വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ഫെബ്രുവരി 

യഹോവ—നമ്മുടെ ഉത്തമസുഹൃത്ത്‌

യഹോവ—നമ്മുടെ ഉത്തമസുഹൃത്ത്‌

‘അബ്രാഹാം “യഹോവയുടെ സ്‌നേഹിതൻ” എന്നു വിളിക്കപ്പെട്ടു.’—യാക്കോ. 2:23.

1. ദൈവത്തിന്‍റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ നമുക്ക് എന്തിനുള്ള പ്രാപ്‌തിയുണ്ട്?

‘ഇവൻ അപ്പന്‍റെ മകൻ തന്നെ’ എന്ന് കുട്ടികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ആളുകൾ പലപ്പോഴും പറയാറുണ്ട്. അതെ, മിക്ക കുട്ടികൾക്കും തങ്ങളുടെ മാതാപിതാക്കളുമായി പല കാര്യങ്ങളിൽ സാദൃശ്യമുണ്ട്. കാരണം, മാതാവിന്‍റെയും പിതാവിന്‍റെയും ഗുണവിശേഷതകളാണല്ലോ കുട്ടികൾക്ക് ജനിതകമായി കൈമാറിക്കിട്ടുന്നത്‌. നമ്മുടെ സ്വർഗീയപിതാവായ യഹോവ ജീവദാതാവാണ്‌. (സങ്കീ. 36:9) അവന്‍റെ മനുഷ്യമക്കൾ എന്നനിലയിൽ അവനോട്‌ ഒരു പരിധിവരെ നമുക്ക് സമാനതകളുണ്ട്. അവന്‍റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ നമുക്ക് യുക്തിയുക്തം ചിന്തിച്ച് നിഗമനങ്ങളിൽ എത്തിച്ചേരാനും സുഹൃദ്‌ബന്ധങ്ങൾ തുടങ്ങാനും നിലനിർത്താനും ഒക്കെയുള്ള പ്രാപ്‌തിയുണ്ട്.—ഉല്‌പ. 1:26.

2. ഏത്‌ അടിസ്ഥാനത്തിലാണ്‌ യഹോവയ്‌ക്ക് നമ്മുടെ സുഹൃത്താകാൻ സാധിക്കുന്നത്‌?

2 ഹോവയ്‌ക്ക് നമ്മുടെ ഏറ്റവും നല്ല സുഹൃത്തായിരിക്കാൻ കഴിയും. അത്തരം സൗഹൃദം അടിസ്ഥാപ്പെട്ടിരിക്കുന്നത്‌ദൈവത്തിന്‌ നമ്മോടുള്ള സ്‌നേഹത്തിലും, നമുക്ക് അവനിലും അവന്‍റെ പുത്രനിലും ഉള്ള വിശ്വാസത്തിലും ആണ്‌. യേശു ഇങ്ങനെ പ്രസ്‌താവിച്ചു: “തന്‍റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്‌ അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമേൽ സ്‌നേഹിച്ചു.” (യോഹ. 3:16) യഹോയുമായി ഉറ്റബന്ധം ആസ്വദിച്ചിരുന്നവരുടെ അനേകം ദൃഷ്ടാന്തങ്ങളുണ്ട്. അവരിൽ രണ്ടുപേരെക്കുറിച്ച് നമുക്കു പരിചിന്തിക്കാം.

‘എന്‍റെ സ്‌നേഹിതനായ അബ്രാഹാം’

3, 4. യഹോവയുമായുള്ള സൗഹൃദത്തിന്‍റെ കാര്യത്തിൽ അബ്രാഹാമും അവന്‍റെ പിൻഗാമികളും തമ്മിലുള്ള വ്യത്യാസം എന്തായിരുന്നു?

3 ഗോത്രപിതാവും ഇസ്രായേല്യരുടെ പൂർവികനുമായിരുന്ന അബ്രാഹാമിനെക്കുറിച്ച്  ‘എന്‍റെ സ്‌നേഹിതൻ’ എന്ന് യഹോവ പറഞ്ഞു. (യെശ. 41:8) 2 ദിനവൃത്താന്തം 20:7-ലും അബ്രാഹാമിനെ ദൈവത്തിന്‍റെ സ്‌നേഹിതൻ എന്നു വിളിച്ചിരിക്കുന്നു. അതെ, ആ വിശ്വസ്‌തമനുഷ്യന്‌ തന്‍റെ സ്രഷ്ടാവുമായി നിലനിൽക്കുന്ന സുഹൃദ്‌ബന്ധം ആസ്വദിക്കാൻ കഴിഞ്ഞു. എന്തായിരുന്നു അതിന്‌ അടിസ്ഥാനം? അബ്രാഹാമിന്‍റെ വിശ്വാസമായിരുന്നു അത്‌.—ഉല്‌പ. 15:6; യാക്കോബ്‌ 2:21-23 വായിക്കുക.

4 പുരാതന ഇസ്രായേൽ ജനതയായിത്തീർന്ന, അബ്രാഹാമിന്‍റെ പിൻഗാമികൾക്ക് തുടക്കത്തിൽ യഹോവ പിതാവും സുഹൃത്തും ആയിരുന്നു. സങ്കടകരമെന്നു പറയട്ടെ, ദൈവവുമായുള്ള സൗഹൃദം അവർക്കു നഷ്ടപ്പെട്ടു. എന്തുകൊണ്ട്? യഹോവയുടെ വാഗ്‌ദാനങ്ങളിൽ വിശ്വാമർപ്പിക്കുന്ന കാര്യത്തിൽ അവർ പരാജയപ്പെട്ടതാണ്‌ കാരണം.

5, 6. (എ) യഹോവ എങ്ങനെയാണ്‌ നിങ്ങളുടെ സുഹൃത്തായിത്തീർന്നിരിക്കുന്നത്‌? (ബി) ഏതു ചോദ്യങ്ങൾ നമ്മുടെ ശ്രദ്ധ അർഹിക്കുന്നു?

5 യഹോയെക്കുറിച്ച് പഠിക്കുന്തോറും നിങ്ങൾക്ക് അവനിലുള്ള വിശ്വാസം വർധിക്കുകയും അവനോടുള്ള നിങ്ങളുടെ സ്‌നേഹം ആഴമുള്ളതായിത്തീരുകയും ചെയ്യും. ദൈവം ഒരു യഥാർഥ വ്യക്തിയാണെന്നും അവനുമായി ഒരു അടുത്ത ബന്ധം സാധ്യമാണെന്നും നിങ്ങൾ മനസ്സിലാക്കിയ സമയത്തെക്കുറിച്ച് ചിന്തിക്കുക. ആദാമിന്‍റെ അനുസരണക്കേടുനിമിത്തം നാമെല്ലാം പാപത്തിലാണ്‌ ജനിച്ചിരിക്കുന്നതെന്ന് നിങ്ങൾ പഠിച്ചു. മനുഷ്യവർഗം പൊതുവിൽ ദൈവത്തിൽനിന്ന് അന്യപ്പെട്ടിരിക്കുന്നുവെന്ന് നിങ്ങൾ തിരിച്ചറിഞ്ഞു. (കൊലോ. 1:21) കൂടാതെ, നമ്മുടെ കാര്യത്തിൽ യാതൊരു താത്‌പര്യവുമില്ലാതെ നമ്മിൽനിന്നെല്ലാം അകന്നുകഴിയുന്ന ഒരുവനല്ല സ്‌നേഹവാനായ നമ്മുടെ സ്വർഗീയപിതാവ്‌ എന്നും നിങ്ങൾ മനസ്സിലാക്കി. യേശുവിന്‍റെ മറുവിലയാഗത്തിലൂടെ നമുക്കായി ചെയ്‌തിരിക്കുന്ന അവന്‍റെ കരുതലിനെക്കുറിച്ച് പഠിക്കുകയും ആ കരുലിൽ വിശ്വാസം അർപ്പിക്കുകയും ചെയ്‌തപ്പോൾ നാം ദൈവവുമായി ഒരു സുഹൃദ്‌ബന്ധം വളർത്തിയെടുക്കാൻ ആരംഭിച്ചു.

6 ഇന്ന് പിന്തിരിഞ്ഞുനോക്കവെ സ്വയം ഇങ്ങനെ ചോദിക്കുന്നത്‌ ഉചിതമായിരിക്കും: ‘ദൈവവുമായുള്ള സുഹൃദ്‌ബന്ധം ഇനിയും ആഴമുള്ളതാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ടോ? അവനിലുള്ള എന്‍റെ ആശ്രയം ശക്തമാണോ? എന്‍റെ ഏറ്റവും പ്രിപ്പെട്ട സുഹൃത്തായ യഹോയോടുള്ള എന്‍റെ സ്‌നേഹം അനുദിനം വളരുന്നുണ്ടോ?’ യഹോയുമായി ഉറ്റ ബന്ധമുണ്ടായിരുന്ന പുരാനകാലത്തെ മറ്റൊരു വ്യക്തിയായിരുന്നു ഗിദെയോൻ. നമുക്ക് ഇപ്പോൾ അവന്‍റെ നല്ല മാതൃക പരിശോധിച്ച് അതിൽനിന്ന് പ്രയോജനം നേടാം.

‘യഹോവ സമാധാനമാകുന്നു’

7-9. (എ) അസാധാരണമായ എന്ത് അനുഭവമാണ്‌ ഗിദെയോനുണ്ടായത്‌, എന്തായിരുന്നു അതിന്‍റെ ഫലം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) യഹോവയുമായുള്ള നമ്മുടെ സുഹൃദ്‌ബന്ധം നമുക്ക് എങ്ങനെ ബലിഷ്‌ഠമാക്കാനാകും?

7 സ്രായേല്യർ വാഗ്‌ദത്തദേശത്ത്‌ പ്രവേശിച്ചതിനു ശേഷമുള്ള പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലായിരുന്നു ന്യായാധിപനായ ഗിദെയോൻ യഹോവയെ സേവിച്ചിരുന്നത്‌. യഹോവയുടെ ദൂതൻ ഒഫ്രയിൽ വെച്ച് ഗിദെയോനെ സന്ദർശിച്ചതിനെക്കുറിച്ച് ന്യായാധിപന്മാർ 6-‍ാ‍ം അധ്യായം വിവരിക്കുന്നു. ആ കാലഘട്ടത്തിൽ അയൽവാസികളായ മിദ്യാന്യർ ഇസ്രായേൽ ജനതയ്‌ക്ക് തികച്ചും ഒരു ഭീഷണിയായിരുന്നു. അതുകൊണ്ടാണ്‌ ഗിദെയോൻ, ഗോതമ്പ് ഒരു വെളിമ്പ്രദേശത്തുവെച്ച് മെതിക്കാതെ മുന്തിരിച്ചക്കിനടുത്തുവെച്ച് മെതിച്ചത്‌. അവിടെയാകുമ്പോൾ മെതിച്ച ധാന്യം അവന്‌ എത്രയും പെട്ടെന്ന് ഒളിപ്പിക്കാനുമാകുമായിരുന്നു. ഗിദെയോനെ “പരാക്രമശാലിയേ” എന്ന് അഭിസംബോധന ചെയ്‌തുകൊണ്ടാണ്‌ ദൂതൻ പ്രത്യക്ഷപ്പെട്ടത്‌. അത്ഭുതസ്‌തബ്ധനായ ഗിദെയോൻ, ഇസ്രായേല്യരെ ഈജിപ്‌റ്റിൽനിന്ന് വിടുവിച്ച യഹോവ ശരിക്കും തങ്ങളുടെ സഹായത്തിനെത്തുമോ എന്ന് ദൂതനോട്‌ ആരാഞ്ഞു. സ്രഷ്ടാവിനെ പ്രതിനിധീകരിച്ച് സംസാരിച്ച ആ ദൂതൻ, യഹോവയുടെ പിന്തുണ അവനുണ്ട് എന്നു പറഞ്ഞുകൊണ്ട് ഗിദെയോനെ ധൈര്യപ്പെടുത്തി.

8 “യിസ്രായേലിനെ മിദ്യാന്യരുടെ കയ്യിൽനിന്നു രക്ഷി”ക്കാൻ തനിക്ക് എങ്ങനെ സാധിക്കുമെന്ന് ഗിദെയോൻ അത്ഭുപ്പെട്ടു. അതിന്‌ നേരിട്ടുള്ള ഒരു ഉത്തരമാണ്‌ അവനു ലഭിച്ചത്‌: “ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്‌പിക്കും” എന്ന് യഹോവ പറഞ്ഞു. (ന്യായാ. 6:11-16) ഇത്‌ എങ്ങനെ സാധ്യമാകും എന്ന കാര്യത്തിൽ ആകാംക്ഷാഭരിതനായ ഗിദെയോൻ ഒരു അടയാളം ആവശ്യപ്പെട്ടു. ദൈവം ഒരു യഥാർഥ വ്യക്തിയാണെന്ന കാര്യത്തിൽ ഗിദെയോന്‌ യാതൊരു സംശയവുമുണ്ടായിരുന്നില്ലെന്ന് ഈ സംഭാഷണം വ്യക്തമാക്കുന്നു.

9 അടുത്തതായി നടന്ന സംഭവം ഗിദെയോന്‍റെ വിശ്വാസം ശക്തിപ്പെടാനുംദൈവത്തോട്‌ കൂടുതൽ അടുക്കാനും അവനെ സഹായിച്ചു. ഗിദെയോൻ പോയി ഭക്ഷണം ഒരുക്കി അത്‌ ദൂതന്‍റെ മുമ്പിൽ വെച്ചു. ദൂതൻ തന്‍റെകൈയിലുള്ള വടിയുടെ അറ്റംകൊണ്ട് ഭക്ഷണം തൊട്ടപ്പോൾ അത്ഭുതകരമായ വിധത്തിൽ തീ പുപ്പെട്ട് ആ ഭക്ഷണം ദഹിപ്പിച്ചു. അമ്പരന്നുപോയ ഗിദെയോൻ, ആ ദൂതൻ നിശ്ചയമായും യഹോവയുടെ ഒരു പ്രതിനിധിയാണെന്ന് തിരിച്ചറിഞ്ഞു. “അയ്യോ,ദൈവമായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടുപോയല്ലോ” എന്ന് അവൻ വിളിച്ചുപറഞ്ഞു. (ന്യായാ. 6:17-22) ആ കൂടിക്കാഴ്‌ച ഗിദെയോനും അവന്‍റെ  ദൈവത്തിനുമിടയിലുള്ള സ്‌നേഹബന്ധത്തിന്‌ ഒരു വിലങ്ങുതടിയായോ? തീർച്ചയായുമില്ല. മറിച്ചാണ്‌ സംഭവിച്ചത്‌. അവൻ യഹോവയെ കൂടുതൽ അറിയാൻ ഇടയാകുകയാണുണ്ടായത്‌; ദൈവവുമായി താൻ ഒരു സമാധാനബന്ധത്തിലേക്ക് വന്നിരിക്കുന്നു എന്ന് ഗിദെയോന്‌ തോന്നി. അവൻ അവിടെ പണിത യാഗപീഠത്തിന്‌ “യഹോവ ശലോം” എന്ന് നാമകരണം ചെയ്‌തതിൽനിന്ന് നമുക്ക് അതു മനസ്സിലാക്കാനാകും. ആ പേരിന്‍റെ അർഥം ‘യഹോവ സമാധാനമാകുന്നു’ എന്നാണ്‌. (ന്യായാധിപന്മാർ 6:23, 24 വായിക്കുക; NW അടിക്കുറിപ്പ്) ഓരോ ദിവസവും യഹോവ നമുക്കായി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുമ്പോൾ അവനെ ഒരു യഥാർഥ സുഹൃത്തായി നാം തിരിച്ചറിയാനിടയാകുന്നു. ക്രമമായുള്ള പ്രാർഥന നമ്മുടെ ആന്തരികസമാധാനം വർധിപ്പിക്കും; ദൈവവുമായുള്ള നമ്മുടെ സുഹൃദ്‌ബന്ധം ബലിഷ്‌ഠമാക്കും.

‘യഹോവയുടെ കൂടാരത്തിൽ ആർ പാർക്കും?’

10. സങ്കീർത്തനം 15:3, 5 അനുസരിച്ച്, നാം യഹോവയുടെ സുഹൃത്തുക്കളായിരിക്കണമെങ്കിൽ നമ്മുടെ പെരുമാറ്റം സംബന്ധിച്ച് എന്താണ്‌ യഹോവ പ്രതീക്ഷിക്കുന്നത്‌?

10 യഹോവ നമ്മുടെ സുഹൃത്തായിരിക്കണമെങ്കിൽ നാം ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ‘യഹോവയുടെ കൂടാരത്തിൽ പാർക്കാൻ’ അഥവാ അവന്‍റെ ഒരു സുഹൃത്തായിത്തീരാൻ എന്താണ്‌ ആവശ്യമായിരിക്കുന്നതെന്ന് 15-‍ാ‍ം സങ്കീർത്തനത്തിൽ ദാവീദ്‌ വിവരിക്കുന്നു. (സങ്കീ. 15:1) അതിൽ രണ്ടു നിബന്ധനകളെക്കുറിച്ച് നമുക്കു ചിന്തിക്കാം. ഒന്ന്, മറ്റുള്ളവരെക്കുറിച്ച് ദൂഷണം പറയാതിരിക്കുക. രണ്ട്, നമ്മുടെ എല്ലാ ഇടപാടുകളിലും സത്യസന്ധരായിരിക്കുക. “നാവുകൊണ്ടു കുരള (“പരദൂഷണം,” പി.ഒ.സി) പറയാതെയും . . . കുറ്റമില്ലാത്തവന്നു വിരോധമായികൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ” ആയിരിക്കും യഹോവയുടെ കൂടാരത്തിൽ അതിഥിയായി പാർക്കുന്നതെന്ന് ദാവീദ്‌ പറഞ്ഞു.—സങ്കീ. 15:3, 5.

11. നാം ആരെക്കുറിച്ചും ദൂഷണം പറയരുതാത്തത്‌ എന്തുകൊണ്ട്?

11 മറ്റൊരു സങ്കീർത്തനത്തിൽ, “ദോഷം ചെയ്യാതെ നിന്‍റെ നാവിനെ . . . കാത്തുകൊൾക” എന്ന് ദാവീദ്‌ മുന്നറിയിപ്പ് നൽകി. (സങ്കീ. 34:13) ഈ നിശ്ശ്വസ്‌തബുദ്ധിയുപദേശത്തിനു ചെവികൊടുക്കാൻ നാം പരാജയപ്പെടുന്നെങ്കിൽ അത്‌ നീതിമാനായ നമ്മുടെ സ്വർഗീയപിതാവുമായുള്ള നമ്മുടെ ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തും. വാസ്‌തവത്തിൽ, യഹോവയുടെ മുഖ്യത്രുവായ സാത്താന്‍റെ ഒരു ദുർഗുണമാണ്‌ ദൂഷണം. ‘ദൂഷകൻ’ എന്ന് അർഥമുള്ള ഒരു ഗ്രീക്ക് വാക്കിൽനിന്നാണ്‌ ‘പിശാച്‌’ എന്ന പദം വന്നിരിക്കുന്നത്‌. മറ്റുള്ളവരെക്കുറിച്ച് സംസാരിക്കുമ്പോൾ നാം നാവിന്‌ കടിഞ്ഞാണിടുന്നത്‌ യഹോയുമായി അടുപ്പം കാത്തുസൂക്ഷിക്കാൻ നമ്മെ സഹായിക്കും. സഭയിൽ നേതൃത്വമെടുക്കാൻ ദൈവം ആക്കിവെച്ചിരിക്കുന്ന സഹോദരന്മാരെക്കുറിച്ചുള്ള നമ്മുടെ മനോഭാവം സംബന്ധിച്ച് നാം വിശേഷാൽ ജാഗ്രത പുലർത്തണം.എബ്രായർ 13:17; യൂദാ 8 വായിക്കുക.

12, 13. (എ) എല്ലാക്കാര്യങ്ങളിലും നാം സത്യസന്ധരായിരിക്കേണ്ടത്‌ എന്തുകൊണ്ട്? (ബി) നമ്മുടെ സത്യസന്ധത മറ്റുള്ളവരിൽ മതിപ്പുളവാക്കിയേക്കാവുന്നത്‌ എങ്ങനെ?

12 ചൂഷണമല്ല, പ്രത്യുത സത്യസന്ധതയാണ്‌ യഹോവയുടെ ദാസരുടെ മുഖമുദ്ര. അപ്പൊസ്‌തലനായ പൗലോസ്‌ എഴുതി: “ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുവിൻ. സകലത്തിലും സത്യസന്ധരായിരിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഞങ്ങളുടേത്‌ ഒരു ശുദ്ധമനസ്സാക്ഷിയാണ്‌ എന്ന ബോധ്യം ഞങ്ങൾക്കുണ്ട്.” (എബ്രാ. 13:18) “സകലത്തിലും സത്യസന്ധരായിരിക്കാൻ” നിശ്ചയിച്ചുറച്ചിരിക്കുന്നതിനാൽ നാം നമ്മുടെ ക്രിസ്‌തീയസഹോദരങ്ങളെ യാതൊരു പ്രകാരത്തിലും ചൂഷണം ചെയ്യുകയില്ല. ഉദാഹരണത്തിന്‌, സഹക്രിസ്‌ത്യാനികൾ നമുക്കുവേണ്ടി ജോലിചെയ്യുന്നുണ്ടെങ്കിൽ നാം അവരോട്‌ മാന്യമായി ഇടപെടുകയും കരാർ പ്രകാരമുള്ള കൂലി അവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ക്രിസ്‌ത്യാനികളെന്നനിലയിൽ നാം തൊഴിലാളികളോടും മറ്റെല്ലാവരോടും സത്യസന്ധമായി ഇടപെടുന്നു. അതേസമയം, ഒരു സഹക്രിസ്‌ത്യാനിയുടെ കീഴിലാണ്‌ നാം ജോലി ചെയ്യുന്നതെങ്കിൽ പ്രത്യേകപരിഗണന ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തെ മുതലെടുക്കാനും നാം ശ്രമിക്കുകയില്ല.

13 ഹോവയുടെ സാക്ഷിളുമായി ഇടപെടുന്ന, ലോകത്തിലെ ആളുകളിൽനിന്ന് വിലമതിപ്പ് നിറഞ്ഞ വാക്കുകൾ നാം കൂടെക്കൂടെ കേൾക്കാറുണ്ട്. ഉദാഹരണത്തിന്‌, വലിയ ഒരു നിർമാണക്കമ്പനിയുടെ മേധാവി യഹോവയുടെ സാക്ഷികളുടെ സത്യസന്ധത നിരീക്ഷിച്ചശേഷം ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ആളുകൾ എല്ലായ്‌പോഴും വാക്ക് പാലിക്കുന്നവരാണ്‌.” (സങ്കീ. 15:4) ഇത്തരം സത്യസന്ധമായ പെരുമാറ്റം യഹോവയുമായുള്ള സുഹൃദ്‌ബന്ധം നിലനിർത്താൻ നമ്മെ സഹായിക്കുന്നു. അതിലുപരി, നമ്മുടെ സ്‌നേഹവാനായ സ്വർഗീയപിതാവിന്‌ അത്‌ മഹത്ത്വം കരേറ്റുകയും ചെയ്യുന്നു.

യഹോവയുടെ സുഹൃത്തുക്കളായിത്തീരാൻ മറ്റുള്ളവരെ സഹായിക്കുക

14, 15. ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവരെ യഹോവയുടെ സുഹൃത്തുക്കളാകാൻ നമുക്ക് എങ്ങനെ സഹായിക്കാനാകും?

14 നാം ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന അനേകമാളുകൾ ദൈവം സ്ഥിതിചെയ്യുന്നുണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും അവരിൽ മിക്കവരുംതന്നെ അവനെ തങ്ങളുടെ ഉത്തമസുഹൃത്തായി കാണുന്നില്ല. നമുക്ക് അവരെ എങ്ങനെ സഹായിക്കാനാകും? യേശു തന്‍റെ 70 ശിഷ്യന്മാരെ, പ്രസംപ്രവർത്തനത്തിനുവേണ്ടി  ഈരണ്ടായി അയച്ചപ്പോൾ അവർക്ക് നൽകിയ നിർദേശങ്ങൾ പരിചിന്തിക്കുക: ‘നിങ്ങൾ ഏതെങ്കിലും ഒരു വീട്ടിൽ ചെന്നാൽ ആദ്യംതന്നെ “ഈ വീടിനു സമാധാനം” എന്നു പറയുവിൻ. അവിടെ ഒരു സമാധാനപ്രിയൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്‍റെമേൽ വസിക്കും; ഇല്ലെങ്കിലോ അത്‌ നിങ്ങളിലേക്കു മടങ്ങിപ്പോരും.’ (ലൂക്കോ. 10:5, 6) സൗഹാർദപരമായ സമീപനത്തിലൂടെ നമുക്ക് ആളുകളെ സത്യത്തിലേക്ക് ആകർഷിക്കാനാകും. ഇത്തരം സമീപനം നമ്മെ എതിർക്കുന്നവരുടെ ശത്രുത അലിയിച്ചുകളയാൻ സഹായിച്ചേക്കാമെന്നു മാത്രമല്ല, മറ്റൊരു സന്ദർഭത്തിൽ അവർ നമ്മോട്‌ മാന്യമായി പെരുമാറാൻപോലും ഇടയാക്കിയേക്കാം.

15 മതമൗലികവാദിളെയോ തിരുവെഴുത്തുവിരുദ്ധ പാരമ്പര്യങ്ങൾ പിന്തുടരുന്നവരെയോ കണ്ടുമുട്ടുമ്പോഴും നാം സൗഹാർദപരവും സമാധാനപരവും ആയ മനോഭാവം നിലനിറുത്തും. ആധുനിക സമൂഹത്തിൽനിന്നുള്ള തിക്താനുഭവങ്ങളിൽ മനംനൊന്ത് കഴിയുന്ന പലരും നാം ആരാധിക്കുന്ന ദൈവത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ചേക്കാം. അത്തരക്കാരെ കണ്ടുമുട്ടുമ്പോൾ നാം അവരെ നമ്മുടെ യോഗങ്ങളിലേക്ക് ഊഷ്‌മളമായി സ്വാഗതംചെയ്യുന്നു. ഇങ്ങനെയുള്ള നിരവധി ദൃഷ്ടാന്തങ്ങൾ “ബൈബിൾ ജീവിതത്തിനു മാറ്റംരുത്തുന്നു” എന്ന ലേഖനപരമ്പരയിൽ നമുക്കു വായിക്കാനാകും.

ഉത്തമസുഹൃത്തിനോടൊത്ത്‌ പ്രവർത്തിക്കുന്നു

16. ഏതർഥത്തിലാണ്‌ നാം യഹോവയുടെ സുഹൃത്തുക്കളും അതേസമയംതന്നെ ‘കൂട്ടുവേലക്കാരും’ ആണെന്ന് പറയാനാകുന്നത്‌?

16 ഒരുമിച്ചു പ്രവർത്തിക്കുന്ന ആളുകൾ പലപ്പോഴും ഉറ്റ തോഴരായിത്തീരാറുണ്ട്. തങ്ങളെത്തന്നെ യഹോവയ്‌ക്കു സമർപ്പിച്ചിരിക്കുന്ന ഏവർക്കും അവന്‍റെ സുഹൃത്തുക്കളും “കൂട്ടുവേലക്കാ”രും ആയിരിക്കാനുള്ള ഉദാത്തമായ പദവിയുണ്ട്. (1 കൊരിന്ത്യർ 3:9 വായിക്കുക.) പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ ഏർപ്പെടുമ്പോൾ നമ്മുടെ സ്വർഗീയപിതാവിന്‍റെ മഹനീയഗുണങ്ങളെക്കുറിച്ചുള്ള നമ്മുടെ ഉൾക്കാഴ്‌ച വർധിക്കുന്നു. കൂടാതെ, സുവാർത്ത പ്രസംഗിക്കാനുള്ള നമ്മുടെ നിയോഗം ഫലകരമായി നിർവഹിക്കാൻ അവന്‍റെ പരിശുദ്ധാത്മാവ്‌ നമ്മെ സജ്ജരാക്കുന്നത്‌ എങ്ങനെയെന്നും നാം തിരിച്ചറിയുന്നു.

17. നമ്മുടെ കൺവെൻഷനുകളിലൂടെയും സമ്മേളനങ്ങളിലൂടെയും ലഭിക്കുന്ന ആത്മീയാഹാരം യഹോവ നമ്മുടെ സുഹൃത്താണെന്ന് പ്രകടമാക്കുന്നത്‌ എങ്ങനെ?

17 ശിഷ്യരാക്കൽ വേലയിലെ പങ്ക് നാം എത്രയധികം വർധിപ്പിക്കുന്നുവോ, അത്രയധികം നമുക്ക് യഹോയുമായി ഒരു അടുത്ത ബന്ധം അനുഭവപ്പെടും. ഉദാഹരണത്തിന്‌, പ്രസംവേലയ്‌ക്ക് തടയിടാനുള്ള എതിരാളികളുടെ ശ്രമങ്ങളെ യഹോവ നിഷ്‌പ്രഭമാക്കുന്നത്‌ നാം കാണുന്നു. ഇക്കഴിഞ്ഞ ഏതാനും വർഷങ്ങളിലേക്ക് ഒന്നു തിരിഞ്ഞുനോക്കുക. ദൈവം നമ്മെ വ്യക്തമായും വഴിനയിച്ചിരിക്കുന്നു. ഇടമുറിയാതെ നമുക്കു ലഭ്യമാകുന്ന പോഷകസമൃദ്ധമായ ആത്മീയാഹാരം നമ്മെ വിസ്‌മയഭരിതരാക്കുന്നു. നമ്മുടെ കൺവെൻനുകളും സമ്മേളനങ്ങളും, നമ്മുടെ സ്വർഗീയപിതാവിന്‌ നമ്മോടുള്ള സ്‌നേഹവായ്‌പും നമ്മുടെ പ്രശ്‌നങ്ങളിലും ആവശ്യങ്ങളിലും അവനുള്ള ഉൾക്കാഴ്‌ചയും വെളിപ്പെടുത്തുന്നു. ഒരു കൺവെൻഷൻ പരിപാടിയോടുള്ള തങ്ങളുടെ ഹൃദയംഗമമായ വിലമതിപ്പ് ഒരു കുടുംബം ഇങ്ങനെ എഴുതി അറിയിച്ചു: “പരിപാടികൾ ശരിക്കും ഞങ്ങളുടെ ഹൃദയങ്ങളിൽ എത്തിച്ചേരുകതന്നെ ചെയ്‌തു. നമ്മെ ഓരോരുത്തരെയും യഹോവ എത്രമാത്രം സ്‌നേഹിക്കുന്നെന്നും നാമെല്ലാം വിജയിച്ചുകാണാൻ അവൻ എത്രത്തോളം ആഗ്രഹിക്കുന്നെന്നും ഞങ്ങൾക്ക് തിരിച്ചറിയാനായി.” അയർലൻഡിലെ ഒരു പ്രത്യേക കൺവെൻഷനിൽ സംബന്ധിച്ചശേഷം ജർമനിയിൽനിന്നുള്ള ഒരു ദമ്പതികൾ തങ്ങൾക്കു ലഭിച്ച സ്വീകരണത്തെയും കരുതലിനെയും പ്രതി നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾക്ക് ഏറ്റവും അധികം നന്ദിയുള്ളത്‌ യഹോയോടും അവന്‍റെ രാജാവായ യേശുക്രിസ്‌തുവിനോടും ആണ്‌. യഥാർഥത്തിൽ ഏകീകൃതരായ ഈ ജനതയുടെ ഭാഗമാകാൻ അവർ ഞങ്ങളെ ക്ഷണിച്ചിരിക്കുന്നു. ഐക്യത്തെക്കുറിച്ച് കേവലം സംസാരിക്കുക മാത്രമല്ല നമ്മൾ ചെയ്യുന്നത്‌, പകരം  എല്ലാ ദിവസവും നാം അത്‌ ആസ്വദിക്കുകയാണ്‌. ഡബ്ലിനിലെ ഈ പ്രത്യേക കൺവെൻനോടുള്ള ബന്ധത്തിൽ ഞങ്ങൾക്കുണ്ടായ അനുവങ്ങൾ, നിങ്ങളെല്ലാവരോടും ഒത്തുചേർന്ന് നമ്മുടെ മഹാദൈവത്തെ സേവിക്കാൻ ഞങ്ങൾക്കു ലഭിച്ചിരിക്കുന്ന അമൂല്യപദവിയെ സംബന്ധിച്ച് എല്ലായ്‌പോഴും ഞങ്ങളെ ഓർമിപ്പിക്കും.”

സുഹൃത്തുക്കൾ ആശയവിനിമയം നടത്തും

18. യഹോവയുമായുള്ള നമ്മുടെ ആശയവിനിമയത്തിന്‍റെ കാര്യത്തിൽ നമുക്ക് സ്വയം എന്ത് ചോദിക്കാനാകും?

18 നല്ല ആശയവിനിമയമുള്ളപ്പോൾ സൗഹൃദം തഴച്ചുവളരും. ഇന്‍റർനെറ്റിന്‍റെയും വിദൂരവാർത്താവിനിമയ സാങ്കേതികവിദ്യകളുടെയും ഈ യുഗത്തിൽ സോഷ്യൽ-നെറ്റ്‌വർക്കിങ്ങും ടെക്‌സ്റ്റ്-മെസേജിങ്ങും പ്രചുപ്രചാരം നേടിയിരിക്കുന്നു. എന്നാൽ ഇതിനോടു താരതമ്യം ചെയ്യുമ്പോൾ നമ്മുടെ ഉത്തമസുഹൃത്തായ യഹോവയുമായുള്ള നമ്മുടെ വ്യക്തിപരമായ ആശയവിനിമയം എത്രത്തോളമുണ്ട്? നമ്മുടെ “പ്രാർത്ഥന കേൾക്കുന്നവനാ”ണ്‌ അവൻ എന്നതിൽ നമുക്കാർക്കും തെല്ലും സംശയമില്ല. (സങ്കീ. 65:2) പക്ഷേ, നാം എത്ര കൂടെക്കൂടെ അവനോട്‌ സംസാരിക്കാൻ മുൻകൈ എടുക്കാറുണ്ട്?

19. നമ്മുടെ സ്വർഗീയപിതാവിനോട്‌ ഹൃദയം തുറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നെങ്കിൽ എന്തു സഹായം ലഭ്യമാണ്‌?

19 ചില ദൈവദാസർക്ക് ഹൃദയം തുറന്ന് തങ്ങളുടെ ഉള്ളിലെ ആഴമായ വികാരങ്ങൾ പ്രകടിപ്പിക്കുക ബുദ്ധിമുട്ടാണ്‌. എങ്കിലും, നാം പ്രാർഥിക്കുമ്പോൾ അങ്ങനെ ചെയ്യാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. (സങ്കീ. 119:145; വിലാ. 3:41) അത്തരം വികാരങ്ങൾ വാക്കുളിലൂടെ പ്രകടിപ്പിക്കാൻ സാധ്യമാകാതെ വന്നാലും നമുക്ക് അതിന്‌ സഹായം ലഭ്യമാണ്‌. പൗലോസ്‌ റോമിലെ ക്രിസ്‌ത്യാനികൾക്ക് ഇങ്ങനെ എഴുതി: “വേണ്ടവിധം പ്രാർഥിക്കേണ്ടത്‌ എങ്ങനെയെന്ന് അറിഞ്ഞുകൂടാത്തപ്പോൾ നമുക്കുവേണ്ടി, നമ്മുടെ ഉച്ചരിക്കാനാകാത്ത ഞരക്കങ്ങൾക്കായി, ആത്മാവുതന്നെ യാചന കഴിക്കുന്നു. ആത്മാവു സംസാരിക്കുന്നതിന്‍റെ അർഥം ഇന്നതെന്ന് ഹൃദയങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നു; അത്‌ വിശുദ്ധന്മാർക്കുവേണ്ടി ദൈവഹിതപ്രകാരമല്ലോ യാചന കഴിക്കുന്നത്‌.” (റോമ. 8:26, 27) ഇയ്യോബ്‌, സങ്കീർത്തനങ്ങൾ, സദൃശവാക്യങ്ങൾ തുടങ്ങിയ ബൈബിൾ പുസ്‌തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകൾ ധ്യാനിക്കുന്നത്‌ നമ്മുടെ ഉള്ളിന്‍റെയുള്ളിലെ വികാരങ്ങൾ യഹോവയിങ്കൽ പകരാൻ നമ്മെ സഹായിക്കും.

20, 21. ഫിലിപ്പിയർ 4:6, 7-ലെ പൗലോസിന്‍റെ വാക്കുകൾ എന്ത് ആശ്വാസം പ്രദാനം ചെയ്യുന്നു?

20 പ്രശ്‌നങ്ങളും പ്രാതികൂല്യങ്ങളും ആഞ്ഞടിക്കുമ്പോൾ ഫിലിപ്പിയർക്കുള്ള പൗലോസിന്‍റെ നിശ്ശ്വസ്‌തബുദ്ധിയുപദേശം നമുക്കു പിൻപറ്റാം: “ഒന്നിനെക്കുറിച്ചും ഉത്‌കണ്‌ഠപ്പെടേണ്ട; ഏതു കാര്യത്തിലും പ്രാർഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്‌തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക.” നമ്മുടെ ഉത്തമസുഹൃത്തുമായുള്ള അത്തരം തുറന്ന ആശയവിനിമയം നിശ്ചയമായും നമുക്ക് സാന്ത്വനവും സമാശ്വാസവുംകൈവരുത്തും. എങ്ങനെ? പൗലോസ്‌ തുടർന്ന് ഇങ്ങനെ എഴുതുന്നു: “അപ്പോൾ മനുഷ്യബുദ്ധിക്ക് അതീമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശു മുഖാന്തരം കാത്തുകൊള്ളും.” (ഫിലി. 4:6, 7) നമ്മുടെ ഹൃദയങ്ങളെയും നിനവുകളെയും വാസ്‌തവമായും കാത്തുകൊള്ളുന്ന, സമാനതകളില്ലാത്ത “ദൈവസമാധാനം” നമുക്ക് എല്ലായ്‌പോഴും വിലമതിക്കാം.

21 യഹോവയുമായുള്ള സുഹൃദ്‌ബന്ധം സുദൃഢമാക്കാൻ പ്രാർഥന നമ്മെ സഹായിക്കുന്നു. അതുകൊണ്ട് നമുക്ക് “ഇടവിടാതെ പ്രാർഥി”ക്കാം. (1 തെസ്സ. 5:17) ദൈവവുമായുള്ള നമ്മുടെ അമൂല്യമായ ബന്ധത്തെയും അവന്‍റെ നീതിയുള്ള നിലവാരങ്ങൾക്ക് കീഴ്‌പെടാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെയും ഈ പഠനം ബലിഷ്‌ഠമാക്കുമാറാകട്ടെ. അതെ, യഹോവ നമ്മുടെദൈവമാണ്‌, പിതാവാണ്‌, നമ്മുടെ ഉത്തമസുഹൃത്താണ്‌. അവന്‍റെ അതുല്യമായ ആ വ്യക്തിത്വം നിമിത്തം നാം ആസ്വദിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് നമുക്ക് നിരന്തരം ധ്യാനിക്കാം.