“ദൈവം കലക്കത്തിന്‍റെ ദൈവമല്ല, സമാധാനത്തിന്‍റെ ദൈവമ​ത്രേ.”—1 കൊരി. 14:33.

1, 2. (എ) ദൈവത്തിന്‍റെ ആദ്യസൃഷ്ടി ആരാ​യി​രുന്നു, യഹോവ അവനെ എങ്ങനെ ഉപ​യോ​ഗിച്ചു? (ബി) ദൂതസൃഷ്ടികൾ സംഘ​ടിത​രാ​ണെന്ന് എന്തു സൂചി​പ്പി​ക്കുന്നു?

പ്രപഞ്ചസ്രഷ്ടാവായ യഹോവ എല്ലാ കാ​ര്യങ്ങ​ളും സം​ഘടി​തമായ വി​ധത്തി​ലാണ്‌ ചെ​യ്യു​ന്നത്‌. അവന്‍റെ ആദ്യസൃഷ്ടി ഒരു ആത്മ​പു​ത്രനാ​യി​രുന്നു, അവന്‍റെ ഏകജാ​തപു​ത്രൻ. ദൈവത്തിന്‍റെ പ്രധാ​നവ​ക്താവാ​യതി​നാൽ അവനെ “വചനം” എന്നു വിളി​ച്ചി​രിക്കു​ന്നു. ഈ “വചനം” യ​ഹോ​വയെ യു​ഗയു​ഗാ​ന്തരങ്ങ​ളായി സേ​വി​ച്ചുവ​രിക​യാണ്‌. കാരണം ബൈബിൾ ഇങ്ങനെ പറയുന്നു: “ആദിയിൽ വചനം ഉണ്ടാ​യി​രുന്നു; വചനം ദൈ​വത്തോ​ടു​കൂടെ ആയി​രു​ന്നു.” കൂടാതെ ഇങ്ങ​നെ​യും പറഞ്ഞി​രി​ക്കുന്നു: “സകലവും അവൻ (വചനം) മു​ഖാ​ന്തരം ഉളവായി. അവ​നെക്കൂ​ടാതെ ഒന്നും ഉള​വായി​ട്ടില്ല.” 2,000-ത്തി​ലധി​കം വർഷങ്ങൾക്കു മുമ്പ് ദൈവം ഈ “വചന”ത്തെ ഭൂമി​യി​ലേക്ക് അയച്ചു. അവനാ​യി​രുന്നു പൂർണമനു​ഷ്യ​നായ യേശു​ക്രിസ്‌തു. ഭൂ​മി​യിലാ​യി​രിക്കെ അവൻ വിശ്വ​സ്‌തമാ​യി പിതാവിന്‍റെ ഇഷ്ടം ചെയ്‌തു.—യോഹ. 1:1-3, 14.

2 മനു​ഷ്യ​നായി ഭൂ​മി​യിൽ വരു​ന്നതി​നു മുമ്പ് ഈ ദൈവപു​ത്രൻ ഒരു വി​ശ്വസ്‌ത“ശില്‌പി”യായി വർത്തിച്ചു. (സദൃ. 8:30) അവ​നിലൂ​ടെ യഹോവ ദശല​ക്ഷക്കണ​ക്കിന്‌ മറ്റ്‌ ആത്മ​രൂപി​കളെ സ്വർഗ​ത്തിൽ സൃഷ്ടിച്ചു. (കൊലോ. 1:16) ആ ദൂത​ന്മാ​രെക്കു​റിച്ച് ബൈബിൾ ഒരിടത്ത്‌ ഇങ്ങനെ പറയുന്നു: “ആയി​രമാ​യിരം പേർ അവന്നു (യ​ഹോവയ്‌ക്ക്) ശു​ശ്രൂഷ​ചെയ്‌തു; പതി​നാ​യിരം പതി​നാ​യിരം പേർ അവന്‍റെ മുമ്പാകെ നിന്നു.” (ദാനീ. 7:10) ഈ അസംഖ്യം ആത്മസൃഷ്ടികളെ യ​ഹോവ​യുടെ സുസം​ഘ​ടിത​രായ ‘​സൈന്യ​ങ്ങൾ’ എന്നാണ്‌ വിളി​ച്ചി​രിക്കു​ന്നത്‌.—സങ്കീ. 103:21.

3. നക്ഷ​ത്രങ്ങളു​ടെ​യും ഗ്രഹ​ങ്ങളു​ടെ​യും എണ്ണ​ത്തെക്കു​റിച്ച് എന്തു പറ​യാനാ​കും, എങ്ങ​നെയാണ്‌ അവ ക്രമീ​കരി​ക്ക​പ്പെട്ടി​രിക്കു​ന്നത്‌?

 3 എണ്ണമറ്റ നക്ഷ​ത്രങ്ങ​ളും ഗ്ര​ഹങ്ങ​ളും അടങ്ങുന്ന ഭൗ​തി​കപ്ര​പഞ്ച​ത്തെക്കു​റിച്ച് എന്തു പറയാം? നക്ഷ​ത്രങ്ങ​ളെക്കു​റിച്ച് ഈ അടുത്ത കാലത്ത്‌ നടത്തിയ ഒരു പഠനം ടെക്‌സ​സിലെ ഹൂ​സ്റ്റണി​ലുള്ള ഒരു പത്രം റി​പ്പോർട്ടു ചെയ്യു​ക​യുണ്ടാ​യി. ശാസ്‌ത്ര​ജ്ഞന്മാ​രുടെ ഇ​പ്പോ​ഴത്തെ നിഗമനം അനു​സരിച്ച് പ്ര​പഞ്ച​ത്തിൽ “300 സെക്‌സ്റ്റി​ല്യൺ നക്ഷ​ത്രങ്ങ​ളുണ്ട്, എന്നു​വ​ച്ചാൽ മൂന്ന് കഴിഞ്ഞ് 23 പൂജ്യങ്ങൾ ഇടുന്ന അത്രയും! നേരത്തെ കണക്കാക്കിയിരുന്നതിന്‍റെ മൂന്നി​ര​ട്ടിയാണ്‌ ഇത്‌.” ഈ നക്ഷ​ത്ര​ങ്ങളെ താരാ​പം​ക്തിക​ളായി ചി​ട്ട​പ്പെടു​ത്തിയി​രി​ക്കുന്നു. ഓരോ താരാ​പം​ക്തിയി​ലും ശത​കോ​ടി​ക്കണക്കി​നോ സഹ​സ്രകോ​ടി​ക്കണക്കി​നോ നക്ഷ​ത്രങ്ങ​ളുണ്ട്. കൂടാതെ എണ്ണമറ്റ ഗ്ര​ഹങ്ങ​ളും. മിക്ക താരാ​പം​ക്തിക​ളും ക്ലസ്റ്ററു​കളാ​യും (സഞ്ചയങ്ങൾ) ക്ലസ്റ്ററുകൾ സൂ​പ്പർക്ലസ്റ്ററു​കളാ​യും ക്രമീ​കരി​ച്ചിരി​ക്കുന്നു.

4. ഭൂ​മിയി​ലുള്ള ദൈ​വദാ​സരും സം​ഘടി​തരാ​യിരി​ക്കു​മെന്ന് ന്യാ​യമാ​യും നിഗമനം ചെ​യ്യാവു​ന്നത്‌ എന്തു​കൊണ്ട്?

4 സ്വർഗത്തി​ലെ വിശ്വസ്‌തരായ ദൂത​ഗണ​ങ്ങളെ​യും ഈ പ്ര​പഞ്ച​ത്തെയും സുവ്യ​വസ്ഥി​തമാ​യി യഹോവ സംഘ​ടിപ്പി​ച്ചിരി​ക്കുന്നു. (യെശ. 40:26) അതു​കൊണ്ട് ഭൂ​മിയി​ലുള്ള തന്‍റെ ദാ​സരെ​യും യഹോവ സമാ​നമാ​യി സംഘ​ടിപ്പി​ക്കു​മെന്നു നിഗമനം ചെ​യ്യു​ന്നത്‌ ന്യാ​യയു​ക്തമാണ്‌. അവർ ക്രമീകൃതമായി പ്രവർത്തി​ക്കണ​മെന്ന് അവൻ ആ​ഗ്രഹി​ക്കുന്നു. അതു പ്ര​ധാന​മാണ്‌, കാരണം അവർക്ക് വള​രെയ​ധികം വേല നിർവഹി​ക്കാനുണ്ട്. പുരാ​തനനാ​ളി​ലെയും ഇന്ന​ത്തെ​യും യ​ഹോവ​യുടെ ആരാ​ധക​രുടെ വിശ്വസ്‌തസേവനത്തിന്‍റെ രേഖ അവൻ അവ​രോ​ടു കൂ​ടെ​യുണ്ടാ​യി​രുന്നു എന്ന​തി​നും “ദൈവം കലക്കത്തിന്‍റെ ദൈവമല്ല, സമാധാനത്തിന്‍റെ ദൈവ”മാണ്‌ എന്ന​തി​നും ശക്തമായ തെളിവ്‌ നൽകുന്നു.—1 കൊരിന്ത്യർ 14:33, 40 വായിക്കുക.

ദൈവത്തിന്‍റെ സം​ഘടി​തജനം, പുരാതനകാലത്ത്‌

5. ഭൂമി​യെ​ക്കുറി​ച്ചുള്ള ദൈ​വോ​ദ്ദേശം താത്‌കാ​ലിക​മായി തട​സ്സപ്പെ​ട്ടത്‌ എങ്ങനെ?

5 ആദ്യ​മനുഷ്യ​ജോ​ടിയെ സൃഷ്ടിച്ചപ്പോൾ യഹോവ അവ​രോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ സന്താ​നപു​ഷ്ടിയു​ള്ളവ​രായി പെരുകി ഭൂ​മി​യിൽ നിറഞ്ഞു അതിനെ അടക്കി സമു​ദ്ര​ത്തിലെ മത്സ്യ​ത്തി​ന്മേലും ആകാ​ശത്തി​ലെ പറ​വജാ​തി​യി​ന്മേലും സക​ലഭൂ​ചര​ജന്തു​വി​ന്മേലും വാ​ഴു​വിൻ.” (ഉല്‌പ. 1:28) മനു​ഷ്യകു​ടും​ബം ക്രമീകൃതമായ ഒരു വിധത്തിൽ പെരുകി നിറ​യണമാ​യി​രുന്നു. അങ്ങനെ ജനം പെരു​കുന്ന​തനുസ​രിച്ച് പറു​ദീ​സയും ഭൂമി​യി​ലെ​ങ്ങും വ്യാ​പിക്കേ​ണ്ടിയി​രുന്നു. ആദാമും ഹവ്വായും അനു​സരണ​ക്കേട്‌ കാ​ണിച്ച​പ്പോൾ ആ വ്യവസ്ഥാപിതക്രമീകരണത്തിന്‍റെ പൂർത്തീക​രണത്തിന്‌ താത്‌കാ​ലിക​മായി തടസ്സം നേരിട്ടു. (ഉല്‌പ. 3:1-6) അങ്ങനെ കാലം കടന്നു​പോ​കവെ, “ഭൂ​മി​യിൽ മനുഷ്യന്‍റെ ദുഷ്ടത വലി​യ​തെന്നും അവന്‍റെ ഹൃദയവിചാരങ്ങളുടെ നി​രൂ​പണ​മൊ​ക്കെയും എല്ലായ്‌പോ​ഴും ദോ​ഷമു​ള്ളത​ത്രേ എന്നും യഹോവ കണ്ടു.” ഭൂ​മിയി​ലെ അവസ്ഥ എങ്ങ​നെയു​ള്ളതാ​യിത്തീർന്നു? ‘ഭൂമി ദൈവത്തിന്‍റെ മുമ്പാകെ വഷളായി; ഭൂമി അതി​ക്രമം​കൊ​ണ്ടു നിറഞ്ഞു.’ അതിനാൽ ആഗോ​ളപ്ര​ളയത്തി​ലൂടെ ഭക്തി​കെ​ട്ടവരെ നശി​പ്പി​ക്കാൻ ദൈവം തീരു​മാ​നിച്ചു.—ഉല്‌പ. 6:5, 11-13, 17.

6, 7. (എ) നോ​ഹയ്‌ക്ക് യ​ഹോവ​യുടെ പ്രീതി ലഭിച്ചത്‌ എന്തു​കൊണ്ട്? (ലേഖ​നാരം​ഭത്തി​ലെ ചിത്രം കാണുക.) (ബി) നോഹയുടെ നാളിലെ ഭക്തികെട്ട ജനത്തിന്‌ എന്തു സം​ഭവി​ച്ചു?

6 എന്നി​രുന്നാ​ലും, “നോ​ഹെക്കു യ​ഹോവ​യുടെ കൃപ ലഭിച്ചു.” കാരണം, “നോഹ നീ​തിമാ​നും തന്‍റെ തല​മുറ​യിൽ നിഷ്‌കളങ്ക​നുമാ​യി​രുന്നു.” “നോഹ ദൈ​വത്തോ​ടു​കൂടെ നടന്ന”തു​കൊണ്ട് യഹോവ അവ​നോട്‌ വലി​യൊ​രു പെട്ടകം പണിയാൻ കല്‌പി​ച്ചു. (ഉല്‌പ. 6:8, 9, 14-16) മനു​ഷ്യ​നെയും മൃഗങ്ങളെയും പരി​രക്ഷി​ക്കുന്ന​തിന്‌ തികച്ചും അനു​യോ​ജ്യമാ​യി​രുന്നു അതിന്‍റെ രൂപഘടന. അനു​സര​ണപൂർവം, “യഹോവ തന്നോടു കല്‌പിച്ച​പ്രകാ​ര​മൊ​ക്കെയും നോഹ ചെയ്‌തു.” കുടുംബത്തിന്‍റെ സഹക​രണ​ത്തോടെ പെട്ടകത്തിന്‍റെ നിർമാ​ണം ക്രമീകൃതമായ വിധത്തിൽ അവൻ പൂർത്തി​യാക്കി. ജീ​വജാ​ലങ്ങളെ പെട്ട​കത്തി​നു​ള്ളിൽ കയറ്റി​ക്കഴി​ഞ്ഞ​പ്പോൾ “യഹോവ വാതിൽ അടെച്ചു.”—ഉല്‌പ. 7:5, 16.

7 ബി.സി. 2370-ൽ യഹോവ പ്രളയം വരു​ത്തിയ​പ്പോൾ “ഭൂ​മി​യിൽ ഉണ്ടാ​യി​രുന്ന സകല​ജീവ​ജാല​ങ്ങളും നശി​ച്ചു​പോയി.” പക്ഷേ, വിശ്വസ്‌തനായ നോ​ഹ​യെയും അവന്‍റെ കുടും​ബത്തെ​യും അവൻ പെ​ട്ടക​ത്തിൽ സം​രക്ഷി​ച്ചു. (ഉല്‌പ. 7:23) നോ​ഹ​യും ഭാ​ര്യ​യും അവന്‍റെ പു​ത്രന്മാ​രും പു​ത്രഭാ​ര്യമാ​രും അടങ്ങുന്ന ആ കുടുംബത്തിന്‍റെ സന്തതി​പര​മ്പരക​ളാണ്‌ ഇന്നു ഭൂ​മിയി​ലുള്ള ഓരോ മനു​ഷ്യ​നും. എന്നാൽ പെ​ട്ടകത്തിന്‌ വെളി​യി​ലായി​രുന്ന വിശ്വാ​സ​ഹീന​രായ സകല​മനു​ഷ്യ​രും നശിച്ചു, കാരണം “നീതി​പ്ര​സംഗി​യായ” നോ​ഹയു​ടെ വാക്കുകൾ അവർ ഗൗ​നി​ച്ചില്ല.—2 പത്രോ. 2:5.

നല്ല സംഘാ​ടന​ത്തിലൂ​ടെ ഈ എട്ട് പേർക്ക് പ്രളയത്തെ അതി​ജീവി​ക്കാ​നായി (6, 7 ഖണ്ഡികകൾ കാണുക)

8. വാഗ്‌ദത്ത​ദേശ​ത്തേക്കു കടക്കാൻ ദൈവം കൽപ്പിച്ച സമയത്ത്‌ ഇ​സ്രാ​യേലിൽ നല്ല സംഘാ​ടന​മുണ്ടാ​യി​രുന്നു എന്നതിന്‌ എന്തു തെ​ളിവുണ്ട്?

 8 പ്രളയം കഴിഞ്ഞ് 800-ലേറെ വർഷങ്ങൾക്കു ശേഷം ദൈവം ഇസ്രാ​യേ​ല്യരെ ഒരു ജന​തയാ​യി സം​ഘടി​പ്പിച്ചു. അവരുടെ ജീവിതത്തിന്‍റെ സമസ്‌തമേ​ഖലകളി​ലും സം​ഘാ​ടനം ദൃശ്യമായിരുന്നു, ആരാ​ധന​യുടെ കാ​ര്യ​ത്തിൽ വി​ശേഷി​ച്ചും. ഉദാ​ഹരണ​ത്തിന്‌, ആരാ​ധനാ​ക്രമീ​കര​ണങ്ങൾക്കായി ഒട്ടേറെ പു​രോഹി​തന്മാ​രെയും ലേ​വ്യ​രെയും നി​യോഗി​ച്ചി​രുന്നു. കൂടാതെ, ചില സ്‌ത്രീ​കളും ‘സമാഗമനകൂടാരത്തിന്‍റെ വാ​തില്‌ക്കൽ സേവ ചെയ്‌തു​വന്നു’ എന്നു തിരു​വെ​ഴുത്തു പറയുന്നു. (പുറ. 38:8) ഇ​സ്രാ​യേൽ ജന​ത്തോട്‌ കനാൻ ദേശം കൈ​വശമാ​ക്കാൻ ദൈവം കല്‌പി​ച്ചു. പക്ഷേ മി​ക്കവ​രും ഭയന്നു പിന്മാറി. അവി​ശ്വസ്‌തരാ​യി​ത്തീർന്ന ആ ജന​ത്തോട്‌ യഹോവ ഇങ്ങനെ പറഞ്ഞു: “യെ​ഫുന്ന​യുടെ മകൻ കാ​ലേ​ബും നൂന്‍റെ മകൻ യോ​ശു​വയും ഒഴികെ . . . ആരും ഞാൻ നിങ്ങളെ പാർപ്പി​ക്കു​മെന്നു സത്യം ചെയ്‌തി​ട്ടുള്ള ദേശത്തു കടക്കയില്ല.” വാഗ്‌ദത്ത​ദേശം ഒറ്റു​നോ​ക്കാൻ പോ​യവ​രിൽ യോ​ശു​വയും കാ​ലേ​ബും മാ​ത്രമാണ്‌ നല്ല വർത്തമാ​നം കൊ​ണ്ടു​വന്നത്‌. (സംഖ്യാ. 14:29, 30, 37, 38) ദൈവ​കല്‌പനയ​നുസ​രിച്ച് മോശ പിന്നീട്‌ യോ​ശു​വയെ തന്‍റെ പിൻഗാ​മിയാ​യി നി​യോ​ഗിച്ചു. (സംഖ്യാ. 27:18-23) ഇസ്രാ​യേ​ല്യരെ യോശുവ കനാ​നി​ലേക്കു നയി​ക്കുന്ന​തിനു തൊ​ട്ടു​മുമ്പ് യഹോവ ഇങ്ങനെ കല്‌പി​ച്ചു: “നിന്‍റെ ദൈവ​മായ യഹോവ നീ പോ​കു​ന്നേട​ത്തൊ​ക്കെയും നി​ന്നോ​ടുകൂ​ടെ ഉള്ള​തു​കൊണ്ടു ഉറപ്പും ധൈര്യ​വുമു​ള്ളവ​നായി​രിക്ക; ഭയ​പ്പെട​രുതു, ഭ്ര​മിക്ക​യും അരുത്‌.”—യോശു. 1:9.

9. യഹോ​വ​യെയും അവന്‍റെ ജന​ത്തെ​യും രാഹാബ്‌ എങ്ങനെ വീക്ഷിച്ചു?

9 യോശുവ പോ​യി​ട​ത്തൊ​ക്കെയും യ​ഹോവ​യാം ദൈവം അവന്‍റെ കൂ​ടെ​ത്തന്നെ​യുണ്ടാ​യി​രുന്നു. ബി.സി. 1473-ൽ ഇ​സ്രാ​യേല്യർ കനാ​ന്യ​നഗര​മായ യെരീ​ഹോയു​ടെ സമീപത്ത്‌ പാള​യമടി​ച്ച​പ്പോൾ എന്തു സം​ഭവി​ച്ചെന്നു നോക്കാം. യോശുവ രണ്ട് ഒറ്റു​കാ​രെ യെരീ​ഹോ​യി​ലേക്ക് അയച്ചു. അവർ അവിടെ രാഹാബ്‌ എന്ന വേ​ശ്യയു​ടെ വീ​ട്ടി​ലെത്തി. അ​പ്പോ​ഴേക്കും യെരീ​ഹോയി​ലെ രാജാവ്‌ ആ ഒറ്റു​കാ​രെ പി​ടികൂ​ടാൻ ആള​യച്ചി​രുന്നു. അത്‌ മന​സ്സിലാ​ക്കിയ രാഹാബ്‌ ഉടനെ ആ ഇ​സ്രാ​യേല്യ​പു​രുഷ​ന്മാരെ തന്‍റെ വീടിന്‍റെ മേൽത്ത​ട്ടിൽ ഒളി​പ്പി​ച്ചു. രാഹാബ്‌ ആ ഒറ്റു​കാ​രോടു പറഞ്ഞു: “യഹോവ ഈ ദേശം നിങ്ങൾക്കു തന്നി​രി​ക്കുന്നു; . . . നിങ്ങൾ മി​സ്രയീ​മിൽ നിന്നു പു​റ​പ്പെട്ടു​വരു​മ്പോൾ യഹോവ നിങ്ങൾക്കു​വേണ്ടി ചെ​ങ്കടലി​ലെ വെള്ളം വറ്റി​ച്ച​തും . . . രണ്ടു അ​മോര്യ​രാ​ജാക്ക​ന്മാ​രോടു ചെയ്‌ത​തും ഞങ്ങൾ കേട്ടു.” അവൾ ഇങ്ങ​നെ​യും പറഞ്ഞു: “നി​ങ്ങളു​ടെ ദൈവ​മായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തി​ലും താഴെ ഭൂ​മിയി​ലും ദൈവം ആകുന്നു.” (യോശു. 2:9-11)  രാഹാബ്‌ യ​ഹോവ​യുടെ അന്നത്തെ സംഘ​ടിത​ജനത്തെ പിന്തു​ണച്ച​തു​കൊണ്ട് ഇ​സ്രാ​യേല്യർ യെ​രീ​ഹോ കീഴ​ടക്കി​യ​പ്പോൾ ദൈവം അവ​ളു​ടെയും കുടുംബത്തിന്‍റെയും രക്ഷ ഉറപ്പാക്കി. (യോശു. 6:25) രാ​ഹാബിന്‌ വിശ്വാ​സ​മുണ്ടാ​യി​രുന്നു, യഹോ​വ​യോടു ഭക്ത്യാ​ദര​വുണ്ടാ​യി​രുന്നു, അവന്‍റെ ജനത്തെ അവൾ ആദരിച്ചു.

ഒന്നാം നൂ​റ്റാണ്ടി​ലെ സംഘടിതജനം

10. തന്‍റെ കാലത്തെ യഹൂ​ദമ​തനേ​താക്ക​ന്മാ​രോട്‌ യേശു എന്തു പറഞ്ഞു, എന്തു​കൊണ്ട്?

10 യോ​ശുവ​യുടെ നേതൃത്വത്തിൽ ഇ​സ്രാ​യേൽ ജനം നഗരങ്ങൾ ഒ​ന്നൊന്നാ​യി പി​ടിച്ച​ടക്കി കനാൻ ദേശത്ത്‌ വാസ​മുറ​പ്പിച്ചു. എന്നാൽ കാ​ലാന്ത​രത്തിൽ എന്തു സം​ഭവി​ച്ചു? തു​ടർന്നുള്ള നൂറ്റാ​ണ്ടു​കളി​ലുട​നീളം അവർ പല​യാവർത്തി ദൈ​വനി​യമങ്ങൾ ലം​ഘി​ച്ചു​കൊ​ണ്ടേയി​രുന്നു. യഹോവ തന്‍റെ പുത്രനെ ഭൂമി​യി​ലേക്ക് അയച്ച സമ​യമാ​യ​പ്പോ​ഴേക്കും, ദൈ​വത്തോ​ടും അവന്‍റെ പ്ര​വാ​ചകന്മാ​രോ​ടും ഉള്ള ആ ജനത്തിന്‍റെ അനു​സരണ​ക്കേട്‌ അസഹ​നീയ​മായി​ത്തീർന്നി​രുന്നു! അതു​കൊ​ണ്ടാണ്‌ ‘പ്രവാ​ചക​ന്മാരെ കൊ​ല്ലു​ന്നവളേ’ എന്ന് യേശു യെരു​ശ​ലേമി​നെ വി​ളി​ച്ചത്‌. (മത്തായി 23:37, 38 വായിക്കുക.) അവി​ശ്വസ്‌തതനി​മിത്തം ദൈവം യഹൂ​ദമത​നേതാക്ക​ന്മാരെ തള്ളി​ക്ക​ളഞ്ഞു. അതു​കൊണ്ട് യേശു അവ​രോട്‌ ഇങ്ങനെ പറഞ്ഞു: “​ദൈവരാ​ജ്യം നിങ്ങ​ളിൽനിന്ന് എടുത്ത്‌ അതിന്‍റെ ഫലം പുറ​പ്പെടു​വി​ക്കുന്ന ഒരു ജന​തയ്‌ക്കു കൊ​ടു​ക്കു​മെന്നു ഞാൻ നി​ങ്ങളോ​ടു പറയുന്നു.”—മത്താ. 21:43.

11, 12. (എ) ഒന്നാം നൂ​റ്റാ​ണ്ടിൽ യഹോവ യഹൂ​ദ​ജനത​യിൽനിന്ന് മറ്റൊരു സംഘ​ടന​യി​ലേക്ക് തന്‍റെ അം​ഗീകാ​രം മാ​റ്റി​യെന്ന് എന്തു തെളി​യി​ക്കുന്നു? (ബി) ഈ പുതിയ സം​ഘടന​യിൽ ആരെല്ലാം ഉൾപ്പെട്ടി​രുന്നു?

11 അവി​ശ്വസ്‌ത​രായ ഇ​സ്രാ​യേൽ ജനതയെ ഒന്നാം നൂ​റ്റാ​ണ്ടോടെ യഹോവ തള്ളി​ക്ക​ളഞ്ഞു. അതോടെ വിശ്വസ്‌തദാ​സന്മാ​രുടെ ഒരു സംഘടന യ​ഹോവയ്‌ക്ക് ഭൂ​മി​യിൽ ഇല്ലാ​താ​യോ? അങ്ങനെയല്ല. യേശു​ക്രിസ്‌തുവി​ലും അവന്‍റെ പഠി​പ്പി​ക്കലി​ലും അടി​സ്ഥാ​നപ്പെട്ട കർമോ​ത്സുക​മായ പു​തി​യൊരു സംഘ​ടനയു​ടെ​മേൽ യഹോവ തന്‍റെ അനു​ഗ്രഹം ചൊ​രി​യാൻ തുടങ്ങി. എ.ഡി. 33-ലെ പെ​ന്തെ​ക്കൊസ്‌ത്‌ ദിവ​സമാ​യിരു​ന്നു ഇതിന്‍റെ തുടക്കം. അന്ന് ഏകദേശം 120 ക്രി​സ്‌തു​ശിഷ്യ​ന്മാർ യെരു​ശ​ലേമി​ലെ ഒരു സ്ഥലത്ത്‌ ഒരു​മി​ച്ചുകൂടി​യിരി​ക്കുക​യായി​രുന്നു. അപ്പോൾ, “പെട്ടെന്ന് ആകാ​ശത്തു​നിന്നു കാറ്റിന്‍റെ ഇര​മ്പൽപോലെ ഒരു ശബ്ദ​മുണ്ടാ​യി; അവർ ഇരുന്ന വീട്‌ ശബ്ദമു​ഖരി​തമാ​യി.” തുടർന്ന്, “തീനാ​ളങ്ങൾപോ​ലുള്ള നാവുകൾ അവർക്കു ദൃശ്യമായി. പിന്നെ അവ വേർതി​രിഞ്ഞ് ഓ​രോ​ന്നും ഓ​രോ​രുത്ത​രു​ടെയും​മേൽ വന്നു​നി​ന്നു. അവർ എല്ലാ​വ​രും പരി​ശു​ദ്ധാത്മാവ്‌ നി​റഞ്ഞവ​രായി, ആത്മാവ്‌ ഉച്ച​രി​ക്കാൻ പ്രാ​പ്‌തി നൽകി​യത​നുസ​രിച്ച് വ്യ​ത്യസ്‌ത ഭാ​ഷക​ളിൽ സം​സാ​രിക്കാൻതു​ടങ്ങി.” (പ്രവൃ. 2:1-4) അതീ​വവിസ്‌മയക​രമായ ഈ സംഭവം, യേശുവിന്‍റെ ശിഷ്യ​ന്മാ​രട​ങ്ങുന്ന ഈ പുതിയ സംഘ​ടനയു​ടെ​മേൽ യ​ഹോവ​യുടെ അംഗീകാരമുണ്ടെന്നതിന്‍റെ അനി​ഷേധ്യ​മായ തെളി​വു​നൽകി.

12 ആ​വേശം​നിറഞ്ഞ ആ ദിവസം “ഏകദേശം മൂവാ​യിരം​പേർകൂടെ” ക്രി​സ്‌തു​ശിഷ്യ​ന്മാ​രായി ഈ പുതിയ സംഘ​ടന​യി​ലേക്കു ചേർന്നു. “രക്ഷി​ക്കപ്പെ​ടുന്ന​വരെ യഹോവ ദി​നന്തോ​റും അവ​രോ​ടു ചേർത്തു​കൊ​ണ്ടി​രുന്നു” എന്നു ബൈബിൾ പറയുന്നു. (പ്രവൃ. 2:41, 47) ഒന്നാം നൂ​റ്റാണ്ടി​ലെ ആ സുവി​ശേ​ഷകരു​ടെ വേല വളരെ ഫല​പ്രദമാ​യി​രുന്നു. “​ദൈവവ​ചനം അധി​കമ​ധികം പ്രച​രി​ക്കുക​യും ശിഷ്യ​ന്മാ​രുടെ എണ്ണം യെരു​ശ​ലേമിൽ വളരെ വർധി​ക്കു​കയും ചെയ്‌തു​കൊണ്ടി​രുന്നു” എന്ന് വിവരണം പറയുന്നു. “പു​രോഹി​തന്മാരി​ലും വള​രെ​പ്പേർ” വി​ശ്വാ​സം സ്വീ​കരിക്കു​കയു​ണ്ടായി. (പ്രവൃ. 6:7) അങ്ങനെ ഈ പുതിയ സം​ഘടന​യിലെ അംഗങ്ങൾ ഘോഷിച്ച സത്യം, ആത്മാർഥ​തയുള്ള ഒട്ടേ​റെ​യാളു​കൾ കൈക്കൊ​ണ്ടു. പിന്നീട്‌, ക്രിസ്‌തീ​യസ​ഭയി​ലേക്ക് യഹോവ ‘വിജാ​തീ​യരെ​യും’ കൂട്ടി​ച്ചേർത്തു​തുട​ങ്ങിയ​പ്പോൾ ദി​വ്യപി​ന്തുണ വീണ്ടും ദൃശ്യമായി.—പ്രവൃത്തികൾ 10:44-46 വായിക്കുക.

13. ദൈവത്തിന്‍റെ പുതിയ സം​ഘടന​യുടെ നി​യോ​ഗം എന്താ​യി​രുന്നു?

13 തങ്ങൾക്ക് ദൈവം തന്നി​രി​ക്കുന്ന നി​യോ​ഗം എന്താണ്‌ എന്ന കാ​ര്യ​ത്തിൽ ക്രി​സ്‌തു​ശിഷ്യർക്ക് യാ​തൊ​രു സംശ​യവു​മില്ലാ​യി​രുന്നു. കാരണം, യേ​ശു​തന്നെ അവർക്കൊ​രു മാതൃകവെച്ചിരുന്നു. തന്‍റെ സ്‌നാന​ശേഷം ഉടൻതന്നെ അവൻ “സ്വർഗരാ​ജ്യ”ത്തെ​ക്കുറി​ച്ചു പ്ര​സംഗി​ക്കാൻ തുടങ്ങി. (മത്താ. 4:17) അതേ വേല ചെയ്യാൻ അവൻ തന്‍റെ ശി​ഷ്യന്മാ​രെ പഠി​പ്പി​ച്ചു. യേശു അവ​രോ​ടു പറഞ്ഞു: “നിങ്ങൾ യെരു​ശ​ലേമി​ലും യെ​ഹൂദ്യ​യിൽ എല്ലാ​യി​ടത്തും ശമ​ര്യയി​ലും ഭൂ​മിയു​ടെ അറ്റം​വ​രെയും എനിക്കു സാക്ഷികൾ ആയി​രി​ക്കും.” (പ്രവൃ. 1:8) അതെ, ക്രിസ്‌തുവിന്‍റെ ആ ആദ്യ​കാലശി​ഷ്യന്മാർക്ക് തങ്ങളെ സംബന്ധിച്ച ദൈ​വോ​ദ്ദേശം എന്താ​ണെന്ന് നന്നായി അറി​യാമാ​യി​രുന്നു. ഉദാ​ഹരണ​ത്തിന്‌, പിസി​ദ്യ​യിലെ അ​ന്ത്യൊ​ക്യ​യിൽവെച്ച്  യഹൂദന്മാരായ എതി​രാളി​ക​ളോട്‌ പൗ​ലോ​സും ബർന്നബാ​സും ധൈ​ര്യപൂർവം ഇങ്ങനെ പറഞ്ഞു: “​ദൈവവ​ചനം ആദ്യം നി​ങ്ങളോ​ടു പ്ര​സംഗി​ക്കുക ആവശ്യ​മാ​യിരു​ന്നു; എന്നാൽ നിങ്ങൾ അതു തള്ളി​ക്ക​ളഞ്ഞ് നി​ത്യജീ​വനു യോ​ഗ്യര​ല്ലെന്നു സ്വയം വിധി​ച്ചി​രിക്കു​ന്നതി​നാൽ ഇതാ, ഞങ്ങൾ വിജാ​തീ​യരി​ലേക്കു തി​രിയു​ന്നു. ‘ഭൂ​മിയു​ടെ അറ്റ​ത്തോ​ളം നീ ഒരു രക്ഷ ആയി​രി​ക്കേണ്ടതിന്‌ ഞാൻ നിന്നെ വിജാ​തീ​യർക്ക് ഒരു വെളി​ച്ചമാ​ക്കി​വെച്ചി​രി​ക്കുന്നു’ എന്നു പറ​ഞ്ഞതി​ലൂടെ യഹോവ ഞങ്ങൾക്ക് ഒരു കൽപ്പന നൽകി​യി​രിക്കു​ന്നു.” (പ്രവൃ. 13:14, 45-47) ഒന്നാം നൂറ്റാ​ണ്ടു​മുതൽ ദൈവത്തിന്‍റെ സം​ഘടന​യുടെ ഭൗ​മിക​ഭാഗം മനുഷ്യവർഗത്തിന്‍റെ രക്ഷയ്‌ക്കാ​യി ദൈവം ചെയ്‌തി​രി​ക്കുന്ന കരു​ത​ലി​നെക്കു​റിച്ച് പ്ര​സി​ദ്ധമാ​ക്കി​ക്കൊണ്ടി​രി​ക്കുക​യാണ്‌.

ദൈവജനം രക്ഷപ്പെടുന്നു

14. ഒന്നാം നൂ​റ്റാ​ണ്ടിൽ, യെരു​ശ​ലേമിന്‌ എന്തു സം​ഭവി​ച്ചു, പക്ഷേ ആർ രക്ഷപ്പെട്ടു?

14 ഭൂ​രി​പക്ഷം യഹൂ​ദന്മാ​രും സുവാർത്ത സ്വീ​കരി​ച്ചില്ല. അത്‌ അവ​രു​ടെമേൽ ദുരന്തം വിളി​ച്ചു​വരു​ത്തി. യേശു തന്‍റെ ശി​ഷ്യന്മാർക്ക് ഇങ്ങനെ മു​ന്നറി​യിപ്പു നൽകി​യി​രുന്നു: “​സൈന്യ​ങ്ങൾ യെരു​ശ​ലേമി​നു ചുറ്റും പാള​യമടി​ച്ചി​രിക്കു​ന്നതു കാ​ണു​മ്പോൾ അവളുടെ ശൂ​ന്യമാ​ക്കൽ അടു​ത്തി​രിക്കു​ന്നു എന്ന് അറി​ഞ്ഞു​കൊള്ളു​വിൻ. അപ്പോൾ യെഹൂ​ദ്യ​യിലു​ള്ളവർ മല​കളി​ലേക്ക് ഓടി​പ്പോ​കട്ടെ. യെ​രു​ശലേ​മിലു​ള്ളവർ പുറ​പ്പെട്ടു​പോ​കട്ടെ; നാട്ടിൻപു​റങ്ങ​ളിലു​ള്ളവർ അവളിൽ കടക്കു​കയു​മരുത്‌.” (ലൂക്കോ. 21:20, 21) യേശു പറഞ്ഞ​തു​പോ​ലെതന്നെ സം​ഭവി​ച്ചു. ഒരു യഹൂ​ദവി​പ്ലവ​ത്തെത്തു​ടർന്ന് എ.ഡി. 66-ൽ സെസ്റ്റ്യസ്‌ ഗാലസിന്‍റെ നേതൃത്വത്തിലുള്ള റോമൻ സൈന്യം യെരു​ശ​ലേമി​നെ വളഞ്ഞു. പക്ഷേ, ആ സൈന്യം പെട്ടെന്ന് പിൻവാ​ങ്ങി. അത്‌ യേശുവിന്‍റെ അനു​ഗാ​മികൾക്ക് യെരു​ശ​ലേമും യെ​ഹൂദ്യ​യും വിട്ടു​പോ​കാ​നുള്ള അവസരം നൽകി. ചരി​ത്ര​കാര​നായ യൂ​സേബി​യസ്‌ പറയു​ന്നത​നുസ​രിച്ച്, ഒ​ട്ടേറെ​പ്പേർ യോർദാൻ നദി കടന്ന് പെരിയ പ്ര​ദേശ​ത്തുള്ള പെ​ല്ലയി​ലേക്കു പലായനം ചെയ്‌തു. എന്നാൽ എ.ഡി. 70-ൽ ജനറൽ ടൈറ്റസിന്‍റെ നേതൃത്വത്തിലുള്ള റോമൻ സൈന്യം തി​രിച്ചു​വന്ന് യെരു​ശ​ലേമി​നെ തകർത്തു​തരി​പ്പണ​മാക്കി. എന്നാൽ, വിശ്വസ്‌തരായ ക്രിസ്‌ത്യാ​നി​കൾ യേശുവിന്‍റെ മു​ന്നറി​യിപ്പ് അനു​സരി​ച്ചതി​നാൽ രക്ഷപ്പെട്ടു.

15. ഏതെല്ലാം പ്രാ​തി​കൂ​ല്യങ്ങ​ളിന്മ​ധ്യേ​യാണ്‌ ക്രിസ്‌ത്യാ​നി​ത്വം തഴച്ചു​വളർന്നത്‌?

15 ഒന്നാം നൂ​റ്റാണ്ടി​ലെ ക്രി​സ്‌തു​ശിഷ്യർക്ക് ദു​രിത​ങ്ങളും പീ​ഡന​വും വിശ്വാസത്തിന്‍റെ മറ്റു പലവിധ പരി​ശോ​ധനക​ളും ഉണ്ടാ​യി​രു​ന്നെങ്കി​ലും ക്രിസ്‌ത്യാ​നി​ത്വം തഴ​ച്ചുവ​ളർന്നു. (പ്രവൃ. 11:19-21; 19:1, 19, 20) യ​ഹോവ​യുടെ അംഗീ​കാ​രവും അനു​ഗ്ര​ഹവും ഉണ്ടാ​യിരു​ന്നതി​നാൽ ആ ആദ്യകാല ക്രിസ്‌ത്യാ​നി​കൾ ആത്മീ​യമാ​യി അഭിവൃദ്ധിപ്പെട്ടു.—സദൃ. 10:22.

16. ആത്മീയാഭിവൃദ്ധിക്ക് ഓരോ ക്രിസ്‌ത്യാ​നി​യും എന്തു ചെ​യ്യേണ്ടി​യിരു​ന്നു?

16 ആത്മീ​യ​മായ അഭ്യു​ന്ന​തിക്ക് അന്നുള്ള ഓരോ ക്രിസ്‌ത്യാ​നി​യും സ്വയം ശ്ര​മി​ക്കേണ്ട​തുണ്ടാ​യി​രുന്നു. തിരു​വെഴു​ത്തുക​ളുടെ ആഴമായ പഠനം, ആരാ​ധനയ്‌ക്കാ​യുള്ള ക്രമമായ കൂടി​വര​വുകൾ, രാജ്യ​ഘോ​ഷണവേ​ലയിൽ തീക്ഷ്ണത​യോ​ടെയുള്ള പങ്കുപറ്റൽ എന്നിവ അനി​വാര്യ​മായി​രുന്നു. അത്തരം പ്ര​വർത്ത​നങ്ങൾ അന്നത്തെ ദൈവജനത്തിന്‍റെ ആത്മീ​യക്ഷേ​മത്തി​നും ഐ​ക്യത്തി​നും ഉതകി. ഇന്നും അത്‌ സത്യ​മാണ്‌. സുസം​ഘടി​തമായി​രുന്ന ആ ആദ്യ​കാല​സഭക​ളിൽ സഹവ​സിച്ചി​രു​ന്നവർ, മന​സ്സൊ​രുക്ക​വും സഹാ​യ​മനഃ​സ്ഥിതി​യും ഉള്ള മേൽവി​ചാര​കന്മാ​രു​ടെയും ശു​ശ്രൂഷാ​ദാ​സന്മാ​രു​ടെയും കഠി​നാധ്വാ​ന​ത്തിൽനിന്ന് വളരെ പ്ര​യോ​ജനം നേടി​യി​രുന്നു. (ഫിലി. 1:1; 1 പത്രോ. 5:1-4) പൗ​ലോ​സി​നെ​പ്പോലെ സഞ്ചാ​രവേ​ലയിൽ ഏർപ്പെട്ടി​രുന്ന മൂ​പ്പന്മാ​രുടെ സന്ദർശ​നങ്ങൾ സഭകൾക്ക് ആത്മീ​യമാ​യി എ​ത്രമാ​ത്രം ഉണർവു പകർന്നിട്ടു​ണ്ടാ​കണം! (പ്രവൃ. 15:36, 40, 41) ഒന്നാം നൂറ്റാ​ണ്ടി​ലെ​യും നമ്മു​ടെ​യും ആരാ​ധനാ​ക്രമീക​രണങ്ങൾ തമ്മിലുള്ള സമാ​ന​തകൾ എത്ര​യധി​കമാണ്‌! അന്നും ഇന്നും, യഹോവ തന്‍റെ ദാ​സന്മാ​രെ സം​ഘടി​തരാ​ക്കി​യതിൽ നാം നന്ദി​യുള്ള​വരല്ലേ? *

17. അടുത്ത ലേ​ഖന​ത്തിൽ എന്തു ചിന്തി​ക്കു​ന്നതാ​യിരി​ക്കും?

17 ഈ അന്ത്യ​നാ​ളുക​ളിൽ സാത്താന്‍റെ ലോകം അതിന്‍റെ അന്ത്യ​ത്തോട്‌ അടുക്കവെ, യ​ഹോവ​യുടെ സാർവ​ത്രി​കസം​ഘടന​യുടെ ഭൗ​മിക​ഭാഗം മു​മ്പെന്ന​ത്തെക്കാ​ളും വേഗത്തിൽ മു​ന്നോട്ട് പൊയ്‌ക്കൊണ്ടി​രി​ക്കുക​യാണ്‌. നിങ്ങൾ അതി​നോ​ടൊ​പ്പം മു​ന്നേറു​ന്നു​ണ്ടോ? നിങ്ങൾ ആത്മീ​യപു​രോ​ഗതി വരു​ത്തി​ക്കൊണ്ടി​രി​ക്കുന്നു​ണ്ടോ? അത്‌ എങ്ങനെ ചെയ്യാൻ കഴി​യു​മെന്ന് അടുത്ത ലേഖനം വിശ​ദീ​കരി​ക്കും.

^ ഖ. 16 2002 ജൂലൈ 15 ലക്കം വീക്ഷാഗോപുര​ത്തിലെ, “ക്രിസ്‌ത്യാ​നി​കൾ ആത്മാ​വി​ലും സത്യ​ത്തി​ലും ആരാ​ധി​ക്കുന്നു,” “അവർ സത്യത്തിൽ തുടർന്നു നടക്കുന്നു” എന്നീ ലേഖനങ്ങൾ കാണുക. ദൈവത്തിന്‍റെ സം​ഘടന​യുടെ ഇന്നത്തെ ഭൗമി​കഭാ​ഗ​ത്തെക്കു​റിച്ച് വി​ശദമാ​യി അറിയാൻ ഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം കാണുക.