വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ജൂണ്‍ 

“നിന്‍റെ കാലുകളുടെ പാതയെ നിരപ്പാക്കുക”

“നിന്‍റെ കാലുകളുടെ പാതയെ നിരപ്പാക്കുക”

ദൈവജനം ബി.സി. 537-ൽ ബാബിലോണിൽനിന്നു യെരുലേമിലേക്കു മടങ്ങിപ്പോരവെ, അവർ സഞ്ചരിക്കേണ്ടിയിരുന്ന പാതയുടെ കാര്യത്തിൽ യഹോവയ്‌ക്ക് ശ്രദ്ധയുണ്ടായിരുന്നു. അതുകൊണ്ട് അവൻ അവരോട്‌ ഇങ്ങനെ പറഞ്ഞു: “ജനത്തിന്നു വഴി ഒരുക്കുവിൻ; നികത്തുവിൻ പെരുവഴി നികത്തുവിൻ; കല്ലു പെറുക്കിക്കളവിൻ.” (യെശ. 62:10) ആ യാത്രയിൽ യഹൂദന്മാരിൽ ചിലർ എന്തു ചെയ്‌തുകാണും? അവർ മുമ്പേ നടന്ന് വഴി ഉറപ്പിക്കുകയും കുഴികൾ നികത്തുകയും പരുക്കൻ കല്ലുളും മറ്റും നീക്കി പാത നിരപ്പാക്കുകയും ചെയ്‌തിരിക്കാം. തങ്ങളുടെ പിന്നാലെ സ്വദേശത്തേക്ക് മടങ്ങിപ്പോരുന്ന സഹാരാധകർക്ക് അതു വലിയ സഹാമായിരുന്നിരിക്കണം!

ഇതിനു സമാനമാണ്‌ ആത്മീലക്ഷ്യങ്ങളിലേക്ക് നയിക്കുന്ന നമ്മുടെ പാതയും. തന്‍റെ ദാസന്മാരെല്ലാം ആ പാതയിലൂടെ യാതൊരു അനാവശ്യപ്രതിബന്ധങ്ങളുമില്ലാതെ മുന്നോട്ടു പോകണമെന്ന് യഹോവ ആഗ്രഹിക്കുന്നു. അവന്‍റെ വചനം ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “നിന്‍റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്‍റെ വഴിളെല്ലാം സ്ഥിരമായിരിക്കട്ടെ.” (സദൃ. 4:26) നിങ്ങൾ യുവപ്രായത്തിലാണെങ്കിലും ഇനി, ആ പ്രായം കടന്നെങ്കിലും ഈ ദിവ്യോദേശത്തിനു പിന്നിലെ ജ്ഞാനം നിങ്ങൾക്കു കാണാനാകും.

നല്ല തീരുമാനങ്ങളെടുത്ത്‌ പാത ഒരുക്കുക

‘ആഗ്രഹിക്കുന്നതെന്തും നേടാവുന്ന പ്രായം! എത്ര ഉയരത്തിലും ചെല്ലാം! എന്തും കൈപ്പിടിയിലാക്കാം!’ എന്നൊക്കെ കൗമാപ്രായക്കാരെക്കുറിച്ച് ആളുകൾ പറയുന്നതു നിങ്ങൾ കേട്ടിരിക്കും. ശരിയാണ്‌, നല്ല ആരോഗ്യം, ഊർജസ്വലമായ മാനസികപ്രാപ്‌തികൾ, വിജയിക്കാനുള്ള അഭിനിവേശം എന്നിവ യുവപ്രായക്കാരുടെ പൊതുസവിശേഷതകളാണ്‌. ബൈബിളും ഇങ്ങനെ പറയുന്നു: “യൌവനക്കാരുടെ ശക്തി അവരുടെ പ്രശംസ.” (സദൃ. 20:29) തന്‍റെ കഴിവുകളും ഊർജവും യഹോവയെ സേവിക്കാനായി വിനിയോഗിക്കുന്ന ഒരു യുവാവിനോ യുവതിക്കോ ആത്മീയലക്ഷ്യങ്ങൾ എത്തിപ്പിടിക്കാനും അങ്ങനെ യഥാർഥസന്തോഷം നേടാനും കഴിയും.

ക്രിസ്‌തീയയുവാക്കളുടെ കഴിവുകൾക്ക് ലോകം വളരെയധികം മൂല്യം കൽപ്പിക്കുന്നുണ്ടെന്ന് നമുക്കറിയാം. ഉദാഹരണത്തിന്‌ ഒരു യുവസാക്ഷി പഠനത്തിൽ നല്ല നിലവാരം പുലർത്തുന്നെങ്കിൽ, അധ്യാകരോ സഹപാഠികളോ ഉപദേശകരോ ഉന്നതവിദ്യാഭ്യാസം നേടിക്കൊണ്ട് ഈ വ്യവസ്ഥിതിയിൽ വിജയം നേടാൻ സമ്മർദം ചെലുത്തിയേക്കാം. അല്ലെങ്കിൽ കായികപ്രാപ്‌തിയുള്ള യുവപ്രായക്കാരെ കായികരംഗം ഒരു കരിയറാക്കാൻ അഥവാ ജീവിതവൃത്തിയാക്കാൻ പ്രലോഭിപ്പിച്ചേക്കാം. നിങ്ങൾ അത്തരമൊരു  സാഹചര്യത്തിലാണോ? അല്ലെങ്കിൽ അത്തരം സമ്മർദത്തെ നേരിടുന്ന ആരെയെങ്കിലും നിങ്ങൾക്ക് അറിയാമോ? ജ്ഞാനപൂർവം തീരുമാനമെടുക്കാൻ ഒരു ക്രിസ്‌ത്യാനിക്ക് എന്തു സഹായം ലഭ്യമാണ്‌?

ജീവിതയാത്രയിൽ ഏറ്റവും മികച്ച പാതയിലൂടെ സഞ്ചരിക്കാൻ ബൈബിൾപഠിപ്പിക്കലുകൾ സഹായിക്കും. “നിന്‍റെ യൌവനകാലത്തു നിന്‍റെ സ്രഷ്ടാവിനെ ഓർത്തുകൊൾക,” എന്ന് സഭാപ്രസംഗി 12:1 പറയുന്നു. നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങൾക്കറിയാവുന്ന മറ്റു യുവാക്കൾക്ക് ഏറ്റവും മെച്ചമായി ‘സ്രഷ്ടാവിനെ ഓർക്കാൻ’ എങ്ങനെ കഴിയും?

പശ്ചിമാഫ്രിക്കയിലുള്ള എറിക്കിന്‌ * ഫുട്‌ബോൾ കളിക്കാൻ ഇഷ്ടമായിരുന്നു. അവന്‌ 15 വയസ്സാപ്പോഴേക്കും ദേശീയടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അധികം വൈകാതെ യൂറോപ്പിൽ ഉന്നതനിലവാരത്തിലുള്ള പരിശീലനം അതിന്‍റെ ഭാഗമായി ലഭിക്കുമായിരുന്നു; ഒരുപക്ഷേ അറിപ്പെടുന്ന ഒരു കളിക്കാരനായിത്തീരാനുള്ള അസുലഭാവസരവും. അപ്പോൾ പക്ഷേ, ‘സ്രഷ്ടാവിനെ ഓർക്കുക’ എന്ന ഉദ്‌ബോധനത്തിന്‍റെ കാര്യമോ? നിങ്ങൾക്കോ നിങ്ങളുടെ യുവസുഹൃത്തിനോ എറിക്കിൽനിന്ന് എന്തു പാഠം പഠിക്കാൻ കഴിയും?

സ്‌കൂളിൽ പഠിച്ചുകൊണ്ടിരിക്കെ എറിക്ക് യഹോവയുടെ സാക്ഷിളോടൊത്ത്‌ ബൈബിൾ പഠിക്കാൻതുടങ്ങി. സ്രഷ്ടാവ്‌ മനുഷ്യവർഗത്തിന്‍റെ പ്രശ്‌നങ്ങൾ എന്നേക്കുമായി പരിഹരിക്കുമെന്ന് അവൻ മനസ്സിലാക്കി. തന്‍റെ സമയവും ഊർജവും ദൈവേഷ്ടം ചെയ്യുന്നതിനായി വിനിയോഗിക്കേണ്ടതിന്‍റെ പ്രാധാന്യവും എറിക്ക് തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിൽ, കായികജീവിതത്തിനായുള്ള ശ്രമം ഉപേക്ഷിക്കാൻതന്നെ എറിക്ക് തീരുമാനിച്ചു. അവൻ സ്‌നാനമേറ്റു, ആത്മീയമായി പുരോഗമിച്ചു, പിന്നീട്‌ ഒരു ശുശ്രൂഷാദാസനായി, ഏകാകികളായ സഹോദരന്മാർക്കുള്ള ബൈബിൾ സ്‌കൂളിൽ പങ്കെടുക്കാനുള്ള ക്ഷണവും ലഭിച്ചു.

കായികജീവിതം തുടർന്നിരുന്നെങ്കിൽ എറിക്കിന്‌ പണവും പ്രശസ്‌തിയും നേടാമായിരുന്നു. പക്ഷേ, പിൻവരുന്ന ബൈബിൾതത്ത്വത്തിന്‍റെ സത്യത അദ്ദേഹം തിരിച്ചറിഞ്ഞു: “ധനവാന്നു തന്‍റെ സമ്പത്തു ഉറപ്പുള്ള പട്ടണം; അതു അവന്നു ഉയർന്ന മതിൽ ആയിത്തോന്നുന്നു.” (സദൃ. 18:11) അതെ, പണത്തിലൂടെ നേടിയെടുക്കാമെന്നു കരുതുന്ന സുരക്ഷിതത്വം വെറും മിഥ്യയാണ്‌. തന്നെയുമല്ല, അത്യാർത്തിയോടെ ഭൗതികകാര്യങ്ങൾക്കു പിന്നാലെ പോകുന്നവർ മിക്കപ്പോഴും “പലവിധ വ്യഥകളാൽ തങ്ങളെ ആസകലം കുത്തിമുറി”പ്പെടുത്തുന്നു.—1 തിമൊ. 6:9, 10.

ഒട്ടേറെ യുവജനങ്ങൾ മുഴുസമയസേവനം ഏറ്റെടുത്തുകൊണ്ട് സന്തോഷവും നിലനിൽക്കുന്ന സുരക്ഷിതത്വവും ആസ്വദിക്കുന്നു. അതു കാണുന്നത്‌ എത്ര സന്തോഷമാണ്‌! എറിക്ക് പറയുന്നു: “ഞാൻ ഇപ്പോൾ ഒരു വലിയ ‘ടീമിൽ’ അംഗമാണ്‌! മുഴുസമയസേവകരായ സത്യാരാധകരുടെ ടീമിൽ. എനിക്കു കിട്ടാവുന്ന ഏറ്റവും മികച്ച ടീമാണ്‌ ഇത്‌! യഥാർഥസന്തോഷത്തിന്‍റെയും ജീവിതവിജയത്തിന്‍റെയും ഒരേയൊരു പാത കാണിച്ചുതന്നതിന്‌ ഞാൻ യഹോവയ്‌ക്ക് നന്ദി പറയുന്നു.”

നിങ്ങളെ സംബന്ധിച്ചെന്ത്? ലൗകികലക്ഷ്യങ്ങൾ പിന്തുടരുന്നതിനു പകരം പയനിയർശുശ്രൂഷയിൽ പങ്കെടുത്തുകൊണ്ട് ‘നിങ്ങളുടെ വഴികൾ’ യഹോവയുടെ മുമ്പാകെ സ്ഥിരമാക്കാനാകുമോ?—“അത്‌ സർവകലാശാലയ്‌ക്കു നൽകാനാകാത്തതാണ്‌!” എന്ന ചതുരം കാണുക.

നിങ്ങളുടെ പാതയിൽനിന്ന് തടസ്സങ്ങൾ നീക്കിക്കളയുക

ഐക്യനാടുകളിലെ ബ്രാഞ്ചോഫീസ്‌ സന്ദർശിച്ച ഒരു ദമ്പതികൾ അവിടെ യഹോവയെ സേവിച്ചുകൊണ്ടിരുന്ന ബെഥേൽകുടുംബാംഗങ്ങളുടെ സന്തോഷം നിരീക്ഷിച്ചു. എന്നാൽ അപ്പോഴത്തെ തങ്ങളുടെ ജീവിതരീതിയെക്കുറിച്ച് സഹോദരി പിന്നീട്‌ ഇങ്ങനെ അനുസ്‌മരിച്ചു: “എല്ലാം തികഞ്ഞ ഒരു സുഖജീവിതമായിരുന്നു ഞങ്ങളുടേത്‌!” എന്നാൽ, കൂടുതലായ സേവനപദവികൾക്കായി സമയവും ഊർജവും മാറ്റിവെക്കാൻ അവർ തീരുമാനിച്ചു.

ഒരു ഘട്ടത്തിൽ, ആഗ്രഹിച്ച മാറ്റങ്ങൾ വരുത്തുന്നത്‌ തങ്ങളെ സംബന്ധിച്ചു ബുദ്ധിമുട്ടായിരിക്കുമെന്ന് അവർക്കു തോന്നി. അങ്ങനെയിരിക്കെ ഒരു ദിവസം, അവർ അന്നത്തെ ദിനവാക്യത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. യോന്നാൻ 8:31 ആയിരുന്നു വാക്യം, അവിടെ യേശു ഇങ്ങനെ പറയുന്നു: “നിങ്ങൾ എന്‍റെ വചനത്തിൽ നിലനിൽക്കുന്നെങ്കിൽ വാസ്‌തവമായും നിങ്ങൾ എന്‍റെ ശിഷ്യന്മാർ ആയിരിക്കും.” ഈ വാക്യം മനസ്സിൽപ്പിടിച്ചുകൊണ്ട് അവർ ഇങ്ങനെയൊരു നിഗമനത്തിലെത്തി: “ജീവിതം ലളിതമാക്കാൻ എന്തൊക്കെ ചെയ്‌താലും അത്‌ ആ ത്യാഗത്തിനു തക്ക മൂല്യമുള്ളതാണ്‌.” അവർ അവരുടെ വലിയ വീട്‌ വിറ്റു, മറ്റു പല അനാവശ്യഭാരങ്ങളും ഒഴിവാക്കി. ആവശ്യം അധിമുള്ള ഒരു സഭയിലേക്ക് മാറിത്താമസിച്ചുകൊണ്ട് ഇപ്പോൾ അവർ പയനിയറിങ്‌ ചെയ്യുന്നു. അതോടൊപ്പം രാജ്യഹാൾ നിർമാണവേലയിൽ സഹായിക്കുകയും കൺവെൻനുകളിൽ സ്വമേധയാ സേവിക്കുകയും ചെയ്യുന്നു. ഇപ്പോൾ അവർക്ക് എന്തു തോന്നുന്നു? “യഹോവയുടെ സംഘടന എപ്പോഴും പറയുന്നതുപോലെ, ലളിതജീവിതം നയിച്ചുകൊണ്ട് കൂടുതൽ പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം, അതൊന്നു വേറെയാണ്‌!”

ആത്മീയപുരോഗതിയുടെ പാതയിൽ തുടരുക

ശലോമോൻ ഇങ്ങനെ എഴുതി: “നിന്‍റെ കണ്ണു നേരെ നോക്കട്ടെ; നിന്‍റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ.” (സദൃ. 4:25) ഒരു ഡ്രൈവർ തന്‍റെ മുമ്പിലുള്ള വഴിയിൽ ശ്രദ്ധ പതിപ്പിക്കുന്നതുപോലെ, നാമോരോരുത്തരും നമ്മുടെ ആത്മീയലക്ഷ്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കണം. ആത്മീയലക്ഷ്യങ്ങൾ വെക്കുന്നതിനും എത്തിപ്പിടിക്കുന്നതിനും തടസ്സം നിൽക്കുന്ന കാര്യങ്ങൾ ഒഴിവാക്കുകയും വേണം.

നിങ്ങൾക്ക് എന്തൊക്കെ ആത്മീയലക്ഷ്യങ്ങൾ വെക്കാനും എത്തിപ്പിടിക്കാനും കഴിയും? മുഴുസമയസേവനം തീർച്ചയായും ഒരു മികച്ച ലക്ഷ്യമാണ്‌. വിസ്‌തൃതമായ പ്രദേശം പ്രവർത്തിച്ചുതീർക്കാൻ അനുഭവസമ്പന്നരായ പ്രസാധകരെ ആവശ്യമുള്ള ഒരു സമീപസഭയിൽ സേവിക്കുക എന്നതാണ്‌  മറ്റൊരു ലക്ഷ്യം. അതുല്ലെങ്കിൽ ധാരാളം പ്രസാധകരുള്ള ഒരു സഭയിൽ മൂപ്പന്മാരോ ശുശ്രൂഷാദാസന്മാരോ കുറവായിരിക്കാം. ഇതിൽ ഏതെങ്കിലും ലക്ഷ്യംവെക്കാൻ നിങ്ങൾക്കു കഴിയുമോ? നിങ്ങൾക്ക് ഏതുവിധത്തിൽ സഹായിക്കാൻ കഴിയുമെന്നു മനസ്സിലാക്കാൻ സർക്കിട്ട് മേൽവിചാരകനോട്‌ ചോദിച്ചുകൂടേ? ഇനി ദൂരെയുള്ള ഒരു പ്രദേശത്തു പോയി പ്രവർത്തിക്കാനാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ സഹായം ആവശ്യമുള്ള സഭകളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്കു അന്വേഷിക്കാവുന്നതാണ്‌. *

യെശയ്യാവു 62:10-ൽ പറഞ്ഞിരിക്കുന്ന രംഗത്തിലേക്ക് നമുക്ക് ഒന്നു തിരിച്ചുപോകാം. സ്വദേശത്തേക്കു മടങ്ങിപ്പോകാനുള്ള പാത നിരപ്പാക്കാനും തടസ്സങ്ങൾ നീക്കാനും യഹൂദന്മാരിൽ ചിലർ കഠിനാധ്വാനം ചെയ്‌തിരിക്കണം. വിശുദ്ധസേവനത്തിലെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കുന്ന ഒരാളാണ്‌ നിങ്ങളെങ്കിൽ മടുത്തു പിന്മാറരുത്‌. ദൈവത്തിന്‍റെ സഹാത്തോടെ നിങ്ങൾക്കും ലക്ഷ്യം നേടാനായേക്കും. നിങ്ങളുടെ മുമ്പിലുള്ള പ്രതിബന്ധങ്ങൾ നീക്കാൻ ശ്രമിക്കവെ, യഹോയോട്‌ ജ്ഞാനത്തിനായി തുടർന്നും പ്രാർഥിക്കുക. തക്കസമയത്ത്‌ നിങ്ങളുടെ “കാലുകളുടെ പാതയെ നിരപ്പാക്കാ”ൻ അവൻ നിങ്ങളെ സഹായിക്കുന്നത്‌ എങ്ങനെയെന്നു നിങ്ങൾക്ക് കാണാനായേക്കും.—സദൃ. 4:26.

^ ഖ. 8 പേര്‌ മാറ്റിയിട്ടുണ്ട്.

^ ഖ. 18 യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ എന്ന പുസ്‌തകത്തിന്‍റെ 111, 112 പേജുകൾ കാണുക.