മിശിഹായുടെ വര​വിനാ​യി ‘കാ​ത്തിരി​ക്കാൻ’ ഒന്നാം നൂ​റ്റാണ്ടി​ലെ യഹൂ​ദന്മാർക്ക് എന്ത് അടി​സ്ഥാന​മാണ്‌ ഉണ്ടാ​യിരു​ന്നത്‌?

യോ​ഹ​ന്നാൻ സ്‌നാപകന്‍റെ നാളിൽ, ‘ക്രിസ്‌തുവിന്‍റെ വര​വിനാ​യി കാ​ത്തി​രുന്ന ജന​മൊ​ക്കെയും, “ഇവൻത​ന്നെയാ​യി​രിക്കു​മോ ക്രി​സ്‌തു?” എന്നു യോ​ഹന്നാ​നെ​പ്പറ്റി തങ്ങളുടെ ഹൃദയങ്ങളിൽ വിചാ​രിച്ചു​കൊ​ണ്ടി​രുന്നു.’ (ലൂക്കോ. 3:15) എന്തു​കൊണ്ടാ​യിരി​ക്കാം മിശിഹാ ആ കാ​ലഘട്ട​ത്തിൽ പ്രത്യ​ക്ഷ​പ്പെടു​മെന്ന് യഹൂ​ദ​ന്മാർ പ്ര​തീക്ഷി​ച്ചത്‌? അതിനു പല കാ​രണങ്ങ​ളുണ്ട്.

യേശുവിന്‍റെ ജനന​ത്തെ​ത്തുടർന്ന് യ​ഹോവ​യുടെ ദൂതൻ ബേത്ത്‌ലെ​ഹെമിന​ടുത്ത്‌ ആടുകളെ മേയ്‌ച്ചു​കൊണ്ടി​രുന്ന ഇട​യന്മാർക്കു പ്ര​ത്യക്ഷ​പ്പെട്ടു. (1) ദൂതൻ ഇങ്ങനെ ഉദ്‌ഘോ​ഷിച്ചു: “കർത്താ​വായ ക്രി​സ്‌തു എന്ന രക്ഷകൻ ദാവീദിന്‍റെ പട്ടണത്തിൽ ഇന്നു നി​ങ്ങൾക്കാ​യി പിറ​ന്നി​രിക്കു​ന്നു.” (ലൂക്കോ. 2:8-11) പിന്നെ, ‘സ്വർഗീയസൈന്യത്തിന്‍റെ വലി​യൊ​രു സംഘം പ്ര​ത്യക്ഷ​പ്പെട്ട് ആ ദൂ​തനോ​ടു ചേർന്ന്, “അത്യു​ന്നത​ങ്ങളിൽ ​ദൈവത്തി​നു മഹത്ത്വം; ഭൂ​മി​യിൽ ദൈ​വപ്ര​സാദ​മുള്ള മനു​ഷ്യർക്കു സമാ​ധാ​നം” എന്നു ഘോഷിച്ചുകൊണ്ട് * ദൈവത്തെ സ്‌തുതി​ച്ചു.’—ലൂക്കോ. 2:13, 14.

എളിയവരായ ആ ഇട​യന്മാ​രുടെ മേൽ ആ പ്ര​ഖ്യാ​പനം ശക്തമായ സ്വാ​ധീ​നം ചെലുത്തി. അവർ അതി​​വേഗം ബേത്ത്‌ലെ​ഹെമി​ലേക്ക് പുറ​പ്പെ​ട്ടു​ചെന്നു. മറി​യ​യെയും യോ​സേഫി​നെ​യും ശി​ശു​വായ യേശു​വി​നെ​യും കണ്ടെ​ത്തിയ​പ്പോൾ “ശിശു​വി​നെക്കു​റിച്ചു ദൂതന്മാർ തങ്ങ​ളോ​ടു പറഞ്ഞത്‌ അവർ അവരെ അറി​യി​ച്ചു.” തത്‌ഫല​മായി, “ഇടയന്മാർ പറഞ്ഞ കാര്യങ്ങൾ കേട്ടവരൊക്കെയും അതിൽ വി​സ്‌മ​യിച്ചു.” (ലൂക്കോ. 2:17, 18) “കേട്ട​വരൊ​ക്കെ​യും” എന്ന പദ​പ്ര​യോഗം യോ​സേഫി​നെ​യും മറി​യ​യെയും കൂടാതെ മറ്റു​ള്ളവ​രോ​ടും ആട്ടി​ടയ​ന്മാർ സംസാ​രി​ച്ചു​വെന്ന് സൂചി​പ്പി​ക്കുന്നു. അതിനു ശേഷം, “തങ്ങ​ളോ​ടു അറിയി​ച്ചി​രുന്ന​തു​പോ​ലെതന്നെ എല്ലാം കാ​ണുക​യും കേൾക്കു​കയും ചെയ്‌തതി​നാൽ ദൈവത്തെ മഹത്ത്വ​പ്പെ​ടുത്തി​യും സ്‌തു​തിച്ചും​​കൊണ്ട് ഇടയന്മാർ മട​ങ്ങി​പ്പോയി.” (ലൂക്കോ. 2:20) ക്രിസ്‌തു​വി​നെക്കു​റിച്ച് തങ്ങൾ കേട്ട സന്തോ​ഷക​രമായ കാര്യങ്ങൾ ആ ഇടയന്മാർ പര​സ്യമാ​യി ഘോ​ഷി​ച്ചു​വെന്ന് വ്യക്തം!

മോശൈകന്യായപ്രമാണം ആവശ്യ​പ്പെ​ട്ടിരു​ന്നത​നുസ​രിച്ച് മറിയ തന്‍റെ കടിഞ്ഞൂൽ സന്തതിയെ യ​ഹോവ​യ്‌ക്ക് അർപ്പി​​ക്കേണ്ടതി​ന്‌ യെരു​ശ​ലേമി​ലേക്ക് കൊ​ണ്ടു​വന്ന​പ്പോൾ പ്ര​വാച​കയായ ഹന്നാ “​ദൈവത്തി​നു നന്ദി​നൽകാ​നും യെരുശലേമിന്‍റെ വിമോചനത്തിനായി കാത്തിരിക്കുന്ന സകലരോടും ശിശു​വി​നെക്കു​റിച്ചു സംസാരിക്കാനുംതുടങ്ങി.” (2) (ലൂക്കോ. 2:36-38; പുറ. 13:12) അങ്ങനെ മിശി​ഹാ​യുടെ പ്രത്യ​ക്ഷത​യെക്കുറി​ച്ചുള്ള വർത്തമാ​നം തു​ടർന്നും വ്യാപി​ച്ചുകൊ​ണ്ടി​രുന്നു.

പിന്നീട്‌, ‘കിഴ​ക്കുനി​ന്നുള്ള ജ്യോ​തി​ഷക്കാർ യെരു​ശ​ലേമി​ലെത്തി, “യഹൂ​ദന്മാ​രുടെ രാ​ജാവാ​യി പിറന്നവൻ എവിടെ? കിഴ​ക്കാ​യിരി​ക്കെ ഞങ്ങൾ അവന്‍റെ നക്ഷത്രം കണ്ടു, അവനെ വണങ്ങാൻ വന്നി​രി​ക്കുന്നു” എന്നു പറഞ്ഞു.’ (മത്താ. 2:1, 2) ഇതു​​കേട്ട്, “ഹെരോ​ദാ​രാജാ​വും യെരുശലേം ഒക്കെയും പരി​ഭ്ര​മിച്ചു. അവൻ ജനത്തിന്‍റെ എല്ലാ മുഖ്യപുരോഹിതന്മാരെയും ശാസ്‌ത്രിമാരെയും വിളി​ച്ചു​കൂട്ടി, ക്രി​സ്‌തു ജനി​ക്കു​ന്നത്‌ എവി​ടെയാ​യിരി​ക്കു​മെന്ന് അ​ന്വേഷി​ച്ചു.”  (3) (മത്താ. 2:3, 4) അങ്ങനെ മിശിഹാ ആകാ​നു​ള്ളവൻ വന്നെ​ത്തിയി​രി​ക്കുന്നു എന്ന് അനവധി ആളുകൾ അറി​യാനി​ടയാ​യി. *

മുമ്പ് ഉദ്ധരിച്ച ലൂ​ക്കോ​സ്‌ 3:15, യോ​ഹ​ന്നാൻ സ്‌നാ​പകൻതന്നെ​യാണ്‌ ക്രി​സ്‌തു എന്ന് ചില യഹൂ​ദ​ന്മാർ കരുതി​യി​രുന്ന​തായി സൂചി​പ്പി​ക്കുന്നു. “എന്നാൽ എന്‍റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്ത​നാകു​ന്നു. അവന്‍റെ ചെരിപ്പ​ഴിക്കാൻപോ​ലും ഞാൻ യോ​ഗ്യ​നല്ല. അവൻ നിങ്ങളെ പരിശു​ദ്ധാത്മാ​വിനാ​ലും തീ​യാ​ലും സ്‌നാനം കഴി​പ്പി​ക്കും” എന്നു പറ​ഞ്ഞു​കൊണ്ട് യോ​ഹ​ന്നാൻ ആ ധാരണ തിരുത്തി. (മത്താ. 3:11) യോഹന്നാന്‍റെ താ​ഴ്‌മ​നിറഞ്ഞ ആ വാക്കുകൾ മി​ശിഹാ​യെ കാത്തി​രു​ന്നവരെ നിരാ​ശപ്പെ​ടുത്തി​യില്ല. പകരം, അത്‌ അവരുടെ ആകാംക്ഷ ഊതി​ക്കത്തി​ക്കു​കയാ​ണുണ്ടാ​യത്‌.

മിശിഹായുടെ ആഗ​മനസ​മയം ഒന്നാം നൂ​റ്റാണ്ടി​ലെ യഹൂ​ദ​ന്മാർ കണക്കു​കൂട്ടി​യെടു​ത്തത്‌ ദാ​നീ​യേൽ 9:24-27-ൽ രേഖപ്പെ​ടുത്തി​യിരി​ക്കുന്ന 70 ആഴ്‌ചവട്ട​ത്തെക്കുറി​ച്ചുള്ള പ്രവചനത്തിന്‍റെ അടി​സ്ഥാന​ത്തിലാ​യി​രിക്കു​മോ? അതിനുള്ള സാധ്യത തള്ളിക്കള​യാനാ​വി​ല്ലെങ്കി​ലും അത്‌ അങ്ങ​നെത​ന്നെയാ​ണെന്ന് ഉറപ്പി​ച്ചുപ​റയാനാ​വില്ല. യേശുവിന്‍റെ നാളിൽ 70 ആഴ്‌ച​വട്ട​ത്തെക്കു​റിച്ച് പരസ്‌പരവി​രുദ്ധ​ങ്ങളായ പല വ്യാ​ഖ്യാ​നങ്ങൾ ഉണ്ടായി​രുന്നു​വെന്ന​താണ്‌ വസ്‌തുത. എന്നാൽ അവയിൽ ഒന്നു​പോ​ലും നമ്മുടെ ഇന്നത്തെ ഗ്രാ​ഹ്യ​ത്തോട്‌ ഒത്തു​വരു​ന്നില്ല. *

ഒരു യഹൂദ സന്ന്യാ​സസ​മൂഹ​മായി കരു​ത​പ്പെടുന്ന എസ്സീന്യർ, 490 വർഷ കാല​യളവി​നൊടു​വിൽ രണ്ട് മി​ശിഹാ​മാർ പ്രത്യ​ക്ഷ​പ്പെടു​മെന്നു പഠി​പ്പി​ച്ചു. എന്നാൽ ദാ​നി​യേൽ പ്രവചനത്തിന്‍റെ അടി​സ്ഥാന​ത്തിലാ​ണോ അവർ അങ്ങനെ കണക്കു​കൂ​ട്ടി​യത്‌ എന്നു നമുക്ക് ഉറപ്പില്ല. അങ്ങ​നെയാ​ണ്‌ അവർ ചെയ്‌ത​തെങ്കിൽത്തന്നെ, പൊതു​സമൂഹ​ത്തിൽനിന്ന് ഒറ്റപ്പെട്ടു കഴി​ഞ്ഞി​രുന്ന ഈ ചെറുസമുദായത്തിന്‍റെ കാല​ഗണനാ​രീ​തികൾ യഹൂ​ദന്മാ​രെ മൊ​ത്ത​ത്തിൽ സ്വാ​ധീ​നിച്ചു എന്ന് വി​ശ്വസി​ക്കുക ബുദ്ധി​മു​ട്ടാണ്‌.

ബി.സി. 607-ലെ ഒന്നാമത്തെ ആലയത്തിന്‍റെ നാശം മുതൽ എ.ഡി. 70-ലെ രണ്ടാമത്തെ ആലയത്തിന്‍റെ നാശം വരെയുള്ള കാ​ലഘട്ട​മാണ്‌ 70 ആഴ്‌ചവട്ട​മെന്ന് എ.ഡി. രണ്ടാം നൂ​റ്റാ​ണ്ടിൽ ജീ​വിച്ചി​രുന്ന ചില യഹൂ​ദ​ന്മാർ വി​ശ്വസി​ച്ചു. എന്നാൽ മറ്റു ചിലർ, ബി.സി. രണ്ടാം നൂ​റ്റാണ്ടി​ലെ മക്കബായ കാല​ഘട്ട​വുമാ​യി ഈ പ്രവചനത്തിന്‍റെ നിവൃത്തി ബന്ധ​പ്പെടു​ത്തി. അതു​കൊ​ണ്ട് 70 ആഴ്‌ച​വട്ടം എങ്ങനെ കണക്കു​കൂ​ട്ടണ​മെന്ന് ഏകാ​ഭി​പ്രായം ഉണ്ടാ​യിരു​ന്നി​ല്ലെന്ന് മന​സ്സിലാ​ക്കാം.

70 ആഴ്‌ചക​ളുടെ ​ദൈർഘ്യം എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽത്തന്നെ കൃത്യമായി മനസ്സിലാ​യി​ട്ടുണ്ടാ​യി​രു​ന്നെങ്കിൽ യേശു​ക്രി​സ്‌തു​വാണ്‌ വാഗ്‌ദത്തമി​ശി​ഹാ​യെന്നും അവൻ കൃത്യസമയത്തുതന്നെ പ്രത്യ​ക്ഷനാ​യെ​ന്നും ഉള്ളതിന്‍റെ തെ​ളിവാ​യി അപ്പൊ​സ്‌തലന്മാ​രും ഒന്നാം നൂ​റ്റാണ്ടി​ലെ ക്രിസ്‌ത്യാ​നി​കളും ആ പ്രവചനം പരാമർശി​ക്കുമാ​യി​രുന്നു. എന്നാൽ ആദ്യകാ​ലക്രി​സ്‌ത്യാ​നികൾ അങ്ങ​നെ​യൊരു തെളിവ്‌ ചൂണ്ടിക്കാട്ടിയതിന്‍റെ യാ​തൊ​രു രേ​ഖയു​മില്ല.

ശ്രദ്ധേയമായ മറ്റൊരു വസ്‌തുത കൂ​ടിയു​ണ്ട്. എബ്രായ തിരു​വെഴു​ത്തുക​ളിലെ പല പ്ര​വചന​ങ്ങളും യേശു​ക്രി​സ്‌തു​വിൽ നിറ​വേ​റി​യെന്ന് സു​വി​ശേഷ എഴു​ത്തു​കാർ പല​പ്പോ​ഴും എടു​ത്തുപ​റഞ്ഞി​ട്ടുണ്ട്. (മത്താ. 1:22, 23; 2:13-15; 4:13-16) എന്നു​വരി​കി​ലും, ഇവരിൽ ആരും​തന്നെ യേശുവിന്‍റെ ഭൂ​മിയി​ലെ ജീവി​ത​വുമാ​യി 70 ആഴ്‌ചവട്ടത്തിന്‍റെ പ്ര​വച​നത്തെ ബന്ധ​പ്പെടു​ത്തു​ന്നില്ല.

ചുരുക്കിപ്പറഞ്ഞാൽ, യേശുവിന്‍റെ നാളി​ലുണ്ടാ​യിരു​ന്നവർ 70 ആഴ്‌ചവട്ട​ത്തെക്കുറി​ച്ചുള്ള പ്രവചനം കൃത്യമായി മനസ്സിലാ​ക്കി​യിരു​ന്നു​വെന്ന് നമുക്ക് ഉറ​പ്പോ​ടെ പറയാൻ സാധ്യമല്ല. എന്നി​രുന്നാ​ലും, ആളുകൾ അന്ന് മിശി​ഹാ​യുടെ വര​വിനാ​യി ‘കാത്തി​രിക്കു​കയാ​യി​രുന്നു’ എന്നതിന്‌ ശക്തമായ മറ്റു പല കാര​ണങ്ങ​ളുമാ​ണ്‌ സു​വി​ശേഷങ്ങൾ നൽകു​ന്നത്‌.

^ ഖ. 4 യേശുവിന്‍റെ ജന​നത്തി​ങ്കൽ ദൂതന്മാർ ‘പാ​ട്ടുപാ​ടി’ എന്ന് ബൈബിൾ പറ​യു​ന്നില്ല.

^ ഖ. 7 കിഴക്ക് ഒരു “നക്ഷത്രം” പ്രത്യ​ക്ഷ​പ്പെട്ട​തും ‘യഹൂ​ദന്മാ​രുടെ രാജാവിന്‍റെ’ ജനനവും തമ്മിൽ ജ്യോ​തി​ഷക്കാർ എങ്ങ​നെയാ​ണ്‌ ബന്ധി​പ്പി​ച്ചു മനസ്സി​ലാ​ക്കി​യത്‌ എന്ന് നാം ചി​ന്തി​ച്ചേക്കാം. ഒരുപക്ഷേ, അവർ ‘നക്ഷത്രം’ പി​ന്തുടർന്ന് ഇ​സ്രാ​യേൽ ദേ​ശത്തു​കൂടെ സഞ്ച​രി​ക്കവെ യേശുവിന്‍റെ ജനന​ത്തെക്കു​റി​ച്ചുള്ള വാർത്ത കേട്ടതാ​യി​രിക്കു​മോ?

^ ഖ. 9 70 ആഴ്‌ചവട്ട​ത്തെക്കുറി​ച്ചുള്ള പ്രവചനത്തിന്‍റെ ഇന്നത്തെ ഗ്രാ​ഹ്യ​ത്തിനാ​യി ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്‌തകത്തിന്‍റെ 11-‍ാ‍ം അധ്യായം കാണുക.