വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2014 മെയ് 

ശു​ശ്രൂ​ഷയിൽ ബുദ്ധി​മു​ട്ടേ​റിയ ചോ​ദ്യ​ങ്ങൾ നേരി​ടു​മ്പോൾ ബോധ്യം വരുത്തുന്ന ഉത്തരങ്ങൾ നൽകാൻ നമുക്ക് കഴിയുന്ന മൂന്ന് വിധങ്ങൾ ഈ ലക്കം ചർച്ച ചെയ്യുന്നു. ദൈവത്തിന്‍റെ സംഘ​ടന​യോട്‌ പറ്റി​നിൽക്കേ​ണ്ടത്‌ അതി​പ്രധാ​നമാ​യി​രിക്കു​ന്നത്‌ എന്തു​കൊണ്ട്?

‘ദൈവത്തിന്‍റെ ഇഷ്ടം ചെ​യ്യുന്ന​താണ്‌ എന്‍റെ ആഹാരം’

ദാവീദ്‌ രാജാവ്‌, പൗ​ലോസ്‌ അ​പ്പൊസ്‌തലൻ, യേശു​ക്രിസ്‌തു എന്നിവർ ദൈ​വേഷ്ടം ചെ​യ്യുന്ന​തിൽ തത്‌പരരാ​യി​രുന്നു. സുവാർത്താ​പ്ര​സംഗം ശ്ര​മക​രമാ​യിരി​ക്കുന്ന പ്ര​ദേശ​ങ്ങളിൽ, ശു​ശ്രൂ​ഷയി​ലുള്ള ശുഷ്‌കാ​ന്തി നില​നിറു​ത്താ​നോ പു​തുക്കാ​നോ നമുക്ക് എങ്ങനെ കഴിയും?

“ഓ​രോ​രു​ത്തരോ​ടും യ​ഥോചി​തം സം​സാരി​ക്കാൻ” നമുക്ക് എങ്ങനെ കഴിയും?

വെ​ല്ലുവി​ളി നിറഞ്ഞ ചോ​ദ്യ​ങ്ങൾക്ക് ഉത്തരം നൽകവെ തിരു​വെ​ഴുത്തു​കൾ ഉപ​യോ​ഗിച്ച് എങ്ങനെ ഫല​കരമാ​യി ന്യാ​യവാ​ദം ചെയ്യാം? ബോ​ധ്യം​വരു​ത്തുന്ന ഉത്തരങ്ങൾ നൽകാൻ അവലം​ബി​ക്കാ​വുന്ന മൂന്നു രീതികൾ.

ശു​ശ്രൂ​ഷയിൽ സുവർണനി​യമം പാ​ലി​ക്കുക

ശു​ശ്രൂ​ഷയിൽ കണ്ടു​മു​ട്ടുന്ന ഓ​രോ​രു​ത്തരോ​ടും നാം എങ്ങനെ പെ​രുമാ​റണം? മത്തായി 7:12-ലെ യേശുവിന്‍റെ വാക്കുകൾ പ്രസം​ഗ​വേല​യിൽ എന്തു പ്രഭാവം ചെ​ലുത്തു​ന്നു?

ജീവിതകഥ

അതെ, യഹോവ എന്നെ സഹാ​യിച്ചി​രി​ക്കുന്നു!

ലജ്ജാ​ശീ​ലവും ആത്മ​വിശ്വാ​സ​മില്ലായ്‌മയും തര​ണം​ചെയ്യാൻ യഹോവ സഹാ​യി​ച്ചത്‌ എങ്ങ​നെ​യെന്ന് കെന്നത്ത്‌ ലിറ്റിൽ വി​വരി​ക്കുന്നു. അദ്ദേഹത്തിന്‍റെ ശ്രമങ്ങളെ ജീ​വി​തത്തി​ലുട​നീളം ദൈവം അനു​ഗ്രഹി​ച്ചി​രിക്കു​ന്നത്‌ എങ്ങ​നെ​യെന്നു കാണുക.

യഹോവ സംഘാടനത്തിന്‍റെ ദൈവം

പു​രാ​തനയി​സ്രാ​യേ​ലി​നെയും ഒന്നാം നൂ​റ്റാണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളെയും കു​റി​ച്ചുള്ള വി​വര​ണങ്ങൾ ഇന്ന് ഭൂ​മിയി​ലുള്ള യ​ഹോവ​യുടെ ദാസന്മാർ സം​ഘടി​തരാ​യിരി​ക്കു​മെന്ന് തെളി​യി​ക്കു​ന്നത്‌ എങ്ങനെ?

നിങ്ങൾ യ​ഹോവ​യുടെ സംഘ​ടന​യോ​ടൊത്ത്‌ മു​ന്നേറു​ന്നു​വോ?

സാത്താന്‍റെ വ്യ​വസ്ഥി​തി ഉടൻ അവ​സാനി​ക്കും. യഹോവ ഇന്ന് ഭൂ​മി​യിൽ ഉപ​യോഗി​ക്കുന്ന സംഘ​ടന​യോട്‌ നാം വിശ്വ​സ്‌തമാ​യി പറ്റി​നിൽക്കേ​ണ്ടത്‌ അതി​പ്രധാ​നമാ​യി​രിക്കു​ന്നത്‌ എന്തു​കൊണ്ട്?

FROM OUR ARCHIVES

‘കൊയ്‌ത്തു​വേല ഇനിയും വള​രെയുണ്ട്’

760,000-ത്തി​ലധി​കം യ​ഹോവ​യുടെ സാക്ഷികൾ ബ്ര​സീ​ലിൽ സുവാർത്ത പ്രസം​ഗി​ക്കുന്നു. ബൈബിൾ വിദ്യാർഥികൾ തെക്കേ അ​മേരി​ക്കയിൽ കൊയ്‌ത്തു​വേല ആരം​ഭി​ച്ചത്‌ എങ്ങ​നെയാണ്‌?