വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ഏപ്രില്‍ 

 ജീവിതകഥ

മുഴുസമയശുശ്രൂഷ എന്നെ അനുഗ്രഹങ്ങളിലേക്ക് കൈപിടിച്ചുനടത്തിയിരിക്കുന്നു!

മുഴുസമയശുശ്രൂഷ എന്നെ അനുഗ്രഹങ്ങളിലേക്ക് കൈപിടിച്ചുനടത്തിയിരിക്കുന്നു!

മുഴുസമയ ശുശ്രൂഷയിൽ ചെലവഴിച്ച ആറരപ്പതിറ്റാണ്ടു കാത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ എന്‍റെ ജീവിതം ആനന്ദനിർഭരമായിരുന്നു എന്ന് ഒട്ടും അതിയോക്തി കൂടാതെ എനിക്ക് പറയാനാകും. അതിന്‍റെ അർഥം, ജീവിതത്തിൽ ഇരുണ്ടതോ നിരുത്സാഹം നിറഞ്ഞതോ ആയ നാളുകൾ ഉണ്ടായിരുന്നിട്ടേ ഇല്ല എന്നല്ല. (സങ്കീ. 34:12; 94:19) പക്ഷേ ആകമാനം നോക്കിയാൽ തികച്ചും പ്രതിഫലദായകവും ഉദ്ദേശ്യപൂർണവുമായ ഒരു ജീവിതമായിരുന്നു എന്‍റേത്‌!

ആയിരത്തിത്തൊള്ളായിരത്തിയമ്പത്‌ സെപ്‌റ്റംബർ ഏഴിന്‌ ഞാൻ ബ്രുക്ലിൻ ബെഥേൽ-കുടുംത്തിലെ ഒരു അംഗമായിത്തീർന്നു. അന്ന്, 19 മുതൽ 80 വരെ വയസ്സുള്ള വ്യത്യസ്‌തദേശക്കാരായ 355 സഹോദരീസഹോദരന്മാർ അടങ്ങിയതായിരുന്നു ബെഥേൽ-കുടുംബം. അവരിൽ അനേകരും അഭിഷിക്തക്രിസ്‌ത്യാനികളായിരുന്നു.

യഹോവയെ സേവിക്കാൻ തുടങ്ങുന്നു

പത്താം വയസ്സിൽ സ്‌നാനമേറ്റപ്പോൾ

നമ്മുടെ “സന്തുഷ്ടനായ ദൈവ”ത്തെ സേവിക്കാൻ ഞാൻ പഠിച്ചത്‌ അമ്മയിൽനിന്നാണ്‌. (1 തിമൊ. 1:11, അടിക്കുറിപ്പ്) ഞാൻ ഒരു കൊച്ചുകുട്ടിയായിരിക്കുമ്പോൾത്തന്നെ അമ്മ യഹോവയെ സേവിക്കാൻ തുടങ്ങിയിരുന്നു. 1939 ജൂലൈ 1-ന്‌, എനിക്ക് പത്തു വയസ്സുള്ളപ്പോൾ യു.എസ്‌.എ.-യിലെ നെബ്രാസ്‌കയിലുള്ള കൊളംബസിൽവെച്ച് നടന്ന ഒരു മേഖലാസമ്മേളനത്തിൽ (ഇന്നത്തെ സർക്കിട്ട് സമ്മേളനം) ഞാൻ സ്‌നാനമേറ്റു. അന്നേദിവസം ഞങ്ങൾ നൂറോളം പേർ, ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ സഹോദരന്‍റെ “ഫാസിസമോ സ്വാതന്ത്ര്യമോ” എന്ന ശബ്ദലേഖനം ചെയ്‌ത പ്രസംഗം കേൾക്കാൻ വാടകയ്‌ക്ക് എടുത്ത ഒരു കെട്ടിടത്തിൽ കൂടിവന്നു. പ്രസംഗം പകുതിയായപ്പോഴേക്കും ഞങ്ങൾ കൂടിവന്നിരുന്ന ഹാളിന്‌ പുറത്ത്‌ അക്രമാസക്തരായ ഒരു കൂട്ടം ആളുകൾ ഒന്നിച്ചുകൂടി. ബലം പ്രയോഗിച്ച് അകത്ത്‌ കയറിയ അവർ ഞങ്ങളുടെ യോഗം തടസ്സപ്പെടുത്തുകയും ഞങ്ങളെ പട്ടണത്തിന്‌ വെളിയിലേക്ക് ആട്ടിപ്പായിക്കുകയും ചെയ്‌തു. പട്ടണത്തിൽനിന്ന് അധികം ദൂരെയല്ലാതെ ഒരു സഹോദരന്‍റെ കൃഷിയിടത്തിൽ ഞങ്ങൾ വീണ്ടും ഒത്തുകൂടുകയും പ്രസംഗത്തിന്‍റെ ശേഷിച്ച ഭാഗം കേൾക്കുകയും ചെയ്‌തു. ഈ സംഭവം എന്‍റെ സ്‌നാനത്തീയതി ഒരിക്കലും മറന്നുപോകാതവണ്ണം എന്‍റെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ചു!

എന്നെ സത്യത്തിൽ വളർത്തിക്കൊണ്ടുവരാൻ അമ്മ വളരെ ഉത്സാഹിച്ചിരുന്നു. എന്‍റെ അച്ഛൻ ഒരു നല്ല മനുഷ്യനും നല്ല പിതാവും ആയിരുന്നെങ്കിലും മതപരമായ കാര്യങ്ങളിലോ എന്‍റെ ആത്മീയക്ഷേമത്തിലോ ഒന്നും അദ്ദേഹത്തിന്‌ ഒട്ടും താത്‌പര്യം ഉണ്ടായിരുന്നില്ല. എന്നിരുന്നാലും അമ്മയും ഒമഹാ സഭയിലെ മറ്റു സാക്ഷികളും അന്ന് എനിക്ക് അത്യന്തം ആവശ്യമായിരുന്ന പ്രോത്സാഹനം നൽകി.

എന്‍റെ ലക്ഷ്യത്തിൽ വന്ന മാറ്റം

ഹൈസ്‌കൂൾ പഠനം പൂർത്തിയാകാറായപ്പോൾ, ജീവിതം എങ്ങനെ വിനിയോഗിക്കും എന്ന ചോദ്യത്തെ ഞാൻ അഭിമുഖീകരിച്ചു. ഓരോ വേനലവധിക്കും സമപ്രായക്കാരോടൊപ്പം ഞാൻ അവധിക്കാല പയനിയറിങ്‌ (ഇന്ന് സഹായ പയനിയറിങ്‌ എന്ന് അറിയപ്പെടുന്നു) ചെയ്യാറുണ്ടായിരുന്നു.

അങ്ങനെയിരിക്കെ, ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്‍റെ ഏഴാമത്തെ ക്ലാസ്സിൽനിന്ന് ആയിടെ ബിരുദം നേടിയ ജോൺ ചിമിക്ലിസ്‌, റ്റെഡ്‌ ജാരറ്റ്‌സ്‌ എന്നിങ്ങനെ ഏകാകികളായ രണ്ട് സഹോദരന്മാരെ ഞങ്ങളുടെ പ്രദേശത്ത്‌ സഞ്ചാവേലയ്‌ക്കു നിയമിച്ചു. അവർക്ക് ഏകദേശം 20-22 വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നത്‌ എന്നെ അതിശയപ്പെടുത്തി. എനിക്കാകട്ടെ അന്ന് 18 വയസ്സ്. ഹൈസ്‌കൂൾ പഠനം പൂർത്തിയാകാൻ പോകുന്നു. ജീവിതംകൊണ്ട് ഞാൻ എന്തു ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നത്‌ എന്ന് ചിമിക്ലിസ്‌ സഹോദരൻ അന്ന് എന്നോട്‌ ചോദിച്ചത്‌ ഇന്നും എന്‍റെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. ഞാൻ മറുപടി പറഞ്ഞതും അദ്ദേഹം എന്നെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു:  “ഒന്നുംമടിക്കേണ്ട, നേരെ മുഴുസമയശുശ്രൂഷ തുടങ്ങിക്കോളൂ. അത്‌ എന്തെല്ലാം അനുഗ്രഹങ്ങളിലേക്ക് നിന്നെ കൂട്ടിക്കൊണ്ടുപോകും എന്ന് ഒരിക്കലും പറയാനാവില്ല.” ആ ബുദ്ധിയുപദേശവും അതോടൊപ്പം അവരുടെ മാതൃകയും എന്നെ ആഴത്തിൽ സ്വാധീനിച്ചു. അങ്ങനെ, 1948-ൽ സ്‌കൂൾപഠനം പൂർത്തിയാക്കിയ ഉടനെ ഞാൻ പയനിയറിങ്‌ ആരംഭിച്ചു.

ബെഥേലിലേക്ക്

യാങ്കീ സ്റ്റേഡിയത്തിൽ നടന്ന അന്താരാഷ്‌ട്ര കൺവെൻഷനിൽ സംബന്ധിക്കാനായി 1950 ജൂലൈയിൽ ഞാനും മാതാപിതാക്കളും ന്യൂയോർക്ക് നഗരത്തിലേക്ക് യാത്ര ചെയ്‌തു. അവിടെവെച്ച്, ബെഥേലിൽ സേവിക്കാൻ താത്‌പര്യമുള്ളവർക്കുവേണ്ടി നടത്തിയ യോത്തിൽ ഞാൻ പങ്കെടുത്തു. അവിടെ സേവിക്കാൻ ആഗ്രഹമുണ്ടെന്നു കാണിച്ച് ഞാൻ ഒരു കത്ത്‌ എഴുതിക്കൊടുത്തു.

വീട്ടിൽത്തന്നെ താമസിച്ച് ഞാൻ പയനിയറിങ്‌ ചെയ്യുന്നതിൽ എന്‍റെ പിതാവിന്‌ എതിർപ്പൊന്നുമില്ലായിരുന്നെങ്കിലും ഭക്ഷണത്തിനും താമസത്തിനും ആയി ന്യാമായ ഒരു തുക ഞാൻ നൽകണമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. അങ്ങനെ ഒരു ആഗസ്റ്റ് മാസത്തിന്‍റെ തുടക്കത്തിൽ ഒരു ജോലി അന്വേഷിച്ച് ഞാൻ വീട്ടിൽനിന്ന് ഇറങ്ങി. പുറത്ത്‌ തപാൽപ്പെട്ടിയുടെ അടുത്തെത്തിപ്പോൾ ഞാൻ ഒന്നു നിന്നു. അതാ, ബ്രുക്ലിനിൽ നിന്നുള്ള ഒരു കത്ത്‌! ഞാൻ പൊട്ടിച്ച് വായിച്ചു. നേഥൻ എച്ച്. നോർ സഹോദരന്‍റെ കൈയൊപ്പുള്ള കത്തായിരുന്നു അത്‌: “ബെഥേൽ സേവനത്തിനായുള്ള താങ്കളുടെ അപേക്ഷ കിട്ടി. കർത്താവ്‌ താങ്കളെ മറ്റൊരിത്തേക്ക് നയിക്കുന്നതു വരെ താങ്കൾ ഇവിടെ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആയതിനാൽ, ന്യൂയോർക്കിലെ ബ്രുക്ലിനിൽ 124 കൊളമ്പിയ ഹൈറ്റ്‌സിലുള്ള ബെഥേലിൽ 1950 സെപ്‌റ്റംബർ 7-ന്‌ താങ്കൾ ഹാജരാകാൻ താത്‌പര്യപ്പെടുന്നു.”

അന്ന് ജോലികഴിഞ്ഞ് പിതാവ്‌ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ, ഞാൻ ഒരു തൊഴിൽ കണ്ടെത്തിയെന്ന് അദ്ദേഹത്തോട്‌ പറഞ്ഞു. “കൊളാം, എവിടെയാണ്‌ നിന്‍റെ ജോലി,” അദ്ദേഹം തിരക്കി. “ബ്രുക്ലിൻ ബെഥേലിൽ; മാസം 10 ഡോളർ ലഭിക്കും,” ഞാൻ പറഞ്ഞു. അതുകേട്ട് അദ്ദേഹം ആദ്യമൊന്ന് ഞെട്ടി. എങ്കിലും, എന്‍റെ തീരുമാനം അതാണെങ്കിൽ, ഏറ്റെടുക്കുന്ന കാര്യം വിജയിപ്പിക്കണം എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്‌. അധികം വൈകാതെ, 1953-ൽ യാങ്കീ സ്റ്റേഡിയത്തിൽവെച്ചുനടന്ന കൺവെൻഷനിൽ അദ്ദേഹം സ്‌നാനപ്പെട്ടു!

പയനിയർ പങ്കാളിയായിരുന്ന ആൽഫ്രഡ്‌ നാസ്‌റളയോടൊപ്പം

സന്തോഷകരമെന്നു പറയട്ടെ, എന്‍റെ പയനിയർ പങ്കാളിയായിരുന്ന ആൽഫ്രഡ്‌ നാസ്‌റളയ്‌ക്കും അതേ സമയത്തുതന്നെ ബെഥേലിലേക്കു ക്ഷണം ലഭിച്ചിരുന്നു. അങ്ങനെ, ഒരുമിച്ചാണ്‌ ഞങ്ങൾ അങ്ങോട്ടു പോയത്‌. പിന്നീട്‌ അദ്ദേഹം വിവാഹത്തിനുശേഷം ഭാര്യ ജോവാനും ഒന്നിച്ച് ഗിലെയാദ്‌ സ്‌കൂളിൽ പങ്കെടുത്തു. തുടർന്ന് അവർക്ക് മിഷനറിമാരായി ലബനനിലേക്ക് നിയമനം ലഭിച്ചു. അതിനുശേഷം അവർ ഐക്യനാടുകളിൽ തിരിച്ചെത്തി അവിടെ സഞ്ചാരവേലയിൽ തുടർന്നു.

ബെഥേൽ നിയമനങ്ങൾ

ബെഥേലിലെ എന്‍റെ ആദ്യ നിയമനം ബയന്‍ററിയിൽ പുസ്‌തകം കുത്തിക്കെട്ടുന്നതായിരുന്നു. മതം മനുഷ്യവർഗത്തിനായി എന്തു ചെയ്‌തിരിക്കുന്നു? (ഇംഗ്ലീഷ്‌) എന്ന പുസ്‌തകമായിരുന്നു ഞാൻ ആദ്യം ചെയ്‌തത്‌. ബയന്‍ററിയിൽ ഏകദേശം എട്ട് മാസം പ്രവർത്തിച്ചശേഷം, സേവന വിഭാഗത്തിൽ എനിക്ക് നിയമനം ലഭിച്ചു. തോമസ്‌ ജെ. സളിവൻ സഹോദരനായിരുന്നു അതിന്‍റെ നേതൃത്വം. അദ്ദേഹത്തോടൊപ്പമുള്ള വേല അതീവ ഹൃദ്യമായിരുന്നു. അനവധി വർഷങ്ങൾ സംഘടനയോടൊപ്പം പ്രവർത്തിക്കുകവഴി അദ്ദേഹം ആർജിച്ചിരുന്ന ആത്മീയ ജ്ഞാനത്തിൽനിന്നും ഉൾക്കാഴ്‌ചയിൽനിന്നും എനിക്ക് പ്രയോജനം നേടാനായി.

മൂന്ന് വർഷത്തോളം സേവന വിഭാഗത്തിൽ ചെലവഴിച്ചശേഷം ഒരു ദിവസം, നോർ സഹോദരൻ എന്നെ അന്വേഷിക്കുന്നതായി ഫാക്‌ടറി മേൽവിചാരകനായ മാക്‌സ്‌ ലാർസൺ സഹോദരൻ എന്നോടു വന്ന് പറഞ്ഞു. അരുതാത്തത്‌ വല്ലതും ഞാൻ ചെയ്‌തിട്ടുണ്ടാകുമോ എന്നായി എന്‍റെ ആശങ്ക. പക്ഷേ, ഉടനെയെങ്ങാനും ബെഥേൽ വിട്ടുപോകാൻ എനിക്ക് ഉദ്ദേശ്യമുണ്ടോ എന്ന് ചോദിച്ചറിയാൻ വേണ്ടിയാണ്‌ വിളിപ്പിച്ചത്‌ എന്ന് നോർ സഹോദരൻ പറഞ്ഞപ്പോഴാണ്‌ എന്‍റെ ശ്വാസം നേരെ വീണത്‌! അദ്ദേഹത്തിന്‍റെ ഓഫീസിൽ താത്‌കാലികമായി ഒരു ആളെ ആവശ്യമുണ്ടായിരുന്നു. എനിക്ക് ആ നിയമനം ഏറ്റെടുക്കാനാകുമോയെന്ന് അദ്ദേഹം ആരാഞ്ഞു. ബെഥേൽ വിട്ടുപോകാൻ ഒരിക്കലും ഉദ്ദേശിക്കുന്നില്ലെന്ന് ഞാൻ പറഞ്ഞു. അന്ന് മുതൽ അടുത്ത 20 വർഷത്തേക്ക് അദ്ദേഹത്തിന്‍റെ ഓഫീസിൽ ജോലി ചെയ്യാനുള്ള അസുലഭമായ പദവി ഞാൻ ആസ്വദിച്ചു.

സളിവൻ സഹോദരനോടും നോർ സഹോദരനോടും അതുപോലെതന്നെ, ബെഥേലിലുണ്ടായിരുന്ന മിൽട്ടൻ ഹെൻഷൽ, ക്ലോസ്‌ ജെൻസൻ, മാക്‌സ്‌ ലാർസൺ, ഹ്യൂഗോ റീമർ, ഗ്രാന്‍റ് സ്യൂട്ടർ എന്നീ സഹോദരങ്ങളോടും ഒപ്പം പ്രവർത്തിക്കാനായതിലൂടെ എനിക്കു ലഭിച്ച വിദ്യാഭ്യാസം പണംമുടക്കി ഒരിക്കലും എനിക്ക് നേടിയെടുക്കാൻ കഴിയുമായിരുന്നില്ല എന്ന് പലപ്പോഴും ഞാൻ പലരോടും പറഞ്ഞിട്ടുണ്ട്. *

എനിക്ക്, കൂടെ പ്രവർത്തിക്കാനായ ഈ സഹോദരന്മാർ സംഘടനയിലെ തങ്ങളുടെ നിയമിത ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ  നല്ല ആസൂത്രണപാടവവും കാര്യശേഷിയും പ്രകടിപ്പിച്ചവരായിരുന്നു. രാജ്യപ്രവർത്തനം സാധ്യമായത്രയും വിപുലവ്യാപകമാക്കുന്നതിനുവേണ്ടി അക്ഷീണം യത്‌നിച്ച ഒരു വ്യക്തിയായിരുന്നു നോർ സഹോദരൻ. അദ്ദേഹത്തിന്‍റെ ഓഫീസിൽ കൂടെ പ്രവർത്തിച്ചവർക്കെല്ലാം അദ്ദേഹത്തോട്‌ എല്ലായ്‌പോഴും മടികൂടാതെ സംസാരിക്കാൻപോന്ന ഒരു അടുപ്പം അനുഭവപ്പെട്ടിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നപ്പോൾപ്പോലും അദ്ദേഹത്തിന്‌ ഞങ്ങളിലുള്ള വിശ്വാസ്യത നഷ്ടമാകുമോയെന്ന ഭയംകൂടാതെ തുറന്നു സംസാരിക്കാൻ ഞങ്ങൾക്ക് സ്വാന്ത്ര്യം തോന്നിയിരുന്നു.

ചെറുതെന്ന് നാം പറഞ്ഞേക്കാവുന്ന കാര്യങ്ങൾക്കുപോലും ശ്രദ്ധ നൽകേണ്ടതിന്‍റെ ആവശ്യത്തെപ്പറ്റി ഒരിക്കൽ നോർ സഹോദരൻ എന്നോട്‌ പറയുയുണ്ടായി. ദൃഷ്ടാന്തത്തിന്‌, അദ്ദേഹം ഫാക്‌ടറി മേൽവിചാരകനായിരുന്ന സമയത്ത്‌ റഥർഫോർഡ്‌ സഹോദരൻ അദ്ദേഹത്തിന്‌ ഫോൺചെയ്‌ത്‌ ഇങ്ങനെ പറയുമായിരുന്നത്രെ: “നോർ സഹോദരാ, ഭക്ഷണത്തിന്‌ ഫാക്‌ടറിയിൽനിന്ന് പോരുമ്പോൾ കുറെ പെൻസിൽ-റബ്ബറുംകൂടെ കൊണ്ടുവരണം. ഇവിടെ ഓഫീസിൽ എനിക്കത്‌ ആവശ്യമുണ്ട്.” അതുകേട്ടാൽ ഉടൻ നോർ സഹോദരൻ സപ്ലൈ റൂമിൽ പോയി റബ്ബർ വാങ്ങി കീശയിലിട്ട ശേഷമേ അടുത്ത ജോലി ചെയ്യുമായിരുന്നുള്ളൂ. എന്നിട്ട് ഉച്ചയ്‌ക്ക് അത്‌ റഥർഫോർഡ്‌ സഹോദരന്‍റെ ഓഫീസിൽ എത്തിക്കുമായിരുന്നു. അത്‌ ഒരു നിസ്സാര വസ്‌തുവായിരുന്നു എന്നതു ശരിയാണ്‌, പക്ഷേ റഥർഫോർഡ്‌ സഹോദരന്‌ അത്‌ വളരെ ഉപയോപ്രദമായിരുന്നു. ഈ കഥയൊക്കെ പറഞ്ഞശേഷം നോർ സഹോദരൻ എന്നോട്‌ പറഞ്ഞു: “എനിക്ക് ഓഫീസിൽ നന്നായിവെട്ടിയ പെൻസിൽ കിട്ടിയാൽ വളരെ ഉപകാപ്രദമാണ്‌. എല്ലാദിവസവും രാവിലെ അതൊന്നു ശ്രദ്ധിക്കാമെങ്കിൽ നന്നായിരുന്നു.” വർഷങ്ങളോളം അദ്ദേഹത്തിന്‌ ഞാൻ പെൻസിൽ കൂർപ്പിച്ച് നൽകുമായിരുന്നു.

ഒരു ജോലി എങ്ങനെ ചെയ്യണമെന്ന് വിശദീകരിച്ച് തരുമ്പോൾ അത്‌ ശ്രദ്ധവെച്ച് കേൾക്കണമെന്ന് നോർ സഹോദരൻ മിക്കപ്പോഴും പറയുമായിരുന്നു. ഒരിക്കൽ, ഒരു സംഗതി ചെയ്യേണ്ടവിധം വളരെ വ്യക്തമായി അദ്ദേഹം എനിക്ക് വിവരിച്ചു തന്നു, പക്ഷേ അത്‌ നന്നായി ശ്രദ്ധിക്കുന്ന കാര്യത്തിൽ എനിക്ക് വീഴ്‌ചപറ്റി. അതിന്‍റെ ഫലമായി ഞാൻ അദ്ദേഹത്തിന്‌ കുറച്ച് പ്രശ്‌നങ്ങൾ വരുത്തിവെച്ചു. ഞാൻ ആകെ തകർന്നു പോയി. സംഭവിച്ചുപോയ കാര്യത്തെപ്രതി എനിക്ക് അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹത്തിന്‍റെ ഓഫീസിൽ തുടരാൻ എനിക്ക് യോഗ്യതയില്ലെന്നും എന്നെ വേറെ എങ്ങോട്ടെങ്കിലും മാറ്റണമെന്നും കാണിച്ചുകൊണ്ട് ഞാൻ അദ്ദേഹത്തിന്‌ ഒരു ചെറിയ കത്ത്‌ എഴുതി. അന്ന് ഉച്ചയ്‌ക്കുമുമ്പുതന്നെ നോർ സഹോദരൻ എന്‍റെ അടുക്കലെത്തി: “റോബർട്ട്, നീ എഴുതിയ കുറിപ്പ് ഞാൻ കണ്ടു. നിനക്ക് ഒരു പിഴവു പറ്റി, ഞാൻ അതേപ്പറ്റി നിന്നോട്‌ സംസാരിച്ചു, ഇനിങ്ങോട്ട് നീ കൂടുതൽ ശ്രദ്ധാലുവായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. വരൂ, നമുക്ക് നമ്മുടെ ജോലിയിലേക്കു മടങ്ങാം.” അദ്ദേഹത്തിന്‍റെ ദയാപൂർവമായ പെരുമാറ്റം ഞാൻ അങ്ങേയറ്റം വിലമതിച്ചു.

വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നു

എട്ടു വർഷത്തെ ബെഥേൽ സേവനത്തിനു ശേഷവും അവിടെത്തന്നെ തുടരണമെന്നല്ലാതെ മറ്റൊരു ചിന്തയും എനിക്കില്ലായിരുന്നു. പക്ഷേ, വൈകാതെ അതിന്‌ മാറ്റം വന്നു. യാങ്കീ സ്റ്റേഡിയത്തിലും പോളോ ഗ്രൗണ്ട്സിലും ആയി 1958-ൽ നടന്ന അന്താരാഷ്‌ട്ര കൺവെൻഷന്‍റെ സമയത്ത്‌ ഞാൻ ലൊറെയ്‌ൻ ബ്രുക്‌സിനെ കാണാനിടയായി. 1955-ൽ കാനഡയിലെ മോൺട്രിയോളിൽ അവൾ പയനിയറിങ്‌ ചെയ്‌തിരുന്ന കാലത്ത്‌ ഞങ്ങൾ മുമ്പ് പരിചയപ്പെട്ടിട്ടുള്ളതായിരുന്നു. മുഴുസമയ സേവനത്തോടുള്ള അവളുടെ മനോഭാവത്തിലും യഹോവയുടെ സംഘടന അയയ്‌ക്കുന്ന ഏതു സ്ഥലത്തേക്കും പോകാനുള്ള അവളുടെ മനസ്സൊരുക്കത്തിലും എനിക്കു മതിപ്പു തോന്നി. ഗിലെയാദ്‌ സ്‌കൂളിൽ സംബന്ധിക്കാനായിരുന്നു അവൾ ലക്ഷ്യംവെച്ചിരുന്നത്‌. 1965-ൽ, 22-‍ാ‍ം വയസ്സിൽ ഗിലയാദ്‌ സ്‌കൂളിന്‍റെ 27-‍ാമത്തെ ക്ലാസ്സിൽ സംബന്ധിക്കാനുള്ള ക്ഷണം അവൾക്കു കിട്ടി. ബിരുദാനന്തരം ബ്രസീലിലേക്ക് ഒരു മിഷനറിയായി അവൾക്കു നിയമനവും ലഭിച്ചു. 1958-ൽ ഞങ്ങൾ പരിചയം പുതുക്കുകയും എന്‍റെ വിവാഹാഭ്യർഥന അവൾ സ്വീകരിക്കുകയും ചെയ്‌തു. പിന്നത്തെ വർഷം വിവാഹിതരാകാനും ഒരുമിച്ച് മിഷനറിവേലയിലേക്ക് പ്രവേശിക്കാനും ഞങ്ങൾ ആസൂത്രണം ചെയ്‌തു.

എന്‍റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് നോർ സഹോരനോട്‌ സംസാരിച്ചപ്പോൾ മൂന്ന് വർഷം കാത്തിരിക്കാനായിരുന്നു അദ്ദേഹത്തിന്‍റെ  നിർദേശം. തുടർന്ന് വിവാഹിതരായി ബ്രുക്ലിൻ ബെഥേലിൽത്തന്നെ തുടരാനാകുമെന്നും അദ്ദേഹം പറഞ്ഞു. അക്കാലത്ത്‌, ദമ്പതികൾക്ക് വിവാഹശേഷം ബെഥേലിൽ തുടരണമെങ്കിൽ അവരിലൊരാൾ പത്ത്‌ വർഷമോ അതിലധികമോ ബെഥേൽ സേവനം ചെയ്‌തിട്ടുണ്ടാവണം; മറ്റേയാളാകട്ടെ കുറഞ്ഞത്‌ മൂന്ന് വർഷവും. അതുകൊണ്ട്, വിവാഹത്തിനുമുമ്പ് രണ്ടു വർഷം ബ്രസീൽ ബെഥേലിലും ഒരു വർഷം ബ്രുക്ലിൻ ബെഥേലിലും സേവിക്കാൻ ലൊറെയ്‌ൻ സമ്മതിച്ചു.

വിവാഹനിശ്ചയം കഴിഞ്ഞ് ആദ്യത്തെ രണ്ടുവർഷം കത്തിലൂടെ മാത്രമാണ്‌ ഞങ്ങൾക്ക് ആശയവിനിമയം ചെയ്യാൻ സാധിച്ചത്‌. ടെലിഫോൺ പണച്ചെലവുള്ള ഏർപ്പാടായിരുന്നു, ഇ-മെയിൽ ആകട്ടെ അന്ന് കേട്ടുകേൾവി പോലുമില്ലായിരുന്നു! അങ്ങനെ, 1961 സെപ്‌റ്റംബർ 16-ന്‌ ഞങ്ങൾ വിവാഹിതരായി. വിവാപ്രസംഗം നടത്തിയത്‌ നോർ സഹോദരനായിരുന്നു എന്നു പറയാൻ ഞങ്ങൾക്ക് അഭിമാനമുണ്ട്. കാത്തിരുന്ന ഏതാനും വർഷങ്ങൾ ഒരു യുഗം പോലെയാണ്‌ ഞങ്ങൾക്ക് അന്ന് തോന്നിയത്‌. പക്ഷേ ഇന്ന്, സന്തോഷവും സംതൃപ്‌തിയും കളിയാടിയ അരനൂറ്റാണ്ടുകാലത്തെ ഞങ്ങളുടെ ദാമ്പത്യജീവിതത്തിലേക്ക് പിന്തിരിഞ്ഞ് നോക്കുമ്പോൾ ആ കാത്തിരിപ്പ് തക്കമൂല്യമുള്ളതായിരുന്നു എന്ന് ഞങ്ങൾക്കു പറയാനാകും!

ഞങ്ങളുടെ വിവാഹദിനം. ഇടത്തുനിന്ന്: നേഥൻ എച്ച്. നോർ, പട്രീഷ്യ ബ്രുക്‌സ്‌, (ലൊറെയ്‌നിന്‍റെ അനിയത്തി), ലൊറെയ്‌നും ഞാനും, കർറ്റിസ്‌ ജോൺസൺ, ഫാ വോനും റോയി വോനും (എന്‍റെ മാതാപിതാക്കൾ)

സേവനപദവികൾ

ഒരു മേഖലാ മേൽവിചാരകൻ എന്ന നിലയിൽ മറ്റു രാജ്യങ്ങൾ സന്ദർശിക്കാനുള്ള പദവി 1964-ൽ എനിക്കു ലഭിച്ചു. അന്ന് യാത്രകളിൽ, ഭാര്യയെ കൂടെക്കൊണ്ടുപോകാനുള്ള ക്രമീകരണം ഉണ്ടായിരുന്നില്ല. 1977-ൽ വരുത്തിയ ഭേദഗതിയുടെ ഫലമായി ഭർത്താക്കന്മാരോടൊപ്പം ഭാര്യമാരും യാത്രചെയ്യാൻ തുടങ്ങി. ആ വർഷം ഗ്രാന്‍റ് സ്യൂട്ടറിനും ഭാര്യ ഈഡിത്തിനും ഒപ്പം ഞാനും ലൊറെയ്‌നും ജർമനി, ഓസ്‌ട്രിയ, ഗ്രീസ്‌, സൈപ്രസ്‌, തുർക്കി, ഇസ്രായേൽ എന്നീ ദേശങ്ങളിലെ ബ്രാഞ്ച് ഓഫീസുകൾ സന്ദർശിച്ചു. ഗോളത്തിനുചുറ്റും 70-ഓളം രാജ്യങ്ങൾ ഞാൻ സന്ദർശിച്ചിട്ടുണ്ട്.

1980-ൽ, ബ്രസീലിലേക്കുള്ള അത്തരമൊരു യാത്രയിൽ സന്ദർശിക്കാനുള്ള സ്ഥലങ്ങളുടെ പട്ടിയിൽ ഭൂമധ്യരേഖയോട്‌ ചേർന്ന് സ്ഥിതിചെയ്യുന്ന ബലം എന്നു പേരുള്ള നഗരവും ഉണ്ടായിരുന്നു. ലൊറെയ്‌ൻ മുമ്പ് അവിടെ മിഷനറിയായി സേവിച്ചിരുന്നു. കൂടാതെ, മനാസിലെ സഹോദരങ്ങളെ കാണാനും ഞങ്ങൾ പോയി. അവിടെ ഒരു സ്റ്റേഡിത്തിലാണ്‌ പ്രസംഗം ക്രമീകരിച്ചിരുന്നത്‌. ബ്രസീൽ ജനതയുടെ ഇടയിൽ സ്‌ത്രീകൾ കവിളിൽ ഉമ്മവെച്ചും സഹോദരന്മാർ പരസ്‌പരം കൈകൊടുത്തും അഭിവാദനം ചെയ്യുന്ന രീതിയാണ്‌ പൊതുവെ ഉള്ളത്‌. എന്നാൽ സഹോരങ്ങളുടെ ഒരു കൂട്ടംമാത്രം അങ്ങനെയൊന്നും ചെയ്യാതെ മാറി ഇരിക്കുന്നത്‌ ഞങ്ങൾ കണ്ടു. എന്തുകൊണ്ടായിരുന്നു അത്‌?

ആമസോൺ മഴക്കാടുകളുടെ ഉൾപ്രദേശത്ത്‌ സ്ഥിതിചെയ്യുന്ന ഒരു കുഷ്‌ഠരോഗ കോളനിയിൽനിന്നുള്ള നമ്മുടെ പ്രിപ്പെട്ട സഹോദരങ്ങളായിരുന്നു അവർ. ആരോഗ്യപരമായ കാരണങ്ങൾ നിമിത്തമായിരുന്നു അവർ മറ്റു സഹോദരങ്ങളെ സ്‌പർശിക്കാതിരുന്നത്‌. പക്ഷേ, അവർ ഞങ്ങളുടെ ഹൃദയങ്ങളെ തീർച്ചയായും സ്‌പർശിച്ചു! അവരുടെ മുഖത്ത്‌ കളിയാടിയ ആ സന്തോഷം ഒരിക്കലും ഞങ്ങളുടെ ഹൃദയത്തിൽനിന്ന് മാഞ്ഞുപോവുകയില്ല! “എന്‍റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും” എന്ന യെശയ്യാവിന്‍റെ വാക്കുകൾ എത്ര സത്യമാണ്‌.—യെശ. 65:14.

പ്രതിഫലദായകവും ഉദ്ദേശ്യപൂർണവുമായ ജീവിതം

കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെക്കാലം യഹോവയെ വിശ്വസ്‌തമായി സേവിച്ചതിന്‍റെ ഓർമകൾ ഞാനും ലൊറെയ്‌നും കൂടെക്കൂടെ അയവിക്കാറുണ്ട്. യഹോവ തന്‍റെ സംഘടനയിലൂടെ ഞങ്ങളെ നയിച്ചപ്പോൾ അതിന്‌ അനുസരണപൂർവം കീഴ്‌പെട്ടതുനിമിത്തം അനവധിയായ അനുഗ്രഹങ്ങൾ ഞങ്ങൾക്ക് കൈവന്നിരിക്കുന്നു. അതിൽ ഞങ്ങൾക്ക് അളവറ്റ സന്തോഷമുണ്ട്. മുൻവർഷങ്ങളിലേതുപോലെ ലോമെങ്ങും സഞ്ചരിക്കാൻ ഇപ്പോൾ ആരോഗ്യം അനുവദിക്കുന്നില്ലെങ്കിലും ഭരണസംഘത്തിന്‍റെ കോ-ഓർഡിനേറ്റേഴ്‌സ്‌ കമ്മിറ്റിയോടും സർവീസ്‌ കമ്മിറ്റിയോടും ചേർന്ന് പ്രവർത്തിച്ചുകൊണ്ട് അവരുടെ ഒരു സഹായിയായി വർത്തിക്കാൻ എനിക്കു കഴിയുന്നുണ്ട്. ഇപ്രകാരം ലോകവ്യാപക സഹോരവർഗത്തെ പിന്തുണയ്‌ക്കുന്നതിൽ ഒരു ചെറിയ പങ്കുണ്ടായിരിക്കാനുള്ള എന്‍റെ പദവിയെ ഞാൻ അതിയായി വിലമതിക്കുന്നു. “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്ന യെശയ്യാവിന്‍റെ അതേ മനോഭാവത്തോടെ യുവതീയുവാക്കളുടെ ഒരു നെടിനിരതന്നെ മുഴുസമയശുശ്രൂഷ ഏറ്റെടുത്തിരിക്കുന്നത്‌ കാണാനാകുന്നത്‌ ഞങ്ങളെ കോരിത്തരിപ്പിക്കുന്നു! (യെശ. 6:8) “ഒന്നുംമടിക്കേണ്ട, നേരെ മുഴുസമയശുശ്രൂഷ തുടങ്ങിക്കോളൂ. അത്‌ എന്തെല്ലാം അനുഗ്രഹങ്ങളിലേക്ക് നിന്നെ കൂട്ടിക്കൊണ്ടുപോകും എന്ന് ഒരിക്കലും പറയാനാവില്ല” എന്ന് ദീർഘകാലംമുമ്പ് എന്നോട്‌ പറഞ്ഞ ആ സർക്കിട്ട് മേൽവിചാരകന്‍റെ വാക്കുകളുടെ സത്യത വിളിച്ചോതുകയാണ്‌ മുന്നണിപ്രവർത്തകരുടെ ഈ മഹാവൃന്ദം.

^ ഖ. 20 ഈ സഹോരന്മാരിൽ ചിലരുടെ ജീവചരിത്രം വായിച്ചറിയാൻ വീക്ഷാഗോപുരത്തിന്‍റെ (ഇംഗ്ലീഷ്‌) പിൻവരുന്ന ലക്കങ്ങൾ കാണുക: തോമസ്‌ ജെ സളിവൻ (1965 ആഗസ്റ്റ് 15); ക്ലോസ്‌ ജെൻസൻ (1969 ഒക്‌ടോബർ 15); മാക്‌സ്‌ ലാർസൺ (1989 സെപ്‌റ്റംബർ 1); ഹ്യൂഗോ റീമർ (1964 സെപ്‌റ്റംബർ 15); ഗ്രാന്‍റ് സ്യൂട്ടർ (1983 സെപ്‌റ്റംബർ 1).