വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 മെയ് 

ശു​ശ്രൂ​ഷയിൽ സുവർണനി​യമം പാ​ലി​ക്കുക

ശു​ശ്രൂ​ഷയിൽ സുവർണനി​യമം പാ​ലി​ക്കുക

“മറ്റുള്ളവർ നിങ്ങൾക്കു ചെ​യ്യണ​മെന്ന് നിങ്ങൾ ആഗ്ര​ഹിക്കു​ന്ന​തൊ​ക്കെയും നിങ്ങൾ അവർക്കും ചെ​യ്യു​വിൻ.”—മത്താ. 7:12.

1. ശു​ശ്രൂ​ഷയിൽ നാം ആളു​ക​ളോടു പെ​രുമാ​റുന്ന വിധം പ്രധാ​നമാ​ണോ? ഒരു ഉദാ​ഹ​രണം നൽകുക. (ലേഖ​നാരം​ഭത്തി​ലെ ചിത്രം കാണുക.)

ഏതാനും വർഷങ്ങൾക്കു മുമ്പ്, ഫി​ജിയി​ലെ ഒരു ക്രി​സ്‌തീ​യദമ്പ​തികൾ ക്രിസ്‌തുവിന്‍റെ മരണത്തിന്‍റെ സ്‌മാ​രകാ​ചരണ​ത്തിന്‌ ആളുകളെ ക്ഷണി​ക്കു​കയാ​യി​രുന്നു. അവർ ഒരു സ്‌ത്രീ​യോട്‌ അവളുടെ വീടിന്‌ അടു​ത്തു​വെച്ച് സം​സാ​രിച്ചു​കൊ​ണ്ടു​നിന്ന​പ്പോൾ പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. സ​ഹോദ​രനും ഭാര്യ​യും​കൂ​ടെ ഒരു കുട ഉപ​യോ​ഗിച്ചിട്ട് അവരുടെ പക്കലു​ണ്ടാ​യി​രുന്ന രണ്ടാമത്തെ കുട നിവർത്ത്‌ ആ സ്‌ത്രീക്ക് നൽകി. പിന്നീട്‌ ആ സ്‌ത്രീ സ്‌മാ​രക​ത്തിന്‌ ഹാ​ജരാ​യത്‌ ആ ദമ്പ​തികൾക്ക് വള​രെയ​ധികം സ​ന്തോഷ​ത്തിന്‌ കാ​രണമാ​യി. തന്നെ സന്ദർശിച്ച സാക്ഷികൾ പറഞ്ഞ കാര്യങ്ങൾ അധി​കമൊ​ന്നും താൻ ഓർക്കു​ന്നി​ല്ലെങ്കി​ലും അവരുടെ നല്ല പെരുമാറ്റം നിമിത്തം സ്‌മാ​രക​ത്തിന്‌ വരാൻ താൻ തീ​രുമാ​നി​ക്കുക​യായി​രു​ന്നെന്ന് അവൾ പിന്നീട്‌ പറഞ്ഞു. എന്താ​യി​രുന്നു ആ ദമ്പ​തിക​ളുടെ നല്ല പെരു​മാ​റ്റത്തിന്‌ അവരെ പ്രേ​രിപ്പി​ച്ചത്‌? സുവർണനി​യമം എന്നു പൊ​തു​വെ അറി​യ​പ്പെടുന്ന ഒരു തത്ത്വ​മാണ്‌ അവരെ അതിനു പ്രേ​രിപ്പി​ച്ചത്‌.

2. എന്താണ്‌ സുവർണനി​യമം, അത്‌ നമുക്ക് എങ്ങനെ ബാ​ധകമാ​ക്കാം?

2 സുവർണനി​യമം എന്നു പറഞ്ഞാൽ എന്താണ്‌? “മറ്റുള്ളവർ നിങ്ങൾക്കു ചെ​യ്യണ​മെന്ന് നിങ്ങൾ ആഗ്ര​ഹിക്കു​ന്ന​തൊ​ക്കെയും നിങ്ങൾ അവർക്കും ചെ​യ്യു​വിൻ” എന്നു പറ​ഞ്ഞു​കൊണ്ട് യേശു നൽകിയ ബു​ദ്ധി​യുപ​ദേശ​മാണ്‌ അത്‌. (മത്താ. 7:12) ആ നിയമം നമുക്ക് എങ്ങനെ ബാ​ധകമാ​ക്കാൻ കഴിയും? അടി​സ്ഥാന​പരമാ​യി, നമുക്ക് രണ്ടു പടികൾ സ്വീ​കരി​ക്കാനാ​കും. ഒന്നാ​മതാ​യി, നാം സ്വയം ഇങ്ങനെ ചോ​ദി​ക്കണം, ‘ഞാൻ അയാ​ളു​ടെ സ്ഥാ​നത്താ​യി​രു​ന്നെങ്കിൽ എങ്ങ​നെ​യുള്ള ഒരു പെരു​മാ​റ്റമാണ്‌ ഞാൻ ആഗ്ര​ഹിക്കു​മാ​യിരു​ന്നത്‌?’ രണ്ടാ​മതാ​യി, സാധ്യ​മാ​കുന്നി​ട​ത്തോളം അയാ​ളോട്‌ ആ വി​ധത്തിൽത്തന്നെ പെ​രുമാ​റുക.—1 കൊരി. 10:24.

3, 4. (എ) സുവർണനി​യമം പിൻപ​റ്റേണ്ടത്‌ സഹവി​ശ്വാ​സി​കളോ​ടുള്ള ഇട​പെട​ലിൽ മാ​ത്രമല്ലാ​ത്തത്‌ എന്തു​കൊണ്ട്? (ബി) ഈ ലേ​ഖന​ത്തിൽ നാം എന്തു പരി​ചിന്തി​ക്കും?

 3 സഹവി​ശ്വാ​സി​കളോ​ടുള്ള ഇട​പെട​ലിൽ നാം മി​ക്കപ്പോ​ഴും സുവർണനി​യമം പിൻപറ്റാ​റുണ്ട്. എന്നാൽ സഹവി​ശ്വാ​സിക​ളോടു മാ​ത്രമാണ്‌ അത്ത​രത്തി​ലുള്ള പരിഗണന കാ​ണി​ക്കേണ്ടത്‌ എന്ന് യേശു സൂ​ചിപ്പി​ച്ചില്ല. നാം ആളു​ക​ളോട്‌ പൊ​തു​വെ, നമ്മെ പകയ്‌ക്കു​ന്നവ​രോടു​പോ​ലും എങ്ങനെ പെരു​മാ​റണ​മെന്ന് പഠി​പ്പി​ക്കു​മ്പോ​ഴാണ്‌ വാസ്‌ത​വത്തിൽ അവൻ സു​വർണനി​യമ​ത്തെക്കു​റിച്ച് പറഞ്ഞത്‌. (ലൂക്കോസ്‌ 6:27, 28, 31, 35 വായിക്കുക.) ശത്രു​ക്ക​ളോ​ടുള്ള ഇട​പെ​ടലിൽപ്പോ​ലും സുവർണനി​യമം പിൻപ​റ്റേണ്ട​തു​ണ്ടെങ്കിൽ പൊ​തുജ​നത്തോട്‌ സാക്ഷീ​കരി​ക്കവെ നാം എ​ത്രയധി​കം അതി​നാ​യി ശ്ര​മി​ക്കണം! അവരിൽ അ​നേക​രും “നിത്യ​ജീ​വനു​വേണ്ട ഹൃദയനില” ഉള്ള​വരാ​യി​രു​ന്നേക്കാം എന്ന് നാം വിസ്‌മരി​ക്കരുത്‌.—പ്രവൃ. 13:48.

4 ശു​ശ്രൂ​ഷയി​ലാ​യിരി​ക്കവെ മനസ്സിൽപ്പി​ടി​ക്കേണ്ട നാല്‌ ചോ​ദ്യ​ങ്ങൾ നാം ഇപ്പോൾ പരി​ചിന്തി​ക്കും: ഒരു വ്യക്തിയെ സമീ​പി​ക്കു​മ്പോൾ അയാൾ ആരാണ്‌ എന്ന് മന​സ്സിലാ​ക്കാൻ ഞാൻ ശ്രമി​ക്കാ​റു​ണ്ടോ? എവിടെവെച്ചാണ്‌ ഞാൻ ആളു​ക​ളോട്‌ സംസാ​രി​ക്കു​ന്നത്‌ എന്നുള്ള പരി​സര​ബോധം എനി​ക്കു​ണ്ടോ? ആളുകളെ സമീ​പി​ക്കാൻ ഏറ്റവും ഉചി​ത​മായ സമയം ഏതാണ്‌? എങ്ങനെയാണ്‌ ഞാൻ അവരെ സമീ​പി​ക്കേണ്ടത്‌? നാം കാണാൻ പോ​കുന്ന​തു​പോലെ, ശു​ശ്രൂ​ഷയിൽ കണ്ടു​മു​ട്ടുന്ന ആളു​കളു​ടെ വികാ​ര​ങ്ങളോട്‌ പരിഗണന കാ​ണിക്കാ​നും അതിന്‌ അനുസൃതമായി സമീ​പന​ത്തിൽ മാറ്റം വരു​ത്താ​നും ഈ ചോ​ദ്യ​ങ്ങൾ നമ്മെ സഹാ​യി​ക്കും.—1 കൊരി. 9:19-23.

ഞാൻ സമീ​പി​ക്കുന്ന ഈ വ്യക്തി ആരാണ്‌?

5. നമുക്ക് സ്വയം ഏതെല്ലാം ചോ​ദ്യ​ങ്ങൾ ചോ​ദിക്കാ​നാ​കും?

5 ശു​ശ്രൂ​ഷയിൽ നാം കണ്ടു​മു​ട്ടുന്ന ഓരോ ആളും തനതു വ്യ​ക്തിത്വ​മുള്ള ഒരു വ്യ​ത്യസ്‌ത വ്യ​ക്തിയാണ്‌. ഓ​രോരു​ത്തർക്കും അവര​വരു​ടേ​തായ പശ്ചാ​ത്തല​വും പ്രശ്‌ന​ങ്ങളും ഒ​ക്കെയാണ്‌ ഉള്ളത്‌. (2 ദിന. 6:29) അതു​കൊണ്ട് ആരോ​ടെങ്കി​ലും സുവാർത്ത പങ്കു​വെ​ക്കു​മ്പോൾ സ്വയം ഇങ്ങനെ ചോ​ദി​ക്കുക: ‘എന്‍റെ സ്ഥാനത്ത്‌ അ​ദ്ദേഹ​വും അദ്ദേഹത്തിന്‍റെ സ്ഥാനത്ത്‌ ഞാനും ആയി​രു​ന്നെങ്കിൽ അദ്ദേഹം എന്നെ എങ്ങനെ വീക്ഷി​ക്കാനാ​യിരി​ക്കും ഞാൻ ആ​ഗ്രഹി​ക്കുക? അടു​ത്തെവി​ടെ​യോ താ​മസി​ക്കുന്ന ആരോ ഒരാ​ളാ​യി മാത്രം അദ്ദേഹം എന്നെ വീ​ക്ഷി​ച്ചാൽ എനിക്ക് സന്തോഷം തോ​ന്നു​മോ? അതോ ഒരു വ്യ​ക്തി​യെന്ന നിലയിൽ അദ്ദേഹം എന്നെ പരി​ച​യപ്പെ​ടണ​മെന്നും വില കല്‌പിക്ക​ണമെ​ന്നും ആണോ ഞാൻ ആ​ഗ്രഹി​ക്കുക?’ സ്വയം അത്തരം ചോ​ദ്യ​ങ്ങൾ ചോ​ദിക്കു​ന്നത്‌ ഓരോ വീട്ടു​കാ​രനെ​യും വ്യ​തി​രിക്ത വ്യ​ക്തിയാ​യി കാണാൻ നമ്മെ സഹാ​യി​ക്കും.

6, 7. ശു​ശ്രൂ​ഷയിൽ കണ്ടു​മു​ട്ടുന്ന ഒരാൾ അൽപ്പം പരുക്കൻ ആണെന്ന് നമുക്ക് തോ​ന്നു​ന്നെങ്കിൽ നാം എന്തു ചെയ്യണം?

6 ‘ഒരു നി​ഷേധി​യായി’ മു​ദ്രകു​ത്തപ്പെ​ടാൻ നാം ആരും​തന്നെ ആ​ഗ്രഹി​ക്കില്ല. ദൃഷ്ടാന്തത്തിന്‌, “നി​ങ്ങളു​ടെ സംസാരം . . . ഹൃദ്യമായിരിക്കട്ടെ” എന്ന ബൈബിൾബു​ദ്ധി​യുപ​ദേശം ബാ​ധകമാ​ക്കാൻ ക്രി​സ്‌ത്യാ​നി​കളെന്ന നിലയിൽ നാം കഴിവിന്‍റെ പര​മാ​വധി ശ്ര​മിക്കു​ന്നു. (കൊലോ. 4:6) എങ്കിൽപ്പോ​ലും അപൂർണരാ​യതു നിമിത്തം, പിന്നീട്‌ ഖേ​ദി​ക്കാൻ ഇട​യാ​കുന്ന തര​ത്തി​ലുള്ള വാക്കുകൾ വല്ല​പ്പോ​ഴു​മെങ്കി​ലും നമ്മുടെ വാ​യിൽനിന്ന് വീണു​പോ​കാ​റുണ്ട്. (യാക്കോ. 3:2) എ​ന്തെങ്കി​ലും കാ​രണ​ത്താൽ മനസ്സ് പ്രക്ഷു​ബ്ധമാ​യി​രുന്ന ഒരു സാ​ഹചര്യ​ത്തിൽ ആരോ​ടെങ്കി​ലും അൽപം ദയാ​രഹി​തമാ​യി സംസാ​രി​ച്ചു​പോയി എന്ന​തു​കൊണ്ട് ‘പരു​ക്ക​നോ’ ‘പരി​ഗണനയി​ല്ലാത്ത​വനോ’ ആയി മു​ദ്രകു​ത്തപ്പെ​ടാൻ നാം ആരും​തന്നെ ആഗ്ര​ഹി​ക്കുക​യില്ല. മറ്റെ വ്യക്തി നമ്മെ മനസ്സി​ലാ​ക്കണ​മെന്നും നാം സാധാ​രണ​ഗതി​യിൽ അങ്ങ​നെയ​ല്ലെന്ന് അദ്ദേഹം തി​രി​ച്ചറി​യണ​മെന്നും നാം ആ​ഗ്രഹി​ക്കും. അങ്ങ​നെ​യെങ്കിൽ മറ്റു​ള്ളവ​രോ​ടും നാം അതേ പരിഗണന കാണി​ക്കേ​ണ്ടതല്ലേ?

7 ശു​ശ്രൂ​ഷയിൽ കണ്ടു​മു​ട്ടുന്ന ഒരാൾ അൽപ്പം പരുക്കൻ ആണെന്ന് നമുക്ക് തോ​ന്നു​ന്നെങ്കിൽ അയാൾക്ക് സംശയത്തിന്‍റെ ആനു​കൂ​ല്യം നൽകു​ന്നത്‌ ഉചി​ത​മായി​രി​ക്കില്ലേ? ജോ​ലിസ്ഥ​ലത്തോ സ്‌കൂളി​ലോ മറ്റോ നേരിട്ട സമ്മർദം​കൊണ്ടാ​യി​രിക്കു​മോ അത്‌? അയാൾക്ക് ഗു​രുത​രമായ എ​ന്തെങ്കി​ലും ആരോ​ഗ്യ​പ്രശ്‌നമു​ണ്ടോ? തു​ടക്ക​ത്തിൽ അസ്വസ്ഥത കാ​ണിച്ചി​ട്ടുള്ള പല വീ​ട്ടുകാ​രും, സാക്ഷികൾ അവ​രോട്‌ സൗമ്യ​ത​യോ​ടും ആദ​രവോ​ടും കൂടി പെരുമാറിയതിന്‍റെ ഫലമായി ഒടുവിൽ അനു​കൂല​മായി പ്രതി​കരി​ച്ചി​ട്ടുണ്ട്.—സദൃ. 15:1; 1 പത്രോ. 3:15.

8. ചില പ്രത്യേക കൂട്ടരെ ഒഴി​വാ​ക്കാതെ ‘എല്ലാത്തരം ആളു​കളോ​ടും’ നാം സുവാർത്ത സംസാ​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

8 എല്ലാത്തരം ജീ​വിത​പശ്ചാ​ത്തലങ്ങ​ളിലു​മുള്ള ആളു​കളി​ലേക്ക് നമ്മുടെ ശുശ്രൂഷ എത്തി​ച്ചേ​രുന്നു. ഉദാ​ഹരണ​ത്തിന്‌, “ബൈബിൾ ജീ​വിത​ത്തിനു മാറ്റം​വ​രുത്തു​ന്നു” എന്ന വീക്ഷാഗോപുര​പരമ്പ​രയിൽ കഴിഞ്ഞ ഏതാനും വർഷ​ങ്ങൾക്കു​ള്ളിൽത്തന്നെ, 60-ലധികം അനു​ഭ​വങ്ങൾ പ്രസി​ദ്ധീക​രിച്ചി​ട്ടുണ്ട്. ഈ ലേ​ഖനങ്ങ​ളിൽ പ്രതി​പാദി​ച്ചിരി​ക്കുന്ന ചില ആളുകൾ മുമ്പ് മോ​ഷ്ടാ​ക്കളോ മദ്യ​പന്മാ​രോ ഗുണ്ടാ​സം​ഘത്തി​ലെ അം​ഗങ്ങ​ളോ മയക്കു​മ​രുന്നിന്‌ അടി​മക​ളോ ഒക്കെ ആയി​രു​ന്നു. മറ്റു ചി​ലരാ​കട്ടെ, രാഷ്‌ട്രീ​യ​നേതാ​ക്കളോ മത​നേതാ​ക്കളോ തൊ​ഴിലാ​സക്ത​രോ ആയി​രു​ന്നു. ഇനിയും ചിലർ, അധാർമി​കജീ​വിതം നയി​ച്ചി​രു​ന്നവരാ​യി​രുന്നു. എങ്കിലും, അവ​രെ​ല്ലാം സുവാർത്തയ്‌ക്ക് ചെവി​കൊടു​ത്തു,  ബൈബിൾ പഠിച്ചു, ജീ​വിത​ത്തിൽ മാറ്റങ്ങൾ വരു​ത്തി​ക്കൊണ്ട് സത്യത്തിൽ വന്നു. അതു​കൊണ്ട് ചില കൂട്ടർ ഒരി​ക്ക​ലും രാ​ജ്യസ​ന്ദേശം സ്വീ​കരി​ക്കുക​യില്ല എന്ന് നാം നിഗമനം ചെ​യ്യരുത്‌. (1 കൊരിന്ത്യർ 6:9-11വായിക്കുക.) മറിച്ച്, ‘എല്ലാത്തരം ആളു​ക​ളും’ സുവാർത്തയോട്‌ അനു​കൂല​മായി പ്രതി​കരി​ച്ചേക്കാ​മെന്നു നാം തിരി​ച്ച​റിയു​ന്നു.—1 കൊരി. 9:22, അടി​ക്കു​റിപ്പ്.

ഞാൻ ആളുകളെ സമീ​പിക്കു​ന്നത്‌ എവിടെവെച്ചാണ്‌?

9. മറ്റു​ള്ളവ​രുടെ ഭവനങ്ങളെ നാം ആദ​രവോ​ടെ കാ​ണേ​ണ്ടത്‌ എന്തു​കൊണ്ട്?

9 ശു​ശ്രൂ​ഷയിൽ മി​ക്കപ്പോ​ഴും എവി​ടെ​വെച്ചാണ്‌ നാം ആളു​ക​ളോട്‌ സംസാ​രി​ക്കാറു​ള്ളത്‌? സാധാ​രണ​ഗതി​യിൽ വീട്ടിൽ ചെന്നാണ്‌ നാം ആളുകളെ കാ​ണു​ന്നത്‌. (മത്താ. 10:11-13) മറ്റുള്ളവർ നമ്മുടെ ഭവ​നത്തോ​ടും സ്വ​കാര്യ​വസ്‌തു​ക്കളോ​ടും ആദരവു കാ​ട്ടു​മ്പോൾ നാം അതു വില​മതി​ക്കുന്നു. എത്ര​യായാ​ലും, സ്വന്തം ഭവനം നമു​ക്കെ​ല്ലാം വില​പ്പെട്ട​താണ്‌. അത്‌ സ്വകാ​ര്യ​തയും സം​രക്ഷണ​വും ലഭിക്കുന്ന ഒരി​ടമാ​യിരി​ക്കാൻ നാം ആ​ഗ്രഹി​ക്കുന്നു. അങ്ങ​നെ​യെങ്കിൽ അതേ ആദരവ്‌ നാം നമ്മുടെ അയൽക്കാ​രോ​ടും കാ​ണി​ക്കണം. അതു​കൊണ്ട് വീടു​തോ​റു​മുള്ള ശു​ശ്രൂ​ഷയിൽ അവരുടെ ഭവനങ്ങളെ നാം എങ്ങനെ വീ​ക്ഷിക്കു​ന്നു എന്ന കാ​ര്യ​ത്തിൽ ശ്രദ്ധ പു​ലർത്തു​ന്നത്‌ ഉചി​തമാ​യിരി​ക്കും.—പ്രവൃ. 5:42.

10. ശു​ശ്രൂ​ഷയി​ലാ​യിരി​ക്കവെ, മറ്റു​ള്ള​വരെ അലോ​സര​പ്പെടുത്തു​ന്നത്‌ നമുക്ക് എങ്ങനെ ഒഴി​വാക്കാ​നാ​കും?

10 കുറ്റകൃത്യം കൊ​ടി​കു​ത്തിവാ​ഴുന്ന ഇക്കാലത്ത്‌ അ​നേക​രും അപ​രിചി​തരെ സംശ​യത്തോ​ടെ​യാണ്‌ കാ​ണു​ന്നത്‌. (2 തിമൊ. 3:1-5) അവരുടെ സംശയം വർധിപ്പി​ക്കുന്ന വിധത്തിൽ പെരു​മാറാ​തിരി​ക്കാൻ നാം ശ്ര​ദ്ധി​ക്കണം. ഉദാ​ഹരണ​ത്തിന്‌, ഒരു വീ​ട്ടി​ലേക്ക് കയ​റി​ച്ചെന്ന് നാം മുൻവാതി​ലിൽ മു​ട്ടി​വിളി​ക്കു​ന്നെന്നു കരുതുക. ആരും പ്രതി​കരി​ക്കു​ന്നി​ല്ലെങ്കിൽ ജന​ലിൽക്കൂടെ അകത്തേക്കു നോ​ക്കാ​നോ വീ​ട്ടുകാ​രെ തേടി പിന്നാ​മ്പു​റ​ത്തേക്കു ചെ​ല്ലാ​നോ പുരയ്‌ക്കു​ചു​റ്റും നട​ക്കാ​നോ ഒക്കെ നമുക്ക് തോ​ന്നി​യേക്കാം. പക്ഷേ, അങ്ങനെ ചെ​യ്യു​ന്നത്‌ വീ​ട്ടുകാ​രനെ അസ്വ​സ്ഥനാ​ക്കാ​നല്ലേ സാധ്യത? അയൽക്കാർ അതു കണ്ടാൽ എന്താ​യിരി​ക്കും ചി​ന്തി​ക്കുക? സുവി​ശേ​ഷവേല നാം സമ​ഗ്രമാ​യി നിർവഹി​ക്കണം എന്നത്‌ ശരി​യാണ്‌. (പ്രവൃ. 10:42) നമ്മുടെ പക്കലുള്ള ശു​ഭകര​മായ സന്ദേശം സക​ലരെ​യും അറി​യി​ക്കാൻ നാം അത്യു​ത്സാഹ​മുള്ളവ​രാണ്‌; നമ്മുടെ ആന്തരം ശു​ദ്ധവു​മാണ്‌. (റോമ. 1:14, 15) എങ്കിലും, സാക്ഷീ​കരി​ക്കുന്ന പ്ര​ദേശ​ത്തുള്ള ആളുകളെ അ​ലോ​സര​പ്പെടു​ത്താതി​രു​ന്നു​കൊണ്ട് നാം വിവേകം കാ​ണി​ക്കണം. അപ്പൊ​സ്‌തല​നായ പൗ​ലോസ്‌ ഇങ്ങനെ എഴുതി: “ഞങ്ങളുടെ ശു​ശ്രൂഷയ്‌ക്ക് ആക്ഷേപം വരാ​തിരി​ക്കാൻ ഒരു​തരത്തി​ലും ഞങ്ങൾ ഇടർച്ചയ്‌ക്കു കാര​ണമു​ണ്ടാക്കു​ന്നില്ല.” (2 കൊരി. 6:3) അതു​കൊണ്ട്, പ്ര​ദേശ​ത്തുള്ള ആളു​കളു​ടെ ഭവ​നത്തോ​ടും വസ്‌തു​വക​കളോ​ടും നമ്മൾ ആദരവ്‌ കാണി​ക്കു​മ്പോൾ നമ്മുടെ നല്ല പെ​രുമാ​റ്റം ചില​രെ​യെങ്കി​ലും സത്യ​ത്തി​ലേക്ക് ആകർഷി​ച്ചേക്കാം.—1 പത്രോസ്‌ 2:12 വായിക്കുക.

വീട്ടുകാരന്‍റെ വസ്‌തുവ​കക​ളെയും സ്വകാ​ര്യ​തയ്‌ക്കുള്ള അവകാ​ശ​ത്തെയും നമുക്ക് എല്ലായ്‌പോ​ഴും മാ​നി​ക്കാം (10-‍ാ‍ം ഖണ്ഡിക കാണുക)

ആളുകളെ സമീ​പി​ക്കാൻ ഏറ്റവും ഉചി​ത​മായ സമയം ഏതാണ്‌?

11. മറ്റുള്ളവർ നമ്മുടെ സമയത്തിന്‍റെ പ്രാ​ധാ​ന്യം തി​രിച്ച​റിഞ്ഞ് പരിഗണന കാണി​ക്കു​മ്പോൾ നാം അതു വില​മതി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

11 ക്രി​സ്‌ത്യാ​നി​കളെന്ന നിലയിൽ തിര​ക്കുപി​ടിച്ച ജീ​വിത​മാണ്‌ നമ്മു​ടേത്‌. ഉത്തര​വാദി​ത്വങ്ങ​ളെല്ലാം ചെയ്‌തുതീർക്കാ​നായി നാം മുൻഗണ​നകൾ നിശ്ച​യി​ക്കുക​യും ശ്ര​ദ്ധാപൂർവം ഒരു പ്രവർത്തന​പട്ടിക തയ്യാ​റാ​ക്കുക​യും ചെയ്യുന്നു. (എഫെ. 5:16; ഫിലി. 1:10) നമ്മുടെ പട്ടികയെ തകി​ടം​മറി​ക്കുന്ന എ​ന്തെങ്കി​ലും ഇടയ്‌ക്കു കയ​റിവ​ന്നാൽ അതു നമ്മെ അസ്വ​സ്ഥരാ​ക്കി​യേക്കാം. അതു​കൊ​ണ്ടു​തന്നെ നമ്മെ സന്ദർശി​ക്കുന്ന ആളുകൾ നമ്മുടെ സമയത്തിന്‍റെ പ്രാ​ധാ​ന്യം മനസ്സി​ലാ​ക്കുക​യും നമുക്ക് ഒരു​പാട്‌ സമയം ചെ​ലവ​ഴിക്കാ​നി​ല്ലെന്ന് തി​രി​ച്ചറി​ഞ്ഞു​കൊണ്ട് ന്യാ​യ​ബോധം കാണി​ക്കു​കയും ചെ​യ്യു​മ്പോൾ നാം അത്‌ തീർച്ചയാ​യും വില​മതി​ക്കാറുണ്ട്. അങ്ങ​നെ​യെങ്കിൽ സുവർണനി​യമം മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്, നാം സന്ദർശി​ക്കുന്ന ആളു​ക​ളോട്‌ നമുക്ക് എങ്ങനെ ആദ​രവോ​ടെ പെ​രുമാ​റാൻ കഴിയും?

12. നമ്മുടെ പ്ര​ദേ​ശത്ത്‌ ആളുകളെ സമീ​പി​ക്കാൻ ഏറ്റവും ഉചി​ത​മായ സമയം ഏതാ​ണെന്ന് നമുക്ക് എങ്ങനെ നിർണയി​ക്കാൻ കഴിയും?

12 വീ​ട്ടുകാ​രെ സമീ​പി​ക്കാൻ ഏറ്റവും പറ്റിയ സമയം ഏതാ​ണെന്ന് കണ്ടെത്താൻ നാം ശ്ര​മി​ക്കണം. നമ്മുടെ പ്ര​ദേ​ശത്ത്‌ സാധാ​രണ​യായി ആളുകൾ വീ​ട്ടിലു​ള്ളത്‌ എ​പ്പോഴാണ്‌? അവർ നമ്മെ സ്വീ​കരി​ക്കാൻ കൂടുതൽ മന​സ്സൊ​രുക്കം കാണി​ച്ചേക്കാ​വുന്ന സമയം ഏതാണ്‌? അതിന്‌ അനു​ഗുണ​മായി നമുക്ക് എങ്ങനെ നമ്മുടെ പട്ടി​ക​യിൽ പൊ​രുത്ത​പ്പെടു​ത്തൽ വരു​ത്താനാ​കു​മെന്ന് ആ​ലോചി​ക്കുക. ചില ദേ​ശങ്ങ​ളിൽ, ഉച്ച​തിരിഞ്ഞ് വെ​യിലാ​റുന്ന നേരത്തോ സായാ​ഹ്നത്തി​ലോ വീടു​തോ​റും പോ​കുന്ന​താണ്‌ ഏറ്റവും ഫല​പ്രദ​മെന്ന് കണ്ടി​രി​ക്കുന്നു. നിങ്ങൾ സാക്ഷീ​കരി​ക്കുന്ന പ്ര​ദേശ​ത്തും സാ​ഹച​ര്യം സമാ​നമാ​ണെ​ങ്കിൽ, ആ നേരത്ത്‌ കുറച്ചു സമയ​മെങ്കി​ലും വീടു​തോ​റു​മുള്ള വേല ചെ​യ്യുന്ന​തിന്‌ നിങ്ങൾക്ക് ക്രമീ​കരി​ക്കാൻ കഴി​യു​മോ? (1 കൊരിന്ത്യർ 10:24 വായിക്കുക.) പ്ര​ദേശ​ത്തുള്ള ആളു​കൾക്ക് ഏറ്റവും അനു​യോ​ജ്യ​മായ സമയത്ത്‌ ശു​ശ്രൂ​ഷയിൽ പങ്കു​പറ്റാ​നായി നാം ചെയ്യുന്ന ഏതൊരു ത്യാ​ഗ​ത്തെയും യഹോവ അനു​ഗ്രഹി​ക്കും എന്ന കാ​ര്യ​ത്തിൽ നമുക്ക് ഉറ​പ്പു​ണ്ടായി​രി​ക്കാനാ​കും.

13. വീട്ടു​കാ​രനോട്‌ നമുക്ക് എങ്ങനെ ആദരവ്‌ കാണി​ക്കാ​നാ​കും?

 13 നാം സം​സാരി​ക്കുന്ന വ്യ​ക്തി​യോട്‌ ആദരവ്‌ കാ​ണി​ക്കാൻ നാം ശ്ര​ദ്ധി​ക്കേണ്ട മ​റ്റെ​ന്തെങ്കി​ലുമു​ണ്ടോ? കേൾക്കുന്ന കാതുകൾ ക​ണ്ടെത്തു​മ്പോൾ നാം നല്ല സാക്ഷ്യം കൊ​ടു​ക്കുക​തന്നെ വേണം. എങ്കിലും അവർ നിങ്ങൾക്ക് സ്വാ​ഗതമ​രുളി എന്നു കരുതി ദീർഘ​നേരം അവിടെ ചെല​വഴി​ക്കരുത്‌. വീ​ട്ടുകാ​രൻ അയാൾക്ക് പ്ര​ധാന​പ്പെട്ട മറ്റെ​ന്തെങ്കി​ലും കാര്യ​ത്തി​നായി മാറ്റി​വെ​ച്ചിരി​ക്കുന്ന സമയ​മായി​രി​ക്കാം അത്‌. താൻ വളരെ തിര​ക്കി​ലാ​ണെന്ന് അദ്ദേഹം പറ​യു​ന്നെങ്കിൽ, ചു​രു​ക്കിപ്പ​റയാ​മെന്ന് അ​ദ്ദേഹ​ത്തോടു പറയാ​വു​ന്നതാണ്‌. പക്ഷേ, പറഞ്ഞ വാക്ക് നാം പാ​ലി​ക്കണം. (മത്താ. 5:37) സം​ഭാ​ഷണം അവ​സാ​നിപ്പി​ക്കു​മ്പോൾ വീണ്ടും കാണാൻ ഏതു സമയ​മായി​രി​ക്കും സൗക​ര്യ​പ്രദ​മെന്ന് അന്വേ​ഷി​ക്കു​ന്നത്‌ നല്ലതാണ്‌. ഇങ്ങനെ ചോ​ദിക്കു​ന്നത്‌ ഫലക​രമാ​ണെന്ന് ചില പ്ര​സാ​ധകർ കണ്ടി​രി​ക്കുന്നു: “നിങ്ങളെ വീണ്ടും വന്ന് കാണാൻ എനിക്ക് ആ​ഗ്രഹമുണ്ട്. വരു​ന്നതി​നുമുമ്പ് ഒന്നു വി​ളിച്ചിട്ട്, അല്ലെങ്കിൽ ഒരു മെസ്സേജ്‌ അയച്ചിട്ട് വരു​ന്നതാ​യിരി​ക്കും നല്ലത്‌, അല്ലേ?” പ്ര​ദേ​ശത്തെ ആളു​കളു​ടെ സൗക​ര്യത്തി​നനുസ​രിച്ച് നാം നമ്മുടെ പട്ടി​ക​യിൽ മാറ്റം വരു​ത്തു​മ്പോൾ, ‘ഞാൻ എന്‍റെ നന്മയല്ല, അനേകർ രക്ഷി​ക്കപ്പെ​ടേണ്ട​തിന്‌ അവരുടെ നന്മയാണ്‌ അന്വേ​ഷി​ക്കു​ന്നത്‌’ എന്നു പറഞ്ഞ പൗലോസിന്‍റെ മാതൃക നാം അനു​കരി​ക്കു​കയാ​യിരി​ക്കും.—1 കൊരി. 10:33.

ഞാൻ ആളുകളെ സമീ​പി​ക്കേണ്ടത്‌ എങ്ങനെയാണ്‌?

14-16. (എ) നമ്മുടെ സന്ദർശനോ​ദ്ദേ​ശ്യം വീ​ട്ടുകാ​രന്‌ വ്യ​ക്തമാ​ക്കി​ക്കൊ​ടു​ക്കേണ്ടത്‌ എന്തു​കൊണ്ട്? ദൃഷ്ടാന്തീകരിക്കുക. (ബി) ഏതു സമീ​പന​മാണ്‌ ഒരു സഞ്ചാ​ര​മേൽവിചാ​രകൻ ഫല​പ്രദ​മെന്നു ക​ണ്ടെത്തി​യത്‌?

14 ഒരു ദിവസം ഒരാൾ നമ്മെ ഫോണിൽ വി​ളിക്കു​ന്നു എന്ന് കരുതുക. പക്ഷേ വിളിച്ച ആളുടെ ശബ്ദം നമുക്ക് തിരി​ച്ചറി​യാൻ കഴി​യു​ന്നില്ല. അപരി​ചി​തനായ അയാൾ നമുക്ക് പ്രി​യ​പ്പെട്ട ഭക്ഷ്യ​വി​ഭവങ്ങൾ ഏതെ​ല്ലാ​മാ​ണെന്ന് ചോ​ദി​ക്കുന്നു. ‘ആരാണ്‌ അയാൾ?’ ‘എന്താണ്‌ അയാൾക്ക് വേണ്ടത്‌?’ എന്നൊ​ക്കെയാ​യിരി​ക്കും നാം ചി​ന്തിക്കു​ന്നത്‌. മര്യാ​ദ​യുടെ പുറത്ത്‌ അയാ​ളോട്‌ അല്‌പം സം​സാ​രി​ച്ചേക്കാ​മെങ്കി​ലും എത്രയും പെട്ടെന്ന് സം​ഭാ​ഷണം അവസാ​നി​പ്പിക്കാ​നാ​യിരി​ക്കും നമ്മുടെ ശ്രമം. അ​തേസ​മയം, വിളിച്ച വ്യക്തി ആദ്യം​തന്നെ സ്വയം പരി​ച​യപ്പെ​ടുത്തു​ന്നു​വെന്ന് കരുതുക. താൻ പോ​ഷ​കാഹാ​രരം​ഗത്ത്‌  പ്രവർത്തിച്ചുവരികയാണെന്നും സഹാ​യക​മായ ചില വിവരങ്ങൾ നമ്മോട്‌ പങ്കു​വെക്കാ​നു​ണ്ടെന്നും ദയാ​പു​രസ്സരം അയാൾ പറയുന്നു. ഇപ്പോൾ, കേൾക്കാൻ നാം കൂടുതൽ ചായ്‌വു കാ​ണി​ച്ചേക്കാം. എന്താ​യാ​ലും, മറ്റുള്ളവർ മര്യാ​ദപൂർവം നമ്മോട്‌ കാര്യങ്ങൾ തുറ​ന്നുപ​റയു​ന്നതാ​ണല്ലോ നമ്മൾ വില​മതി​ക്കു​ന്നത്‌. ശു​ശ്രൂ​ഷയിൽ കണ്ടു​മു​ട്ടുന്ന ആളു​കളോ​ടും അതേ മര്യാദ കാ​ണി​ക്കാൻ നമുക്ക് എങ്ങനെ കഴിയും?

15 പല പ്ര​ദേശ​ത്തും, നമ്മുടെ സന്ദർശ​നോ​ദ്ദേശം എന്താ​ണെന്ന് നാം വീ​ട്ടുകാ​രന്‌ വ്യക്ത​മാക്കി​ക്കൊടു​ക്കേണ്ട ആവ​ശ്യമുണ്ട്. വീ​ട്ടുകാ​രന്‌ അറി​യി​ല്ലാത്ത വളരെ മൂ​ല്യവ​ത്തായ വി​വരങ്ങ​ളാണ്‌ നമ്മുടെ കൈ​വശമു​ള്ളത്‌ എന്നത്‌ ശരി​യാണ്‌. പക്ഷേ, യാ​തൊ​രു പരി​ചയ​പ്പെടു​ത്തലും കൂടാതെ, പഠി​ച്ചു​വെ​ച്ചിരി​ക്കുന്ന ഒരു അവതരണം പിൻവ​രുന്ന​തു​പോലെ നാം നേരെ അങ്ങ് പറ​ഞ്ഞു​തുട​ങ്ങു​ന്നെങ്കിൽ വീ​ട്ടുകാ​രൻ അമ്പര​ന്നു​പോ​യേക്കാം: “നിങ്ങൾക്ക് ഈ ലോ​കത്തി​ലുള്ള ഏ​തെങ്കി​ലും പ്രശ്‌നം പരി​ഹരി​ക്കാ​നുള്ള ശക്തി​യു​ണ്ടെങ്കിൽ ആദ്യം ഏതാ​യിരി​ക്കും പരി​ഹരി​ക്കുക?” വീട്ടുകാരന്‍റെ വീക്ഷണം മനസ്സി​ലാ​ക്കാ​നും സം​ഭാ​ഷണം ബൈ​ബി​ളി​ലേക്ക് തി​രിക്കാ​നും ഉള്ള ലക്ഷ്യ​ത്തി​ലാണ്‌ അങ്ങനെ ചോ​ദിക്കു​ന്ന​തെന്ന് നമു​ക്കറി​യാം. പക്ഷേ, വീ​ട്ടുകാ​രൻ ചി​ല​പ്പോൾ അന്തം​വിട്ടു​നിൽക്കു​കയാ​യിരി​ക്കും: ‘ആരാണ്‌ ഇയാൾ? ഇയാൾ എന്തി​നാണ്‌ എന്നോട്‌ ഇങ്ങ​നെ​യൊക്കെ ചോ​ദിക്കു​ന്നത്‌? എന്താ​ണാ​വോ ഈ ഏർപ്പാട്‌?’ അതു​കൊണ്ട്, വീ​ട്ടുകാ​രൻ അന്ധാ​ളിച്ചു​പോ​കാ​തിരി​ക്കാൻ നാം ശ്രദ്ധ പു​ലർത്തണം. (ഫിലി. 2:3, 4) നമുക്ക് അത്‌ എങ്ങനെ ചെയ്യാൻ കഴിയും?

16 പിൻവ​രുന്ന സമീപനം ഫല​പ്രദ​മാ​ണെന്ന് ഒരു സഞ്ചാ​ര​മേൽവിചാ​രകൻ കണ്ടെ​ത്തിയി​രി​ക്കുന്നു. പരി​ചയ​പ്പെട്ട​ശേഷം വീ​ട്ടുകാ​രന്‌ സത്യം—അത്‌ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ നൽകി​ക്കൊണ്ട് അദ്ദേഹം ഇങ്ങനെ പറയും: “ഈ പ്ര​ദേ​ശത്ത്‌ എല്ലാ ആളു​കൾക്കും ഞങ്ങൾ ഇത്‌ കൊ​ടുത്തു​വരിക​യാണ്‌. പല ആളു​ക​ളും സാധാരണ ചോ​ദിക്കാ​റുള്ള ആറു ചോ​ദ്യ​ങ്ങൾ ഇതിൽ ചർച്ച ചെ​യ്യുന്നുണ്ട്. നി​ങ്ങൾക്കും ഒരു പ്രതി തരാൻ ഞാൻ ആ​ഗ്രഹി​ക്കുന്നു.” നമ്മൾ ചെന്നത്‌ എന്തി​നാ​ണെന്ന് വ്യക്ത​മായി​ക്കഴി​യു​മ്പോൾ, മിക്ക ആളു​കളു​ടെ​യും പരി​ഭ്രമം തെ​ല്ലൊന്ന് കുറ​യാ​റു​ണ്ടെന്ന് സ​ഹോ​ദരൻ പറയുന്നു. അങ്ങ​നെയാ​കു​മ്പോൾ ഒരു സം​ഭാ​ഷണം തുടങ്ങുക എളു​പ്പമാ​യിരി​ക്കും. തുടർന്ന് സഞ്ചാ​ര​മേൽവിചാ​രകൻ വീട്ടു​കാ​രനോട്‌ ഇങ്ങനെ ചോ​ദി​ക്കും: “ഇതിൽ ഏ​തെങ്കി​ലും ചോ​ദ്യ​ത്തെക്കു​റിച്ച് എപ്പോ​ഴെങ്കി​ലും നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടോ?” വീ​ട്ടുകാ​രൻ ഏ​തെങ്കി​ലും ഒരു ചോദ്യം തി​ര​ഞ്ഞെടു​ക്കു​ന്നെങ്കിൽ ലഘുലേഖ തുറന്ന് ആ ചോ​ദ്യ​ത്തിന്‌ ബൈബിൾ നൽകുന്ന ഉത്തരം ചർച്ച ചെയ്യും. ഇനി, പെ​ട്ടെ​ന്നൊരു ചോദ്യം കണ്ടെത്താൻ വീ​ട്ടുകാ​രന്‌ കഴി​യുന്നി​ല്ലെ​ങ്കിൽ, അദ്ദേഹത്തെ ബുദ്ധി​മു​ട്ടിക്കാ​തെ സഹോ​ദരൻതന്നെ ഒരു ചോദ്യം തി​രഞ്ഞെ​ടുത്ത്‌ ചർച്ച ചെയ്യും. ഇങ്ങനെ, സം​ഭാ​ഷണം ആരം​ഭിക്കു​ന്നതിന്‌ വ്യ​ത്യസ്‌ത വി​ധങ്ങളുണ്ട് എന്ന് നാം തിരി​ച്ചറി​യണം. ചില നാ​ടുക​ളിൽ, വന്ന കാര്യം പറ​യുന്ന​തിനു മുമ്പ് കു​റെക്കൂ​ടെ ആചാ​രമ​ര്യാ​ദകൾ പാ​ലി​ക്കാൻ വീ​ട്ടുകാ​രൻ പ്രതീ​ക്ഷി​ച്ചേ​ക്കാം. എന്താ​യിരു​ന്നാ​ലും മനസ്സിൽപ്പി​ടി​ക്കേണ്ട മു​ഖ്യസം​ഗതി, മറ്റുള്ളവർ തങ്ങളെ എങ്ങനെ സമീ​പിക്കാ​നാ​ണോ നമ്മുടെ പ്ര​ദേശ​ത്തുള്ള ആളുകൾ ആഗ്ര​ഹിക്കു​ന്നത്‌ അതിനനുസൃതമായി നമ്മുടെ അവ​തരണ​ങ്ങളിൽ ആവ​ശ്യ​മായ മാറ്റങ്ങൾ വരുത്തണം എന്നതാണ്‌.

ശുശ്രൂഷയിൽ സുവർണനി​യമം പാലി​ക്കു​ന്നതിൽ തുടരുക

17. സുവർണനി​യമം പിൻപറ്റാ​നാ​കുന്ന ഏതെല്ലാം വി​ധങ്ങളാണ്‌ ഈ ലേ​ഖന​ത്തിൽ നാം പരി​ചിന്തി​ച്ചത്‌?

17 അങ്ങ​നെ​യെങ്കിൽ, ശു​ശ്രൂഷ​യിലാ​യി​രിക്കെ സുവർണനി​യമ​ത്തിനു ചേർച്ച​യിൽ പ്ര​വർത്തി​ക്കാൻ കഴിയുന്ന എന്തെല്ലാം കാര്യ​ങ്ങളെ​ക്കുറി​ച്ചാണ്‌ നമ്മൾ പഠിച്ചത്‌? നാം ഓരോ വീട്ടു​കാ​രനെ​യും വ്യ​തി​രിക്ത വ്യ​ക്തിയാ​യി കാണുന്നു. വീട്ടുകാരന്‍റെ ഭവ​നത്തോ​ടും വസ്‌തു​വക​കളോ​ടും നാം ആദരവു കാട്ടുന്നു. ആളുകൾ വീട്ടിൽ കാ​ണുക​യും ശ്ര​ദ്ധി​ക്കാൻ ഏറെ മന​സ്സൊ​രുക്കം കാണി​ക്കു​കയും ചെയ്‌തേക്കാ​വുന്ന സമ​യങ്ങ​ളിൽ ശു​ശ്രൂ​ഷയിൽ ഏർപ്പെ​ടാൻ നാം നല്ല ശ്രമം ചെയ്യുന്നു. നമ്മുടെ പ്ര​ദേ​ശത്തെ ആളുകൾ ശ്ര​ദ്ധി​ക്കാൻ കൂടുതൽ ചായ്‌വു കാണി​ച്ചേക്കാ​വുന്ന ഒരു വിധത്തിൽ നാം നമ്മുടെ സന്ദേശം അവത​രി​പ്പിക്കു​ന്നു.

18. മറ്റുള്ളവർ നമ്മോട്‌ ഇട​പെ​ടാൻ നാം ആ​ഗ്രഹി​ക്കുന്ന വിധത്തിൽ നമ്മുടെ പ്ര​ദേശ​ത്തുള്ള ആളു​ക​ളോട്‌ ഇട​പെടു​ന്നത്‌ എന്തെല്ലാം പ്ര​യോ​ജന​ങ്ങളി​ലേക്ക് നയി​ക്കു​ന്നു?

18 മറ്റുള്ളവർ നമ്മോട്‌ ഇട​പെ​ടാൻ നാം ആ​ഗ്രഹി​ക്കുന്ന വിധത്തിൽ നമ്മുടെ പ്ര​ദേശ​ത്തുള്ള ആളു​ക​ളോട്‌ ഇട​പെടു​ന്നതു മു​ഖാ​ന്തരം അനവധി പ്ര​യോ​ജനങ്ങൾ ഉണ്ടാ​കു​ന്നു. ആളു​ക​ളോട്‌ ദയ​യോ​ടെയും പരി​ഗ​ണന​യോ​ടെയും പെരു​മാ​റുക​വഴി നാം നമ്മുടെ പ്രകാശം പര​ത്തുക​യാണ്‌, തി​രു​വെഴു​ത്തുത​ത്ത്വങ്ങ​ളുടെ മൂ​ല്യത്തിന്‌ മാറ്റ്‌ കൂ​ട്ടുക​യാണ്‌, സർവോ​പരി നമ്മുടെ സ്വർഗീ​യപി​താ​വിന്‌ മഹത്ത്വം കരേ​റ്റുക​യാണ്‌. (മത്താ. 5:16) നാം ആളുകളെ സമീ​പി​ക്കുന്ന വിധം അനേകരെ സത്യ​ത്തി​ലേക്ക് ആകർഷി​ച്ചേക്കാം. (1 തിമൊ. 4:16) നാം പ്ര​സംഗി​ക്കുന്ന ആളുകൾ രാ​ജ്യസ​ന്ദേശം സ്വീ​കരി​ച്ചാ​ലും ഇ​ല്ലെങ്കി​ലും ശുശ്രൂഷ നിർവഹി​ക്കാൻ നാം നമ്മുടെ പര​മാ​വധി ചെയ്യുന്നു എന്ന ചാരി​താർഥ്യം നമു​ക്കു​ണ്ടാ​യിരി​ക്കും. (2 തിമൊ. 4:5) “സുവി​ശേ​ഷത്തിൽ ഒരു പങ്കാ​ളി​യാ​കേണ്ട​തിന്നു ഞാൻ സകലവും സു​വി​ശേഷം നിമിത്തം ചെയ്യുന്നു” എന്ന് എഴുതിയ അപ്പൊ​സ്‌തല​നായ പൗ​ലോ​സിനെ നമുക്ക് ഓ​രോരു​ത്തർക്കും അനു​കരി​ക്കാം. (1 കൊരി. 9:23) ആ ലക്ഷ്യം മുൻനി​റുത്തി ശു​ശ്രൂ​ഷയിൽ എല്ലായ്‌പോ​ഴും നമുക്ക് സുവർണനി​യമം പാ​ലി​ക്കാം.