വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ഏപ്രില്‍ 

യഹോവ ദൃഷ്ടിവെച്ച് നിങ്ങളെ പരി​പാ​ലിക്കു​ന്നു!

യഹോവ ദൃഷ്ടിവെച്ച് നിങ്ങളെ പരി​പാ​ലിക്കു​ന്നു!

“യ​ഹോവ​യുടെ കണ്ണു എല്ലാ​ട​വും ഉണ്ടു; ആകാ​ത്തവ​രെയും നല്ല​വരെ​യും നോക്കി​ക്കൊണ്ടി​രി​ക്കുന്നു.”—സദൃ. 15:3.

1, 2. യ​ഹോവ​യുടെ കണ്ണ് നിരീ​ക്ഷണ​ക്യാ​മറക​ളിൽനിന്ന് വ്യത്യസ്‌തമാ​യി​രിക്കു​ന്നത്‌ എങ്ങനെ?

വാഹനങ്ങളുടെ നീക്കം നിരീ​ക്ഷി​ക്കാ​നും അപകടദൃശ്യങ്ങൾ പകർത്താ​നും പല രാജ്യ​ങ്ങളി​ലും നിരീ​ക്ഷണ​ക്യാ​മറകൾ വ്യാ​പക​മായി ഉപയോ​ഗി​ച്ചുവ​രുന്നു. ഇടി​ച്ചി​ട്ടിട്ട് നിർത്താ​തെ പോയ ഒരു വാഹനത്തിന്‍റെ ദൃശ്യം ക്യാ​മറ​യിൽ പതി​ഞ്ഞിട്ടു​ണ്ടെ​ങ്കിൽ, കട​ന്നു​കളഞ്ഞഡ്രൈ​വറെ തിരി​ച്ചറി​യാ​നും അറസ്റ്റ് ചെ​യ്യാ​നും അത്‌ അധി​കാരി​കളെ സഹാ​യി​ക്കും. സകല മുക്കും മൂലയും ഇന്ന് ക്യാ​മറക​ളുടെ കണ്ണുവെ​ട്ടത്തായ​തു​കൊണ്ട് അത്ര എളു​പ്പമൊ​ന്നും ആളു​കൾക്ക് അധി​കാരി​കളു​ടെ കണ്ണു​വെട്ടി​ക്കാൻ കഴി​യില്ലെ​ന്നായി​ട്ടുണ്ട്.

2 സകലവും കാണുന്ന നിരീ​ക്ഷണക്യാ​മ​റക​ളെക്കു​റിച്ച് പറ​യു​മ്പോൾ നിങ്ങൾ യ​ഹോ​വയെ ഓർത്തുപോ​കാറു​ണ്ടോ? അവന്‍റെ കണ്ണ് “എല്ലാ​ട​വും” ഉണ്ടെന്നു ബൈബിൾ പറയുന്നു. (സദൃ. 15:3) അതിന്‍റെ അർഥം അനു​നി​മിഷം നമ്മെ അടു​ത്തുപി​ന്തു​ടർന്ന് നമ്മുടെ ഓരോ ചലനവും അവൻ അരിച്ചു​പെ​റുക്കു​ന്നു​വെന്നാ​ണോ? കുറ്റം കണ്ടു​പിടി​ക്കുക; ശി​ക്ഷി​ക്കുക; നിയമം നട​പ്പാ​ക്കുക എന്ന ഏകല​ക്ഷ്യത്തി​ലാ​ണോ യഹോവ നമ്മെ നിരീ​ക്ഷി​ക്കു​ന്നത്‌? (യിരെ. 16:17; എബ്രാ. 4:13) ഒരി​ക്കലു​മല്ല! പകരം അവൻ നമ്മെ നിരീ​ക്ഷി​ക്കു​ന്നത്‌ മു​ഖ്യമാ​യും, നമ്മെ ഓ​രോരു​ത്ത​രെയും സ്‌നേ​ഹിക്കു​ന്നതു​കൊ​ണ്ടും നമ്മുടെ ക്ഷേമത്തിൽ അതീവ താത്‌പ​ര്യമു​ള്ളതു​കൊ​ണ്ടും ആണ്‌.—1 പത്രോ. 3:12.

3. ദൈവത്തിന്‍റെ സ്‌നേഹപൂർവ​മായ പരിപാലനത്തിന്‍റെ ഏത്‌ അഞ്ച് വശങ്ങൾ നാം പരി​ചിന്തി​ക്കും?

3 ദൈവം നമ്മെ നിരീ​ക്ഷി​ക്കു​ന്നത്‌ അവൻ നമ്മെ സ്‌നേഹി​ക്കു​ന്നതു​കൊ​ണ്ടാണ്‌ എന്ന വസ്‌തുത വി​ലമതി​ക്കാൻ നമ്മെ എന്തു സഹാ​യി​ക്കും? അവൻ തന്‍റെ സ്‌നേഹപൂർവ​മായ പരി​പാ​ലനം പ്ര​കടമാ​ക്കുന്ന അഞ്ചു വിധങ്ങൾ നമുക്ക് ഇപ്പോൾ പരി​ചിന്തി​ക്കാം: (1) നാം തെറ്റായ ചാ​യ്‌വു​കൾ പ്രക​ടിപ്പി​ക്കു​മ്പോൾ അവൻ നമുക്ക് മു​ന്നറി​യിപ്പ് നൽകുന്നു; (2) നാം തെറ്റായ ചുവ​ടു​വെക്കു​മ്പോൾ അവൻ നമ്മെ തി​രുത്തു​ന്നു; (3) തന്‍റെ വച​നത്തി​ലെ തത്ത്വ​ങ്ങളി​ലൂടെ അവൻ നമ്മെ വഴി​നയി​ക്കുന്നു;  (4) പലവിധ പരി​ശോ​ധനകൾ നേരി​ടു​മ്പോൾ അവൻ നമ്മെ സഹാ​യി​ക്കുന്നു; (5) നമ്മിൽ നന്മ ക​ണ്ടെത്തു​മ്പോൾ അവൻ നമുക്കു പ്ര​തി​ഫലം നൽകുന്നു.

ദൃഷ്ടിവെച്ച് മു​ന്നറി​യിപ്പ് നൽകുന്നു

4. പാപം “വാ​തില്‌ക്കൽ കി​ടക്കു​ന്നു” എന്ന് കയീന്‌ മു​ന്നറി​യിപ്പ് കൊ​ടുത്ത​പ്പോൾ എന്താ​യി​രുന്നു യ​ഹോവ​യുടെ ഉദ്ദേശ്യം?

4 ആദ്യം​തന്നെ, അനഭി​ലഷ​ണീയ​മായ ചായ്‌വു​കളും പ്ര​വണത​കളും നമ്മുടെ ഉള്ളിൽ നാ​മ്പെടു​ക്കു​ന്നതു കാ​ണു​മ്പോൾ യഹോവ നമുക്ക് മു​ന്നറി​യിപ്പ് നൽകു​ന്നത്‌ എങ്ങ​നെ​യെന്ന് പരി​ശോ​ധി​ക്കാം. (1 ദിന. 28:9) ദൈവം കയീ​നോ​ട്‌ ഇടപെട്ട വിധം അപ​ഗ്രഥി​ച്ചാൽ അവന്‍റെ സ്‌നേഹമസൃണമായ പരിപാലനത്തിന്‍റെ ഈ വശം നമുക്ക് ദർശി​ക്കാ​നാ​കും. ദൈവം തന്നിൽ പ്ര​സാദി​ച്ചില്ല എന്നു മന​സ്സിലാ​ക്കിയ കയീന്‌ “ഏററവും കോ​പമു​ണ്ടായി.” (ഉല്‌പത്തി 4:3-7 വായിക്കുക.) യഹോവ എങ്ങ​നെയാ​ണ്‌ അവനെ സഹാ​യി​ച്ചത്‌? “നന്മ ചെയ്യുന്ന”തിന്‌ ദൈവം അവനെ ഉദ്‌ബോ​ധിപ്പി​ച്ചു. അല്ലാ​ത്ത​പക്ഷം, പാപം “വാ​തില്‌ക്കൽ കി​ടക്കു​ന്നു” എന്ന് യഹോവ മു​ന്നറി​യിപ്പ് കൊ​ടു​ത്തു. തുടർന്ന്, “നീയോ അതിനെ കീ​ഴട​ക്കേണം” എന്നും സ്‌നേഹപൂർവം അവൻ കയീനെ ബുദ്ധി​യു​പദേ​ശിച്ചു. താൻ നൽകിയ ആ മു​ന്നറി​യിപ്പ് ചെ​വി​ക്കൊണ്ട് കയീൻ തന്‍റെ “പ്രസാദ”ത്തിലേക്ക് മടങ്ങി​വരണ​മെന്നാ​യി​രുന്നു യഹോവ ആ​ഗ്രഹി​ച്ചത്‌. ദി​വ്യ​പ്രീതി സമ്പാ​ദിക്കു​ന്നത്‌ ദൈ​വവു​മായി ഒരു നല്ല ബന്ധം കാത്തു​സൂ​ക്ഷി​ക്കാൻ കയീനെ സഹാ​യിക്കു​മായി​രുന്നു.

5. നമുക്കു​ണ്ടായി​രു​ന്നേക്കാ​വുന്ന അനാ​രോ​ഗ്യക​രമായ ചായ്‌വുകൾക്കെ​തിരെ ഏതു​വിധ​ങ്ങളി​ലാണ്‌ യഹോവ മു​ന്നറി​യിപ്പ് നൽകു​ന്നത്‌?

5 ഇന്ന് നമ്മെ സം​ബന്ധി​ച്ചോ? യ​ഹോവ​യുടെ കണ്ണു​കൾക്ക് നമ്മുടെ ഹൃദയത്തിന്‍റെ അന്തരാ​ളങ്ങ​ളി​ലേക്ക് ചൂഴ്‌ന്നി​റങ്ങാ​നാ​കുന്ന​തു​കൊണ്ട് ഉള്ളിന്‍റെയുള്ളിലെ ചായ്‌വു​കളെ​യും ചോ​ദന​കളെ​യും നമുക്ക് ഒരി​ക്ക​ലും ഒളിച്ചു​വെ​ക്കാനാ​കില്ല. നാം നീ​തിയു​ടെ പാതയിൽ ചരി​ക്കണ​മെന്നാ​ണ്‌ സ്‌നേഹവാ​നായ നമ്മുടെ പിതാവ്‌ ആഗ്ര​ഹിക്കു​ന്നതെങ്കി​ലും നിർബന്ധി​ച്ച്, സമ്മർദം ചെലുത്തി നമ്മുടെ ഗതി തിരി​ച്ചു​വി​ടാൻ അവൻ ശ്ര​മിക്കു​ന്നില്ല. നാം തെറ്റായ ഒരു ദിശയിൽ സഞ്ചരി​ക്കു​മ്പോൾ തന്‍റെ വചനമായ ബൈ​ബി​ളിലൂ​ടെ അവൻ നമുക്ക് മു​ന്നറി​യിപ്പ് നൽകുന്നു. അത്‌ എങ്ങ​നെയാ​ണ്‌? അനു​ചി​തമായ മനച്ചാ​യ്‌വു​ക​ളെയും അനാ​രോ​ഗ്യക​രമായ പ്രവ​ണത​കളെ​യും മറി​കട​ക്കാൻ നമ്മെ സഹാ​യി​ക്കുന്ന ചില വി​വര​ണങ്ങൾ അനുദിന ബൈബിൾ വാ​യന​യിൽ മിക്ക​പ്പോ​ഴും​തന്നെ നാം ക​ണ്ടെത്താ​റുണ്ട്. കൂടാതെ, നമ്മുടെ ക്രി​സ്‌തീ​യ​പ്രസി​ദ്ധീക​രണങ്ങൾ, നാം വ്യക്തി​പര​മായി പോ​രാ​ടുന്ന ഒരു പ്രശ്‌ന​ത്തെക്കു​റിച്ച് ഉൾക്കാ​ഴ്‌ച പക​രുക​യും അതിനെ മറി​കട​ക്കാൻ സാ​ധിക്കു​ന്നത്‌ എങ്ങ​നെ​യെന്ന് വിശദീ​കരി​ച്ചു​തരി​കയും ചെ​യ്‌തേക്കാം. അതു​പോ​ലെ, സഭാ​യോ​ഗങ്ങ​ളിൽ നമു​ക്കേവർക്കും വേണ്ട ബുദ്ധി​യു​പ​ദേശം, സന്ദർഭോ​ചിത​മായി നമുക്ക് ലഭി​ക്കു​ന്നു.

6, 7. (എ) ലേ​ഖനങ്ങ​ളും യോ​ഗപരി​പാടി​കളും ദശ​ലക്ഷ​ങ്ങളെ ലക്ഷ്യ​മാ​ക്കിയാ​ണ്‌ തയ്യാ​റാക്കു​ന്നതെങ്കി​ലും അത്‌ വ്യക്തി​പര​മായി നിങ്ങൾക്കു​വേണ്ടി​യുള്ള ദൈവത്തിന്‍റെ സ്‌നേഹപൂർവ​മായ കരു​തലാ​ണെന്നു പറയാ​നാ​കു​ന്നത്‌ എന്തു​കൊ​ണ്ട്? (ബി) യഹോവയ്‌ക്ക് നമ്മിൽ ഓ​രോരു​ത്തരിലു​മുള്ള കരു​ത​ലിൽ നിന്ന് നമുക്ക് എങ്ങനെ പ്ര​യോ​ജനം നേ​ടാനാ​കും?

6 അത്തരം മുന്ന​റിയി​പ്പുക​ളെല്ലാം യഹോവ നമ്മുടെ ഓ​രോരു​ത്തരു​ടെയും മേൽ ദൃഷ്ടിവെച്ച് നമ്മെ സ്‌നേഹപൂർവം പരി​പാലി​ക്കു​ന്നുണ്ട് എന്നതിന്‍റെ തെ​ളിവാ​ണ്‌.ബൈബി​ളിലെ നിശ്ശ്വ​സ്‌തവച​സ്സുകൾ നിരവധി നൂറ്റാ​ണ്ടു​കളാ​യി അവിടെ​ത്തന്നെ​യുണ്ടാ​യി​രുന്നു എന്ന് നമു​ക്കറി​യാം. അതു​പോ​ലെ, ദൈവത്തിന്‍റെ സംഘടന തയ്യാ​റാ​ക്കുന്ന പ്രസി​ദ്ധീ​കര​ണങ്ങൾ അ​നേകല​ക്ഷങ്ങളെ ലക്ഷ്യം​വെ​ച്ചുള്ള​താണ്‌ എന്നും സഭാ​യോ​ഗങ്ങ​ളിൽ നൽകപ്പെ​ടുന്ന ബുദ്ധി​യു​പ​ദേശം മുഴു​സ​ഭയെ​യും മനസ്സിൽക്കണ്ടു​കൊ​ണ്ടുള്ള​താണ്‌ എന്നും നമു​ക്കറി​യാം. എങ്കിൽപ്പോ​ലും, അ​പ്പോ​ഴെല്ലാം നിങ്ങൾക്ക് സ്വന്തം ഹൃദയചായ്‌വുകൾ പൊരു​ത്തപ്പെ​ടുത്താ​നാ​കും​വിധം നിങ്ങളുടെ വ്യ​ക്തിപ​രമായ ശ്രദ്ധ യഹോവ തന്‍റെ വച​നത്തി​ലേക്ക് തിരി​ച്ചു​വിടു​ന്നു. അതു​കൊ​ണ്ടു​തന്നെ ഇത്‌ നമ്മിൽ ഓ​രോരു​ത്തരിലു​മുള്ള യ​ഹോവ​യുടെ ആർദ്ര​മായ കരുതലിന്‍റെ തെ​ളിവാ​ണ്‌ എന്ന് പറയാൻ കഴിയും.

നമുക്കു ചു​റ്റു​മുള്ള അപകടങ്ങൾ ഒഴി​വാ​ക്കാൻ ബൈബിൾപ​രിശീ​ലിത മനഃ​സാ​ക്ഷി നമ്മെ സഹാ​യി​ക്കുന്നു (6, 7 ഖണ്ഡികകൾ കാണുക)

7 ദൈവത്തിന്‍റെ മുന്നറി​യി​പ്പുക​ളിൽനിന്ന് പ്ര​യോ​ജനം നേ​ടണ​മെങ്കിൽ അവന്‌ നമ്മുടെ കാ​ര്യ​ത്തിൽ ശരിക്കും താത്‌പര്യ​മു​ണ്ടെന്ന് ആദ്യം​തന്നെ നാം തിരി​ച്ചറി​യണം. തുടർന്ന് ദൈവത്തെ അപ്രീ​തി​പ്പെടു​ത്തുന്ന ഏതൊരു ചി​ന്തയെ​യും പിഴു​തുമാ​റ്റി​ക്കൊണ്ട് അവന്‍റെ വച​നത്തി​ന്‌ ചേർച്ച​യിൽ നാം പ്ര​വർത്തി​ക്കണം. (യെശയ്യാവു 55:6, 7 വായിക്കുക.) അങ്ങനെ, ലഭിക്കുന്ന മുന്ന​റിയി​പ്പു​കൾക്ക് നാം ചെവി​കൊടു​ക്കു​ന്നെങ്കിൽ ഒട്ടേറെ ഹൃദയവേദനകൾ ഒഴി​വാ​ക്കാൻ നമുക്കു കഴിയും. എന്നി​രുന്നാ​ലും, തെറ്റായ ഒരു മോ​ഹത്തി​ന്‌ നാം വഴി​പ്പെട്ടു​പോ​യെന്നു കരുതുക. അത്ത​രമൊ​രു സാ​ഹചര്യ​ത്തിൽ സ്‌നേഹവാ​നായ നമ്മുടെ പിതാവ്‌ നമ്മെ എങ്ങ​നെയാ​ണ്‌ സഹാ​യിക്കു​ന്നത്‌?

കരുതലുള്ള പിതാവ്‌ നമ്മെ തിരുത്തുന്നു

8, 9. തന്‍റെ ദാസരെ ഉപ​യോ​ഗിച്ച് യഹോവ നൽകുന്ന ബുദ്ധി​യു​പ​ദേശം അവന്‍റെ കരുതലിന്‍റെ ആഴം വെളി​പ്പെ​ടുത്തു​ന്നത്‌ എങ്ങനെ? ദൃഷ്ടാന്തീകരിക്കുക.

8 നമുക്കു തിരുത്തൽ ലഭിക്കുന്ന സന്ദർഭങ്ങ​ളിൽ യ​ഹോവ​യുടെ കരുതൽ നാം വി​ശേ​ഷാൽ തിരി​ച്ചറി​ഞ്ഞേ​ക്കാം. (എബ്രായർ 12:5, 6 വായിക്കുക.) ബുദ്ധി​യു​പദേ​ശമോ ശി​ക്ഷണ​മോ ലഭി​ക്കു​ന്നത്‌ ആർക്കും ആസ്വാ​ദ്യ​കര​മായ ഒരു സംഗ​തി​യല്ലെ​ന്നത്‌ ശരി​യാ​ണ്‌. (എബ്രാ. 12:11) എന്നി​രുന്നാ​ലും, നമുക്കു ബുദ്ധി​യു​പ​ദേശം നൽകുന്ന വ്യക്തി എന്തെല്ലാം പരിഗ​ണിച്ച​ശേഷ​മാണ്‌ അതു നൽകുന്ന​തെന്ന് ചി​ന്തി​ക്കുക. യ​ഹോവ​യാം ദൈ​വവു​മാ​യുള്ള നമ്മുടെ ബന്ധത്തിന്‌ ഉലച്ചിൽ തട്ടാൻ സാ​ധ്യത​യുള്ള എന്താണ്‌ നാം ചെയ്‌തു​കൊ​ണ്ടി​രിക്കു​ന്നത്‌ എന്ന് അദ്ദേഹം നന്നായി മനസ്സി​ലാക്കി​യിരി​ക്കേണ്ട ആവ​ശ്യമു​ണ്ട്. ഒപ്പം നമ്മുടെ  വൈകാരികാവസ്ഥയും അ​ദ്ദേഹത്തി​ന്‌ പരിഗ​ണി​ക്കേണ്ടതാ​യി​ട്ടുണ്ട്. കൂടാതെ, നമുക്ക് ദൈവത്തെ പ്രസാ​ദി​പ്പിക്കാ​നാ​കും​വിധം തെറ്റായ ഗതി എങ്ങനെ തിരു​ത്താ​മെന്ന് ബൈ​ബിളിൽനി​ന്ന് നമുക്കു കാണി​ച്ചു​തരാ​നായി സ്വന്തം സമയവും ഊർജ​വും ചെ​ലവി​ടാൻ അദ്ദേഹം തയ്യാറാ​യിരി​ക്കേ​ണ്ടതു​മുണ്ട്. അങ്ങ​നെ​യെങ്കിൽ, ആ ബുദ്ധിയുപദേശത്തിന്‍റെ ആത്യന്തിക ഉറവായ യ​ഹോവ​യ്‌ക്ക് ന​മ്മോ​ടുള്ള കരുതൽ അതിലും കുറവാ​യി​രിക്കു​മോ?

9 ദൈവത്തി​ന്‌ ന​മ്മോ​ടുള്ള താ​ത്‌പ​ര്യം മാനുഷ ഉപ​ദേഷ്ടാ​ക്കൾക്ക് എങ്ങനെ പ്രതിഫ​ലിപ്പി​ക്കാനാ​കും എന്നതിന്‍റെ ഒരു ഉദാ​ഹ​രണം നമുക്കു നോക്കാം. സത്യത്തിൽ വരു​ന്നതി​നുമു​മ്പ് അശ്ലീലം വീ​ക്ഷി​ക്കുന്ന ശീലം ഒരു സഹോദ​രനുണ്ടാ​യി​രുന്നു. പക്ഷേ സത്യം പഠി​ച്ച​തോടെ അദ്ദേഹം ആ ശീലം വിട്ടു​കള​ഞ്ഞിരു​ന്നു. എന്നി​രുന്നാ​ലും, ആ പഴയ ചായ്‌വിന്‍റെ കുറച്ചു കനൽത്തു​ണ്ടുകൾ ഉള്ളി​ലെവി​ടെ​യോ കെടാതെ കിട​പ്പുണ്ടാ​യി​രുന്നു. ഒരു പുതിയ മൊ​ബൈൽ ഫോൺ വാ​ങ്ങിയ​പ്പോൾ മങ്ങി​ക്കി​ടന്ന അഭി​നി​വേശങ്ങൾക്ക് വീണ്ടും തീ​പിടി​ച്ചു. (യാക്കോ. 1:14, 15) ഫോൺ ഉപ​യോ​ഗിച്ച് അദ്ദേഹം അശ്ലീല ഇന്‍റർനെറ്റ്‌-​സൈറ്റു​കൾ പരതി. ഒരു ദിവസം ടെ​ലി​ഫോൺ സാക്ഷീ​കര​ണത്തിൽ ഏർപ്പെട്ടി​രി​ക്കവെ ചില മേൽവിലാ​സങ്ങൾ തി​രയാ​നായി അദ്ദേഹം തന്‍റെ ഫോൺ ഒരു മൂപ്പനു നൽകി. മൂപ്പൻ ഫോൺ ഉപ​യോഗി​ച്ച​പ്പോൾ അത്ര ‘പന്തി​യ​ല്ലാത്ത’ ചിലസൈറ്റു​കൾ രം​ഗപ്ര​വേശം ചെയ്‌തു. ഏതാ​യാ​ലും ഈ സംഭവം ആത്മീ​യമാ​യി അപക​ടത്തി​ലായി​രുന്ന ആ സഹോദരന്‍റെ അനു​ഗ്ര​ഹത്തിൽ കലാ​ശി​ച്ചു. ആവശ്യ​മാ​യി​രുന്ന തിരുത്തൽ തക്കസ​മയത്തു​തന്നെ അ​ദ്ദേഹത്തി​നു ലഭിച്ചു. അദ്ദേഹം അതു നന്ദി​യോ​ടെ സ്വീ​കരി​ക്കുക​യും ഒടുവിൽ ആ പാപ​പ്രവ​ണതയെ മറി​കട​ക്കുക​യും ചെയ്‌തു. നാം ‘കൈ​പൊള്ളി​ക്കുന്ന​തിനു’ മു​മ്പു​തന്നെ നമ്മുടെ മറ​ഞ്ഞിരി​ക്കുന്ന പാപ​ങ്ങൾപോ​ലും കണ്ടെത്തി ആവ​ശ്യ​മായ തിരുത്തൽ നൽകുന്ന നമ്മുടെ കരു​ത​ലുള്ള സ്വർഗീ​യപി​താ​വി​നോട്‌ നാം എ​ത്രയധി​കം നന്ദിയു​ള്ളവരാ​യിരി​ക്കണം!

ബൈബിൾ തത്ത്വങ്ങൾ പ്രാവർത്തികമാ​ക്കു​കവഴി നാം പ്ര​യോ​ജനം നേടുന്നു

10, 11. (എ) ഏതു വിധത്തിൽ നിങ്ങൾക്കു ദൈവത്തിന്‍റെ മാർഗനിർദേശം തേ​ടാനാ​കും? (ബി) യഹോവയുടെ മാർഗനിർദേശം പിൻപറ്റു​ന്നതി​ലെ ജ്ഞാനം ഒരു കു​ടും​ബം അനു​ഭവിച്ച​റിഞ്ഞ​തെങ്ങനെ?

10 യഹോ​വയ്‌ക്കുള്ള ഒരു സ്‌തു​തി​ഗീത​ത്തിൽ സങ്കീർത്തന​ക്കാരൻ ഇങ്ങനെ പാടി: “നിന്‍റെ ആ​ലോച​നയാൽ നീ എന്നെ നടത്തും.” (സങ്കീ. 73:24) മാർഗനിർദേശം ആവശ്യ​മാ​യിവ​രു​മ്പോ​ഴെല്ലാം, യ​ഹോവ​യുടെ വീക്ഷണം ആരാ​ഞ്ഞു​കൊണ്ട് അവന്‍റെ വചനത്തിൽ അന്വേ​ഷിക്കു​ന്നതി​ലൂടെ നമുക്ക് യ​ഹോ​വയെ ‘നിന​യ്‌ക്കാ​നാ​കും.’ ബൈ​ബിൾതത്ത്വ​ങ്ങൾ പ്രാ​വർത്തി​കമാക്കു​ന്നത്‌ ആത്മീ​യപ്ര​യോ​ജനങ്ങൾകൈവരു​ത്തുക മാത്രമല്ല, ചില​പ്പോ​ഴൊ​ക്കെ ഭൗതി​കാ​വശ്യ​ങ്ങൾ നിറ​വേറ്റാ​നും നമ്മെ സഹാ​യി​ച്ചേക്കാം.—സദൃ. 3:6.

11 യഹോവ ഇ​പ്രകാ​രം ചിലരെ വഴിനയിച്ചതിന്‍റെ ഒരു ദൃഷ്ടാന്തമാണ്‌, ഫിലി​പ്പീൻസി​ലെ മസ്‌ബാ​റ്റീ മല​നിര​കളിൽ കൃഷിസ്ഥലം പാട്ട​ത്തി​നെടു​ത്ത്‌ കഴിയുന്ന ഒരു സഹോദരന്‍റെ അനുഭവം. ഒരു വലിയ കു​ടും​ബത്തെ പോറ്റി​പ്പു​ലർത്തു​മ്പോ​ഴും അ​ദ്ദേഹ​വും ഭാ​ര്യ​യും സാധാരണ പയ​നിയ​റിങ്‌ ചെയ്‌തു​വരി​കയാ​യി​രുന്നു. ഒരു ദിവസം, അപ്ര​തീക്ഷി​തമാ​യി ഭൂവുടമ അവ​രോ​ട്‌ ഒഴി​ഞ്ഞു​പോ​കാൻ ആവ​ശ്യ​പ്പെട്ടത്‌ അവരെ സ്‌തബ്ധരാ​ക്കി. എന്താ​യി​രുന്നു കാരണം? അവർ സത്യ​സന്ധ​രല്ലെ​ന്നുള്ള ആരു​ടെ​യോ അടി​സ്ഥാന​രഹി​തമായ ആരോപ​ണത്തി​ന്മേലാ​യി​രുന്നു ആ നടപടി. കുടും​ബ​വുമാ​യി താൻ ഇനി എവി​ടെ​പ്പോയി കഴി​യു​മെന്ന് ആശങ്കാ​കുല​നായി​രു​ന്നെങ്കി​ലും അദ്ദേഹം വിശ്വാ​സത്തോ​ടെ ഇങ്ങനെ പറഞ്ഞു: “യഹോവ നമ്മെ കൈ​വെടി​യില്ല. എന്തൊക്കെ സംഭ​വിച്ചാ​ലും അവൻ നമ്മുടെ  ആവശ്യങ്ങൾക്കായി എല്ലാ​യ്‌പോ​ഴും കരു​തു​കതന്നെ ചെയ്യും.” ആ വി​ശ്വാ​സം അസ്ഥാ​നത്താ​യിരു​ന്നില്ല. കുറച്ചു ദിവ​സങ്ങൾക്കു​ശേഷം, ‘നിങ്ങൾ ഇവി​ടെനി​ന്നും പോ​കേ​ണ്ടതില്ല’ എന്ന് കൃഷിയിടത്തിന്‍റെ ഉടമ അവ​രോ​ട്‌ പറഞ്ഞു. അത്‌ അവരിൽ അമ്പരപ്പും ആശ്വാ​സ​വും നിറച്ചു. വാ​സ്‌ത​വത്തിൽ എന്താണ്‌ സം​ഭവി​ച്ചത്‌? ആരോ​പണ​ങ്ങൾക്കു മധ്യേ​പോ​ലും ഈ സാക്ഷി​ക്കു​ടും​ബം ബൈബിൾ തത്ത്വ​ങ്ങൾക്കു ചേർച്ച​യിൽ മറ്റു​ള്ളവ​രോട്‌ ആദര​വോ​ടെ​യും സമാധാ​ന​ത്തോ​ടെയും ഇട​പെ​ട്ടത്‌ ആ ഭൂവുടമ നിരീ​ക്ഷി​ച്ചിരു​ന്നു. അവരുടെ ശാന്തമായ പെ​രുമാ​റ്റം അ​ദ്ദേഹ​ത്തിൽ ആഴമായ മതി​പ്പുള​വാക്കി. അവരെ അവിടെ തുടരാൻ അനു​വദി​ച്ചെന്നു മാത്രമല്ല, അവർക്ക് കൃഷിചെയ്യാൻ കൂടുതൽ നിലം അദ്ദേഹം വിട്ടു​കൊ​ടുക്കു​കയും ചെയ്‌തു. (1 പത്രോസ്‌ 2:12 വായിക്കുക.) അതെ, ജീവി​തയാ​ത്ര​യിലെ വിഷ​മസന്ധി​കളെ വിജ​യകര​മായി മറി​കട​ക്കാൻ സഹാ​യിച്ചു​കൊ​ണ്ട് തന്‍റെ വച​നത്തി​ലൂടെ യഹോവ നമ്മെ വഴി​നയി​ക്കുന്നു.

പരിശോധനകൾ സഹി​ച്ചു​നിൽക്കാൻ നമ്മെ സഹാ​യി​ക്കുന്ന ഒരു സുഹൃത്ത്‌

12, 13. ‘ദൈവം ശരിക്കും നമ്മുടെ കഷ്ട​പ്പാടു​കൾ കാ​ണുന്നു​ണ്ടോ’ എന്ന് ഏതു സാഹ​ചര്യ​ങ്ങളിൽ ചിലർ ചിന്തി​ച്ചു​പോ​യേക്കാം?

12 എന്നി​രുന്നാ​ലും പ്രയാ​സക​രമായ ചില സാ​ഹചര്യ​ങ്ങൾ അനി​ശ്ചിത​മായി തുട​രുന്ന​തായി നമുക്ക് തോ​ന്നി​യേക്കാം. ഒരുപക്ഷേ തീരാവ്യാ​ധി​കളു​മായി നാം മല്ലി​ടുകയാ​യിരി​ക്കാം, അല്ലെങ്കിൽ അടുത്ത കുടും​ബാം​ഗങ്ങ​ളുടെ ദീർഘകാ​ലമാ​യുള്ള എതിർപ്പ് നാം സഹിച്ചു​പോ​രു​കയാ​യിരി​ക്കാം, അതു​മ​ല്ലെങ്കിൽ നി​രന്തര​മായ പീഡനം നിമിത്തം നാം കഷ്ടപ്പെടു​കയാ​യിരി​ക്കാം. ഇനിയും, വല്ലപ്പോ​ഴുമാ​ണെങ്കി​ലും സഭയിൽ ആരെ​ങ്കി​ലുമാ​യി നമു​ക്കുണ്ടാ​കുന്ന ഗു​രുത​രമായ ‘ആ’ വ്യക്തി​ത്വ​ഭിന്ന​തകളെ സം​ബന്ധി​ച്ചെന്ത്?

13 ദൃഷ്ടാന്തത്തിന്‌, ആരു​ടെ​യെങ്കി​ലും ഒരു വാക്കോ പരാ​മർശമോ നിങ്ങളെ വ്രണപ്പെ​ടുത്തി​യിരി​ക്കാം, സ്‌നേഹശൂ​ന്യ​മായി​ട്ടാ​യിരി​ക്കാം നിങ്ങൾക്ക് അത്‌ അനു​ഭവ​പ്പെട്ടത്‌. “ദൈവത്തിന്‍റെ സംഘ​ടനയ്‌ക്കു​ള്ളിൽ ഇങ്ങ​നെ​യൊക്കെ സംഭ​വിക്കാ​മോ,” നിങ്ങൾ ഉള്ളിൽ രോ​ഷം​കൊ​ണ്ടേക്കാം. അ​തേസ​മയം, നിങ്ങളെ ‘വ്രണ​പ്പെടു​ത്തിയ’ സഹോ​ദ​രനാ​കട്ടെ സഭയിൽ പദവികൾ ലഭി​ക്കു​ന്നു, മറ്റുള്ളവർ അദ്ദേഹത്തെ സമർഥ​നും ശ്രേഷ്‌ഠനും ആയി വീ​ക്ഷിക്കു​ന്നു! ‘ഇ​തെന്താ​ണ്‌ ഇങ്ങ​നെ​യൊക്കെ, യഹോവ ഇ​തൊ​ന്നും കാ​ണുന്നി​ല്ലേ, അവ​നെന്താ​ണ്‌ ഒരു നട​പടി​യും സ്വീ​കരി​ക്കാ​ത്തത്‌,’ നി​ങ്ങളു​ടെ സന്ദേ​ഹങ്ങ​ളേറു​ന്നു.—സങ്കീ. 13:1, 2; ഹബ. 1:2, 3.

14. നമ്മുടെ വ്യ​ക്തിപ​രമായ പ്ര​ശ്‌നങ്ങൾ പരി​ഹരി​ക്കുന്ന​തിൽ ദൈവം ഇടപെടാതിരിക്കുന്നതിന്‍റെ ഒരു കാരണം എന്താ​യിരി​ക്കാം?

14 കാ​ര്യങ്ങ​ളിൽ ഇടപെ​ടാതി​രി​ക്കുന്ന​തിന്‌ യ​ഹോവ​യ്‌ക്ക് തക്കതായ കാരണങ്ങൾ ഉണ്ടാ​യിരു​ന്നേ​ക്കാം. ഉദാ​ഹരണ​ത്തിന്‌, കു​ഴപ്പ​മെല്ലാം മറ്റേ കക്ഷി​യു​ടേതാ​ണെന്ന് നിങ്ങൾ ചിന്തി​ക്കുന്നു​ണ്ടെങ്കി​ലും യഹോവ അങ്ങ​നെയാ​യിരി​ക്കില്ല കാ​ര്യ​ങ്ങളെ നോ​ക്കിക്കാ​ണു​ന്നത്‌. അവന്‍റെ വീ​ക്ഷണ​ത്തിൽ, കൂടുതൽ കുഴപ്പം നിങ്ങളുടെ പക്ഷത്താ​യി​രി​ക്കാം, പക്ഷേ നിങ്ങൾ അത്‌ തിരി​ച്ചറി​യു​ന്നുണ്ടാ​വി​ല്ലെന്നു മാത്രം! നിർദയ​മെന്നോ നിർമര്യാ​ദ​മെന്നോ നിങ്ങൾ കരുതുന്ന മറ്റേ സഹോദരന്‍റെ വാക്കുകൾ, വാ​സ്‌ത​വത്തിൽ നിങ്ങൾ കണി​ശമാ​യും കണക്കി​ലെടു​ക്കേണ്ട അർഹവും സമ​യോ​ചിത​വും ആയ ഒരു തിരുത്തൽ ആയി​രുന്നി​രി​ക്കണം. ഭരണസം​ഘാംഗ​മായി​രുന്ന കാൾ എഫ്‌. ക്ലൈൻ സ​ഹോ​ദരൻ തന്‍റെ ജീവി​തക​ഥയിൽ, റഥർഫോർഡ്‌ സഹോ​ദര​നിൽനിന്ന് ഒരിക്കൽ തനിക്ക് ഒരു തുറന്ന ശാസന ലഭി​ച്ചതാ​യി അനുസ്‌മരി​ക്കു​ന്നുണ്ട്. അതു​കഴി​ഞ്ഞ് ഒരു ദിവസം, റഥർഫോർഡ്‌ സ​ഹോ​ദരൻ “ഹലോ കാൾ” എന്ന് വിളി​ച്ചു​കൊ​ണ്ട് അദ്ദേഹത്തെ ഊഷ്‌മള​മായി അഭി​വാ​ദനം ചെയ്‌തു. പക്ഷേ, ലഭിച്ച ശാ​സന​യിൽ മനം​നൊ​ന്തു കഴിഞ്ഞ ക്ലൈൻ സ​ഹോ​ദരൻ ഒരു തണു​പ്പൻമ​ട്ടിലാ​ണ്‌ പ്രതി​കരി​ച്ചത്‌. ക്ലൈൻ സഹോദരന്‍റെ ഉള്ളിൽ കടുത്ത നീര​സമു​ണ്ടെന്ന് തി​രിച്ച​റിഞ്ഞ റഥർഫോർഡ്‌ സ​ഹോ​ദരൻ, പിശാചിന്‍റെ കെ​ണി​യിൽ അക​പ്പെടുന്ന​തിനെ​തിരെ അ​ദ്ദേഹത്തി​ന്‌ മു​ന്നറി​യിപ്പ് നൽകി. പിന്നീട്‌ ക്ലൈൻ സ​ഹോ​ദരൻ ഇങ്ങനെ എഴുതി: “ഒരു സ​ഹോ​ദരൻ തന്‍റെ പദവി​യോ​ടും ഉത്തരവാ​ദി​ത്വ​ത്തോടു​മുള്ള ബന്ധത്തിൽ തനിക്ക് പറയാൻ അവ​കാശ​മുള്ള എ​ന്തെങ്കി​ലും നമ്മോട്‌ പറ​ഞ്ഞതി​ന്‌ നാം അ​ദ്ദേഹ​ത്തോട്‌ നീരസം വെച്ചു​പുലർത്തു​ന്നെങ്കിൽ, സാത്താന്‍റെ ഒരു കെണി​യി​ലേക്ക് നാം സ്വയം നടന്നു​കയ​റുക​യാണ്‌.” *

15. പരി​ശോധ​നാക​രമായ ഒരു സാ​ഹച​ര്യം മറി​കടക്കാൻവേണ്ടി യ​ഹോവ​യുടെ സഹാ​യത്തി​നായി കാ​ത്തിരി​ക്കവെ എന്തു തിരി​ച്ചറി​യു​ന്നത്‌ അക്ഷമരാ​കാ​തിരി​ക്കാൻ നിങ്ങളെ സഹാ​യി​ക്കും?

15 എന്നു​വരി​കി​ലും, ഒരു പരി​ശോ​ധനാ​ഘട്ടം അന​ന്തമാ​യി നീ​ളുന്ന​തായി നമുക്ക് തോ​ന്നു​മ്പോൾ നാം അക്ഷമ​രാകാ​നുള്ള സാ​ധ്യത​യുണ്ട്. നമുക്ക് എങ്ങനെ പിടിച്ചു​നിൽക്കാനാ​കും? നിങ്ങൾ ഒരു ഹൈ​വേ​യിലൂ​ടെ കാർ ഓടിച്ചു​പോ​കു​കയാ​ണെന്നു കരുതുക. ഇടയ്‌ക്കു​വെച്ച് നിങ്ങൾ ഗതാ​ഗതക്കു​രു​ക്കിൽ പെടുന്നു. എത്ര നേരം അവിടെ കിട​ക്കേ​ണ്ടിവ​രും എന്ന് നിങ്ങൾക്ക് അറിയില്ല. അസ്വ​സ്ഥനാ​കുക​യും മറ്റു വഴികൾ അ​ന്വേഷി​ച്ച് കാർ തിരി​ച്ചുവി​ടു​കയും ചെ​യ്യു​ന്നെങ്കിൽ, ഒരുപക്ഷേ നിങ്ങൾക്ക് വഴി​തെറ്റി​യേ​ക്കാം. മാത്രമല്ല ക്ഷമ​യോ​ടെ കാത്തി​രു​ന്നെ​ങ്കിൽ എടുക്കു​മാ​യിരു​ന്നതി​ലും അധികം സമയം ലക്ഷ്യത്തിൽ എത്താൻ നിങ്ങൾക്ക് വേണ്ടി​വ​രിക​യും ചെ​യ്‌തേക്കാം. സമാ​നമാ​യി, ദൈ​വവച​നത്തിൽ വരച്ചി​ട്ടി​രി​ക്കുന്ന പാതകൾ വിട്ടു​മാ​റാതെ പിന്തു​ടരു​ന്നു​വെങ്കിൽ, യഥാ​കാ​ലം നിങ്ങൾ ലക്ഷ്യ​സ്ഥാ​നത്ത്‌ എത്തി​ച്ചേ​രും.

16. നാം പരി​ശോ​ധന​കളെ നേരി​ടു​മ്പോൾ തത്‌കാ​ലം അതിൽ നേരിട്ട് ഇട​പെ​ടേണ്ട എന്ന് യഹോവ തീരുമാനിച്ചേക്കാവുന്നതിന്‍റെ മറ്റൊരു കാരണം എന്താണ്‌?

16 നമുക്ക് ജീവ​ത്‌പ്രധാ​നമായ പരി​ശീ​ലനം ലഭിക്കാൻ യഹോവ ആഗ്ര​ഹിക്കു​ന്നതു​കൊണ്ട്, നാം പരി​ശോ​ധന​കളെ നേരി​ടു​മ്പോൾ തത്‌കാ​ലം അതിൽ നേരിട്ട് ഇട​പെ​ടേണ്ട എന്ന് അവൻ തീരു​മാ​നി​ച്ചേക്കാം.  (1 പത്രോസ്‌ 5:6-10 വായിക്കുക.) അതിന്‍റെ അർഥം പരി​ശോ​ധനക​ളുടെ കാ​രണക്കാ​രൻ യ​ഹോവ​യാണ്‌ എന്നാണോ? ഒരി​ക്കലു​മല്ല. (യാക്കോ. 1:13) “നി​ങ്ങളു​ടെ പ്രതി​യോ​ഗി​യായ പിശാച്‌” ആണ്‌ മി​ക്കവാ​റും എല്ലാ പ്രാതി​കൂ​ല്യങ്ങൾക്കും പിറകിൽ. എങ്കിൽപ്പോ​ലും, ആത്മീ​യമാ​യി വള​രുന്ന​തിന്‌ നമ്മെ സഹാ​യി​ക്കാൻ ക്ലേശ​പൂർണമായ അത്ത​രമൊ​രു സാ​ഹചര്യ​ത്തെ ഉപയു​ക്തമാ​ക്കാൻദൈവത്തി​ന്‌ കഴിയും. അവൻ നമ്മുടെ യാതനകൾ കാ​ണുന്നു​ണ്ട്. ‘ന​മ്മെക്കു​റിച്ചു കരുത​ലുള്ള​വനാ​കയാൽ’ അത്‌ “അൽപ്പ​കാല​ത്തേക്കു” മാത്രമേ തു​ടരു​ന്നുള്ളൂ എന്ന് അവൻ ഉറപ്പു​വരു​ത്തും. കഷ്ടപ്പാ​ടു​കളി​ലൂടെ കടന്നു​പോ​കവെ, നി​ങ്ങളു​ടെ മേൽ ദൃഷ്ടിവെച്ച് യഹോവ നിങ്ങൾക്കു നൽകുന്ന പരി​പാ​ലനം നിങ്ങൾ വില​മതി​ക്കുന്നു​ണ്ടോ? അവൻ നി​ശ്ചയമാ​യും ഒരു പോ​ക്കു​വഴി തു​റന്നു​തരും എന്ന് നിങ്ങൾക്ക് ഉറച്ച ബോ​ധ്യമു​ണ്ടോ?—2 കൊരി. 4:7-9.

ദിവ്യാംഗീകാരത്തിന്‍റെ മന്ദസ്‌മിതം

17. യഹോവ അന്വേ​ഷി​ക്കു​ന്നത്‌ ആ​രെയാ​ണ്‌, എന്തു​കൊ​ണ്ട്?

17 ദൈവം നമ്മുടെ ജീ​വി​തത്തെ നിരീ​ക്ഷി​ക്കുന്ന​തിന്‌ അത്യ​ധി​കം പ്രോ​ത്സാ​ഹജന​കമായ മറ്റൊരു കാരണം കൂ​ടിയു​ണ്ട്. ദർശക​നായ ഹനാനി മു​ഖാ​ന്തരം അവൻ ആസാ രാജാ​വി​നോ​ട്‌ ഇങ്ങനെ പറഞ്ഞു: “യ​ഹോവ​യുടെ കണ്ണു തങ്കൽ ഏകാ​ഗ്രചി​ത്തന്മാ​രായി​രി​ക്കുന്ന​വർക്കു വേണ്ടി തന്നെത്താൻ ബല​വാ​നെന്നു കാണി​ക്കേണ്ടതി​ന്നു ഭൂമി​യി​ലെല്ലാ​ടവും ഊടാ​ടി​ക്കൊണ്ടി​രി​ക്കുന്നു.” (2 ദിന. 16:9) ഖേ​ദകര​മെന്നു പറയട്ടെ,ദൈവത്തി​ന്‌ ആസായിൽ ഏകാ​ഗ്ര​മായ ഒരു ഹൃദയം കണ്ടെ​ത്താനാ​യില്ല. എന്നി​രുന്നാ​ലും, ശരി ചെയ്യാൻ നിങ്ങൾ ദൃഢചിത്തരാണെങ്കിൽ നി​ങ്ങൾക്കാ​യി കരു​തി​ക്കൊണ്ട് അവൻ “തന്നെത്താൻ ബല​വാ​നെന്നു കാണി”ക്കും.

18. ആരും നിങ്ങളെ വില​മതി​ക്കു​ന്നില്ല എന്നു തോ​ന്നു​മ്പോൾ എന്ത് ഓർക്കു​ന്നത്‌ നിങ്ങളെ സഹാ​യി​ക്കും? (ലേഖ​നാരം​ഭത്തി​ലെ ചിത്രം കാണുക.)

18 ‘നന്മ അന്വേഷിക്കാനും’ ‘നന്മയെ സ്‌നേഹിക്കാനും’ (പി.ഒ.സി.) ‘നന്മ ചെയ്യാനും’ ദൈവം നമ്മോട്‌ ആവശ്യ​പ്പെ​ടുന്നു. അങ്ങ​നെ​യെങ്കിൽ അവൻ നമ്മോട്‌ “കൃപ കാ​ണി​ക്കും.” (ആമോ. 5:14, 15; 1 പത്രോ. 3:11, 12) അതെ, യഹോവ തന്‍റെ കണ്ണുകൾ നീതി​മാ​ന്മാരു​ടെ മേൽ വെച്ചി​രി​ക്കുന്നു, അവൻ അവരെ അനു​ഗ്ര​ഹിക്കു​ന്നു. (സങ്കീ. 34:15) ഉദാ​ഹരണ​ത്തിന്‌, എബ്രാ​യസൂ​തി​കർമി​ണി​കളായ ശി​പ്രാ​യെയും പൂ​വാ​യെയും കുറിച്ച് ചി​ന്തി​ക്കുക. ഇ​സ്രാ​യേല്യർ മി​സ്രയീ​മിൽ അടി​മകളാ​യി​രുന്ന ഒരു ഘട്ടത്തിൽ, എ​ബ്രായർക്കു പിറക്കുന്ന ആൺകു​ഞ്ഞുങ്ങ​ളെ​യെല്ലാം കൊ​ന്നുക​ളയണ​മെന്ന് ഫറവോൻ ആ സ്‌ത്രീ​കളോ​ടു കല്‌പി​ച്ചിരു​ന്നു. എന്നാൽ ആ സൂതി​കർമിണി​കൾ ഫറ​വോ​നെക്കാൾ അധികം ദൈവത്തെ ഭയപ്പെട്ടു. അവരുടെ ദൈ​വിക​മനഃ​സാക്ഷി ആയി​രുന്നി​രി​ക്കണം ആ കു​ഞ്ഞുങ്ങ​ളുടെ ജീവൻ രക്ഷിക്കാൻ അവരെ പ്രേ​രിപ്പി​ച്ചത്‌. തന്നി​മി​ത്തം, പിൽക്കാ​ലത്ത്‌ സ്വ​ന്തമാ​യി കു​ടും​ബങ്ങളെ നൽകി​ക്കൊണ്ട് യഹോവ ശി​പ്രാ​യെയും പൂ​വാ​യെയും അനു​ഗ്ര​ഹിച്ചു. (പുറ. 1:15-17, 20, 21, ഓശാന) അവരുടെ സത്‌പ്രവൃത്തി യ​ഹോവ​യുടെ ഊടാടി​ക്കൊ​ണ്ടിരി​ക്കുന്ന ദൃഷ്ടിയിൽ പെടാതെ പോയില്ല. നാം ചെയ്യുന്ന നല്ല പ്രവൃത്തികൾ ആരും​തന്നെ ശ്ര​ദ്ധിക്കു​ന്നില്ല എന്നു ചില​പ്പോ​ഴെങ്കി​ലും നാം പരി​തപി​ച്ചേ​ക്കാം. പക്ഷേ യഹോവ ശ്രദ്ധി​ക്കു​ന്നുണ്ട്. ഇ​ന്നോള​മുള്ള നമ്മുടെ ഓരോ സത്‌പ്രവൃത്തിയും അവൻ ശ്രദ്ധി​ച്ചി​ട്ടുമു​ണ്ട്, അതി​നെ​ല്ലാം അവൻ തീർച്ചയാ​യും പ്ര​തി​ഫലം നൽകും.—മത്താ. 6:4, 6; 1 തിമൊ. 5:25; എബ്രാ. 6:10.

19. സത്‌പ്രവൃത്തികൾ യ​ഹോവ​യുടെ ശ്രദ്ധ​യിൽപ്പെടാ​തെ പോ​കി​ല്ലെന്ന് ഒരു സ​ഹോ​ദരി സ്വാ​നുഭ​വത്തി​ലൂടെ പഠിച്ചത്‌ എങ്ങനെ?

19 ഓസ്‌ട്രിയ​യിൽ ജീ​വി​ക്കുന്ന ഒരു സ​ഹോ​ദരി തന്‍റെ കഠി​നാധ്വാ​നം ദൈവം കാണാ​തെ​പോ​യില്ല എന്ന് ഒരിക്കൽ സ്വാ​നുഭ​വത്തി​ലൂടെ മന​സ്സിലാ​ക്കി. ഹം​ഗേറി​യൻ വംശജ ആയി​രുന്ന​തു​കൊണ്ട് ഹം​ഗേറി​യൻ സം​സാരി​ക്കുന്ന ഒരു വ്യക്തിയെ വയൽശു​ശ്രൂഷ​യിൽ സന്ദർശി​ക്കാൻ സ​ഹോദ​രിക്ക് ഒരു മേൽവി​ലാസം ലഭി​ക്കുക​യുണ്ടാ​യി. ഒട്ടും സമയം പാ​ഴാക്കാ​തെ സ​ഹോ​ദരി ആ ഭവനം കണ്ടെ​ത്തി​യെങ്കി​ലും അവിടെ ആരും ഇല്ലാ​യി​രുന്നു. പല പ്രാ​വ​ശ്യം മടങ്ങി​ച്ചെന്നി​ട്ടും പ്രയോ​ജന​മുണ്ടാ​യില്ല. വീ​ടിനു​ള്ളിൽ ആളനക്കം ഉള്ളതായി ചില​പ്പോ​ഴൊ​ക്കെ അവൾക്കു തോന്നി​യിരു​ന്നെങ്കി​ലും ആരും വാതിൽ തുറന്നില്ല. എന്നി​രുന്നാ​ലും മടുത്ത്‌ പി​ന്മാറാ​തെ, ഒന്നര വർഷ​ത്തില​ധികം അവൾ വീണ്ടും​വീ​ണ്ടും അവിടം സന്ദർശി​ച്ചു. ചെല്ലു​മ്പോ​ഴെ​ല്ലാം സാഹി​ത്യ​ങ്ങളും വ്യക്തി​പര​മായി എഴുതിയ കത്തു​ക​ളും സ്വന്തം മേൽവി​ലാസ​വും ഒക്കെ അവിടെ വെച്ചിട്ട് പോ​രു​കയും ചെയ്യു​മാ​യിരു​ന്നു. ഒടുവിൽ ഒരു ദിവസം ആ വീടിന്‍റെ വാതിൽ തു​റക്ക​പ്പെട്ടു! തികഞ്ഞ സൗഹൃദത്തോടെ ഒരു സ്‌ത്രീ സ​ഹോദ​രിയെ അകത്തേക്കു ക്ഷണിച്ചു. “നിങ്ങൾ ഇവിടെ വെച്ചിട്ട് പോയ എല്ലാം ഞാൻ വായിച്ചു, നിങ്ങൾ വരാൻ ഞാൻ കാത്തി​രിക്കു​കയാ​യി​രുന്നു,” വീ​ട്ടുകാ​രി പറഞ്ഞു. കീ​മോ​തെറാ​പ്പി ചെയ്യു​കയാ​യിരു​ന്നതി​നാൽ ആളു​കളു​മായി സംസാ​രി​ക്കാ​നുള്ള മാന​സികാ​വസ്ഥ​യിൽ ആയി​രു​ന്നില്ല​ത്രെ അവർ. സ​ഹോ​ദരി പെ​ട്ടെന്നു​തന്നെ അവർക്ക് ഒരു ബൈ​ബി​ളധ്യ​യനം ആരം​ഭി​ച്ചു. ആ സഹോ​ദ​രിയു​ടെ സ്ഥി​രോത്സാ​ഹത്തി​ന്‌ ദൈവം പ്ര​തി​ഫലം നൽകുക​തന്നെ ചെയ്‌തു!

20. നി​ങ്ങളു​ടെ മേൽ ദൃഷ്ടിവെച്ച് യഹോവ നിങ്ങളെ പരിപാ​ലി​ക്കുന്ന​തി​നെക്കു​റിച്ച് നിങ്ങൾക്ക് എന്തു തോ​ന്നു​ന്നു?

20 അതെ, നിങ്ങൾ ചെയ്യുന്ന സകലവും യഹോവ കാ​ണുന്നു​ണ്ട്, ഒടുവിൽ അവൻ അതിനു പ്ര​തി​ഫലം നൽകുക​യും ചെയ്യും. ദൈവത്തിന്‍റെ ദൃഷ്ടി നമ്മുടെ മേ​ലു​ണ്ടെന്ന് മനസ്സി​ലാ​കു​മ്പോൾ നാം ഭയച​കി​തരാ​കേണ്ട ആവ​ശ്യ​മില്ല. നിർദാക്ഷി​ണ്യം തുറി​ച്ചു​നോ​ക്കുന്ന നിരീ​ക്ഷണക്യാ​മറ​യുടെ കഴുകൻ കണ്ണു​കളു​മായി യ​ഹോവ​യുടെ സ്‌നേഹദൃക്കുകൾക്ക് യാ​തൊ​രു സാ​മ്യവു​മില്ല. അതു​കൊ​ണ്ട്, നമ്മുടെ നിത്യ​ക്ഷേ​മത്തിൽ തത്‌പര​നായ, സ്‌നേഹ​വും കരു​ത​ലും ഉള്ള നമ്മുടെ സ്വർഗീ​യപി​താ​വി​നോട്‌ നമുക്ക് അധി​കമ​ധികം അടു​ത്തു​ചെല്ലാം!

^ ഖ. 14 ക്ലൈൻ സഹോദരന്‍റെ ജീ​വി​തകഥ 1984 ഒക്‌ടോ​ബർ 1 ലക്കം വീക്ഷാഗോപുത്തിൽ (ഇംഗ്ലീഷ്‌) പ്രസി​ദ്ധീക​രിച്ചി​ട്ടുണ്ട്.