വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 മാര്‍ച്ച് 

അവിശ്വാസികളായ കുടുംബാംഗങ്ങളുടെ ഹൃദയത്തിൽ എത്തിച്ചേരുക

അവിശ്വാസികളായ കുടുംബാംഗങ്ങളുടെ ഹൃദയത്തിൽ എത്തിച്ചേരുക

യേശു ഇപ്പോൾ ഗലീലക്കടലിന്‍റെ തെക്കുകിഴക്കുള്ള ഗാദര ദേശത്ത്‌ ആണെന്നു തോന്നുന്നു. തന്‍റെ അനുഗാമിയാകാൻ ആഗ്രഹിച്ച ഒരു വ്യക്തിയോട്‌ യേശുക്രിസ്‌തു പറഞ്ഞു: “നീ നിന്‍റെ വീട്ടുകാരുടെ അടുത്തേക്കു പോയി യഹോവ നിനക്കു ചെയ്‌തിരിക്കുന്നതും നിന്നോടു കരുണ കാണിച്ചതും പറയുക.” ഒരു അടിസ്ഥാന മാനുപ്രവണത യേശു മനസ്സിലാക്കിയിരുന്നെന്ന് ആ വാക്കുകൾ വ്യക്തമാക്കുന്നു—താത്‌പര്യമുള്ളതും പ്രധാപ്പെട്ടതും ആയ വിവരങ്ങൾ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും പങ്കുവെക്കാനുള്ള ആഗ്രഹം.—മർക്കോ. 5:19.

ഇന്നും അതേ പ്രവണത നാം മിക്കപ്പോഴും കാണുന്നു; സംസ്‌കാരങ്ങൾക്കനുസരിച്ച് അതിൽ ഏറ്റക്കുച്ചിലുകൾ ഉണ്ടായേക്കാമെങ്കിലും. അതുകൊണ്ട്, ഒരു വ്യക്തി സത്യദൈവമായ യഹോവയുടെ ആരാധകനായിത്തീരുമ്പോൾ താൻ പുതുതായി കണ്ടെത്തിയ വിശ്വാസം കുടുംബാംഗങ്ങളോടും ബന്ധുക്കളോടും പങ്കുവെക്കാൻ മിക്കപ്പോഴും ആഗ്രഹിക്കുന്നു. എന്നാൽ അദ്ദേഹത്തിന്‌ അത്‌ എങ്ങനെ ചെയ്യാനാകും? മറ്റൊരു മതത്തിൽപ്പെട്ട അല്ലെങ്കിൽ ഒരു വിശ്വാവുമില്ലാത്ത കുടുംബാംഗങ്ങളുടെ ഹൃദയത്തിൽ എങ്ങനെ എത്തിച്ചേരാനാകും? ഇക്കാര്യത്തിൽ ക്രിയാത്മകവും വസ്‌തുനിഷ്‌ഠവും ആയ നിർദേശങ്ങൾ ബൈബിൾ നൽകുന്നു.

“ഞങ്ങൾ മിശിഹായെ കണ്ടെത്തിയിരിക്കുന്നു”

ഒന്നാം നൂറ്റാണ്ടിൽ യേശുവിനെ മിശിഹായായി തിരിച്ചറിഞ്ഞ ആദ്യത്തെ വ്യക്തികളിൽ ഒരാളായിരുന്നു അന്ത്രെയാസ്‌. താൻ കണ്ടെത്തിയതിനെക്കുറിച്ച് അവൻ ഉടനെ ആരോടാണ്‌ പറഞ്ഞത്‌? ‘അവൻ (അന്ത്രെയാസ്‌) ആദ്യം തന്‍റെ സഹോദരനായ ശിമോനെ തേടിച്ചെന്ന് അവനോട്‌, “ഞങ്ങൾ മിശിഹായെ (എന്നുവെച്ചാൽ ക്രിസ്‌തുവിനെ) കണ്ടെത്തിയിരിക്കുന്നു” എന്നു പറഞ്ഞു.’ അന്ത്രെയാസ്‌ പത്രോസിനെ യേശുവിന്‍റെ അടുക്കലേക്കു നയിച്ചു, അതുവഴി യേശുവിന്‍റെ ശിഷ്യന്മാരിൽ ഒരാളായിത്തീരാൻ പത്രോസിന്‌ അവസരം നൽകി.—യോഹ. 1:35-42.

ഏതാണ്ട് ആറു വർഷങ്ങൾക്കു ശേഷം, പത്രോസ്‌ യോപ്പയിൽ താമസിക്കുമ്പോൾ വടക്ക് കൈസര്യയിലുള്ള ഒരു സൈനികോദ്യോസ്ഥനായ കൊർന്നേല്യൊസിന്‍റെ ഭവനം സന്ദർശിക്കാൻ അവനു ക്ഷണം ലഭിച്ചു. ആ ഭവനത്തിൽ ആരെല്ലാം കൂടിവന്നിരിക്കുന്നതായാണ്‌ പത്രോസ്‌ കണ്ടത്‌? “കൊർന്നേല്യൊസ്‌ ബന്ധുക്കളെയും ഉറ്റമിത്രങ്ങളെയും വിളിച്ചുകൂട്ടി, (പത്രോസിനെയും അവനോടൊപ്പം ഉണ്ടായിരുന്നവരെയും) കാത്തിരിക്കുകയായിരുന്നു.” അങ്ങനെ പത്രോസ്‌  പ്രസംഗിക്കുന്നതു കേൾക്കാനും അതനുസരിച്ചു തീരുമാനമെടുക്കാനും കൊർന്നേല്യൊസ്‌ തന്‍റെ ബന്ധുക്കൾക്ക് അവസരം നൽകി.—പ്രവൃ. 10:22-33.

അന്ത്രെയാസും കൊർന്നേല്യൊസും ബന്ധുക്കളോട്‌ ഇടപെട്ട വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?

അന്ത്രെയാസും കൊർന്നേല്യൊസും കാര്യങ്ങൾ വരുന്നതുപോലെ വരട്ടെയെന്നു ചിന്തിച്ചില്ല. അന്ത്രെയാസ്‌ പത്രോസിനെ യേശുവിന്‌ വ്യക്തിപരമായി പരിചയപ്പെടുത്തിക്കൊടുത്തു. പത്രോസിനു പറയാനുള്ള കാര്യങ്ങൾ കേൾക്കാനുള്ള ക്രമീകരണങ്ങൾ കൊർന്നേല്യൊസ്‌ തന്‍റെ ബന്ധുക്കൾക്കു ചെയ്‌തുകൊടുത്തു. എന്നാൽ അന്ത്രെയാസോ കൊർന്നേല്യൊസോ തങ്ങളുടെ ബന്ധുക്കളെ സമ്മർദത്തിലാക്കുകയോ ക്രിസ്‌തുവിന്‍റെ അനുഗാമികളാക്കാൻ തന്ത്രപൂർവം കരുക്കൾ നീക്കുകയോ ചെയ്‌തില്ല. ഇതിൽനിന്നും നിങ്ങൾക്ക് എന്തെങ്കിലും പാഠം ഉൾക്കൊള്ളാനാകുന്നുണ്ടോ? നമ്മളും അവരെപ്പോലെ പ്രവർത്തിക്കാനാണു ശ്രമിക്കുന്നത്‌. ചില ആശയങ്ങൾ ബന്ധുക്കളോടും കുടുംബാംഗങ്ങളോടും പങ്കുവെക്കാൻ നമുക്കായേക്കും. അവർക്ക് ബൈബിൾസത്യങ്ങളുമായും സഹവിശ്വാസികളുമായും പരിചിതരാകാനുള്ള അവസരങ്ങളും നമുക്കു സൃഷ്ടിക്കാനാകും. എങ്കിലും തിരഞ്ഞെടുക്കാനുള്ള അവരുടെ സ്വാന്ത്ര്യത്തെ നാം ആദരിക്കുകയും അവരുടെ മേൽ അനാവശ്യമായ സമ്മർദം ചെലുത്തുന്നത്‌ ഒഴിവാക്കുകയും ചെയ്യുന്നു. നമ്മുടെ കുടുംബാംങ്ങളെ എങ്ങനെ സഹായിക്കാനാകുമെന്ന് അറിയാൻ ജർമനിയിലുള്ള ഒരു ദമ്പതികളായ യർഗെന്‍റെയും പെറ്റ്രയുടെയും ഉദാരണം പരിചിന്തിക്കുക.

പെറ്റ്ര യഹോവയുടെ സാക്ഷിളോടൊത്തു ബൈബിൾ പഠിക്കുകയും പിന്നീടു സ്‌നാപ്പെടുകയും ചെയ്‌തു. അവളുടെ ഭർത്താവ്‌ യർഗെൻ ഒരു പട്ടാള ഓഫീസറായിരുന്നു. ഭാര്യയുടെ തീരുമാനം യർഗെന്‌ ആദ്യം ഇഷ്ടമായിരുന്നില്ല. എന്നാൽ സാക്ഷികൾ ബൈബിളിൽനിന്നുള്ള സത്യങ്ങളാണു പഠിപ്പിക്കുന്നതെന്ന് കാലാന്തരത്തിൽ അദ്ദേഹം തിരിച്ചറിഞ്ഞു. തന്‍റെ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ച അദ്ദേഹം ഇപ്പോൾ പ്രാദേശികസഭയിൽ ഒരു മൂപ്പനാണ്‌. അന്യമതക്കാരനായ ഒരു കുടുംബാംഗത്തിന്‍റെയോ ബന്ധുവിന്‍റെയോ ഹൃദയത്തിലെത്തിച്ചേരാൻ എന്ത് ഉപദേശമാണ്‌ ഇപ്പോൾ അദ്ദേഹം നൽകുന്നത്‌?

യർഗെൻ ഇങ്ങനെ നിരീക്ഷിക്കുന്നു: “ആത്മീയകാര്യങ്ങൾകൊണ്ട് ബന്ധുക്കളെ വീർപ്പുമുട്ടിക്കാനോ അത്തരം വിഷയങ്ങൾ അവരിൽ അടിച്ചേൽപ്പിക്കാനോ നാം ശ്രമിക്കരുത്‌. അത്‌ അവരുടെ താത്‌പര്യം കുറയാനേ ഇടയാക്കൂ. ആത്മീയവിഷയങ്ങൾ ഇടയ്‌ക്കിടയ്‌ക്ക് അൽപ്പാൽപ്പമായി നയപൂർവം പങ്കുവെക്കുന്നത്‌ കാലക്രമത്തിൽ പ്രയോജനപ്പെട്ടേക്കാം. സമപ്രായക്കാരോ സമാമായ താത്‌പര്യങ്ങൾ ഉള്ളവരോ ആയ സഹോദരങ്ങളുമായി നമ്മുടെ ബന്ധുക്കളെ പരിചയപ്പെടുത്തുന്നത്‌ പ്രയോജനകരമാണ്‌. ഇങ്ങനെ ചെയ്യുന്നത്‌ ബന്ധുക്കളെ സഹായിക്കുന്നത്‌ എളുപ്പമാക്കിത്തീർക്കും.”

അപ്പൊസ്‌തലനായ പത്രോസും കൊർന്നേല്യൊസിന്‍റെ ബന്ധുക്കളും ബൈബിൾ സന്ദേശത്തോട്‌ പെട്ടെന്നു പ്രതികരിച്ചു. എന്നാൽ ഒന്നാം നൂറ്റാണ്ടിൽ സത്യമറിയാൻ ഇടയായ മറ്റു ചിലർക്ക് തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണ്ടിവന്നു.

യേശുവിന്‍റെ സഹോദരന്മാരെ സംബന്ധിച്ചെന്ത്?

യേശുവിന്‍റെ പരസ്യശുശ്രൂഷയുടെ സമയത്ത്‌ അവന്‍റെ ബന്ധുക്കളിൽ പലരും അവനിൽ വിശ്വസിച്ചു. ഉദാഹരണത്തിന്‌, അപ്പൊസ്‌തലന്മാരായ യാക്കോബും യോഹന്നാനും യേശുവിന്‍റെ അമ്മയുടെ സഹോദരിയായിരുന്ന ശലോമയുടെ പുത്രന്മാരായിരുന്നിരിക്കാം. “തങ്ങളുടെ സ്വത്തുക്കൾകൊണ്ട് അവരെ (യേശുവിനെയും അപ്പൊസ്‌തലന്മാരെയും) ഉപചരിച്ചുപോന്ന” അനേകം സ്‌ത്രീകളിലൊരാൾ ശലോമയായിരുന്നിരിക്കണം.—ലൂക്കോ. 8:1-3.

എന്നിരുന്നാലും യേശുവിന്‍റെ കുടുംത്തിലെ മറ്റംഗങ്ങൾ അവനിൽ പെട്ടെന്നു വിശ്വാസം അർപ്പിച്ചില്ല. ഉദാഹരണത്തിന്‌, യേശുവിന്‍റെ സ്‌നാനം കഴിഞ്ഞ് ഏതാണ്ട് ഒരു വർഷത്തിനു ശേഷം, അവൻ പറയുന്നതു കേൾക്കാനായി ജനക്കൂട്ടം ഒരു ഭവനത്തിൽ തിങ്ങിക്കൂടി. ‘എന്നാൽ ഇതെല്ലാം അവന്‍റെ വീട്ടുകാർ കേട്ടപ്പോൾ, “അവനു ബുദ്ധിഭ്രമം പിടിച്ചിരിക്കുന്നു” എന്നു പറഞ്ഞ് അവനെ പിടിച്ചുകൊണ്ടുപോകാൻ പുപ്പെട്ടു.’ കുറച്ചു നാളുകൾക്കു ശേഷം, യേശുവിന്‍റെ അർധസഹോദരന്മാർ അവന്‍റെ യാത്രാപദ്ധതിളെക്കുറിച്ച് അവനോടു സംസാരിച്ചപ്പോൾ, യേശു അവർക്കു കൃത്യമായ വിശദീകരണം നൽകിയില്ല. എന്തുകൊണ്ട്? കാരണം, “അവന്‍റെ സഹോദരന്മാർ അവനിൽ വിശ്വസിച്ചിരുന്നില്ല.”—മർക്കോ. 3:21; യോഹ. 7:5.

യേശു ബന്ധുക്കളോട്‌ ഇടപെട്ടവിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും? തനിക്കു ബുദ്ധിഭ്രമം പിടിച്ചിരിക്കുന്നുവെന്ന്  ചിലർ ആരോപിച്ചപ്പോൾ യേശു അതിൽ മുഷിഞ്ഞില്ല. തന്‍റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷവും അർധസഹോദരനായ യാക്കോബിനു പ്രത്യക്ഷപ്പെട്ടുകൊണ്ട് യേശു ബന്ധുക്കൾക്കു കൂടുതലായ പ്രോത്സാഹനം നൽകി. യേശു യഥാർഥത്തിൽ മിശിഹായായിരുന്നെന്നു യാക്കോബിനെ മാത്രമല്ല, അവന്‍റെ മറ്റ്‌ അർധസഹോദരന്മാരെയും ബോധ്യപ്പെടുത്താൻ ഈ പ്രത്യക്ഷപ്പെടൽ ഉപകരിച്ചിരുന്നിരിക്കണം. പിന്നീട്‌ അവർ അപ്പൊസ്‌തലന്മാരോടും മറ്റുള്ളവരോടും ഒപ്പം യെരുലേമിൽ ഒരു മാളികമുറിയിലായിരുന്നപ്പോൾ അവർക്കു പരിശുദ്ധാത്മാവ്‌ ലഭിച്ചു. അധികം താമസിയാതെ, യാക്കോബും യേശുവിന്‍റെ മറ്റൊരു അർധസഹോദരനായ യൂദായും മഹത്തായ പദവികൾ ആസ്വദിക്കാനിടയായി.—പ്രവൃ. 1:12-14; 2:1-4; 1 കൊരി. 15:7.

ചിലർ കൂടുതൽ സമയം എടുത്തേക്കാം

ഒന്നാം നൂറ്റാണ്ടിലേതുപോലെ ഇന്നും, ജീവന്‍റെ പാതയിലേക്കു വരാൻ ചില ബന്ധുക്കൾ സമയം എടുത്തേക്കാം. ഉദാഹരണത്തിന്‌ റോസ്‌വിറ്റയുടെ കാര്യമെടുക്കുക. 1978-ൽ ഭർത്താവ്‌ യഹോവയുടെ സാക്ഷികളിൽ ഒരാളായി സ്‌നാമേറ്റപ്പോൾ അവൾ റോമൻ കത്തോലിക്കാസഭയിലെ ഒരു സജീവാംഗമായിരുന്നു. തന്‍റെ വിശ്വാങ്ങളോട്‌ ആത്മാർഥതയുണ്ടായിരുന്ന റോസ്‌വിറ്റ, ആദ്യമൊക്കെ ഭർത്താവിനെ എതിർത്തു. എന്നാൽ വർഷങ്ങൾ കടന്നുപോതോടെ അവളുടെ എതിർപ്പു കുറയുകയും യഹോവയുടെ സാക്ഷികൾ സത്യമാണ്‌ പഠിപ്പിക്കുന്നതെന്ന് അവൾ തിരിച്ചറിയുകയും ചെയ്‌തു. 2003-ൽ അവൾ സ്‌നാനമേറ്റു. എന്തായിരുന്നു ആ മാറ്റത്തിനു കാരണം? അവളുടെ എതിർപ്പിൽ അസ്വസ്ഥനാകുന്നതിനു പകരം റോസ്‌വിറ്റയുടെ ചിന്താഗതിക്കു മാറ്റം വരാൻ ഭർത്താവ്‌ സമയം നൽകി. ഇപ്പോൾ അവൾക്ക് എന്ത് ഉപദേശമാണ്‌ നൽകാനുള്ളത്‌? “കാത്തിരിക്കുക, കാത്തിരിക്കുക, ക്ഷമയോടെ കാത്തിരിക്കുക; അങ്ങനെ വളരെ നേട്ടങ്ങൾ കൊയ്യാനാകും.”

1974-ൽ മോനിക്ക സ്‌നാനമേറ്റു, ഏതാണ്ട് പത്തു വർഷങ്ങൾക്കു ശേഷം അവളുടെ രണ്ട് ആൺമക്കളും സാക്ഷികളായിത്തീർന്നു. ഭർത്താവ്‌ ഹാൻസ്‌ അവരുടെ വിശ്വാസത്തെ എതിർത്തിരുന്നില്ലെങ്കിലും 2006-ൽ മാത്രമാണ്‌ അദ്ദേഹം സ്‌നാമേറ്റത്‌. അനുഭവത്തിന്‍റെ വെളിച്ചത്തിൽ ആ കുടുംത്തിന്‌ എന്താണു പറയാനുള്ളത്‌? “യഹോയോടു വിശ്വസ്‌തമായി പറ്റിനിൽക്കുക, വിശ്വാസപരമായ കാര്യങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യരുത്‌.” അവർ അദ്ദേഹത്തെ സ്‌നേഹിക്കുന്നെന്ന് എപ്പോഴും ഉറപ്പുകൊടുക്കേണ്ടത്‌ പ്രധാനമായിരുന്നു. അതുപോലെ അദ്ദേഹം ക്രമേണ വിശ്വാസത്തിൽ വരുമെന്ന പ്രത്യാശയും അവർ ഒരിക്കലും കൈവിട്ടില്ല.

സത്യത്തിന്‍റെ ജലത്താൽ നവോന്മിഷിതർ

സത്യത്തിന്‍റെ സന്ദേശം നിത്യജീവൻ പ്രദാനം ചെയ്യുന്ന ജലംപോലെയാണെന്ന് യേശു ഒരിക്കൽ വിശദീകരിച്ചു. (യോഹ. 4:13, 14) നമ്മുടെ ബന്ധുക്കൾ സത്യത്തിന്‍റെ ഉണർവേകുന്ന ശുദ്ധജലം കുടിച്ച് നവോന്മിഷിതരാകാൻ നാം ആഗ്രഹിക്കുന്നു. എന്നാൽ കുറെ വെള്ളം ഒരുമിച്ചു കുടിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അവരെ ശ്വാസം മുട്ടിക്കാൻ നാം തീർച്ചയായും ആഗ്രഹിക്കില്ല. അവർക്കു നവോന്മേഷം ലഭിക്കുമോ അതോ വീർപ്പുമുട്ടൽ അനുഭവപ്പെടുമോ എന്നത്‌, നമ്മുടെ വിശ്വാസം നാം അവർക്ക് എങ്ങനെ വിശദീകരിച്ചുകൊടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. “നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു” എന്നും “ജ്ഞാനിയുടെ ഹൃദയം അവന്‍റെ വായെ പഠിപ്പിക്കുന്നു; അവന്‍റെ അധരങ്ങൾക്കു വിദ്യ വർദ്ധിപ്പിക്കുന്നു” എന്നും ബൈബിൾ പറയുന്നു. ഈ നിർദേശം നമുക്ക് എങ്ങനെ ബാധകമാക്കാം?—സദൃ. 15:28; 16:23.

തന്‍റെ വിശ്വാസം ഭർത്താവിനോടു വിശദീകരിക്കാൻ ഒരു ഭാര്യ ആഗ്രഹിച്ചേക്കാം. അവൾ “മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു”വെങ്കിൽ മുന്നുംപിന്നും നോക്കാതെ സംസാരിക്കുന്നതിനു പകരം അവൾ വാക്കുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കും. തനിക്കെല്ലാം അറിയാമെന്നും താൻ പറയുന്നതു മാത്രമാണ്‌ ശരിയെന്നും ഉള്ള തോന്നലുളവാക്കും വിധം അവൾ ഇടപെടുകയില്ല. നന്നായി ചിന്തിച്ച് അവൾ സംസാരിക്കുന്നെങ്കിൽ, അത്‌ നവോന്മേഷദായകവും സമാധാനം ഉന്നമിപ്പിക്കുന്നതും ആയിരുന്നേക്കാം. എപ്പോഴാണ്‌ ഭർത്താവുമായി സ്വസ്ഥമായിരുന്ന് അല്‌പനേരം സംസാരിക്കാനാകുക? ഏതു തരം വിഷയങ്ങൾ സംസാരിക്കാനും വായിക്കാനും ആണ്‌ അദ്ദേഹം ഇഷ്ടപ്പെടുന്നത്‌? ശാസ്‌ത്രത്തിലോ രാഷ്‌ട്രീയത്തിലോ സ്‌പോർട്‌സിലോ അദ്ദേഹം തത്‌പരനാണോ? അദ്ദേഹത്തിന്‍റെ വികാരങ്ങളും താത്‌പര്യങ്ങളും ആദരിച്ചുകൊണ്ടുതന്നെ അവൾക്ക് ബൈബിളിനോടുള്ള ആകാംക്ഷ അദ്ദേഹത്തിൽ എങ്ങനെ ജനിപ്പിക്കാനാകും? ഈ വിധങ്ങളിലെല്ലാം ചിന്തിക്കുന്നത്‌ ഉൾക്കാഴ്‌ചയോടെ സംസാരിക്കാനും പ്രവർത്തിക്കാനും അവളെ സഹായിക്കും.

അവിശ്വാസികളായ കുടുംബാംഗങ്ങളുടെ ഹൃദയത്തിൽ എത്തിച്ചേരുന്നതിന്‌ ഉചിമായ സന്ദർഭത്തിൽ വളരെ ശ്രദ്ധാപൂർവം വിശ്വാത്തെക്കുറിച്ച് വിശദീകരിക്കുന്നതു മാത്രം മതിയാകുന്നില്ല. അതോടൊപ്പം, നാം പറയുന്ന കാര്യങ്ങളെ പിന്തുണയ്‌ക്കുന്ന നല്ല നടത്തയും കൂടിയേതീരൂ.

മാതൃകായോഗ്യമായ നടത്ത

നേരത്തെ പരാമർശിച്ച യർഗെൻ വിശദീകരിക്കുന്നു: “ദൈനംദിനജീവിതത്തിൽ ബൈബിൾതത്ത്വങ്ങൾ ബാധകമാക്കുന്നതിൽ തുടരുക. ഈ തത്ത്വങ്ങളെല്ലാം അംഗീകരിച്ചില്ലെങ്കിൽപ്പോലും ബന്ധുക്കൾ കാര്യങ്ങൾ ഇരുന്ന് ചിന്തിക്കാനും നിരീക്ഷിക്കാനും അത്‌ ഇടയാക്കിയേക്കാം.” ഭാര്യ സ്‌നാനപ്പെട്ട് ഏതാണ്ടു 30 വർഷങ്ങൾക്കു ശേഷം സ്‌നാനപ്പെട്ട ഹാൻസ്‌ ഇങ്ങനെ അംഗീകരിച്ചു പറയുന്നു: “സത്യം ജീവിതത്തിൽ വരുത്തുന്ന നല്ല ഫലങ്ങൾ ബന്ധുക്കൾ കാണണമെങ്കിൽ മാതൃകായോഗ്യമായ ക്രിസ്‌തീയനടത്ത പ്രധാനമാണ്‌.” നമ്മുടെ വിശ്വാസം നമ്മെ മറ്റുള്ളവരിൽനിന്നു വ്യത്യസ്‌തരാക്കുന്നത്‌ ഒരു നല്ല വിധത്തിലാണെന്നും മോശമായിട്ടല്ലെന്നും നമ്മുടെ ബന്ധുക്കൾക്കു വ്യക്തമായി കാണാനാകണം.

അവിശ്വാസിയായ ഭർത്താവുള്ള ഭാര്യമാർക്ക് അപ്പൊസ്‌തലനായ പത്രോസ്‌ മൂല്യവത്തായ നിർദേശം നൽകി: “നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്‌പെട്ടിരിക്കുവിൻ. അങ്ങനെ, അവരിൽ ആരെങ്കിലും വചനം അനുസരിക്കാത്തവരായിട്ടുണ്ടെങ്കിൽ ഭയാദരവോടെയുള്ള നിങ്ങളുടെ നിർമലമായ നടപ്പു കണ്ടിട്ട് ഒരു വാക്കും കൂടാതെ നിങ്ങളുടെ നടപ്പിനാൽ  വിശ്വാസികളായിത്തീരാൻ ഇടവന്നേക്കാം. നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്‌ത്രംധരിക്കുന്നതും ഇങ്ങനെ ബാഹ്യമായുള്ളത്‌ആയിരിക്കരുത്‌; പിന്നെയോ ശാന്തതയും സൗമ്യതയുമുള്ള മനസ്സ് എന്ന അക്ഷയാലങ്കാരമണിഞ്ഞ ആന്തരിമനുഷ്യൻ ആയിരിക്കണം. അതത്രേ ദൈവസന്നിധിയിൽ വിലയേറിയത്‌.”—1 പത്രോ. 3:1-4.

ഭാര്യയുടെ മാതൃകായോഗ്യമായ പെരുമാറ്റം ഒരു ഭർത്താവിനെ സ്വാധീനിച്ചേക്കാമെന്ന് പത്രോസ്‌ എഴുതി. ഈ തിരുവെഴുത്തു നിർദേശം മനസ്സിൽപ്പിടിച്ചുകൊണ്ട്, 1972-ൽ സ്‌നാനമേറ്റപ്പോൾമുതൽ ക്രിസ്റ്റ എന്ന സഹോദരി തന്‍റെ നടത്തയാൽ ഭർത്താവിന്‍റെ ഹൃദയത്തെ സ്വാധീനിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവളുടെ ഭർത്താവ്‌ സാക്ഷിളോടൊത്ത്‌ നേരത്തെ ബൈബിൾ പഠിച്ചിരുന്നെങ്കിലും ഇതുവരെ വിശ്വാസത്തിൽ വന്നിട്ടില്ല. അദ്ദേഹം ചില ക്രിസ്‌തീയയോഗങ്ങളിൽ സംബന്ധിച്ചിട്ടുണ്ട്; സഭയിലുള്ളവരുമായി നല്ല ബന്ധത്തിലുമാണ്‌. തിരഞ്ഞെടുക്കാനുള്ള അദ്ദേഹത്തിന്‍റെ അവകാശത്തെ സഹോദരങ്ങൾ മാനിക്കുന്നു. ഭർത്താവിന്‍റെ ഹൃദയത്തിൽ എത്തിച്ചേരാൻ ക്രിസ്റ്റ എന്താണു ചെയ്യുന്നത്‌?

“യഹോവ ആഗ്രഹിക്കുന്ന രീതിയിൽ മുന്നോട്ടു പോകാൻ ഞാൻ തീരുമാനിച്ചുറച്ചിരിക്കുന്നു. അതേസമയം, ‘ഒരു വാക്കും കൂടാതെ’ എന്‍റെ നല്ല പെരുമാറ്റത്താൽ ഭർത്താവിനെ നേടാൻ ഞാൻ ശ്രമിക്കുന്നു. ബൈബിൾതത്ത്വങ്ങളുടെ ലംഘനം ഉൾപ്പെടാത്ത സാഹചര്യങ്ങളിൽ അദ്ദേഹത്തിന്‍റെ ആഗ്രഹങ്ങളുമായി ഒത്തുപോകാൻ എന്നെക്കൊണ്ടാകുന്നതെല്ലാം ഞാൻ ചെയ്യുന്നു. എന്നിരുന്നാലും തീരുമാനമെടുക്കാനുള്ള അദ്ദേഹത്തിന്‍റെ സ്വാന്ത്ര്യത്തെ മാനിച്ചുകൊണ്ട് ഇക്കാര്യം ഞാൻ യഹോവയ്‌ക്കു വിട്ടുകൊടുത്തിരിക്കുന്നു.”

ക്രിസ്റ്റയുടെ നിലപാട്‌ വഴക്കമുള്ളവരായിരിക്കുന്നതിന്‍റെ മൂല്യം വ്യക്തമാക്കുന്നു. യോഗങ്ങളിൽ ക്രമമായി പങ്കെടുത്തുകൊണ്ടും ക്രിസ്‌തീയശുശ്രൂഷയിൽ അർഥവത്തായി പങ്കുപറ്റിക്കൊണ്ടും അവൾ നല്ലൊരു ആത്മീചര്യ നിലനിറുത്തുന്നു. എങ്കിൽപ്പോലും തന്‍റെ സ്‌നേഹവും സമയവും ശ്രദ്ധയും ലഭിക്കാനുള്ള ന്യാമായ അവകാശം ഭർത്താവിനുണ്ടെന്നു തിരിച്ചറിഞ്ഞുകൊണ്ട് അവൾ വിവേകം പ്രകടമാക്കുന്നു. അവിശ്വാസികളായ ബന്ധുക്കളുമായി ഇടപെടുമ്പോൾ നാമെല്ലാം വഴക്കവും വിവേകവും കാണിക്കേണ്ടത്‌ വളരെ പ്രധാനമാണ്‌. “എല്ലാറ്റിന്നും ഒരു സമയമുണ്ട്” എന്നു ബൈബിൾ പറയുന്നു. അവിശ്വാസികളായ കുടുംബാംഗങ്ങളുമായി, പ്രത്യേകിച്ച് ഇണയുമായി, സമയം ചെലവിടുന്നത്‌ ഇതിൽ ഉൾപ്പെടുന്നു. ഒരുമിച്ച് സമയം ചെലവഴിക്കുന്നത്‌ കൂടുതൽ ആശയവിനിമയത്തിന്‌ അവസരമൊരുക്കും. ഏകാന്തതയും ഒറ്റപ്പെടലും തോന്നാതിരിക്കാനും ഇണയുടെ സ്‌നേഹം കുറഞ്ഞുപോയിട്ടില്ലെന്നു ബോധ്യം വരാനും നല്ല ആശയവിനിമയത്തിനാകുമെന്ന് അനുവങ്ങൾ കാണിക്കുന്നു.—സഭാ. 3:1.

പ്രത്യാശ കൈവിടരുത്‌

മറ്റു കുടുംബാംഗങ്ങൾ സ്‌നാനപ്പെട്ട് ഏതാണ്ട് 20 വർഷങ്ങൾക്കു ശേഷമാണ്‌ ഹോൾഗറിന്‍റെ പിതാവ്‌ സ്‌നാപ്പെട്ടത്‌. “നമ്മൾ അവിശ്വാസിയായ കുടുംബാംഗത്തെ സ്‌നേഹിക്കുന്നെന്നും അവർക്കായി പ്രാർഥിക്കുന്നെന്നും അവർ അറിയേണ്ടത്‌ പ്രധാനമാണ്‌” എന്ന് ഹോൾഗർ അഭിപ്രായപ്പെടുന്നു. “തന്‍റെ ഭർത്താവ്‌ എപ്പോഴെങ്കിലും യഹോയ്‌ക്കായി ഒരു നിലപാട്‌ എടുത്തുകൊണ്ട് സത്യം സ്വീകരിക്കുമെന്ന പ്രത്യാശ താൻ ഒരിക്കലും കൈവിടില്ലെന്ന്” ക്രിസ്റ്റ കൂട്ടിച്ചേർക്കുന്നു. അവിശ്വാസികളായ ബന്ധുക്കളോടു നാം ക്രിയാത്മകമനോഭാവം കാണിക്കണം, അവർ വിശ്വാസത്തിൽ വരുമെന്ന പ്രത്യാശയോടെ.

ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടാതെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സത്യം തിരിച്ചറിയാൻ അവസരമൊരുക്കുകയും അവരുടെ ഹൃദയത്തിൽ ബൈബിൾസന്ദേശം എത്തിക്കുകയും ചെയ്യുക എന്നതാണു നമ്മുടെ ലക്ഷ്യം. എല്ലായ്‌പ്പോഴും നാം “സൗമ്യയോടും ഭയാദരവോടുംകൂടെ” പെരുമാറണം.—1 പത്രോ. 3:15.