വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ഫെബ്രുവരി 

യഹോവ—നമ്മുടെ മഹാ​ദാതാ​വും സംരക്ഷകനും

യഹോവ—നമ്മുടെ മഹാ​ദാതാ​വും സംരക്ഷകനും

“അവൻ സ്‌നേഹ​ത്തിൽ എന്നോട്‌ ഒട്ടി​നില്‌ക്കുന്നതി​നാൽ ഞാൻ അവനെ രക്ഷിക്കും; അവൻ എന്‍റെ നാമം അറി​യുന്ന​തു​കൊണ്ട് ഞാൻ അവനെ സം​രക്ഷി​ക്കും.”—സങ്കീ. 91:14, പി.ഒ.സി.

1, 2. കുടും​ബസാ​ഹചര്യ​ങ്ങളി​ലും ആത്മീ​യപശ്ചാ​ത്തലങ്ങളി​ലും നാം ഏതൊക്കെ തരത്തിൽ വ്യത്യ​സ്‌തരാ​ണ്‌?

കുടുംബക്രമീകരണത്തിന്‍റെ കാ​രണഭൂ​തൻ യ​ഹോവ​യാണ്‌. (എഫെ. 3:14, 15) നാം ഒരേ കുടും​ബ​ത്തിലെ അംഗങ്ങൾ ആണെ​ങ്കിൽപ്പോ​ലും നമു​ക്കെ​ല്ലാം വ്യ​ത്യ​സ്‌ത സ്വഭാവ​സവി​ശേഷത​കളും സാഹ​ചര്യ​ങ്ങളും ആണുള്ളത്‌. പ്രാ​യപൂർത്തി​യാകു​ന്നതു​വരെ ഒരുപക്ഷേ നിങ്ങൾ മാതാ​പി​താക്ക​ളോ​ടൊ​പ്പമാ​യിരി​ക്കാം ജീവിച്ചു​പോ​ന്നിട്ടു​ള്ളത്‌. വേറെ ചിലർക്ക് രോ​ഗത്താ​ലോ അപ​കടത്താ​ലോ മറ്റ്‌ ദുര​ന്തങ്ങളാ​ലോ തങ്ങളുടെ മാതാ​പി​താ​ക്കളെ മരണത്തിൽ നഷ്ട​പ്പെട്ടി​ട്ടുണ്ടാ​കാം. ഇനിയും മറ്റു ചിലർക്ക് തങ്ങളുടെ മാതാ​പി​താക്കൾ ആരാ​ണെന്നു പോലും അറിയില്ല.

2 ദൈ​വാരാ​ധകർ ചേർന്ന യ​ഹോവ​യുടെ കു​ടും​ബത്തിൽ വ്യ​ത്യ​സ്‌ത ആത്മീ​യപ​ശ്ചാത്ത​ലങ്ങൾ ഉള്ള​വരു​ണ്ട്. ചിലർ പറയാ​റുള്ള​തു​പോലെ, നിങ്ങൾ ‘സത്യത്തി​ലാ​യിരി​ക്കാം വളർന്നു’ വന്നത്‌. നി​ങ്ങളു​ടെ മാതാ​പി​താക്കൾ ദൈ​വി​കതത്ത്വ​ങ്ങൾ നിങ്ങളിൽ ഉൾനടു​കയും ചെയ്‌തി​ട്ടുണ്ടാ​കാം. (ആവ. 6:6, 7) അതു​മ​ല്ലെങ്കിൽ യ​ഹോവ​യുടെ മറ്റ്‌ ദാ​സരു​ടെ പ്ര​സംഗ​വേല മു​ഖാ​ന്തരം സത്യം പഠിക്കാൻ ഇടയായ ആയി​രക്കണ​ക്കിന്‌ ആളു​ക​ളിൽ ഒരാ​ളായി​രി​ക്കാം നിങ്ങൾ.—റോമ. 10:13-15; 1 തിമൊ. 2:3, 4.

3. നമു​ക്കെല്ലാ​വർക്കും പൊ​തു​വായ ചില കാര്യങ്ങൾ എ​ന്തെല്ലാ​മാണ്‌?

3 ഇങ്ങനെ പല വ്യത്യ​സ്‌തതകൾ നമു​ക്കി​ടയിൽ ഉ​ണ്ടെങ്കി​ലും, നമു​ക്കെല്ലാ​വർക്കും പൊ​തു​വായ ചില കാ​ര്യങ്ങ​ളുണ്ട്. നാ​മെ​ല്ലാം ആദാമിന്‍റെ അനുസരണക്കേടിന്‍റെ പരി​ണത​ഫലങ്ങൾ അനു​ഭവി​ക്കുന്നു; അവ​നിൽനിന്ന് അപൂർണ​തയും പാപവും മരണവും നമുക്ക് പാര​മ്പര്യ​മായി കൈ​മാറി​ക്കിട്ടു​കയും ചെയ്‌തി​രിക്കു​ന്നു. (റോമ. 5:12) എന്നി​രുന്നാ​ലും സത്യാ​രാധ​കരെ​ന്നനി​ലയിൽ നമുക്ക്  യഹോവയെ ‘നമ്മുടെ പി​താ​വെന്ന്’ ഉചി​തമാ​യും അഭി​സം​ബോധന ചെ​യ്യാനാ​കും. ദൈവത്തിന്‍റെ പുരാ​തന​നാളി​ലെ തിര​ഞ്ഞെ​ടുക്ക​പ്പെട്ട ജന​ത്തെക്കു​റിച്ച് പരാ​മർശി​ക്കവെ, അവർ ദൈ​വത്തെ​ക്കുറി​ച്ച് “യഹോവേ, നീ ഞങ്ങളുടെ പിതാവ്‌” എന്ന് പറ​ഞ്ഞതാ​യി യെ​ശയ്യാ​വു 64:8 പ്രസ്‌താ​വിക്കു​ന്നു. കൂടാതെ, “സ്വർഗസ്ഥ​നായ ഞങ്ങളുടെ പിതാവേ, നിന്‍റെ നാമം വിശു​ദ്ധീക​രിക്ക​പ്പെ​ടേണമേ” എന്ന വാക്കുക​ളോ​ടെയാ​യി​രുന്നു യേശു തന്‍റെ മാതൃകാ പ്രാർഥന ആരം​ഭി​ച്ചത്‌.—മത്താ. 6:9.

4, 5. നമ്മുടെ പി​താ​വായ യഹോ​വ​യോ​ടുള്ള വിലമതിപ്പിന്‍റെ ആഴം പരി​ശോ​ധി​ക്കവെ, എന്തെല്ലാം പരി​ചിന്തി​ക്കു​ന്നത്‌ നല്ലതാ​യി​രി​ക്കും?

4 ദൈവനാ​മത്തെ വിശ്വാ​സത്തോ​ടെ വിളി​ച്ച​പേക്ഷി​ക്കുന്ന ഒരു ജനമെന്ന നിലയിൽ നമുക്കു വേണ്ട കരു​ത​ലും സം​രക്ഷണ​വും നമ്മുടെ സ്വർഗീയ പിതാവ്‌ പ്രദാനം ചെയ്യുന്നു. തന്‍റെ ഒരു യഥാർഥ ആരാ​ധക​നെക്കു​റിച്ച് യഹോവ ഇ​പ്രകാ​രം പറ​യുന്ന​തായി സങ്കീർത്തന​ക്കാരൻ ഉദ്ധ​രിക്കു​ന്നു: “അവൻ സ്‌നേഹ​ത്തിൽ എന്നോട്‌ ഒട്ടി​നില്‌ക്കുന്നതി​നാൽ ഞാൻ അവനെ രക്ഷിക്കും; അവൻ എന്‍റെ നാമം അറി​യുന്ന​തു​കൊണ്ട് ഞാൻ അവനെ സം​രക്ഷി​ക്കും.” (സങ്കീ. 91:14, പി.ഒ.സി.) അതെ, യ​ഹോവ​യാം ദൈവം നമ്മെ സ്‌നേഹ​പുര​സ്സരം ശ​ത്രുക്ക​ളിൽ നിന്ന് വിടു​വി​ക്കുക​യും ഒരു ജനതയെന്ന നിലയിൽ നാമാ​വ​ശേഷമാ​യി പോ​കാ​തെ സംര​ക്ഷി​ക്കുക​യും ചെയ്യുന്നു.

5 നമ്മുടെ സ്വർഗീ​യപി​താവി​നോ​ടുള്ള വി​ലമതി​പ്പ് വർധിപ്പി​ക്കാൻ നമുക്ക് ഇപ്പോൾ മൂന്ന് സു​പ്ര​ധാന കാര്യങ്ങൾ പരി​ചിന്തി​ക്കാം: (1) നമ്മുടെ പിതാവ്‌ മഹാ​ദാ​താവാ​ണ്‌. (2) യഹോവ നമ്മുടെ സം​രക്ഷക​നാണ്‌. (3) ദൈവം നമ്മുടെ ഏറ്റവും നല്ല സുഹൃത്താണ്‌. ഈ ആശയങ്ങൾ പരി​ചിന്തി​ക്കവെ, ദൈ​വവു​മാ​യുള്ള നമ്മുടെ ബന്ധ​ത്തെക്കു​റിച്ച് ധ്യാ​നിക്കാ​നും ഒരു പിതാവ്‌ എന്ന നിലയിൽ അവനെ ബഹു​മാനി​ക്കാൻ കഴി​യു​ന്നത്‌ എങ്ങനെ എന്ന് വി​വേചി​ക്കാ​നും ശ്ര​മി​ക്കുക. കൂടാതെ, യഹോ​വ​യോട്‌ അടുത്ത്‌ ചെ​ല്ലുന്ന​വർക്ക് അവൻ വെ​ച്ചുനീ​ട്ടുന്ന അനു​ഗ്രഹങ്ങ​ളെക്കു​റിച്ച് ധ്യാ​നി​ക്കുന്ന​തും പ്രയോ​ജന​പ്രദ​മാണ്‌.—യാക്കോ. 4:8.

യഹോവ മഹാദാതാവ്‌

6. “എല്ലാ നല്ല ദാനങ്ങളു”ടെയും ദാ​താവാ​ണ്‌ താൻ എന്ന് യഹോവ തെ​ളിയി​ക്കുന്ന ഒരു വിധം ഏത്‌?

6 “എല്ലാ നല്ല ദാ​നങ്ങ​ളും തികഞ്ഞ വരങ്ങൾ ഒക്കെയും ഉയര​ത്തിൽനിന്ന്, ആകാ​ശത്തി​ലെ വെളി​ച്ചങ്ങ​ളുടെ പിതാ​വിൽനിന്നു​തന്നെ, വരുന്നു” എന്ന് ശി​ഷ്യ​നായ യാ​ക്കോ​ബ്‌ എഴുതി. (യാക്കോ. 1:17) നമ്മുടെ ജീ​വൻതന്നെ ദൈ​വത്തിൽനി​ന്നുള്ള അത്ഭു​താവ​ഹമായ ഒരു ദാ​നമാ​ണ്‌. (സങ്കീ. 36:9) നമ്മുടെ ജീവിതം ദി​വ്യേ​ഷ്ടം ചെയ്യാൻ ഉപ​യോഗി​ക്കു​കവഴി അന​വധി​യായ അനു​ഗ്ര​ഹങ്ങൾ ഇ​പ്പോൾത്തന്നെ ആസ്വ​ദിക്കാ​നും പുതി​യ​ലോക​ത്തിൽ എന്നേക്കും ജീ​വിക്കാ​നുള്ള പ്രത്യാശ വെച്ചു​പു​ലർത്താ​നും നമുക്കു സാ​ധിക്കു​ന്നു. (സദൃ. 10:22; 2 പത്രോ. 3:13) എന്നാൽ ആദാമിന്‍റെ അനുസരണക്കേടിന്‍റെ ദാ​രുണ​മായ ഭവി​ഷ്യത്തു​കൾക്കു​മധ്യേ ഇത്‌ എങ്ങ​നെയാ​ണ്‌ സാ​ധ്യമാ​വുക?

7. നമുക്ക് ദൈ​വവു​മായി ഒരു അടുത്ത ബന്ധം ഉണ്ടായി​രിക്കു​ന്നതി​നു​വേണ്ടി അവൻ ഒരു വഴി തുറ​ന്നിരി​ക്കു​ന്നത്‌ എങ്ങനെ?

7 തീർച്ചയാ​യും, എണ്ണമറ്റ വി​ധങ്ങ​ളിൽ യഹോവ നമ്മുടെ മഹാ​ദാ​താവാ​ണ്‌. ഉദാ​ഹരണ​ത്തിന്‌, അവന്‍റെ അനർഹദയ​യാണ്‌ നമ്മെ രക്ഷ​യി​ലേക്ക് നയി​ക്കു​ന്നത്‌. അതെ, നാ​മെല്ലാ​വരും പാ​പിക​ളും ആദ്യ മാനുഷ​പിതാ​വിൽനിന്ന് അപൂർണത കൈവ​ശമാ​ക്കിയ​വരും ആണ്‌. (റോമ. 3:23) എന്നി​രുന്നാ​ലും, യഹോവ തന്‍റെ ആഴമായ സ്‌നേഹം നിമിത്തം നമ്മുടെ രക്ഷയ്‌ക്കു​വേണ്ടി മുൻകൈ​യെടു​ത്ത്‌ പ്ര​വർത്തി​ച്ചു. നമുക്ക് അവ​നുമാ​യി ഒരു ഉറ്റബന്ധം ആസ്വ​ദി​ക്കാൻ കഴി​യേണ്ട​തിന്‌ അവൻ ഒരു വഴി തുറന്നു നൽകി. “തന്‍റെ ഏകജാ​തപു​ത്രനി​ലൂടെ നാം ജീവൻ പ്രാ​പി​ക്കേണ്ടതി​ന്‌ ദൈവം അവനെ ലോ​കത്തി​ലേക്ക് അയച്ചു” എന്ന് അപ്പൊ​സ്‌തല​നായ യോ​ഹ​ന്നാൻ എഴുതി. “ഇങ്ങനെ,ദൈവത്തി​നു ന​മ്മോ​ടുള്ള സ്‌നേഹം വെളി​പ്പെട്ടി​രി​ക്കുന്നു. നാം ദൈവത്തെ സ്‌നേഹി​ച്ചിട്ടല്ല അവൻ തന്‍റെ പുത്രനെ അയച്ചത്‌. അവൻ നമ്മെ സ്‌നേഹി​ച്ച് താ​നുമാ​യി നമ്മെ അനുര​ഞ്‌ജി​പ്പി​ക്കേണ്ട​തിന്‌ നമ്മുടെ പാ​പങ്ങൾക്ക് ഒരു പ്രായ​ശ്ചിത്ത​യാഗ​മാകു​വാൻ അവനെ അയയ്‌ക്കുക​യായി​രുന്നു. ഇതത്രേ സാക്ഷാൽ സ്‌നേഹം.”—1 യോഹ. 4:9, 10.

8, 9. അബ്രാഹാമിന്‍റെയും യിസ്‌ഹാക്കിന്‍റെയും കാലത്ത്‌, താൻ ഒരു മഹാ​ദാതാ​വാ​ണെന്ന് യഹോവ തെ​ളിയി​ച്ചത്‌ എങ്ങനെ? (ലേഖ​നാരം​ഭത്തി​ലെ ചിത്രം കാണുക.)

8 അനു​സര​ണമുള്ള മനു​ഷ്യവർഗത്തി​ന്‌ നി​ത്യജീ​വൻ ആസ്വ​ദി​ക്കാനാ​യി യഹോവ ഏർപ്പെടുത്തി​യിരി​ക്കുന്ന സ്‌നേഹപൂർവ​മായ കരുതലിന്‍റെ വ്യാ​പ്‌തി വെളി​പ്പെടു​ത്തുന്ന ഒരു പ്രാ​വചനി​കസം​ഭവം ബി.സി. 19-‍ാ‍ം നൂ​റ്റാ​ണ്ടിൽ ചുരുൾ നിവർന്നു. എബ്രായർ 11:17-19 ഇങ്ങനെ വി​വരി​ക്കുന്നു: ‘വി​ശ്വാ​സത്താൽ അ​ബ്രാ​ഹാം, “യിസ്‌ഹാ​ക്കിൽനിന്നു ജനി​ക്കു​ന്നവൻ ‘നിന്‍റെ സന്തതി’ എന്നു വിളി​ക്ക​പ്പെടും” എന്ന അരു​ളപ്പാ​ടു ലഭി​ച്ചി​ട്ട് ആ വാഗ്‌ദാ​നങ്ങ​ളിൽ സന്തോ​ഷി​ച്ചവൻതന്നെ, പരീ​ക്ഷിക്ക​പ്പെട്ട​പ്പോൾ തന്‍റെ ഏകജാ​ത​പു​ത്രനെ യാഗം കഴിക്കാൻ തയ്യാ​റാ​യി. ഇത്‌ അവൻ യിസ്‌ഹാ​ക്കിനെ യാഗം​കഴി​ച്ചതി​നു തുല്യ​മാ​യി​ത്തന്നെ ഗണി​ക്ക​പ്പെട്ടു. ഇങ്ങനെ അ​ബ്രാ​ഹാം, മരി​ച്ചവരിൽനി​ന്ന് തന്‍റെ പുത്രനെ ഉയിർപ്പി​ക്കാൻ ദൈവം പ്രാ​പ്‌ത​നെന്നു ഗണിച്ചു; ഒരു പ്രതീ​കാർഥ​ത്തിൽ അബ്രാ​ഹാ​മിന്‌ അവനെ മരണ​ത്തിൽനിന്നു തിരികെ ലഭി​ക്കു​കയും ചെയ്‌തു.’ ഇവിടെ പൗ​ലോ​സ്‌ നൽകുന്ന സമാന്തരം തിരി​ച്ചറി​യുക വി​ഷമക​രമല്ല. യഹോവ മനുഷ്യ​വർഗലോ​കത്തി​നു​വേണ്ടി  തന്‍റെ പു​ത്ര​നായ യേശു​ക്രി​സ്‌തു​വിനെ നല്‌കി.—യോന്നാൻ 3:16, 36 വായിക്കുക.

9 ബലി​മരണ​ത്തിൽനിന്ന് വിടുതൽ ലഭി​ച്ച​പ്പോൾ യി​സ്‌ഹാ​ക്ക് അത്‌ എ​ത്രത്തോ​ളം വില​മതിച്ചി​ട്ടുണ്ടാ​കും! തനി​ക്കു​പകരം ബലി​യായി​ത്തീ​രാൻ ഒരു ആട്ടു​കൊ​റ്റൻ അടുത്തുള്ള കു​റ്റിക്കാ​ട്ടിൽ കൊമ്പ് കുടു​ങ്ങി​ക്കിട​ക്കാൻ ഇട​യാ​ക്കിയ ദൈവത്തിന്‍റെ കരു​തലി​നോ​ട്‌ അവൻ തീർച്ചയാ​യും നന്ദിയും വി​ലമതി​പ്പും പ്രകടി​പ്പിച്ചി​ട്ടുണ്ടാ​കണം. (ഉല്‌പ. 22:10-13) ആ സ്ഥലത്തിന്‌, “യഹോവ കരു​തി​ക്കൊ​ള്ളും” എന്ന് അർഥമുള്ള “യഹോവ-യിരേ” എന്ന് പേര്‌ വി​ളിച്ച​തിൽ ഒട്ടും അതി​ശയ​മില്ല.—ഉല്‌പ. 22:14, NW അടി​ക്കു​റിപ്പ്.

അനുരഞ്‌ജനത്തിനായി ദൈവം പ്രദാ​നം​ചെയ്‌തിരി​ക്കുന്ന ക്രമീകരണം

10, 11. “അനുരഞ്‌ജനത്തിന്‍റെ ശുശ്രൂഷ”യ്‌ക്ക് നേതൃത്വമെടുത്തിരിക്കുന്നത്‌ ആരാണ്‌, അവർ എങ്ങ​നെയാ​ണ്‌ അത്‌ ചെയ്‌തി​രിക്കു​ന്നത്‌?

10 താൻ ഒരു മഹാ​ദാതാ​വാ​ണെന്ന് യഹോവ എങ്ങനെ തെളി​യി​ക്കുന്നു എന്നതി​നെ​ക്കുറി​ച്ച് ധ്യാ​നി​ക്കവെ, അക്കാ​ര്യ​ത്തിൽ യേശു​ക്രിസ്‌തു വഹിച്ച നിർണായ​കപങ്കി​നെ പൗലോ​സി​നെ​പ്പോലെ നാം നന്ദി​യോ​ടെ അംഗീ​ക​രിക്കു​ന്നു. അവൻ ഇങ്ങനെ എഴുതി: “എന്തെന്നാൽ ആ ഒരുവൻ എല്ലാ​വർക്കും​വേണ്ടി മരി​ച്ചു​വെന്നു ഞങ്ങൾ ഗ്രഹി​ച്ചി​രിക്കു​ന്നു. വാ​സ്‌ത​വത്തിൽ, എല്ലാ​വ​രും മരി​ച്ചവരാ​യിരു​ന്നല്ലോ. അതു​കൊ​ണ്ട് ജീ​വിക്കു​ന്നവർ ഇനി തങ്ങൾക്കാ​യിട്ടല്ല, തങ്ങൾക്കു​വേണ്ടി മരിച്ച് ഉയിർപ്പിക്ക​പ്പെട്ട​വനാ​യിട്ടു​തന്നെ ജീവി​ക്കേണ്ടതി​ന്‌ അവൻ എല്ലാ​വർക്കും​വേണ്ടി മരിച്ചു.”—2 കൊരി. 5:14, 15.

11 ദൈ​വത്തോ​ടുള്ള സ്‌നേഹ​വും അവനെ സേ​വിക്കാ​നുള്ള നിസ്‌തുല​പദവി​യോ​ടുള്ള കൃതജ്ഞതയും നിമിത്തം ആദ്യകാ​ലക്രി​സ്‌ത്യാ​നികൾ “അനുരഞ്‌ജനത്തിന്‍റെ ശുശ്രൂഷ” സന്തോ​ഷപൂർവം ഏ​റ്റെടു​ത്തു. അവരുടെ പ്രസംഗ-ശിഷ്യ​രാ​ക്കൽവേല ആത്മാർഥഹൃദയരായ ആളു​കൾക്ക് ദൈ​വവു​മായി സമാ​ധാനത്തിൽവരാ​നും അവന്‍റെ സൗഹൃദം ആസ്വ​ദിക്കാ​നും അങ്ങനെ അവന്‍റെ ആത്മീയ​മക്കളാ​യി​ത്തീരാ​നും വഴി തുറന്നു. ഇന്നും യ​ഹോവ​യുടെ അഭി​ഷിക്ത​ദാസർ ഇതേ ശു​ശ്രൂഷ​യിലാ​ണ്‌ മുഴു​കിയി​രിക്കു​ന്നത്‌. ദൈവത്തിന്‍റെയും ക്രിസ്‌തുവിന്‍റെയും സ്ഥാ​നപതി​കൾ എന്ന നിലയിൽ അവർ നിർവഹി​ക്കുന്ന കാര്യങ്ങൾ, ശരിയായ ഹൃദയനിലയുള്ളവർക്ക് യ​ഹോവ​യാൽ ആകർഷിക്ക​പ്പെടാ​നും അവന്‍റെ വിശ്വാ​സി​കളാ​യി​ത്തീരാ​നും ഉള്ള അവസരം നൽകുന്നു.—2 കൊരിന്ത്യർ 5:18-20 വായിക്കുക; യോഹ. 6:44; പ്രവൃ. 13:48.

12, 13. യ​ഹോവ​യുടെ അന​വധി​യായ കരു​തലു​കളെ വില​മതി​ക്കു​ന്നെന്ന് നമുക്ക് എങ്ങനെ പ്രകടി​പ്പി​ക്കാനാ​കും?

12 മഹാദാ​താവെ​ന്നനി​ലയിൽ യഹോ​വ​യോ​ടുള്ള വി​ലമതി​പ്പ് നിമിത്തം ഭൗമി​കപ്ര​ത്യാ​ശയുള്ള എല്ലാ ക്രിസ്‌ത്യാ​നി​കളും അഭിഷി​ക്ത​രോ​ടൊപ്പം രാജ്യ​പ്രസം​ഗവേ​ലയിൽ പങ്കു​പറ്റു​ന്നു. ഈ പ്ര​വർത്ത​നത്തിൽ, ദൈവത്തിന്‍റെ മറ്റൊരു വിശി​ഷ്ടക​രുത​ലായ ബൈബിൾ നാം ഉപ​യോ​ഗിക്കു​ന്നു. (2 തിമൊ. 3:16, 17) നമ്മുടെ ശു​ശ്രൂ​ഷയിൽ ദൈവത്തിന്‍റെ നിശ്വ​സ്‌തവ​ചനം വിദ​ഗ്‌ധ​മായി ഉപയോ​ഗി​ച്ചു​കൊണ്ട് നി​ത്യജീ​വൻ നേ​ടാ​നുള്ള അവസരം നാം മറ്റു​ള്ളവർക്ക് നൽകുന്നു. ഈ വേലയിൽ നമ്മെ സഹാ​യി​ക്കാൻ യ​ഹോവ​യുടെ മറ്റൊരു കരു​ത​ലായ പരിശു​ദ്ധാ​ത്മാവി​ലും നാം ഓ​രോ​രുത്ത​രും ആ​ശ്രയി​ക്കുന്നു. (സെഖ. 4:6; ലൂക്കോ. 11:13) ഇതിന്‍റെയെല്ലാം ശ്ര​ദ്ധേയ​മായ ഫലങ്ങൾ ഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകത്തിന്‍റെ ഓരോ പതി​പ്പി​ലും ദൃശ്യമാണ്‌. നമ്മുടെ പി​താ​വും ദാതാ​വു​മായ​വനെ സ്‌തുതി​ക്കുന്ന ഈ വേലയിൽ ഒരു പങ്കുണ്ടാ​യി​രിക്കു​ന്നത്‌ എത്ര മഹത്തായ ഒരു പദ​വിയാ​ണ്‌!

13 ദൈവം നൽകി​യി​രി​ക്കുന്ന അന​വധി​യായ കരു​തലു​കളോ​ടുള്ള ബന്ധത്തിൽ ന​മ്മോടു​തന്നെ ഇങ്ങനെ ചോ​ദിക്കു​ന്നത്‌ തികച്ചും ഉചി​തമാ​ണ്‌: ‘ശു​ശ്രൂ​ഷയിൽ എനിക്ക് സാ​ധി​ക്കുന്ന എല്ലാ കാ​ര്യങ്ങ​ളും ചെയ്‌തു​കൊ​ണ്ട് യ​ഹോവ​യുടെ കരു​തലു​കളോ​ടുള്ള ആഴമായ വി​ലമതി​പ്പ് ഞാൻ പ്രക​ടമാ​ക്കുന്നു​ണ്ടോ? ഏത്‌ വി​ധങ്ങ​ളിൽ എനിക്ക് പു​രോഗ​മിക്കാ​നും സുവാർത്ത പ്രസം​ഗി​ക്കുന്ന​തിൽ എന്‍റെ കാ​ര്യ​ക്ഷമത വർധി​പ്പി​ക്കാ​നും സാ​ധി​ക്കും?’ ജീ​വിത​ത്തിൽ രാജ്യ​താ​ത്‌പ​ര്യങ്ങൾ ഒന്നാമതു വെ​ച്ചു​കൊണ്ട് ദൈവത്തിന്‍റെ അത്ഭു​തക​രമായ കരു​തലു​കളോ​ടുള്ള നന്ദി നമുക്കു പ്ര​കടമാ​ക്കാൻ കഴിയും. അങ്ങനെ നാം ചെ​യ്യു​ന്നെങ്കിൽ നമ്മുടെ ആവശ്യങ്ങൾ നിവർത്തിക്ക​പ്പെടു​ന്നെന്ന് യഹോവ ഉറപ്പു​വരു​ത്തും. (മത്താ. 6:25-33) ന​മ്മോ​ടുള്ള ദൈവത്തിന്‍റെ സ്‌നേഹം നിമിത്തം അവനെ പ്രസാ​ദി​പ്പിക്കാ​നും അവന്‍റെ ഹൃദയത്തെ സന്തോ​ഷി​പ്പിക്കാ​നും കഴിവിന്‍റെ പര​മാ​വധി ചെയ്യാൻ നാം തീർച്ചയാ​യും ആ​ഗ്രഹി​ക്കുന്നു.—സദൃ. 27:11.

14. യഹോവ തന്‍റെ ജനത്തിന്‍റെ രക്ഷകനാ​യിരു​ന്നിട്ടു​ള്ളത്‌ എങ്ങനെ?

14 സങ്കീർത്തന​ക്കാര​നായ ദാവീദ്‌ യഹോ​വ​യെക്കു​റിച്ച് ഇങ്ങനെ പാടി: “ഞാനോ എളി​യവ​നും ദരി​ദ്ര​നും ആകുന്നു; എങ്കിലും കർത്താവു എന്നെ വിചാ​രി​ക്കുന്നു; (“കർത്താവി​ന്‌ എന്നെപ്പറ്റി കരു​തലു​ണ്ട്,” പി.ഒ.സി) നീ തന്നേ എന്‍റെ സഹാ​യ​വും എന്നെ വിടു​വി​ക്കുന്ന​വനും ആകുന്നു.” (സങ്കീ. 40:17) ഒരു കൂട്ട​മെന്ന​നില​യിൽ തന്‍റെ ജനത്തെ യഹോവ ആവർത്തി​ച്ച് വിടു​വി​ച്ചിട്ടു​ണ്ട്; വി​ശേഷി​ച്ചും ശത്രുക്കൾ അവരെ തു​ടർച്ച​യായി വേട്ട​യാ​ടുക​യും കഠി​നമാ​യി പീഡി​പ്പി​ക്കുക​യും ചെ​യ്‌തി​ട്ടുള്ള അവ​സരങ്ങ​ളിൽ. അത്തരം സാഹ​ചര്യ​ങ്ങളിൽ ദൈവം നമുക്കു നൽകുന്ന സഹാ​യത്തി​നും തു​ടർച്ച​യായി പ്രദാ​നം​ചെ​യ്യുന്ന സമൃദ്ധമായ ആത്മീ​യകരു​തലുകൾക്കും നാം എത്ര നന്ദി​യു​ള്ളവരാ​ണ്‌!

 യഹോവ സംരക്ഷിക്കുന്നു

15. സ്‌നേഹവാ​നായ ഒരു പിതാവ്‌ തന്‍റെ കുട്ടിയെ സം​രക്ഷി​ക്കാൻ ശ്ര​മിക്കു​ന്നത്‌ എങ്ങ​നെ​യെന്നു ദൃഷ്ടാന്തീകരിക്കുക.

15 സ്‌നേഹവാ​നായ ഒരു പിതാവ്‌ തന്‍റെ മക്കൾക്കാ​യി കരുതുക മാത്രമല്ല അവരെ സംര​ക്ഷി​ക്കുക​യും ചെയ്യുന്നു. ഏ​തെങ്കി​ലും ആപത്‌ഘട്ട​ങ്ങളിൽ അവർ അക​പ്പെടു​മ്പോൾ സ്വാ​ഭാവി​കമാ​യും അദ്ദേഹം അവരെ രക്ഷിക്കാൻ ശ്ര​മി​ക്കും. ഒരു സ​ഹോ​ദരൻ താൻ ഒരു കൊച്ചു​കു​ട്ടിയാ​യി​രുന്ന​പ്പോൾ നടന്ന ഒരു സംഭവം ഓർക്കു​ന്നു. വയൽസേ​വനത്തി​നു ശേഷം അ​ദ്ദേഹത്തി​നും പി​താവി​നും ഒരു അരുവി കുറു​കെ​ക്കടന്ന് വേണ​മാ​യിരു​ന്നു വീ​ട്ടി​ലെത്താൻ. അന്ന് രാ​വി​ലത്തെ കോ​രി​ച്ചൊരി​യുന്ന മഴ നിമിത്തം ആ അരുവി നിറ​ഞ്ഞൊ​ഴുകു​കയാ​യി​രുന്നു. ഒരു വലിയ കല്ലിൽനി​ന്ന് അടുത്ത കല്ലി​ലേക്ക് ചാ​ടി​ക്കൊണ്ട് മാത്രമേ ആ നദി കുറു​കെക്കട​ക്കാൻ സാധിക്കു​മായി​രു​ന്നുള്ളൂ. മുന്നിൽ നടന്ന കുട്ടി ഒരു കല്ലിൽനി​ന്ന് മറ്റൊ​ന്നി​ലേക്ക് ചാ​ടിയ​പ്പോൾ ചുവ​ടുപി​ഴച്ച് വെള്ളത്തിൽ വീണ്‌ രണ്ടു പ്രാ​വ​ശ്യം മു​ങ്ങിത്താ​ണു. എന്നാൽ പെ​ട്ടെന്നു​തന്നെ അവന്‍റെ ചുമലിൽ എത്തി​പ്പി​ടിച്ച് മുങ്ങിത്താ​ഴുന്ന​തിൽനിന്ന് പിതാവ്‌ അവനെ രക്ഷി​ച്ച​തിൽ അവൻ എത്ര നന്ദി​യുള്ളവ​നായി​രുന്നു! സമാ​നമാ​യി ഈ ദുഷ്ടലോകത്തിന്‍റെ ഭരണാ​ധി​പനായ സാത്താ​നിൽനി​ന്നും ഇവിടെ നാം നേ​രി​ടുന്ന ആത്മീയ അപ​കടങ്ങ​ളുടെ കു​ത്തൊഴു​ക്കിൽനി​ന്നും നമ്മുടെ സ്വർഗീയ​പിതാ​വ്‌ നമ്മെയും വിടു​വി​ക്കുന്നു. തീർച്ചയാ​യും നമുക്കു സങ്ക​ല്‌പി​ക്കാൻ കഴിയു​ന്നതി​ലേ​ക്കും​വെച്ച് ഏറ്റവും നല്ല സംരക്ഷകൻ യഹോ​വത​ന്നെയാ​ണ്‌.—മത്താ. 6:13; 1 യോഹ. 5:19.

16, 17. അമാ​ലേക്യ​രോ​ട്‌ യുദ്ധം ചെ​യ്‌ത​പ്പോൾ യഹോവ ഇസ്രാ​യേ​ല്യരെ സഹാ​യി​ക്കുക​യും സംര​ക്ഷി​ക്കുക​യും ചെ​യ്‌തത്‌ എങ്ങനെ?

16 ബി.സി. 1513-ൽ യഹോവ തന്‍റെ ജനത്തെ സ്‌നേഹപൂർവം സംരക്ഷിച്ചതിന്‍റെ ഒരു നല്ല ദൃഷ്ടാന്തം നമുക്ക് പരി​ചിന്തി​ക്കാം. അവൻ ഇസ്രാ​യേ​ല്യരെ ഈജിപ്‌റ്റിന്‍റെ അടി​മത്തത്തിൽനി​ന്ന് വിടു​വി​ക്കുക​യും ചെങ്കടൽ കുറു​കെക്ക​ടക്കു​മ്പോൾ അത്ഭു​തകര​മായി അവരെ സംര​ക്ഷി​ക്കുക​യും ചെ​യ്‌ത​തിനു ശേഷം അര​ങ്ങേ​റിയ ഒരു സം​ഭവമാ​ണ്‌ അത്‌. സീനായ്‌ മല ലക്ഷ്യ​മാ​ക്കി ആ ജനത മരു​ഭൂമി​യി​ലൂടെ നടന്ന് രെഫീ​ദീ​മി​ലെത്തി.

17 ഉല്‌പത്തി 3:15-ലെ ദിവ്യപ്രവചനത്തിന്‍റെ വീ​ക്ഷണ​ത്തിൽ, ആ ദുർബലജ​നതയെ ആക്ര​മി​ക്കാനാ​യി അവസരം അ​ന്വേഷി​ച്ച് സാത്താൻ സം​ഭ്രാന്ത​നായി അലയുക​യായി​രു​ന്നിരി​ക്കണം. ദൈവജനത്തിന്‍റെ ശ​ത്രുക്ക​ളായ അമാ​ലേ​ക്യരെ ഉപയോ​ഗി​ച്ചു​കൊണ്ട് അവൻ അതിന്‌ ഒരു ശ്രമം നട​ത്തി​നോക്കി. (സംഖ്യാ. 24:20) വിശ്വ​സ്‌ത​പുരു​ഷന്മാ​രായ യോശുവ, മോശ, അഹരോൻ, ഹൂർ എന്നീ നാല്‌ പേരെ ഉപ​യോ​ഗിച്ച് യഹോവ  നേടിയ വിജ​യത്തെ​ക്കുറി​ച്ച് ഒന്നു ചി​ന്തി​ക്കുക. യോശുവ അമാ​ലേക്യ​രോ​ട്‌ യുദ്ധം ചെ​യ്‌ത​പ്പോൾ അടുത്തുള്ള ഒരു കുന്നി​ന്മു​കളിൽ മോ​ശ​യും അഹ​രോ​നും ഹൂരും നിലയു​റപ്പി​ച്ചി​രുന്നു. മോ​ശയു​ടെ കൈ ഉയർന്നിരി​ക്കു​മ്പോൾ ഇ​സ്രാ​യേൽ ജയിക്കും. അവന്‍റെകൈയ്‌ക്ക് ഭാരം തോന്നി​യ​പ്പോ​ഴൊക്കെ അഹ​രോ​നും ഹൂരും അവന്‍റെ കൈ താങ്ങി. അതു​കൊ​ണ്ട് “യോശുവ അമാ​ലേക്കി​നെ​യും അവന്‍റെ ജന​ത്തെ​യും വാളിന്‍റെ വാ​യ്‌ത്ത​ലയാൽ തോ​ല്‌പി”ച്ചത്‌ യ​ഹോവ​യുടെ സഹാ​യത്താ​ലും സംരക്ഷ​ണത്താ​ലുമാ​യി​രുന്നു. (പുറ. 17:8-13) മോശ അവിടെ ഒരു യാ​ഗപീ​ഠം പണിതു. അതിന്‌ “യഹോവ എന്‍റെ കൊടി (“സങ്കേതം,” NW അടി​ക്കു​റിപ്പ്)” എന്ന് അർഥമുള്ള “യഹോവ നിസ്സി” എന്ന് പേര്‌ വിളിച്ചു.—പുറപ്പാടു 17:14, 15 വായിക്കുക.

സാത്താന്‍റെ ആക്ര​മണങ്ങ​ളിൽനിന്ന് സംരക്ഷിതർ

18, 19. ദൈവം നമ്മുടെ നാ​ളി​ലുള്ള അവന്‍റെ ദാസർക്ക് എന്തു സംരക്ഷണം പ്രദാനം ചെയ്‌തി​രിക്കു​ന്നു?

18 തന്നെ സ്‌നേഹി​ക്കുക​യും അനു​സരി​ക്കുക​യും ചെ​യ്യുന്ന​വരെ യഹോവ സം​രക്ഷി​ക്കുന്നു. രെ​ഫീദീ​മിൽ ആയിരുന്ന ഇസ്രാ​യേല്യ​രെ​പ്പോലെ ശത്രു​ക്കളിൽനി​ന്നുള്ള സംര​ക്ഷണത്തി​നു​വേണ്ടി നാംദൈവ​ത്തിൽ ആ​ശ്രയി​ക്കുന്നു. ഒരു കൂട്ട​മെന്ന​നില​യിൽ യഹോവ ഇന്നോളം നമ്മെ സംര​ക്ഷിച്ചി​ട്ടു​മുണ്ട്. പിശാചിന്‍റെ ആക്ര​മണങ്ങ​ളിൽനിന്ന് അവൻ എല്ലാ​യ്‌പോ​ഴും നമ്മെ വിടു​വി​ക്കുന്നു. ക്രി​സ്‌തീ​യനിഷ്‌പക്ഷത മുറു​കെപ്പി​ടിച്ച നമ്മുടെ സഹോ​ദര​ന്മാരെ ദൈവം സംരക്ഷിച്ച നിരവധി അവസ​രങ്ങ​ളെക്കു​റിച്ച് ചി​ന്തി​ക്കുക. ദൃഷ്ടാന്തത്തിന്‌, ജർമ​നിയി​ലും മറ്റു രാജ്യ​ങ്ങളി​ലും നിലനിന്ന നാസി ഭര​ണകാ​ലത്ത്‌ 1930-കളിലും 1940-കളുടെ തു​ടക്കത്തി​ലും അത്തരം അനേകം അനു​ഭ​വങ്ങൾ ദൈവ​ജനത്തി​നു​ണ്ടായി. പീഡ​നങ്ങ​ളിന്മ​ധ്യേ ദൈവത്തിന്‍റെ സംരക്ഷണം അനു​ഭവിച്ച​റിഞ്ഞവ​രുടെ ജീവി​ത​കഥക​ളും വാർഷികപുസ്‌തകത്തി​ലുള്ള അനു​ഭവ​ങ്ങളും വായി​ക്കു​കയും ധ്യാ​നി​ക്കുക​യും ചെ​യ്യു​ന്നത്‌ യ​ഹോ​വയെ നമ്മുടെ സങ്കേ​തമാ​ക്കാ​നും അവ​നി​ലുള്ള നമ്മുടെ ആശ്രയം പൂർവാ​ധികം ശക്ത​മാക്കാ​നും നമ്മെ സഹാ​യി​ക്കും.—സങ്കീ. 91:2.

ദുരിതപൂർണമായ സാഹ​ചര്യ​ങ്ങളിൽ വിശ്വ​സ്‌തരാ​യി നിൽക്കാൻ നമ്മെ സഹാ​യിക്കു​ന്നതി​ന്‌ യ​ഹോവ​യ്‌ക്ക് നമ്മുടെ സഹവി​ശ്വാ​സി​കളെ ഉപ​യോഗി​ക്കാൻ കഴിയും (18-20 ഖണ്ഡികകൾ കാണുക)

19 യ​ഹോവ​യുടെ സംഘട​നയി​ലൂ​ടെയും അതിന്‍റെ പ്രസി​ദ്ധീ​കരണ​ങ്ങളി​ലൂ​ടെയും നമ്മുടെ സംര​ക്ഷണത്തി​നു​വേണ്ട സ്‌നേഹപൂർവ​മായ ഓർമിപ്പി​ക്കലു​കൾ നമുക്കു ലഭി​ക്കു​ന്നു. ഈ അടുത്ത വർഷങ്ങ​ളിൽ ഇത്തരം ഓർമിപ്പി​ക്കലു​കൾ പ്ര​യോ​ജനം ചെയ്‌തി​രിക്കു​ന്നത്‌ എങ്ങ​നെ​യെന്ന് ചി​ന്തി​ക്കുക. ഈ ലോകം അശ്ലീലത്തിന്‍റെയും ലൈംഗികാഭാസത്തിന്‍റയും ചേറ്റിൽ ആണ്ടു​മു​ങ്ങവെ, അധാർമി​കതയു​ടെ അപക​ടങ്ങ​ളെക്കു​റിച്ച് നമ്മെ ജാഗ​രൂ​കരാ​ക്കാൻ അടി​യന്തി​രമായ ഓർമി​പ്പി​ക്കലു​കളും പ്രായോ​ഗിക​സഹാ​യവും യഹോവ പ്രദാനം ചെയ്‌തി​രിക്കു​ന്നു. ഉദാ​ഹരണ​ത്തിന്‌, സോഷ്യൽ-നെറ്റ്‌വർക്കിങ്ങിന്‍റെ ദുരു​പയോ​ഗത്താ​ലുള്ള ദുഷിച്ച സംസർഗം ഒഴി​വാക്കു​ന്നതി​ന്‌ പിതൃതുല്യമായ ബുദ്ധി​യു​പ​ദേശം നമുക്കു ലഭി​ച്ചി​രിക്കു​ന്നു. *1 കൊരി. 15:33.

20. ക്രിസ്‌തീയസ​ഭയി​ലൂടെ ഏത്‌ സം​രക്ഷണ​വും മാർഗനിർദേ​ശവും ആണ്‌ ലഭ്യമാ​യി​രിക്കു​ന്നത്‌?

20 നാം യഥാർഥ​ത്തിൽ “യ​ഹോവ​യാൽ ഉപ​ദേശി​ക്കപ്പെ”ടു​ന്നവരാ​ണ്‌ എന്ന് നമുക്ക് എങ്ങനെ പ്ര​കടമാ​ക്കാം? അവന്‍റെ കല്‌പ​നകൾ ശ്ര​ദ്ധാപൂർവം അനു​സരിക്കു​ന്നതി​ലൂടെ. (യെശ. 54:13) നമുക്ക് ആവ​ശ്യ​മായ മാർഗനിർദേ​ശവും സം​രക്ഷണ​വും സഭ​കളാ​കുന്ന സുരക്ഷി​തസ​ങ്കേത​ത്തിൽനിന്ന് നമുക്കു ലഭി​ക്കു​ന്നു. കാരണം അവി​ടെ​യാണ്‌ മൂ​പ്പന്മാ​രായി സേ​വി​ക്കുന്ന വിശ്വ​സ്‌ത​പുരു​ഷന്മാർ തിരു​വെഴു​ത്തു​സഹാ​യവും ബുദ്ധി​യു​പദേ​ശവും പ്രദാനം ചെ​യ്യു​ന്നത്‌. (ഗലാ. 6:1) യ​ഹോവ​യുടെ ആർദ്ര​കരു​തലു​കളിൽ അധി​ക​വും നമ്മി​ലേ​ക്കെത്തു​ന്നത്‌ ഈ “മനു​ഷ്യരാ​കുന്ന ദാനങ്ങ”ളിലൂ​ടെ​യാണ്‌. (എഫെ. 4:7, 8) ഈ കരു​തലി​നോ​ട്‌ നാം എങ്ങ​നെയാ​ണ്‌ പ്രതി​കരി​ക്കേ​ണ്ടത്‌? മന​സ്സോ​ടെയുള്ള കീഴ്‌പെ​ടലും അനു​സര​ണവും ദൈ​വാനു​ഗ്ര​ഹത്തിൽ കലാ​ശി​ക്കും.—എബ്രാ. 13:17.

21. (എ) എന്തു ചെയ്യാൻ നാം നിശ്ച​യിച്ചു​റയ്‌ക്കണം? (ബി) അടുത്ത ലേ​ഖന​ത്തിൽ നാം എന്തു പരി​ചിന്തി​ക്കും?

21 നമ്മെ നയിക്കാൻ പരി​ശുദ്ധാ​ത്മാ​വിനെ അനു​വദി​ച്ചു​കൊണ്ട് നമ്മുടെ സ്വർഗീയപിതാവിന്‍റെ മാർഗ​നിർദേശ​ത്തിന്‌ കീ​ഴ്‌പെടാൻ നമുക്ക് നിശ്ച​യിച്ചു​റയ്‌ക്കാം. അ​തോ​ടൊപ്പം, അവന്‍റെ പു​ത്ര​നായ യേശുക്രിസ്‌തുവിന്‍റെ ജീവി​ത​ത്തെക്കു​റിച്ച് നാം ധ്യാ​നി​ക്കുക​യും വേണം. കാരണം, ക്രിസ്‌തുവിന്‍റെ അനു​പമ​മായ മാതൃകയാണ്‌ നാം പിൻപ​റ്റാൻ യത്‌നിക്കു​ന്നത്‌. മരണ​ത്തോ​ളമുള്ള അവന്‍റെ അനു​സ​രണം നിമിത്തം അവന്‌ ശ്രേഷ്‌ഠമായ പ്ര​തി​ഫലം ലഭിച്ചു. (ഫിലി. 2:5-11) പൂർണഹൃദയത്തോടെ യ​ഹോവ​യിൽ ആശ്ര​യി​ക്കു​മ്പോൾ യേശു​വി​നെ​പ്പോലെ നാമും അനു​ഗ്ര​ഹങ്ങൾ പ്രാ​പി​ക്കും. (സദൃ. 3:5, 6) അതു​കൊ​ണ്ട്, മറ്റാ​രെക്കാ​ളുമ​ധികം നമു​ക്കാ​യി കരു​തു​കയും നമ്മെ സംര​ക്ഷി​ക്കുക​യും ചെയ്യുന്ന നമ്മുടെ പി​താ​വായ യ​ഹോവ​യിൽ നമുക്ക് എല്ലാ​യ്‌പോ​ഴും ആ​ശ്രയി​ക്കാം. അവനെ സേ​വിക്കു​ന്നത്‌ എത്ര ശ്രേഷ്‌ഠവും ആനന്ദ​ദായ​കവും ആയ ഒരു പദ​വിയാ​ണ്‌! അങ്ങ​നെ​യെങ്കിൽ ഏതു വി​ധത്തി​ലാണ്‌ യഹോവ നമ്മുടെ ഉത്തമസുഹൃത്തായിരിക്കുന്നത്‌? അടുത്ത ലേ​ഖന​ത്തിൽ ഈ ചോ​ദ്യത്തി​നുള്ള ഉത്തരം പരി​ചിന്തി​ക്കു​മ്പോൾ അവ​നോ​ടുള്ള നമ്മുടെ സ്‌നേഹം കൂടുതൽ ശക്തമാ​യി​ത്തീ​രും.

^ ഖ. 19 അത്തരം ഓർമിപ്പി​ക്കലുക​ളുടെ ദൃഷ്ടാന്തങ്ങൾ പിൻവ​രുന്ന ലേ​ഖനങ്ങ​ളിൽ കാ​ണാനാ​കും: “ഇന്‍റർനെറ്റ്‌—ലോകം കൈപ്പി​ടി​യി​ലൊതു​ക്കാം, എന്നാൽ ശ്ര​ദ്ധയോ​ടെ” (2011 ആഗസ്റ്റ് 15 വീക്ഷാഗോപുരം 3-5 പേജുകൾ); “പിശാചിന്‍റെ കെ​ണി​കളെ സൂ​ക്ഷി​ക്കുക!” “ഉറച്ചു​നിൽക്കുക, സാത്താൻ ഒരുക്കുന്ന കെണികൾ ഒഴി​വാ​ക്കുക!” (2012 ആഗസ്റ്റ് 15 വീക്ഷാഗോപുരം 20-29 പേജുകൾ.)