വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ജനുവരി 

ചെറുപ്പത്തിലേ ഞാൻ അത്‌ തിരഞ്ഞെടുത്തു

ചെറുപ്പത്തിലേ ഞാൻ അത്‌ തിരഞ്ഞെടുത്തു

കുട്ടിയായിരുന്നപ്പോൾ

എനിക്ക് പത്തു വയസ്സുള്ളപ്പോൾ, 1985-ൽ, യു.എസ്‌.എ-യിൽ ഒഹായോയിലെ കൊളംബസിലുള്ള എന്‍റെ സ്‌കൂളിലേക്ക് കമ്പോഡിയയിൽനിന്നുള്ള ചില കുട്ടികൾ എത്തിച്ചേർന്നു. അതിൽ ഒരു കുട്ടിക്ക് കുറച്ച് ഇംഗ്ലീഷ്‌ വാക്കുകൾ അറിയാമായിരുന്നു. ഘോരപീഡനത്തിന്‍റെയും അരുങ്കൊലകളുടെയും രക്ഷപെടലുകളുടെയും ഭയാനകമായ കഥകൾ ചിത്രങ്ങളുടെ സഹായത്തോടെ അവൻ എന്നോടു വിവരിക്കാൻ തുടങ്ങി. ഈ കുട്ടിളെക്കുറിച്ച് ഓർത്ത്‌ രാത്രിയിൽ കിടന്ന് ഞാൻ കരയുമായിരുന്നു. എനിക്ക് അവരോട്‌ പറുദീയെയും പുനരുത്ഥാത്തെയും കുറിച്ചൊക്കെ പറയണമെന്നുണ്ടായിരുന്നു. പക്ഷേ എന്തു ചെയ്യാൻ, അവർക്ക് എന്‍റെ ഭാഷ മനസ്സിലായില്ല. ഒരു ചെറിയ കുട്ടിയായിരുന്നെങ്കിലും യഹോയെക്കുറിച്ച് എന്‍റെ സഹപാഠികളോട്‌ സംസാരിക്കാനായി കമ്പോഡിയൻ ഭാഷ പഠിക്കാൻ ഞാൻ തീരുമാനിച്ചു. ആ തീരുമാനം എന്‍റെ ഭാവിയെത്തന്നെ രൂപപ്പെടുത്തുമെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല.

കമ്പോഡിയൻ ഭാഷ പഠിച്ചെടുക്കാൻ ഞാൻ നന്നേ ബുദ്ധിമുട്ടി. രണ്ടുവട്ടം ഞാൻ പഠനം നിറുത്തിക്കളഞ്ഞതാണ്‌, പക്ഷേ പിന്നെയും മാതാപിതാക്കളിലൂടെ യഹോവ എനിക്ക് പ്രോത്സാഹനമേകി. അതിനിടെ, എന്‍റെ അധ്യാപകരും സഹപാഠികളും കൈനിറയെ പണം ലഭിക്കുന്ന ഏതെങ്കിലും ജോലിക്കായി ലക്ഷ്യംവെക്കാൻ എന്നെ നിർബന്ധിച്ചു. പക്ഷേ എനിക്ക് ഒരു പയനിയറായിത്തീരാനായിരുന്നു ആഗ്രഹം. ആ ലക്ഷ്യത്തിൽ ഒരു അംശകാജോലി കണ്ടെത്താൻ എന്നെ സഹായിക്കുന്ന ചില ഹൈസ്‌കൂൾ-കോഴ്‌സുകൾ ഞാൻ തിരഞ്ഞെടുത്തു. സ്‌കൂൾ വിട്ടശേഷം ചില പയനിയർമാരോടൊപ്പം ഞാൻ സമയം ചെലവഴിക്കുകയും ശുശ്രൂഷയ്‌ക്കു പോകുകയും ചെയ്യുമായിരുന്നു. ഇംഗ്ലീഷ്‌ രണ്ടാംഭാഷയായി പഠിക്കുന്ന ചില കുട്ടികൾക്ക് ഞാൻ സൗജന്യട്യൂഷൻ നൽകിയിരുന്നു. ഇത്‌ പിൽക്കാലത്ത്‌ കുറച്ചൊന്നുമല്ല എന്നെ സഹായിച്ചത്‌.

എനിക്ക് 16 വയസ്സുള്ളപ്പോൾ യു.എസ്‌.എ-യിൽ കാലിഫോർണിയയിലെ ലോങ്‌ ബീച്ചിൽ ഒരു കമ്പോഡിയൻ ഭാഷാക്കൂട്ടമുണ്ടെന്ന് ഞാൻ കേട്ടു. ഞാൻ അവരെ സന്ദർശിക്കുകയും കമ്പോഡിയൻ വായിക്കാൻ പഠിക്കുകയും ചെയ്‌തു. സ്‌കൂൾ പഠനം പൂർത്തിയാക്കിയ ഉടനെ ഞാൻ പയനിയറിങ്‌ ചെയ്യാൻ ആരംഭിച്ചു. എന്‍റെ വീടിന്‌ അടുത്തുള്ള കമ്പോഡിയക്കാരോടാണ്‌ ഞാൻ മുഖ്യമായും പ്രസംഗിച്ചത്‌. 18 വയസ്സാപ്പോഴേക്കും കമ്പോഡിയയിലേക്ക് താമസം മാറ്റിയാലോ എന്ന് ഞാൻ ചിന്തിച്ചു തുടങ്ങി. കമ്പോഡിയ അന്നും അപകടംപിടിച്ച ഒരു ദേശമായിരുന്നെങ്കിലും ഒരു കോടിയോളം വരുന്ന അവിടത്തെ ജനങ്ങളിൽ അധികംപേരൊന്നും രാജ്യസുവാർത്ത കേട്ടിരുന്നില്ല എന്ന് എനിക്കറിയാമായിരുന്നു. അന്ന് 13 പ്രസാധകരുള്ള ഒരു സഭ മാത്രമായിരുന്നു ആ രാജ്യത്ത്‌ ആകെയുണ്ടായിരുന്നത്‌. 19 വയസ്സുള്ളപ്പോഴാണ്‌ ഞാൻ ആദ്യമായി കമ്പോഡിയ സന്ദർശിച്ചത്‌. രണ്ടു വർഷത്തിനു ശേഷം അവിടേക്ക് മാറിത്താമസിക്കാൻ ഞാൻ തീരുമാനിച്ചു. ശുശ്രൂഷയിൽ തുടരാനായി ഒരു ഉപജീവനമാർഗം ഞാൻ അന്വേഷിച്ചു. പരിഭാഷ നടത്തുകയും ഇംഗ്ലീഷ്‌ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു അംശകാജോലി എനിക്ക് കണ്ടെത്താനായി. പിന്നീട്‌, എന്‍റെ അതേ ലക്ഷ്യങ്ങളുള്ള ഒരു പെൺകുട്ടിയെ ഞാൻ വിവാഹം കഴിച്ചു. തങ്ങളുടെ ജീവിതം ദൈവത്തിന്‌ സമർപ്പിക്കാൻ അനേകം കമ്പോഡിയക്കാരെ സഹായിക്കാനായതിൽ ഞങ്ങൾക്കിരുവർക്കും അതിയായ ചാരിതാർഥ്യമുണ്ട്.

യഹോവ ‘എന്‍റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ’ എനിക്ക് നൽകിയിരിക്കുന്നു. (സങ്കീ. 37:4) ശിഷ്യരെ ഉളവാക്കുന്ന വേലയെക്കാൾ സംതൃപ്‌തി പകരുന്ന മറ്റേത്‌ ജീവിതവൃത്തിയാണുള്ളത്‌! ഞാൻ കമ്പോഡിയയിൽ സേവിച്ച ഈ 16 വർഷംകൊണ്ട് യഹോവയുടെ ദാസരുടെ 13 പേരടങ്ങിയ ആ ചെറിയ കൂട്ടം 12 സഭകളും നാല്‌ ഒറ്റപ്പെട്ട കൂട്ടങ്ങളും ആയി പെരുകിയിരിക്കുന്നു!—ജാസൻ ബ്ലാക്‌വെൽ പറഞ്ഞപ്രകാരം.