വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ഫെബ്രുവരി 

കുഞ്ഞാടിന്‍റെ കല്യാത്തിൽ സന്തോഷിച്ചുല്ലസിക്കുവിൻ!

കുഞ്ഞാടിന്‍റെ കല്യാത്തിൽ സന്തോഷിച്ചുല്ലസിക്കുവിൻ!

‘നമുക്ക് സന്തോഷിച്ചുല്ലസിക്കാം. കുഞ്ഞാടിന്‍റെ കല്യാണം വന്നിരിക്കുന്നു.’—വെളി. 19:7.

1, 2. (എ) ആരുടെ വിവാഹമാണ്‌ സ്വർഗത്തിൽ സന്തോഷം തിരതല്ലാൻ ഇടയാക്കുന്നത്‌? (ബി) ഏതെല്ലാം ചോദ്യങ്ങൾ ഉദിക്കുന്നു?

ഒരു വിവാഹത്തിനുവേണ്ടി ഒരുങ്ങുക എന്നത്‌ എല്ലായ്‌പോഴും സമയമെടുക്കുന്ന ഒരു പ്രക്രിയയാണ്‌. എന്നാൽ, ഇപ്പോൾ അത്യന്തം സവിശേഷമായ ഒരു വിവാഹത്തിൽ നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം. അതൊരു രാജകീയവിവാഹമാണ്‌. ഇതൊന്നു ഭാവനയിൽ കാണൂ! ഏകദേശം 2,000-ത്തോളം വർഷമായി അതിനുവേണ്ട ഒരുക്കങ്ങൾ തുടങ്ങിയിട്ട്. വധൂവരന്മാർ ഒത്തുചേരാനുള്ള സമയം ഇപ്പോൾ അതിവേഗം അടുത്തുവരികയാണ്‌. ഒട്ടുംവൈകാതെ, ആഹ്ലാദകരമായ സംഗീതം രാജകൊട്ടാരത്തിൽ അലയടിക്കും. സ്വർഗീയസദസ്സുകൾ ഇങ്ങനെ ആലപിക്കും: “യാഹിനെ സ്‌തുതിപ്പിൻ! നമ്മുടെദൈവവും സർവശക്തനുമായ യഹോവ രാജത്വം ഏറ്റിരിക്കുന്നു. നമുക്ക് സന്തോഷിച്ചുല്ലസിച്ച് അവനെ മഹത്ത്വപ്പെടുത്താം. കുഞ്ഞാടിന്‍റെ കല്യാണം വന്നിരിക്കുന്നു. അവന്‍റെ മണവാട്ടിയും അണിഞ്ഞൊരുങ്ങിയിരിക്കുന്നു.”—വെളി. 19:6, 7.

2 ത്രയധികം ആനന്ദാരവങ്ങളോടെ സ്വർഗത്തിൽ വിവാഹിതനാകുന്ന ഈ ‘കുഞ്ഞാട്‌’ യേശുക്രിസ്‌തുവല്ലാതെ മറ്റാരുമല്ല. (യോഹ. 1:29) അവൻ വിവാഹത്തിന്‌ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്‌ എങ്ങനെയാണ്‌? ആരാണ്‌ അവന്‍റെ വധു? അവൾ വിവാഹത്തിന്‌ തയ്യാറെടുത്തുകൊണ്ടിരുന്നത്‌ എങ്ങനെയാണ്‌? വിവാഹം എപ്പോഴാണ്‌ നടക്കുന്നത്‌? ഈ വിവാഹം സ്വർഗത്തിലുള്ളവരെ സന്തോഷിപ്പിക്കുമെങ്കിലും ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്നവർക്ക് ആ സന്തോഷത്തിൽ പങ്കുചേരാനാകുമോ?  തികഞ്ഞ ആകാംക്ഷയോടെ 45-‍ാ‍ം സങ്കീർത്തനം തുടർന്നു പരിചിന്തിക്കുമ്പോൾ ഈ ചോദ്യങ്ങൾ നാം ചർച്ച ചെയ്യും.

‘അവന്‍റെ വസ്‌ത്രം സുഗന്ധപൂരിതമാണ്‌’

3, 4. (എ) മണവാളന്‍റെ വിവാഹവസ്‌ത്രങ്ങളെക്കുറിച്ച് എന്തു പറഞ്ഞിരിക്കുന്നു, അവന്‍റെ സന്തോഷം വർധിപ്പിക്കുന്നത്‌ എന്താണ്‌? (ബി)  മണവാളന്‍റെ സന്തോഷത്തിൽ പങ്കുചേരുന്ന “രാജ്ഞി”യും “രാജകുമാരിക”ളും ആരാണ്‌?

3 സങ്കീർത്തനം 45:8, 9 വായിക്കുക. മണവാളനായ ക്രിസ്‌തുയേശു മഹത്ത്വമാർന്ന രാജകീയവിവാഹവസ്‌ത്രങ്ങൾ അണിഞ്ഞുകൊണ്ട് തയ്യാറാകുന്നു. അവന്‍റെ വേഷവിധാനം മൂറും ലവംവും പോലെയുള്ള “മേത്തരമായ സുഗന്ധവർഗ്ഗ”ത്തിന്‍റെ സൗരഭ്യം പരത്തുന്നു. മൂറും ലവംവും മുമ്പ് ഇസ്രായേലിൽ വിശുദ്ധ അഭിഷേകതൈലത്തിന്‍റെ ചേരുവകളായി ഉപയോഗിച്ചിരുന്നവയാണ്‌.—പുറ. 30:23-25.

4 വിവാഹം അടുത്തുവരവെ കൊട്ടാരത്തിൽ അലയടിക്കുന്ന അലൗകികസംഗീതം മണവാളന്‍റെ സന്തോഷം പതിന്മടങ്ങ് വർധിപ്പിക്കുന്നു. അവന്‍റെ സന്തോഷത്തിൽ ദൈവത്തിന്‍റെ “രാജ്ഞി”യും, അഥവാ ദൈവത്തിന്‍റെ സംഘടനയുടെ സ്വർഗീയഭാഗവും പങ്കുചേരുന്നു. “രാജകുമാരികൾ” എന്ന് വിളിച്ചിരിക്കുന്ന വിശുദ്ധദൂതന്മാരാണ്‌ അതിലെ അംഗങ്ങൾ. ‘നമുക്ക് സന്തോഷിച്ചുല്ലസിക്കാം. കുഞ്ഞാടിന്‍റെ കല്യാണം വന്നിരിക്കുന്നു’ എന്ന് സ്വർഗീയനിവാസികൾ ഉച്ചൈസ്‌തരം ഉദ്‌ഘോഷിക്കുന്നത്‌ കോൾമയിർകൊള്ളിക്കുന്ന ഒരു അനുഭവമാണ്‌.

മണവാട്ടിയെ ഒരുക്കുന്നു

5. ആരാണ്‌ “കുഞ്ഞാടിന്‍റെ കാന്ത”?

5 സങ്കീർത്തനം 45:10, 11 വായിക്കുക. മണവാളൻ ആരാണെന്ന് ഇതിനോടകം നാം മനസ്സിലാക്കിക്കഴിഞ്ഞു, എന്നാൽ ആരാണ്‌ അവന്‍റെ മണവാട്ടി? യേശുക്രിസ്‌തു ശിരസ്സായിരിക്കുന്ന സഭയിലെ അംഗങ്ങൾ ഉൾപ്പെടുന്ന ഒരു സംയുക്തമണവാട്ടിയാണ്‌ അവൾ. (എഫെസ്യർ 5:23, 24 വായിക്കുക.) അവർ ക്രിസ്‌തുവിന്‍റെ മിശിഹൈകരാജ്യത്തിന്‍റെ ഭാഗമായിത്തീരും. (ലൂക്കോ. 12:32) ഈ 1,44,000 ആത്മാഭിഷിക്തക്രിസ്‌ത്യാനികൾ “കുഞ്ഞാട്‌ പോകുന്നിടത്തൊക്കെയും . . . അവനെ അനുഗമിക്കുന്നു.” (വെളി. 14:1-4) അവർ “കുഞ്ഞാടിന്‍റെ കാന്ത” ആയിത്തീരുകയും അവനോടൊപ്പം സ്വർഗീയഭവനത്തിൽ വസിക്കുകയും ചെയ്യുന്നു.—വെളി. 21:9; യോഹ. 14:2, 3.

6. അഭിഷിക്തരെ “രാജകുമാരി”യെന്ന് വിളിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്, ‘സ്വജനത്തെ മറന്നുകളവാൻ’ അവരോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌ എന്തുകൊണ്ട്?

6 അവന്‍റെ പ്രതിശ്രുതവധുവിനെ ‘അല്ലയോ കുമാരീ’ എന്നുമാത്രമല്ല ‘രാജകുമാരീ’ എന്നും അഭിസംബോധന ചെയ്‌തിരിക്കുന്നു. (സങ്കീ. 45:13) ഈ രാജകുമാരിയുടെ പിതാവായ “രാജാവ്‌” ആരാണ്‌? അഭിഷിക്തക്രിസ്‌ത്യാനികളെ തന്‍റെ ‘മക്കളെന്ന’നിലയിൽ യഹോവ ദത്തെടുത്തിരിക്കുന്നു. (റോമ. 8:15-17) അഭിഷിക്തർ സ്വർഗീയമണവാട്ടിയായി തീരാനിരിക്കുന്നതുകൊണ്ട്, “സ്വജനത്തെയും നിന്‍റെ (ഭൗമിക) പിതൃഭവനത്തെയും മറക്ക” എന്ന് അവരോട്‌ നിർദേശിച്ചിരിക്കുന്നു. അവർ “ഭൂമിയിലുള്ളവയിലല്ല, ഉന്നതങ്ങളിലുള്ളവയിൽത്തന്നെ മനസ്സുറപ്പി”ക്കേണ്ടതാണ്‌.—കൊലോ. 3:1-4.

7. (എ) ക്രിസ്‌തു തന്‍റെ പ്രതിശ്രുതവധുവിനെ ഒരുക്കിക്കൊണ്ടിരുന്നത്‌ എങ്ങനെ? (ബി) വധു തന്‍റെ പ്രതിശ്രുതവരനെ എങ്ങനെയാണ്‌ കാണുന്നത്‌?

7 നൂറ്റാണ്ടുകളിലുടനീളം ക്രിസ്‌തു തന്‍റെ ഭാവിമണവാട്ടിയെ സ്വർഗീയവിവാഹത്തിനായി ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു. പൗലോസ്‌ ഇങ്ങനെ വിശദീകരിച്ചു: ‘ക്രിസ്‌തു സഭയെ സ്‌നേഹിച്ച്, വചനത്തിന്‍റെ ജലംകൊണ്ടു കഴുകിവെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിനും കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാതെ വിശുദ്ധയും നിർമലയുമായി തേജസ്സോടെ തനിക്കായി നിറുത്തേണ്ടതിനും സഭയ്‌ക്കുവേണ്ടി തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്തു.’ (എഫെ. 5:25-27) അതുപോലെ പുരാതന കൊരിന്തിലെ അഭിഷിക്തക്രിസ്‌ത്യാനിളോട്‌ പൗലോസ്‌ പറഞ്ഞു: “നിങ്ങളെപ്രതി ഞാൻ ദൈവത്തിന്‍റെ എരിവോടെ എരിയുന്നു; എന്തെന്നാൽ ക്രിസ്‌തു എന്ന ഏകഭർത്താവിനു നിങ്ങളെ നിർമലകന്യകയായി ഏൽപ്പിച്ചുകൊടുക്കാൻ അവനുമായി നിങ്ങളുടെ വിവാഹനിശ്ചയം ഞാൻ നടത്തി.” (2 കൊരി. 11:2) രാജമണവാളനായ യേശുക്രിസ്‌തു തന്‍റെ ഭാവിമണവാട്ടിയുടെ ആത്മീയ“സൗന്ദര്യ”മാണ്‌ വിലമതിക്കുന്നത്‌. മണവാട്ടിയാകട്ടെ അവനെ തന്‍റെ ‘നാഥനായി’ അംഗീകരിക്കുകയും തന്‍റെ ഭാവിഭർത്താവെന്നനിലയിൽ അവനെ ‘നമസ്‌കരിക്കുകയും’ ചെയ്യുന്നു.

മണവാട്ടിയെ ‘രാജസന്നിധിയിലേക്ക്’ ആനയിക്കുന്നു

8. മണവാട്ടിയെ ‘ശോഭാപരിപൂർണ്ണയായി’ വർണിച്ചിരിക്കുന്നത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്?

8 സങ്കീർത്തനം 45:13, 14എ വായിക്കുക. രാജകീയവിവാഹവേദിയിലേക്ക് “ശോഭാപരിപൂർണ”യായിട്ടാണ്‌ വധുവിനെ ആനയിക്കുന്നത്‌. വെളിപാട്‌ 21:2-ൽ മണവാട്ടിയെ “ഭർത്താവിനായി  അണിഞ്ഞൊരുങ്ങിയ” പുതിയ യെരുശലേം എന്ന നഗരത്തോട്‌ ഉപമിച്ചിരിക്കുന്നു. ഈ സ്വർഗീയനഗരം “ദിവ്യതേജ”സ്സുള്ളതും അതിന്‍റെ ജ്യോതിസ്സ് “സ്വച്ഛസ്‌ഫടികംപോലെ പ്രശോഭിക്കുന്ന അമൂല്യരത്‌നമായ സൂര്യകാന്തത്തിനൊത്ത”തുമായിരുന്നു. (വെളി. 21:10, 11) പുതിയ യെരുശലേമിന്‍റെ അത്യുജ്ജ്വലശോയെക്കുറിച്ച് വെളിപാട്‌ പുസ്‌തകത്തിൽ ഭംഗ്യന്തരേണ വർണിച്ചിട്ടുണ്ട്. (വെളി. 21:18-21) സങ്കീർത്തനക്കാരൻ അവളെ ‘ശോഭാപരിപൂർണ്ണയായി’ വരച്ചുകാണിക്കുന്നതിൽ ഒട്ടും അതിശയിക്കാനില്ല! കാരണം, സ്വർഗീയരംഗവേദിയിലാണ്‌ ഈ രാജകീയവിവാഹം അരങ്ങേറുന്നത്‌!

9. ഏതു രാജാവിന്‍റെ സന്നിധിയിലേക്കാണ്‌ മണവാട്ടിയെ ആനയിക്കുന്നത്‌, അവളുടെ വേഷവിധാനം എങ്ങനെയുള്ളതാണ്‌?

9 മിശിഹൈകരാജാവായ മണവാളന്‍റെ സന്നിധിയിലേക്കാണ്‌ മണവാട്ടിയെ ആനയിക്കുന്നത്‌. അവൻ “വചനത്തിന്‍റെ ജലംകൊണ്ടു കഴുകിവെടിപ്പാക്കി” അവളെ ഇത്രയും നാൾ ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു. തത്‌ഫലമായി അവൾ “വിശുദ്ധയും നിർമലയു”മായിത്തീർന്നിരിക്കുന്നു. (എഫെ. 5:26, 27) ഈ വിശിഷ്ടാവസരത്തിന്‌ അനുയോജ്യമായ ചമയവും വേഷവിധാനവും മണവാട്ടിക്കും ഉണ്ടായിരിക്കണം. അവൾ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്‌ അങ്ങനെയാണുതാനും! എന്തെന്നാൽ, “അവളുടെ വസ്‌ത്രം പൊൻകസവുകൊണ്ടുള്ള”താണ്‌. ‘ചിത്രത്തയ്യലുള്ള വസ്‌ത്രം ധരിപ്പിച്ചാണ്‌ അവളെ രാജസന്നിധിയിൽ കൊണ്ടുവരുന്നത്‌.’ കുഞ്ഞാടിന്‍റെ വിവാവേളയിൽ “ശുഭ്രവും ശുദ്ധവുമായ വിശേഷവസ്‌ത്രം ധരിക്കാൻ അവൾക്ക് അനുഗ്രഹം ലഭിച്ചിരിക്കുന്നു. ആ വിശേഷവസ്‌ത്രമോ വിശുദ്ധന്മാരുടെ നീതിപ്രവൃത്തികളത്രേ.”—വെളി. 19:8.

‘കല്യാണം വന്നെത്തിയിരിക്കുന്നു’

10. കുഞ്ഞാടിന്‍റെ കല്യാണം നടക്കുന്നത്‌ എപ്പോഴായിരിക്കും?

10 വെളിപാട്‌ 19:7 വായിക്കുക. കുഞ്ഞാടിന്‍റെ കല്യാണം നടക്കുന്നത്‌ എപ്പോഴായിരിക്കും? വിവാത്തിനായി ‘അവന്‍റെ മണവാട്ടി അണിഞ്ഞൊരുങ്ങിയിരിക്കുന്നെങ്കിലും’ തുടർന്നുള്ള വിവരണം വിവാഹച്ചടങ്ങുളെക്കുറിച്ചുള്ളതല്ല. പ്രത്യുത, മഹാകഷ്ടത്തിന്‍റെ അന്ത്യപാദത്തെക്കുറിച്ചുള്ള വിശദമായ വിവരണമാണ്‌ അതു നൽകുന്നത്‌. (വെളി. 19:11-21) അതിന്‍റെ അർഥം രാജമണവാളൻ ജയിച്ചടക്കൽ പൂർത്തിയാക്കുന്നതിനുമുമ്പാണ്‌ വിവാഹം നടക്കുന്നത്‌ എന്നാണോ? അല്ല. കാരണം, വെളിപാട്‌ പുസ്‌തകത്തിലെ ദർശനങ്ങൾ കാലാനുക്രമത്തിലല്ല അവതരിപ്പിച്ചിരിക്കുന്നത്‌. എന്നുവരികിലും, 45-‍ാ‍ം സങ്കീർത്തനത്തിൽ, രാജാവായ യേശുക്രിസ്‌തു തന്‍റെ വാൾ അരയ്‌ക്കു കെട്ടി ശത്രുക്കളെ കീഴടക്കിക്കൊണ്ട് “വിജയത്തിലേക്കു മുന്നേ”റിയതിനു ശേഷമാണ്‌ രാജകീയവിവാഹം നടക്കുന്നത്‌.സങ്കീ. 45:3, 4, പി.ഒ.സി.

11. ഏതു ക്രമത്തിലാണ്‌ ക്രിസ്‌തു ജയിച്ചടക്കൽ പൂർത്തിയാക്കുന്നത്‌?

11 അതുകൊണ്ട്, സംഭവങ്ങൾ ഉരുത്തിരിയുന്നത്‌ പിൻവരുന്ന ക്രമത്തിലായിരിക്കുമെന്ന് നമുക്കു നിഗമനം ചെയ്യാനാകും: ആദ്യം, “മഹാവേശ്യ”യുടെ അഥവാ വ്യാജമത ലോകസാമ്രാജ്യമായ മഹതിയാം ബാബിലോണിന്‍റെ മേൽ ന്യായവിധി നടപ്പിലാക്കും. (വെളി. 17: 2, 5, 16, 17; 19:1, 2) തുടർന്ന്, ക്രിസ്‌തു “സർവശക്തനായ ദൈവത്തിന്‍റെ മഹാദിവസത്തിലെ യുദ്ധ”മായ അർമ്മഗെദ്ദോനിൽ സാത്താന്‍റെ അവശേഷിക്കുന്ന ദുഷ്ടവ്യവസ്ഥിതിയുടെ മേൽ ദിവ്യന്യായവിധി നടപ്പാക്കാനായി പടയോട്ടം നടത്തും. (വെളി. 16:14-16; 19:19-21) ഒടുവിൽ, യുദ്ധവീരനായ രാജാവ്‌ സാത്താനെയും അവന്‍റെ ഭൂതങ്ങളെയും മരണസമാന നിഷ്‌ക്രിയാവസ്ഥയിലാക്കി അഗാത്തിൽ അടച്ചുകൊണ്ട് ജയിച്ചടക്കൽ പൂർത്തിയാക്കും.—വെളി 20:1-3.

12, 13. (എ) കുഞ്ഞാടിന്‍റെ കല്യാണം നടക്കുന്നത്‌ എപ്പോഴായിരിക്കും? (ബി) സ്വർഗത്തിൽ, കുഞ്ഞാടിന്‍റെ കല്യാത്തിൽ സന്തോഷിക്കുന്നത്‌ ആരെല്ലാം?

12 ക്രിസ്‌തുവിന്‍റെ സാന്നിധ്യകാലത്ത്‌ ഭൂമിയിൽ ജീവിക്കുന്ന അഭിഷിക്തക്രിസ്‌ത്യാനികൾ തങ്ങളുടെ ഭൗമിജീവിതം പൂർത്തിയാക്കവെ സ്വർഗീയജീവനിലേക്ക് ഉയിർപ്പിക്കപ്പെടുന്നു. മഹതിയാം ബാബിലോൺ നശിപ്പിക്കപ്പെട്ട് അല്‌പസമയത്തിനുള്ളിൽ മണവാട്ടിവർഗത്തിലെ അവശേഷിക്കുന്ന അംഗങ്ങളെ യേശു ഭൂമിയിൽനിന്ന് തന്‍റെ അടുക്കലേക്ക് കൂട്ടിച്ചേർക്കും. (1 തെസ്സ. 4:16, 17) അതുകൊണ്ട്, അർമ്മഗെദ്ദോൻ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് “മണവാട്ടി”വർഗത്തിലെ എല്ലാ അംഗങ്ങളും സ്വർഗത്തിൽ എത്തിച്ചേരും. അങ്ങനെ ആ യുദ്ധത്തിനുശേഷം കുഞ്ഞാടിന്‍റെ കല്യാത്തിന്‌ വേദിയൊരുങ്ങും. എത്ര ആനന്ദനിർഭരമായ ഒരു വിവാഹവേളയായിരിക്കും അത്‌! “കുഞ്ഞാടിന്‍റെ കല്യാണവിരുന്നിനു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ” എന്ന് വെളിപാട്‌ 19:9 പറയുന്നു. അതെ, മണവാട്ടിവർഗത്തിലെ 1,44,000 പേരും നിസ്സംയമായും ആഹ്ലാദഭരിതരായിരിക്കും. തന്‍റെ രാജകീയസഹകാരികളായ മുഴുവൻ അംഗങ്ങളും ഒരു ആലങ്കാരികാർഥത്തിൽ ‘തന്‍റെ രാജ്യത്തിൽ തന്‍റെ മേശയ്‌ക്കൽ ഭക്ഷിച്ച് പാനംചെയ്യുന്നതിൽ’ മണവാളനായ രാജാവും അത്യധികം സന്തോഷിക്കും. (ലൂക്കോ. 22:18,  28-30) എന്നിരുന്നാലും, മണവാളനും മണവാട്ടിയും മാത്രമല്ല കുഞ്ഞാടിന്‍റെ കല്യാത്തിൽ സന്തോഷിച്ചുല്ലസിക്കുന്നത്‌.

13 നാം മുമ്പ് കണ്ടതുപോലെ സ്വർഗീയസദസ്സുകൾ ഏകസ്വരത്തിൽ ഇങ്ങനെ പാടുന്നു: “നമുക്ക് സന്തോഷിച്ചുല്ലസിച്ച് (യഹോവയെ) മഹത്ത്വപ്പെടുത്താം. കുഞ്ഞാടിന്‍റെ കല്യാണം വന്നിരിക്കുന്നു. അവന്‍റെ മണവാട്ടിയും അണിഞ്ഞൊരുങ്ങിയിരിക്കുന്നു.” (വെളി. 19:6, 7) എന്നാൽ ഭൂമിയിലുള്ള യഹോവയുടെ ആരാകരെ സംബന്ധിച്ച് എന്തു പറയാൻ സാധിക്കും? ഈ ആനന്ദഘോഷത്തിൽ അവരും പങ്കുചേരുമോ?

“സന്തോത്തോടും ഉല്ലാസത്തോടും കൂടെ അവരെ കൊണ്ടുവരും”

14. നാൽപ്പത്തഞ്ചാം സങ്കീർത്തനത്തിൽ പരാമർശിച്ചിരിക്കുന്ന, മണവാട്ടിയുടെ “തോഴിമാരായി കൂടെ നടക്കുന്ന” ‘കന്യമാർ’ ആരാണ്‌?

14 സങ്കീർത്തനം 45:12, 14ബി, 15 വായിക്കുക. അന്ത്യകാലത്ത്‌ സകല ജനതകളിലുംനിന്നുള്ള ആളുകൾ ആത്മീയ ഇസ്രായേലിന്‍റെ ശേഷിപ്പുമൊത്ത്‌ കൃതജ്ഞതാപൂർവം സഹകരിച്ചു പ്രവർത്തിക്കുമെന്ന് പ്രവാചകനായ സെഖര്യാവു മുൻകൂട്ടിപ്പറഞ്ഞു. അവൻ എഴുതി: “ആ കാലത്തു ജാതികളുടെ സകലഭാഷകളിലുംനിന്നു പത്തുപേർ ഒരു യെഹൂദന്‍റെ വസ്‌ത്രാഗ്രം പിടിച്ചു: ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.” (സെഖ. 8:23) ആലങ്കാരികമായി പറഞ്ഞിരിക്കുന്ന ഈ ‘പത്തുപേരെ’ സങ്കീർത്തനം 45:12-ൽ “സോർനിവാസികൾ, ജനത്തിലെ ധനവാന്മാർ” എന്നിങ്ങനെ വിളിച്ചിരിക്കുന്നു. അവർ അഭിഷിക്തശേഷിപ്പിന്‍റെ “മുഖപ്രസാദ”വും ആത്മീയസഹായവും തേടിക്കൊണ്ട് അവരുടെ മുമ്പാകെ തിരുമുൽക്കാഴ്‌ചകളുമായി വരുന്നു. ഈ ശേഷിപ്പിന്‍റെ സഹായം സ്വീകരിച്ചുകൊണ്ട് 1935 മുതൽ ദശലക്ഷക്കണക്കിന്‌ ആളുകൾ ‘നീതിയിലേക്കു തിരിഞ്ഞിരിക്കുന്നു.’ (ദാനീ. 12:3) അഭിഷിക്തക്രിസ്‌ത്യാനികളുടെ ഈ വിശ്വസ്‌തസഹകാരികൾ തങ്ങളുടെ ജീവിതം വിശുദ്ധീകരിച്ചുകൊണ്ട് ആത്മീയാർഥത്തിൽ കന്യകമാരായിത്തീരുന്നു. മണവാട്ടിയുടെ “തോഴിമാരായി കൂടെ നടക്കുന്ന” ഈ ‘കന്യമാർ’ തങ്ങളെത്തന്നെ യഹോവെക്കു സമർപ്പിക്കുകയും മണവാളനായ രാജാവിന്‍റെ വിശ്വസ്‌തപ്രജകളെന്നു തെളിയിക്കുകയും ചെയ്‌തിരിക്കുന്നു.

15. ‘തോഴിമാരായ കന്യമാർ’ ഭൂമിയിൽ അവശേഷിക്കുന്ന, മണവാട്ടിവർഗത്തിൽപ്പെട്ടവരോട്‌ ചേർന്ന് പ്രവർത്തിച്ചിരിക്കുന്നത്‌ എങ്ങനെ?

 15 മുഴുനിവസിതഭൂമിയിലും “രാജ്യത്തിന്‍റെ ഈ സുവിശേഷം” തീക്ഷ്ണതയോടെ പ്രസംഗിക്കുന്നതിൽ ‘തോഴിമാരായ കന്യമാർ’ തങ്ങളെ സഹായിച്ചിരിക്കുന്നതിൽ മണവാട്ടിവർഗത്തിന്‍റെ ശേഷിപ്പിന്‌ അവരോട്‌ അകമഴിഞ്ഞ നന്ദിയുണ്ട്. (മത്താ. 24:14) “ആത്മാവും മണവാട്ടിയും” മാത്രമല്ല “വരുക” എന്നു പറഞ്ഞുകൊണ്ടിരിക്കുന്നത്‌, ‘കേൾക്കുന്നവനും “വരുക” എന്നു പറയുന്നു.’ (വെളി. 22:17) അതെ, അഭിഷിക്തമണവാട്ടിവർഗം “വരുക” എന്നു പറയുന്നത്‌ ‘വേറെ ആടുകൾ’ കേട്ടിരിക്കുന്നു. തദനുസരണം ഭൂമിയിലെ നിവാസികളോട്‌ “വരുക” എന്നു പറയുന്നതിൽ അവരും മണവാട്ടിയോട്‌ ചേർന്നിരിക്കുന്നു.—യോഹ. 10:16.

16. വേറെ ആടുകൾക്ക് എന്തു പദവിയാണ്‌ യഹോവ നൽകിയിരിക്കുന്നത്‌?

16 അഭിഷിക്തശേഷിപ്പ് തങ്ങളുടെ സഹകാരികളെ അതിയായി സ്‌നേഹിക്കുന്നു; മണവാളന്‍റെ പിതാവായ യഹോവ, കുഞ്ഞാടിന്‍റെ സ്വർഗീയവിവാഹവേളയിലെ ആനന്ദഘോഷത്തിൽ പങ്കുചേരാൻ ഭൂമിയിലെ ഈ ‘വേറെ ആടുകൾക്ക്’ പദവി നൽകിയിരിക്കുന്നതിൽ അവർ വളരെയധികം സന്തോഷിക്കുന്നു. ഈ ‘തോഴിമാരായ കന്യകമാരെ’ “സന്തോത്തോടും ഉല്ലാസത്തോടും കൂടെ” ആയിരിക്കും കൊണ്ടുവരിക എന്ന് മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു. അതെ, ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്ന ‘വേറെ ആടുകൾ’ കുഞ്ഞാടിന്‍റെ കല്യാണം സ്വർഗത്തിൽ അരങ്ങേറുമ്പോളുണ്ടാകുന്ന സാർവത്രികസന്തോഷത്തിൽ പങ്കുചേരും. അതുകൊണ്ടുതന്നെ, “മഹാപുരുഷാര”ത്തിലെ അംഗങ്ങൾ “സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്ന”തായി വെളിപാട്‌ പുസ്‌തകം ചിത്രീകരിച്ചിരിക്കുന്നത്‌ സമുചിതമാണ്‌. യഹോവയുടെ ആത്മീയാലയത്തിന്‍റെ ഭൗമികപ്രാകാരത്തിലാണ്‌ അവർ അവന്‌ വിശുദ്ധസേവനം അർപ്പിക്കുന്നത്‌.—വെളി. 7:9, 15.

“നിന്‍റെ പുത്രന്മാർ നിന്‍റെ പിതാക്കന്മാർക്കു പകരം ഇരിക്കും”

17, 18. കുഞ്ഞാടിന്‍റെ വിവാഹം ഫലം പുറപ്പെടുവിക്കുന്നത്‌ എങ്ങനെ, ക്രിസ്‌തു തന്‍റെ ആയിരവർഷവാഴ്‌ചയിൽ ആർക്കെല്ലാം പിതാവായിത്തീരും?

17 സങ്കീർത്തനം 45:16 വായിക്കുക. പുതിയ ലോത്തിൽ ആ വിവാഹം ഫലം പുറപ്പെടുവിക്കുന്നത്‌ നിരീക്ഷിക്കുമ്പോൾ, ക്രിസ്‌തുവിന്‍റെ സ്വർഗീയ മണവാട്ടിയുടെ ‘തോഴിമാരായ കന്യകമാർക്ക്’ അത്‌ പിന്നെയും സന്തോഷത്തിനു കാരണമാകും. രാജമണവാളൻ ഭൂമിയിലേക്ക് ശ്രദ്ധ തിരിക്കുകയും ഭൂമിയിലെ തന്‍റെ പൂർവ‘പിതാക്കന്മാരെ’ പുനരുത്ഥാനപ്പെടുത്തുകയും ചെയ്യും. അങ്ങനെ അവർ അവന്‍റെ ഭൗമിക‘പുത്രന്മാരായി’ത്തീരും. (യോഹ. 5:25-29; എബ്രാ. 11:35) അവരിൽനിന്ന് അവൻ ‘സർവ്വഭൂമിയിലും പ്രഭുക്കന്മാരെ’ നിയമിക്കും. കൂടാതെ, പുതിയ ലോത്തിൽ നേതൃത്വം എടുക്കാൻ ഇന്നത്തെ വിശ്വസ്‌തമൂപ്പന്മാരിൽപ്പെട്ട പലരെയും ക്രിസ്‌തു നിയമിക്കുമെന്നതിൽ സംശയമില്ല.—യെശ. 32:1.

18 ക്രിസ്‌തു തന്‍റെ ആയിരവർഷവാഴ്‌ചയിൽ മറ്റുള്ളവർക്കും പിതാവായിത്തീരും. വാസ്‌തവത്തിൽ, ഭൂമിയിൽ നിത്യജീവൻ പ്രാപിക്കുന്ന സകലർക്കും യേശുവിന്‍റെ മറുവിലയിൽ വിശ്വാസം അർപ്പിക്കുന്നതിലൂടെയാണ്‌ അത്‌ സാധ്യമാകുന്നത്‌. (യോഹ. 3:16) അങ്ങനെ അവൻ അവരുടെ “നിത്യപിതാവ്‌” ആയിത്തീരുന്നു.—യെശ. 9:6, 7

‘അവന്‍റെ നാമം പ്രകീർത്തിക്കാൻ’ പ്രചോദിതർ

19, 20. സങ്കീർത്തനം 45-ൽ വർണിച്ചിരിക്കുന്ന ആവേശോജ്ജ്വലമായ സംഭവങ്ങൾ സത്യക്രിസ്‌ത്യാനികളിൽ എന്തു സ്വാധീനം ചെലുത്തുന്നു?

19 സങ്കീർത്തനം 45:1, 17 വായിക്കുക. അതെ, 45-‍ാ‍ം സങ്കീർത്തനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങൾ സകല ക്രിസ്‌ത്യാനികളിലും പ്രത്യാശ നിറയ്‌ക്കുന്നു. ഭൂമിയിലുള്ള അഭിഷിക്തശേഷിപ്പ് തങ്ങളുടെ സഹോദരങ്ങളോടും മണവാനോടും ഒപ്പം എത്രയും പെട്ടെന്ന് സ്വർഗത്തിൽ സംഗമിക്കുന്നതിനായി അത്യാകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുകയാണ്‌. ‘വേറെ ആടുകൾ’ തങ്ങളുടെ മഹിമാധനനാം രാജാവിന്‌ പൂർവാധികം കീഴ്‌പെടാൻ പ്രചോദിതരായിത്തീരുന്നു; ഭൂമിയിൽ ഇന്ന് അവശേഷിക്കുന്ന മണവാട്ടിവർഗത്തിൽപ്പെട്ട അംഗങ്ങളുമായി സഹവസിക്കാൻ ലഭിച്ചിരിക്കുന്ന വലിയ പദവിക്കായി അവർ നന്ദിയുള്ളവരുമാണ്‌. ക്രിസ്‌തുവും അവന്‍റെ രാജ്യസഹകാരികളും വിവാഹശേഷം ഭൂമിയിലെ പ്രജകളുടെ മേൽ അവർണനീയമായ അനുഗ്രഹങ്ങൾ ചൊരിയും.—വെളി. 7:17; 21:1-4.

20 മിശിഹൈകരാജാവിനെ സംബന്ധിച്ച ‘ശുഭവചനം’ നിറവേറാൻ നോക്കിപ്പാർത്തിരിക്കവെ, ‘അവന്‍റെ നാമം പ്രകീർത്തിക്കാൻ’ നാം പ്രചോദിതരായിത്തീരുന്നില്ലേ? (സങ്കീ. 45:17, ഓശാന ബൈബിൾ) രാജാവിന്‌ ‘എന്നും എന്നേക്കും സ്‌തോത്രം ചെയ്യുന്നവരിൽ’ നാം ഓരോരുത്തരും ഉണ്ടായിരിക്കാൻ ഇടവരട്ടെ.