വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ഫെബ്രുവരി 

സാരെഫാത്തിലെ വി​ധവയു​ടെ വിശ്വാ​സ​ത്തിന്‌ പ്ര​തി​ഫലം ലഭിച്ചു

സാരെഫാത്തിലെ വി​ധവയു​ടെ വിശ്വാ​സ​ത്തിന്‌ പ്ര​തി​ഫലം ലഭിച്ചു

ഒരു സാ​ധുവി​ധവ തന്‍റെ കുഞ്ഞിനെ, തന്‍റെ ഏകമകനെ വാരി​പ്പു​ണരു​ന്നു. അവൾക്ക് തന്‍റെ കണ്ണുകളെ വി​ശ്വസി​ക്കാൻ കഴി​യു​ന്നില്ല. അല്‌പ​നേരം മുമ്പ്, അവന്‍റെ ചേതനയറ്റ ശരീരം അവൾ തന്‍റെ ​കൈക​ളിൽ വാരി​​യെടു​ത്തതേ ഉണ്ടാ​യി​രുന്നു​ള്ളൂ. എന്നാൽ, ഇപ്പോൾ ഉയിർപ്പി​ക്കപ്പെട്ട തന്‍റെ മകന്‍റെ മു​ഖ​ത്തേക്ക് നോക്കിയ അവൾ, അവന്‍റെ വിടർന്ന പുഞ്ചിരി കണ്ട് ആന​ന്ദാ​ശ്രു പൊ​ഴിക്കു​കയാ​ണ്‌. “ഇതാ, നിന്‍റെ മകൻ ജീവി​ച്ചി​രിക്കു​ന്നു,” അവളുടെ വീട്ടിൽ വന്ന അതിഥി പറയുന്നു.

ഏകദേശം 3,000 വർഷങ്ങൾക്കു മുമ്പാണ്‌ നാ​ടകീ​യമായ ആ പു​നരു​ത്ഥാനം നടന്നത്‌. 1 രാജാക്കന്മാർ 17-‍ാ‍ം അധ്യാ​യ​ത്തിൽ നിങ്ങൾക്ക് ആ വിവരണം വായി​ക്കാ​നാ​കും. വീ​ട്ടി​ലെത്തിയ അതിഥി ദൈവത്തിന്‍റെ പ്ര​വാച​കനായ ഏലി​യാ​വാണ്‌. അമ്മയോ? സാ​രെഫാ​ത്ത്‌ പട്ടണത്തിൽ ജീ​വി​ക്കുന്ന പേര്‌ വെളി​പ്പെടു​ത്തി​യിട്ടി​ല്ലാത്ത ഒരു വി​ധവയാ​ണ്‌ അവൾ. അവളുടെ വി​ശ്വാ​സം അങ്ങേയറ്റം ബലി​ഷ്‌ഠമാ​ക്കിയ സം​ഭവങ്ങ​ളിൽ ഒന്നാ​യി​രുന്നു അവളുടെ മകന്‍റെ പു​നരു​ത്ഥാനം. അവളുടെ ജീവി​ത​ത്തി​ലേക്ക് ഒന്ന് തിരിഞ്ഞു​നോ​ക്കി​ക്കൊണ്ട് മൂ​ല്യവ​ത്തായ ചില പാഠങ്ങൾ നമുക്കു പഠിക്കാം.

ഏലിയാവ്‌ വി​ശ്വാ​സമുള്ള ഒരു വിധവയെ കണ്ടെത്തുന്നു

ഇസ്രായേലിലെ ദുഷ്ട​രാജാ​വായ ആഹാബിന്‍റെ സാ​മ്രാജ്യ​ത്തിൽ, നീണ്ടു​നിൽക്കുന്ന ഒരു കൊ​ടും​വരൾച്ച വരുത്താൻ യഹോവ നിശ്ച​യി​ച്ചിരു​ന്നു. ആ വരൾച്ചയെ​ക്കുറി​ച്ച് ഏലി​യാ​വ്‌ പ്രഖ്യാ​പി​ച്ചതി​നു ശേഷം ആഹാ​ബിൽനിന്ന് ദൈവം അവനെ ഒളി​പ്പി​ച്ചു. അവന്‌ അപ്പവും ഇറ​ച്ചി​യും എത്തി​ച്ചു​കൊടു​ക്കാൻ കാക്കകളെ നിയ​മിച്ചു​കൊ​ണ്ട് അവൻ അത്ഭു​തകര​മായി ആ പ്ര​വാച​കനെ പോ​ഷിപ്പി​ക്കു​കയും ചെയ്‌തു. തുടർന്ന് യഹോവ ഏലി​യാവി​നോ​ടു പറഞ്ഞു: “നീ എഴു​​ന്നേറ്റു സീ​ദോ​നോടു ചേർന്ന സാ​രെഫാ​ത്തി​ലേക്കു ചെന്നു അവിടെ പാർക്ക; നിന്നെ പുലർത്തേണ്ടതി​ന്നു അവിടെ ഉള്ള ഒരു വി​ധവ​യോടു ഞാൻ കല്‌പിച്ചി​രി​ക്കുന്നു.”—1 രാജാ. 17:1-9.

ഏലിയാവ്‌ സാ​രെഫാ​ത്തിൽ എത്തി​യ​പ്പോൾ ദരി​ദ്ര​യായ ഒരു വിധവ വിറകു പെ​റുക്കു​ന്നതു കണ്ടു. ഈ സ്‌ത്രീ​യായി​രിക്കു​മോ പ്ര​വാച​കന്‌ ഭക്ഷണം പ്രദാനം ചെയ്യാൻ പോ​കു​ന്നത്‌? കൊടിയ ദാരി​ദ്ര്യം​​കൊണ്ട് വലയുന്ന അവൾക്ക് അത്‌ എങ്ങനെ ചെ​യ്യാനാ​കും? ഇങ്ങനെ ചില സം​ശയങ്ങ​ളും ചോ​ദ്യ​ങ്ങളും ഏലിയാവിന്‍റെ മന​സ്സിലൂ​ടെ കടന്നു​പോയി​ട്ടുണ്ടാ​കണം. ഏതാ​യാ​ലും അതെല്ലാം മാറ്റി​വെ​ച്ചിട്ട് അവൻ ആ സ്‌ത്രീ​യോട്‌ സം​സാരി​ക്കാൻ തുടങ്ങി. “എനിക്കു കു​ടി​പ്പാൻ ഒരു പാ​ത്ര​ത്തിൽ കുറെ വെള്ളം കൊ​ണ്ടു​വരേ​ണമേ” എന്ന് അവൻ അവ​ളോ​ട്‌ അഭ്യർഥി​ച്ചു. അവൾ വെള്ളം കൊ​ണ്ടു​വരാൻ പോ​യ​പ്പോൾ, “ഒരു കഷണം അപ്പ​വും​കൂടെ നിന്‍റെ കയ്യിൽ കൊ​ണ്ടു​പോ​രേണമേ” എന്ന് ഏലി​യാ​വ്‌ ആവ​ശ്യ​പ്പെട്ടു. (1 രാജാ. 17:10, 11) അപരി​ചി​തനായ ആ അതി​ഥി​ക്ക് അല്‌പം വെള്ളം കു​ടി​ക്കാൻ കൊ​ടുക്കു​ന്നത്‌ ആ വി​ധവയ്‌ക്ക് ബു​ദ്ധിമു​ട്ടുള്ള  കാര്യമായിരുന്നില്ല. പക്ഷേ, അപ്പം കൊ​ടു​ക്കുക, അതൊരു പ്രശ്‌നംത​ന്നെയാ​യി​രുന്നു.

അവൾ ഇങ്ങനെ മറുപടി പറഞ്ഞു: “നിന്‍റെ ​ദൈവ​മായ യ​ഹോവ​യാണ, കലത്തിൽ ഒരു പിടി മാവും തു​രുത്തി​യിൽ അല്‌പം എണ്ണയും മാ​ത്രമ​ല്ലാതെ എനിക്കു ഒരു അപ്പവും ഇല്ല. ഞാൻ ഇതാ, രണ്ടു വിറകു പെ​റുക്കു​ന്നു; ഇതു കൊ​ണ്ടു​ചെന്നു എനിക്കും മകന്നും വേണ്ടി ഒരുക്കി അതു ഞങ്ങൾ തിന്നിട്ടു മരിപ്പാ​നിരി​ക്കയാ​കുന്നു.” (1 രാജാ. 17:12) ഈ സംഭാ​ഷണശ​കലങ്ങ​ളിൽനിന്ന് അനേകം കാര്യങ്ങൾ നമുക്കു മനസ്സി​ലാ​ക്കാനു​ണ്ട്.

ദൈവഭയമുള്ള ഒരു ഇസ്രാ​യേല്യ​നാ​യിട്ടു​തന്നെ ആ വിധവ ഏലി​യാ​വിനെ തി​രിച്ച​റിഞ്ഞു. “നിന്‍റെ ​ദൈവ​മായ യ​ഹോവ​യാണ” എന്ന അവളുടെ വാക്കു​കളിൽനി​ന്ന് ഇത്‌ വ്യ​ക്തമാ​ണ്‌. ഇസ്രായേലിന്‍റെ ദൈ​വത്തെ​ക്കുറി​ച്ച് അവൾക്ക് കു​റെ​യൊക്കെ അറി​യാമാ​യിരു​ന്നെന്ന് തോ​ന്നു​ന്നു. എങ്കിലും, യ​ഹോ​വയെ “എന്‍റെ ദൈവം” എന്ന് വിളി​ക്കാൻമാ​ത്രമുള്ള അറിവ്‌ അവൾക്കില്ലാ​യി​രുന്നു. അവൾ ജീ​വിച്ചി​രുന്ന സാ​രെഫാ​ത്ത്‌, ഫൊ​യ്‌നീ​ക്യൻ നഗരമായ “സീ​ദോ​നോടു ചേർന്ന” ഒരു പട്ടണം അഥവാ തെളി​വനു​സരി​ച്ച് അതിന്‍റെ ഒരു ആ​ശ്രിത​ദേശം ആയി​രു​ന്നു. സാധ്യ​തയ​നുസ​രിച്ച്, ബാൽ ആരാ​ധകരാ​യി​രുന്നു സാ​രെഫാ​ത്തിൽ ഉണ്ടാ​യിരു​ന്നത്‌. എന്നി​രുന്നാ​ലും, വ്യതി​രി​ക്തമായ എന്തോ ഒരു വിശേഷത യഹോവ ഈ വി​ധവ​യിൽ കണ്ടി​രു​ന്നു.

വിഗ്രഹാരാധകരുടെ ഇട​യിലാ​ണ്‌ സാ​രെഫാ​ത്തിലെ ഈ ദരി​ദ്ര​വിധവ ജീവിച്ചി​രുന്ന​തെങ്കി​ലും അവൾ വി​ശ്വാ​സമുള്ള സ്‌ത്രീയാ​യി​രുന്നു. യഹോവ ഏലി​യാ​വിനെ ആ വി​ധവയു​ടെ അടു​ക്ക​ലേക്ക് അയച്ചത്‌ അവ​ളു​ടെയും ഏലിയാവിന്‍റെയും നന്മയെ കരു​തി​യാണ്‌. സു​പ്രധാ​നമായ ഒരു പാഠം നമുക്കു ഇതിൽനി​ന്ന് പഠി​ക്കാനാ​കും.

സാരെഫാത്ത്‌ ബാലാ​രാ​ധനയു​ടെ കേന്ദ്ര​മായി​രു​ന്നെങ്കി​ലും, അവി​ടെയു​ണ്ടായി​രുന്ന സകലരും മു​ഴുവ​നായി അധഃപ​തിച്ച​വരാ​യിരു​ന്നില്ല. ഏലി​യാ​വിനെ ഈ വി​ധവയു​ടെ അടു​ക്ക​ലേക്ക് അയ​ച്ചതി​ലൂടെ, തന്നെ ഇനിയും സേവിച്ച് തുട​ങ്ങിയി​ട്ടി​ല്ലാത്ത, ആത്മാർഥഹൃദയരായ ആളുകളെ താൻ ശ്രദ്ധി​ക്കു​ന്നു​ണ്ടെന്ന് യഹോവ വ്യ​ക്തമാ​ക്കി. അതെ, ‘ഏതൊരു ജന​തയി​ലും ദൈവത്തെ ഭയ​പ്പെടു​കയും നീതി പ്രവർത്തി​ക്കുക​യും ചെയ്യുന്ന മനുഷ്യൻ അവനു സ്വീ​കാ​ര്യനാ​ണ്‌.’—പ്രവൃ. 10:35.

സാരെഫാത്തിലെ വിധവ​യെ​പ്പോ​ലെയുള്ള എത്രയോ ആളുകൾ നിങ്ങൾ പ്ര​വർത്തി​ക്കുന്ന പ്ര​ദേശ​ത്തും ഉണ്ടാകും! വ്യാജമത വിശ്വാ​സികൾക്കി​ടയി​ലാണ്‌ ജീവി​ക്കുന്ന​തെങ്കി​ലും ആ മതങ്ങൾ വെച്ചുനീ​ട്ടുന്ന​തി​നെക്കാൾ മെച്ചപ്പെട്ട ഒന്നി​നാ​യി അവർ വാഞ്‌ഛിക്കു​ന്നുണ്ടാ​കാം. അവരിൽ ചിലർ യഹോ​വ​യെക്കു​റിച്ച് കേട്ടിട്ടു​പോ​ലു​മുണ്ടാ​കില്ല. മറ്റു ചി​ലരാ​കട്ടെ അവ​നെക്കു​റിച്ച് അല്‌പ​മൊക്കെ മനസ്സി​ലാക്കി​യി​ട്ടുണ്ടാ​യി​രു​ന്നേക്കാം. എന്താ​യാ​ലും, സത്യാ​രാധ​കരാ​കണ​മെങ്കിൽ അവർക്കെ​ല്ലാം സഹായം ആവ​ശ്യമാ​ണ്‌. അത്തരം വ്യ​ക്തി​കളെ ക​ണ്ടെത്താ​നും അവരെ സഹാ​യിക്കാ​നും നിങ്ങൾ ശ്രമി​ക്കു​ന്നു​ണ്ടോ?

“ആദ്യം എനിക്കു ചെ​റി​യോരു അട ഉണ്ടാക്കി കൊ​ണ്ടു​വരിക”

ഏലിയാവ്‌ ആ വി​ധവ​യോടു ചെയ്യാൻ ആവ​ശ്യ​പ്പെട്ടത്‌ എന്താ​​ണെന്ന് ശ്ര​ദ്ധാപൂർവം പരി​ചിന്തി​ക്കുക. തനിക്കും തന്‍റെ മകന്നും വേണ്ടി ‘അന്ത്യ​ഭ​ക്ഷണം’ ഒരുക്കി അതു കഴി​ച്ചി​ട്ട് തങ്ങൾ മരിക്കാ​നിരി​ക്കു​കയാ​ണെന്ന് അവൾ ഏലി​യാവി​നോ​ടു പറഞ്ഞതേ ഉണ്ടാ​യി​രുന്നു​ള്ളൂ. എന്നിട്ടും ഏലി​യാ​വ്‌ എന്താണ്‌ പറഞ്ഞത്‌? “ഭയ​പ്പെ​ടേണ്ടാ; ചെന്നു നീ പറഞ്ഞ​തു​പോലെ ചെയ്‌ക; എന്നാൽ ആദ്യം എനിക്കു ചെ​റി​യോരു അട ഉണ്ടാക്കി കൊ​ണ്ടു​വരിക; പിന്നെ നിനക്കും നിന്‍റെ മകന്നും വേണ്ടി ഉണ്ടാ​ക്കി​ക്കൊൾക. യഹോവ ഭൂ​മി​യിൽ മഴ പെ​യ്യി​ക്കുന്ന നാൾവരെ കലത്തിലെ മാവു തീർന്നു​പോക​യില്ല; ഭര​ണിയി​ലെ എണ്ണ കുറ​ഞ്ഞു​പോക​യും ഇല്ല എന്നു യിസ്രായേലിന്‍റെ ​ദൈവ​മായ യഹോവ അരു​ളി​ച്ചെയ്യു​ന്നു എന്നു പറഞ്ഞു.”—1 രാജാ. 17:11-14.

‘മരി​ക്കും​മു​മ്പുള്ള ഞങ്ങളുടെ അവ​സാ​നത്തെ ഭക്ഷണം നിങ്ങൾക്ക് നൽകാ​നോ? നിങ്ങൾ എന്താ കളി പറയു​കയാ​ണോ’ എന്നു ചിലർ ചോ​ദി​ച്ചേക്കാം. എന്നാൽ ഈ വി​ധവയു​ടെ പ്ര​തിക​രണം അങ്ങ​നെയാ​യിരു​ന്നില്ല. യഹോ​വ​യെക്കു​റിച്ച് പരി​മി​തമായ അറിവേ ഉണ്ടാ​യി​രുന്നു​ള്ളൂ എങ്കിലും അവൾ ഏലി​യാ​വിനെ വിശ്വ​സി​ക്കുക​യും അവൻ ആവശ്യ​പ്പെ​ട്ടപ്ര​കാരം പ്രവർത്തി​ക്കുക​യും ചെയ്‌തു. വിശ്വാസത്തിന്‍റെ എത്ര വലി​യൊ​രു പരിശോ​ധനയാ​യി​രുന്നു അത്‌! പക്ഷേ അവൾ ജ്ഞാന​പൂർവം​തന്നെ പ്ര​വർത്തി​ച്ചു.

സാരെഫാത്തിലെ വിധവ ഏലിയാവിന്‍റെ ദൈവ​മായ യ​ഹോവ​യിൽ വി​ശ്വസി​ച്ചത്‌ അവ​ളു​ടെയും അവളുടെ മകന്‍റെയും ജീവൻ രക്ഷിച്ചു

ദരിദ്രയായ ആ വിധവയെ ദൈവം ​കൈവി​ട്ടില്ല. ഏലി​യാ​വ്‌ വാ​ഗ്‌ദാ​നം ചെയ്‌തതു​പോ​ലെതന്നെ, വരൾച്ച അവസാ​നിക്കു​ന്നതു​വരെ ഏലി​യാവി​നെ​യും വി​ധവ​യെയും അവളുടെ മക​നെ​യും പോറ്റാ​നാ​കും​വിധം, തുച്ഛമായ അവളുടെ ഭക്ഷ്യ​വി​ഭവങ്ങൾ യഹോവ അത്ഭു​തകര​മായി വർധിപ്പി​ച്ചു. അതെ, “യഹോവ ഏലീയാ​വു​മുഖാ​ന്തരം അരു​ളി​ച്ചെയ്‌ത വച​നപ്ര​കാരം കലത്തിലെ മാവു തീർന്നു​പോ​യില്ല, ഭര​ണിയി​ലെ എണ്ണ കുറഞ്ഞു​പോ​യതു​മില്ല.” (1 രാജാ. 17:16; 18:1) ഏലി​യാ​വ്‌ പറഞ്ഞ​തു​പോലെ ആ സ്‌ത്രീ ചെയ്‌തില്ലാ​യി​രു​ന്നെങ്കിൽ, തന്‍റെ പക്കലു​ണ്ടാ​യി​രുന്ന  അല്‌പം മാവും എണ്ണയും ഉപ​യോ​ഗിച്ച് അവൾ ഉണ്ടാക്കിയ ആ അപ്പം അവളുടെ ജീ​വിത​ത്തിലെ അവസാ​ന​ത്തേതാ​കുമാ​യി​രുന്നു. പകരം അവൾ വിശ്വാ​സത്തോ​ടെ പ്ര​വർത്തി​ച്ചു; യ​ഹോവ​യിൽ ആ​ശ്രയി​ച്ചു; ആദ്യം ഏലി​യാ​വിന്‌ ഭക്ഷണം ഉണ്ടാ​ക്കി​ക്കൊടു​ത്തു.

ഇതിൽനിന്ന് നാം പഠിക്കുന്ന സു​പ്രധാ​നമായ പാഠം, തന്നിൽ വി​ശ്വാ​സം അർപ്പി​ക്കു​ന്നവരെ ദൈവം എല്ലാ​യ്‌പോ​ഴും അനു​ഗ്ര​ഹിക്കു​ന്നു എന്നാണ്‌. നിർമലത​യുടെ ഒരു പരി​ശോ​ധന അഭിമു​ഖീകരി​ക്കു​മ്പോൾ വിശ്വാ​സത്തോ​ടെ പ്രവർത്തി​ക്കു​ന്നെങ്കിൽ യഹോവ നിങ്ങളെ സഹാ​യി​ക്കും. പരി​ശോ​ധന സഹി​ച്ചു​നിൽക്കാൻ കഴി​യേണ്ട​തിന്‌ ഒരു ദാ​താ​വും സം​രക്ഷക​നും സുഹൃത്തും ആയി​ത്തീർന്നു​കൊണ്ട് അവൻ തീർച്ചയാ​യും നി​ങ്ങളു​ടെ സഹാ​യത്തി​നെ​ത്തും.—പുറ. 3:13-15.

1898-ൽ സീയോന്‍റെ വീക്ഷാ​​ഗോപുരം, വി​ധവയു​ടെ കഥ​യിൽനിന്ന് ഇങ്ങ​നെ​യൊരു പാഠം അവ​തരി​പ്പിച്ചു: “അനുസരി​ക്കാനാ​വശ്യ​മായ വി​ശ്വാ​സം ആ സ്‌ത്രീ​ക്കുണ്ടാ​യി​രു​ന്നെങ്കിൽ പ്ര​വാ​ചകൻ മു​ഖാന്ത​രമുള്ള കർത്താവിന്‍റെ സഹാ​യത്തി​നും ആദ​രവി​നും അവൾ അർഹ​യായി​ത്തീ​രുമാ​യി​രുന്നു. അവൾ വിശ്വ​സി​ച്ചില്ലാ​യി​രു​ന്നെങ്കിൽ, അങ്ങനെ ചെയ്യാൻ സാ​ധ്യത​യുള്ള മറ്റൊരു വി​ധവയ്‌ക്ക് ആ പദവി ലഭി​ക്കുമാ​യി​രുന്നു. നമ്മുടെ കാ​ര്യ​വും അങ്ങ​നെത​ന്നെയാ​ണ്‌. ജീവി​തയാ​ത്ര​യിൽ വ്യത്യസ്‌തഘട്ട​ങ്ങളി​ലൂടെ നാം കടന്നു​പോ​കു​മ്പോൾ നമ്മുടെ വി​ശ്വാ​സം പരി​ശോ​ധനാ​വി​ധേയമാ​കുന്ന ചില സാഹ​ചര്യ​ങ്ങളി​ലേക്ക് കർത്താവ്‌ നമ്മെ എത്തി​ക്കു​ന്നു. നാം വി​ശ്വാ​സം പ്രകടി​പ്പി​ക്കു​ന്നെങ്കിൽ അനു​​ഗ്രഹം പ്രാ​പി​ക്കും, അല്ലാ​ത്ത​പക്ഷം നാം അത്‌ നഷ്ട​പ്പെടു​ത്തും.”

വിശ്വാസത്തിന്‍റെ ചില പ്രത്യേക പരി​ശോ​ധനകൾ നേരി​ടു​മ്പോൾ ദിവ്യ​മാർഗനിർദേ​ശത്തി​നായി നാം തിരു​വെഴു​ത്തുക​ളി​ലേക്കും ബൈ​ബിള​ധിഷ്‌ഠിത പ്രസി​ദ്ധീക​രണങ്ങ​ളി​ലേക്കും തി​രി​യണം. എന്നിട്ട് അത​നുസ​രിച്ച് നാം പ്ര​വർത്തി​ക്കണം, ആ മാർഗനിർദേ​ശങ്ങൾ അംഗീ​കരി​ക്കാൻ വ്യക്തി​പര​മായി നമുക്ക് എത്ര ബുദ്ധി​മുട്ടാ​യി​രുന്നാ​ലും. പിൻവ​രുന്ന ജ്ഞാ​നമൊ​ഴി പ്രാവർത്തി​കമാ​ക്കു​ന്നെങ്കിൽ നാം തീർച്ചയാ​യും അനു​ഗ്രഹി​ക്ക​പ്പെടും: “പൂർണ്ണഹൃദയത്തോടെ യ​ഹോവ​യിൽ ആശ്രയിക്ക; സ്വന്ത വി​വേക​ത്തിൽ ഊ​ന്നരു​തു. നിന്‍റെ എല്ലാ​വഴി​കളി​ലും അവനെ നി​നെച്ചു​കൊൾക; അവൻ നിന്‍റെ പാതകളെ നേ​രെയാ​ക്കും.”—സദൃ. 3:5, 6.

‘എന്‍റെ മകനെ കൊ​ല്ലേണ്ട​തിന്‌ ആകു​ന്നു​വോ നീ എന്‍റെ അടുക്കൽ വന്നത്‌?’

വിധവയുടെ വി​ശ്വാ​സം ഇപ്പോൾ വേ​റൊ​രു പരി​ശോ​ധനയ്‌ക്കു വി​ധേയമാ​കാൻ പോകു​കയാ​യി​രുന്നു. ബൈബിൾ വിവരണം തു​ടരു​ന്നു: “അനന്തരം വീട്ടു​ടമക്കാ​രത്തി​യായ സ്‌ത്രീ​യുടെ മകൻ ദീനം പിടിച്ചു കി​ടപ്പി​ലായി; ദീനം കടു​ത്തി​ട്ടു അവനിൽ ശ്വാസം ഇല്ലാ​തെ​യായി.” ഇങ്ങ​നെ​യൊരു ദുരന്തത്തിന്‍റെ കാര​ണമ​റിയാ​തെ ആ സന്തപ്‌ത​മാതാ​വ്‌ ഏലീ​യാവി​നോ​ട്‌ “അയ്യോ ദൈ​വപു​രു​ഷനേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്‍റെ പാപം ഓർപ്പി​ക്കേണ്ടതി​ന്നും എന്‍റെ മകനെ കൊ​ല്ലേ​ണ്ടതി​ന്നും ആകു​ന്നു​വോ നീ എന്‍റെ അടുക്കൽ വന്നത്‌” എന്നു ചോ​ദി​ച്ചു. (1 രാജാ. 17:17, 18) കയ്‌പു നിറഞ്ഞ ആ വാക്കുകൾ പറയാൻ എന്താ​യിരി​ക്കാം അവളെ പ്രേ​രിപ്പി​ച്ചത്‌?

മനസ്സാക്ഷിക്കുത്തിന്‌ ഇട​യാ​ക്കിയ തന്‍റെ ഏ​തെങ്കി​ലും കഴിഞ്ഞകാ​ലപാ​പ​ത്തെക്കു​റിച്ച് ആ സ്‌ത്രീ ഓർത്തിരി​ക്കു​മോ? മകന്‍റെ മരണം ദൈ​വത്തിൽനി​ന്നുള്ള ശിക്ഷ​യാ​ണെന്നും ഏലി​യാ​വ്‌ ദൈവം അയച്ച മരണ​ദൂത​നാ​ണെന്നും അവൾ ചിന്തി​ച്ചിട്ടു​ണ്ടാകു​മോ? ബൈബിൾ അ​തേക്കു​റിച്ച് നമ്മോ​ടൊ​ന്നും പറ​യു​ന്നില്ല. എന്നാൽ ഒരു കാര്യം വ്യ​ക്തമാ​ണ്‌, ദൈവം തന്നോട്‌ അനീ​തി​യോടെ ഇട​പെട്ടി​രിക്കു​ന്നു എന്ന് പറ​ഞ്ഞു​കൊണ്ട് ആ വിധവ ദൈ​വത്തി​നെതി​രെ കുറ്റം ആ​രോപി​ച്ചില്ല.

വിധവയുടെ മകന്‍റെ മരണവും, കൂടാതെ അവളുടെ കൊടിയ ദുഃ​ഖത്തി​ന്‌ പ്ര​വാച​കനായ തന്‍റെ സാന്നി​ധ്യ​മാണ്‌ കാര​ണമായി​രിക്കു​ന്നത്‌ എന്ന അവളുടെ വ്യാ​ഖ്യാ​നവും ഏലി​യാ​വിനെ തീർച്ചയാ​യും ഞെട്ടി​ച്ചി​ട്ടുണ്ടാ​കും. കു​ട്ടിയു​ടെ ജീവനറ്റ്‌ മരവിച്ച ശരീരം മാളി​കമു​റിയി​ലേക്ക് എടുത്തു​കൊ​ണ്ടു​പോ​യിട്ട് ഏലി​യാ​വ്‌ യഹോ​വ​യോട്‌ നി​ലവി​ളിച്ചു: “എന്‍റെ ​ദൈവ​മായ യഹോവേ, ഞാൻ വന്നു​പാർക്കുന്ന ഇവിടത്തെ വി​ധവയു​ടെ മകനെ കൊ​ല്ലു​വാൻ തക്കവണ്ണം നീ അവൾക്കു അനർത്ഥം വരു​ത്തി​യോ?” ദയയും ആതി​ഥ്യമ​ര്യാ​ദയും ഉള്ള ആ സ്‌ത്രീ ഇനിയും കഷ്ട​പ്പെ​ടാൻ ദൈവം അനു​വദി​ക്കു​ന്നെങ്കിൽ അത്‌ അവന്‍റെ നാ​മത്തി​ന്‌ നിന്ദ വരു​ത്തു​മെന്ന ചിന്ത പ്ര​വാച​കനെ അലട്ടി. അതു​കൊ​ണ്ട് ഏലി​യാ​വ്‌ ​ദൈവ​ത്തോട്‌ മു​ട്ടിപ്പാ​യി പ്രാർഥി​ച്ചു​കൊണ്ട് ഇങ്ങനെ പറഞ്ഞു: “എന്‍റെ ​ദൈവ​മായ യഹോവേ, ഈ കു​ട്ടിയു​ടെ പ്രാണൻ അവനിൽ മടങ്ങി​വരു​മാറാ​കട്ടെ.”—1 രാജാ. 17:20, 21.

“ഇതാ, നിന്‍റെ മകൻ ജീവി​ച്ചി​രിക്കു​ന്നു”

യഹോവ ആ പ്രാർഥന കേൾക്കുന്നു​ണ്ടായി​രുന്നു. അവന്‍റെ പ്രവാ​ചക​നു​വേണ്ടി കരു​തു​കയും വി​ശ്വാ​സം പ്രക​ടമാ​ക്കുക​യും ചെയ്‌തവ​ളാണ്‌ ആ വിധവ. സാധ്യ​തയ​നുസ​രിച്ച്, വരും​തല​മുറ​കൾക്ക് പുനരു​ത്ഥാ​നപ്ര​ത്യാ​ശയിൽ വി​ശ്വസി​ക്കാൻ അടി​യു​റച്ച ഒരു കാരണം പ്രദാനം ചെയ്‌തു​കൊ​ണ്ട് ഒരു പുന​രുത്ഥാ​നത്തി​ന്‌—തിരു​വെഴു​ത്തു​കളിൽ രേഖ​പ്പെ​ടുത്ത​പ്പെട്ട ആദ്യ​പുനരു​ത്ഥാന​ത്തിന്‌—അവസര​മൊരു​ക്കാ​നായി​രു​ന്നിരി​ക്കണം കു​ട്ടിയു​ടെ രോഗം മൂർച്ഛി​ക്കാൻ ദൈവം അനു​വദി​ച്ചത്‌. യഹോവ ഏലിയാവിന്‍റെ പ്രാർഥന കേൾക്കു​കയും കുട്ടിയെ ജീ​വനി​ലേക്കു തിരികെ കൊ​ണ്ടുവ​രുക​യും ചെയ്‌തു. “ഇതാ, നിന്‍റെ മകൻ ജീവി​ച്ചി​രിക്കു​ന്നു” എന്ന് ഏലി​യാ​വ്‌ വി​ധവ​യോട്‌ പറ​ഞ്ഞ​പ്പോൾ അവൾക്കു​ണ്ടായ സന്തോഷം നി​ങ്ങൾക്കൊന്ന് സങ്കല്‌പിക്കാ​നാകു​മോ! എന്താ​യി​രുന്നു ആ അമ്മയുടെ പ്ര​തിക​രണം? “നീ ദൈ​വപു​രുഷൻ എന്നും നിന്‍റെ നാ​വി​ന്മേലുള്ള യ​ഹോവ​യുടെ വചനം സത്യ​മെ​ന്നും ഞാൻ ഇതിനാൽ അറി​യു​ന്നു” എന്ന് ഏലി​യാവി​നോ​ടു പറയാൻ അവൾ പ്ര​ചോദി​തയാ​യി.—1 രാജാ. 17:22-24.

1 രാജാക്കന്മാർ 17-‍ാ‍ം അധ്യാ​യ​ത്തിലെ വിവരണം ഈ സ്‌ത്രീ​യെക്കു​റിച്ച് കൂ​ടുത​ലായി ഒന്നും പറ​യു​ന്നില്ല. എന്നാൽ പിന്നീട്‌ യേശു അവ​ളെക്കു​റിച്ച് അനു​കൂല​മായി സംസാ​രിക്കു​കയു​ണ്ടായി. അത്‌ സൂചി​പ്പി​ക്കു​ന്നത്‌ അവൾ യ​ഹോവ​യുടെ ഒരു വിശ്വ​സ്‌ത​ദാസി​യായി തന്‍റെ ശി​ഷ്ടജീ​വിതം ചെല​വഴിച്ചി​ട്ടുണ്ടാ​കാം എന്നാണ്‌. (ലൂക്കോ. 4:25, 26) തന്‍റെ ദാസർക്ക് നന്മ ചെ​യ്യുന്ന​വരെ ദൈവം അനു​ഗ്രഹി​ക്കുന്നു​വെന്ന് അവളുടെ കഥ നമ്മെ പഠി​പ്പി​ക്കുന്നു. (മത്താ. 25:34-40) വിശ്വ​സ്‌തരായ ​ദൈവദാ​സർ എത്ര ക്ലേശ​പൂർണമായ സാഹച​ര്യങ്ങ​ളിൽക്കൂടി കടന്നു​പോ​യാ​ലും ദൈവം അവർക്കാ​യി കരു​തു​മെന്ന് അത്‌ ഉറപ്പു​നൽകുന്നു. (മത്താ. 6:25-34) കൂടാതെ, മരി​ച്ചു​പോയ ആളുകളെ ഉയിർപ്പി​ക്കാ​നുള്ള ആ​ഗ്രഹ​വും പ്രാ​പ്‌തി​യും യഹോ​വയ്‌ക്കു​ണ്ടെന്ന് ഈ വിവരണം വ്യ​ക്തമാ​ക്കുന്നു. (പ്രവൃ. 24:15) തീർച്ചയാ​യും, സാ​രെഫാ​ത്തിലെ വിധവയെ ഓർക്കാ​നുള്ള സവി​ശേ​ഷമായ കാ​രണങ്ങ​ളാണ്‌ ഇവ.