വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ഏപ്രില്‍ 

നിങ്ങൾ “അദൃശ്യ​നായവനെ” കാണു​ന്നുണ്ടോ?

നിങ്ങൾ “അദൃശ്യ​നായവനെ” കാണു​ന്നുണ്ടോ?

“അവൻ അദൃശ്യനായവനെ കണ്ടാ​ലെ​ന്നപോ​ലെ ഉറ​ച്ചുനി​ന്നു.”—എബ്രാ. 11:27.

1, 2. (എ) മോശ അപകടത്തി​ലായ​തു​പോലെ കാ​ണപ്പെ​ട്ടത്‌ എങ്ങനെ? വിശ​ദീ​കരി​ക്കുക. (ലേഖ​നാരം​ഭത്തി​ലെ ചിത്രം കാണുക.) (ബി) മോശ രാജാവിന്‍റെ ക്രോധം വക​വെക്കാ​തിരു​ന്നത്‌ എന്തു​കൊ​ണ്ട്?

പ്രബലനും പ്രതാ​പി​യു​മായ ഒരു ഭരണാധി​കാ​രിയാ​യി​രുന്നു ഫറവോൻ. ഈജി​പ്‌റ്റുകാർക്ക് അവൻ കൺകണ്ട ദൈ​വമാ​യിരു​ന്നു. അവരുടെ കണ്ണിൽ, “ജ്ഞാ​നത്തി​ലും ശക്തി​യി​ലും സാമാ​ന്യ​ജനത്തെ വെല്ലു​ന്നവനാ​യി​രുന്നു ഫറവോൻ” എന്ന്, ജിപ്‌റ്റ്‌ കിഴക്കിനെ അടക്കിവാപ്പോൾ (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥം പറയുന്നു. പ്ര​ജക​ളിൽ ഭയാ​ദ​രവ്‌ ഉണർത്തുക എന്ന ലക്ഷ്യത്തിൽ, ഫറവോന്‍റെ കി​രീട​ത്തിൽ ഫണമു​യർത്തി​നിൽക്കുന്ന ഒരു മൂർഖന്‍റെ രൂപം ഉണ്ടാ​യി​രുന്നു. രാജാവിന്‍റെ ഏതൊരു ശ​ത്രു​വും നൊ​ടി​യിട​യിൽ നിർമൂ​ലമാ​ക്ക​പ്പെടും എന്നുള്ള ഒരു മു​ന്നറി​യിപ്പു കൂടി​യാ​യിരു​ന്നു അത്‌. “നീ എന്‍റെ ജനമായ യി​സ്രാ​യേൽമ​ക്കളെ മി​സ്രയീ​മിൽനിന്നു പുറപ്പെ​ടുവി​ക്കേണ്ട​തിന്നു ഞാൻ നിന്നെ ഫറവോന്‍റെ അടുക്കൽ അയക്കും” എന്ന് യഹോവ മോ​ശ​യോടു പറ​ഞ്ഞ​പ്പോൾ അവന്‍റെ ഉള്ളി​ലൂ​ടെ കട​ന്നു​പോയ ചിന്തകൾ നിങ്ങൾക്ക് ഊഹി​ക്കാ​നാകു​മോ?—പുറ. 3:10.

2 മോശ ഈജി​പ്‌റ്റി​ലേക്ക് ചെന്നു; ദൈവത്തിന്‍റെ സന്ദേശം പ്ര​ഖ്യാ​പിച്ചു; ഫറവോന്‍റെ ക്രോധം ആളിക്കത്തി. ഒൻപത്‌ ബാധകൾ ദേശത്തെ ആഞ്ഞ​ടിച്ച​ശേഷം ഫറവോൻ മോ​ശയ്‌ക്ക് ഇങ്ങനെ താക്കീത്‌ നൽകി: “ഇനി എന്‍റെ മുഖം കാണാ​തി​രി​പ്പാൻ സൂക്ഷി​ച്ചു​കൊൾക. എന്‍റെ മുഖം കാണുന്ന നാളിൽ നീ മരിക്കും.” (പുറ. 10:28) എന്നാൽ ഫറവോന്‍റെ ആദ്യ​ജാത​നാണ്‌ മരിക്കാൻപോ​കുന്ന​തെന്ന് രാ​ജസന്നി​ധി വിട്ടു​പോ​രുന്ന​തിനു മുമ്പ് മോശ മു​ന്നറി​യിച്ചു. (പുറ. 11:4-8) തുടർന്ന്, ഓരോ ഇസ്രാ​യേല്യ​കു​ടും​ബവും ഓരോ കോ​ലാട്ടു​കൊ​റ്റനെ (അല്ലെങ്കിൽ ആട്ടു​കൊ​റ്റനെ) അറു​ക്കു​കയും അതിന്‍റെ  രക്തം കട്ടി​ളക്കാ​ലുക​ളിൽ പു​രട്ടു​കയും ചെ​യ്യണ​മെന്ന് മോശ നിർദേശം നൽകി. (പുറ. 12:5-7) ഇത്‌ ഈ​ജിപ്‌ഷ്യൻദൈവ​മായ ‘റാ’യ്‌ക്ക് പവി​ത്ര​മായ മൃഗമായിരുന്നു. ഇതി​നോ​ട്‌ ഫറവോൻ എങ്ങനെ പ്രതി​കരി​ക്കുമാ​യി​രുന്നു? മോശ അ​തോർത്ത്‌ ഭയച​കി​തനാ​യില്ല. എന്തു​കൊ​ണ്ട്? കാരണം, ‘അവൻ അദൃശ്യനായവനെ കണ്ടാ​ലെ​ന്നപോ​ലെ ഉറ​ച്ചുനി​ന്നു.’ അങ്ങനെ, ‘രാ​ജകോ​പം ഭയക്കാതെ’ അവൻ വി​ശ്വാ​സത്താൽ യ​ഹോ​വയെ അനു​സരി​ച്ചു.എബ്രായർ 11:27, 28 വായിക്കുക.

3. “അദൃശ്യനായവ”നിലുള്ള മോ​ശയു​ടെ വിശ്വാ​സ​ത്തെക്കു​റിച്ച് നാം എന്തു പരി​ചിന്തി​ക്കും?

3 ‘ദൈവത്തെ കണ്ടാൽ’ എന്ന​പോ​ലെ ശക്ത​മാ​ണോ നി​ങ്ങളു​ടെ വി​ശ്വാ​സം? (മത്താ. 5:8) “അദൃശ്യനായവനെ” കാണാ​നാ​കും​വിധം നമ്മുടെ ആത്മീ​യവീ​ക്ഷണം തെളി​വു​റ്റതാ​ക്കാൻ നമുക്ക് മോ​ശയു​ടെ ദൃഷ്ടാന്തം പരി​ചിന്തി​ക്കാം. യഹോ​വയി​ലുള്ള അവന്‍റെ വി​ശ്വാ​സം മാനു​ഷഭയ​ത്തിൽനിന്ന് അവനെ സം​രക്ഷി​ച്ചത്‌ എങ്ങ​നെയാ​ണ്‌? ദൈവി​കവാ​ഗ്‌ദാന​ങ്ങളിൽ എപ്ര​കാര​മാണ്‌ അവൻ വി​ശ്വാ​സം പ്രക​ടമാ​ക്കി​യത്‌? “അദൃശ്യനായവനെ” വിശ്വാ​സ​നേത്ര​ങ്ങളാൽ കാണാൻ മോ​ശയ്‌ക്കു​ണ്ടായി​രുന്ന പ്രാ​പ്‌തി, അവനും അവന്‍റെ ജനവും അനർഥത്തി​ലായ​പ്പോൾ അവനെ എങ്ങ​നെയാ​ണ്‌ ശക്തി​പ്പെടു​ത്തി​യത്‌?

അവൻ ‘രാ​ജകോ​പം ഭയന്നില്ല’

4. മാനു​ഷിക​കാഴ്‌ചപ്പാ​ടിൽ ഫറവോന്‍റെ മുമ്പാകെ മോ​ശയു​ടെ നില എന്താ​യി​രുന്നു?

4 മാനു​ഷകാ​ഴ്‌ചപ്പാ​ടിൽ ഫറവോന്‍റെ മുന്നിൽ മോശ ഒന്നു​മല്ലാ​യിരു​ന്നു. മോ​ശയു​ടെ ജീവനും ക്ഷേമവും ഭാ​വി​യും എല്ലാം ഫറവോന്‍റെ കൈ​യി​ലാ​ണെന്ന് ആർക്കും തോന്നാം. തു​ടക്ക​ത്തിൽ മോ​ശ​തന്നെ യഹോ​വ​യോട്‌ ഇങ്ങനെ ചോ​ദി​ച്ചിരു​ന്നു: “ഫറവോന്‍റെ അടു​ക്കൽപോ​കുവാ​നും യി​സ്രാ​യേൽമ​ക്കളെ മി​സ്രയീ​മിൽനിന്നു പുറ​പ്പെടു​വിപ്പാ​നും ഞാൻ എന്തു മാ​ത്രമു​ള്ളൂ?” (പുറ. 3:11) 40-ഓളം വർഷം മുമ്പ് മോശ ഈജി​പ്‌റ്റിൽനിന്ന് ഒരു അഭയാർഥിയാ​യി ഓടി​പ്പോ​യതാ​ണ്‌. ഇപ്പോൾ, ‘ജീവൻ പണ​യപ്പെ​ടുത്തി ഈജി​പ്‌റ്റി​ലേക്കു തിരി​കെ​ച്ചെന്ന് അവിടത്തെ രാ​ജാവി​നെ ചൊ​ടിപ്പി​ക്കു​ന്നത്‌ ബുദ്ധി​യായി​രിക്കു​മോ’ എന്ന് ഒരുപക്ഷേ മോശ ചിന്തി​ച്ചി​ട്ടുണ്ടാ​കാം.

5, 6. ഫറ​വോ​നെ ഭയ​പ്പെടാ​തെ യ​ഹോ​വയെ ഭയ​പ്പെ​ടാൻ മോശയെ സഹാ​യി​ച്ചത്‌ എന്ത്?

5 ഈജി​പ്‌റ്റി​ലേക്ക് മടങ്ങി​പ്പോ​കുന്ന​തിനു മുമ്പ് യഹോവ മോശയെ സു​പ്രധാ​നമായ ഒരു തത്ത്വം പഠി​പ്പി​ച്ചു. പിൽക്കാ​ലത്ത്‌, ഇയ്യോബിന്‍റെ പു​സ്‌ത​കത്തിൽ മോശ അതിങ്ങനെ രേ​ഖപ്പെ​ടുത്തി: “യഹോ​വ​യോ​ടുള്ള ഭയം തന്നേ ജ്ഞാനം.” (ഇയ്യോ. 28:28, NW) അത്തരം ഭയം നട്ടു​വളർത്താ​നും അങ്ങനെ ജ്ഞാ​നപൂർവം പ്രവർത്തി​ക്കാ​നും യഹോവ മോശയെ സഹാ​യി​ച്ചു. സർവശക്ത​നായദൈവ​വും മനു​ഷ്യ​രും തമ്മിലുള്ള വലിയ അന്തരം എടുത്തു​കാ​ട്ടി​ക്കൊണ്ട് അവൻ ഇങ്ങനെ ചോ​ദി​ച്ചു: “മനു​ഷ്യ​ന്നു വായി കൊ​ടു​ത്തതു ആർ? അല്ല, ഊ​മനെ​യും ചെകി​ട​നെയും കാഴ്‌ചയു​ള്ളവ​നെയും കുരു​ട​നെയും ഉണ്ടാ​ക്കി​യതു ആർ? യ​ഹോവ​യായ ഞാൻ അല്ലയോ?”—പുറ. 4:11.

6 എന്താ​യി​രുന്നു അതിൽനി​ന്നുള്ള പാഠം? മോശ ഭയന്നു​വി​റയ്‌ക്കേണ്ട യാ​തൊരാ​വശ്യ​വു​മില്ലാ​യി​രുന്നു. യ​ഹോവ​യാണ്‌ അവനെ അയച്ചത്‌! അതു​കൊ​ണ്ടു​തന്നെ ഫറവോന്‍റെ അടുക്കൽ ദി​വ്യസ​ന്ദേശം അറി​യി​ക്കാൻ ആവശ്യ​മാ​യതെ​ന്തും യഹോവ അവന്‌ പ്രദാനം​ചെ​യ്യുമാ​യി​രുന്നു. മാ​ത്ര​മോ? അഖിലാണ്ഡ പരമാ​ധി​കാരി​യായ യ​ഹോവ​യുടെ മുന്നിൽ ഇത്തി​രി​പ്പോന്ന ഫറവോൻ എന്തുള്ളൂ! മി​സ്രയീ​മ്യഭ​രണത്തിൻകീ​ഴിൽദൈവ​ജനം അനർഥം നേ​രിടു​ന്നത്‌ ഇത്‌ ആദ്യ​മായി​ട്ടൊ​ന്നും ആയി​രു​ന്നില്ല. മുൻകാല ഫറ​വോ​ന്മാരു​ടെ കാലത്ത്‌ അബ്രാ​ഹാ​മി​നെയും യോ​സേഫി​നെ​യും, എന്തിന്‌ ത​ന്നെപ്പോ​ലും യഹോവ സംര​ക്ഷിച്ച​തി​നെപ്പറ്റി മോശ ഒരുപക്ഷേ ധ്യാനി​ച്ചി​ട്ടുണ്ടാ​കാം. (ഉല്‌പ. 12:17-19; 41:14, 39-41; പുറ. 1:22–2:10) “അദൃശ്യനായ” യഹോ​വയി​ലുള്ള അടി​യു​റച്ച വിശ്വാ​സത്തോ​ടെ ഫറവോന്‍റെ സന്നി​ധി​യിൽ ധൈ​ര്യസ​മേതം കയ​റി​ച്ചെന്ന് യഹോവ കല്‌പിച്ചി​രുന്ന സകല വാ​ക്കുക​ളും മോശ പ്ര​ഖ്യാ​പിച്ചു.

7. യഹോ​വയി​ലുള്ള വി​ശ്വാ​സം ഒരു സ​ഹോദ​രിയെ സം​രക്ഷി​ച്ചത്‌ എങ്ങനെ?

7 സമാ​നമാ​യി യഹോ​വയി​ലുള്ള വി​ശ്വാ​സം, എല്ല എന്നു പേരുള്ള ഒരു സ​ഹോദ​രിയെ മാനു​ഷ​ഭയത്തി​ന്‌ വഴി​പ്പെ​ടാതെ സം​രക്ഷി​ച്ചു. 1949-ൽ എസ്റ്റോ​ണിയ​യിൽവെച്ച് കെജിബി അവളെ അറസ്റ്റു ചെയ്‌തു. അവി​ടെ​വെച്ച് യു​വാക്ക​ളായ കുറെ പോ​ലീസു​കാർ നോ​ക്കിനിൽക്കെ അവർ അവളുടെ വസ്‌ത്ര​മുരി​ഞ്ഞു. അവൾ ഇങ്ങനെ പറയുന്നു: “അങ്ങേയറ്റം അപമാ​നിത​യായ​തായി എനിക്കു തോന്നി. എന്നി​രുന്നാ​ലും യഹോ​വ​യോടു പ്രാർഥി​ച്ച​പ്പോൾ എനിക്ക് സമാ​ധാ​നവും ശാ​ന്തത​യും അനു​ഭവ​പ്പെട്ടു.” തുടർന്ന്, എല്ലയെ മൂന്നു ദി​വസ​ത്തേക്ക് ഏകാ​ന്തതട​വിലാ​ക്കി. അവൾ തു​ടരു​ന്നു: “അധി​കാ​രികൾ എന്‍റെ നേരെ ആ​ക്രോ​ശിച്ചു: ‘നോ​ക്കി​ക്കോ, എസ്റ്റോ​ണി​യയിൽ യഹോവ എന്ന പേരു​പോ​ലും ആരും ഒരു​കാ​ലത്തും ഇനി ഓർക്കാൻ പോ​കു​ന്നില്ല. തടങ്കൽപ്പാ​ളയത്തി​ലേ​ക്കാണ്‌ നിന്നെ വിടാൻ പോ​കു​ന്നത്‌, മറ്റു​ള്ള​വരെ സൈ​ബീരി​യയി​ലേക്കും!’ പിന്നെ, അപഹ​സിച്ചു​കൊ​ണ്ട് അവർ ഇങ്ങനെ പറഞ്ഞു: ‘നിന്‍റെ യഹോവ ഇപ്പോൾ എവി​ടെ​പ്പോയി?’” എന്താ​യി​രുന്നു എല്ലയുടെ പ്ര​തിക​രണം? അവൾ മാനു​ഷ​ഭയത്തി​നു വഴി​പ്പെ​ട്ടോ? അതോ യ​ഹോവ​യിൽ തന്‍റെ ആശ്രയം വെച്ചോ? ചോദ്യം ചെ​യ്‌ത​പ്പോൾ, പരി​ഹാസി​കളു​ടെ മുന്നിൽ പതറാതെ അവൾ ധൈ​ര്യപൂർവം ഇങ്ങനെ പറഞ്ഞു: ‘ഞാൻ ഇതേപ്പറ്റി വേ​ണ്ടു​വോളം ചി​ന്തിച്ച​താണ്‌,’ “സ്വത​ന്ത്രയാ​യിത്തീ​രു​കയും ദൈവത്തിന്‍റെ  അംഗീകാരം നഷ്ട​പ്പെടു​കയും ചെയ്യു​ന്നതി​നെ​ക്കാൾ ദൈ​വവു​മാ​യുള്ള എന്‍റെ ബന്ധത്തിന്‌ ഉലച്ചിൽ തട്ടാതെ തടവിലാ​യിരി​ക്കാ​നാണു ഞാൻ ആഗ്ര​ഹിക്കു​ന്നത്‌.” തന്‍റെ മുമ്പിൽ നിൽക്കുന്ന മനു​ഷ്യരെ​പ്പോ​ലെതന്നെ യഥാർഥമാ​യി​രുന്നു എല്ലയ്‌ക്ക് യഹോവ. അതെ, അടി​പത​റാത്ത വി​ശ്വാ​സത്താൽ അവൾ തന്‍റെ നിർമലത കാത്തു.

8, 9. (എ) മാനു​ഷഭ​യത്തി​നുള്ള മറു​മരു​ന്ന് എന്താണ്‌? (ബി) മാനുഷഭയത്തിനു വഴി​പ്പെടാ​നുള്ള സമ്മർദം നേരി​ടു​മ്പോൾ, നിങ്ങൾ ആരിൽ ശ്രദ്ധ കേ​ന്ദ്രീ​കരി​ക്കണം?

8 ഭയാ​ശ​ങ്കകൾ തരണം ചെയ്യാൻ യഹോ​വയി​ലുള്ള വി​ശ്വാ​സം നിങ്ങളെ സഹാ​യി​ക്കും. ശക്തരായ ലൗകി​കാധി​കാ​രികൾ നി​ങ്ങളു​ടെ ആരാധ​നാസ്വാ​ത​ന്ത്ര്യ​ത്തിനു തട​യി​ടാൻ ശ്രമി​ക്കു​മ്പോൾ നി​ങ്ങളു​ടെ ജീവനും ക്ഷേമവും ഭാവി​യു​മൊ​ക്കെ അവരുടെ കൈ​കളി​ലാ​ണെന്നു ഒരുപക്ഷേ തോ​ന്നി​പ്പോ​യേക്കാം. അധി​കാരി​കളു​ടെ ക്രോധം വിളിച്ചു​വരു​ത്തി​ക്കൊണ്ട് യ​ഹോ​വയെ സേവി​ക്കു​ന്നതിൽ തു​ടരു​ന്നത്‌ ജ്ഞാ​നമാ​ണോ എന്നു​പോ​ലു​മുള്ള ചിന്തകൾ നി​ങ്ങളു​ടെ മന​സ്സിലൂ​ടെ കടന്നു​വ​ന്നേക്കാം. എന്നാൽ ഓർക്കുക: മാനു​ഷ​ഭയത്തി​ന്‌ മറു​മരു​ന്ന്ദൈവത്തി​ലുള്ള വിശ്വാ​സ​മാണ്‌. (സദൃശവാക്യങ്ങൾ 29:25 വായിക്കുക.) ‘മരി​ച്ചു​പോ​കുന്ന മർത്യ​നെയും പു​ല്ലു​പോലെ ആയി​ത്തീ​രുന്ന മനു​ഷ്യ​നെയും നീ പേടി​ക്കു​ന്ന​തെന്ത്’ എന്ന് യഹോവ ചോ​ദി​ക്കുന്നു.—യെശ. 51:12, 13.

9 നി​ങ്ങളു​ടെ സർവശക്ത​നായ പി​താ​വിൽ ശ്രദ്ധ കേ​ന്ദ്രീ​കരി​ക്കുക. നീതി​രഹി​തമാ​യി പെ​രുമാ​റുന്ന ഭരണാ​ധികാ​രി​കൾക്കു കീഴിൽ യാതന അനു​ഭവി​ക്കുന്ന​വരെ അവൻ കാ​ണുക​യും അവർക്കാ​യി അവന്‍റെ ഹൃദയം തുടി​ക്കു​കയും അവർക്കു​വേണ്ടി അവൻ പ്രവർത്തി​ക്കുക​യും ചെയ്യുന്നു. (പുറ. 3:7-10) ശക്തരായ അധി​കാ​രികൾക്കു മുമ്പാകെ വിശ്വാ​സ​ത്തിനാ​യി പ്ര​തിവാ​ദം ചെയ്യേണ്ടി​വന്നാൽപ്പോ​ലും “എന്തു പറയണം, എങ്ങനെ പറയണം എന്നു ചിന്തിച്ച് ആകു​ല​പ്പെടരു​ത്‌. നിങ്ങൾക്കു പറ​യാനു​ള്ളത്‌ ആ സമയത്തു നിങ്ങൾക്കു നൽകപ്പെ​ടും.” (മത്താ. 10:18-20) മാനു​ഷഭര​ണാധി​പന്മാ​രും ലൗകികാ​ധികാ​രി​കളും യ​ഹോവ​യുടെ മുമ്പാകെ ഏതുമില്ല. അതു​കൊ​ണ്ട്, നി​ങ്ങളു​ടെ വി​ശ്വാ​സം വർധി​പ്പി​ക്കേ​ണ്ടത്‌ ഇ​പ്പോഴാ​ണ്‌. അങ്ങ​നെചെ​യ്യുക​വഴി, സദാ സഹാ​യസന്ന​ദ്ധനായ ഒരു യഥാർഥവ്യ​ക്തി​യായി യ​ഹോ​വയെ കാണാൻ നിങ്ങൾക്കു സാ​ധ്യമാ​കും.

അവൻ ദൈവത്തിന്‍റെ വാഗ്‌ദാ​നങ്ങ​ളിൽ വി​ശ്വാ​സം പ്രകടമാക്കി

10. (എ) ബി.സി. 1513 നീസാൻ മാസം യഹോവ ഇ​സ്രാ​യേൽ ജന​തയ്‌ക്ക് എന്തു നിർദേ​ശങ്ങൾ നൽകി? (ബി) ദൈവം നൽകിയ നിർദേ​ശങ്ങൾ മോശ അനു​സരി​ച്ചത്‌ എന്തു​കൊ​ണ്ട്?

10 ബി.സി. 1513 നീസാൻ മാസം, അസാ​ധാര​ണമായ ചില നിർദേ​ശങ്ങൾ ഇ​സ്രാ​യേൽ ജനത്തിനു നൽകാൻ യഹോവ മോ​ശയോ​ടും അഹ​രോ​നോ​ടും ആവ​ശ്യ​പ്പെട്ടു: ഊ​നമി​ല്ലാത്ത ഒരു ചെമ്മരി​യാ​ടി​നെയോ കോ​ലാടി​നെ​യോ തി​രഞ്ഞെ​ടുത്ത്‌, അതിനെ അറുത്ത്‌, അതിന്‍റെ രക്തം വാതിലിന്‍റെ കട്ടളക്കാൽ രണ്ടി​ന്മേ​ലും കുറു​മ്പടി​മേ​ലും പുരട്ടുക. (പുറ. 12:3-7) മോശ എങ്ങ​നെയാ​ണ്‌ പ്രതി​കരി​ച്ചത്‌? അപ്പൊ​സ്‌തല​നായ പൗ​ലോ​സ്‌ അവ​നെക്കു​റിച്ച് പിന്നീട്‌ ഇങ്ങനെ എഴുതി: “വി​ശ്വാ​സത്താൽ അവൻ, സം​ഹാ​രകൻ തങ്ങളുടെ കടി​ഞ്ഞൂലു​കളെ തൊടാ​തിരി​ക്കേണ്ട​തിന്‌ പെസഹാ ആചരി​ക്കു​കയും രക്തം തളി​ക്കു​കയും ചെയ്‌തു.” (എബ്രാ. 11:28) യഹോവ ആശ്ര​യയോ​ഗ്യനാ​ണെന്ന് മോ​ശയ്‌ക്ക് അറി​യാമാ​യി​രുന്നു, അതു​കൊ​ണ്ട് ഈജി​പ്‌റ്റിലെ ആദ്യ​ജാത​ന്മാരെ സംഹ​രിക്കു​മെ​ന്നുള്ള യ​ഹോവ​യുടെ വാക്ക് അവൻ വി​ശ്വസി​ച്ചു.

11. മോശ മറ്റു​ള്ളവർക്ക് മു​ന്നറി​യിപ്പ് നൽകി​യത്‌ എന്തു​കൊ​ണ്ട്?

11 സാധ്യ​തയ​നുസ​രിച്ച് മോ​ശയു​ടെ സ്വന്തം പു​ത്ര​ന്മാർ ആ സമയത്ത്‌ “സംഹാരക”നിൽനി​ന്നും അകലെ മിദ്യാ​നി​ലായി​രുന്നു. * (പുറ. 18:1-6) എങ്കിൽപ്പോ​ലും, മറ്റ്‌ ഇസ്രാ​യേ​ല്യകു​ടും​ബങ്ങ​ളിലെ ആദ്യ​ജാത​ന്മാരു​ടെ ജീവൻ അപകടത്തി​ലാ​യിരു​ന്നതി​നാൽ, ദൈവം നൽകിയ നിർദേ​ശങ്ങൾ മോശ അനു​സര​ണപൂർവം അവർക്ക്കൈമാ​റി. അതെ, അ​നേകരു​ടെ ജീവൻ അപകട​ത്തിലാ​യി​രുന്നു; മോശ സഹ​മനു​ഷ്യരെ സ്‌നേഹി​ച്ചു. അതു​കൊ​ണ്ട്, “താ​മസം​വിനാ,” (NW) “മോശെ യി​സ്രായേൽമൂപ്പ​ന്മാരെ ഒക്കെയും വിളിച്ചു അവ​രോ​ടു . . . പെസഹയെ അറുപ്പിൻ” എന്ന് നിർദേശി​ച്ചതാ​യി ബൈബിൾ പ്രസ്‌താ​വിക്കു​ന്നു.—പുറ. 12:21.

12. ഏത്‌ സു​പ്രധാ​നമായ സന്ദേശം അറി​യി​ക്കാൻ യഹോവ നമുക്ക് നിർദേശം നൽകി​യി​രിക്കു​ന്നു?

12 ദൂത​വഴി​നടത്തി​പ്പിൻ കീഴിൽ യ​ഹോവ​യുടെ ജനം സു​പ്രധാ​നമായ ഒരു സന്ദേശം അറിയി​ച്ചു​കൊണ്ടി​രി​ക്കുക​യാണ്‌: “ദൈവത്തെ ഭയപ്പെട്ട് അവനു മഹത്ത്വം കൊ​ടുക്കു​വിൻ. അവന്‍റെ ന്യാ​യവി​ധിയു​ടെ സമയം വന്നി​രി​ക്കുന്നു. ആകാ​ശ​വും ഭൂ​മി​യും സമു​ദ്ര​വും നീരു​റവ​കളും ഉണ്ടാ​ക്കി​യവനെ ആരാ​ധിക്കു​വിൻ.” (വെളി. 14:7) ആ സന്ദേശം പ്ര​ഘോഷി​ക്കുന്നതി​നുള്ള സമയം ഇ​പ്പോഴാ​ണ്‌. മഹ​തി​യാം ബാബിലോണിന്‍റെ “ബാ​ധക​ളിൽ ഓഹ​രിക്കാ​രാ​കാതെ” അവളെ വിട്ട് പുറത്ത്‌ കടക്കാൻ നമ്മുടെ അയൽക്കാർക്ക് കഴി​യേണ്ട​തിന്‌ നാം അവർക്ക് മു​ന്നറി​യിപ്പ് നൽകേ​ണ്ടത്‌ വളരെ പ്ര​ധാന​മാണ്‌. (വെളി. 18:4) ദൈ​വത്തിൽനി​ന്ന് അകന്നു​പോ​യിരി​ക്കുന്ന ആളു​ക​ളോട്‌ “ദൈ​വവു​മായി അനു​രഞ്‌ജ​നപ്പെടു​വിൻ” എന്ന് അഭി​ഷിക്ത​ക്രി​സ്‌ത്യാ​നി​ക​ളോട്‌ ചേർന്ന് ‘വേറെ ആടുകൾ’ അ​പേക്ഷി​ക്കുന്നു.—യോഹ. 10:16; 2 കൊരി. 5:20.

യഹോവയുടെ വാഗ്‌ദാ​നങ്ങളി​ലുള്ള വി​ശ്വാ​സം സുവാർത്ത പങ്കു​വെക്കാ​നുള്ള നി​ങ്ങളു​ടെ ആഗ്രഹം ഊട്ടി​വളർത്തും (13-‍ാ‍ം ഖണ്ഡിക കാണുക)

13. സുവാർത്ത പങ്കു​വെക്കാ​നുള്ള നി​ങ്ങളു​ടെ ആഗ്രഹം ഊട്ടി​വളർത്താൻ എന്തിനു കഴിയും?

 13 “ന്യാ​യവി​ധിയു​ടെ സമയം” വന്നെ​ത്തിയി​രി​ക്കുന്നു എന്ന് നമുക്ക് പൂർണബോ​ധ്യ​മുണ്ട്. പ്രസംഗ-ശി​ഷ്യരാ​ക്കൽ വേ​ലയു​ടെ അടി​യന്തി​രത യഹോവ ഒട്ടും​തന്നെ പെ​രുപ്പി​ച്ച് കാ​ണിച്ചി​ട്ടില്ല എന്ന വി​ശ്വാ​സവും നമു​ക്കു​ണ്ട്. ‘ഭൂ​മിയി​ലെ നാ​ലുകാ​റ്റും പിടി​ച്ചുനി​റു​ത്തി​ക്കൊണ്ട്’ “നാലു​ദൂ​തന്മാർ ഭൂ​മിയു​ടെ നാലു​കോ​ണിൽ നിൽക്കുന്ന”തായി അപ്പൊ​സ്‌തല​നായ യോ​ഹ​ന്നാൻ ഒരു ദർശന​ത്തിൽ കണ്ടു. (വെളി. 7:1) ഈ ലോകത്തിന്‍റെ മേൽ ആഞ്ഞുവീ​ശാ​നിരി​ക്കുന്ന മഹാകഷ്ടത്തിന്‍റെ വിനാ​ശക​രമായ കാറ്റ്‌ ഏതു​നി​മിഷ​വും അഴി​ച്ചുവി​ടാൻ തയ്യാ​റാ​യി നിൽക്കുന്ന ആ ദൂ​തന്മാ​രെ വിശ്വാ​സ​നേത്ര​ങ്ങളാൽ നിങ്ങൾ കാ​ണുന്നു​ണ്ടോ? വിശ്വാസത്തിന്‍റെ വി​വേചന​ക്കണ്ണാൽ നിങ്ങൾ ആ ദൂ​തന്മാ​രെ കാണു​ന്നു​ണ്ടെ​ങ്കിൽ മറ്റു​ള്ളവ​രുമാ​യി ആത്മവി​ശ്വാ​സ​ത്തോടെ സുവാർത്ത പങ്കു​വെ​ക്കാൻ നിങ്ങൾക്ക് സാ​ധി​ക്കും.

14. ‘ദുർമ്മാർഗ്ഗം വിട്ടു​തിരി​യാ​നായി ദുഷ്ടനെ ഓർമിപ്പി​ക്കാൻ’ നമ്മെ പ്രചോ​ദി​പ്പിക്കു​ന്നത്‌ എന്ത്?

14 സത്യ​ക്രിസ്‌ത്യാ​നികൾ ഇ​പ്പോൾത്തന്നെ യഹോ​വ​യുമാ​യി ഒരു സുഹൃദ്‌ബന്ധവും നിത്യജീവന്‍റെ പ്ര​ത്യാ​ശയും ആസ്വ​ദി​ക്കുന്നു. എന്നി​രുന്നാ​ലും, “ദുഷ്ടനെ ജീ​വനോ​ടെ രക്ഷി​ക്കേണ്ട​തിന്നു അവൻ തന്‍റെ ദുർമ്മാർഗ്ഗം വി​ടു​വാൻ അവനെ ഓർപ്പി”ക്കേണ്ടത്‌ നമ്മുടെ ഉത്തര​വാദി​ത്വ​മായി നാം തിരി​ച്ച​റിയു​ന്നു. (യെഹെസ്‌കേൽ 3:17-19 വായിക്കുക.) നാം പ്രസം​ഗി​ക്കു​ന്നത്‌ കേവലം രക്തപാ​തക​ത്തിൽനിന്ന് ഒഴി​ഞ്ഞിരി​ക്കുക എന്ന ഉ​ദ്ദേശ്യ​ത്തിലല്ല. പകരം, നാം യഹോ​വ​യെയും നമ്മുടെ അയൽക്കാ​രെയും സ്‌നേഹി​ക്കുന്നു. അയൽസ്‌നേഹം കാണിച്ച ശമര്യക്കാരന്‍റെ ഉപമയിൽ കരു​ണ​യും സ്‌നേഹ​വും യഥാർഥ​ത്തിൽ എന്താ​ണെന്ന് യേശു വര​ച്ചുകാ​ട്ടി. അതു​കൊ​ണ്ട് നമുക്ക് ഇങ്ങനെ ആത്മ​വിചാ​രം നടത്താം: ‘ആ നല്ല ശമര്യ​ക്കാ​രനെ​പ്പോ​ലെയാ​ണോ ഞാൻ? മറ്റു​ള്ളവ​രോട്‌ “മനസ്സലി”വ്‌ തോ​ന്നി​യിട്ട് ഞാൻ സുവാർത്ത പങ്കു​വെക്കാ​റു​ണ്ടോ?’ ഏതാ​യാ​ലും, ഉപ​മയി​ലെ പു​രോഹി​ത​നെയും ലേ​വ്യ​നെയും പോലെ ഒഴി​കഴി​വുകൾ കണ്ടെത്തി “മറു​വശ​ത്തുകൂ​ടെ” കടന്നു​പോ​കാൻ നാം ഒരി​ക്ക​ലും ശ്രമി​ക്കു​കയില്ല. (ലൂക്കോ. 10:25-37) സമയം തീർന്നുപോ​കും​മുമ്പ് പ്രസം​ഗ​വേല​യിൽ ഒരു പൂർണപ​ങ്കുണ്ടാ​യിരി​ക്കാൻ ദൈവത്തിന്‍റെ വാഗ്‌ദാ​നങ്ങളി​ലുള്ള വി​ശ്വാ​സവും അയൽക്കാ​രോ​ടുള്ള സ്‌നേഹ​വും നമ്മെ പ്ര​ചോദി​പ്പി​ക്കും.

 “അവർ . . . ചെങ്കടൽ കടന്നു”

15. തങ്ങൾ വലി​യൊ​രു കു​ടു​ക്കിൽ അക​പ്പെട്ട​തായി ഇസ്രാ​യേല്യർക്ക് തോ​ന്നി​യത്‌ എന്തു​കൊ​ണ്ട്?

15 ഈ​ജിപ്‌റ്റ്‌ വി​ട്ട​ശേഷം ഇ​സ്രാ​യേല്യർ ഒരു കടുത്ത പ്ര​തിസ​ന്ധിയെ നേ​രിട്ട​പ്പോൾ “അദൃശ്യനായവ”നിലുള്ള മോ​ശയു​ടെ വി​ശ്വാ​സം ഉറച്ചു​നിൽക്കാൻ അവനെ സഹാ​യി​ച്ചു. ബൈബിൾ വിവരണം ഇങ്ങനെ പറയുന്നു: “യി​സ്രാ​യേൽമക്കൾ തല ഉയർത്തു മി​സ്രയീ​മ്യർ പിന്നാലെ വരുന്നതു കണ്ടു ഏററവും ഭയപ്പെട്ടു; യി​സ്രാ​യേൽമക്കൾ യഹോ​വ​യോടു നി​ലവി​ളിച്ചു.” (പുറ. 14:10-12) ഈ വി​ഷമ​സന്ധി അപ്രതീ​ക്ഷി​തമാ​യിരു​ന്നോ? ഒരി​ക്കലു​മല്ല. യഹോവ അത്‌ മുൻകൂട്ടി​പ്പറഞ്ഞി​രുന്നു: “ഫറവോൻ അവരെ പിന്തു​ടരു​വാൻ തക്കവണ്ണം ഞാൻ അവന്‍റെ ഹൃദയം കഠി​നമാ​ക്കും. ഞാൻ യഹോവ ആകുന്നു എന്നു മി​സ്രയീ​മ്യർ അറി​യേണ്ട​തിന്നു ഫറ​വോനി​ലും അവന്‍റെ സകല​സൈന്യ​ങ്ങളി​ലും ഞാൻ എന്നെ തന്നേ മഹത്വ​പ്പെടു​ത്തും.” (പുറ. 14:4) എന്നി​രുന്നാ​ലും, ഇ​സ്രാ​യേൽ ജനം അക്ഷരീ​യക​ണ്ണുകൾക്ക് ഗോ​ചരമാ​യതു മാ​ത്രമാ​ണ്‌ കണ്ടത്‌. മുമ്പിൽ മുറി​ച്ചുക​ടക്കാനാ​കാത്ത ചെങ്കടൽ; പിമ്പിൽ പാ​ഞ്ഞടു​ക്കുന്ന ഫറവോന്‍റെ യു​ദ്ധര​ഥങ്ങൾ; വഴിന​യിക്കാ​നാ​ണെങ്കി​ലോ? ആടു​മേച്ചു​നടന്ന 80 വയസ്സുള്ള ഒരു വൃദ്ധൻ. ‘ഞങ്ങൾ പെട്ടു​പോ​യതു​തന്നെ!’ അവർ ഉറപ്പിച്ചു.

16. ചെ​ങ്കടലി​ങ്കൽ വി​ശ്വാ​സം മോശയെ ശക്ത​നാക്കി​യത്‌ എങ്ങനെ?

16 പക്ഷേ, മോശ പരി​ഭ്രാ​ന്തനോ ഭയ​ചകി​തനോ ആയില്ല. എന്തു​കൊ​ണ്ടില്ല? കാരണം, സൈ​ന്യ​ത്തെയും സാ​ഗര​ത്തെയും നിഷ്‌പ്രഭമാ​ക്കാൻപോന്ന ഒന്ന് അവന്‍റെ വിശ്വാ​സനയ​നങ്ങൾ നോ​ക്കി​ക്കണ്ടു. ‘യഹോവ ചെയ്‌വാ​നി​രുന്ന രക്ഷ’ അവന്‌ കാ​ണാനാ​യി. അതെ, യഹോവ ഇസ്രാ​യേല്യർക്കു​വേണ്ടി യുദ്ധം ചെ​യ്യു​മെന്ന് അവന്‌ അറി​യാമാ​യി​രുന്നു. (പുറപ്പാടു 14:13, 14 വായിക്കുക.) മോ​ശയു​ടെ അച​ഞ്ചല​മായ വി​ശ്വാ​സം ദൈ​വജന​ത്തിന്‌ കരുത്തു പകർന്നു. “വി​ശ്വാ​സത്താൽ അവർ ഉണങ്ങിയ നി​ലത്തു​കൂടെ എന്ന​പോ​ലെ ചെങ്കടൽ കടന്നു” എന്ന് ബൈബിൾ പറയുന്നു. എന്നാൽ, “അങ്ങ​നെ​ചെയ്യാൻ ഒരുമ്പെട്ട ഈജി​പ്‌റ്റുകാ​രോ മു​ങ്ങി​പ്പോയി.” (എബ്രാ. 11:29) ആ മഹാ​സംഭവ​ത്തെത്തു​ടർന്ന് “ജനം യ​ഹോ​വയെ ഭയപ്പെട്ടു, യഹോ​വയി​ലും അവന്‍റെ ദാസനായ മോ​ശെയി​ലും വി​ശ്വസി​ച്ചു.”—പുറ. 14:31.

17. ഏത്‌ ഭാ​വിസം​ഭവം നമ്മുടെ വിശ്വാസത്തിന്‍റെ മാറ്റു​രയ്‌ക്കും?

17 നമ്മുടെ ജീ​വൻതന്നെ അപക​ടത്തി​ലാ​ണെന്നു തോ​ന്നി​യേക്കാ​വുന്ന സാ​ഹചര്യ​ങ്ങൾ സമീ​പഭാ​വി​യിൽ ഉട​ലെടു​ക്കാൻ പോ​കുക​യാണ്‌. മഹാകഷ്ടം അതിന്‍റെ പാര​മ്യത്തി​ലെ​ത്തു​മ്പോ​ഴേക്കും, നമ്മെക്കാൾ അംഗ​ബല​മുള്ള​തും അതിബൃഹത്തും ആയ മത​സ്ഥാപ​നങ്ങളെ ഈ ലോ​കത്തി​ലെ ഭര​ണകൂ​ടങ്ങൾ തകർത്ത്‌ തരിപ്പണ​മാക്കി​യിരി​ക്കും. (വെളി. 17:16) ദൈവജനത്തിന്‍റെ ദുർബലാ​വസ്ഥയെ “ഓ​ടാമ്പ​ലും കതകും” ‘മതിലും ഇല്ലാത്ത ഗ്രാമങ്ങൾ ഉള്ള ദേ​ശത്തോ​ട്‌’ ഒരു പ്രാ​വചനി​കവർണ​നയിൽ യഹോവ ഉപ​മിക്കു​ന്നു. (യെഹെ. 38:10-12, 14-16) മാനു​ഷിക​വീക്ഷ​ണകോ​ണിൽ, നമ്മൾ രക്ഷ​പെ​ടാൻ യാ​തൊ​രു സാധ്യ​തയു​മി​ല്ലെന്ന് തോ​ന്നി​പ്പോ​കുന്ന ഒരു സാ​ഹച​ര്യം അന്നു​ണ്ടാ​കും. എങ്ങ​നെയാ​യിരി​ക്കും നിങ്ങൾ പ്രതി​കരി​ക്കുക?

18. മഹാകഷ്ടത്തിന്‍റെ സമയത്ത്‌ നമുക്ക് ഉറച്ചു​നിൽക്കാനാ​കും. എന്തു​കൊ​ണ്ട്? വിശ​ദീ​കരി​ക്കുക.

18 നാം പരി​ഭ്രാ​ന്തരോ ഭയ​ചകി​തരോ ആ​കേണ്ട​തില്ല. എന്തു​കൊ​ണ്ടില്ല? കാരണം, ദൈ​വജന​ത്തി​ന്മേലുള്ള ആ ആക്ര​മണ​ത്തെക്കു​റിച്ച് യഹോവ മുൻകൂട്ടി​പ്പറഞ്ഞി​ട്ടുണ്ട്. അതിന്‍റെ അന​ന്തരഫ​ലവും അവൻ മുൻകണ്ടി​രിക്കു​ന്നു. സാർവ​ത്രിക പരമാ​ധി​കാരി ഇങ്ങനെ പ്രഖ്യാ​പിക്കു​ന്നു: “യി​സ്രായേൽദേശ​ത്തിന്നു വി​രോധ​മായി ഗോഗ്‌ വരുന്ന അന്നാളിൽ എന്‍റെ ക്രോധം എന്‍റെ മൂക്കിൽ ഉജ്ജ്വ​ലി​ക്കും . . . ഞാൻ എന്‍റെ തീക്ഷ്ണ​തയി​ലും എന്‍റെ കോ​പാഗ്നി​യി​ലും അരു​ളി​ച്ചെ”യ്യും. (യെഹെ. 38:18-23) തന്‍റെ ജനത്തിന്‌ ഹാനി​വരു​ത്താൻ ശ്ര​മി​ക്കുന്ന സക​ലരെ​യും യഹോവ നിർമൂ​ലമാ​ക്കും. “യ​ഹോവ​യുടെ വലുതും ഭയങ്ക​രവു​മാ​യുള്ള ദിവസ”ത്തിന്‍റെ ഒടുവിൽ കാര്യങ്ങൾ എങ്ങനെ പരി​ണമി​ക്കും എന്ന​തി​ലുള്ള നി​ങ്ങളു​ടെ വി​ശ്വാ​സം, “യഹോവ . . . ചെയ്‌വാ​നിരി​ക്കുന്ന രക്ഷ” കാ​ണാ​നും നിർമലത കാത്തു​സൂ​ക്ഷിക്കാ​നും നിങ്ങളെ സഹാ​യി​ക്കും.—യോവേ. 2:31, 32.

19. (എ) എ​ത്രത്തോ​ളം ഗാഢമായ ഒരു ബന്ധമാ​യി​രുന്നു യ​ഹോവ​യും മോ​ശ​യും തമ്മിലു​ണ്ടാ​യിരു​ന്നത്‌? (ബി) എല്ലാ വഴി​കളി​ലും യ​ഹോ​വയെ നിനയ്‌ക്കു​ന്നു​വെങ്കിൽ നിങ്ങൾ എന്ത് അനു​ഗ്രഹം ആസ്വ​ദി​ക്കും?

19 “അദൃശ്യനായവനെ കണ്ടാ​ലെ​ന്നപോ​ലെ” തു​ടർന്നും ‘ഉറച്ചു​നി​ന്നു​കൊണ്ട്’ ആവേ​ശഭ​രിത​മായ ആ സംഭ​വങ്ങൾക്കായി ഇപ്പോഴേ ഒരുങ്ങുക! പതിവായ പഠന​ത്തിലൂ​ടെ​യും പ്രാർഥനയി​ലൂ​ടെയും യഹോ​വയു​മാ​യുള്ള നി​ങ്ങളു​ടെ സുഹൃദ്‌ബന്ധം സു​ശക്തമാ​ക്കുക. യഹോ​വ​യുമാ​യി അത്തരം ഒരു ഗാഢബന്ധം മോശയ്‌ക്കുണ്ടാ​യി​രുന്നു. ഭയങ്ക​രകാ​ര്യങ്ങൾ പ്ര​വർത്തി​ക്കാൻ യഹോവ അവനെ ഉപ​യോഗി​ക്കു​കയും ചെയ്‌തു. അതു​കൊ​ണ്ടു​തന്നെ യഹോവ മോശയെ “അഭി​മുഖ​മായി” അറി​ഞ്ഞി​രുന്നു എന്ന് ബൈബിൾ പറയുന്നു. (ആവ. 34:12) അന​ന്യ​നായ ഒരു പ്രവാ​ചകനാ​യി​രുന്നു മോശ. എങ്കിലും, വിശ്വാ​സ​മു​ണ്ടെങ്കിൽ നി​ങ്ങൾക്കും യ​ഹോ​വയെ കണ്ടാ​ലെ​ന്നപോ​ലെ അവനെ അത്ര അടു​ത്തറി​യാൻ സാ​ധി​ക്കും.ദൈവവ​ചനം പ്രോ​ത്സാഹി​പ്പി​ക്കുന്ന​തു​പോലെ, നി​ങ്ങളു​ടെ “എല്ലാ​വഴി​കളി​ലും അവനെ നി​നെച്ചു​കൊൾക;” അവൻ നി​ങ്ങളു​ടെ “പാതകളെ നേ​രെയാ​ക്കും.”—സദൃ. 3:6.

^ ഖ. 11 മിസ്രയീമ്യരുടെ മേൽ ന്യാ​യവി​ധി നട​പ്പിലാ​ക്കാൻ യഹോവ ദൂ​തന്മാ​രെ അയ​ച്ചതാ​യി തെളിവു സൂചി​പ്പി​ക്കുന്നു.—സങ്കീ. 78:49-51.