‘എന്‍റെ അനു​ഗാമി​യാ​കാൻ ആഗ്ര​ഹിക്കു​ന്നവൻ തന്നെത്തന്നെ ത്യ​ജി​ക്കട്ടെ.’—മത്താ. 16:24.

1. യേശു ആത്മത്യാഗത്തിന്‍റെ തികഞ്ഞ മാതൃക വെ​ച്ചതെ​ങ്ങനെ?

ഭൂമിയിലായിരുന്നപ്പോൾ ആത്മത്യാഗമനോഭാവത്തിന്‍റെ ഒരു തികവുറ്റ മാതൃക യേശു നമു​ക്കു​വേണ്ടി വെച്ചു.ദൈ​വേഷ്ടം ചെയ്യു​ന്ന​തിനാ​യി അവൻ സ്വന്തം ആഗ്രഹാ​ഭി​ലാഷ​ങ്ങളും സുഖ​സൗക​ര്യങ്ങ​ളും മാ​റ്റി​വെച്ചു. (യോഹ. 5:30) ദണ്ഡന​സ്‌തംഭ​ത്തിൽ പ്രാ​ണത്യാ​ഗം ചെ​യ്യു​വോളം വി​ശ്വസ്‌തത പാലി​ച്ചു​കൊ​ണ്ട് തന്‍റെ ആത്മത്യാ​ഗ​ത്തിന്‌ അതിർവര​മ്പി​ല്ലെന്ന് അവൻ തെ​ളിയി​ച്ചു.—ഫിലി. 2:8.

2. നമുക്ക് എങ്ങനെ ആത്മത്യാ​ഗമ​നോ​ഭാവം പ്രക​ടമാ​ക്കാനാ​കും, നാം എന്തു​കൊ​ണ്ടാണ്‌ അങ്ങനെ ചെ​യ്യേ​ണ്ടത്‌?

2 യേശുവിന്‍റെ അനുഗാ​മി​കളെ​ന്നനി​ലയിൽ നാമും ആത്മത്യാ​ഗമ​നോ​ഭാവം പ്രക​ടമാ​ക്കേണ്ട​തുണ്ട്. ആത്മത്യാ​ഗമ​നോ​ഭാവം ഉണ്ടാ​യിരി​ക്കുക എന്നു പറഞ്ഞാൽ എന്താണ്‌ അതിന്‍റെ അർഥം? ലളി​തമാ​യി പറഞ്ഞാൽ, മറ്റു​ള്ള​വരെ സഹായി​ക്കു​ന്നതി​നായി സ്വന്തം താ​ത്‌പ​ര്യങ്ങൾ ബലി​കഴി​ക്കാൻ സന്നദ്ധ​നായി​രി​ക്കുക എന്നാണ്‌ അതിന്‍റെ അർഥം. ഒരർഥ​ത്തിൽ, സ്വാർഥത​യ്‌ക്കു വിപ​രീത​മാണ്‌ അത്‌. (മത്തായി 16:24 വായിക്കുക.) വ്യക്തിഗത വി​കാ​രങ്ങൾ, ഇഷ്ടാ​നി​ഷ്ടങ്ങൾ എന്നി​വ​യെക്കാൾ മറ്റു​ള്ളവ​രുടെ താത്‌പ​ര്യങ്ങൾക്കു മുൻഗണന നൽകാൻ നിസ്സ്വാർഥ​മനോ​ഭാവം നമ്മെ സഹാ​യി​ക്കും. (ഫിലി. 2:3, 4) വാ​സ്‌ത​വത്തിൽ, നിസ്സ്വാർഥ​മനോ​ഭാവം നമ്മുടെ ആരാ​ധന​യിൽ ഒരു മു​ഖ്യ​പങ്ക് വഹി​ക്കു​ന്നുണ്ട് എന്നാണ്‌ യേശു പഠി​പ്പി​ച്ചത്‌. എങ്ങ​നെയാ​ണ്‌ അത്‌? ആത്മത്യാ​ഗമ​നോ​ഭാവം പ്ര​കടമാ​ക്കാൻ പ്ര​ചോദ​നമേ​കുന്ന ക്രിസ്‌തീ​യസ്‌നേഹ​മാണ്‌ ക്രിസ്‌തുവിന്‍റെ യഥാർഥ അനു​ഗാമി​കളു​ടെ മു​ഖമു​ദ്ര. (യോഹ. 13:34, 35) ആത്മത്യാ​ഗമ​നോ​ഭാവം പ്ര​കടമാ​ക്കുന്ന ഒരു ലോ​കവ്യാ​പക സഹോദരവർഗത്തിന്‍റെ ഭാഗമാ​യി​രിക്കു​ന്നതു നിമിത്തം നാം ആസ്വ​ദി​ക്കുന്ന അനു​ഗ്രഹങ്ങ​ളെക്കു​റിച്ച് ഒന്നു ചി​ന്തി​ക്കുക!

3. നമ്മുടെ ആത്മത്യാ​ഗമ​നോ​ഭാവ​ത്തിന്‌ തുര​ങ്കം​വെക്കാൻ എന്തിനു കഴിയും?

3 എങ്കിലും നമ്മുടെ ആത്മത്യാ​ഗമ​നോ​ഭാവ​ത്തിന്‌ ഒളി​ഞ്ഞി​രുന്ന് തുര​ങ്കം​വെക്കുന്ന ഒരു ശത്രു നമു​ക്കു​ണ്ട്. സ്വാർഥപൂർവം പെരു​മാ​റാ​നുള്ള നമ്മുടെ പ്ര​വണത​യാണ്‌ ആ ശത്രു. ആദാമും ഹവ്വായും എങ്ങ​നെയാ​ണ്‌ സ്വാർഥത പ്രക​ടമാ​ക്കി​യത്‌  എന്നതിനെക്കുറിച്ച് ചി​ന്തി​ക്കുക. ദൈ​വ​ത്തെപ്പോ​ലെ ആയി​ത്തീരാ​നുള്ള സ്വാർഥമോ​ഹമാ​യി​രുന്നു ഹവ്വാ​യു​ടെ ചെ​യ്‌തി​ക്കു പിന്നിൽ. യഹോ​വ​യെക്കാൾ തന്‍റെ ഭാര്യയെ പ്രീതി​പ്പെ​ടുത്താ​നുള്ള സ്വാർഥ​മായ ആ​ഗ്രഹമാ​ണ്‌ ആദാ​മി​നെ ഭരിച്ചത്‌. (ഉല്‌പ. 3:5, 6) ആദാ​മി​നെയും ഹവ്വാ​യെ​യും സത്യാ​രാധ​നയിൽനിന്ന് അക​റ്റിയ​ശേഷം, തൻകാ​ര്യത​ത്‌പ​രരാ​യിരി​ക്കാൻ പിശാച്‌ ആളുകളെ പ്ര​ലോഭി​പ്പിക്കു​ന്നതിൽ തുടർന്നു. യേ​ശുവി​നെ പ്രലോ​ഭിപ്പി​ക്കാൻപോ​ലും ഈ ത​ന്ത്രമാ​ണ്‌ അവൻ പയ​റ്റി​യത്‌. (മത്താ. 4:1-9) നമ്മുടെ നാളിൽ, നാനാ​വി​ധങ്ങ​ളിൽ സ്വാർഥത പ്ര​കടമാ​ക്കാൻ ആളു​ക​ളിൽ പ്രേരണ ചെലു​ത്തി​ക്കൊ​ണ്ട് മനു​ഷ്യ​വർഗ​ത്തിൽ ഭൂരി​പ​ക്ഷത്തെ​യും സാത്താൻ വഴി​തെറ്റി​ച്ചിരി​ക്കുന്നു. ഇന്ന് ലോ​ക​ത്തിൽ വ്യാ​പരി​ക്കുന്ന സ്വാർഥമ​നോ​ഭാവം നമ്മി​ലേ​ക്കും സം​ക്രമി​ക്കാൻ സാധ്യ​തയു​ള്ളതി​നാൽ നമ്മുടെ സവി​ശേ​ഷശ്രദ്ധ അർഹി​ക്കു​ന്നതാ​ണ്‌ ഈ വിഷയം.—എഫെ. 2:2.

4. (എ) നമുക്കുള്ള സ്വാർഥ​പ്രവണ​തകൾ പൂർണമാ​യി ഇല്ലായ്‌മ ചെയ്യാൻ ഇന്ന് നമുക്കു കഴി​യു​മോ? വിശ​ദീ​കരി​ക്കുക. (ബി) നാം ഏത്‌ ചോ​ദ്യ​ങ്ങൾ പരി​ചിന്തി​ക്കും?

4 ഇരുമ്പു കാർന്നുതി​ന്നുന്ന തുരു​മ്പി​നോ​ട്‌ സ്വാർഥ​തയെ താര​തമ്യ​പ്പെടു​ത്താൻ കഴിയും. ഇരു​മ്പു​കൊ​ണ്ടുള്ള ഒരു നിർമി​തിക്ക് ഈർപ്പം തട്ടിയാൽ അത്‌ തുരുമ്പ് പി​ടി​ക്കാൻ തുട​ങ്ങി​യേക്കാം. ഈ തു​രുമ്പി​നെ അവഗണി​ക്കു​ന്നിട​ത്താണ്‌ അപകടം പതി​യിരി​ക്കു​ന്നത്‌. പതു​ക്കെപ്പ​തുക്കെ അത്‌ ഉള്ളി​ലേക്ക് വ്യാ​പി​ച്ചിട്ട് അതിന്‍റെ ചട്ട​ക്കൂടു​തന്നെ ക്ഷയി​ക്കാ​നോ ഒടുവിൽ ദ്രവിച്ച് നിലം​പൊ​ത്താ​നോ ഇട​യാ​യേക്കാം. സമാ​നമാ​യി, നമ്മുടെ അപൂർണ​തയെ​യും സ്വാർഥ​പ്രവണ​തക​ളെയും ഉന്മൂലനം ചെയ്യാൻ ഈ വ്യവ​സ്ഥിതി​യിൽ നമുക്കാ​വി​ല്ലെങ്കി​ലും ഉൾപ്പെട്ടി​രി​ക്കുന്ന അപക​ടങ്ങ​ളെക്കു​റിച്ച് നാം ജാഗരൂ​കരാ​യിരി​ക്കു​കയും അത്തരം പ്രവ​ണതകൾക്കെ​തിരെ പോ​രാ​ടുന്ന​തിൽ തു​ടരു​കയും വേണം. (1 കൊരി. 9:26, 27) നമ്മിലുള്ള സ്വാർഥത​യുടെ ലക്ഷണങ്ങളെ നമുക്ക് എങ്ങനെ തിരി​ച്ചറി​യാൻ കഴിയും? ആത്മത്യാ​ഗമ​നോ​ഭാവം ഇനിയും വർധിപ്പി​ക്കാൻ നമുക്ക് എങ്ങനെ സാ​ധി​ക്കും?

സ്വാർഥത തിരി​ച്ചറി​യാൻ ബൈബിൾ ഉപയോഗിക്കുക

5. (എ) ബൈബിൾ ഒരു കണ്ണാടി​പോ​ലെയാ​യി​രിക്കു​ന്നത്‌ എങ്ങനെ? (ലേഖ​നാരം​ഭത്തി​ലെ ചിത്രം കാണുക.) (ബി) ഉള്ളിലെ സ്വാർഥ​പ്രവണ​തക​ളെക്കു​റിച്ച് ആത്മപ​രി​ശോധന നട​ത്തു​മ്പോൾ നാം എന്ത് ഒഴി​വാ​ക്കണം?

5 ആകാ​ര​വും ചമയവും പരി​ശോ​ധി​ക്കാൻ നാം ഒരു കണ്ണാടി ഉപയോ​ഗി​ക്കുന്ന​തു​പോലെ ആന്തരി​ക​വ്യക്തി​യെ പരി​ശോ​ധിച്ച് കു​റവു​കൾ പരി​ഹരി​ക്കാൻ നമുക്ക് ബൈബിൾ ഉപയോ​ഗി​ക്കാനാ​കും. (യാക്കോബ്‌ 1:22-25 വായിക്കുക.) എന്നി​രുന്നാ​ലും, നാം കണ്ണാടി നേ​രാം​വണ്ണം ഉപയോ​ഗി​ക്കു​ന്നെങ്കിൽ മാത്രമേ പ്ര​തി​ച്ഛായ മെച്ച​പ്പെടു​ത്താൻ അതിന്‌ നമ്മെ സഹാ​യി​ക്കാനാ​കൂ. ദൃഷ്ടാന്തത്തിന്‌, നാം കണ്ണാ​ടി​യിൽ കേ​വല​മൊന്ന് പാ​ളി​നോക്കി പിന്തി​രി​യു​ന്നെങ്കിൽ ചെറിയ—അ​തേസ​മയം ഗൗ​രവ​മുള്ള—ഒരു ന്യൂനത നാം ശ്ര​ദ്ധിക്കാ​തെ പോ​യേ​ക്കാം. ഇനിയും, ഇതേ കണ്ണാടി അല്‌പം ചെരിച്ചു പി​ടിച്ചാ​ണ്‌ നോ​ക്കുന്ന​തെങ്കി​ലോ? നാം കാ​ണു​ന്നത്‌ മറ്റാ​രെ​യെങ്കി​ലും ആയി​രി​ക്കും. സമാ​നമാ​യി, സ്വാർഥത​പോ​ലുള്ള സ്വന്തം കു​റവു​കൾ ക​ണ്ടെത്താ​നുള്ള ലക്ഷ്യത്തിൽ ബൈ​ബി​ളി​ലേക്ക് നോ​ക്കു​മ്പോൾ, അത്‌ ഓടിച്ച് വായി​ക്കു​കയോ കുറ​വു​കളെ​ല്ലാം മറ്റു​ള്ളവർക്കു ബാ​ധകമാ​ക്കി ചിന്തി​ക്കു​കയോ ചെ​യ്യു​ന്നെങ്കിൽ ആ വായ​നയിൽനി​ന്ന് നമുക്ക് വ്യക്തി​പര​മായി ഒരു പ്ര​യോജ​നവും ലഭിക്കില്ല.

6. നാം തികവുറ്റ ന്യാ​യപ്ര​മാണ​ത്തിൽ ‘നില​നിൽക്കു​ന്നത്‌’ എങ്ങനെ?

6 ദൃഷ്ടാന്തത്തിന്‌, ദി​ന​മ്പ്രതി മു​ടങ്ങാ​തെദൈവവ​ചനം വാ​യി​ക്കുന്ന ശീലമു​ണ്ടെങ്കിൽപ്പോ​ലും ഒരു വ്യക്തി സ്വന്തം ഉള്ളിൽ രൂപ​പ്പെട്ടു​കൊ​ണ്ടിരി​ക്കുന്ന സ്വാർഥത​യുടെ ലാ​ഞ്‌ഛ​നകൾ കാണാതെ പോ​യേ​ക്കാം. എങ്ങ​നെയാ​ണ്‌ അത്‌ സംഭ​വിക്കു​ന്നത്‌? ഇത്‌ പരി​ചിന്തി​ക്കുക: കണ്ണാ​ടി​യെ സംബന്ധിച്ച യാക്കോബിന്‍റെ ദൃഷ്ടാന്തത്തിലെ മനുഷ്യൻ കണ്ണാ​ടി​യിൽ ശ്ര​ദ്ധാപൂർവം നോ​ക്കാത്തതാ​യിരു​ന്നില്ല പ്രശ്‌നം. ‘അവൻ തന്നെത്തന്നെ കണ്ടതായി’ യാ​ക്കോ​ബ്‌ എഴു​തു​ന്നു. ഇവിടെ യാ​ക്കോ​ബ്‌ ഉപ​യോ​ഗിച്ച ഗ്രീക്ക് വാക്ക് സൂക്ഷ്മപരി​ശോ​ധനയെ അഥവാ ശ്രദ്ധാ​പൂർവ​മുള്ള പരി​ചി​ന്തനത്തെ അർഥമാ​ക്കുന്നു. അങ്ങ​നെയെ​ങ്കിൽപ്പിന്നെ, ആ മനുഷ്യന്‍റെ പ്രശ്‌നം എന്താ​യി​രുന്നു? യാ​ക്കോ​ബ്‌ ഇങ്ങനെ തു​ടരു​ന്നു: “അവൻ തന്നെത്തന്നെ കണ്ടിട്ട് പു​റപ്പെ​ടുന്നു. എന്നാൽ തന്‍റെ രൂപം ഇന്നതാ​യിരു​ന്നു​വെന്ന് ഉടൻതന്നെ മറന്നു​പോകു​ന്നു.” അതെ, അയാൾ കണ്ണാടി നോ​ക്കിയ​ശേഷം കണ്ടതിന്‌ ചേർച്ച​യിൽ പ്രവർത്തി​ക്കാതെ തിരി​ച്ചു​പോ​കുന്നു. ഇതിൽനി​ന്നു വ്യത്യ​സ്‌തമാ​യി, വിജയം വരിക്കുന്ന ഒരു വ്യക്തി ‘തികവുറ്റ പ്ര​മാണ​ത്തിൽ ഉറ്റു​നോ​ക്കുക’ മാത്രമല്ല ‘അതിൽ നില​നിൽക്കുക​യും’ ചെയ്യും. ദൈവത്തിന്‍റെ തികവുറ്റ ന്യാ​യപ്ര​മാണം പിന്നിൽ ഉപേ​ക്ഷിക്കു​ന്നതി​നു പകരം, അതിലെ പഠി​പ്പിക്ക​ലുകൾ ജീവി​ത​ത്തി​ലേക്ക് കൊ​ണ്ടുവ​രുന്ന​തിൽ തുടർന്നു​കൊ​ണ്ട് അയാൾ സ്ഥി​രോ​ത്സാഹം കാ​ണിക്കു​ന്നു. സമാ​ന​മായ ഒരു ആശയം യേ​ശു​വും പറയു​ക​യുണ്ടാ​യി: “നിങ്ങൾ എന്‍റെ വചനത്തിൽ നില​നിൽക്കു​ന്നെങ്കിൽ വാസ്‌ത​വമാ​യും നിങ്ങൾ എന്‍റെ ശി​ഷ്യ​ന്മാർ ആയി​രി​ക്കും.”—യോഹ. 8:31.

7. ഉള്ളിൽ സ്വാർഥചാ​യ്‌വു​കളു​ണ്ടോ എന്ന് ആത്മപ​രി​ശോധന നടത്താൻ നമുക്കു ബൈബിൾ എങ്ങനെ ഉപ​യോഗി​ക്കാൻ കഴിയും?

7 അതു​കൊ​ണ്ട് സ്വാർഥചാ​യ്‌വുകൾക്കെ​തിരെ പോ​രാ​ടുന്ന​തിൽ വിജയം നേടാൻ നിങ്ങൾ ആദ്യംദൈവവ​ചനം അവധാ​നപൂർവം വാ​യി​ക്കണം. ശ്രദ്ധ കൊ​ടു​ക്കേണ്ട വശങ്ങൾ ഏതൊ​ക്കെ​യാ​ണെന്നു തിരി​ച്ചറി​യാൻ അതു നിങ്ങളെ സഹാ​യി​ക്കും. എന്നാൽ അതു മാത്രം മതി​യാകു​ന്നില്ല. ഗവേഷണം ചെയ്‌തു​കൊ​ണ്ട് ദൈ​വവച​നത്തിൽ ആഴത്തിൽ കുഴി​ച്ചി​റങ്ങുക. ഒരു ബൈ​ബിൾവിവ​രണം വാ​യിച്ച​ശേഷം ആ രംഗം ഭാ​വന​യിൽ കാണുക. എന്നിട്ട് ആ സാ​ഹചര്യ​ത്തിൽ നി​ങ്ങളെ​ത്തന്നെ നിറു​ത്തി​ക്കൊ​ണ്ട്  ഇങ്ങനെ ചോ​ദി​ക്കുക: ‘ഞാനാ​യി​രുന്നു ആ സാഹ​ചര്യ​ത്തി​ലെങ്കിൽ എങ്ങനെ പ്രവർത്തി​ക്കുമാ​യി​രുന്നു? ഞാൻ ശരിയായ വിധത്തിൽ പ്രവർത്തിക്കു​മാ​യിരു​ന്നോ?’ എന്നാൽ സർവ​പ്ര​ധാന​മായ സംഗതി, വായി​ച്ചതി​നെക്കു​റിച്ച് ധ്യാ​നിച്ച​ശേഷം അത്‌ സ്വന്തം ജീ​വിത​ത്തിൽ പ്രാ​വർത്തി​കമാ​ക്കാൻ ഉത്സാ​ഹപൂർവം ശ്ര​മി​ക്കുക എന്നു​ള്ളതാ​ണ്‌. (മത്താ. 7:24, 25) ദൃഷ്ടാന്തത്തിന്‌, ശൗൽ രാജാ​വി​നെ​യും അപ്പൊ​സ്‌തല​നായ പത്രോസി​നെ​യും കു​റി​ച്ചുള്ള ബൈ​ബിൾവിവ​രണങ്ങൾ ആത്മത്യാ​ഗമ​നോ​ഭാവം നില​നിറു​ത്താൻ നമ്മെ സഹാ​യിക്കു​ന്നത്‌ എങ്ങ​നെ​യെന്ന് നമുക്ക് പരി​ചിന്തി​ക്കാം.

ശൗൽ രാജാവ്‌ ഒരു മുന്ന​റിയി​പ്പിൻ ദൃഷ്ടാന്തം

8. എന്തു മനോഭാ​വത്തോ​ടെ​യാണ്‌ ശൗൽ ഭരണം ആരം​ഭി​ച്ചത്‌, അത്‌ അവൻ എങ്ങനെ പ്ര​കടമാ​ക്കി?

8 സ്വാർഥത​യ്‌ക്ക് നമ്മുടെ ആത്മത്യാ​ഗമ​നഃസ്ഥി​തിയെ പടി​പടി​യായി നശി​പ്പി​ക്കാൻ കഴി​യു​ന്നത്‌ എങ്ങനെയെന്നതിന്‍റെ ഒരു മുന്ന​റിയി​പ്പിൻ ദൃഷ്ടാന്തമാണ്‌ ഇസ്രാ​യേ​ലിലെ ശൗൽ രാജാവിന്‍റെ ജീവിതം. ശൗൽ ഭരണം ആരം​ഭിച്ച​പ്പോൾ, താഴ്‌മയു​ള്ളവ​നും തന്നെ​ക്കുറി​ച്ചു​തന്നെ ഒരു എളിയ വീക്ഷ​ണമു​ള്ളവ​നും ആയി​രു​ന്നു. (1 ശമൂ. 9:21) തന്‍റെ ദൈവദത്ത സ്ഥാന​ത്തി​നെതി​രെ ശബ്ദ​മുയർത്തിയ ഇസ്രാ​യേ​ല്യരെ അവന്‌ ന്യാ​യമാ​യും ശി​ക്ഷി​ക്കാൻ കഴിയു​മായി​രു​ന്നെങ്കി​ലും അവൻ അതിനു മു​തിർന്നില്ല. (1 ശമൂ. 10:27) അമ്മോ​ന്യർക്കെ​തിരെ വിജ​യകര​മായി യുദ്ധം നയി​ച്ചു​കൊണ്ട് ദൈവാത്മാവിന്‍റെ വഴി​നട​ത്തിപ്പി​ന്‌ ശൗൽ രാജാവ്‌ കീ​ഴ്‌പെട്ടു. അ​തേത്തു​ടർന്ന്, ഇസ്രായേലിന്‍റെ വി​ജയത്തി​നുള്ള മഹത്ത്വം അവൻ താഴ്‌മ​യോടെ യ​ഹോവ​യ്‌ക്ക് നൽകി.—1 ശമൂ. 11:6, 11-13.

9. ശൗൽ സ്വാർഥചി​ന്താ​ഗതി വളർത്തി​യെടു​ക്കാൻ തു​ടങ്ങി​യത്‌ എങ്ങനെ?

9 പിൽക്കാ​ലത്ത്‌, ദ്ര​വിപ്പി​ക്കുന്ന തുരു​മ്പെ​ന്നപോ​ലെ സ്വാർഥചി​ന്താഗതി​യും അഹ​ങ്കാര​വും തന്നിൽ പടർന്ന് കയറാൻ ശൗൽ അനു​വദി​ച്ചു. യുദ്ധത്തിൽ അമാ​ലേ​ക്യരെ പരാജയ​പ്പെടു​ത്തിയ​പ്പോൾ യഹോ​വ​യോ​ടുള്ള അനു​സര​ണത്തെ​ക്കാൾ തന്‍റേതായ ഇഷ്ടങ്ങൾക്ക് അവൻ മുൻതൂ​ക്കം നൽകി. കൊ​ള്ളമു​തൽ നശി​പ്പിച്ചു​കള​യാൻ ദൈവം കല്‌പി​ച്ചിരു​ന്നെങ്കി​ലും അത്യാ​ഗ്ര​ഹത്തോ​ടെ ശൗൽ അത്‌ എടു​ത്തുകൊ​ണ്ടു​പോന്നു. കൂടാതെ, സ്വയം യശസ്‌കരി​ക്കാ​നുള്ള ശ്രമത്തിൽ ധിക്കാ​രപൂർവം അവൻ ഒരു ജ്ഞാപ​കസ്‌തംഭം നാ​ട്ടുക​യും ചെയ്‌തു. (1 ശമൂ. 15:3, 9, 12) ഇക്കാര്യം യ​ഹോവ​യ്‌ക്ക് അനി​ഷ്ടമാ​യെന്ന് ശമുവേൽ പ്ര​വാ​ചകൻ അറി​യിച്ച​പ്പോൾ, ദൈ​വകല്‌പന​യിൽ താൻ അനുസ​രിച്ചി​ട​ത്തോളം കാര്യങ്ങൾ ഉയർത്തി​ക്കാ​ട്ടി​ക്കൊണ്ട് ശൗൽ തന്നെത്തന്നെ ന്യാ​യീ​കരി​ക്കാൻ ശ്രമി​ക്കു​കയും കുറ്റം മറ്റു​ള്ളവ​രുടെ മേൽ കെട്ടി​വെക്കു​കയു​മാണ്‌ ഉണ്ടായത്‌. (1 ശമൂ. 15:16-21) മാത്രമല്ല അഹങ്കാരം നിമിത്തം, ദൈവത്തെ പ്രസാദി​പ്പി​ക്കുന്ന​തി​നെക്കാൾ ജന​ങ്ങളു​ടെ മുമ്പാകെ തന്‍റെ മുഖം​രക്ഷി​ക്കാ​നുള്ള പങ്കപ്പാ​ടിലാ​യി​രുന്നു ശൗൽ. (1 ശമൂ. 15:30) ആത്മത്യാ​ഗമ​നോ​ഭാവം നില​നിറു​ത്താ​നുള്ള ലക്ഷ്യത്തിൽ, ശൗലി​നെ​ക്കുറി​ച്ചുള്ള ഈ വിവരണം ഒരു കണ്ണാ​ടി​യെന്നോ​ണം നമുക്ക് എങ്ങനെ ഉപയോ​ഗി​ക്കാനാ​കും?

10, 11. (എ) ശൗലിന്‍റെ ജീവി​തത്തിൽനി​ന്ന്, ആത്മത്യാ​ഗമ​നോ​ഭാവം നില​നിറു​ത്തു​ന്നത്‌ സം​ബന്ധി​ച്ച് നമുക്ക് എന്തു പഠിക്കാം? (ബി) ശൗലിന്‍റെ തെറ്റായ ഗതി നമുക്ക് എങ്ങനെ ഒഴി​വാക്കാ​നാ​കും?

10 ഒന്നാ​മതാ​യി, മുമ്പ് ആത്മത്യാ​ഗമ​നോ​ഭാവം കാണി​ച്ചിരു​ന്നതി​നാൽ തു​ടർന്നും നാം സ്വയമേവ അതു പ്ര​കടമാ​ക്കും എന്ന് ചിന്തി​ച്ചു​കൊ​ണ്ട് ഒരു ഉദാ​സീന​മനോ​ഭാ​വത്തി​ലേക്ക് വഴു​തിവീ​ഴരു​ത്‌ എന്ന മുന്ന​റി​യിപ്പാ​ണ്‌ ശൗലിന്‍റെ ജീവിതം നമുക്കു നൽകു​ന്നത്‌. (1 തിമൊ. 4:10) ആദ്യ​മൊ​ക്കെ അനു​സ​രണം കാണിച്ച ശൗൽ, കു​റെക്കാ​ല​ത്തേക്ക് ദൈ​വാം​ഗീകാ​രം ആസ്വ​ദി​ച്ചിരു​ന്നു എന്ന കാര്യം മനസ്സിൽപ്പി​ടി​ക്കുക. എന്നാൽ, ക്രമേണ ഉള്ളിൽ വേരുപി​ടിച്ചു​തു​ടങ്ങിയ സ്വാർഥ​പ്രവണ​തകളെ പിഴു​തെറി​യു​ന്നതിൽ അവൻ പരാ​ജയ​പ്പെട്ടു. അങ്ങനെ ഒടുവിൽ, അനുസരണക്കേടിന്‍റെ പാ​രമ്യ​ത്തിൽ യഹോവ ശൗലിനെ തള്ളി​ക്ക​ളഞ്ഞു.

11 രണ്ടാ​മതാ​യി, ജീ​വിത​ത്തിൽ നാം നന്നായി ചെയ്‌തു​കൊ​ണ്ടിരി​ക്കുന്ന കാ​ര്യങ്ങ​ളിൽ ആത്മനിർവൃതിയടഞ്ഞുകൊണ്ട് പു​രോ​ഗതി വരുത്തേണ്ട വശങ്ങൾ അവഗണി​ച്ചുക​ളയാ​തിരി​ക്കാൻ നാം ജാഗ്രത പാ​ലി​ക്കണം. നില​ക്കണ്ണാടി​ക്കുമു​ന്നിൽ അണി​ഞ്ഞൊരു​ങ്ങു​ന്നതി​നിടെ ആടയാ​ഭര​ണങ്ങളു​ടെ അഴകിൽ മയങ്ങി മുഖത്തു പറ്റിയ അല്‌പം കൺമഷി കാണാ​തി​രിക്കു​ന്നതു​പോ​ലെ​യാണ്‌ അത്‌. ശൗലിൽ വേ​രുപി​ടിച്ച അള​വോ​ളം അഹന്തയും അമിത ആത്മവി​ശ്വാ​സ​വും ഒന്നും നമ്മെ കീഴ്‌പെടു​ത്തി​യിട്ടി​ല്ലാ​യിരി​ക്കാ​മെങ്കി​ലും അത്ത​രമൊ​രു ഗതി​യി​ലേക്കു നയിക്കുന്ന പ്രവ​ണതകൾക്കെ​തിരെ നാം നി​ശ്ചയമാ​യും നിതാ​ന്തജാ​ഗ്രത പു​ലർത്തണം. നമുക്ക് ഒരു ബുദ്ധി​യു​പ​ദേശം ലഭിക്കു​ന്നുവെ​ന്നിരി​ക്കട്ടെ. നാം എങ്ങനെ പ്രതി​കരി​ക്കും? സ്വന്തം പ്രവൃത്തികൾ ന്യായീ​കരി​ക്കു​കയോ പ്രശ്‌നം നിസ്സാ​രീക​രിക്കു​കയോ മറ്റു​ള്ള​വരെ പഴി​ചാ​രുക​യോ ചെയ്യാ​തി​രി​ക്കാൻ നമുക്കു ശ്രദ്ധയു​ള്ളവരാ​യിരി​ക്കാം. ശൗലിനെ അനു​കരി​ക്കാതെ, ബുദ്ധി​യുപ​ദേശ​ത്തിന്‌ പൂർണമ​നസ്സോ​ടെ ചെവി​കൊടു​ക്കുന്ന​താണ്‌ അഭി​കാ​മ്യം.—സങ്കീർത്തനം 141:5എ വായിക്കുക.

12. ഗു​രുത​രമായ ഒരു പാപത്തിൽ വീണു​പോ​യാൽ ആത്മത്യാ​ഗമ​നോ​ഭാവം ഉണ്ടാ​യിരി​ക്കു​ന്നത്‌ നമ്മെ എങ്ങനെ സഹാ​യി​ക്കും?

12 എന്നി​രുന്നാ​ലും, നാം ഗു​രുത​രമായ ഒരു പാപത്തിൽ വീണു​പോകു​ന്നെങ്കി​ലോ? ശൗൽ തന്‍റെ ഖ്യാതി നില​നിറു​ത്താൻ ആ​ഗ്രഹി​ച്ചു, അതാണ്‌ ആത്മീ​യസൗ​ഖ്യം പ്രാ​പിക്കു​ന്നതിൽനിന്ന് അവനെ തടഞ്ഞത്‌. നേരെ മറിച്ച്, ആത്മത്യാ​ഗമ​നോ​ഭാവം ഉണ്ടാ​യിരി​ക്കു​ന്നത്‌ ജാ​ള്യത​യും അമ്പരപ്പും മറി​ക​ടന്ന് ആവ​ശ്യ​മായ സഹായം സ്വീ​കരി​ക്കാൻ നമ്മെ പ്രാ​പ്‌തരാ​ക്കും. (സദൃ. 28:13; യാക്കോ. 5:14-16) ദൃഷ്ടാന്തത്തിന്‌, ഒരു സ​ഹോ​ദരൻ 12 വയ​സ്സുള്ള​പ്പോൾ മുതൽ അശ്ലീലം വീ​ക്ഷി​ക്കാൻ തുടങ്ങി. ഒരു ദശാബ്ദ​ത്തി​ലേറെ​ക്കാലം  അദ്ദേഹം രഹ​സ്യമാ​യി ആ ശീലത്തിൽ തുടർന്നു. അദ്ദേഹം വി​വരി​ക്കുന്നു: “ഞാൻ ചെയ്‌തു​കൊണ്ടി​രുന്ന ഈ ദുഷ്‌ചെയ്‌തി​യെക്കു​റിച്ച് ഭാര്യ​യോ​ടും മൂപ്പ​ന്മാ​രോ​ടും ഏറ്റു​പറയു​ന്നത്‌ എന്നെ സംബ​ന്ധിച്ചി​ട​ത്തോളം വളരെ ബുദ്ധി​മു​ട്ടേ​റിയ കാര്യ​മാ​യിരു​ന്നു. എന്നാൽ ഇപ്പോൾ അത്‌ ഏറ്റുപറഞ്ഞതിന്‍റെ ഫലമായി വലി​യൊ​രു ഭാരം ചുമ​ലിൽനിന്ന് ഇറക്കി​വെച്ചതു​പോ​ലെ​യാണ്‌ എനിക്ക് അനു​ഭവ​പ്പെടു​ന്നത്‌. ഒരു ശു​ശ്രൂ​ഷാദാ​സൻ എന്ന പദവി​യിൽനി​ന്ന് എന്നെ നീ​ക്കിയ​പ്പോൾ എന്‍റെ ചില സുഹൃത്തുക്കൾ, എന്നെ​ക്കുറി​ച്ചുള്ള അവരുടെ പ്ര​തീ​ക്ഷകൾ ഞാൻ മനഃ​പൂർവം തല്ലിക്കൊ​ഴിച്ച​തു​പോലെ നി​രാശ​പ്പെട്ടു. എന്നി​രുന്നാ​ലും, ഞാൻ അശ്ലീലം വീ​ക്ഷിച്ചി​രുന്ന കാല​ഘട്ട​ത്തെക്കാൾ ഇ​പ്പോ​ഴത്തെ എന്‍റെ സേവ​നത്തി​ലാണ്‌ യഹോവ ഏറെ പ്രസാ​ദി​ക്കു​ന്നത്‌ എന്ന് എനി​ക്കറി​യാം, അവന്‍റെ വീക്ഷ​ണമാ​ണല്ലോ വാ​സ്‌ത​വത്തിൽ പ്രധാനം.”

പത്രോസ്‌ സ്വാർഥത തരണംചെയ്‌തു

13, 14. പ​ത്രോ​സ്‌ എങ്ങ​നെയാ​ണ്‌ സ്വാർഥ​പ്രവണ​തകൾ പ്രക​ടമാ​ക്കി​യത്‌?

13 യേശു​വിൽനി​ന്ന് പരി​ശീ​ലനം നേടവെ പ​ത്രോ​സ്‌ അ​പ്പൊസ്‌തലൻ ആത്മത്യാ​ഗമ​നോ​ഭാവം പ്രക​ടമാക്കു​കയു​ണ്ടായി. (ലൂക്കോ. 5:3-11) എങ്കിലും സ്വാർഥ​പ്രവ​ണതകൾക്കെ​തിരെ അവന്‌ പോരാ​ടേണ്ട​തുണ്ടാ​യി​രുന്നു. ഉദാ​ഹരണ​ത്തിന്‌, അപ്പൊ​സ്‌തലന്മാ​രായ യാ​ക്കോ​ബും യോ​ഹന്നാ​നും ദൈ​വരാ​ജ്യ​ത്തിൽ യേശു​വി​നരി​കെ മു​ഖ്യാ​സനങ്ങൾ കര​സ്ഥമാ​ക്കാൻ ത​ന്ത്രപര​മായി നീ​ങ്ങിയ​പ്പോൾ അപ്പൊ​സ്‌തല​നായ പ​ത്രോ​സിനെ അത്‌ രോ​ഷാകു​ലനാ​ക്കി. പ​ത്രോ​സിന്‌ ഒരു സവിശേഷ ഭാ​ഗ​ധേയം നിർവ​ഹിക്കാ​നു​ണ്ടെന്ന് യേശു മുന്നമേ പറ​ഞ്ഞി​രുന്ന സ്ഥിതിക്ക് ആ മുഖ്യാ​സന​ങ്ങളി​ലൊന്ന് തനിക്കു​ള്ളതാ​യിരി​ക്കു​മെന്ന് ഒരുപക്ഷേ പ​ത്രോ​സ്‌ ചിന്തി​ച്ചി​രി​ക്കാം. (മത്താ. 16:18, 19) എന്താ​യിരു​ന്നാ​ലും, ലോ​കത്തി​ലെ പ്രമാ​ണിമാ​രെ​പ്പോലെ സ്വാർഥബു​ദ്ധിക​ളായി​രു​ന്നു​കൊണ്ട് സഹോ​ദ​രങ്ങളു​ടെ മേൽ ‘ആധി​പ​ത്യം നടത്താൻ’ ശ്രമി​ക്കുന്ന​തിനെ​തിരെ യേശു യാ​ക്കോബി​നും യോ​ഹന്നാ​നും പത്രോസി​നും മറ്റ്‌ അപ്പൊ​സ്‌ത​ലന്മാർക്കും മു​ന്നറി​യിപ്പ് നൽകി.—മർക്കോ. 10:35-45.

14 യേശു പത്രോസിന്‍റെ ചി​ന്താ​ഗതി തി​രു​ത്താൻ ശ്ര​മിച്ച​തിനു ശേഷം പോലും, സ്വാർഥ​പ്രവ​ണതകൾക്കെ​തിരെ പ​ത്രോ​സിനു തു​ടർന്നും മല്ലി​ടേണ്ടി​വന്നു. അപ്പൊ​സ്‌ത​ലന്മാ​രെല്ലാം താത്‌കാ​ലിക​മായി തന്നെ ഉ​പേക്ഷി​ച്ച് ചിതറി​പ്പോ​കു​മെന്ന് യേശു അവ​രോ​ടു പറ​ഞ്ഞ​പ്പോൾ, എന്തു​വന്നാ​ലും താൻ മാത്രം വിശ്വ​സ്‌തനാ​യിരി​ക്കു​മെന്ന് വീമ്പി​ളക്കി​ക്കൊ​ണ്ട് പ​ത്രോ​സ്‌ മറ്റു​ള്ളവ​രുടെ മീതെ തന്നെത്തന്നെ ഉയർത്തി. (മത്താ. 26:31-33) പത്രോസിന്‍റെ അമി​ത​മായ ആത്മ​വിശ്വാ​സം അസ്ഥാ​നത്താ​യിരു​ന്നു. കാരണം, അ​ന്നേദി​വസം രാ​ത്രി​തന്നെ ആത്മത്യാ​ഗമ​നോ​ഭാവം കാ​ണി​ക്കാൻ അവൻ ദയ​നീയ​മായി പരാ​ജയ​പ്പെട്ടു. സ്വയം രക്ഷി​ക്കാ​നുള്ള ശ്രമത്തിൽ പ​ത്രോ​സ്‌ യേ​ശുവി​നെ മൂന്നു പ്രാ​വ​ശ്യം തള്ളി​പ്പ​റഞ്ഞു.—മത്താ. 26:69-75.

15. പത്രോസിന്‍റെ ജീവിതം ആകമാനം നിരീ​ക്ഷി​ക്കു​മ്പോൾ അത്‌ ആശ്വാ​സ​പ്രദ​വും അനു​കര​ണീയ​വും ആയി​രിക്കു​ന്നത്‌ എങ്ങനെ?

15 ഇത്തരം പോ​രാട്ട​ങ്ങളും പരാ​ജയ​ങ്ങളും ഒക്കെയു​ണ്ടായി​രു​ന്നെങ്കി​ലും നമുക്ക് ആശ്വാ​സ​വും പ്രോ​ത്സാ​ഹന​വും പകരുന്ന ഒരു അനുക​രണീ​യജീ​വിത​മാണ്‌ പത്രോസിന്‍റേത്‌. സ്വന്തം പരി​ശ്ര​മത്താ​ലും ദൈവത്തിന്‍റെ പരിശുദ്ധാത്മാവിന്‍റെ സഹാ​യത്താ​ലും പ​ത്രോ​സിന്‌ തന്‍റെ തെറ്റായ പ്ര​വണത​കളെ  തരണംചെയ്യാനും ജീ​വിത​ത്തിൽ ആത്മനി​യ​ന്ത്രണ​വും ആത്മത്യാ​ഗസ്‌നേ​ഹവും പ്രക​ടിപ്പി​ക്കാ​നും കഴിഞ്ഞു. (ഗലാ. 5:22, 23) മുമ്പ് ഇട​റി​വീണ പരി​ശോധ​നക​ളെക്കാൾ വലിയവ പിന്നീട്‌ അവൻ സഹി​ച്ചു​നിന്നു. പൗ​ലോ​സ്‌ അ​പ്പൊസ്‌തലൻ പ​ത്രോ​സിനെ പര​സ്യമാ​യി തിരു​ത്തി​യ​പ്പോൾ അവൻ താഴ്‌മ​യോടെ പ്ര​തിക​രിച്ചു. (ഗലാ. 2:11-14) പൗലോസിന്‍റെ ശാസന തന്‍റെ നി​ലയ്‌ക്കും വി​ലയ്‌ക്കും കോട്ടം​വരു​ത്തി​യെന്ന് വിചാ​രി​ച്ചു​കൊണ്ട് പ​ത്രോ​സ്‌ പൗ​ലോസി​നോ​ട്‌ നീരസം വെച്ചു​കൊ​ണ്ടിരു​ന്നില്ല. പകരം, തു​ടർന്നും പ​ത്രോ​സ്‌ പൗ​ലോ​സിനെ സ്‌നേഹി​ക്കു​കയാ​ണുണ്ടാ​യത്‌. (2 പത്രോ. 3:15) പത്രോസിന്‍റെ ഈ മാതൃക ആത്മത്യാ​ഗമ​നോ​ഭാവം നട്ടു​വളർത്താൻ നമ്മെ സഹാ​യി​ക്കുന്നു.

തിരുത്തൽ ലഭി​ച്ച​ശേഷം പ​ത്രോ​സ്‌ എങ്ങ​നെയാ​ണ്‌ പ്രതി​കരി​ച്ചത്‌, സമാ​ന​മായ സാ​ഹചര്യ​ത്തിൽ നിങ്ങൾ എങ്ങനെ പ്രതി​കരി​ക്കും? (15-‍ാ‍ം ഖണ്ഡിക കാണുക)

16. ദു​ഷ്‌ക​രമായ സാഹ​ചര്യ​ങ്ങളിൽ നമുക്ക് എങ്ങനെ ആത്മത്യാ​ഗമ​നോ​ഭാവം പ്ര​കടമാ​ക്കാം?

16 ദു​ഷ്‌ക​രമായ സാഹ​ചര്യ​ങ്ങളിൽ നിങ്ങൾ എങ്ങ​നെയാ​ണ്‌ പ്രതി​കരി​ക്കാറു​ള്ളത്‌ എന്നതി​നെ​ക്കുറി​ച്ച് ചി​ന്തി​ക്കുക. സു​വി​ശേഷം പ്ര​സംഗി​ച്ചതു നിമിത്തം പത്രോസി​നെ​യും മറ്റ്‌ അപ്പൊ​സ്‌ത​ലന്മാ​രെയും തടവി​ലാ​ക്കുക​യും അടി​പ്പി​ക്കുക​യും ചെ​യ്‌ത​പ്പോൾ അവർ എങ്ങ​നെയാ​ണ്‌ പ്രതി​കരി​ച്ചത്‌? “(യേശുവിന്‍റെ) നാമ​ത്തി​നു​വേണ്ടി അപമാനം സഹിക്കാൻ യോ​ഗ്യ​രായി എണ്ണ​പ്പെട്ട​തിൽ” അവർ ആഹ്ലാ​ദി​ച്ചു. (പ്രവൃ. 5:41) അതു​പോ​ലെ, ആത്മത്യാ​ഗമ​നോ​ഭാവം പ്രകടി​പ്പി​ച്ചു​കൊണ്ട് പ​ത്രോ​സിനെ അനു​കരി​ക്കാ​നും യേശുവിന്‍റെ കാ​ലടി​കൾ പിന്തു​ടരാ​നും ഉള്ള ഒരു സുവർണാ​വസര​മായി നി​ങ്ങൾക്കും പീഡനത്തെ വീ​ക്ഷി​ക്കാൻ കഴിയും. (1 പത്രോസ്‌ 2:20, 21 വായിക്കുക.) കൂടാതെ, മൂപ്പ​ന്മാരിൽനി​ന്ന് നിങ്ങൾക്ക് ആവ​ശ്യ​മായ തി​രുത്ത​ലോ ശി​ക്ഷണ​മോ ലഭി​ക്കു​ന്നെങ്കിൽ, അ​പ്പോ​ഴും ആത്മത്യാ​ഗമ​നോ​ഭാവ​ത്തിന്‌ നിങ്ങളെ സഹാ​യിക്കാ​നാ​കും. വി​ദ്വേ​ഷം വെച്ചു​പുലർത്തുന്ന​തിനു പകരം പത്രോസിന്‍റെ മാതൃക അനു​കരി​ക്കുക.—സഭാ. 7:9.

17, 18. (എ) നമ്മുടെ ആത്മീയ​ലാക്കു​ക​ളെക്കു​റിച്ച് നാം എന്ത് ആത്മപ​രി​ശോധന നടത്തണം? (ബി) കുറെയൊക്കെ സ്വാർഥത ഇനിയും ഉള്ളി​ലു​ണ്ടെന്ന് തിരി​ച്ചറി​ഞ്ഞാൽ നമുക്ക് എന്തു ചെ​യ്യാനാ​കും?

17 ആത്മീ​യലാ​ക്കുകൾ വെക്കു​മ്പോ​ഴും നമുക്ക് പത്രോസിന്‍റെ മാതൃകയിൽനിന്ന് പ്ര​യോ​ജനം നേടാൻ കഴിയും. ആത്മത്യാ​ഗമ​നോ​ഭാവം പ്രതി​ഫലി​പ്പി​ച്ചു​കൊണ്ടാ​കണം ആത്മീയ ലക്ഷ്യങ്ങൾ എത്തി​പ്പിടി​ക്കാൻ. നി​ങ്ങളു​ടെ പ്ര​യത്‌നങ്ങൾ പ്രാ​മുഖ്യ​തയ്‌ക്കു​വേണ്ടി​യുള്ള പണി​പ്പെട​ലായി പരി​ണമിക്കാ​തിരി​ക്കാൻ ജാഗ്രത പാ​ലി​ക്കുക. അതു​കൊ​ണ്ട് നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോ​ദി​ക്കുക: ‘യഹോ​വയ്‌ക്കാ​യുള്ള എന്‍റെ സേവനം മെച്ച​പ്പെടു​ത്താ​നും വർധി​പ്പി​ക്കാ​നും ഉള്ള എന്‍റെ ആ​ഗ്രഹ​ത്തിൽ, യാ​ക്കോ​ബും യോ​ഹന്നാ​നും യേ​ശുവി​നെ സമീ​പിച്ച​പ്പോൾ പ്രകട​മായ​തു​പോലെ, കൂടുതൽ അംഗീ​കാ​രത്തി​നും അധി​കാ​രത്തി​നും വേ​ണ്ടി​യുള്ള അഭി​കാ​മ്യമ​ല്ലാത്ത ഒരു അഭി​വാഞ്‌ഛയു​ടെ അഴുക്കു പുര​ണ്ടിട്ടു​ണ്ടോ?’

18 ഉള്ളിൽ അല്‌പ​മെങ്കി​ലും സ്വാർഥ​പ്രവണ​തകൾ ആത്മപ​രി​ശോധ​നയിൽ നിങ്ങൾ കണ്ടെ​ത്തു​ന്നെങ്കിൽ, നി​ങ്ങളു​ടെ വികാ​ര​ങ്ങളെ​യും വിചാ​ര​ങ്ങളെ​യും വരുതി​യിൽനി​റുത്താ​നുള്ള സഹാ​യത്തി​നായി യഹോ​വ​യോട്‌ അ​പേക്ഷി​ക്കുക; തുടർന്ന്, സ്വ​ന്തമഹ​ത്ത്വം തേടാതെ ദൈവ​മഹത്ത്വ​ത്തി​നായി പ്രയ​ത്‌നി​ക്കു​ന്നതിൽ മനസ്സു​ചെലു​ത്തുക. (സങ്കീ. 86:11) നി​ങ്ങളെ​ത്തന്നെ ആളു​കളു​ടെ ശ്രദ്ധാ​കേ​ന്ദ്രമാ​ക്കാത്ത തര​ത്തി​ലുള്ള ലാക്കുകൾ വെ​ക്കാ​നും നിങ്ങൾക്ക് ശ്രമി​ക്കാ​നാ​കും. ഉദാ​ഹരണ​ത്തിന്‌, ആത്മാവിന്‍റെ ഫലത്തിലെ ഏ​തെങ്കി​ലും ഒരു ഗുണം സ്വജീ​വി​തത്തിൽ നട്ടു​വളർത്തുക അല്‌പം ബുദ്ധി​മു​ട്ടായി നിങ്ങൾക്ക് തോ​ന്നിയി​ട്ടു​ണ്ടോ? എങ്കിൽ ആ ഗുണം കൂടുതൽ തി​കവോ​ടെ പ്ര​കടമാ​ക്കാൻ നിങ്ങൾക്ക് ലക്ഷ്യം വെക്കാൻ കഴിയും. ഇനിയും, യോഗ​പരി​പാടി​കൾക്കായി ഉത്സാ​ഹപൂർവം തയ്യാ​റാ​കുന്ന വ്യ​ക്തിയാ​ണ്‌ നിങ്ങൾ എന്നി​രി​ക്കട്ടെ. പക്ഷേ, രാ​ജ്യ​ഹാൾ ശുചീ​കര​ണത്തിൽ പങ്കെടു​ക്കുന്നതു​പോ​ലുള്ള കാര്യങ്ങൾ വരു​മ്പോൾ അതിൽ അത്രതന്നെ ശു​ഷ്‌കാ​ന്തി നിങ്ങൾക്ക് തോ​ന്നുന്നി​ല്ലെ​ന്നും കരുതുക. അങ്ങ​നെ​യെങ്കിൽ, റോമർ 12:16-ലെ ബുദ്ധി​യു​പ​ദേശം ഏറെ മെ​ച്ചമാ​യി ബാധ​കമാ​ക്കാ​നുള്ള ഒരു ലക്ഷ്യം നിങ്ങൾക്ക് വെക്കാ​വു​ന്നതാ​ണ്‌.—റോമർ 12:16 വായിക്കുക.

19. ദൈ​വവച​നമാ​കുന്ന കണ്ണാ​ടി​യിൽ തെ​ളി​യുന്ന സ്വന്തം പ്ര​തി​ച്ഛായ കണ്ടിട്ട് നിരു​ത്സാ​ഹത്തി​ന്‌ വഴി​പ്പെടാ​തിരി​ക്കാൻ നമുക്ക് എന്തു ചെ​യ്യാനാ​കും?

19 ദൈ​വവച​നമാ​കുന്ന കണ്ണാടി നോക്കി നാം സു​സൂക്ഷ്മം ആത്മ​വിശ​കലനം ചെയ്യവെ, ന്യൂ​നത​കളും സ്വസ്‌നേഹത്തിന്‍റെ ചില സൂ​ചനക​ളും അതിൽ തെളി​ഞ്ഞുവ​രു​ന്നെങ്കിൽ നമുക്ക് നി​രാശ​യും നിരു​ത്സാഹ​വു​മൊക്കെ തോ​ന്നി​യേക്കാം. എപ്പോ​ഴെങ്കി​ലും അങ്ങനെ സംഭ​വിക്കു​ന്നെ​ങ്കിൽ യാക്കോബിന്‍റെ ദൃഷ്ടാന്തത്തിലെ വചനം പ്ര​മാണി​ക്കുന്ന മനു​ഷ്യ​നെക്കു​റിച്ച് ചി​ന്തി​ക്കുക. ആത്മപ​രി​ശോധ​നയിൽ കണ്ടെത്തിയ പ്ര​ശ്‌നങ്ങൾ അയാൾ എ​ത്ര​വേഗം പരി​ഹരി​ച്ചു, അവയിൽ എല്ലാം​തന്നെ അയാൾക്ക് പരി​ഹരി​ക്കാനാ​യോ എന്നി​ങ്ങ​നെയുള്ള വിശ​ദാം​ശങ്ങ​ളിൽ ശ്രദ്ധ​യൂന്നു​ന്നതി​നു പകരം ‘തികവുറ്റ പ്ര​മാണ​ത്തിൽ അയാൾ നി​ലനി​ന്നു’ എന്നു മാ​ത്രമാ​ണ്‌ യാ​ക്കോ​ബ്‌ പറ​യു​ന്നത്‌. (യാക്കോ. 1:25) കണ്ണാ​ടി​യിൽ കണ്ട സ്വന്തം പ്ര​തിബിം​ബം ആ മനുഷ്യൻ ഓർത്തിരി​ക്കു​കയും മെ​ച്ചപ്പെ​ടാൻ ഒരു സ്ഥിര​പരി​ശ്രമം നട​ത്തുക​യും ചെയ്‌തു. അതെ, നിങ്ങ​ളെക്കു​റിച്ചു​തന്നെ ഒരു ക്രി​യാ​ത്മക വീക്ഷണം വെച്ചു​പു​ലർത്തുക; സ്വന്തം അപൂർണ​തകളെ സമനി​ല​യോടെ നോ​ക്കിക്കാ​ണുക. (സഭാപ്രസംഗി 7:20 വായിക്കുക.) തികവുറ്റ പ്ര​മാണ​ത്തിൽ ഉറ്റു​നോ​ക്കുന്ന​തിൽ തുടർന്നു​കൊ​ണ്ട് ആത്മത്യാ​ഗമ​നോ​ഭാവം നില​നിറു​ത്താൻ ബോ​ധപൂർവം ശ്രമം ചെയ്യുക. നിങ്ങ​ളെ​പ്പോ​ലെതന്നെ അപൂർണരാ​യി​രുന്ന നി​ങ്ങളു​ടെ അനേകം സ​ഹോദ​രങ്ങളെ യഹോവ സഹാ​യി​ച്ചിട്ടു​ണ്ട്, നിങ്ങളെ സഹാ​യിക്കാ​നും അവൻ സന്ന​ദ്ധനാ​ണ്‌. ബൈ​ബി​ളിലൂ​ടെ അവൻ നൽകുന്ന ബുദ്ധി​യു​പ​ദേശം പിൻപറ്റു​കയും ആത്മത്യാ​ഗമ​നോ​ഭാവം പ്രക​ടമാ​ക്കുന്ന​തിൽ തു​ടരു​കയും ചെ​യ്യു​ന്നെങ്കിൽ അവന്‍റെ അംഗീ​കാ​രവും അനു​ഗ്രഹാ​ശിസ്സു​കളും നി​ങ്ങൾക്കും ആസ്വ​ദിക്കാ​നാ​കും.