വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 മെയ് 

 ചരിത്രസ്‌മൃതികൾ

‘കൊയ്‌ത്തു​വേല ഇനിയും വള​രെയുണ്ട്’

ജോർജ്‌ യങ്‌ 1923 മാർച്ചിൽ റിയോ ഡി ജനീ​റോ​യിൽ എത്തി

‘കൊയ്‌ത്തു​വേല ഇനിയും വള​രെയുണ്ട്’

വർഷം 1923. സാവോ പൗ​ലോ​യിലെ സംഗീത-നാടക പ്ര​ദർശ​നശാല തിങ്ങി​നിറ​ഞ്ഞിരി​ക്കുന്നു. ജോർജ്‌ യങ്ങിന്‍റെ ഉറച്ച ശബ്ദം നിങ്ങൾക്ക് കേൾക്കാൻ കഴി​യുന്നു​ണ്ടോ? അദ്ദേഹത്തിന്‍റെ പ്ര​സംഗ​ത്തിലെ ഓരോ വാ​ചക​വും പോർച്ചു​ഗീസ്‌ ഭാ​ഷയി​ലേക്കു മൊ​ഴി​മാറ്റം ചെയ്യ​പ്പെ​ടുന്നുണ്ട്. സന്നി​ഹിതരാ​യിരി​ക്കുന്ന 585 പേരും കാ​തു​കൂർപ്പിച്ചി​രി​ക്കുക​യാണ്‌! പോർച്ചു​ഗീസ്‌ ഭാ​ഷയി​ലുള്ള ബൈ​ബിൾവാക്യ​ങ്ങൾ ഒരു പ്രൊജക്‌ടറിന്‍റെ സഹാ​യ​ത്തോടെ സ്‌ക്രീ​നിൽ പ്രദർശി​പ്പിക്കു​ന്നു​മുണ്ട്. പ്രസംഗത്തിന്‍റെ പാ​രമ്യ​ത്തിൽ, ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല (മല​യാള​ത്തിൽ ലഭ്യമല്ല) എന്ന ചെറുപുസ്‌തകത്തിന്‍റെ നൂറു കോ​പ്പി​കൾ വിതരണം ചെ​യ്യ​പ്പെട്ടു; ഇംഗ്ലീഷ്‌, ജർമൻ, ഇറ്റാ​ലി​യൻ ഭാ​ഷകളി​ലുള്ള കോ​പ്പി​കളും ഉണ്ടാ​യി​രുന്നു. പ്രസംഗം ഒരു വൻവി​ജയ​മായി! വാർത്ത നാ​ടെ​ങ്ങും പരന്നു. രണ്ട് സാ​യാഹ്ന​ങ്ങൾക്കു ശേഷം അതേ ശാലയിൽ മറ്റൊരു പ്രസം​ഗ​ത്തിനാ​യി വേദി​യൊരു​ങ്ങി, ആളുകൾ തി​ങ്ങിനി​റഞ്ഞു. ആകട്ടെ, ഈ സംഭ​വങ്ങ​ളി​ലേക്ക് വഴി​തെളി​ച്ചത്‌ എന്താണ്‌?

1867-ൽ സാറാ ബെ​ല്ലോ​ണാ ഫെർഗ്യൂ​സൺ എന്നൊരു വനി​ത​യും കു​ടും​ബവും ഐക്യ​നാ​ടുക​ളിൽനിന്ന് ബ്രസീ​ലി​ലേക്ക് കു​ടി​യേറി. 1899-ൽ സാ​റായ്‌ക്ക് താൻ സത്യം ക​ണ്ടെത്തി​യെന്നു മന​സ്സിലാ​യി. സാ​റായു​ടെ ഇളയ സ​ഹോ​ദരൻ ഐക്യ​നാ​ടുക​ളിൽനിന്നു കൊ​ണ്ടു​വന്ന ചില ബൈബിൾപ്രസി​ദ്ധീക​രണങ്ങൾ വാ​യിച്ച​തോ​ടെയാ​യി​രുന്നു അത്‌. ഒരു വാ​യനാ​കു​തുകി​യായ സാറാ ഇംഗ്ലീഷ്‌ വീക്ഷാഗോപുരത്തിന്‍റെ വരി​ക്കാ​രിയാ​യി. ബൈബിളിന്‍റെ സ​ന്ദേശ​ത്തിൽ ആവേ​ശഭ​രിത​യായ സാറാ സി. റ്റി. റസ്സൽ സ​ഹോദ​രന്‌ ഒരു ക​ത്തെഴു​തി; “എത്തി​പ്പെടാ​നാവാ​ത്തത്ര അക​ലത്തി​ലല്ല ആരും എന്നതിന്‍റെ ജീ​വി​ക്കുന്ന തെ​ളിവാണ്‌” താൻ എന്ന് സാറാ ആ കത്തിൽ എഴു​തുക​യുണ്ടാ​യി.

ജീവിച്ചിരിക്കുന്നവർക്ക് മരിച്ചവരുമായി സംസാരിക്കാനാകുമോ? (പോർച്ചു​ഗീസ്‌)

ബൈബിൾസത്യം പങ്കു​വെ​ക്കുന്ന​തിൽ സാറാ ഫെർഗ്യൂ​സൺ തന്‍റെ പര​മാ​വധി പ്ര​വർത്തി​ച്ചു. എങ്കിലും, തന്നെയും കുടും​ബത്തെ​യും ബ്ര​സീലി​ലുള്ള സത്യസ്‌നേഹി​കളായ മറ്റ്‌ ആളു​ക​ളെയും തുടർന്നു സഹാ​യി​ക്കാൻ ആരാ​ണുണ്ടാ​കുക എന്ന ആശങ്ക അവളെ അല​ട്ടു​ന്നുണ്ടാ​യി​രുന്നു. മരിച്ചവർ എവിടെ? എന്ന ലഘു​ലേഖ​യുടെ പോർച്ചു​ഗീസ്‌ ഭാ​ഷയി​ലുള്ള ആയി​രക്കണ​ക്കിന്‌ കോ​പ്പിക​ളുമാ​യി ഒരാളെ സാവോ പൗ​ലോ​യി​ലേക്ക് അയയ്‌ക്കു​ന്നു​ണ്ടെന്ന് ബ്രുക്ലിൻ ബെഥേൽ 1912-ൽ സാറായെ അറി​യി​ച്ചു. പല ബൈബിൾവി​ദ്യാർഥി​കളും സ്വർഗത്തി​ലേക്ക് എടു​ക്ക​പ്പെടാൻ പ്ര​തീ​ക്ഷിച്ചി​രി​ക്കുന്ന​തായി അറി​ഞ്ഞപ്പോ​ഴൊ​ക്കെ തനിക്ക് അതിശയം തോ​ന്നിയി​രു​ന്നെന്ന് 1915-ൽ സാറ പറഞ്ഞു. തന്‍റെ കാഴ്‌ചപ്പാ​ടി​നെക്കു​റിച്ച് അവൾ ഇങ്ങനെ എഴു​തിയ​റിയി​ച്ചു: “ബ്രസീലിന്‍റെ കാര്യം എന്താകും, തെക്കേ അമേരിക്ക മുഴുവന്‍റെയും കാ​ര്യ​മോ? . . . ഭൂ​മിയു​ടെ കാത​ലാ​യൊരു ഭാഗം വരുന്ന തെക്കേ അമേ​രി​ക്കയെ​പ്പറ്റി ചിന്തി​ക്കു​മ്പോൾ  കൊയ്‌ത്തുവേല വള​രെ​വള​രെയു​ണ്ടെന്ന് കാ​ണാ​വുന്ന​തല്ലേ​യുള്ളൂ.” അതെ, കൊയ്‌ത്തു​വേല വള​രെ​യുണ്ടാ​യി​രുന്നു!

ഏകദേശം 1920 കാ​ലഘട്ട​ത്തിൽ ബ്രസീ​ലു​കാ​രായ എട്ട് യു​വനാ​വികർ ന്യൂ​യോർക്ക് നഗരത്തിൽ നടത്ത​പ്പെട്ടി​രുന്ന നമ്മുടെ ചില സഭാ​യോ​ഗങ്ങ​ളിൽ സം​ബന്ധി​ക്കാ​നിട​യായി. അവരുടെ യുദ്ധക്കപ്പലിന്‍റെ അറ്റ​കു​റ്റപ്പണി​ക്കി​ടെയാ​യി​രുന്നു ഇത്‌. റിയോ ഡി ജനീ​റോ​യിൽ തി​രി​ച്ചെത്തിയ അവർ പു​തുതാ​യി കണ്ടെത്തിയ ബൈബിൾപ്രത്യാ​ശ​യെക്കു​റിച്ച് മറ്റു​ള്ളവ​രോടു പറയാൻതു​ടങ്ങി. അധികം വൈകാ​തെ, 1923 മാർച്ചിൽ ജോർജ്‌ യങ്‌ എന്ന പിൽഗ്രിം അഥവാ സഞ്ചാ​ര​മേൽവിചാ​രകൻ റിയോ ഡി ജനീ​റോ​യിൽ എത്തി. സത്യ​ത്തോട്‌ താത്‌പര്യ​മു​ള്ളവരെ അവിടെ അദ്ദേഹം കണ്ടു. നിരവധി പ്രസി​ദ്ധീ​കര​ണങ്ങൾ പോർച്ചു​ഗീസ്‌ ഭാ​ഷയി​ലേക്കു പരി​ഭാഷ​പ്പെടു​ത്താൻ അദ്ദേഹം ക്ര​മീക​രണം ചെയ്‌തു. താ​മസി​യാതെ യങ്‌ സ​ഹോ​ദരൻ സാവോ പൗ​ലോ​യി​ലേക്കു പോയി, 6 ലക്ഷ​ത്തോ​ളം പേർ അധി​വസി​ക്കുന്ന ഒരു നഗര​മാ​യിരു​ന്നു അത്‌. തു​ടക്ക​ത്തിൽ പറഞ്ഞ സംഭവങ്ങൾ നട​ക്കു​ന്നത്‌ അവി​ടെ​യാണ്‌. അദ്ദേഹം അവിടെ ആ പ്ര​ഭാ​ഷണം നട​ത്തുക​യും ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല എന്ന ചെറുപുസ്‌തകത്തിന്‍റെ കോ​പ്പി​കൾ വിതരണം ചെ​യ്യുക​യും ചെയ്‌തു. “ഒറ്റയ്‌ക്കാ​യി​രുന്ന​തു​കൊണ്ട് എനിക്ക് പ​ത്രത്തി​ലൂടെ പരസ്യം​ചെയ്യുക മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളൂ” എന്ന് അദ്ദേഹം പറഞ്ഞു. “ഐ.ബി.എസ്‌.എ.-യുടെ അംഗീ​കാ​രത്തോ​ടെ പ​ത്രപ്പര​സ്യം നൽകി നടത്തിയ ആദ്യത്തെ പര​സ്യ​പ്രസം​ഗങ്ങളാ​യി​രുന്നു അവ,” അദ്ദേഹം പറഞ്ഞു. *

യങ്‌ സഹോദരന്‍റെ പ്രസം​ഗ​വേളക​ളിൽ ബൈ​ബിൾവാക്യ​ങ്ങൾ പ്രൊജക്‌ടറിന്‍റെ സഹാ​യ​ത്തോടെ സ്‌ക്രീ​നിൽ പ്രദർശിപ്പിച്ചിരുന്നു

ബ്രസീലിനെ സംബന്ധിച്ച ഒരു റി​പ്പോർട്ടിൽ 1923 ഡിസംബർ 15 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്‌) ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ജൂൺ ഒന്നിന്‌ വേ​ലയാ​രം​ഭിച്ച​പ്പോൾ പ്രസി​ദ്ധീ​കര​ണങ്ങൾ ഒന്നും കൈ​വശമു​ണ്ടാ​യിരു​ന്നില്ല. അ​തോർക്കു​മ്പോ​ഴാണ്‌ കർത്താവ്‌ നമ്മുടെ വേലയെ എ​ത്രയധി​കം അനു​ഗ്ര​ഹി​ച്ചെന്ന് നാം മനസ്സി​ലാ​ക്കു​ന്നത്‌.” റി​പ്പോർട്ട് തുടർന്നു പറയു​ന്ന​പ്രകാ​രം, യങ്‌ സ​ഹോ​ദരൻ ജൂൺ ഒന്നു​മു​തൽ സെപ്‌റ്റം​ബർ 30 വരെയുള്ള കാ​ലയള​വിൽ 21 പരസ്യപ്രസംഗങ്ങൾ നടത്തി. ആകെ ഹാജർ 3,600. അതിൽ രണ്ടെണ്ണം സാവോ പൗ​ലോ​യിൽ ആയി​രു​ന്നു. റിയോ ഡി ജനീ​റോ​യിൽ രാ​ജ്യസ​ന്ദേശം ക്രമേണ വ്യാ​പിക്കു​കയാ​യി​രുന്നു. ഏതാനും മാസ​ങ്ങൾക്കു​ള്ളിൽ പോർച്ചു​ഗീസ്‌ ഭാ​ഷയി​ലുള്ള 7,000-ലധികം പ്രസി​ദ്ധീ​കര​ണങ്ങൾ വിതരണം ചെയ്‌തു. കൂടാതെ പോർച്ചു​ഗീസ്‌ ഭാ​ഷയി​ലുള്ള വീക്ഷാഗോപുരം 1923 നവംബർ-ഡിസംബർ ലക്ക​ത്തോ​ടെ പ്രസി​ദ്ധീ​കരണം ആരം​ഭി​ച്ചു.

ഇംഗ്ലീഷ്‌ വീക്ഷാഗോപുരത്തിന്‍റെ ബ്ര​സീലി​ലെ ആദ്യ​വരി​ക്കാരി​യായ സാറാ ബെ​ല്ലോ​ണാ ഫെർഗ്യൂസൺ

യങ്‌ സ​ഹോ​ദരൻ, സാറാ ഫെർഗ്യൂ​സണെ സന്ദർശി​ച്ചു. അ​തേക്കു​റിച്ച് വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞു: “സ്വീ​കരണ​മുറി​യി​ലേക്കു വന്ന സ​ഹോ​ദരി ഒരു നിമിഷം സ്‌തം​ഭി​ച്ചുനി​ന്നു! യങ്‌ സഹോദരന്‍റെ കൈപി​ടിച്ച് സ​ഹോ​ദരി അദ്ദേഹത്തിന്‍റെ മു​ഖ​ത്തേക്ക് ഉറ്റു​നോ​ക്കി. എന്നിട്ട് ഇങ്ങനെ ചോ​ദി​ച്ചു: ‘ശരിക്കും ഒരു പിൽഗ്രിം​തന്നെയാ​ണോ എന്‍റെ മുമ്പിൽ നിൽക്കു​ന്നത്‌?’” സഹോ​ദരി​യും മക്കളിൽ ചിലരും പെ​ട്ടെന്നു​തന്നെ സ്‌നാന​മേറ്റു. അതെ, കഴിഞ്ഞ 25 വർഷമാ​യി സ്‌നാ​നമേൽക്കാ​നായി അവൾ കാ​ത്തി​രിക്കു​കയാ​യി​രുന്നു. ബ്ര​സീ​ലിൽ 50 പേർ സ്‌നാ​ന​മേറ്റതാ​യി 1924 ആഗസ്റ്റ് ഒന്ന് ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്‌) പറഞ്ഞു. അവരിൽ ഭൂരി​ഭാ​ഗവും റിയോ ഡി ജനീ​റോ​യിൽ നി​ന്നു​ള്ളവരാ​യി​രുന്നു.

ഇപ്പോൾ ഏതാണ്ട് 90 വർഷം പിന്നി​ട്ടി​രിക്കു​ന്നു. “ബ്രസീലിന്‍റെ കാര്യം എന്താകും, തെക്കേ അമേരിക്ക മുഴുവന്‍റെയും കാ​ര്യ​മോ?” എന്ന അന്നത്തെ ചോദ്യം ഇപ്പോൾ അ​പ്രസക്ത​മാണ്‌. 7,60,000-ത്തി​ലധി​കം യ​ഹോവ​യുടെ സാക്ഷികൾ ഇന്ന് ബ്ര​സീ​ലിൽ സുവാർത്ത പ്രസം​ഗി​ക്കുന്നു. പോർച്ചു​ഗീസി​ലും സ്‌പാ​നി​ഷി​ലും മറ്റ്‌ അനേകം നാട്ടു​ഭാ​ഷകളി​ലും ആയി തെക്കേ അമേരിക്ക മുഴുവൻ ഇന്ന് രാ​ജ്യസ​ന്ദേശം ഘോ​ഷിക്ക​പ്പെടു​ന്നു. 1915-ലെ, സാറാ ഫെർഗ്യൂസണിന്‍റെ ആശങ്കയിൽ ന്യാ​യ​മുണ്ടാ​യി​രുന്നു. അതെ, ‘കൊയ്‌ത്തു​വേല വള​രെ​യുണ്ടാ​യി​രുന്നു.’—ബ്ര​സീലി​ലെ ശേഖ​രത്തിൽനിന്ന്.

^ ഖ. 6 ഐ.ബി.എസ്‌.എ. (International Bible Students Association) അഥവാ അന്തർദേ​ശീയ ബൈബിൾ വി​ദ്യാർഥി സംഘടന.