വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 മാര്‍ച്ച് 

പ്രായമായവരെ പരിചരിക്കൽ

പ്രായമായവരെ പരിചരിക്കൽ

“കുഞ്ഞുങ്ങളേ, വാക്കിനാലും നാവിനാലുമല്ല, പ്രവൃത്തിയിലും സത്യത്തിലുംതന്നെ നമുക്ക് അന്യോന്യം സ്‌നേഹിക്കാം.”—1 യോഹ. 3:18.

1, 2. (എ) പല കുടുംങ്ങളും എന്തെല്ലാം വെല്ലുവിളികൾ നേരിടുന്നു, അവ ഏതെല്ലാം ചോദ്യങ്ങൾ ഉയർത്തുന്നു? (ബി) മാറിവരുന്ന സാഹചര്യങ്ങളിലെ വെല്ലുവിളികൾ മാതാപിതാക്കൾക്കും മക്കൾക്കും എങ്ങനെ നേരിടാനാകും?

ഒരിക്കൽ ശക്തരും സ്വയംപര്യാപ്‌തരും ആയിരുന്ന നിങ്ങളുടെ മാതാപിതാക്കൾ, ഇപ്പോൾ തങ്ങളെത്തന്നെ നോക്കാനാകാത്ത സ്ഥിതിയിലായിരിക്കുന്നെന്നു തിരിച്ചറിയുന്നത്‌ ഹൃദയഭേദകമായിരിക്കാം. ഒരുപക്ഷേ അവർ വീണ്‌ അസ്ഥികൾ പൊട്ടുകയോ ബോധക്കുറവുമൂലം അലഞ്ഞുതിരിയുകയോ ഗുരുതരമായ രോഗാവസ്ഥയിലാകുകയോ ചെയ്‌തേക്കാം. എന്നാൽ ഇതിനൊരു മറുവശമുണ്ട്. ശാരീരികമാറ്റങ്ങളോ മറ്റു സാഹചര്യങ്ങളോ തങ്ങളുടെ സ്വാന്ത്ര്യത്തെ പരിമിതപ്പെടുത്തിയിരിക്കുന്നെന്ന് അംഗീകരിക്കാൻ പ്രായമായവർക്കു പ്രയാസമായിരിക്കാം. (ഇയ്യോ. 14:1) അങ്ങനെയെങ്കിൽ എന്താണു ചെയ്യാനാകുന്നത്‌? അവരെ എങ്ങനെ പരിചരിക്കാനാകും?

2 പ്രായമായവരെ പരിചരിക്കുന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം ഇങ്ങനെ പറയുന്നു: “പ്രായാധിക്യംമൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുളെക്കുറിച്ചു ചർച്ചചെയ്യുന്നത്‌ പ്രയാകരമാണ്‌, എങ്കിലും ലഭ്യമായ തിരഞ്ഞെടുപ്പുളെക്കുറിച്ചു ചർച്ച ചെയ്യുകയും തീരുമാനങ്ങൾ സംബന്ധിച്ചൊരു ധാരണയിലെത്തുകയും ചെയ്‌തിരിക്കുന്ന കുടുംങ്ങൾക്ക് പിന്നീടുണ്ടാകുന്ന സാഹചര്യങ്ങളെ നന്നായികൈകാര്യം ചെയ്യാനാകും.” വാർധക്യസഹജമായ പ്രശ്‌നങ്ങൾ ഒഴിവാക്കാനാകാത്തതാണ്‌ എന്നു നാം തിരിച്ചറിയുമ്പോൾ ഇത്തരമൊരു ചർച്ചയുടെ മൂല്യം വ്യക്തമാകും. എന്നിരുന്നാലും ചില തയ്യാറെടുപ്പുകൾ നടത്താനും മുൻകൂട്ടി തീരുമാനങ്ങൾ എടുക്കാനും നമുക്കാകും. ചില വെല്ലുവിളികളെ നേരിടാനായി ആസൂത്രണം ചെയ്യുന്നതിനുവേണ്ടി കുടുംബങ്ങൾ സ്‌നേഹപൂർവം സഹകരിക്കുന്നത്‌ എങ്ങനെയെന്നു നമുക്കു പരിചിന്തിക്കാം.

“ദുർദ്ദിവസങ്ങൾ”ക്കായി ആസൂത്രണംചെയ്യൽ

3. പ്രാമായ മാതാപിതാക്കൾക്കു കൂടുതൽ സഹായം ആവശ്യമായി വരുമ്പോൾ കുടുംബാംഗങ്ങൾ എന്തു ചെയ്യേണ്ടതായി വന്നേക്കാം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

3 പ്രാമായ മിക്കവർക്കും കാലക്രമേണ എല്ലാ കാര്യങ്ങളും സ്വയം ചെയ്യാനാകാതെ  വരുന്നതിനാൽ അവർക്കു മറ്റുള്ളവരുടെ സഹായം ആവശ്യമായിത്തീരുന്നു. (സഭാപ്രസംഗി 12:1-7 വായിക്കുക.) അത്തരം സാഹചര്യത്തിൽ പ്രായമായവർക്കു ലഭിക്കാവുന്ന ഏറ്റവും നല്ല സഹായത്തെക്കുറിച്ച് അവരും പ്രായപൂർത്തിയായ മക്കളും തീരുമാനിക്കുകയും പ്രായോഗികമായ പരിഹാരമാർഗങ്ങൾ ക്രമീകരിക്കുകയും വേണം. ആവശ്യമായിരിക്കുന്ന സഹായത്തെക്കുറിച്ചും അതു നടപ്പിലാക്കാനാകുന്ന വിധങ്ങളെക്കുറിച്ചും അതിനായി പരസ്‌പരം എങ്ങനെ സഹകരിക്കാം എന്നതിനെക്കുറിച്ചും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു ചർച്ചചെയ്യുന്നത്‌ മിക്കപ്പോഴും ജ്ഞാനമായിരിക്കും. ഉൾപ്പെട്ടിരിക്കുന്ന എല്ലാരും, പ്രത്യേകിച്ചും മാതാപിതാക്കൾ, തങ്ങളുടെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കുകയും വസ്‌തുതകൾ യാഥാർഥ്യബോത്തോടെ വിലയിരുത്തുകയും വേണം. കൂടുതൽ സഹായം ലഭിച്ചാൽ മാതാപിതാക്കളെ തങ്ങളുടെതന്നെ ഭവനത്തിൽ സുരക്ഷിതമായി നിറുത്താനാകുമോ എന്ന് അവർ ചർച്ച ചെയ്‌തേക്കാം. * അല്ലെങ്കിൽ ഉത്തരവാദിത്വങ്ങൾകൈകാര്യം ചെയ്യുന്നതിനായി ഓരോ കുടുംബാംഗത്തിന്‍റെയും പ്രാപ്‌തി എങ്ങനെ ഉപയോഗിക്കാനാകുമെന്നും അവർ പരിചിന്തിച്ചേക്കാം. (സദൃ. 24:6, പി.ഒ.സി.) ഉദാഹരണത്തിന്‌, എല്ലാ ദിവസവും പരിരണം നൽകാൻ കഴിയുന്ന ഒരു സാഹചര്യത്തിലായിരിക്കാം ചിലർ; മറ്റു ചിലർക്കു കൂടുതൽ സാമ്പത്തികപിന്തുണ നൽകാനായേക്കും. പ്രായമായവരെ പരിചരിക്കുന്നതിൽ തങ്ങൾക്കൊരു പങ്കുണ്ടെന്ന് ഓരോരുത്തരും തിരിച്ചറിയണം. എങ്കിൽത്തന്നെയും കാലം കടന്നുപോകവെ ഓരോരുത്തരുടെയും ഉത്തരവാദിത്വങ്ങൾക്കു മാറ്റം വരുയോ അത്‌ ഊഴമനുസരിച്ചു നിർവഹിക്കേണ്ടി വരുയോ ചെയ്‌തേക്കാം.

4. സഹായത്തിനായി കുടുംബാംങ്ങൾക്ക് എവിടേക്കു തിരിയാനാകും?

4 നിങ്ങൾ പരിരണം നൽകിത്തുടങ്ങുമ്പോൾ, മാതാപിതാക്കളുടെ അവസ്ഥയെക്കുറിച്ചു കഴിയുന്നത്ര മനസ്സിലാക്കാൻ സമയമെടുക്കുക. നില വഷളായിക്കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയുമായി അവർ മല്ലിടുകയാണെങ്കിൽ, എന്തെല്ലാം സാഹചര്യങ്ങൾ പിന്നീടു സംജാതമായേക്കാമെന്ന് മനസ്സിലാക്കുക. (സദൃ. 1:5) വൃദ്ധരായവർക്കുവേണ്ടി സഹായം ലഭ്യമാക്കുന്ന ഗവൺമെന്‍റ് പ്രതിനിധികളുമായി ബന്ധപ്പെടുക. നിങ്ങളുടെ ഉത്തരവാദിത്വം എളുപ്പമാക്കിക്കൊണ്ട് കൂടുതൽ മെച്ചമായ വിധത്തിൽ പരിചരിക്കാനായി സമൂത്തിൽ ലഭ്യമായിരിക്കുന്ന പ്രായോഗികപദ്ധതികൾ കണ്ടെത്തുക. കുടുംബസാഹചര്യത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, നിങ്ങളിൽ നഷ്ടബോധമോ ഞെട്ടലോ സംശയമോ പോലുള്ള പരിഹരിക്കാനാകാത്ത വികാരങ്ങൾ ഉളവാക്കിയേക്കാം. നിങ്ങളുടെ ചിന്താധാരകൾ വിശ്വായോഗ്യനായ ഒരു സുഹൃത്തുമായി പങ്കുവെക്കുക. എല്ലാറ്റിലുമുപരി നിങ്ങളുടെ ഹൃദയം യഹോവയുടെ മുമ്പാകെ പകരുക. ഏതൊരു സാഹചര്യത്തെയും നേരിടാൻ ആവശ്യമായ മനസ്സമാധാനം നിങ്ങൾക്കു നൽകാൻ അവനാകും.—സങ്കീ. 55:22; സദൃ. 24:10; ഫിലി. 4:6, 7

5. പരിചരണത്തോടു ബന്ധപ്പെട്ടു ലഭ്യമായിരിക്കുന്ന വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കുന്നതു ജ്ഞാനമായിരിക്കുന്നത്‌ എന്തുകൊണ്ട്?

5 പ്രാമായ ചിലരും അവരുടെ കുടുംബാംങ്ങളും പരിചരണത്തോടു ബന്ധപ്പെട്ടു ലഭ്യമായിരിക്കുന്ന വിവരങ്ങൾ ജ്ഞാനപൂർവം മുൻകൂട്ടി ശേഖരിക്കുന്നു. ഉദാഹരണത്തിന്‌, മാതാവോ പിതാവോ മകനോടോ മകളോടോ ഒപ്പം താമസിക്കുന്നത്‌ എത്രത്തോളം പ്രായോഗികമാണെന്നും ലഭ്യമായിരിക്കുന്ന മറ്റു സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്താനാകുമെന്നും തിട്ടപ്പെടുത്തുന്നു. ഉണ്ടാകാൻ സാധ്യതയുള്ള “പ്രയാസവും ദുഃഖ”വും വളരെ നേരത്തേ തിരിച്ചറിഞ്ഞ് അവർ അതിനായി തയ്യാറെടുക്കുന്നു. (സങ്കീ. 90:10) ആസൂത്രണങ്ങൾ നടത്താത്ത ധാരാളം കുടുംങ്ങളാകട്ടെ, പ്രയാസകരമായ സാഹചര്യങ്ങൾ ഉടലെടുക്കുമ്പോൾ ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ പെട്ടെന്നെടുക്കാൻ നിർബന്ധിതരാകുന്നു. “തീരുമാനങ്ങൾ എടുക്കുകയെന്നത്‌ ഏറ്റവും വിഷമകരമായിത്തീരുന്ന സാഹചര്യം മിക്കപ്പോഴും ഇതാണ്‌” എന്നൊരു വിദഗ്‌ധൻ നിരീക്ഷിച്ചു. തിരക്കുപിടിച്ച അത്തരം അന്തരീക്ഷത്തിൽ, കുടുംബാംഗങ്ങൾ അസ്വസ്ഥരാകുകയും അവർക്കിടയിൽ അസ്വാസ്യങ്ങൾ ഉടലെടുക്കുകയും ചെയ്‌തേക്കാം. നേരെമറിച്ച്, വളരെ നേരത്തേ ആസൂത്രണം ചെയ്യുന്നത്‌ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഇല്ലാതെ പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നത്‌ എളുപ്പമാക്കും.—സദൃ. 20:18.

6. പ്രായമായവരുടെ താമസസൗകര്യങ്ങളിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ചു ചർച്ചചെയ്യുന്നതിലൂടെ മാതാപിതാക്കൾക്കും മക്കൾക്കും എങ്ങനെ പ്രയോജനം നേടാനാകും?

6 മാതാപിതാക്കളുടെ താമസസൗകര്യങ്ങളെക്കുറിച്ചും അതിൽ ആവശ്യമായി വന്നേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചും അവരോടു സംസാരിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. എന്നാൽ അത്തരത്തിലുള്ള സംഭാഷണങ്ങൾ പിന്നീട്‌ വളരെ പ്രയോജനകരമായിരുന്നെന്ന് അനേകർ അഭിപ്രായപ്പെടുന്നു. എന്തുകൊണ്ട്? കാരണം പരസ്‌പരം മനസ്സിലാക്കാനാകുന്ന ഇഴയടുപ്പമുള്ള കുടുംബാന്തരീക്ഷത്തിൽ, പ്രായോഗികമായ പദ്ധതികൾ ആസൂത്രണം ചെയ്യാൻ അത്തരം സംഭാഷണങ്ങൾ അവർക്ക് അവസരം ഒരുക്കി. കൂടാതെ, തങ്ങളുടെ വീക്ഷണങ്ങൾ സ്‌നേഹത്തോടെയും ദയയോടെയും മുന്നമേ പങ്കുവെച്ചത്‌ പിന്നീട്‌ എളുപ്പത്തിൽ തീരുമാനങ്ങൾ എടുക്കാൻ സഹായിച്ചെന്ന് അവർ കണ്ടെത്തി. കഴിയുന്നത്ര കാലം പ്രായമായവർ വ്യക്തിപരമായ കാര്യങ്ങളിൽ തീരുമാമെടുത്തുകൊണ്ട്  അവ സ്വയം നടപ്പിലാക്കാൻ ആഗ്രഹിക്കുമെങ്കിലും, ഒരു ആവശ്യം ഉടലെടുക്കുന്നപക്ഷം തങ്ങൾ ഏതുതരം പരിചരണമാണ്‌ ആഗ്രഹിക്കുന്നതെന്ന് മക്കളുമായി നേരത്തേ ചർച്ചചെയ്യുന്നതു ധാരാളം പ്രയോജനങ്ങൾകൈവരുത്തും.

7, 8. ഏതു വിഷയങ്ങളെക്കുറിച്ച് കുടുംബങ്ങൾ വ്യക്തമായി ചർച്ചചെയ്യണം, എന്തുകൊണ്ട്?

7 മാതാപിതാക്കളേ, ഈ ചർച്ചയിൽ നിങ്ങളുടെ ആഗ്രഹങ്ങളും സാമ്പത്തിപ്രാപ്‌തികളും മുൻഗണനകളും കുടുംബാംങ്ങളെ അറിയിക്കുക. അങ്ങനെ ചെയ്യുന്നത്‌, നിങ്ങൾക്ക് എപ്പോഴെങ്കിലും തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരുമ്പോൾ ഉചിമായ തീരുമാനങ്ങൾ എടുക്കാൻ അവരെ പ്രാപ്‌തരാക്കും. സാധ്യതയനുസരിച്ച്, നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ ആദരിക്കാനും നിങ്ങളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താതിരിക്കാനും ആയിരിക്കും അവർ പരമാവധി ആഗ്രഹിക്കുന്നത്‌. (എഫെ. 6:2-4) ഉദാഹരണത്തിന്‌, മക്കളിലൊരാൾ അവരുടെ കുടുംത്തോടൊപ്പം താമസിക്കാൻ നിങ്ങളെ ക്ഷണിക്കാനാണോ നിങ്ങൾ പ്രതീക്ഷിക്കുന്നത്‌? അതോ മറ്റെന്തെങ്കിലുമാണോ? യാഥാർത്ഥ്യബോധമുള്ളവരായിരിക്കുക. എല്ലാ കാര്യങ്ങളും നിങ്ങളുടെ വീക്ഷണകോണിൽനിന്നുതന്നെ മറ്റുള്ളവർ കാണണമെന്നില്ലെന്നും ചിന്താഗതിയെ ക്രമപ്പെടുത്താൻ മാതാപിതാക്കൾക്കാണെങ്കിലും മക്കൾക്കാണെങ്കിലും സമയം വേണ്ടിവരുമെന്നും തിരിച്ചറിയുക.

8 ആസൂത്രണത്തിലൂടെയും ചർച്ചകളിലൂടെയും പ്രശ്‌നങ്ങൾ ഒഴിവാക്കാനാകുമെന്ന് എല്ലാരും തിരിച്ചറിയണം. (സദൃ. 15:22) ചികിത്സാപരമായ പരിചരണത്തെക്കുറിച്ചും മുൻഗണനകളെക്കുറിച്ചും ഉള്ള ചർച്ചകൾ ഇതിൽ ഉൾപ്പെടുന്നു. രക്തപ്പകർച്ച ഒഴിവാക്കാൻ യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന ഫാറത്തിൽ (ഡിപിഎ) പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇത്തരം ചർച്ചകളിൽ ഉൾപ്പെടുത്തേണ്ടതാണ്‌. ലഭ്യമായിരിക്കുന്ന ചികിത്സകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും അത്‌ സ്വീകരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാനും ഉള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ട്. ഒരു വ്യക്തിയുടെ ഇത്തരം ആഗ്രഹങ്ങൾ അദ്ദേഹത്തിന്‍റെ ഡിപിഎ ഫാറത്തിൽ വിവരിച്ചിരിക്കുന്നു. ഈ ഫാറത്തിൽ അടിയന്തിരസാഹചര്യത്തിൽ ബന്ധപ്പെടേണ്ട വിശ്വായോഗ്യനായ ഒരു വ്യക്തിയെ ചുമതലപ്പെടുത്തുന്നതിലൂടെ, ആവശ്യമായിവരുന്നപക്ഷം ആ വ്യക്തി നിങ്ങൾക്കുവേണ്ടി ഉചിമായ തീരുമാനങ്ങൾ എടുക്കുമെന്ന് (നിയമസാധുത ഉള്ളപ്പോൾ) ഉറപ്പുവരുത്താനാകും. എപ്പോൾ ആവശ്യം വന്നാലും ഉപയോഗിക്കാനാകുന്ന രീതിയിൽ പ്രാമായ വ്യക്തിയുടെ ഡിപിഎ കാർഡിന്‍റെ കോപ്പി ഉൾപ്പെട്ടിരിക്കുന്ന ഏവരുടെയും പക്കൽ ലഭ്യമായിരിക്കണം. ചിലർ ഇത്തരം രേഖകൾ വിൽപ്പത്രം, ഇൻഷുറൻസ്‌, സാമ്പത്തിക ഇടപാടുകൾ, ഗവൺമെന്‍റ് ഓഫീസുകളുടെ വിലാസം തുടങ്ങിയ പ്രധാനപ്പെട്ട രേഖകളുടെകൂടെ വെച്ചിരിക്കുന്നു.

മാറിവരുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടൽ

9, 10. പ്രായമായവരിലുണ്ടാകുന്ന എന്തെല്ലാം മാറ്റങ്ങൾ അവർക്കു നൽകുന്ന സഹായത്തെ ബാധിച്ചേക്കാം?

9 മിക്ക സാഹചര്യങ്ങളിലും, പ്രായമായവരുടെ കഴിവുകളും പരിമിതികളും അനുവദിക്കുന്നിത്തോളം അവർ പരമാവധി സ്വതന്ത്രരായിരിക്കാൻ കുടുംബാംഗങ്ങളെല്ലാം ആഗ്രഹിക്കുന്നു. അധികം പ്രയാസപ്പെടാതെതന്നെ സ്വന്തമായി പാചകം ചെയ്യാനും വീടു വൃത്തിയാക്കാനും മരുന്നുകൾ കൃത്യമായി കഴിക്കാനും മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും അവർക്കു സാധിക്കുന്നുണ്ടായിരിക്കാം. അങ്ങനെ തങ്ങളുടെദൈനംദിന കാര്യാദികളിൽ മക്കൾ അധികം ഉൾപ്പെടേണ്ടതില്ലെന്ന് അവർ മക്കൾക്കു കാണിച്ചുകൊടുക്കുന്നു. എന്നാൽ കാലം കടന്നുപോകവെ, മാതാപിതാക്കളുടെ ആരോഗ്യം ക്ഷയിക്കുന്നതിനാൽ ഒരുപക്ഷേ അവർക്കു കടയിൽ പോകാൻ പറ്റാതാകുകയോ കാര്യമായ ഓർമക്കുറവ്‌ അനുഭവപ്പെട്ടുതുടങ്ങുകയോ ചെയ്യുമ്പോൾ അത്തരം മാറ്റങ്ങളോടു മക്കൾ പെട്ടെന്നു പ്രതികരിക്കേണ്ടതുണ്ടായിരിക്കാം.

10 വാർധക്യത്തിന്‍റെ ഫലമായി പരിഭ്രമം, വിഷാദം, അനിന്ത്രിതമായ മലമൂത്രവിസർജനം, കേൾവിയുടെയും കാഴ്‌ചയുടെയും ഓർമയുടെയും കുറവ്‌ എന്നിയെല്ലാം ഉണ്ടായേക്കാം. അങ്ങനെയെങ്കിൽ അവ ഫലപ്രദമായി ചികിത്സിക്കേണ്ടതുണ്ടായിരിക്കും. ഇങ്ങനെയുള്ള പ്രശ്‌നങ്ങളുടെ തുടക്കത്തിൽത്തന്നെ വൈദ്യസഹായം തേടുക. ഇക്കാര്യത്തിൽ മക്കൾ മുൻകൈ എടുക്കേണ്ടതുണ്ടായിരിക്കാം. മാതാപിതാക്കൾ  തനിയെ ചെയ്‌തിരുന്ന പല കാര്യങ്ങളുടെയും നേതൃത്വം, ഒരു പ്രത്യേകസാഹചര്യത്തിൽ മക്കൾ ഏറ്റെടുക്കേണ്ടതായി വന്നേക്കാം. മാതാപിതാക്കൾക്ക് ഏറ്റവും മികച്ച പരിരണം നൽകുന്നതിനായി മക്കൾക്ക് അവരുടെ ഉപദേഷ്ടാക്കളോ വക്താക്കളോഡ്രൈവറോ ഒക്കെയായി വർത്തിക്കേണ്ടിന്നേക്കും.—സദൃ. 3:27.

11. ഒരു മാറ്റം മുഖേന വേണ്ടിന്നേക്കാവുന്ന പൊരുത്തപ്പെടുത്തലുകൾ കുറയ്‌ക്കാൻ എന്തു ചെയ്യാനാകും?

11 മാതാപിതാക്കളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാകുന്നില്ലെങ്കിൽ അവരുടെ പരിചരണത്തിലും താമസക്രമീകരണങ്ങളിലും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരിക്കാം. എത്ര കുറച്ചു മാറ്റങ്ങൾ വരുത്തുന്നുവോ അത്ര എളുപ്പത്തിൽ അവർക്ക് അതിനോടു പൊരുത്തപ്പെടാനാകും. മാതാപിതാക്കളിൽനിന്ന് കുറച്ചകലെയാണു നിങ്ങൾ താമസിക്കുന്നതെങ്കിൽ, ഒരു സഹവിശ്വാസിയോ അയൽക്കാരനോ ക്രമമായി അവരെ ചെന്ന് കാണാനും വിവരങ്ങൾ മക്കളിൽ ഒരാളെ അറിയിക്കാനും ക്രമീകരണം ചെയ്യുന്നതു മതിയാകുമോ? പാചകം ചെയ്യുന്നതിനോടും ശുചീകരണത്തോടും ഉള്ള ബന്ധത്തിൽ മാത്രമേ അവർക്ക് സഹായം ആവശ്യമുള്ളോ? വീടിനുള്ളിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ അവർക്കു കാര്യങ്ങൾ കൈകാര്യംചെയ്യുന്നതും കുളിക്കുന്നതും ഒക്കെ കൂടുതൽ എളുപ്പവും സുരക്ഷിതവും ആക്കിത്തീർക്കുമോ? തങ്ങൾ ആഗ്രഹിക്കുന്ന അളവിലുള്ള സ്വാന്ത്ര്യം നിലനിറുത്താനായി ഒരുപക്ഷേ പ്രായമായവർ ആകെ പ്രതീക്ഷിക്കുന്നത്‌, തങ്ങളെ ശുശ്രൂഷിക്കുന്നതിന്‌ വീട്ടിൽ ഒരു വ്യക്തിയുടെ സഹായം ലഭ്യമാക്കുക എന്നതു മാത്രമായിരിക്കാം. എന്നിരുന്നാലും, അവർ തുടർന്നും സുരക്ഷിതരല്ലെങ്കിൽ കൂടുതൽ സ്ഥിരമായ സഹായം ആവശ്യമായിരുന്നേക്കാം. സാഹചര്യം എന്തുതന്നെയായിരുന്നാലും, പ്രാദേശികമായി ലഭ്യമായിരിക്കുന്ന സേവനങ്ങളെക്കുറിച്ച് അന്വേഷിക്കുക. *സദൃശവാക്യങ്ങൾ 21:5 വായിക്കുക.

ചിലർ പ്രതിബന്ധങ്ങളെ നേരിടുന്ന വിധം

12, 13. മാതാപിതാക്കളിൽനിന്നും അകലെ താമസിക്കുന്ന മക്കൾ അവരെ ബഹുമാനിക്കുന്നതിലും അവർക്കായി കരുതുന്നതിലും തുടരുന്നത്‌ എങ്ങനെ?

12 മാതാപിതാക്കൾ സംതൃപ്‌തരായിരിക്കാൻ സ്‌നേഹമുള്ള മക്കൾ ആഗ്രഹിക്കുന്നു. അവർ പരിപാലിക്കപ്പെടുന്നു എന്ന അറിവ്‌ മക്കൾക്ക് ഒരളവിൽ ആശ്വാസം പ്രദാനംചെയ്യുന്നു. എങ്കിലും തങ്ങളുടെ ഉത്തരവാദിത്വങ്ങൾമൂലം മിക്ക മക്കളും മാതാപിതാക്കളുടെ അടുക്കലല്ല താമസിക്കുന്നത്‌. ഇത്തരം സാഹചര്യങ്ങളിൽ മാതാപിതാക്കളുടെ ആവശ്യങ്ങൾക്കായി കരുതുന്നതിനുവേണ്ടി ചിലർ അവധിയെടുത്തുകൊണ്ട് അവരെ സന്ദർശിക്കുകയും അവർക്ക് ചെയ്യാനാകാത്ത വീട്ടുകാര്യങ്ങളിൽ അവരെ സഹായിക്കുകയും ചെയ്യുന്നു. ക്രമമായി—സാധിക്കുമെങ്കിൽ എല്ലാ ദിവസവും—ഫോൺ വിളിച്ചുകൊണ്ടും അല്ലെങ്കിൽ കത്തുകളിലൂടെയോ ഇ-മെയിലുകളിലൂടെയോ ബന്ധപ്പെട്ടുകൊണ്ടും തങ്ങൾ മാതാപിതാക്കളെ സ്‌നേഹിക്കുന്നെന്ന് മക്കൾക്ക് ഉറപ്പുനൽകാനാകും.—സദൃ. 23:24, 25.

13 സാഹചര്യം എന്തുതന്നെയായിരുന്നാലും, മാതാപിതാക്കൾക്കുദൈനംദിനം ഏതു തരത്തിലുള്ള പരിചരണമാണു നൽകുന്നതെന്ന് വിലയിരുത്തേണ്ടതുണ്ട്. മാതാപിതാക്കൾ യഹോവയുടെ സാക്ഷികളാണെങ്കിൽ, നിങ്ങൾ അവരോടൊപ്പം താമസിക്കാത്തപ്പോൾ അവരുടെ സഭയിലെ മൂപ്പന്മാരോട്‌ നിങ്ങൾക്കു കൂടുതൽ നിർദേശങ്ങൾ ആരായാനാകും. അതുപോലെ, ഇക്കാര്യം നിങ്ങളുടെ പ്രാർഥനയിൽ ഉൾപ്പെടുത്താൻ മറക്കരുത്‌. “മാർഗ്ഗനിർദ്ദേശം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു. ഉപദേഷ്ടാക്കളുടെ ബാഹുല്യമോ വിജയം ഉറപ്പാക്കുന്നു.” (സദൃശവാക്യങ്ങൾ 11:14, ന്യൂ ഇൻഡ്യ ഭാഷാന്തരം) ഇനി, മാതാപിതാക്കൾ സാക്ഷികളല്ലെങ്കിലും “അപ്പനെയും അമ്മയെയും ബഹുമാനി”ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. (പുറ. 20:12; സദൃ. 23:22) എല്ലാ കുടുംങ്ങളും ഒരേ തീരുമാനങ്ങളെടുക്കില്ല എന്നതു ശരിയാണ്‌. പ്രാമായ മാതാവിനെയോ പിതാവിനെയോ തങ്ങളോടൊപ്പമോ തങ്ങളുടെ അടുത്ത പ്രദേശത്തോ താമസിപ്പിക്കാൻ ചിലർ ക്രമീകരണങ്ങൾ ചെയ്‌തേക്കാം. എന്നിരുന്നാലും, ഇത്‌ എല്ലായ്‌പ്പോഴും അത്ര എളുപ്പമല്ല. ചില മാതാപിതാക്കൾ മക്കളോടും അവരുടെ കുടുംത്തോടും ഒപ്പം താമസിക്കാൻ ഇഷ്ടപ്പെടുന്നില്ല. കാരണം തങ്ങളുടെ സ്വാന്ത്ര്യത്തെ അവർ മൂല്യമുള്ളതായി കാണുകയും മക്കൾക്കൊരു ഭാരമാകാതിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇനി, മറ്റു ചില പ്രായമായവർ വീട്ടിൽ സൗകര്യങ്ങൾ ഉള്ളതിനാൽ സ്വന്തം ഭവനത്തിൽത്തന്നെ തങ്ങളെ പരിചരിക്കുന്നതിനായി ഒരാളെ ശമ്പളത്തിന്‌ നിറുത്താൻ ആഗ്രഹിച്ചേക്കാം.—സഭാ. 7:12.

14. പരിരണം മുഖ്യമായും നൽകുന്നവർക്ക് എന്തു പ്രശ്‌നങ്ങൾ ഉടലെടുത്തേക്കാം?

14 മിക്ക കുടുംങ്ങളിലും, പരിചരണത്തിനുള്ള കൂടുതൽ ഉത്തരവാദിത്വവും ഏറ്റവും അടുത്തു താമസിക്കുന്ന ഏതെങ്കിലും ഒരു മകന്‍റെയോ മകളുടെയോ മേൽ വന്നേക്കാം. എങ്കിലും പരിരണം മുഖ്യമായും നൽകുന്നവർ, മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനോടൊപ്പം തങ്ങളുടെ കുടുംബത്തിന്‍റെ ആവശ്യങ്ങളും സമനിലയിൽ കൊണ്ടുപോകേണ്ടതുണ്ട്. ഓരോ വ്യക്തിക്കും ചെലവഴിക്കാനാകുന്ന സമയത്തിനും ഊർജത്തിനും പരിധികളുണ്ട്. പരിരണം നൽകുന്നവരുടെ സാഹചര്യങ്ങളിൽ വന്നേക്കാവുന്ന മാറ്റം, നിലവിലുള്ള ക്രമീകരണങ്ങൾ പുനഃപരിശോധിക്കേണ്ടത്‌ ആവശ്യമാക്കിത്തീർക്കും. ഒരു കുടുംബാംഗം ഒരുപാട്‌ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയാണോ? മാറിമാറി പരിരണം നൽകിക്കൊണ്ട് മറ്റു മക്കൾക്കു കൂടുതൽ ചെയ്യാനാകുമോ?

15. പരിരണം നൽകുന്ന വ്യക്തി മടുത്ത്‌ തളർന്നുപോകുന്നത്‌ എങ്ങനെ ഒഴിവാക്കാനാകും?

 15 പ്രാമായ മാതാവിനോ പിതാവിനോ ക്രമമായ സഹായം ആവശ്യമായി വരുന്നെങ്കിൽ, പരിരണം നൽകുന്ന വ്യക്തി വല്ലാതെ മടുത്ത്‌ തളർന്നുപോകാനുള്ള സാധ്യതയുണ്ട്. (സഭാ. 4:6) മാതാപിതാക്കൾക്കായി തങ്ങളെക്കൊണ്ടാകുന്നതെല്ലാം ചെയ്യാൻ സ്‌നേഹമുള്ള മക്കൾ ആഗ്രഹിക്കുന്നു. എന്നാൽ എല്ലായ്‌പ്പോഴും ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്‌ മക്കൾക്കു വളരെ ഭാരമായിത്തീർന്നേക്കാം. പരിരണം നൽകുന്നവർ ഇങ്ങനെയൊരു സാഹചര്യത്തിലാണെങ്കിൽ, യാഥാർഥ്യബോധമുള്ളവരായിരുന്നുകൊണ്ട് ഒരുപക്ഷേ മറ്റുള്ളവരുടെ സഹായം ആവശ്യപ്പെടാനാകും. പരിരണം മുഖ്യമായും നൽകുന്നവരുടെ ഭാരം കുറയ്‌ക്കാൻ മറ്റുള്ളവരുടെ ക്രമമായ പിന്തുണയായിരിക്കാം ആകെ ആവശ്യമായിരിക്കുന്നത്‌.

16, 17. പ്രാമേറുന്ന മാതാപിതാക്കളെ പരിചരിക്കുമ്പോൾ മക്കൾ എന്തെല്ലാം വെല്ലുവിളികൾ നേരിടുന്നു, അതിനെ അവർക്ക് എങ്ങനെ തരണം ചെയ്യാനാകും? (“അഭിനന്ദനാർഹമായ പരിരണം” എന്ന ചതുവും കാണുക.)

16 പ്രിപ്പെട്ട മാതാപിതാക്കൾ വാർധക്യസഹജമായ വേദനകൾ അനുഭവിക്കുന്നതു കാണുന്നത്‌ വിഷമകരമാണ്‌. പരിരണം നൽകുന്ന മിക്കവരും ചില തരത്തിലുള്ള ദുഃമോ ഉത്‌കണ്‌ഠയോ നിരാശയോ ദേഷ്യമോ കുറ്റബോധമോ, എന്തിന്‌ നീരസംപോലുമോ അനുഭവിക്കുന്നു. ചില സമയങ്ങളിൽ പ്രാമായ മാതാവോ പിതാവോ ദയാരഹിതമായി സംസാരിക്കുകയോ നന്ദിയില്ലാത്ത വിധത്തിൽ പെരുമാറുകയോ ചെയ്‌തേക്കാം. അങ്ങനെ സംഭവിക്കുന്നെങ്കിൽ പെട്ടെന്ന് അസ്വസ്ഥരാകരുത്‌. ഒരു മാനസികാരോഗ്യവിദഗ്‌ധൻ ഇങ്ങനെ പറയുന്നു: “ഏതൊരു വികാത്തെയും, പ്രത്യേകിച്ച് നിങ്ങളെ അസ്വസ്ഥരാക്കുന്ന വികാരങ്ങളെ, ഏറ്റവും മെച്ചമായികൈകാര്യം ചെയ്യാനാകുന്ന വിധം (ദേഷ്യമോ നിരാശയോ പോലുള്ള) ആ വികാരം നിങ്ങൾക്കു തോന്നി എന്നു സമ്മതിക്കുന്നതിലൂടെയാണ്‌. അങ്ങനെ തോന്നിയെന്ന വസ്‌തുത നിഷേധിക്കരുത്‌; അങ്ങനെ തോന്നിയതിനെപ്രതി നിങ്ങളെത്തന്നെ കുറ്റംവിധിക്കുന്നത്‌ ഒഴിവാക്കുക.” നിങ്ങൾക്ക് എന്തു തോന്നുന്നു എന്നതിനെക്കുറിച്ച് ഇണയോടോ മറ്റൊരു കുടുംബാംഗത്തോടോ വിശ്വസ്‌തനായൊരു സുഹൃത്തിനോടോ സംസാരിക്കുക. നിങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കാനും അവ നിയന്ത്രിക്കാനും ഇത്തരം സംഭാഷണങ്ങൾ സഹായിക്കും.

17 ചില ദേശങ്ങളിൽ, പ്രിപ്പെട്ട ഒരാളെ വീട്ടിൽ പരിചരിക്കുന്നതിൽ തുടരുന്നതിനാവശ്യമായ സാഹചര്യങ്ങളും പ്രാപ്‌തികളും ഒരു കുടുംത്തിന്‌ ഇല്ലാത്ത ഘട്ടത്തിൽ, വിദഗ്‌ധപരിചരണം ലഭ്യമാകുന്ന ചിലയിടങ്ങളിൽ മാതാപിതാക്കളെ ആക്കുന്നതിനെക്കുറിച്ച് മക്കൾ ചിന്തിച്ചേക്കാം. ഇങ്ങനെ കഴിയുന്ന തന്‍റെ അമ്മയെ ഒരു ക്രിസ്‌തീയസഹോദരി മിക്കവാറും എല്ലാദിവസവും സന്ദർശിച്ചിരുന്നു. തന്‍റെ കുടുംത്തെക്കുറിച്ച് അവൾ പറയുന്നു: “അമ്മയ്‌ക്ക് എല്ലാ ദിവസവും ആവശ്യമായിരുന്ന 24 മണിക്കൂർ പരിരണം നൽകാൻ ഞങ്ങൾക്കാകുമായിരുന്നില്ല. വിദഗ്‌ധപരിചരണം ലഭ്യമാകുന്നിടത്തേക്ക് അമ്മയെ മാറ്റിപ്പാർപ്പിക്കുകയെന്ന തീരുമാനമെടുക്കുക ഞങ്ങൾക്കത്ര എളുപ്പമല്ലായിരുന്നു. ആ ക്രമീകരണത്തോടു വൈകാരികമായി പൊരുത്തപ്പെടാൻ വളരെ ബുദ്ധിമുട്ടു തോന്നി. എന്നിരുന്നാലും ജീവിതത്തിന്‍റെ അവസാനമാസങ്ങളിൽ അമ്മയ്‌ക്കു നൽകാനാകുമായിരുന്ന ഏറ്റവും നല്ല സഹായം അതായിരുന്നു, അമ്മ അതിനോടു സഹകരിക്കുകയും ചെയ്‌തു.”

18. പരിരണം നൽകുന്നവർക്ക് എന്ത് ഉറപ്പുണ്ടായിരിക്കാനാകും?

18 മാതാപിതാക്കൾക്കു പ്രായമേറുന്തോറും അവരെ പരിചരിക്കാനുള്ള ഉത്തരവാദിത്വങ്ങൾ സങ്കീർണവും വൈകാരികമായി ബുദ്ധിമുട്ടേറിയതും ആയിത്തീർന്നേക്കാം. പ്രായമായവരെ പരിചരിക്കുന്നതിനോടുള്ള ബന്ധത്തിൽ ഓരോ സാഹചര്യത്തിലും ബാധകമാക്കേണ്ട എല്ലാ പരിഹാരമാർഗങ്ങളും വിശദീകരിക്കാനാകില്ല. എങ്കിലും, ജ്ഞാനപൂർവമായ ആസൂത്രണത്തിലൂടെയും കുടുംബാംഗങ്ങളുമായുള്ള സഹകരണത്തിലൂടെയും നല്ല ആശയവിനിമയത്തിലൂടെയും, എല്ലാറ്റിലുമുപരി ഹൃദയംഗമമായ പ്രാർഥനയിലൂടെയും പ്രിയപ്പെട്ടവരെ ബഹുമാനിക്കാനുള്ള ഉത്തരവാദിത്വങ്ങൾ നിങ്ങൾക്കു നിറവേറ്റാനാകും. ഇങ്ങനെ ചെയ്യുമ്പോൾ, അവർക്കാവശ്യമായ പരിചരണവും ശ്രദ്ധയും ലഭിക്കുമെന്നു മാത്രമല്ല അതിലൂടെ സംതൃപ്‌തി ആസ്വദിക്കാനും നിങ്ങൾക്കാകും. (1 കൊരിന്ത്യർ 13:4-8 വായിക്കുക.) ഏറ്റവും പ്രധാനമായി, മാതാപിതാക്കളെ ബഹുമാനിക്കുന്നവരെ മനസ്സമാധാനം നൽകി യഹോവ അനുഗ്രഹിക്കുമെന്നും അത്‌ നിങ്ങൾക്കും അനുഭവവേദ്യമാകുമെന്നും ഉറപ്പുണ്ടായിരിക്കാനാകും.—ഫിലി. 4:7.

^ ഖ. 3 മാതാപിതാക്കളുടെയും കുട്ടികളുടെയും താത്‌പര്യങ്ങൾ സംസ്‌കാരമനുസരിച്ച് വ്യത്യാപ്പെട്ടിരിക്കാം. ചില ദേശങ്ങളിൽ, ഒരു കുടുംത്തിലെ പല തലമുറയിലുള്ളവർ കൂട്ടുകുടുംമായി ഒരുമിച്ചു കഴിയുന്നത്‌ സാധാരണവും സ്വീകാര്യവും ആണ്‌. എന്നാൽ മറ്റു ചിലയിടങ്ങളിൽ, പ്രാമായ മാതാപിതാക്കൾ വേറിട്ടോ വൃദ്ധർക്കായുള്ള പ്രത്യേക ആതുരാലയങ്ങളിലോ താമസിക്കുന്നതാണ്‌ സാധാരണവും സ്വീകാര്യവും.

^ ഖ. 11 മാതാവോ പിതാവോ സ്വന്തം വീട്ടിൽത്തന്നെ താമസിക്കുന്ന സാഹചര്യത്തിൽ, വിശ്വസ്‌തരായ പരിചാരകരുടെ പക്കലും വീടിന്‍റെ താക്കോലുണ്ടെന്ന് ഉറപ്പുവരുത്തുക. അങ്ങനെയാകുമ്പോൾ ഒരു അടിയന്തിരസാഹചര്യത്തിൽ അവർക്ക് പ്രാമായ വ്യക്തികൾക്കുവേണ്ട സഹായമെത്തിക്കാനാകും.