വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ഏപ്രില്‍ 

യഹോവ ദൃഷ്ടിവെച്ച് നിങ്ങളെ പരിപാലിക്കുന്നു!

യഹോവ ദൃഷ്ടിവെച്ച് നിങ്ങളെ പരിപാലിക്കുന്നു!

“യഹോവയുടെ കണ്ണു എല്ലാവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.”—സദൃ. 15:3.

1, 2. ഹോവയുടെ കണ്ണ് നിരീക്ഷണക്യാമറകളിൽനിന്ന് വ്യത്യസ്‌തമായിരിക്കുന്നത്‌ എങ്ങനെ?

വാഹനങ്ങളുടെ നീക്കം നിരീക്ഷിക്കാനും അപകടദൃശ്യങ്ങൾ പകർത്താനും പല രാജ്യങ്ങളിലും നിരീക്ഷണക്യാമറകൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഇടിച്ചിട്ടിട്ട് നിർത്താതെ പോയ ഒരു വാഹനത്തിന്‍റെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിൽ, കടന്നുകളഞ്ഞഡ്രൈവറെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും അത്‌ അധികാരികളെ സഹായിക്കും. സകല മുക്കും മൂലയും ഇന്ന് ക്യാമറകളുടെ കണ്ണുവെട്ടത്തായതുകൊണ്ട് അത്ര എളുപ്പമൊന്നും ആളുകൾക്ക് അധികാരികളുടെ കണ്ണുവെട്ടിക്കാൻ കഴിയില്ലെന്നായിട്ടുണ്ട്.

2 സകലവും കാണുന്ന നിരീക്ഷണക്യാറകളെക്കുറിച്ച് പറയുമ്പോൾ നിങ്ങൾ യഹോവയെ ഓർത്തുപോകാറുണ്ടോ? അവന്‍റെ കണ്ണ് “എല്ലാവും” ഉണ്ടെന്നു ബൈബിൾ പറയുന്നു. (സദൃ. 15:3) അതിന്‍റെ അർഥം അനുനിമിഷം നമ്മെ അടുത്തുപിന്തുടർന്ന് നമ്മുടെ ഓരോ ചലനവും അവൻ അരിച്ചുപെറുക്കുന്നുവെന്നാണോ? കുറ്റം കണ്ടുപിടിക്കുക; ശിക്ഷിക്കുക; നിയമം നടപ്പാക്കുക എന്ന ഏകലക്ഷ്യത്തിലാണോ യഹോവ നമ്മെ നിരീക്ഷിക്കുന്നത്‌? (യിരെ. 16:17; എബ്രാ. 4:13) ഒരിക്കലുമല്ല! പകരം അവൻ നമ്മെ നിരീക്ഷിക്കുന്നത്‌ മുഖ്യമായും, നമ്മെ ഓരോരുത്തരെയും സ്‌നേഹിക്കുന്നതുകൊണ്ടും നമ്മുടെ ക്ഷേമത്തിൽ അതീവ താത്‌പര്യമുള്ളതുകൊണ്ടും ആണ്‌.—1 പത്രോ. 3:12.

3. ദൈവത്തിന്‍റെ സ്‌നേഹപൂർവമായ പരിപാലനത്തിന്‍റെ ഏത്‌ അഞ്ച് വശങ്ങൾ നാം പരിചിന്തിക്കും?

3 ദൈവം നമ്മെ നിരീക്ഷിക്കുന്നത്‌ അവൻ നമ്മെ സ്‌നേഹിക്കുന്നതുകൊണ്ടാണ്‌ എന്ന വസ്‌തുത വിലമതിക്കാൻ നമ്മെ എന്തു സഹായിക്കും? അവൻ തന്‍റെ സ്‌നേഹപൂർവമായ പരിപാലനം പ്രകടമാക്കുന്ന അഞ്ചു വിധങ്ങൾ നമുക്ക് ഇപ്പോൾ പരിചിന്തിക്കാം: (1) നാം തെറ്റായ ചായ്‌വുകൾ പ്രകടിപ്പിക്കുമ്പോൾ അവൻ നമുക്ക് മുന്നറിയിപ്പ് നൽകുന്നു; (2) നാം തെറ്റായ ചുവടുവെക്കുമ്പോൾ അവൻ നമ്മെ തിരുത്തുന്നു; (3) തന്‍റെ വചനത്തിലെ തത്ത്വങ്ങളിലൂടെ അവൻ നമ്മെ വഴിനയിക്കുന്നു;  (4) പലവിധ പരിശോധനകൾ നേരിടുമ്പോൾ അവൻ നമ്മെ സഹായിക്കുന്നു; (5) നമ്മിൽ നന്മ കണ്ടെത്തുമ്പോൾ അവൻ നമുക്കു പ്രതിഫലം നൽകുന്നു.

ദൃഷ്ടിവെച്ച് മുന്നറിയിപ്പ് നൽകുന്നു

4. പാപം “വാതില്‌ക്കൽ കിടക്കുന്നു” എന്ന് കയീന്‌ മുന്നറിയിപ്പ് കൊടുത്തപ്പോൾ എന്തായിരുന്നു യഹോവയുടെ ഉദ്ദേശ്യം?

4 ആദ്യംതന്നെ, അനഭിലഷണീയമായ ചായ്‌വുകളും പ്രവണതകളും നമ്മുടെ ഉള്ളിൽ നാമ്പെടുക്കുന്നതു കാണുമ്പോൾ യഹോവ നമുക്ക് മുന്നറിയിപ്പ് നൽകുന്നത്‌ എങ്ങനെയെന്ന് പരിശോധിക്കാം. (1 ദിന. 28:9) ദൈവം കയീനോട്‌ ഇടപെട്ട വിധം അപഗ്രഥിച്ചാൽ അവന്‍റെ സ്‌നേഹമസൃണമായ പരിപാലനത്തിന്‍റെ ഈ വശം നമുക്ക് ദർശിക്കാനാകും. ദൈവം തന്നിൽ പ്രസാദിച്ചില്ല എന്നു മനസ്സിലാക്കിയ കയീന്‌ “ഏററവും കോപമുണ്ടായി.” (ഉല്‌പത്തി 4:3-7 വായിക്കുക.) യഹോവ എങ്ങനെയാണ്‌ അവനെ സഹായിച്ചത്‌? “നന്മ ചെയ്യുന്ന”തിന്‌ ദൈവം അവനെ ഉദ്‌ബോധിപ്പിച്ചു. അല്ലാത്തപക്ഷം, പാപം “വാതില്‌ക്കൽ കിടക്കുന്നു” എന്ന് യഹോവ മുന്നറിയിപ്പ് കൊടുത്തു. തുടർന്ന്, “നീയോ അതിനെ കീഴടക്കേണം” എന്നും സ്‌നേഹപൂർവം അവൻ കയീനെ ബുദ്ധിയുപദേശിച്ചു. താൻ നൽകിയ ആ മുന്നറിയിപ്പ് ചെവിക്കൊണ്ട് കയീൻ തന്‍റെ “പ്രസാദ”ത്തിലേക്ക് മടങ്ങിവരണമെന്നായിരുന്നു യഹോവ ആഗ്രഹിച്ചത്‌. ദിവ്യപ്രീതി സമ്പാദിക്കുന്നത്‌ ദൈവവുമായി ഒരു നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ കയീനെ സഹായിക്കുമായിരുന്നു.

5. നമുക്കുണ്ടായിരുന്നേക്കാവുന്ന അനാരോഗ്യകരമായ ചായ്‌വുകൾക്കെതിരെ ഏതുവിധങ്ങളിലാണ്‌ യഹോവ മുന്നറിയിപ്പ് നൽകുന്നത്‌?

5 ഇന്ന് നമ്മെ സംബന്ധിച്ചോ? യഹോവയുടെ കണ്ണുകൾക്ക് നമ്മുടെ ഹൃദയത്തിന്‍റെ അന്തരാളങ്ങളിലേക്ക് ചൂഴ്‌ന്നിറങ്ങാനാകുന്നതുകൊണ്ട് ഉള്ളിന്‍റെയുള്ളിലെ ചായ്‌വുകളെയും ചോദനകളെയും നമുക്ക് ഒരിക്കലും ഒളിച്ചുവെക്കാനാകില്ല. നാം നീതിയുടെ പാതയിൽ ചരിക്കണമെന്നാണ്‌ സ്‌നേഹവാനായ നമ്മുടെ പിതാവ്‌ ആഗ്രഹിക്കുന്നതെങ്കിലും നിർബന്ധിച്ച്, സമ്മർദം ചെലുത്തി നമ്മുടെ ഗതി തിരിച്ചുവിടാൻ അവൻ ശ്രമിക്കുന്നില്ല. നാം തെറ്റായ ഒരു ദിശയിൽ സഞ്ചരിക്കുമ്പോൾ തന്‍റെ വചനമായ ബൈബിളിലൂടെ അവൻ നമുക്ക് മുന്നറിയിപ്പ് നൽകുന്നു. അത്‌ എങ്ങനെയാണ്‌? അനുചിതമായ മനച്ചായ്‌വുളെയും അനാരോഗ്യകരമായ പ്രവണതകളെയും മറികടക്കാൻ നമ്മെ സഹായിക്കുന്ന ചില വിവരണങ്ങൾ അനുദിന ബൈബിൾ വായനയിൽ മിക്കപ്പോഴുംതന്നെ നാം കണ്ടെത്താറുണ്ട്. കൂടാതെ, നമ്മുടെ ക്രിസ്‌തീപ്രസിദ്ധീകരണങ്ങൾ, നാം വ്യക്തിപരമായി പോരാടുന്ന ഒരു പ്രശ്‌നത്തെക്കുറിച്ച് ഉൾക്കാഴ്‌ച പകരുകയും അതിനെ മറികടക്കാൻ സാധിക്കുന്നത്‌ എങ്ങനെയെന്ന് വിശദീകരിച്ചുതരികയും ചെയ്‌തേക്കാം. അതുപോലെ, സഭായോഗങ്ങളിൽ നമുക്കേവർക്കും വേണ്ട ബുദ്ധിയുദേശം, സന്ദർഭോചിതമായി നമുക്ക് ലഭിക്കുന്നു.

6, 7. (എ) ലേഖനങ്ങളും യോഗപരിപാടികളും ദശലക്ഷങ്ങളെ ലക്ഷ്യമാക്കിയാണ്‌ തയ്യാറാക്കുന്നതെങ്കിലും അത്‌ വ്യക്തിപരമായി നിങ്ങൾക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ സ്‌നേഹപൂർവമായ കരുതലാണെന്നു പറയാനാകുന്നത്‌ എന്തുകൊണ്ട്? (ബി) യഹോവയ്‌ക്ക് നമ്മിൽ ഓരോരുത്തരിലുമുള്ള കരുലിൽ നിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാനാകും?

6 അത്തരം മുന്നറിയിപ്പുകളെല്ലാം യഹോവ നമ്മുടെ ഓരോരുത്തരുടെയും മേൽ ദൃഷ്ടിവെച്ച് നമ്മെ സ്‌നേഹപൂർവം പരിപാലിക്കുന്നുണ്ട് എന്നതിന്‍റെ തെളിവാണ്‌.ബൈബിളിലെ നിശ്ശ്വസ്‌തവചസ്സുകൾ നിരവധി നൂറ്റാണ്ടുകളായി അവിടെത്തന്നെയുണ്ടായിരുന്നു എന്ന് നമുക്കറിയാം. അതുപോലെ, ദൈവത്തിന്‍റെ സംഘടന തയ്യാറാക്കുന്ന പ്രസിദ്ധീകരണങ്ങൾ അനേകലക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ളതാണ്‌ എന്നും സഭായോഗങ്ങളിൽ നൽകപ്പെടുന്ന ബുദ്ധിയുദേശം മുഴുഭയെയും മനസ്സിൽക്കണ്ടുകൊണ്ടുള്ളതാണ്‌ എന്നും നമുക്കറിയാം. എങ്കിൽപ്പോലും, അപ്പോഴെല്ലാം നിങ്ങൾക്ക് സ്വന്തം ഹൃദയചായ്‌വുകൾ പൊരുത്തപ്പെടുത്താനാകുംവിധം നിങ്ങളുടെ വ്യക്തിപരമായ ശ്രദ്ധ യഹോവ തന്‍റെ വചനത്തിലേക്ക് തിരിച്ചുവിടുന്നു. അതുകൊണ്ടുതന്നെ ഇത്‌ നമ്മിൽ ഓരോരുത്തരിലുമുള്ള യഹോവയുടെ ആർദ്രമായ കരുതലിന്‍റെ തെളിവാണ്‌ എന്ന് പറയാൻ കഴിയും.

7 ദൈവത്തിന്‍റെ മുന്നറിയിപ്പുകളിൽനിന്ന് പ്രയോജനം നേടണമെങ്കിൽ അവന്‌ നമ്മുടെ കാര്യത്തിൽ ശരിക്കും താത്‌പര്യമുണ്ടെന്ന് ആദ്യംതന്നെ നാം തിരിച്ചറിയണം. തുടർന്ന് ദൈവത്തെ അപ്രീതിപ്പെടുത്തുന്ന ഏതൊരു ചിന്തയെയും പിഴുതുമാറ്റിക്കൊണ്ട് അവന്‍റെ വചനത്തിന്‌ ചേർച്ചയിൽ നാം പ്രവർത്തിക്കണം. (യെശയ്യാവു 55:6, 7 വായിക്കുക.) അങ്ങനെ, ലഭിക്കുന്ന മുന്നറിയിപ്പുകൾക്ക് നാം ചെവികൊടുക്കുന്നെങ്കിൽ ഒട്ടേറെ ഹൃദയവേദനകൾ ഒഴിവാക്കാൻ നമുക്കു കഴിയും. എന്നിരുന്നാലും, തെറ്റായ ഒരു മോഹത്തിന്‌ നാം വഴിപ്പെട്ടുപോയെന്നു കരുതുക. അത്തരമൊരു സാഹചര്യത്തിൽ സ്‌നേഹവാനായ നമ്മുടെ പിതാവ്‌ നമ്മെ എങ്ങനെയാണ്‌ സഹായിക്കുന്നത്‌?

കരുതലുള്ള പിതാവ്‌ നമ്മെ തിരുത്തുന്നു

8, 9. തന്‍റെ ദാസരെ ഉപയോഗിച്ച് യഹോവ നൽകുന്ന ബുദ്ധിയുദേശം അവന്‍റെ കരുതലിന്‍റെ ആഴം വെളിപ്പെടുത്തുന്നത്‌ എങ്ങനെ? ദൃഷ്ടാന്തീകരിക്കുക.

8 നമുക്കു തിരുത്തൽ ലഭിക്കുന്ന സന്ദർഭങ്ങളിൽ യഹോവയുടെ കരുതൽ നാം വിശേഷാൽ തിരിച്ചറിഞ്ഞേക്കാം. (എബ്രായർ 12:5, 6 വായിക്കുക.) ബുദ്ധിയുപദേശമോ ശിക്ഷണമോ ലഭിക്കുന്നത്‌ ആർക്കും ആസ്വാദ്യകരമായ ഒരു സംഗതിയല്ലെന്നത്‌ ശരിയാണ്‌. (എബ്രാ. 12:11) എന്നിരുന്നാലും, നമുക്കു ബുദ്ധിയുദേശം നൽകുന്ന വ്യക്തി എന്തെല്ലാം പരിഗണിച്ചശേഷമാണ്‌ അതു നൽകുന്നതെന്ന് ചിന്തിക്കുക. യഹോവയാം ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്‌ ഉലച്ചിൽ തട്ടാൻ സാധ്യതയുള്ള എന്താണ്‌ നാം ചെയ്‌തുകൊണ്ടിരിക്കുന്നത്‌ എന്ന് അദ്ദേഹം നന്നായി മനസ്സിലാക്കിയിരിക്കേണ്ട ആവശ്യമുണ്ട്. ഒപ്പം നമ്മുടെ  വൈകാരികാവസ്ഥയും അദ്ദേഹത്തിന്‌ പരിഗണിക്കേണ്ടതായിട്ടുണ്ട്. കൂടാതെ, നമുക്ക് ദൈവത്തെ പ്രസാദിപ്പിക്കാനാകുംവിധം തെറ്റായ ഗതി എങ്ങനെ തിരുത്താമെന്ന് ബൈബിളിൽനിന്ന് നമുക്കു കാണിച്ചുതരാനായി സ്വന്തം സമയവും ഊർജവും ചെലവിടാൻ അദ്ദേഹം തയ്യാറായിരിക്കേണ്ടതുമുണ്ട്. അങ്ങനെയെങ്കിൽ, ആ ബുദ്ധിയുപദേശത്തിന്‍റെ ആത്യന്തിക ഉറവായ യഹോവയ്‌ക്ക് നമ്മോടുള്ള കരുതൽ അതിലും കുറവായിരിക്കുമോ?

9 ദൈവത്തിന്‌ നമ്മോടുള്ള താത്‌പര്യം മാനുഷ ഉപദേഷ്ടാക്കൾക്ക് എങ്ങനെ പ്രതിഫലിപ്പിക്കാനാകും എന്നതിന്‍റെ ഒരു ഉദാരണം നമുക്കു നോക്കാം. സത്യത്തിൽ വരുന്നതിനുമുമ്പ് അശ്ലീലം വീക്ഷിക്കുന്ന ശീലം ഒരു സഹോദരനുണ്ടായിരുന്നു. പക്ഷേ സത്യം പഠിച്ചതോടെ അദ്ദേഹം ആ ശീലം വിട്ടുകളഞ്ഞിരുന്നു. എന്നിരുന്നാലും, ആ പഴയ ചായ്‌വിന്‍റെ കുറച്ചു കനൽത്തുണ്ടുകൾ ഉള്ളിലെവിടെയോ കെടാതെ കിടപ്പുണ്ടായിരുന്നു. ഒരു പുതിയ മൊബൈൽ ഫോൺ വാങ്ങിയപ്പോൾ മങ്ങിക്കിടന്ന അഭിനിവേശങ്ങൾക്ക് വീണ്ടും തീപിടിച്ചു. (യാക്കോ. 1:14, 15) ഫോൺ ഉപയോഗിച്ച് അദ്ദേഹം അശ്ലീല ഇന്‍റർനെറ്റ്‌-സൈറ്റുകൾ പരതി. ഒരു ദിവസം ടെലിഫോൺ സാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കവെ ചില മേൽവിലാസങ്ങൾ തിരയാനായി അദ്ദേഹം തന്‍റെ ഫോൺ ഒരു മൂപ്പനു നൽകി. മൂപ്പൻ ഫോൺ ഉപയോഗിച്ചപ്പോൾ അത്ര ‘പന്തില്ലാത്ത’ ചിലസൈറ്റുകൾ രംഗപ്രവേശം ചെയ്‌തു. ഏതായാലും ഈ സംഭവം ആത്മീയമായി അപകടത്തിലായിരുന്ന ആ സഹോദരന്‍റെ അനുഗ്രഹത്തിൽ കലാശിച്ചു. ആവശ്യമായിരുന്ന തിരുത്തൽ തക്കസമയത്തുതന്നെ അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹം അതു നന്ദിയോടെ സ്വീകരിക്കുകയും ഒടുവിൽ ആ പാപപ്രവണതയെ മറികടക്കുകയും ചെയ്‌തു. നാം ‘കൈപൊള്ളിക്കുന്നതിനു’ മുമ്പുതന്നെ നമ്മുടെ മറഞ്ഞിരിക്കുന്ന പാപങ്ങൾപോലും കണ്ടെത്തി ആവശ്യമായ തിരുത്തൽ നൽകുന്ന നമ്മുടെ കരുലുള്ള സ്വർഗീയപിതാവിനോട്‌ നാം എത്രയധികം നന്ദിയുള്ളവരായിരിക്കണം!

ബൈബിൾ തത്ത്വങ്ങൾ പ്രാവർത്തികമാക്കുകവഴി നാം പ്രയോജനം നേടുന്നു

10, 11. (എ) ഏതു വിധത്തിൽ നിങ്ങൾക്കു ദൈവത്തിന്‍റെ മാർഗനിർദേശം തേടാനാകും? (ബി) യഹോവയുടെ മാർഗനിർദേശം പിൻപറ്റുന്നതിലെ ജ്ഞാനം ഒരു കുടുംബം അനുഭവിച്ചറിഞ്ഞതെങ്ങനെ?

10 യഹോവയ്‌ക്കുള്ള ഒരു സ്‌തുതിഗീതത്തിൽ സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “നിന്‍റെ ആലോചനയാൽ നീ എന്നെ നടത്തും.” (സങ്കീ. 73:24) മാർഗനിർദേശം ആവശ്യമായിവരുമ്പോഴെല്ലാം, യഹോവയുടെ വീക്ഷണം ആരാഞ്ഞുകൊണ്ട് അവന്‍റെ വചനത്തിൽ അന്വേഷിക്കുന്നതിലൂടെ നമുക്ക് യഹോവയെ ‘നിനയ്‌ക്കാനാകും.’ ബൈബിൾതത്ത്വങ്ങൾ പ്രാവർത്തികമാക്കുന്നത്‌ ആത്മീയപ്രയോജനങ്ങൾകൈവരുത്തുക മാത്രമല്ല, ചിലപ്പോഴൊക്കെ ഭൗതികാവശ്യങ്ങൾ നിറവേറ്റാനും നമ്മെ സഹായിച്ചേക്കാം.—സദൃ. 3:6.

11 യഹോവ ഇപ്രകാരം ചിലരെ വഴിനയിച്ചതിന്‍റെ ഒരു ദൃഷ്ടാന്തമാണ്‌, ഫിലിപ്പീൻസിലെ മസ്‌ബാറ്റീ മലനിരകളിൽ കൃഷിസ്ഥലം പാട്ടത്തിനെടുത്ത്‌ കഴിയുന്ന ഒരു സഹോദരന്‍റെ അനുഭവം. ഒരു വലിയ കുടുംബത്തെ പോറ്റിപ്പുലർത്തുമ്പോഴും അദ്ദേഹവും ഭാര്യയും സാധാരണ പയനിയറിങ്‌ ചെയ്‌തുവരികയായിരുന്നു. ഒരു ദിവസം, അപ്രതീക്ഷിതമായി ഭൂവുടമ അവരോട്‌ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്‌ അവരെ സ്‌തബ്ധരാക്കി. എന്തായിരുന്നു കാരണം? അവർ സത്യസന്ധരല്ലെന്നുള്ള ആരുടെയോ അടിസ്ഥാനരഹിതമായ ആരോപണത്തിന്മേലായിരുന്നു ആ നടപടി. കുടുംവുമായി താൻ ഇനി എവിടെപ്പോയി കഴിയുമെന്ന് ആശങ്കാകുലനായിരുന്നെങ്കിലും അദ്ദേഹം വിശ്വാസത്തോടെ ഇങ്ങനെ പറഞ്ഞു: “യഹോവ നമ്മെ കൈവെടിയില്ല. എന്തൊക്കെ സംഭവിച്ചാലും അവൻ നമ്മുടെ  ആവശ്യങ്ങൾക്കായി എല്ലായ്‌പോഴും കരുതുകതന്നെ ചെയ്യും.” ആ വിശ്വാസം അസ്ഥാനത്തായിരുന്നില്ല. കുറച്ചു ദിവസങ്ങൾക്കുശേഷം, ‘നിങ്ങൾ ഇവിടെനിന്നും പോകേണ്ടതില്ല’ എന്ന് കൃഷിയിടത്തിന്‍റെ ഉടമ അവരോട്‌ പറഞ്ഞു. അത്‌ അവരിൽ അമ്പരപ്പും ആശ്വാവും നിറച്ചു. വാസ്‌തവത്തിൽ എന്താണ്‌ സംഭവിച്ചത്‌? ആരോപണങ്ങൾക്കു മധ്യേപോലും ഈ സാക്ഷിക്കുടുംബം ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ മറ്റുള്ളവരോട്‌ ആദരവോടെയും സമാധാത്തോടെയും ഇടപെട്ടത്‌ ആ ഭൂവുടമ നിരീക്ഷിച്ചിരുന്നു. അവരുടെ ശാന്തമായ പെരുമാറ്റം അദ്ദേഹത്തിൽ ആഴമായ മതിപ്പുളവാക്കി. അവരെ അവിടെ തുടരാൻ അനുവദിച്ചെന്നു മാത്രമല്ല, അവർക്ക് കൃഷിചെയ്യാൻ കൂടുതൽ നിലം അദ്ദേഹം വിട്ടുകൊടുക്കുകയും ചെയ്‌തു. (1 പത്രോസ്‌ 2:12 വായിക്കുക.) അതെ, ജീവിതയാത്രയിലെ വിഷമസന്ധികളെ വിജയകരമായി മറികടക്കാൻ സഹായിച്ചുകൊണ്ട് തന്‍റെ വചനത്തിലൂടെ യഹോവ നമ്മെ വഴിനയിക്കുന്നു.

പരിശോധനകൾ സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്ന ഒരു സുഹൃത്ത്‌

12, 13. ‘ദൈവം ശരിക്കും നമ്മുടെ കഷ്ടപ്പാടുകൾ കാണുന്നുണ്ടോ’ എന്ന് ഏതു സാഹചര്യങ്ങളിൽ ചിലർ ചിന്തിച്ചുപോയേക്കാം?

12 എന്നിരുന്നാലും പ്രയാസകരമായ ചില സാഹചര്യങ്ങൾ അനിശ്ചിതമായി തുടരുന്നതായി നമുക്ക് തോന്നിയേക്കാം. ഒരുപക്ഷേ തീരാവ്യാധികളുമായി നാം മല്ലിടുകയായിരിക്കാം, അല്ലെങ്കിൽ അടുത്ത കുടുംബാംഗങ്ങളുടെ ദീർഘകാലമായുള്ള എതിർപ്പ് നാം സഹിച്ചുപോരുകയായിരിക്കാം, അതുല്ലെങ്കിൽ നിരന്തരമായ പീഡനം നിമിത്തം നാം കഷ്ടപ്പെടുകയായിരിക്കാം. ഇനിയും, വല്ലപ്പോഴുമാണെങ്കിലും സഭയിൽ ആരെങ്കിലുമായി നമുക്കുണ്ടാകുന്ന ഗുരുതരമായ ‘ആ’ വ്യക്തിത്വഭിന്നതകളെ സംബന്ധിച്ചെന്ത്?

13 ദൃഷ്ടാന്തത്തിന്‌, ആരുടെയെങ്കിലും ഒരു വാക്കോ പരാമർശമോ നിങ്ങളെ വ്രണപ്പെടുത്തിയിരിക്കാം, സ്‌നേഹശൂന്യമായിട്ടായിരിക്കാം നിങ്ങൾക്ക് അത്‌ അനുഭവപ്പെട്ടത്‌. “ദൈവത്തിന്‍റെ സംഘടനയ്‌ക്കുള്ളിൽ ഇങ്ങനെയൊക്കെ സംഭവിക്കാമോ,” നിങ്ങൾ ഉള്ളിൽ രോഷംകൊണ്ടേക്കാം. അതേസമയം, നിങ്ങളെ ‘വ്രണപ്പെടുത്തിയ’ സഹോരനാകട്ടെ സഭയിൽ പദവികൾ ലഭിക്കുന്നു, മറ്റുള്ളവർ അദ്ദേഹത്തെ സമർഥനും ശ്രേഷ്‌ഠനും ആയി വീക്ഷിക്കുന്നു! ‘ഇതെന്താണ്‌ ഇങ്ങനെയൊക്കെ, യഹോവ ഇതൊന്നും കാണുന്നില്ലേ, അവനെന്താണ്‌ ഒരു നടപടിയും സ്വീകരിക്കാത്തത്‌,’ നിങ്ങളുടെ സന്ദേഹങ്ങളേറുന്നു.—സങ്കീ. 13:1, 2; ഹബ. 1:2, 3.

14. നമ്മുടെ വ്യക്തിപരമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ദൈവം ഇടപെടാതിരിക്കുന്നതിന്‍റെ ഒരു കാരണം എന്തായിരിക്കാം?

14 കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതിന്‌ യഹോവയ്‌ക്ക് തക്കതായ കാരണങ്ങൾ ഉണ്ടായിരുന്നേക്കാം. ഉദാഹരണത്തിന്‌, കുഴപ്പമെല്ലാം മറ്റേ കക്ഷിയുടേതാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിലും യഹോവ അങ്ങനെയായിരിക്കില്ല കാര്യങ്ങളെ നോക്കിക്കാണുന്നത്‌. അവന്‍റെ വീക്ഷണത്തിൽ, കൂടുതൽ കുഴപ്പം നിങ്ങളുടെ പക്ഷത്തായിരിക്കാം, പക്ഷേ നിങ്ങൾ അത്‌ തിരിച്ചറിയുന്നുണ്ടാവില്ലെന്നു മാത്രം! നിർദയമെന്നോ നിർമര്യാമെന്നോ നിങ്ങൾ കരുതുന്ന മറ്റേ സഹോദരന്‍റെ വാക്കുകൾ, വാസ്‌തവത്തിൽ നിങ്ങൾ കണിശമായും കണക്കിലെടുക്കേണ്ട അർഹവും സമയോചിതവും ആയ ഒരു തിരുത്തൽ ആയിരുന്നിരിക്കണം. ഭരണസംഘാംഗമായിരുന്ന കാൾ എഫ്‌. ക്ലൈൻ സഹോദരൻ തന്‍റെ ജീവിതകഥയിൽ, റഥർഫോർഡ്‌ സഹോദരനിൽനിന്ന് ഒരിക്കൽ തനിക്ക് ഒരു തുറന്ന ശാസന ലഭിച്ചതായി അനുസ്‌മരിക്കുന്നുണ്ട്. അതുകഴിഞ്ഞ് ഒരു ദിവസം, റഥർഫോർഡ്‌ സഹോദരൻ “ഹലോ കാൾ” എന്ന് വിളിച്ചുകൊണ്ട് അദ്ദേഹത്തെ ഊഷ്‌മളമായി അഭിവാദനം ചെയ്‌തു. പക്ഷേ, ലഭിച്ച ശാസനയിൽ മനംനൊന്തു കഴിഞ്ഞ ക്ലൈൻ സഹോദരൻ ഒരു തണുപ്പൻമട്ടിലാണ്‌ പ്രതികരിച്ചത്‌. ക്ലൈൻ സഹോദരന്‍റെ ഉള്ളിൽ കടുത്ത നീരസമുണ്ടെന്ന് തിരിച്ചറിഞ്ഞ റഥർഫോർഡ്‌ സഹോദരൻ, പിശാചിന്‍റെ കെണിയിൽ അകപ്പെടുന്നതിനെതിരെ അദ്ദേഹത്തിന്‌ മുന്നറിയിപ്പ് നൽകി. പിന്നീട്‌ ക്ലൈൻ സഹോദരൻ ഇങ്ങനെ എഴുതി: “ഒരു സഹോദരൻ തന്‍റെ പദവിയോടും ഉത്തരവാദിത്വത്തോടുമുള്ള ബന്ധത്തിൽ തനിക്ക് പറയാൻ അവകാശമുള്ള എന്തെങ്കിലും നമ്മോട്‌ പറഞ്ഞതിന്‌ നാം അദ്ദേഹത്തോട്‌ നീരസം വെച്ചുപുലർത്തുന്നെങ്കിൽ, സാത്താന്‍റെ ഒരു കെണിയിലേക്ക് നാം സ്വയം നടന്നുകയറുകയാണ്‌.” *

15. പരിശോധനാകരമായ ഒരു സാഹചര്യം മറികടക്കാൻവേണ്ടി യഹോവയുടെ സഹായത്തിനായി കാത്തിരിക്കവെ എന്തു തിരിച്ചറിയുന്നത്‌ അക്ഷമരാകാതിരിക്കാൻ നിങ്ങളെ സഹായിക്കും?

15 എന്നുവരികിലും, ഒരു പരിശോധനാഘട്ടം അനന്തമായി നീളുന്നതായി നമുക്ക് തോന്നുമ്പോൾ നാം അക്ഷമരാകാനുള്ള സാധ്യതയുണ്ട്. നമുക്ക് എങ്ങനെ പിടിച്ചുനിൽക്കാനാകും? നിങ്ങൾ ഒരു ഹൈവേയിലൂടെ കാർ ഓടിച്ചുപോകുകയാണെന്നു കരുതുക. ഇടയ്‌ക്കുവെച്ച് നിങ്ങൾ ഗതാഗതക്കുരുക്കിൽ പെടുന്നു. എത്ര നേരം അവിടെ കിടക്കേണ്ടിവരും എന്ന് നിങ്ങൾക്ക് അറിയില്ല. അസ്വസ്ഥനാകുകയും മറ്റു വഴികൾ അന്വേഷിച്ച് കാർ തിരിച്ചുവിടുകയും ചെയ്യുന്നെങ്കിൽ, ഒരുപക്ഷേ നിങ്ങൾക്ക് വഴിതെറ്റിയേക്കാം. മാത്രമല്ല ക്ഷമയോടെ കാത്തിരുന്നെങ്കിൽ എടുക്കുമായിരുന്നതിലും അധികം സമയം ലക്ഷ്യത്തിൽ എത്താൻ നിങ്ങൾക്ക് വേണ്ടിരികയും ചെയ്‌തേക്കാം. സമാനമായി, ദൈവവചനത്തിൽ വരച്ചിട്ടിരിക്കുന്ന പാതകൾ വിട്ടുമാറാതെ പിന്തുടരുന്നുവെങ്കിൽ, യഥാകാലം നിങ്ങൾ ലക്ഷ്യസ്ഥാനത്ത്‌ എത്തിച്ചേരും.

16. നാം പരിശോധനകളെ നേരിടുമ്പോൾ തത്‌കാലം അതിൽ നേരിട്ട് ഇടപെടേണ്ട എന്ന് യഹോവ തീരുമാനിച്ചേക്കാവുന്നതിന്‍റെ മറ്റൊരു കാരണം എന്താണ്‌?

16 നമുക്ക് ജീവത്‌പ്രധാനമായ പരിശീലനം ലഭിക്കാൻ യഹോവ ആഗ്രഹിക്കുന്നതുകൊണ്ട്, നാം പരിശോധനകളെ നേരിടുമ്പോൾ തത്‌കാലം അതിൽ നേരിട്ട് ഇടപെടേണ്ട എന്ന് അവൻ തീരുമാനിച്ചേക്കാം.  (1 പത്രോസ്‌ 5:6-10 വായിക്കുക.) അതിന്‍റെ അർഥം പരിശോധനകളുടെ കാരണക്കാരൻ യഹോവയാണ്‌ എന്നാണോ? ഒരിക്കലുമല്ല. (യാക്കോ. 1:13) “നിങ്ങളുടെ പ്രതിയോഗിയായ പിശാച്‌” ആണ്‌ മിക്കവാറും എല്ലാ പ്രാതികൂല്യങ്ങൾക്കും പിറകിൽ. എങ്കിൽപ്പോലും, ആത്മീയമായി വളരുന്നതിന്‌ നമ്മെ സഹായിക്കാൻ ക്ലേശപൂർണമായ അത്തരമൊരു സാഹചര്യത്തെ ഉപയുക്തമാക്കാൻദൈവത്തിന്‌ കഴിയും. അവൻ നമ്മുടെ യാതനകൾ കാണുന്നുണ്ട്. ‘നമ്മെക്കുറിച്ചു കരുതലുള്ളവനാകയാൽ’ അത്‌ “അൽപ്പകാലത്തേക്കു” മാത്രമേ തുടരുന്നുള്ളൂ എന്ന് അവൻ ഉറപ്പുവരുത്തും. കഷ്ടപ്പാടുകളിലൂടെ കടന്നുപോകവെ, നിങ്ങളുടെ മേൽ ദൃഷ്ടിവെച്ച് യഹോവ നിങ്ങൾക്കു നൽകുന്ന പരിപാലനം നിങ്ങൾ വിലമതിക്കുന്നുണ്ടോ? അവൻ നിശ്ചയമായും ഒരു പോക്കുവഴി തുറന്നുതരും എന്ന് നിങ്ങൾക്ക് ഉറച്ച ബോധ്യമുണ്ടോ?—2 കൊരി. 4:7-9.

ദിവ്യാംഗീകാരത്തിന്‍റെ മന്ദസ്‌മിതം

17. യഹോവ അന്വേഷിക്കുന്നത്‌ ആരെയാണ്‌, എന്തുകൊണ്ട്?

17 ദൈവം നമ്മുടെ ജീവിതത്തെ നിരീക്ഷിക്കുന്നതിന്‌ അത്യധികം പ്രോത്സാഹജനകമായ മറ്റൊരു കാരണം കൂടിയുണ്ട്. ദർശകനായ ഹനാനി മുഖാന്തരം അവൻ ആസാ രാജാവിനോട്‌ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.” (2 ദിന. 16:9) ഖേദകരമെന്നു പറയട്ടെ,ദൈവത്തിന്‌ ആസായിൽ ഏകാഗ്രമായ ഒരു ഹൃദയം കണ്ടെത്താനായില്ല. എന്നിരുന്നാലും, ശരി ചെയ്യാൻ നിങ്ങൾ ദൃഢചിത്തരാണെങ്കിൽ നിങ്ങൾക്കായി കരുതിക്കൊണ്ട് അവൻ “തന്നെത്താൻ ബലവാനെന്നു കാണി”ക്കും.

18. ആരും നിങ്ങളെ വിലമതിക്കുന്നില്ല എന്നു തോന്നുമ്പോൾ എന്ത് ഓർക്കുന്നത്‌ നിങ്ങളെ സഹായിക്കും? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

18 ‘നന്മ അന്വേഷിക്കാനും’ ‘നന്മയെ സ്‌നേഹിക്കാനും’ (പി.ഒ.സി.) ‘നന്മ ചെയ്യാനും’ ദൈവം നമ്മോട്‌ ആവശ്യപ്പെടുന്നു. അങ്ങനെയെങ്കിൽ അവൻ നമ്മോട്‌ “കൃപ കാണിക്കും.” (ആമോ. 5:14, 15; 1 പത്രോ. 3:11, 12) അതെ, യഹോവ തന്‍റെ കണ്ണുകൾ നീതിമാന്മാരുടെ മേൽ വെച്ചിരിക്കുന്നു, അവൻ അവരെ അനുഗ്രഹിക്കുന്നു. (സങ്കീ. 34:15) ഉദാഹരണത്തിന്‌, എബ്രായസൂതികർമിണികളായ ശിപ്രായെയും പൂവായെയും കുറിച്ച് ചിന്തിക്കുക. ഇസ്രായേല്യർ മിസ്രയീമിൽ അടിമകളായിരുന്ന ഒരു ഘട്ടത്തിൽ, എബ്രായർക്കു പിറക്കുന്ന ആൺകുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയണമെന്ന് ഫറവോൻ ആ സ്‌ത്രീകളോടു കല്‌പിച്ചിരുന്നു. എന്നാൽ ആ സൂതികർമിണികൾ ഫറവോനെക്കാൾ അധികം ദൈവത്തെ ഭയപ്പെട്ടു. അവരുടെ ദൈവികമനഃസാക്ഷി ആയിരുന്നിരിക്കണം ആ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ അവരെ പ്രേരിപ്പിച്ചത്‌. തന്നിമിത്തം, പിൽക്കാലത്ത്‌ സ്വന്തമായി കുടുംബങ്ങളെ നൽകിക്കൊണ്ട് യഹോവ ശിപ്രായെയും പൂവായെയും അനുഗ്രഹിച്ചു. (പുറ. 1:15-17, 20, 21, ഓശാന) അവരുടെ സത്‌പ്രവൃത്തി യഹോവയുടെ ഊടാടിക്കൊണ്ടിരിക്കുന്ന ദൃഷ്ടിയിൽ പെടാതെ പോയില്ല. നാം ചെയ്യുന്ന നല്ല പ്രവൃത്തികൾ ആരുംതന്നെ ശ്രദ്ധിക്കുന്നില്ല എന്നു ചിലപ്പോഴെങ്കിലും നാം പരിതപിച്ചേക്കാം. പക്ഷേ യഹോവ ശ്രദ്ധിക്കുന്നുണ്ട്. ഇന്നോളമുള്ള നമ്മുടെ ഓരോ സത്‌പ്രവൃത്തിയും അവൻ ശ്രദ്ധിച്ചിട്ടുമുണ്ട്, അതിനെല്ലാം അവൻ തീർച്ചയായും പ്രതിഫലം നൽകും.—മത്താ. 6:4, 6; 1 തിമൊ. 5:25; എബ്രാ. 6:10.

19. സത്‌പ്രവൃത്തികൾ യഹോവയുടെ ശ്രദ്ധയിൽപ്പെടാതെ പോകില്ലെന്ന് ഒരു സഹോദരി സ്വാനുഭവത്തിലൂടെ പഠിച്ചത്‌ എങ്ങനെ?

19 ഓസ്‌ട്രിയയിൽ ജീവിക്കുന്ന ഒരു സഹോദരി തന്‍റെ കഠിനാധ്വാനം ദൈവം കാണാതെപോയില്ല എന്ന് ഒരിക്കൽ സ്വാനുഭവത്തിലൂടെ മനസ്സിലാക്കി. ഹംഗേറിയൻ വംശജ ആയിരുന്നതുകൊണ്ട് ഹംഗേറിയൻ സംസാരിക്കുന്ന ഒരു വ്യക്തിയെ വയൽശുശ്രൂഷയിൽ സന്ദർശിക്കാൻ സഹോദരിക്ക് ഒരു മേൽവിലാസം ലഭിക്കുകയുണ്ടായി. ഒട്ടും സമയം പാഴാക്കാതെ സഹോദരി ആ ഭവനം കണ്ടെത്തിയെങ്കിലും അവിടെ ആരും ഇല്ലായിരുന്നു. പല പ്രാശ്യം മടങ്ങിച്ചെന്നിട്ടും പ്രയോജനമുണ്ടായില്ല. വീടിനുള്ളിൽ ആളനക്കം ഉള്ളതായി ചിലപ്പോഴൊക്കെ അവൾക്കു തോന്നിയിരുന്നെങ്കിലും ആരും വാതിൽ തുറന്നില്ല. എന്നിരുന്നാലും മടുത്ത്‌ പിന്മാറാതെ, ഒന്നര വർഷത്തിലധികം അവൾ വീണ്ടുംവീണ്ടും അവിടം സന്ദർശിച്ചു. ചെല്ലുമ്പോഴെല്ലാം സാഹിത്യങ്ങളും വ്യക്തിപരമായി എഴുതിയ കത്തുളും സ്വന്തം മേൽവിലാസവും ഒക്കെ അവിടെ വെച്ചിട്ട് പോരുകയും ചെയ്യുമായിരുന്നു. ഒടുവിൽ ഒരു ദിവസം ആ വീടിന്‍റെ വാതിൽ തുറക്കപ്പെട്ടു! തികഞ്ഞ സൗഹൃദത്തോടെ ഒരു സ്‌ത്രീ സഹോദരിയെ അകത്തേക്കു ക്ഷണിച്ചു. “നിങ്ങൾ ഇവിടെ വെച്ചിട്ട് പോയ എല്ലാം ഞാൻ വായിച്ചു, നിങ്ങൾ വരാൻ ഞാൻ കാത്തിരിക്കുകയായിരുന്നു,” വീട്ടുകാരി പറഞ്ഞു. കീമോതെറാപ്പി ചെയ്യുകയായിരുന്നതിനാൽ ആളുകളുമായി സംസാരിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ലത്രെ അവർ. സഹോദരി പെട്ടെന്നുതന്നെ അവർക്ക് ഒരു ബൈബിളധ്യയനം ആരംഭിച്ചു. ആ സഹോരിയുടെ സ്ഥിരോത്സാഹത്തിന്‌ ദൈവം പ്രതിഫലം നൽകുകതന്നെ ചെയ്‌തു!

20. നിങ്ങളുടെ മേൽ ദൃഷ്ടിവെച്ച് യഹോവ നിങ്ങളെ പരിപാലിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?

20 അതെ, നിങ്ങൾ ചെയ്യുന്ന സകലവും യഹോവ കാണുന്നുണ്ട്, ഒടുവിൽ അവൻ അതിനു പ്രതിഫലം നൽകുകയും ചെയ്യും. ദൈവത്തിന്‍റെ ദൃഷ്ടി നമ്മുടെ മേലുണ്ടെന്ന് മനസ്സിലാകുമ്പോൾ നാം ഭയചകിതരാകേണ്ട ആവശ്യമില്ല. നിർദാക്ഷിണ്യം തുറിച്ചുനോക്കുന്ന നിരീക്ഷണക്യാമറയുടെ കഴുകൻ കണ്ണുകളുമായി യഹോവയുടെ സ്‌നേഹദൃക്കുകൾക്ക് യാതൊരു സാമ്യവുമില്ല. അതുകൊണ്ട്, നമ്മുടെ നിത്യക്ഷേമത്തിൽ തത്‌പരനായ, സ്‌നേഹവും കരുലും ഉള്ള നമ്മുടെ സ്വർഗീയപിതാവിനോട്‌ നമുക്ക് അധികമധികം അടുത്തുചെല്ലാം!

^ ഖ. 14 ക്ലൈൻ സഹോദരന്‍റെ ജീവിതകഥ 1984 ഒക്‌ടോബർ 1 ലക്കം വീക്ഷാഗോപുത്തിൽ (ഇംഗ്ലീഷ്‌) പ്രസിദ്ധീകരിച്ചിട്ടുണ്ട്.