയെക്കുറിച്ചുള്ള വീക്ഷാ​ഗോ​പു​ര​ലേ​ഖ​നങ്ങൾ വായിച്ചു. ഇത്‌ ആ വെല്ലു​വി​ളി നേരി​ടാൻ എന്‍റെ ഹൃദയത്തെ ശരിക്കും സജ്ജമാക്കി. ഒരു ലേഖന​ത്തിൽ, ഒരു മാതാവ്‌  മകൾക്ക് പിൻവ​രു​ന്ന​പ്ര​കാ​രം യഹോ​വ​യു​ടെ കരുതൽ സംബന്ധിച്ച് ഉറപ്പു​കൊ​ടു​ത്ത​താ​യി വായിച്ചു: ‘എന്നെക്കാൾ നന്നായി നിന്നെ നോക്കാൻ യഹോ​വ​യ്‌ക്കു കഴിയും.’ ആ ഉറപ്പ് എന്നെ ശരിക്കും ബലപ്പെ​ടു​ത്തി.” ഹാനാ​യും ഭർത്താവ്‌ പാട്രി​ക്കും മാർഷൽ ദ്വീപു​ക​ളി​ലെ മജു​റോ​യി​ലാണ്‌ സേവി​ക്കു​ന്നത്‌. സഭയിലെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു​കൊ​ണ്ടാണ്‌ ഹാനാ ഗൃഹാതുരത്വം തരണം ചെയ്യു​ന്നത്‌. അവൾ പറയുന്നു: “നമ്മുടെ ലോക​വ്യാ​പക സഹോ​ദ​ര​വർഗ​ത്തെ​പ്രതി യഹോ​വ​യ്‌ക്ക് ഞാൻ എപ്പോ​ഴും നന്ദി പറയുന്നു, കാരണം അവരും എന്‍റെ കുടും​ബാം​ഗ​ങ്ങ​ളാണ്‌. അവരുടെ സ്‌നേ​ഹ​പൂർവ​മായ പിന്തു​ണ​യി​ല്ലാ​യി​രു​ന്നെ​ങ്കിൽ ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കാൻ എനിക്കാ​കി​ല്ലാ​യി​രു​ന്നു.”

സൈമൺ

ഇണങ്ങിച്ചേരൽ. “ഒരു പുതിയ രാജ്യത്ത്‌ ചെല്ലു​മ്പോൾ അവിടെ മിക്കവാ​റും എല്ലാ കാര്യ​ങ്ങ​ളും വ്യത്യ​സ്‌ത​മാ​യി​രി​ക്കും,” സൈമൺ നിരീ​ക്ഷി​ക്കു​ന്നു. “തമാശകൾ പറയാ​നാ​കാ​ത്തത്‌ പലപ്പോ​ഴും എന്നെ വിഷമി​പ്പി​ക്കു​ന്നു; പറഞ്ഞാ​ലൊട്ട് ഫലിപ്പി​ക്കാ​നും സാധി​ക്കാ​റില്ല.” എറിക്ക പറയുന്നു: “ആദ്യ​മൊ​ക്കെ ഒറ്റപ്പെ​ട്ട​തു​പോ​ലെ തോന്നി​യെ​ങ്കി​ലും, ഇവി​ടേക്കു വന്നതിനു പിന്നിലെ എന്‍റെ ആന്തരം പരി​ശോ​ധി​ക്കാൻ അത്‌ എനിക്ക് അവസരം നൽകി. ഞാൻ മാറി​ത്താ​മ​സി​ച്ചത്‌ വ്യക്തി​പ​ര​മായ ലാഭത്തി​നു​വേ​ണ്ടി​യ​ല്ല​ല്ലോ, യഹോ​വയെ കൂടു​ത​ലാ​യി സേവി​ക്കാ​നല്ലേ.” അവൾ ഇങ്ങനെ തുടരു​ന്നു: “കാല​ക്ര​മ​ത്തിൽ എത്ര നല്ല സുഹൃത്തുക്കളെയാണെന്നോ എനിക്കു ലഭിച്ചത്‌, അവരെ​ല്ലാം എനിക്ക് വളരെ വില​പ്പെ​ട്ട​വ​രാണ്‌.” പലാവു​വൻ ഭാഷ പഠിക്കാൻ സൈമൺ കഠിന​ശ്രമം ചെയ്‌തു. പ്രാ​ദേ​ശിക സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്കാ​യി ‘ഹൃദയം വിശാ​ല​മാ​ക്കാൻ’ അത്‌ അവനെ സഹായി​ച്ചു. (2 കൊരി. 6:13) ഭാഷ പഠിക്കാ​നാ​യി അവൻ ചെയ്‌ത ശ്രമങ്ങൾ സഹോ​ദ​ര​ങ്ങൾക്ക് അവനെ പ്രിയ​ങ്ക​ര​നാ​ക്കി. അതെ, പുതു​താ​യി വരുന്ന​വ​രും പ്രാ​ദേ​ശിക സഹോ​ദ​ര​ങ്ങ​ളും ഒത്തൊ​രു​മ​യോ​ടെ പ്രവർത്തി​ക്കു​മ്പോൾ ഇരുകൂ​ട്ട​രും പ്രയോ​ജനം നേടുന്നു. സഭയിൽ ഉറ്റസൗഹൃദങ്ങൾ തഴച്ചു​വ​ള​രും. ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കാ​നാ​യി ആത്മാർപ്പണം ചെയ്യു​ന്ന​വർക്ക് മറ്റ്‌ എന്തെല്ലാം അനു​ഗ്ര​ഹ​ങ്ങ​ളാണ്‌ ലഭിക്കു​ന്നത്‌?

‘ധാരാ​ള​മാ​യി കൊയ്യു​ന്നു’

“ധാരാ​ള​മാ​യി വിതയ്‌ക്കു​ന്ന​വ​നോ ധാരാ​ള​മാ​യി കൊയ്യും” എന്ന് പൗലോസ്‌ അപ്പൊ​സ്‌തലൻ പ്രസ്‌താ​വി​ച്ചു. (2 കൊരി. 9:6) ഈ പ്രസ്‌താ​വ​ന​യിൽ അന്തർലീ​ന​മായ തത്ത്വം തങ്ങളുടെ ശുശ്രൂഷ വികസി​പ്പി​ക്കു​ന്ന​വർക്ക് തീർച്ച​യാ​യും ബാധക​മാ​കു​ന്നു. മൈ​ക്രോ​നേ​ഷ്യ​യിൽ അവർ എന്തെല്ലാം ഫലങ്ങളാണ്‌ “ധാരാ​ള​മാ​യി കൊയ്യു”ന്നത്‌?

പാട്രിക്കും ഹാനായും

ബൈബി​ള​ധ്യയ​ന​ങ്ങൾ ആരംഭി​ക്കാ​നും ദൈവ​വ​ച​ന​ത്തി​ലെ സത്യം പഠിച്ച് ബാധക​മാ​ക്കു​ന്നവർ ആത്മീയ​പു​രോ​ഗതി കൈവ​രി​ക്കു​ന്നത്‌ നേരി​ട്ടു​കാ​ണാ​നും ഉള്ള ധാരാളം അവസരങ്ങൾ മൈ​ക്രോ​നേ​ഷ്യ​യിൽ ഇനിയു​മുണ്ട്. പാട്രി​ക്കും ഹാനാ​യും 320 നിവാ​സി​ക​ളുള്ള അൻഗോർ എന്ന ചെറിയ ദ്വീപി​ലും പ്രസം​ഗി​ച്ചു. രണ്ടു മാസം അവിടെ പ്രവർത്തി​ച്ച​ശേഷം അവർ ഒറ്റയ്‌ക്കുള്ള ഒരു മാതാ​വി​നെ കണ്ടെത്തി. അവൾ ഉടനടി ഒരു ബൈബി​ള​ധ്യ​യ​ന​ത്തിന്‌ സമ്മതിച്ചു; സത്യം ആവേശ​ത്തോ​ടെ സ്വീക​രിച്ച് ജീവി​ത​ത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. ഹാനാ ഇങ്ങനെ പറയുന്നു: “ഓരോ അധ്യയ​ന​ത്തി​നു ശേഷവും അവളുടെ വീട്ടിൽനിന്ന് സൈക്കി​ളിൽ തിരി​ച്ചു​പോ​രു​മ്പോൾ ഞങ്ങൾ പരസ്‌പരം നോക്കി ‘യഹോ​വ​യ്‌ക്കു നന്ദി’ എന്നു ഉച്ചത്തിൽ പറയു​മാ​യി​രു​ന്നു!” ഹാനാ തുടരു​ന്നു: “ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ആ സ്‌ത്രീ​യെ യഹോവ തന്നി​ലേക്ക് അടുപ്പി​ക്കു​മാ​യി​രു​ന്നു എന്ന് എനിക്ക​റി​യാം. എങ്കിലും ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ച്ച​തു​കൊണ്ട് ചെമ്മരി​യാ​ടു​തു​ല്യ​യായ ഈ സ്‌ത്രീ​യെ കണ്ടെത്താ​നും യഹോ​വയെ അറിയാൻ അവരെ സഹായി​ക്കാ​നും ഞങ്ങൾക്ക് സാധിച്ചു. ജീവി​ത​ത്തി​ലെ ഏറ്റവും പ്രതി​ഫ​ല​ദാ​യ​ക​മായ അനുഭ​വ​ങ്ങ​ളിൽ ഒന്നാണിത്‌!” എറിക്ക പറയു​ന്ന​തു​പോ​ലെ, “യഹോ​വയെ അറിയാൻ ഒരു വ്യക്തിയെ സഹായി​ക്കു​മ്പോൾ പറഞ്ഞറി​യി​ക്കാ​നാ​കാത്ത സന്തോഷം നിങ്ങൾക്ക് കൊയ്യാ​നാ​കും!”

മാറിപ്പാർക്കാൻ നിങ്ങൾക്കു കഴിയു​മോ?

പല ദേശങ്ങ​ളി​ലും കൂടുതൽ രാജ്യ​ഘോ​ഷ​ക​രു​ടെ ആവശ്യ​മുണ്ട്. സഹായം ആവശ്യ​മുള്ള പ്രദേ​ശ​ത്തേക്ക് മാറി​ത്താ​മ​സി​ക്കാൻ നിങ്ങൾക്കാ​കു​മോ? ശുശ്രൂഷ വികസി​പ്പി​ക്കാ​നുള്ള നിങ്ങളു​ടെ ആഗ്രഹം ബലിഷ്‌ഠ​മാ​ക്കാ​നാ​യി യഹോ​വ​യോട്‌ പ്രാർഥി​ക്കുക. ഇക്കാര്യ​ത്തെ​ക്കു​റിച്ച് സഭയിലെ മൂപ്പന്മാ​രോ​ടോ സർക്കിട്ട് മേൽവി​ചാ​ര​ക​നോ​ടോ ആവശ്യം അധിക​മുള്ള പ്രദേ​ശത്ത്‌ സേവി​ച്ചി​ട്ടുള്ള ആരോ​ടെ​ങ്കി​ലു​മോ സംസാ​രി​ക്കുക. പദ്ധതികൾ ആസൂ​ത്രണം ചെയ്യു​മ്പോൾ നിങ്ങൾ സേവി​ക്കാൻ ആഗ്രഹി​ക്കുന്ന പ്രദേ​ശ​ത്തി​ന്‍റെ ചുമത​ല​യുള്ള ബ്രാ​ഞ്ചോ​ഫീ​സി​ലേക്ക് എഴുതി കൂടുതൽ വിവരങ്ങൾ ആരായുക. * ആത്മാർപ്പണ മനോ​ഭാ​വ​ത്തോ​ടെ പ്രവർത്തി​ച്ചു​കൊണ്ട് ‘ധാരാ​ള​മാ​യി കൊയ്യു​ന്ന​തി​ന്‍റെ’ സന്തോഷം രുചി​ച്ച​റി​യുന്ന, യുവാ​ക്ക​ളും പ്രായ​മാ​യ​വ​രും ഏകാകി​ക​ളും വിവാ​ഹി​ത​രും ആയ ആയിര​ക്ക​ണ​ക്കിന്‌ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം അണി​ചേ​രാൻ നിങ്ങൾക്കു​മാ​യേ​ക്കും!

^ ഖ. 17 2011 ആഗസ്റ്റ് ലക്കം നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽ, നിങ്ങൾക്ക് ‘മാസി​ഡോ​ണി​യ​യി​ലേക്കു കടന്നു​ചെ​ല്ലാ​മോ?’ എന്ന ലേഖനം കാണുക.

കൂടുതല്‍ അറിയാന്‍

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

പയനിയർമാർക്ക് എന്തു വിദ്യാഭ്യാവും പരിശീവും ആണ്‌ നൽകുന്നത്‌?

രാജ്യപ്രസംവേയിൽ മുഴുവൻ സമയം പ്രവർത്തിക്കുന്നവർക്കായി ഏതു പ്രത്യേരിശീമാണു നൽകിരുന്നത്‌?