വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ഫെബ്രുവരി 

കുഞ്ഞാടിന്‍റെ കല്യാ​ണ​ത്തിൽ സന്തോ​ഷി​ച്ചുല്ല​സിക്കു​വിൻ!

കുഞ്ഞാടിന്‍റെ കല്യാ​ണ​ത്തിൽ സന്തോ​ഷി​ച്ചുല്ല​സിക്കു​വിൻ!

‘നമുക്ക് സന്തോ​ഷിച്ചു​ല്ലസി​ക്കാം. കുഞ്ഞാടിന്‍റെ കല്യാണം വന്നി​രി​ക്കുന്നു.’—വെളി. 19:7.

1, 2. (എ) ആരുടെ വി​വാഹ​മാണ്‌ സ്വർഗ​ത്തിൽ സന്തോഷം തി​രത​ല്ലാൻ ഇട​യാക്കു​ന്നത്‌? (ബി) ഏതെല്ലാം ചോ​ദ്യ​ങ്ങൾ ഉദി​ക്കു​ന്നു?

ഒരു വിവാ​ഹത്തി​നു​വേണ്ടി ഒരുങ്ങുക എന്നത്‌ എല്ലാ​യ്‌പോ​ഴും സമയ​മെടു​ക്കുന്ന ഒരു പ്ര​ക്രിയ​യാണ്‌. എന്നാൽ, ഇപ്പോൾ അത്യന്തം സവി​ശേ​ഷമായ ഒരു വി​വാഹ​ത്തിൽ നമുക്ക് ശ്രദ്ധ കേ​ന്ദ്രീ​കരി​ക്കാം. അതൊരു രാജ​കീയവി​വാഹ​മാണ്‌. ഇതൊന്നു ഭാ​വന​യിൽ കാണൂ! ഏകദേശം 2,000-ത്തോളം വർഷമാ​യി അതി​നു​വേണ്ട ഒരുക്കങ്ങൾ തു​ടങ്ങി​യിട്ട്. വധൂ​വര​ന്മാർ ഒത്തു​ചേരാ​നുള്ള സമയം ഇപ്പോൾ അതി​വേഗം അടു​ത്തുവ​രിക​യാണ്‌. ഒട്ടുംവൈകാ​തെ, ആഹ്ലാ​ദക​രമായ സംഗീതം രാജ​കൊ​ട്ടാര​ത്തിൽ അല​യടി​ക്കും. സ്വർഗീയ​സദസ്സു​കൾ ഇങ്ങനെ ആല​പി​ക്കും: “യാഹിനെ സ്‌തുതി​പ്പിൻ! നമ്മുടെദൈവ​വും സർവ​ശക്തനു​മായ യഹോവ രാജത്വം ഏറ്റി​രി​ക്കുന്നു. നമുക്ക് സന്തോ​ഷി​ച്ചുല്ല​സിച്ച് അവനെ മഹത്ത്വ​പ്പെടു​ത്താം. കുഞ്ഞാടിന്‍റെ കല്യാണം വന്നി​രി​ക്കുന്നു. അവന്‍റെ മണ​വാട്ടി​യും അണിഞ്ഞൊ​രു​ങ്ങിയി​രി​ക്കുന്നു.”—വെളി. 19:6, 7.

2 ഇ​ത്രയധി​കം ആനന്ദാ​രവ​ങ്ങളോ​ടെ സ്വർഗ​ത്തിൽ വിവാ​ഹി​തനാ​കുന്ന ഈ ‘കുഞ്ഞാട്‌’ യേശു​ക്രിസ്‌തുവ​ല്ലാതെ മറ്റാ​രു​മല്ല. (യോഹ. 1:29) അവൻ വി​വാഹ​ത്തിന്‌ അണി​ഞ്ഞൊ​രുങ്ങി​യി​രിക്കു​ന്നത്‌ എങ്ങ​നെയാ​ണ്‌? ആരാണ്‌ അവന്‍റെ വധു? അവൾ വി​വാഹ​ത്തിന്‌ തയ്യാ​റെടു​ത്തു​കൊ​ണ്ടിരു​ന്നത്‌ എങ്ങ​നെയാ​ണ്‌? വിവാഹം എ​പ്പോഴാ​ണ്‌ നട​ക്കു​ന്നത്‌? ഈ വിവാഹം സ്വർഗത്തി​ലുള്ള​വരെ സന്തോ​ഷിപ്പി​ക്കു​മെങ്കി​ലും ഭൂ​മി​യിൽ എന്നേക്കും ജീ​വി​ക്കാൻ പ്രത്യാ​ശി​ക്കുന്ന​വർക്ക് ആ സ​ന്തോഷ​ത്തിൽ പങ്കു​ചേരാ​നാകു​മോ?  തികഞ്ഞ ആകാം​ക്ഷ​യോടെ 45-‍ാ‍ം സങ്കീർത്തനം തുടർന്നു പരി​ചിന്തി​ക്കു​മ്പോൾ ഈ ചോ​ദ്യ​ങ്ങൾ നാം ചർച്ച ചെയ്യും.

‘അവന്‍റെ വസ്‌ത്രം സുഗ​ന്ധപൂ​രിത​മാണ്‌’

3, 4. (എ) മണവാളന്‍റെ വിവാ​ഹവ​സ്‌ത്രങ്ങ​ളെക്കു​റിച്ച് എന്തു പറഞ്ഞി​രി​ക്കുന്നു, അവന്‍റെ സന്തോഷം വർധി​പ്പി​ക്കു​ന്നത്‌ എന്താണ്‌? (ബി)  മണവാളന്‍റെ സ​ന്തോഷ​ത്തിൽ പങ്കു​ചേ​രുന്ന “രാജ്ഞി”യും “രാജ​കുമാ​രിക”ളും ആരാണ്‌?

3 സങ്കീർത്തനം 45:8, 9 വായിക്കുക. മണ​വാള​നായ ക്രി​സ്‌തു​യേശു മഹ​ത്ത്വമാർന്ന രാജകീ​യവി​വാഹ​വസ്‌ത്രങ്ങൾ അണി​ഞ്ഞു​കൊണ്ട് തയ്യാ​റാ​കുന്നു. അവന്‍റെ വേ​ഷവി​ധാനം മൂറും ലവം​ഗ​വും പോ​ലെ​യുള്ള “മേ​ത്തര​മായ സു​ഗന്ധ​വർഗ്ഗ”ത്തിന്‍റെ സൗരഭ്യം പരത്തുന്നു. മൂറും ലവം​ഗ​വും മുമ്പ് ഇ​സ്രാ​യേലിൽ വിശുദ്ധ അഭിഷേകതൈലത്തിന്‍റെ ചേരു​വക​ളായി ഉപയോ​ഗി​ച്ചിരു​ന്നവ​യാണ്‌.—പുറ. 30:23-25.

4 വിവാഹം അടു​ത്തു​വരവെ കൊ​ട്ടാ​രത്തിൽ അല​യടി​ക്കുന്ന അലൗ​കിക​സംഗീ​തം മണവാളന്‍റെ സന്തോഷം പതി​ന്മ​ടങ്ങ് വർധി​പ്പി​ക്കുന്നു. അവന്‍റെ സ​ന്തോഷ​ത്തിൽ ദൈവത്തിന്‍റെ “രാജ്ഞി”യും, അഥവാ ദൈവത്തിന്‍റെ സം​ഘടന​യുടെ സ്വർഗീയ​ഭാഗ​വും പങ്കു​ചേ​രുന്നു. “രാജ​കു​മാരി​കൾ” എന്ന് വിളി​ച്ചി​രി​ക്കുന്ന വിശു​ദ്ധദൂ​തന്മാ​രാണ്‌ അതിലെ അംഗങ്ങൾ. ‘നമുക്ക് സന്തോ​ഷിച്ചു​ല്ലസി​ക്കാം. കുഞ്ഞാടിന്‍റെ കല്യാണം വന്നി​രി​ക്കുന്നു’ എന്ന് സ്വർഗീ​യനി​വാ​സികൾ ഉ​ച്ചൈസ്‌തരം ഉദ്‌ഘോ​ഷിക്കു​ന്നത്‌ കോൾമ​യിർകൊള്ളി​ക്കുന്ന ഒരു അനു​ഭവ​മാണ്‌.

മണവാട്ടിയെ ഒരുക്കുന്നു

5. ആരാണ്‌ “കുഞ്ഞാടിന്‍റെ കാന്ത”?

5 സങ്കീർത്തനം 45:10, 11 വായിക്കുക. മണവാളൻ ആരാ​ണെന്ന് ഇതി​നോ​ടകം നാം മനസ്സി​ലാ​ക്കിക്ക​ഴിഞ്ഞു, എന്നാൽ ആരാണ്‌ അവന്‍റെ മണവാട്ടി? യേശു​ക്രിസ്‌തു ശിര​സ്സായി​രി​ക്കുന്ന സഭയിലെ അംഗങ്ങൾ ഉൾപ്പെ​ടുന്ന ഒരു സംയു​ക്തമണ​വാട്ടി​യാണ്‌ അവൾ. (എഫെസ്യർ 5:23, 24 വായിക്കുക.) അവർ ക്രിസ്‌തുവിന്‍റെ മിശിഹൈകരാജ്യത്തിന്‍റെ ഭാഗ​മായി​ത്തീ​രും. (ലൂക്കോ. 12:32) ഈ 1,44,000 ആത്മാഭി​ഷി​ക്തക്രി​സ്‌ത്യാ​നികൾ “കുഞ്ഞാട്‌ പോകു​ന്നിട​ത്തൊ​ക്കെയും . . . അവനെ അനു​ഗമി​ക്കുന്നു.” (വെളി. 14:1-4) അവർ “കുഞ്ഞാടിന്‍റെ കാന്ത” ആയി​ത്തീ​രുക​യും അവ​നോ​ടൊപ്പം സ്വർഗീയ​ഭവന​ത്തിൽ വസി​ക്കു​കയും ചെയ്യുന്നു.—വെളി. 21:9; യോഹ. 14:2, 3.

6. അഭി​ഷി​ക്തരെ “രാ​ജകു​മാരി”യെന്ന് വിളി​ച്ചി​രിക്കു​ന്നത്‌ എന്തു​കൊ​ണ്ട്, ‘സ്വജനത്തെ മറ​ന്നുക​ളവാൻ’ അവ​രോ​ട്‌ ആവശ്യ​പ്പെട്ടി​രിക്കു​ന്നത്‌ എന്തു​കൊ​ണ്ട്?

6 അവന്‍റെ പ്രതി​ശ്രു​തവധു​വിനെ ‘അല്ലയോ കുമാരീ’ എന്നു​മാ​ത്രമല്ല ‘രാ​ജകു​മാരീ’ എന്നും അഭി​സം​ബോധന ചെയ്‌തി​രിക്കു​ന്നു. (സങ്കീ. 45:13) ഈ രാജ​കുമാ​രി​യുടെ പി​താ​വായ “രാജാവ്‌” ആരാണ്‌? അഭി​ഷിക്ത​ക്രി​സ്‌ത്യാ​നി​കളെ തന്‍റെ ‘മക്കളെന്ന’നിലയിൽ യഹോവ ദത്തെ​ടുത്തി​രി​ക്കുന്നു. (റോമ. 8:15-17) അഭി​ഷി​ക്തർ സ്വർഗീ​യമണവാ​ട്ടി​യായി തീരാനി​രി​ക്കുന്ന​തു​കൊണ്ട്, “സ്വ​ജന​ത്തെയും നിന്‍റെ (ഭൗമിക) പിതൃഭവനത്തെയും മറക്ക” എന്ന് അവ​രോ​ട്‌ നിർദേശി​ച്ചിരി​ക്കുന്നു. അവർ “ഭൂമി​യിലു​ള്ളവ​യിലല്ല, ഉന്നതങ്ങളി​ലുള്ള​വയിൽത്തന്നെ മന​സ്സു​റപ്പി”ക്കേ​ണ്ടതാ​ണ്‌.—കൊലോ. 3:1-4.

7. (എ) ക്രി​സ്‌തു തന്‍റെ പ്രതി​ശ്രു​തവധു​വിനെ ഒരു​ക്കിക്കൊ​ണ്ടിരു​ന്നത്‌ എങ്ങനെ? (ബി) വധു തന്‍റെ പ്രതി​ശ്രു​തവ​രനെ എങ്ങ​നെയാ​ണ്‌ കാ​ണു​ന്നത്‌?

7 നൂറ്റാണ്ടു​കളി​ലുട​നീളം ക്രി​സ്‌തു തന്‍റെ ഭാവി​മണ​വാട്ടി​യെ സ്വർഗീ​യവി​വാ​ഹത്തി​നായി ഒരുക്കി​ക്കൊ​ണ്ടി​രിക്കു​കയാ​യി​രുന്നു. പൗ​ലോ​സ്‌ ഇങ്ങനെ വിശ​ദീക​രിച്ചു: ‘ക്രി​സ്‌തു സഭയെ സ്‌നേഹി​ച്ച്, വചനത്തിന്‍റെ ജലം​കൊ​ണ്ടു കഴു​കി​വെടി​പ്പാക്കി വിശു​ദ്ധീക​രി​ക്കേണ്ടതി​നും കറയോ ചു​ളി​വോ മറ്റു കു​റവു​കളോ ഇല്ലാതെ വി​ശുദ്ധ​യും നിർമല​യുമാ​യി തേ​ജസ്സോ​ടെ തനി​ക്കാ​യി നിറു​ത്തേ​ണ്ടതി​നും സഭയ്‌ക്കു​വേണ്ടി തന്നെത്തന്നെ ഏൽപ്പി​ച്ചു​കൊ​ടുത്തു.’ (എഫെ. 5:25-27) അതു​പോ​ലെ പുരാതന കൊ​രി​ന്തിലെ അഭി​ഷിക്ത​ക്രി​സ്‌ത്യാ​നി​ക​ളോട്‌ പൗ​ലോ​സ്‌ പറഞ്ഞു: “നി​ങ്ങളെ​പ്രതി ഞാൻ ദൈവത്തിന്‍റെ എരി​വോ​ടെ എരി​യു​ന്നു; എന്തെന്നാൽ ക്രി​സ്‌തു എന്ന ഏകഭർത്താ​വിനു നിങ്ങളെ നിർമലക​ന്യക​യായി ഏൽപ്പി​ച്ചു​കൊടു​ക്കാൻ അവ​നുമാ​യി നി​ങ്ങളു​ടെ വിവാ​ഹനി​ശ്ചയം ഞാൻ നടത്തി.” (2 കൊരി. 11:2) രാജ​മണ​വാള​നായ യേശു​ക്രിസ്‌തു തന്‍റെ ഭാവി​മണവാ​ട്ടി​യുടെ ആത്മീയ“സൗന്ദര്യ”മാണ്‌ വില​മതി​ക്കു​ന്നത്‌. മണവാ​ട്ടി​യാ​കട്ടെ അവനെ തന്‍റെ ‘നാ​ഥനാ​യി’ അംഗീ​കരി​ക്കു​കയും തന്‍റെ ഭാവി​ഭർത്താ​വെ​ന്നനി​ലയിൽ അവനെ ‘നമസ്‌കരി​ക്കു​കയും’ ചെയ്യുന്നു.

മണവാട്ടിയെ ‘രാജസ​ന്നിധി​യി​ലേക്ക്’ ആനയിക്കുന്നു

8. മണ​വാട്ടി​യെ ‘ശോഭാ​പരിപൂർണ്ണ​യായി’ വർണി​ച്ചി​രിക്കു​ന്നത്‌ ഉചി​തമായി​രിക്കു​ന്നത്‌ എന്തു​കൊ​ണ്ട്?

8 സങ്കീർത്തനം 45:13, 14എ വായിക്കുക. രാജകീ​യവി​വാഹ​വേദി​യി​ലേക്ക് “ശോ​ഭാപ​രിപൂർണ”യാ​യിട്ടാ​ണ്‌ വധു​വി​നെ ആന​യിക്കു​ന്നത്‌. വെ​ളിപാ​ട്‌ 21:2-ൽ മണ​വാട്ടി​യെ “ഭർത്താ​വി​നായി  അണിഞ്ഞൊരുങ്ങിയ” പുതിയ യെ​രുശ​ലേം എന്ന നഗ​രത്തോ​ട്‌ ഉപമി​ച്ചി​രിക്കു​ന്നു. ഈ സ്വർഗീയ​നഗരം “ദി​വ്യ​തേജ”സ്സുള്ളതും അതിന്‍റെ ജ്യോ​തി​സ്സ് “സ്വച്ഛ​സ്‌ഫടി​കം​പോലെ പ്ര​ശോഭി​ക്കുന്ന അമൂ​ല്യര​ത്‌ന​മായ സൂര്യ​കാ​ന്തത്തി​നൊത്ത”തുമാ​യി​രുന്നു. (വെളി. 21:10, 11) പുതിയ യെരുശലേമിന്‍റെ അത്യു​ജ്ജ്വ​ലശോ​ഭ​യെക്കു​റിച്ച് വെ​ളിപാ​ട്‌ പു​സ്‌ത​കത്തിൽ ഭം​ഗ്യന്ത​രേണ വർണി​ച്ചി​ട്ടുണ്ട്. (വെളി. 21:18-21) സങ്കീർത്തന​ക്കാരൻ അവളെ ‘ശോഭാ​പരിപൂർണ്ണ​യായി’ വരച്ചു​കാണി​ക്കു​ന്നതിൽ ഒട്ടും അതി​ശയി​ക്കാ​നില്ല! കാരണം, സ്വർഗീയ​രംഗ​വേദി​യി​ലാണ്‌ ഈ രാജ​കീയ​വിവാ​ഹം അര​ങ്ങേറു​ന്നത്‌!

9. ഏതു രാജാവിന്‍റെ സന്നി​ധിയി​ലേ​ക്കാണ്‌ മണ​വാട്ടി​യെ ആന​യിക്കു​ന്നത്‌, അവളുടെ വേ​ഷവി​ധാനം എങ്ങ​നെയു​ള്ളതാ​ണ്‌?

9 മിശി​ഹൈ​കരാജാ​വായ മണവാളന്‍റെ സന്നി​ധിയി​ലേ​ക്കാണ്‌ മണ​വാട്ടി​യെ ആന​യിക്കു​ന്നത്‌. അവൻ “വചനത്തിന്‍റെ ജലം​കൊ​ണ്ടു കഴു​കി​വെടി​പ്പാക്കി” അവളെ ഇത്രയും നാൾ ഒരുക്കി​ക്കൊ​ണ്ടി​രിക്കു​കയാ​യി​രുന്നു. തത്‌ഫല​മായി അവൾ “വി​ശുദ്ധ​യും നിർമ​ലയു”മായി​ത്തീർന്നിരി​ക്കുന്നു. (എഫെ. 5:26, 27) ഈ വിശി​ഷ്ടാ​വസര​ത്തിന്‌ അനു​യോ​ജ്യ​മായ ചമയവും വേഷ​വി​ധാന​വും മണ​വാട്ടി​ക്കും ഉണ്ടാ​യിരി​ക്കണം. അവൾ അണി​ഞ്ഞൊ​രുങ്ങി​യി​രിക്കു​ന്നത്‌ അങ്ങ​നെയാ​ണുതാ​നും! എന്തെന്നാൽ, “അവളുടെ വസ്‌ത്രം പൊൻകസവു​കൊ​ണ്ടുള്ള”താണ്‌. ‘ചി​ത്രത്ത​യ്യലുള്ള വസ്‌ത്രം ധരി​പ്പി​ച്ചാണ്‌ അവളെ രാജ​സന്നി​ധി​യിൽ കൊ​ണ്ടു​വരു​ന്നത്‌.’ കുഞ്ഞാടിന്‍റെ വിവാ​ഹ​വേള​യിൽ “ശു​ഭ്ര​വും ശു​ദ്ധവു​മായ വി​ശേഷ​വസ്‌ത്രം ധരിക്കാൻ അവൾക്ക് അനു​ഗ്രഹം ലഭി​ച്ചി​രിക്കു​ന്നു. ആ വി​ശേഷവ​സ്‌ത്രമോ വിശു​ദ്ധ​ന്മാരു​ടെ നീതിപ്രവൃത്തികളത്രേ.”—വെളി. 19:8.

‘കല്യാണം വന്നെ​ത്തിയി​രി​ക്കുന്നു’

10. കുഞ്ഞാടിന്‍റെ കല്യാണം നട​ക്കു​ന്നത്‌ എപ്പോ​ഴാ​യിരി​ക്കും?

10 വെളിപാട്‌ 19:7 വായിക്കുക. കുഞ്ഞാടിന്‍റെ കല്യാണം നട​ക്കു​ന്നത്‌ എപ്പോ​ഴാ​യിരി​ക്കും? വിവാ​ഹ​ത്തിനാ​യി ‘അവന്‍റെ മണവാട്ടി അണി​ഞ്ഞൊരു​ങ്ങി​യിരി​ക്കു​ന്നെങ്കി​ലും’ തു​ടർന്നുള്ള വിവരണം വിവാഹ​ച്ചടങ്ങു​ക​ളെക്കു​റിച്ചു​ള്ളതല്ല. പ്രത്യുത, മഹാകഷ്ടത്തിന്‍റെ അന്ത്യ​പാദ​ത്തെക്കുറി​ച്ചുള്ള വി​ശദ​മായ വി​വരണ​മാണ്‌ അതു നൽകു​ന്നത്‌. (വെളി. 19:11-21) അതിന്‍റെ അർഥം രാ​ജമണ​വാളൻ ജയി​ച്ച​ടക്കൽ പൂർത്തി​യാ​ക്കുന്ന​തിനു​മു​മ്പാണ്‌ വിവാഹം നട​ക്കു​ന്നത്‌ എന്നാണോ? അല്ല. കാരണം, വെ​ളിപാ​ട്‌ പുസ്‌തക​ത്തിലെ ദർശനങ്ങൾ കാലാ​നു​ക്രമ​ത്തിലല്ല അവതരി​പ്പിച്ചി​രിക്കു​ന്നത്‌. എന്നു​വരി​കി​ലും, 45-‍ാ‍ം സങ്കീർത്ത​നത്തിൽ, രാ​ജാ​വായ യേശു​ക്രിസ്‌തു തന്‍റെ വാൾ അരയ്‌ക്കു കെട്ടി ശ​ത്രു​ക്കളെ കീഴ​ടക്കി​ക്കൊ​ണ്ട് “വിജ​യത്തി​ലേക്കു മുന്നേ”റി​യതി​നു ശേഷമാണ്‌ രാജ​കീയ​വിവാ​ഹം നട​ക്കു​ന്നത്‌.സങ്കീ. 45:3, 4, പി.ഒ.സി.

11. ഏതു ക്ര​മത്തി​ലാണ്‌ ക്രി​സ്‌തു ജയി​ച്ച​ടക്കൽ പൂർത്തിയാ​ക്കു​ന്നത്‌?

11 അതു​കൊ​ണ്ട്, സംഭവങ്ങൾ ഉരു​ത്തിരി​യു​ന്നത്‌ പിൻവ​രുന്ന ക്രമത്തി​ലാ​യിരി​ക്കു​മെന്ന് നമുക്കു നിഗമനം ചെ​യ്യാനാ​കും: ആദ്യം, “മഹാ​വേശ്യ”യുടെ അഥവാ വ്യാജമത ലോക​സാ​മ്രാജ്യ​മായ മഹ​തി​യാം ബാബിലോണിന്‍റെ മേൽ ന്യാ​യവി​ധി നട​പ്പിലാ​ക്കും. (വെളി. 17: 2, 5, 16, 17; 19:1, 2) തുടർന്ന്, ക്രി​സ്‌തു “സർവശക്ത​നായ ദൈവത്തിന്‍റെ മഹാ​ദി​വസത്തി​ലെ യുദ്ധ”മായ അർമ്മ​ഗെ​ദ്ദോ​നിൽ സാത്താന്‍റെ അവ​ശേഷി​ക്കുന്ന ദുഷ്ടവ്യ​വസ്ഥി​തി​യുടെ മേൽ ദിവ്യ​ന്യാ​യവി​ധി നടപ്പാ​ക്കാ​നായി പട​യോ​ട്ടം നടത്തും. (വെളി. 16:14-16; 19:19-21) ഒടുവിൽ, യു​ദ്ധവീ​രനായ രാജാവ്‌ സാ​ത്താ​നെയും അവന്‍റെ ഭൂ​തങ്ങ​ളെയും മര​ണസ​മാന നിഷ്‌ക്രി​യാവ​സ്ഥയി​ലാക്കി അഗാ​ധ​ത്തിൽ അട​ച്ചു​കൊണ്ട് ജയി​ച്ച​ടക്കൽ പൂർത്തിയാ​ക്കും.—വെളി 20:1-3.

12, 13. (എ) കുഞ്ഞാടിന്‍റെ കല്യാണം നട​ക്കു​ന്നത്‌ എപ്പോ​ഴാ​യിരി​ക്കും? (ബി) സ്വർഗത്തിൽ, കുഞ്ഞാടിന്‍റെ കല്യാ​ണ​ത്തിൽ സന്തോ​ഷി​ക്കു​ന്നത്‌ ആരെല്ലാം?

12 ക്രിസ്‌തുവിന്‍റെ സാന്നി​ധ്യ​കാ​ലത്ത്‌ ഭൂ​മി​യിൽ ജീ​വി​ക്കുന്ന അഭിഷി​ക്തക്രി​സ്‌ത്യാ​നികൾ തങ്ങളുടെ ഭൗമി​ക​ജീവി​തം പൂർത്തിയാ​ക്കവെ സ്വർഗീയജീ​വനി​ലേക്ക് ഉയിർപ്പി​ക്കപ്പെ​ടുന്നു. മഹ​തി​യാം ബാ​ബി​ലോൺ നശി​പ്പിക്ക​പ്പെട്ട് അല്‌പ​സമയ​ത്തിനു​ള്ളിൽ മണവാ​ട്ടി​വർഗ​ത്തിലെ അവ​ശേഷി​ക്കുന്ന അംഗങ്ങളെ യേശു ഭൂമി​യിൽനി​ന്ന് തന്‍റെ അടു​ക്ക​ലേക്ക് കൂട്ടി​ച്ചേർക്കും. (1 തെസ്സ. 4:16, 17) അതു​കൊ​ണ്ട്, അർമ്മഗെ​ദ്ദോൻ യുദ്ധം പൊട്ടി​പ്പു​റപ്പെ​ടുന്ന​തിനു മുമ്പ് “മണവാട്ടി”വർഗത്തി​ലെ എല്ലാ അം​ഗങ്ങ​ളും സ്വർഗ​ത്തിൽ എത്തി​ച്ചേ​രും. അങ്ങനെ ആ യുദ്ധ​ത്തി​നു​ശേഷം കുഞ്ഞാടിന്‍റെ കല്യാ​ണ​ത്തിന്‌ വേദി​യൊ​രു​ങ്ങും. എത്ര ആനന്ദ​നിർഭര​മായ ഒരു വിവാ​ഹവേ​ളയാ​യിരി​ക്കും അത്‌! “കുഞ്ഞാടിന്‍റെ കല്യാ​ണവി​രു​ന്നിനു ക്ഷണി​ക്ക​പ്പെട്ടവർ ഭാ​ഗ്യവാ​ന്മാർ” എന്ന് വെ​ളിപാ​ട്‌ 19:9 പറയുന്നു. അതെ, മണവാ​ട്ടി​വർഗ​ത്തിലെ 1,44,000 പേരും നിസ്സം​ശ​യമാ​യും ആഹ്ലാദ​ഭരി​തരാ​യിരി​ക്കും. തന്‍റെ രാജകീ​യസഹകാ​രി​കളായ മുഴുവൻ അം​ഗങ്ങ​ളും ഒരു ആലങ്കാ​രി​കാർഥത്തിൽ ‘തന്‍റെ രാ​ജ്യ​ത്തിൽ തന്‍റെ മേ​ശയ്‌ക്കൽ ഭക്ഷിച്ച് പാനം​ചെ​യ്യുന്ന​തിൽ’ മണ​വാള​നായ രാ​ജാ​വും അത്യ​ധി​കം സ​ന്തോഷി​ക്കും. (ലൂക്കോ. 22:18,  28-30) എന്നി​രുന്നാ​ലും, മണ​വാള​നും മണ​വാട്ടി​യും മാത്രമല്ല കുഞ്ഞാടിന്‍റെ കല്യാ​ണ​ത്തിൽ സന്തോഷി​ച്ചുല്ല​സിക്കു​ന്നത്‌.

13 നാം മുമ്പ് കണ്ട​തു​പോലെ സ്വർഗീയ​സദസ്സു​കൾ ഏക​സ്വര​ത്തിൽ ഇങ്ങനെ പാടുന്നു: “നമുക്ക് സന്തോ​ഷി​ച്ചുല്ല​സിച്ച് (യ​ഹോ​വയെ) മഹത്ത്വ​പ്പെടു​ത്താം. കുഞ്ഞാടിന്‍റെ കല്യാണം വന്നി​രി​ക്കുന്നു. അവന്‍റെ മണ​വാട്ടി​യും അണിഞ്ഞൊ​രു​ങ്ങിയി​രി​ക്കുന്നു.” (വെളി. 19:6, 7) എന്നാൽ ഭൂ​മിയി​ലുള്ള യ​ഹോവ​യുടെ ആരാ​ധ​കരെ സം​ബന്ധി​ച്ച് എന്തു പറയാൻ സാ​ധി​ക്കും? ഈ ആനന്ദ​ഘോ​ഷത്തിൽ അവരും പങ്കു​ചേരു​മോ?

“സന്തോ​ഷ​ത്തോ​ടും ഉല്ലാ​സത്തോ​ടും കൂടെ അവരെ കൊ​ണ്ടു​വരും”

14. നാൽപ്പത്ത​ഞ്ചാം സങ്കീർത്ത​നത്തിൽ പരാമർശി​ച്ചിരി​ക്കുന്ന, മണവാ​ട്ടി​യുടെ “തോ​ഴി​മാരാ​യി കൂടെ നടക്കുന്ന” ‘കന്യ​ക​മാർ’ ആരാണ്‌?

14 സങ്കീർത്തനം 45:12, 14ബി, 15 വായിക്കുക. അന്ത്യ​കാ​ലത്ത്‌ സകല ജനതക​ളിലും​നി​ന്നുള്ള ആളുകൾ ആത്മീയ ഇസ്രായേലിന്‍റെ ശേഷി​പ്പു​മൊ​ത്ത്‌ കൃതജ്ഞതാപൂർവം സഹ​കരി​ച്ചു പ്രവർത്തി​ക്കു​മെന്ന് പ്ര​വാച​കനായ സെ​ഖര്യാ​വു മുൻകൂ​ട്ടിപ്പ​റഞ്ഞു. അവൻ എഴുതി: “ആ കാലത്തു ജാ​തിക​ളുടെ സകലഭാ​ഷകളി​ലും​നിന്നു പത്തുപേർ ഒരു യെഹൂദന്‍റെ വസ്‌ത്രാ​ഗ്രം പിടിച്ചു: ദൈവം നിങ്ങ​ളോ​ടുകൂ​ടെ ഉണ്ടെന്നു ഞങ്ങൾ കേട്ടി​രി​ക്കയാൽ ഞങ്ങൾ നിങ്ങ​ളോ​ടുകൂ​ടെ പോ​രു​ന്നു എന്നു പറയും.” (സെഖ. 8:23) ആലങ്കാ​രി​കമാ​യി പറ​ഞ്ഞിരി​ക്കുന്ന ഈ ‘പത്തു​പേരെ’ സങ്കീർത്തനം 45:12-ൽ “സോർനി​വാസി​കൾ, ജനത്തിലെ ധന​വാ​ന്മാർ” എന്നിങ്ങനെ വിളി​ച്ചി​രിക്കു​ന്നു. അവർ അഭിഷിക്തശേഷിപ്പിന്‍റെ “മു​ഖപ്ര​സാദ”വും ആത്മീ​യസ​ഹായ​വും തേ​ടി​ക്കൊണ്ട് അവരുടെ മുമ്പാകെ തിരു​മുൽക്കാ​ഴ്‌ച​കളു​മായി വരുന്നു. ഈ ശേഷിപ്പിന്‍റെ സഹായം സ്വീ​കരി​ച്ചു​കൊണ്ട് 1935 മുതൽ ദശല​ക്ഷക്കണ​ക്കിന്‌ ആളുകൾ ‘നീതി​യി​ലേക്കു തിരി​ഞ്ഞി​രിക്കു​ന്നു.’ (ദാനീ. 12:3) അഭിഷി​ക്തക്രി​സ്‌ത്യാ​നിക​ളുടെ ഈ വിശ്വ​സ്‌ത​സഹകാ​രികൾ തങ്ങളുടെ ജീവിതം വിശുദ്ധീ​കരി​ച്ചു​കൊണ്ട് ആത്മീ​യാർഥത്തിൽ കന്യകമാ​രായി​ത്തീ​രുന്നു. മണവാ​ട്ടി​യുടെ “തോ​ഴി​മാരാ​യി കൂടെ നടക്കുന്ന” ഈ ‘കന്യ​ക​മാർ’ തങ്ങ​ളെ​ത്തന്നെ യ​ഹോ​വെക്കു സമർപ്പി​ക്കുക​യും മണ​വാള​നായ രാജാവിന്‍റെ വിശ്വ​സ്‌ത​പ്രജക​ളെന്നു തെളി​യി​ക്കുക​യും ചെയ്‌തി​രിക്കു​ന്നു.

15. ‘തോ​ഴിമാ​രായ കന്യ​ക​മാർ’ ഭൂ​മി​യിൽ അവ​ശേഷി​ക്കുന്ന, മണവാട്ടി​വർഗത്തിൽപ്പെ​ട്ടവ​രോട്‌ ചേർന്ന് പ്രവർത്തിച്ചി​രിക്കു​ന്നത്‌ എങ്ങനെ?

 15 മുഴു​നി​വസി​തഭൂ​മിയി​ലും “രാജ്യത്തിന്‍റെ ഈ സു​വി​ശേഷം” തീക്ഷ്ണ​തയോ​ടെ പ്രസം​ഗി​ക്കുന്ന​തിൽ ‘തോ​ഴിമാ​രായ കന്യ​ക​മാർ’ തങ്ങളെ സഹാ​യിച്ചി​രിക്കു​ന്നതിൽ മണവാട്ടിവർഗത്തിന്‍റെ ശേ​ഷിപ്പി​ന്‌ അവ​രോ​ട്‌ അകമഴിഞ്ഞ നന്ദി​യു​ണ്ട്. (മത്താ. 24:14) “ആത്മാവും മണ​വാട്ടി​യും” മാത്രമല്ല “വരുക” എന്നു പറഞ്ഞു​കൊണ്ടി​രിക്കു​ന്നത്‌, ‘കേൾക്കുന്ന​വനും “വരുക” എന്നു പറയുന്നു.’ (വെളി. 22:17) അതെ, അഭിഷി​ക്തമണവാ​ട്ടി​വർഗം “വരുക” എന്നു പറ​യു​ന്നത്‌ ‘വേറെ ആടുകൾ’ കേട്ടി​രി​ക്കുന്നു. തദ​നുസ​രണം ഭൂ​മിയി​ലെ നിവാ​സി​കളോ​ട്‌ “വരുക” എന്നു പറ​യുന്ന​തിൽ അവരും മണവാ​ട്ടി​യോ​ട്‌ ചേർന്നി​രിക്കു​ന്നു.—യോഹ. 10:16.

16. വേറെ ആടു​കൾക്ക് എന്തു പദ​വിയാ​ണ്‌ യഹോവ നൽകി​യി​രിക്കു​ന്നത്‌?

16 അഭി​ഷിക്ത​ശേഷി​പ്പ് തങ്ങളുടെ സഹ​കാരി​കളെ അതി​യാ​യി സ്‌നേഹി​ക്കുന്നു; മണവാളന്‍റെ പി​താ​വായ യഹോവ, കുഞ്ഞാടിന്‍റെ സ്വർഗീ​യവി​വാഹ​വേള​യിലെ ആനന്ദ​ഘോ​ഷത്തിൽ പങ്കു​ചേ​രാൻ ഭൂ​മിയി​ലെ ഈ ‘വേറെ ആടു​കൾക്ക്’ പദവി നൽകി​യിരി​ക്കു​ന്നതിൽ അവർ വള​രെയ​ധികം സന്തോ​ഷി​ക്കുന്നു. ഈ ‘തോ​ഴിമാ​രായ കന്യ​കമാ​രെ’ “സന്തോ​ഷ​ത്തോ​ടും ഉല്ലാ​സത്തോ​ടും കൂടെ” ആയി​രി​ക്കും കൊ​ണ്ടു​വരിക എന്ന് മുൻകൂ​ട്ടി​പ്പറഞ്ഞി​രി​ക്കുന്നു. അതെ, ഭൂ​മി​യിൽ എന്നേക്കും ജീ​വി​ക്കാൻ പ്രത്യാ​ശി​ക്കുന്ന ‘വേറെ ആടുകൾ’ കുഞ്ഞാടിന്‍റെ കല്യാണം സ്വർഗ​ത്തിൽ അരങ്ങേറു​മ്പോ​ളുണ്ടാ​കുന്ന സാർവ​ത്രികസ​ന്തോ​ഷത്തിൽ പങ്കു​ചേ​രും. അതു​കൊ​ണ്ടു​തന്നെ, “മഹാ​പുരു​ഷാര”ത്തിലെ അംഗങ്ങൾ “സിം​ഹാസ​നത്തി​നും കു​ഞ്ഞാടി​നും മുമ്പാകെ നിൽക്കുന്ന”തായി വെ​ളിപാ​ട്‌ പു​സ്‌തകം ചിത്രീ​കരി​ച്ചി​രിക്കു​ന്നത്‌ സമു​ചിത​മാണ്‌. യ​ഹോവ​യുടെ ആത്മീയാലയത്തിന്‍റെ ഭൗമി​കപ്രാ​കാ​രത്തി​ലാണ്‌ അവർ അവന്‌ വിശു​ദ്ധ​സേവനം അർപ്പിക്കു​ന്നത്‌.—വെളി. 7:9, 15.

“നിന്‍റെ പു​ത്ര​ന്മാർ നിന്‍റെ പിതാ​ക്കന്മാർക്കു പകരം ഇരിക്കും”

17, 18. കുഞ്ഞാടിന്‍റെ വിവാഹം ഫലം പുറ​പ്പെടു​വിക്കു​ന്നത്‌ എങ്ങനെ, ക്രി​സ്‌തു തന്‍റെ ആയി​രവർഷ​വാഴ്‌ചയിൽ ആർക്കെ​ല്ലാം പിതാ​വാ​യിത്തീ​രും?

17 സങ്കീർത്തനം 45:16 വായിക്കുക. പുതിയ ലോ​ക​ത്തിൽ ആ വിവാഹം ഫലം പുറ​പ്പെടു​വിക്കു​ന്നത്‌ നിരീ​ക്ഷി​ക്കു​മ്പോൾ, ക്രിസ്‌തുവിന്‍റെ സ്വർഗീയ മണവാ​ട്ടി​യുടെ ‘തോ​ഴിമാ​രായ കന്യ​കമാർക്ക്’ അത്‌ പി​ന്നെ​യും സ​ന്തോഷ​ത്തിനു കാ​രണമാ​കും. രാ​ജമണ​വാളൻ ഭൂമി​യി​ലേക്ക് ശ്രദ്ധ തിരി​ക്കു​കയും ഭൂ​മിയി​ലെ തന്‍റെ പൂർവ‘പി​താക്ക​ന്മാരെ’ പുനരു​ത്ഥാന​പ്പെടു​ത്തു​കയും ചെയ്യും. അങ്ങനെ അവർ അവന്‍റെ ഭൗമിക‘പു​ത്രന്മാ​രായി’ത്തീരും. (യോഹ. 5:25-29; എബ്രാ. 11:35) അവ​രിൽനിന്ന് അവൻ ‘സർവ്വ​ഭൂമി​യി​ലും പ്ര​ഭുക്ക​ന്മാരെ’ നി​യമി​ക്കും. കൂടാതെ, പുതിയ ലോ​ക​ത്തിൽ നേതൃത്വം എടുക്കാൻ ഇന്നത്തെ വിശ്വസ്‌തമൂ​പ്പന്മാ​രിൽപ്പെട്ട പല​രെ​യും ക്രി​സ്‌തു നിയ​മിക്കു​മെ​ന്നതിൽ സം​ശയ​മില്ല.—യെശ. 32:1.

18 ക്രി​സ്‌തു തന്‍റെ ആയി​രവർഷ​വാഴ്‌ചയിൽ മറ്റു​ള്ളവർക്കും പിതാ​വാ​യിത്തീ​രും. വാ​സ്‌ത​വത്തിൽ, ഭൂ​മി​യിൽ നി​ത്യജീ​വൻ പ്രാ​പി​ക്കുന്ന സക​ലർക്കും യേശുവിന്‍റെ മറു​വി​ലയിൽ വി​ശ്വാ​സം അർപ്പി​ക്കുന്ന​തിലൂ​ടെ​യാണ്‌ അത്‌ സാധ്യ​മാ​കു​ന്നത്‌. (യോഹ. 3:16) അങ്ങനെ അവൻ അവരുടെ “നിത്യ​പി​താവ്‌” ആയി​ത്തീ​രുന്നു.—യെശ. 9:6, 7

‘അവന്‍റെ നാമം പ്രകീർത്തി​ക്കാൻ’ പ്രചോദിതർ

19, 20. സങ്കീർത്തനം 45-ൽ വർണി​ച്ചി​രി​ക്കുന്ന ആവേ​ശോ​ജ്ജ്വല​മായ സംഭവങ്ങൾ സത്യ​ക്രിസ്‌ത്യാ​നി​കളിൽ എന്തു സ്വാ​ധീ​നം ചെ​ലുത്തു​ന്നു?

19 സങ്കീർത്തനം 45:1, 17 വായിക്കുക. അതെ, 45-‍ാ‍ം സങ്കീർത്ത​നത്തിൽ രേഖപ്പെ​ടുത്തി​യിരി​ക്കുന്ന സംഭവങ്ങൾ സകല ക്രിസ്‌ത്യാനി​കളി​ലും പ്രത്യാശ നി​റയ്‌ക്കുന്നു. ഭൂ​മിയി​ലുള്ള അഭി​ഷിക്ത​ശേഷി​പ്പ് തങ്ങളുടെ സഹോ​ദര​ങ്ങളോ​ടും മണവാ​ള​നോ​ടും ഒപ്പം എത്രയും പെട്ടെന്ന് സ്വർഗ​ത്തിൽ സംഗമി​ക്കു​ന്നതി​നായി അത്യാ​കാം​ക്ഷ​യോടെ നോ​ക്കിപ്പാർത്തി​രി​ക്കുക​യാണ്‌. ‘വേറെ ആടുകൾ’ തങ്ങളുടെ മഹി​മാധ​നനാം രാ​ജാവി​ന്‌ പൂർവാ​ധികം കീ​ഴ്‌പെടാൻ പ്രചോ​ദിത​രായി​ത്തീ​രുന്നു; ഭൂ​മി​യിൽ ഇന്ന് അവ​ശേഷി​ക്കുന്ന മണവാ​ട്ടിവർഗത്തിൽപ്പെട്ട അംഗ​ങ്ങളു​മായി സഹ​വസി​ക്കാൻ ലഭി​ച്ചിരി​ക്കുന്ന വലിയ പദ​വിക്കാ​യി അവർ നന്ദി​യുള്ള​വരു​മാണ്‌. ക്രി​സ്‌തു​വും അവന്‍റെ രാജ്യ​സഹകാ​രി​കളും വി​വാഹ​ശേഷം ഭൂ​മിയി​ലെ പ്ര​ജകളു​ടെ മേൽ അവർണനീ​യമായ അനു​ഗ്ര​ഹങ്ങൾ ചൊ​രി​യും.—വെളി. 7:17; 21:1-4.

20 മിശി​ഹൈകരാ​ജാ​വിനെ സംബന്ധിച്ച ‘ശു​ഭവ​ചനം’ നി​റവേ​റാൻ നോ​ക്കിപ്പാർത്തിരി​ക്കവെ, ‘അവന്‍റെ നാമം പ്രകീർത്തി​ക്കാൻ’ നാം പ്രചോ​ദി​തരാ​യിത്തീ​രു​ന്നില്ലേ? (സങ്കീ. 45:17, ഓശാന ബൈബിൾ) രാ​ജാവി​ന്‌ ‘എന്നും എന്നേക്കും സ്‌തോ​ത്രം ചെ​യ്യുന്ന​വരിൽ’ നാം ഓ​രോ​രുത്ത​രും ഉണ്ടാ​യിരി​ക്കാൻ ഇടവരട്ടെ.