വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2014 ഏപ്രില്‍ 

മോശയെപ്പോലെ വിശ്വാസത്തോടെ പ്രവർത്തിക്കാൻ നമുക്ക് എങ്ങനെ കഴിയുമെന്ന് ഈ ലക്കം വിശകലനം ചെയ്യുന്നു. കുടുംത്തോടുള്ള കടപ്പാടുകളെ യഹോവ എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌, അതു നിറവേറ്റാൻ അവൻ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

മോശയുടെ വിശ്വാസം അനുകരിക്കുക

ജഡികാഭിലാഷങ്ങളെ പരിത്യജിക്കാനും തനിക്ക് ലഭിച്ച സേവനപദവികളെ വിലമതിക്കാനും മോശയുടെ വിശ്വാസം അവനെ പ്രചോദിപ്പിച്ചത്‌ എങ്ങനെ? മോശ ‘ലഭിക്കാനിരുന്ന പ്രതിഫലത്തിൽ ദൃഷ്ടിപതിപ്പിച്ചത്‌’ എന്തുകൊണ്ട്?

നിങ്ങൾ “അദൃശ്യനായവനെ” കാണുന്നുണ്ടോ?

യഹോവയിലുള്ള മോശയുടെ വിശ്വാസം അവനെ മാനുഷഭയത്തിൽനിന്ന് സംരക്ഷിക്കുകയും ദൈവികവാഗ്‌ദാനങ്ങളിൽ വിശ്വസിക്കാൻ സഹായിക്കുകയും ചെയ്‌തത്‌ എങ്ങനെ? നിങ്ങളെ സഹായിക്കാൻ സന്നദ്ധനായ ഒരു യഥാർഥവ്യക്തിയായി യഹോവയെ കാണാൻ കഴിയേണ്ടതിന്‌ നിങ്ങളുടെ വിശ്വാസം ബലിഷ്‌ഠമാക്കുക.

ജീവിതകഥ

മുഴുസമയശുശ്രൂഷ എന്നെ അനുഗ്രഹങ്ങളിലേക്ക് കൈപിടിച്ചുനടത്തിയിരിക്കുന്നു!

65 വർഷത്തെ മുഴുസമയശുശ്രൂഷയുടെ ഓർമകൾ അയവിറക്കവെ അത്‌ പ്രതിഫലദായകവും ഉദ്ദേശ്യപൂർണവും ആയിരുന്നു എന്ന് റോബർട്ട് വോളൻ പറഞ്ഞത്‌ എന്തുകൊണ്ടെന്ന് കണ്ടെത്തുക.

രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും സാധ്യമല്ല

പണസമ്പാദനം ലക്ഷ്യമിട്ട് ചിലർ മറുനാട്ടിലേക്ക് ചേക്കേറിയിരിക്കുന്നു. ജോലിക്കായി കുടുംത്തിൽനിന്ന് അകന്നുകഴിയുന്നത്‌ ദാമ്പത്യബന്ധത്തെയും ദൈവവുമായുള്ള ബന്ധത്തെയും കുട്ടികളുടെ ക്ഷേമത്തെയും എങ്ങനെ ബാധിക്കുന്നു?

ധൈര്യമായിരിക്കുക—യഹോവ നിനക്കു തുണ!

ജോലിക്കുവേണ്ടി കുടുംത്തിൽനിന്ന് അകന്നുകഴിഞ്ഞിരുന്ന ഒരു പിതാവ്‌ തിരിച്ചുവന്ന് തന്‍റെ കുടുംബജീവിതത്തിന്‍റെ കേടുപോക്കിയത്‌ എങ്ങനെ? സ്വദേശത്തെ ദുർബലമായ സമ്പദ്‌വ്യവസ്ഥയിൽ കുടുംബം പുലർത്താൻ യഹോവ അദ്ദേഹത്തെ സഹായിച്ചത്‌ എങ്ങനെ?

യഹോവ ദൃഷ്ടിവെച്ച് നിങ്ങളെ പരിപാലിക്കുന്നു!

സ്‌നേഹമസൃണമായ ദൈവികപരിപാലനം അനുവവേദ്യമാകുന്ന അഞ്ച് വിധങ്ങൾ പരിചിന്തിക്കുക. നമുക്ക് ഓരോരുത്തർക്കും ദൈവം നൽകുന്ന വ്യക്തിപരമായ ശ്രദ്ധയിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാനാകും?

നിങ്ങൾക്ക് അറിയാമോ?

ബൈബിൾകാലങ്ങളിൽ സ്വന്തം ‘വസ്‌ത്രം കീറുന്ന’ ഒരു രീതി നിലവിലിരുന്നു. എന്തായിരുന്നു അതിന്‍റെ പ്രയുക്തി?