വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2014 മാര്‍ച്ച് 

ഒരു ക്രിയാത്മകവീക്ഷണത്തോടുകൂടി ആത്മത്യാഗമനോഭാവം എങ്ങനെ നിലനിറുത്താമെന്നു ഈ ലക്കത്തിൽ കാണുക. പ്രാമായ സഹവിശ്വാസികളെയും കുടുംബാംഗങ്ങളെയും നമുക്ക് എങ്ങനെ പരിചരിക്കാം?

അവിശ്വാസികളായ കുടുംബാംഗങ്ങളുടെ ഹൃദയത്തിൽ എത്തിച്ചേരുക

യേശു ബന്ധുക്കളോട്‌ ഇടപെട്ടവിധത്തിൽനിന്നും നമുക്ക് എന്തു പഠിക്കാനാകും? മറ്റൊരു മതത്തിൽപ്പെട്ട അല്ലെങ്കിൽ യാതൊരു വിശ്വാവുമില്ലാത്ത കുടുംബാംഗങ്ങളുമായി നമ്മുടെ വിശ്വാസം എങ്ങനെ പങ്കുവെക്കാനാകും?

ആത്മത്യാഗമനോഭാവം എങ്ങനെ നിലനിറുത്താം?

നമ്മുടെ ആത്മത്യാഗമനോഭാവത്തിന്‌ ഒളിഞ്ഞിരുന്ന് തുരങ്കംവെക്കുന്ന ഒരു ശത്രു നമുക്കുണ്ട്. ഈ ലേഖനം ആ ശത്രുവിനെ തുറന്നുകാട്ടുകയും അതിനെതിരെ പോരാടാൻ നമുക്ക് ബൈബിൾ എങ്ങനെ ഉപയോഗിക്കാമെന്ന് കാണിച്ചുതരുകയും ചെയ്യുന്നു.

ക്രിയാത്മകവീക്ഷണം എങ്ങനെ നിലനിറുത്താം?

നിഷേധാത്മകവീക്ഷണവുമായി അനേകർ പോരാടുന്നത്‌ എന്തുകൊണ്ട്? നമ്മെക്കുറിച്ചുതന്നെ ഒരു ക്രിയാത്മകവീക്ഷണം നിലനിറുത്താൻ ബൈബിൾ എങ്ങനെ ഉപയോഗിക്കാനാകുമെന്ന് ഈ ലേഖനം കാണിച്ചുതരുന്നു.

കുടുംബാരാധന—ഏറെ ആസ്വാദ്യമാക്കാൻ. . .

കുടുംബാരാധന എങ്ങനെ നടത്താം എന്നു മനസ്സിലാക്കാൻ വ്യത്യസ്‌ത രാജ്യങ്ങളിൽ അതു നടത്തുന്ന വിധങ്ങൾ കാണുക.

നിങ്ങൾക്കിടയിലെ പ്രായമായവരെ ബഹുമാനിക്കുക

പ്രായമായവരെക്കുറിച്ചുള്ള ദൈവത്തിന്‍റെ വീക്ഷണം പരിശോധിക്കുക. വാർധക്യത്തിലുള്ള തങ്ങളുടെ മാതാപിതാക്കളോടു മക്കൾക്ക് എന്ത് ഉത്തരവാദിത്വങ്ങളാണുള്ളത്‌? തങ്ങൾക്കിടയിലെ പ്രായമായവരെ സഭയിലുള്ളവർക്ക് എങ്ങനെ ബഹുമാനിക്കാനാകും?

പ്രായമായവരെ പരിചരിക്കൽ

പ്രായമായ മാതാപിതാക്കൾക്കും അവരുടെ പ്രായപൂർത്തിയായ മക്കൾക്കും “ദുർദ്ദിവസങ്ങൾ” വരുംമുമ്പെ നടത്താവുന്ന തയ്യാറെടുപ്പുകളെക്കുറിച്ചും മുൻകൂട്ടി എടുക്കാനാകുന്ന തീരുമാനങ്ങളെക്കുറിച്ചും ചർച്ചചെയ്യാനാകും. ചില വെല്ലുവിളികൾ അവർക്ക് എങ്ങനെ നേരിടാനാകും?

നിങ്ങളുടെ സംസാരം—“ഒരേസമയം ‘ഉവ്വ്’ എന്നും ‘ഇല്ല’ എന്നും” ആണോ?

സത്യക്രിസ്‌ത്യാനികൾ വാക്കു പാലിക്കുന്നവരായിരിക്കണം. അവരുടെ വാക്ക് ‘ഒരേസമയം ഉവ്വ് എന്നും ഇല്ല എന്നും’ ആയിരിക്കരുത്‌. നമുക്കു വാക്കു പാലിക്കാൻ പറ്റാത്ത ഒരു സാഹചര്യം സംജാതമാകുന്നെങ്കിലോ? പൗലോസ്‌ അപ്പൊസ്‌തലന്‍റെ മാതൃകയിൽനിന്നു പഠിക്കുക.