വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 മാര്‍ച്ച് 

നിങ്ങളുടെ സംസാരം—“ഒ​രേസ​മയം ‘ഉവ്വ്’ എന്നും ‘ഇല്ല’ എന്നും” ആണോ?

നിങ്ങളുടെ സംസാരം—“ഒ​രേസ​മയം ‘ഉവ്വ്’ എന്നും ‘ഇല്ല’ എന്നും” ആണോ?

ഈ രംഗം വിഭാവന ചെയ്യുക: ഒരു മൂപ്പൻ ഞാ​യറാ​ഴ്‌ച രാവിലെ ഒരു യുവസ​ഹോദര​നു​മൊത്ത്‌ വയൽസേ​വനത്തി​നു പോകാൻ ക്രമീക​രിച്ചി​രി​ക്കുക​യാണ്‌. എന്നാൽ ആശു​പ​ത്രി ഏകോപന സമി​തി​യിലെ അംഗമായ അ​ദ്ദേഹത്തി​ന്‌ അന്നേ ദിവസം രാവിലെ അടി​യന്തി​രമാ​യി ഒരു ഫോൺസ​ന്ദേശം ലഭി​ക്കു​ന്നു. ഒരു സഹോദരന്‍റെ ഭാര്യ വാഹനാ​പകട​ത്തിൽപ്പെട്ടു​പോ​ലും; ആ സ​ഹോദ​രിയെ ആശു​പത്രി​യിൽ പ്രവേശി​പ്പിച്ചി​രി​ക്കുന്നു. രക്തത്തിന്‍റെ ഉപ​യോ​ഗം സംബന്ധിച്ച നമ്മുടെ നില​പാ​ടുമാ​യി സഹ​കരി​ക്കുന്ന ഒരു ഡോ​ക്‌ടറെ കണ്ടെത്താൻ സഹായം ആവശ്യ​പ്പെ​ട്ടു​കൊണ്ട് സഹോ​ദ​രിയു​ടെ ഭർത്താവാ​ണു വി​ളി​ച്ചത്‌. അടി​യന്തി​രസഹാ​യം ആവ​ശ്യ​മുള്ള പ്ര​സ്‌തുത കു​ടും​ബത്തെ സഹായി​ക്കു​ന്നതി​നായി ആ മൂപ്പൻ യുവസ​ഹോദര​നു​മൊത്ത്‌ ക്രമീ​കരി​ച്ചി​രുന്ന വയൽസേ​വനം മാറ്റി​വെ​ക്കുന്നു.

ഇനി, മറ്റൊരു സാ​ഹച​ര്യം: ഒറ്റ​യ്‌ക്കുള്ള ഒരു മാതാ​വി​നെ​യും രണ്ടു കുട്ടി​ക​ളെയും സഭയിലെ ഒരു ദമ്പതികൾ തങ്ങളുടെ വീ​ട്ടി​ലേക്കു ക്ഷണി​ക്കു​ന്നു. അ​തേക്കു​റിച്ച് അറി​ഞ്ഞ​പ്പോൾ കു​ട്ടികൾക്കും വലിയ സ​ന്തോഷ​മായി. അവർ ആ ദിവ​സത്തി​നായി ആകാം​ക്ഷ​യോടെ കാത്തി​രി​ക്കുക​യാണ്‌! എന്നാൽ, ത​ലേദി​വസം ആ ദമ്പതികൾ അവരെ വി​ളിച്ചി​ട്ട് അപ്ര​തീ​ക്ഷിത​മായ ഒരു കാ​രണ​ത്താൽ പരി​പാ​ടി മാറ്റി​വെ​ക്കേണ്ട​തായി വന്നി​രി​ക്കു​ന്നെന്നു പറയുന്നു. എന്നാൽ അങ്ങനെ ചെയ്‌തതിന്‍റെ കാരണം ആ മാതാവു പിന്നീടു മനസ്സി​ലാ​ക്കുന്നു. അവരെ ക്ഷണി​ച്ചി​രുന്ന അതേ ദി​വസം​തന്നെ ആ ദമ്പ​തി​കളെ അവരുടെ സുഹൃത്തുക്കൾ തങ്ങളുടെ വീ​ട്ടി​ലേക്കു ക്ഷണി​ക്കു​കയും അവർ ആ ക്ഷണം സ്വീ​കരി​ക്കുക​യും ചെയ്‌തു​വത്രേ.

ക്രിസ്‌ത്യാനികളെന്നനിലയിൽ നാം തീർച്ചയാ​യും വാക്കു പാ​ലി​ക്കണം. നമ്മുടെ “വാക്കുകൾ ഒ​രേസ​മയം ‘ഉവ്വ്’ എന്നും ‘ഇല്ല’ എന്നും” ആയി​രിക്ക​രുത്‌. (2 കൊരി. 1:18) എന്നാൽ, മേൽപ്പറഞ്ഞ രണ്ട് ഉദാ​ഹര​ണങ്ങൾ കാണി​ക്കുന്ന​തു​പോലെ എല്ലാ സാഹ​ചര്യ​ങ്ങളും ഒരു​പോ​ലെയല്ല. ചി​ല​പ്പോൾ മുൻകൂ​ട്ടി നിശ്ച​യിച്ചി​രുന്ന ചില കാ​ര്യങ്ങൾക്കു മാറ്റം​വ​രുത്താ​തെ മറ്റു മാർഗമൊ​ന്നുമി​ല്ലെന്നു നമുക്കു തോ​ന്നി​യേക്കാം. അപ്പൊ​സ്‌തല​നായ പൗ​ലോ​സിന്‌ അതു​പോ​ലൊ​രു സാ​ഹച​ര്യം ഉണ്ടായി.

പൗലോസ്‌ വാക്കു പാലി​ക്കാ​ത്തവ​നോ?

എ.ഡി. 55-ൽ മൂന്നാം മിഷനറി യാ​ത്രയു​ടെ ഭാ​ഗമാ​യി പൗ​ലോ​സ്‌ എഫെ​സൊ​സിലാ​ണ്‌. അവി​ടെ​നിന്ന് ഈജിയൻ കടൽ കടന്ന് കൊ​രി​ന്തിൽ ചെന്നിട്ട് മാസി​ഡോണി​യയി​ലേക്കു പോ​കാ​നാണ്‌ അവന്‍റെ പരി​പാ​ടി. എന്നിട്ട്, യെരു​ശലേ​മി​ലേക്കുള്ള തന്‍റെ മടക്ക​യാ​ത്രയിൽ കൊ​രി​ന്തിലെ സഭ രണ്ടാം വട്ടം സന്ദർശിക്കാ​നും യെരു​ശ​ലേമി​ലെ സഹോ​ദര​ങ്ങൾക്കാ​യി അവർ മന​സ്സറി​ഞ്ഞു നൽകുന്ന ദാനം ​കൈപ്പറ്റാ​നും അവൻ ഉദ്ദേ​ശി​ച്ചിരു​ന്നു. (1 കൊരി. 16:3) 2 കൊരിന്ത്യർ 1:15, 16-ൽനിന്ന് ഇതു വ്യ​ക്തമാ​ണ്‌. അവിടെ നാം ഇങ്ങനെ വാ​യിക്കു​ന്നു: “ഈ ബോധ്യ​മു​ള്ളതു​കൊ​ണ്ടാണ്‌ നിങ്ങൾക്കു രണ്ടാ​മ​തും സ​ന്തോഷി​ക്കാൻ കാര​ണമുണ്ടാ​കേണ്ട​തിനു നി​ങ്ങളു​ടെ അടുക്കൽ വര​ണ​മെന്നു ഞാൻ നേരത്തേ ഉ​ദ്ദേശി​ച്ചത്‌. മാസി​ഡോണി​യയി​ലേക്കു പോ​കു​ന്നവഴി നിങ്ങളെ സന്ദർശിക്ക​ണമെ​ന്നും മാസി​ഡോണി​യയിൽനി​ന്നുള്ള മടക്ക​യാ​ത്രയിൽ വീണ്ടും നി​ങ്ങളു​ടെ അടു​ത്തെത്ത​ണമെ​ന്നും അവി​ടെ​നിന്ന് നിങ്ങൾ എന്നെ യെഹൂ​ദ്യ​യി​ലേക്കു യാത്ര അയയ്‌ക്ക​ണമെ​ന്നും ഞാൻ ആഗ്ര​ഹി​ച്ചിരു​ന്നു.”

തന്‍റെ യാത്രാ​പരി​പാ​ടി​യെക്കു​റിച്ചു പൗ​ലോ​സ്‌ മുമ്പ് കൊ​രി​ന്തിലെ സ​ഹോദ​രങ്ങളെ എഴുതി അറിയി​ച്ചി​രുന്ന​തായി തോ​ന്നു​ന്നു. (1 കൊരി. 5:9) എന്നാൽ ആ ക​ത്തെഴു​തി അധികം താ​മസി​യാതെ കൊ​രി​ന്തിലെ  സഭയിൽ ഭിന്നി​പ്പു​ള്ളതാ​യി ക്ലോ​വയു​ടെ ഭവന​ക്കാരിൽനി​ന്ന് അവൻ അറിഞ്ഞു. (1 കൊരി. 1:10, 11) അതു​കൊ​ണ്ട്, പൗ​ലോ​സ്‌ തന്‍റെ യാ​ത്രാപരി​പാടി​യിൽ ഒരു മാറ്റം വരു​ത്തു​കയും അങ്ങോട്ട് ഒരു കത്ത്‌ എഴു​തു​കയും ചെയ്‌തു. ​ബൈബി​ളിൽ കാണുന്ന, കൊ​രി​ന്ത്യർക്കുള്ള ഒന്നാം ലേ​ഖനമാ​ണത്‌. അതി​ലൂ​ടെ അവൻ അവർക്ക് സ്‌നേഹപൂർവം ബുദ്ധി​യു​പദേ​ശവും തി​രുത്ത​ലും നൽകി. കൂടാതെ, തന്‍റെ യാ​ത്രാപരി​പാടി​യിൽ മാറ്റം വരു​ത്തി​യെന്നും ആദ്യം മാസി​ഡോ​ണിയ സന്ദർശി​ച്ചിട്ട് പിന്നീട്‌ കൊ​രി​ന്ത് സന്ദർശിക്കു​മെ​ന്നും അവരെ അറി​യി​ക്കുക​യും ചെയ്‌തു.—1 കൊരി. 16:5, 6. *

പൗലോസിന്‍റെ എഴുത്തു ലഭി​ച്ച​പ്പോൾ കൊ​രിന്ത്യ​സഭ​യിലെ ചില ‘അതി​കേ​മന്മാ​രായ അപ്പൊ​സ്‌തല​ന്മാർ’ പൗ​ലോ​സിനെ വാക്കു പാലി​ക്കാ​ത്തവ​നെന്നും വാക്കിൽ സ്ഥിര​തയില്ലാ​ത്തവ​നെന്നും കുറ്റപ്പെ​ടുത്തി​യിരി​ക്കണം. അവർക്കുള്ള മറു​പടി​യെ​ന്നോണം പൗ​ലോ​സ്‌ ചോ​ദി​ച്ചു: “ഞാൻ ഇങ്ങനെ തീരു​മാ​നി​ച്ചത്‌ ലാഘവബു​ദ്ധി​യോ​ടെയോ? ‘ഉവ്വ്’ എന്നും ‘ഇല്ല’ എന്നും ഒ​രേസ​മയം പറ​യത്തക്ക​വിധം ജഡി​കരീ​തിയി​ലോ ഞാൻ കാര്യങ്ങൾ ക്രമീ​കരി​ക്കു​ന്നത്‌?”—2 കൊരി. 1:17; 11:5.

പൗലോസ്‌ അ​പ്പൊസ്‌തലൻ ഇവിടെ യഥാർഥ​ത്തിൽ കാ​ര്യ​ങ്ങളെ “ലാഘ​വബു​ദ്ധി​യോടെ” കാണു​കയാ​യിരു​ന്നോ? ഒരി​ക്കലു​മല്ല! “ലാഘ​വബു​ദ്ധി​യോടെ” എന്നു പരി​ഭാഷ​പ്പെടു​ത്തി​യിരി​ക്കുന്ന പദത്തിനു സ്ഥി​രതയി​ല്ലാത്ത എന്നൊരു അർഥമു​ണ്ട്; ആശ്ര​യയോ​ഗ്യ​നല്ലാത്ത, വാക്കു പാ​ലി​ക്കാത്ത വ്യ​ക്തി​കളെ കു​റി​ക്കാൻ ഈ വാക്ക് ഉപ​യോഗി​ച്ചേ​ക്കാം. “ജഡി​കരീതി​യിലാ​ണോ ഞാൻ കാര്യങ്ങൾ ക്രമീ​കരി​ക്കു​ന്നത്‌” എന്ന പൗലോസിന്‍റെ ചോദ്യം, താൻ ആശ്രയ​യോ​ഗ്യന​ല്ലാത്ത​തു​കൊണ്ടല്ല തന്‍റെ യാ​ത്രാപരി​പാടി​യിൽ മാറ്റം​വരു​ത്തി​യതെന്ന കാര്യം കൊ​രി​ന്തിലെ ക്രിസ്‌ത്യാ​നി​കൾക്കു വ്യക്തമാ​ക്കി​ക്കൊ​ടു​ക്കേണ്ടതാ​യി​രുന്നു.

തനിക്കെതിരെയുള്ള ആ​രോപ​ണത്തെ ശക്തമായി ഖണ്ഡി​ച്ചു​കൊണ്ട് പൗ​ലോ​സ്‌ എഴുതി: “നി​ങ്ങളോ​ടുള്ള ഞങ്ങളുടെ വാക്കുകൾ ഒ​രേസ​മയം ‘ഉവ്വ്’ എന്നും ‘ഇല്ല’ എന്നും ആയി​രു​ന്നില്ല; ദൈവം വിശ്വ​സ്‌ത​നാ​ണെന്നത്‌ എത്ര തീർച്ചയാ​ണോ അത്രതന്നെ തീർച്ചയാ​ണത്‌.” (2 കൊരി. 1:18) വാ​സ്‌ത​വത്തിൽ, കൊ​രി​ന്തിലെ തന്‍റെ സഹോ​ദരീ​സ​ഹോദ​രന്മാ​രുടെ നന്മയെ കരു​തി​യാണ്‌ അവൻ തന്‍റെ യാ​ത്രാപരി​പാടി​യിൽ പൊ​രുത്ത​പ്പെടു​ത്തൽ വരു​ത്തി​യത്‌. അവരെ “കൂടുതൽ വിഷമി​പ്പി​ക്കരു​തെന്നു കരു​തി​യാണ്‌” അവൻ അങ്ങനെ ചെ​യ്‌ത​തെന്ന് 2 കൊരിന്ത്യർ 1:23-ൽ നാം വാ​യിക്കു​ന്നു. അവരെ നേരിൽ കാ​ണുന്ന​തിനു മുമ്പ് കാര്യങ്ങൾ നേ​രെയാ​ക്കാൻ അവർക്ക് ഒരവസരം നൽകു​കയാ​യി​രുന്നു അവൻ. പ്രതീ​ക്ഷിച്ച​തു​പോ​ലെതന്നെ തന്‍റെ കത്ത്‌ അവരെ അനു​താപ​ത്തി​ലേക്കു നയി​​ച്ചെന്ന് മാസി​ഡോ​ണി​യയിൽ ആയി​രുന്ന​പ്പോൾ തീ​ത്തൊസിൽനി​ന്ന് പൗ​ലോ​സ്‌ അറിഞ്ഞു; അത്‌ അവനെ ഏറെ സന്തോ​ഷിപ്പി​ക്കു​കയും ചെയ്‌തു.—2 കൊരി. 6:11; 7:5-7.

യഹോവയുടെ വാഗ്‌ദാ​നങ്ങളു​ടെ ഉറപ്പ്

ദൈനംദിന ജീ​വിത​ത്തിൽ പൗ​ലോ​സ്‌ വാക്കു പാലി​ക്കാത്ത​വനാ​ണെങ്കിൽ അവൻ പ്ര​സംഗി​ക്കുന്ന കാര്യ​ങ്ങളി​ലും അവനെ വിശ്വസി​ക്കാനാ​വി​ല്ലെന്ന് അവ​നെതി​രെ​യുള്ള ആ​രോ​പണം വരുത്തി​ത്തീർക്കുമാ​യി​രുന്നു. എന്നാൽ താൻ പ്ര​സംഗി​ച്ചതു യേശു​ക്രി​സ്‌തുവി​നെ​ക്കുറി​ച്ചാ​ണെന്ന് അവൻ കൊ​രി​ന്ത്യരെ ഓർമി​പ്പിച്ചു. “ഞാനും സില്വാ​നൊ​സും തി​മൊ​ഥെയൊ​സും നി​ങ്ങളു​ടെ ഇടയിൽ പ്ര​സം​ഗിച്ച ദൈ​വപു​ത്ര​നായ ക്രി​സ്‌തു​യേശു ഒ​രേസ​മയം ഉവ്വ് എന്നും ഇല്ല എന്നും ആയി​രു​ന്നില്ല. അവനിൽ ഉവ്വ് എന്നത്‌ എ​പ്പോ​ഴും ഉവ്വ് എന്നു​തന്നെ​യാണ്‌.” (2 കൊരി. 1:19) പൗലോസിന്‍റെ മാതൃകാപുരുഷനായിരുന്ന യേശു​​ക്രിസ്‌തു ഏ​തെങ്കി​ലും വിധത്തിൽ ആ​ശ്രയി​ക്കാൻ കൊള്ളാ​ത്തവനാ​യിരു​ന്നോ? അല്ല! തന്‍റെ ജീവി​തത്തി​ലും ശു​ശ്രൂ​ഷയി​ലും ഉടനീളം അവൻ സത്യം മാത്രമേ സംസാ​രി​ച്ചുള്ളൂ. (യോഹ. 14:6; 18:37) യേശു പ്ര​സംഗി​ച്ചതു പൂർണമാ​യും സത്യവും ആശ്ര​യയോ​ഗ്യ​വും ആയി​രു​ന്നെങ്കിൽ പൗലോസിന്‍റെ പ്ര​സംഗ​വും ആശ്രയ​യോ​ഗ്യമാ​യി​രുന്നു. കാരണം, പൗ​ലോ​സ്‌ പ്രസം​ഗി​ച്ചതും അതേ സന്ദേ​ശംത​ന്നെയാ​ണ്‌.

യഹോവ “സത്യത്തിന്‍റെ ദൈവ”മാണ്‌. (സങ്കീ. 31:5, ന്യൂ ഇൻഡ്യ ഭാഷാന്തരം) പൗലോസിന്‍റെ തു​ടർന്നുള്ള വാ​ക്കുക​ളിൽ നാം കാ​ണു​ന്നത്‌ അതാണ്‌: “ദൈവത്തിന്‍റെ വാ​ഗ്‌ദാ​നങ്ങൾ എത്ര​യു​ണ്ടെങ്കി​ലും അവ​യെ​ല്ലാം അവൻ മു​ഖാ​ന്തരം” അതായത്‌, ക്രി​സ്‌തു മു​ഖാ​ന്തരം “ഉവ്വ് എന്നാ​യി​രിക്കു​ന്നു.” ഭൂമി​യി​ലായി​രു​ന്നപ്പോ​ളത്തെ യേശുവിന്‍റെ കറയറ്റ നിർമലത, യ​ഹോവ​യുടെ വാഗ്‌ദാ​നങ്ങ​ളിൽ സംശയം തോ​ന്നാ​നുള്ള ഏതൊരു സാ​ധ്യത​യും നീ​ക്കിക്ക​ളഞ്ഞു. പൗ​ലോ​സ്‌ തുടർന്ന് ഇങ്ങനെ പറഞ്ഞു: “അതു​കൊ​ണ്ടത്രേ ദൈവ​മഹത്ത്വ​ത്തി​നായി നാം അവ​നിലൂ​ടെ (യേശു​വി​ലൂടെ) ​ദൈവ​ത്തോട്‌ ‘ആമേൻ’ എന്നു പറ​യു​ന്നത്‌.” (2 കൊരി. 1:20) യ​ഹോവ​യുടെ എല്ലാ വാഗ്‌ദാ​നങ്ങ​ളും നി​റവേ​റും എന്നതിന്‍റെ ഉറപ്പ് അഥവാ “ആമേൻ” ആണ്‌ യേശു.

യഹോവയും യേ​ശു​വും എല്ലാ​യ്‌പോ​ഴും സത്യം സംസാ​രി​ക്കുന്നു. പൗലോസിന്‍റെ കാ​ര്യത്തി​ലും അത്‌ അങ്ങ​നെതന്നെ​യായി​രുന്നു. (2 കൊരി. 1:19) അവൻ വാ​ക്കുക​ളിൽ സ്ഥിര​തയി​ല്ലാ​ത്തവൻ അഥവാ, “ജഡി​കരീ​തിയി”ൽ വാ​ഗ്‌ദാ​നങ്ങൾ നട​ത്തു​ന്നവൻ,  അല്ലായിരുന്നു. (2 കൊരി. 1:17) പകരം, അവൻ ‘ആത്മാ​വി​നെ അനു​സരി​ച്ചു നടന്നു.’ (ഗലാ. 5:16) മറ്റു​ള്ളവ​രുടെ നന്മ മുൻനിറു​ത്തി​യാണ്‌ അവൻ എല്ലാ​യ്‌പോ​ഴും അവ​രോ​ട്‌ ഇട​പെ​ട്ടത്‌. അതെ, അവന്‍റെ ഉവ്വ് എന്നത്‌ ഉവ്വ് എന്നുത​ന്നെയാ​യി​രുന്നു!

നിങ്ങളുടെ ഉവ്വ് എന്നത്‌ ഉവ്വ് എന്നു​ത​ന്നെയാ​ണോ?

നിസ്സാരമായ എ​ന്തെങ്കി​ലും പ്രശ്‌നങ്ങ​ളു​ടെയോ കൂടുതൽ ആകർഷക​മായ എന്തിന്‍റെയെങ്കിലുമോ പേരിൽ വാ​ഗ്‌ദാ​നങ്ങൾ ലം​ഘിക്കു​ന്നതു ബൈ​ബിൾതത്വ​ങ്ങൾക്ക് അനുസൃതമായി ജീവി​ക്കാത്ത​വർക്കി​ടയിൽ ഇന്നു പതി​വാ​ണ്‌. വ്യവ​സ്ഥക​ളൊക്കെ കൃത്യമായി രേഖപ്പെ​ടുത്തി​യി​ട്ടുള്ള​പ്പോൾപ്പോ​ലും ബി​സി​നെസ്സിൽ ഉവ്വ് എന്നത്‌ മി​ക്കപ്പോ​ഴും ഉവ്വ് എന്നാ​കാ​റില്ല. ഇനി വിവാഹത്തിന്‍റെ കാ​ര്യത്തി​ലും, രണ്ടു വ്യക്തികൾ തമ്മിലുള്ള ഒരു ആജീ​വനാ​ന്തബന്ധ​മായി പലരും അതിനെ വീ​ക്ഷിക്കു​ന്നില്ല. കുതി​ച്ചു​യരുന്ന വിവാ​ഹ​മോചന നിരക്കു സൂചി​പ്പി​ക്കു​ന്നത്‌ എളുപ്പം ഉപേ​ക്ഷിക്കാ​വുന്ന, ഒരു താ​ത്‌കാ​ലിക ബന്ധമാ​യി​ട്ടാണ്‌ അ​നേക​രും അതിനെ കാ​ണു​ന്നത്‌ എന്നാണ്‌.—2 തിമൊ. 3:1, 2.

നിങ്ങളുടെ കാ​ര്യ​മോ? നിങ്ങളുടെ ഉവ്വ് എന്നത്‌ ഉവ്വ് എന്നു​ത​ന്നെയാ​ണോ? ഈ ലേഖനത്തിന്‍റെ തു​ടക്ക​ത്തിൽ കണ്ട​തു​പോലെ, പറഞ്ഞ വാക്കു പാ​ലി​ക്കാൻ പറ്റാത്ത ഒരു സാ​ഹച​ര്യം ചില​പ്പോ​ഴെങ്കി​ലും സംജാ​തമാ​യേ​ക്കാം; നിങ്ങൾ വാക്കിൽ സ്ഥിരത​യില്ലാ​ത്തവ​നായ​തു​കൊണ്ടല്ല, മറിച്ച് നി​ങ്ങളു​ടെ നിയ​ന്ത്രണത്തി​നതീ​തമായ സാ​ഹചര്യ​ങ്ങൾ നിമിത്തം. എന്നാൽ ഒരു ക്രി​സ്‌ത്യാ​നി​യെന്ന നിലയിൽ, നൽകുന്ന ഏതൊരു വാഗ്‌ദാ​നവും പാ​ലി​ക്കാൻ നിങ്ങൾ നിങ്ങ​ളാലാ​വുന്ന​തെല്ലാം ചെയ്യണം. (സങ്കീ. 15:4; മത്താ. 5:37) അങ്ങനെ ചെ​യ്യു​ന്നെങ്കിൽ, ആശ്ര​യയോ​ഗ്യ​നായ, വാക്കു പാ​ലി​ക്കുന്ന, എല്ലാ​യ്‌പോ​ഴും സത്യം സം​സാരി​ക്കുന്ന ഒരു​വനാ​യി നിങ്ങൾ അറി​യ​പ്പെടും. (എഫെ. 4:15, 25; യാക്കോ. 5:12) അനുദിന ജീ​വിത​ത്തിലെ ചെറിയ കാര്യ​ങ്ങളിൽപ്പോ​ലും നിങ്ങളെ വിശ്വ​സി​ക്കാ​മെന്നു കണ്ടാൽ, നിങ്ങൾ ദൈവ​രാജ്യ​ത്തെ​ക്കുറി​ച്ചുള്ള സത്യം പങ്കു​വെ​ക്കു​മ്പോൾ അതു ശ്ര​ദ്ധി​ക്കാൻ ആളുകൾ കൂടുതൽ മന​സ്സൊ​രുക്കം കാ​ണി​ക്കും. അതു​കൊ​ണ്ട് നി​ങ്ങളു​ടെ ഉവ്വ് എല്ലാ​യ്‌പോ​ഴും ഉവ്വ് എന്നുതന്നെ ആയി​രി​ക്കട്ടെ!

^ ഖ. 7 കൊരിന്ത്യർക്കുള്ള ഒന്നാം ലേഖനം എഴുതി അധികം ​വൈകാ​തെ പൗ​ലോ​സ്‌ ത്രോവാ​സ്‌ വഴി മാസി​ഡോണി​യയി​ലേക്കു പോയി. അവി​ടെ​വെച്ച് അവൻ കൊ​രി​ന്ത്യർക്കുള്ള രണ്ടാം ലേഖനം എഴുതി. (2 കൊരി. 2:12; 7:5) പിന്നീട്‌ അവൻ കൊ​രി​ന്ത് സന്ദർശി​ച്ചു.