വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)  |  2014 ജനുവരി 

ആത്മാർപ്പ​ണത്തിന്‍റെ മാതൃകകൾ പശ്ചിമാഫ്രി​ക്കയിൽ

ആത്മാർപ്പ​ണത്തിന്‍റെ മാതൃകകൾ പശ്ചിമാഫ്രി​ക്കയിൽ

കോറ്റ്‌-ഡീ ഐവോ​റാണ്‌ പാസ്‌കലിന്‍റെ സ്വദേശം. ഇല്ലാ​യ്‌മ​കൾക്കു മധ്യേ ജനിച്ചു​വളർന്ന പാസ്‌കൽ ഒരു മെച്ചപ്പെട്ട ജീവി​തത്തി​നു​വേണ്ടി എന്നും അതി​യായി ആഗ്രഹി​ച്ചി​രുന്നു. ബോക്‌സിങ്‌ ഇഷ്ടപ്പെട്ടി​രുന്ന അദ്ദേഹം ഇങ്ങനെ ചിന്തിച്ചു: ‘എവിടെ പോയാ​ലാണ്‌ എനിക്ക് ഒരു താര​മാകാ​നും പണമു​ണ്ടാക്കാ​നും പറ്റുക?’ യൂറോ​പ്പാണ്‌ അതിനു പറ്റിയ സ്ഥലമെന്ന് അദ്ദേഹം നിശ്ച​യിച്ചു. അന്ന് അദ്ദേഹ​ത്തിന്‌ ഏകദേശം 25 വയസ്സ്. എന്നാൽ യാ​ത്രാ​രേഖകൾ ഒന്നുമി​ല്ലാതി​രുന്നതി​നാൽ ഏതെങ്കി​ലും വളഞ്ഞ വഴിക്കേ യൂറോ​പ്പിൽ പ്രവേശി​ക്കാനാ​കുമാ​യിരു​ന്നുള്ളൂ.

അങ്ങനെ 1998-ൽ, 27 വയസ്സുള്ള​പ്പോൾ പാസ്‌കൽ തന്‍റെ യാത്ര ആരം​ഭിച്ചു. ആദ്യം അതിർത്തി കടന്ന് ഘാനയിൽ എത്തി; അവിടെ​നിന്ന് ടോഗോ വഴി​യായി സഞ്ചരിച്ചു; ബെനിൻ കുറു​കെ​ക്കടന്ന് ഒടുവിൽ നൈജറി​ലുള്ള ബിർനിൻ കോനി പട്ടണത്തിൽ എത്തി​ച്ചേർന്നു. എന്നാൽ യാത്ര​യുടെ ദുരി​തഘട്ടം തുടങ്ങാ​നിരു​ന്നതേ ഉള്ളൂ. വട​ക്കോട്ട് സഞ്ചരി​ക്കണ​മെങ്കിൽ ഏതെങ്കി​ലും ട്രക്കിനു മുകളിൽ കയറി​ക്കൂടി സഹാറ മരു​ഭൂമി താണ്ടണ​മായി​രുന്നു. അതിന​പ്പുറം മധ്യ​ധരണ്യാ​ഴി. പിന്നെ ബോ​ട്ടിൽക്കയറി യൂറോ​പ്പി​ലേക്കു കടക്കുക. അതായി​രുന്നു പദ്ധതി. പക്ഷേ യാത്ര തുട​രുന്ന​തിൽനിന്ന് അദ്ദേഹത്തെ തടഞ്ഞ രണ്ടു കാര്യങ്ങൾ നൈ​ജറിൽ നടന്നു.

ഒന്ന്, അദ്ദേഹത്തിന്‍റെ കൈ​യിലെ പണം തീർന്നു​പോയി. രണ്ട്, അദ്ദേഹം നോയ്‌ എന്ന് പേരുള്ള ഒരു പയനി​യറെ കണ്ടുമു​ട്ടു​കയും അദ്ദേഹ​ത്തോ​ടൊപ്പം ബൈബിൾ പഠിക്കാൻ ആരംഭി​ക്കു​കയും ചെയ്‌തു. പഠിച്ച കാര്യങ്ങൾ അദ്ദേഹത്തെ ആഴത്തിൽ സ്‌പർശിച്ചു; ജീവി​തത്തെ​ക്കുറി​ച്ചുള്ള അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാടു​തന്നെ അത്‌ മാറ്റിമ​റിച്ചു. പാസ്‌കലിന്‍റെ ഭൗതി​കല​ക്ഷ്യങ്ങൾ ആത്മീയ​ലക്ഷ്യ​ങ്ങൾക്കു വഴി​മാറി. 1999 ഡിസം​ബറിൽ അദ്ദേഹം സ്‌നാന​പ്പെട്ടു. 2001-ൽ യഹോ​വയോ​ടുള്ള നന്ദിസൂ​ചക​മായി, താൻ സത്യം പഠിച്ച പട്ടണമായ നൈജറിൽത്തന്നെ അദ്ദേഹം പയനി​യർസേവനം ആരം​ഭിച്ചു. തന്‍റെ ഈ സേവനം സംബ​ന്ധിച്ച് അദ്ദേഹ​ത്തിന്‌ ഇപ്പോൾ എന്തു തോ​ന്നുന്നു? “ഞാൻ ഇപ്പോൾ ജീവിതം പൂർണമാ​യും ആസ്വദി​ക്കുക​യാണ്‌!” പാസ്‌കലിന്‍റെ വാക്കു​കളിൽ അതിരറ്റ ചാരി​താർഥ്യം.

ജീവിതം പൂർണ​മായി ആസ്വദി​ക്കുന്നു—ആഫ്രിക്കയിൽ

ആൻ-റാകെൽ

ആത്മീയലാക്കുകൾ വെച്ച് പ്രവർത്തി​ക്കുന്ന​താണ്‌ ജീവി​തത്തിൽ സംതൃപ്‌തി നിറയ്‌ക്കുന്ന​തെന്ന് പാസ്‌കലി​നെ​പ്പോലെ അനേകർ കണ്ടെ​ത്തിയി​രി​ക്കുന്നു. അത്തരം ലക്ഷ്യ​ങ്ങളിൽ എത്തി​ച്ചേരുന്ന​തിനു വേണ്ടി ചിലർ യൂ​റോപ്പ് വിട്ട് രാജ്യ​പ്ര​ഘോഷക​രുടെ വർധിച്ച ആവശ്യ​മുള്ള ആഫ്രി​ക്കയി​ലേക്ക് താമസം മാറി​യിരി​ക്കുന്നു. ‘ആവശ്യം അധിക​മുള്ളി​ടത്ത്‌ സേവിക്കു​ന്നവർ’ എന്നാണ്‌ പൊ​തുവെ ഇവർ അറിയ​പ്പെടു​ന്നത്‌. 17-നും 70-നും ഇടയ്‌ക്ക് പ്രാ​യമുള്ള അത്തരം 65-ഓളം സാക്ഷികൾ യൂ​റോപ്പിൽനി​ന്നും പശ്ചി​മാ​ഫ്രിക്കൻ രാജ്യ​ങ്ങളായ ബെനിൻ, ബുർക്കിനാ ഫാസോ, നൈജർ, ടോഗോ എന്നി​വിട​ങ്ങളി​ലേക്ക് മാറി​ത്താമ​സിച്ചി​ട്ടുണ്ട്. * ഇത്ര വലി​യൊരു മാറ്റ​ത്തിന്‌ അവരെ പ്രേരി​പ്പിച്ച ഘടകം എന്താണ്‌? അതി​നെത്തുടർന്നുള്ള അവരുടെ ജീവിതം ഇപ്പോൾ എങ്ങനെ​യുണ്ട്?

ഡെന്മാർക്കുകാരിയായ ആൻ-റാകെൽ വിവരി​ക്കുന്നു: “എന്‍റെ മാതാ​പി​താക്കൾ സെന​ഗലിൽ മിഷന​റിമാ​രായി സേവി​ച്ചി​ട്ടുണ്ട്. മിഷ​നറിമാ​രായി​രുന്ന കാല​ത്തെപ്പറ്റി പറയു​മ്പോ​ഴെല്ലാം അവരുടെ വാക്കു​കളിൽ ആവേശം നിറയു​ന്നത്‌ ഞാൻ കണ്ടി​രുന്നു. അങ്ങനെ എനിക്കും അതു​പോ​ലൊരു ജീവിതം വേണ​മെന്ന് ഞാൻ ആഗ്ര​ഹിച്ചു.” ഏകദേശം 15 വർഷം മുമ്പ് 20-കളുടെ ആരം​ഭത്തിൽ ആൻ-റാകെൽ ടോഗോയി​ലേക്ക് പോയി. ഇപ്പോൾ അവൾ അവി​ടെയുള്ള ഒരു ആംഗ്യഭാ​ഷാസഭ​യോ​ടൊപ്പം സേവി​ക്കുന്നു. ടോ​ഗോയി​ലേക്ക് മാറി​പ്പാർക്കാ​നുള്ള അവളുടെ തീരു​മാനം മറ്റു​ള്ളവരെ എങ്ങനെ സ്വാധീ​നിച്ചു? അവൾ പറയുന്നു: “പിന്നീട്‌ എന്‍റെ അനിയത്തി​യും ആങ്ങളയും ടോ​ഗോയി​ലേക്ക് പോന്നു.”

ആൽബെർഫെയ്‌റ്റും ഓറെലും

 ഫ്രാൻസിൽനിന്നുള്ള 70-കാരനായ ഓറെൽ ഇങ്ങനെ പറയുന്നു: “അഞ്ചു വർഷം മുമ്പ് ഞാൻ പെൻഷൻപ​റ്റിയ​പ്പോൾ എനി​ക്കൊരു തീരു​മാനം എടു​ക്കേണ്ടി​വന്നു. ഒന്നുകിൽ, പറുദീസ വരുന്ന​തും​കാത്ത്‌ ഫ്രാൻസിൽത്തന്നെ സ്വസ്ഥ​മായി കഴി​ഞ്ഞുകൂ​ടുക, അല്ലെങ്കിൽ ശുശ്രൂഷ വിക​സിപ്പി​ക്കാൻ എന്തെങ്കി​ലും നടപ​ടികൾ സ്വീകരി​ക്കുക.” ശുശ്രൂഷ വിക​സിപ്പി​ക്കാ​നാണ്‌ ഓറെൽ തീരു​മാനി​ച്ചത്‌. മൂന്നു വർഷം മുമ്പ് അദ്ദേ​ഹവും ഭാര്യ ആൽബെർഫെയ്‌റ്റും ബെനിനി​ലേക്ക് താമസം മാറി. “ഈ നാട്ടിൽ വന്ന് യഹോ​വയെ സേവി​ക്കാൻ തയ്യാ​റായ​താണ്‌ ജീവി​തത്തിൽ ഇന്നേവരെ ഞങ്ങൾ ചെയ്‌തി​ട്ടുള്ള ഏറ്റവും നല്ല സംഗതി,” ഓറെൽ പറയുന്നു. “ഇനി അതു മാ​ത്രമോ, ഞങ്ങൾ പ്രവർത്തിച്ചു​വരുന്ന മനോഹ​രമായ തീരപ്ര​ദേശം പലപ്പോ​ഴും പറുദീ​സയെ അനുസ്‌മരി​പ്പി​ക്കുന്നു,” ഒരു പുഞ്ചി​രി​യോടെ അദ്ദേഹം തുടർന്നു.

16 വർഷം മുമ്പ് ക്ലോഡോമിറും ഭാര്യ ലിസിയാനും ഫ്രാൻസിൽനിന്ന് ബെനിനി​ലേക്ക് മാറിപ്പാർത്തു. ആദ്യ​മൊക്കെ ഗൃഹാതുരത്വം അവരെ അലട്ടി. ഫ്രാൻസി​ലുള്ള കുടും​ബ​ത്തെയും സുഹൃത്തുക്കളെയും വിട്ടു​പോന്നതി​ലായി​രുന്നു അവരുടെ ദുഃഖം. പുതിയ ജീവി​തവു​മായി ഒരി​ക്കലും പൊരു​ത്ത​പ്പെടാൻ സാധിക്കി​ല്ലെന്നു​പോ​ലും ഈ ദമ്പതികൾ ചിന്തി​ച്ചു​പോയി. എന്നി​രുന്നാ​ലും അവരുടെ ആശങ്ക​യ്‌ക്ക് യാ​തൊരു അടിസ്ഥാ​നവുമി​ല്ലായി​രുന്നു. കാരണം അതിരറ്റ സന്തോഷ​മാണ്‌ അവരെ കാത്തിരു​ന്നത്‌. 16 വർഷത്തെ അവരുടെ പ്രവർത്തന​ത്തെക്കു​റിച്ച് ക്ലോഡോ​മിർ പറയുന്നു: “സത്യം സ്വീകരി​ക്കാൻ വർഷന്തോ​റും ഒരാ​ളെയെങ്കി​ലും ഞങ്ങൾക്ക് ഇന്നോളം സഹാ​യിക്കാ​നായി​ട്ടുണ്ട്.”

തങ്ങൾ സത്യം പഠിക്കാൻ സഹായിച്ച ചില​രോ​ടൊപ്പം ലിസിയാ​നും ക്ലോഡോമിറും

ഷോവാനായും സെബാസ്റ്റ്യനും

സെബാസ്റ്റ്യൻ-ഷോവാനാ ദമ്പതികൾ 2010-ൽ ഫ്രാൻസിൽനിന്ന് ബെനിനി​ലേക്ക് താമസം മാറി. “സഭയിൽ വളരെയ​ധികം കാര്യങ്ങൾ ചെയ്യാ​നുണ്ട്,” സെബാ​സ്റ്റ്യൻ പറയുന്നു. “ത്വരി​തഗതി​യിൽ കാര്യങ്ങൾ അഭ്യ​സിപ്പി​ക്കുന്ന ഏതെങ്കി​ലും ദിവ്യാ​ധിപത്യ​പരിശീ​ലന​കോഴ്‌സിൽ സംബന്ധി​ക്കുന്നതു​പോലെ​യാണ്‌ ഇവിടെ സേവി​ക്കു​മ്പോൾ എനിക്ക് അനുഭ​വപ്പെടു​ന്നത്‌!” വയലിലെ പ്രതി​കരണം എങ്ങനെ​യുണ്ട്? “ആളുകൾ സത്യത്തി​നു​വേണ്ടി ദാഹി​ക്കുന്നവ​രാണ്‌,” ഷോ​വാനാ പറയുന്നു. “പ്രസംഗ​വേലയ്‌ക്കു​വേണ്ടിയ​ല്ലാതെ പുറത്തു​പോകു​മ്പോൾപ്പോലും ബൈ​ബിൾച്ചോ​ദ്യങ്ങൾ ചോദി​ച്ചും പ്രസി​ദ്ധീക​രണങ്ങൾ ആവശ്യ​പ്പെട്ടും കൊണ്ട് ആളുകൾ ഞങ്ങളെ സമീപി​ക്കാ​റുണ്ട്.” ബെനി​നി​ലേക്ക് പോയത്‌ അവരുടെ ദാമ്പത്യ​ബന്ധത്തെ എങ്ങനെ സ്വാ​ധീനി​ച്ചിരി​ക്കുന്നു? “അത്‌ ഞങ്ങളുടെ വിവാ​ഹബന്ധം ഏറെ ബലിഷ്‌ഠമാക്കി​യിരി​ക്കുന്നു. മുഴു​ദിവ​സവും ഭാര്യ​യു​മൊത്ത്‌ ശുശ്രൂ​ഷയിൽ ചെല​വഴിക്കാ​നാകു​ന്നത്‌ ആഹ്ലാദക​രമായ ഒരു അനുഭവ​മാണ്‌,” സെബാ​സ്റ്റ്യൻ പറയുന്നു.

ജനസാന്ദ്രത കുറഞ്ഞ വടക്കൻ ബെനിനി​ലാണ്‌ എറിക്കും ഭാര്യ കാറ്റിയും പയനി​യർമാ​രായി സേവിക്കു​ന്നത്‌. ഫ്രാൻസിൽ താമ​സിച്ചി​രുന്ന അവർ ഏകദേശം പത്തു​വർഷം മുമ്പ്, ആവശ്യം അധിക​മുള്ളി​ടത്ത്‌ സേവിക്കു​ന്നതി​നെക്കുറി​ച്ചുള്ള ലേഖനങ്ങൾ വായിക്കാ​നും മുഴുസ​മയസേ​വക​രോട്‌ കാര്യങ്ങൾ ചോ​ദിച്ച​റിയാ​നും തുടങ്ങി. ഇത്‌ വി​ദേശത്തു പോയി സേവിക്കാ​നുള്ള ശക്തമായ ആഗ്രഹം അവരിൽ ജനി​പ്പിച്ചു. 2005-ൽ അവരുടെ ആഗ്രഹം സഫല​മായി. വളരെ ശ്രദ്ധേ​യമായ വളർച്ചയ്‌ക്കാണ്‌ അവർ ഇന്നോളം സാക്ഷ്യം വഹിച്ചി​രിക്കു​ന്നത്‌. എറിക്‌ പറയുന്നു: “രണ്ടു വർഷം മുമ്പ് ടൻഗ്യെത പട്ടണ​ത്തിലെ ഞങ്ങളുടെ ചെറിയ കൂട്ടത്തിൽ ഒൻപത്‌ പ്രസാധ​കരാണു​ണ്ടായിരു​ന്നത്‌. ഇന്ന് ഇവിടെ 30 പേരുണ്ട്. ഞായറാ​ഴ്‌ച​കളിൽ 50 മുതൽ 80 വരെ​യാണ്‌ യോഗ​ഹാജർ. ഇത്ര വലി​യൊരു വളർച്ച​യ്‌ക്ക് സാക്ഷ്യം വഹിക്കാ​നാകു​ന്നത്‌ എന്തൊരു സന്തോഷ​മാണ്‌!”

കാറ്റിയും എറിക്കും

വെല്ലുവിളികൾ തിരിച്ച​റിഞ്ഞ് തരണംചെയ്യുക

ബെന്യാമിൻ

ആവശ്യം അധിക​മുള്ളി​ടത്ത്‌ സേവി​ക്കുന്ന ചിലർ എന്തൊക്കെ വെല്ലു​വി​ളിക​ളാണ്‌ അഭിമു​ഖീകരി​ച്ചിരിക്കു​ന്നത്‌? 33-കാരനായ ബെന്യാമിൻ ആൻ-റാകെലിന്‍റെ സഹോ​ദര​നാണ്‌. 2000-ത്തിൽ ഡെന്മാർക്കിൽ  വെച്ച് അദ്ദേഹം ടോഗോ​യിൽ സേവിച്ചി​രുന്ന ഒരു മിഷന​റിയെ കണ്ടു​മുട്ടി. ബെന്യാ​മിൻ ഓർക്കുന്നു: “എനിക്ക് പയനിയ​റിങ്‌ ചെയ്യാൻ ആഗ്ര​ഹമു​ണ്ടെന്ന് ഞാൻ ആ മിഷന​റി​യോട്‌ പറഞ്ഞ​പ്പോൾ, ‘ടോഗോ​യിൽ പയനിയ​റിങ്‌ ചെയ്യാ​മല്ലോ’ എന്ന് അദ്ദേഹം പറഞ്ഞു.” ബെന്യാ​മിൻ അതെക്കു​റിച്ച് ആലോ​ചിച്ചു. അദ്ദേഹം പറയുന്നു: “അന്ന് എനിക്ക് 20 വയസ്സു​പോലുമു​ണ്ടായി​രുന്നില്ല, എന്നാൽ എന്‍റെ രണ്ടു സഹോ​ദരി​മാർ ടോഗോ​യിൽ സേവിക്കു​ന്നുണ്ടാ​യി​രുന്നു. അതു​കൊണ്ട് അങ്ങോ​ട്ടുപോ​കാൻ എനിക്ക് ബുദ്ധിമു​ട്ടില്ലാ​യി​രുന്നു.” അങ്ങനെ അദ്ദേഹം ടോ​ഗോയി​ലേക്ക് പോയി. എന്നുവ​രികി​ലും ഒരു വലിയ വെല്ലു​വിളി അദ്ദേഹ​ത്തിനു മുന്നി​ലുണ്ടാ​യി​രുന്നു. ബെന്യാ​മിൻ വിവരി​ക്കുന്നു: “ഫ്രഞ്ച് ഭാഷയിൽ ഒരു വാക്കു​പോ​ലും എനിക്കറി​യില്ലാ​യി​രുന്നു! അതു​കൊണ്ട് ആദ്യത്തെ ആറു​മാസം ആശയ​വിനി​മയം ചെയ്യാൻ ഞാൻ ശരിക്കും ബുദ്ധി​മുട്ടി.” എങ്കിലും, കാല​ക്രമേണ അദ്ദേഹം പുരോ​ഗതി പ്രാ​പിച്ചു. ഇപ്പോൾ ബെനിൻ ബെ​ഥേലിൽ സേവി​ക്കുക​യാണ്‌ ബെന്യാ​മിൻ. സാഹി​ത്യം എത്തിച്ചു​കൊടു​ക്കുന്നതി​നുപു​റമേ കമ്പ്യൂട്ടർ ഡിപ്പാർട്ടുമെന്‍റിലും അദ്ദേഹം സഹായി​ക്കുന്നു.

മാരി-അന്യെ​സും മിഷെലും

മുമ്പു പറഞ്ഞ എറിക്കും കാറ്റി​യും ബെനി​നി​ലേക്ക് മാറിത്താ​മസി​ക്കുന്ന​തിനു മുമ്പ് ഫ്രാൻസിലെ ഒരു അന്യ​ഭാഷാ​വയലി​ലാണ്‌ സേവി​ച്ചിരു​ന്നത്‌. എന്നാൽ അതിൽനി​ന്നും തികച്ചും വ്യത്യ​സ്‌ത​മായി​രുന്നു പശ്ചിമാ​ഫ്രിക്ക. കാറ്റി പറയുന്നു: “അനു​യോജ്യ​മായ ഒരു താമ​സസ്ഥലം കണ്ടു​പിടി​ക്കുക വളരെ ബുദ്ധി​മുട്ടാ​യി​രുന്നു. വൈദ്യു​തി​യോ പൈപ്പു​വെ​ള്ളമോ ഇല്ലാതെ ഒരു വീട്ടിൽ ഞങ്ങൾക്ക് മാസങ്ങ​ളോളം താമസി​ക്കേണ്ടി​വന്നു.” അതു​പോലെ, എറിക്ക് പറയുന്നു: “കാതടപ്പി​ക്കുന്ന സംഗീതം പാതി​രാത്രി​വരെ അയൽപ​ക്കത്തു​നിന്ന് കേൾക്കാമാ​യി​രുന്നു. നല്ല ക്ഷമയും ഇതുപോ​ലുള്ള കാര്യ​ങ്ങ​ളോട്‌ പൊ​രുത്ത​പ്പെടാ​നുള്ള മനസ്സൊ​രു​ക്കവും കൂടിയേ തീരൂ.” “ഇങ്ങനെ​യൊക്കെയാ​ണെങ്കി​ലും ഇന്നോളം പ്രവർത്തനം നടന്നിട്ടി​ല്ലാത്ത ഒരു പ്ര​ദേശത്ത്‌ പ്രവർത്തിക്കുന്നതിന്‍റെ സന്തോഷം ഞങ്ങൾക്ക് സഹിക്കേ​ണ്ടിവന്ന എല്ലാ ബുദ്ധി​മുട്ടു​ക​ളെയും കടത്തി​വെ​ട്ടുന്ന​താണ്‌,” രണ്ടു​പേരും ഏകസ്വ​രത്തിൽ പറയുന്നു.

മിഷെലിനും ഭാര്യ മാരി-അന്യെസിനും 60-നോട​ടുത്ത്‌ പ്രായ​മുണ്ട്. അഞ്ചു വർഷം മുമ്പ് അവർ ഫ്രാൻസിൽനിന്ന് ബെനിനി​ലേക്ക് മാറിപ്പാർത്തു. ആദ്യ​മൊക്കെ അവർക്ക് ചെറി​യൊരു ആശങ്ക​യുണ്ടാ​യി​രുന്നു. മിഷെൽ ഇങ്ങനെ പറയുന്നു: “ചിലർ ഞങ്ങളുടെ ഈ യാത്രയെ വലി​ച്ചു​കെട്ടിയ ഞാണി​ന്മേൽ ഒരു അഭ്യാസി കൈവണ്ടി ഉന്തിക്കൊ​ണ്ടു​പോകു​ന്നതി​നോട്‌ ഉപമിച്ചു. ആ കൈവണ്ടി​യിൽ ഞങ്ങൾ ഇരിക്കു​ന്നതാ​യും! കൈവണ്ടി തള്ളുന്നത്‌ യഹോ​വയാ​ണെന്ന ബോധ്യ​മി​ല്ലെങ്കിൽ അങ്ങനെ​യൊരു അഭ്യാസം ഭീതിജ​നകമാ​യിരി​ക്കും. എന്നാൽ ഞങ്ങളെ സംബ​ന്ധിച്ചി​ട​ത്തോളം അത്‌ യഹോ​വയെ സേവി​ക്കാൻവേണ്ടി അവ​നോട്‌ ഒപ്പം പോകു​ന്നതു​പോലെ​യായി​രുന്നു.”

നിങ്ങൾക്ക് എങ്ങനെ ഒരുങ്ങാം

നിങ്ങൾ ആവശ്യം അധിക​മുള്ളി​ടത്ത്‌ സേവി​ക്കാൻ ആഗ്രഹി​ക്കുന്നു​വോ? പിൻവരുന്ന പടികൾ സ്വീ​കരി​ച്ചു​കൊണ്ട് മുന്നൊ​രുക്കം നടത്തേണ്ടതിന്‍റെ പ്രാധാ​ന്യം ഈ മേഖ​ലയിൽ അനു​ഭവപരി​ചയമു​ള്ളവർ ഊന്നി​പ്പറ​യുന്നു: നന്നായി ആസൂ​ത്രണം ചെയ്യുക. പൊരു​ത്ത​പ്പെടാൻ സന്നദ്ധരാ​യിരി​ക്കുക. വരവ്‌-ചെലവ്‌ കണക്കു​കൂട്ടി കൃത്യമായി അതി​നോടു പറ്റിനിൽക്കുക. യഹോ​വയിൽ ആശ്രയം അർപ്പി​ക്കുക.—ലൂക്കോ. 14:28-30.

നേരത്തെ പറഞ്ഞ സെബാ​സ്റ്റ്യൻ വിവരി​ക്കുന്നു: “മാറിത്താ​മസി​ക്കുന്ന​തിനു മുമ്പ് രണ്ടു വർഷ​ത്തേക്ക് ഷോവാ​നയും ഞാനും അനാ​വശ്യ​മായി സാധനങ്ങൾ വാങ്ങു​ന്നത്‌ ഒഴി​വാക്കി​ക്കൊ​ണ്ടും വിനോ​ദത്തി​നും മറ്റുമുള്ള ചെലവ്‌ വെട്ടിച്ചു​രുക്കി​ക്കൊ​ണ്ടും കുറെ പണം മിച്ചം​പി​ടിച്ചു.” എന്നി​രുന്നാ​ലും, അവർക്ക് എങ്ങനെ​യാണ്‌ വി​ദേശത്ത്‌ സേവനം തുടരാ​നാകു​ന്നത്‌? എല്ലാവർഷവും ഏതാനും മാസം അവർ യൂറോ​പ്പിൽ പോയി തൊഴിൽ ചെയ്യും. അങ്ങനെ വർഷത്തിന്‍റെ ശിഷ്ട​ഭാഗം ബെനി​നിൽവന്ന് അവർക്ക് പയനിയ​റിങ്‌ ചെയ്യാ​നാ​കുന്നു.

മാരി-റ്റെരെയ്‌സ്‌

 ആവശ്യം അധിക​മുള്ളി​ടത്ത്‌ സേവി​ക്കാ​നായി വിദേ​ശത്തു​നിന്ന് പശ്ചിമാ​ഫ്രി​ക്കയിൽ എത്തി​യിരി​ക്കുന്ന ഒറ്റക്കാ​രായ 20 സഹോ​ദരിമാ​രിൽ ഒരാ​ളാണ്‌ മാരി-റ്റെരെയ്‌സ്‌. ഫ്രാൻസിൽ ഒരു ബസ്‌ ഡ്രൈവ​റായി ജോ​ലിനോ​ക്കിയി​രുന്ന അവൾ 2006-ൽ നൈജറിൽ പയനിയ​റിങ്‌ ചെയ്യാ​നായി ഒരു വർഷത്തെ അവധി എടുത്തു. താൻ യഥാർഥത്തിൽ ആഗ്രഹി​ച്ചിരു​ന്നത്‌ ഇങ്ങനെ​യൊരു ജീവി​തമാ​ണെന്ന് അധികം താമസി​യാതെ മാരി-റ്റെരെ​യ്‌സ്‌ തിരിച്ച​റിഞ്ഞു. അവൾ പറയുന്നു: “അതു​കൊണ്ട്, ഫ്രാൻസിൽ തിരികെ ചെന്ന​പ്പോൾ എന്‍റെ ജോലി​യുടെ സമയം പുനഃ​ക്ര​മീക​രിച്ച് കിട്ടി​യാൽ കൊള്ളാ​മെന്ന് ഞാൻ തൊഴി​ലു​ടമ​യോട്‌ വിശ​ദീക​രിച്ചു; അദ്ദേഹം അത്‌ അനു​വദിച്ചു​തരി​കയും ചെയ്‌തു. ഇപ്പോൾ മെയ്‌ മുതൽ ആഗസ്റ്റ് വരെ ഞാൻ ഫ്രാൻസിൽ ഒരു ബസ്‌ ഡ്രൈവ​റായി ജോലി ചെയ്യുന്നു; സെപ്‌റ്റംബർ മുതൽ ഏപ്രിൽ വരെ നൈ​ജറിൽ ഒരു പയനിയ​റായി സേവി​ക്കു​കയും ചെയ്യുന്നു.”

സഫിറ

‘ഒന്നാമത്‌ രാജ്യം അന്വേ​ഷി​ക്കുന്ന​വർക്ക്’ അവശ്യ ‘കാര്യ​ങ്ങ​ളൊ​ക്കെയും’ യഹോവ പ്രദാനം ചെയ്യു​മെന്ന് ഉറച്ചു വിശ്വസി​ക്കാൻ കഴിയും. (മത്താ. 6:33) ഉദാ​ഹരണ​ത്തിന്‌, സഫിറ​യുടെ കാര്യ​ത്തിൽ സംഭവി​ച്ചത്‌ എന്താ​ണെന്നു നോക്കുക. 30-നടുത്ത്‌ പ്രാ​യമുള്ള ഒറ്റക്കാരി​യായ ഈ സഹോ​ദരി ഫ്രാൻസിൽനിന്ന് ബെനിനിൽ വന്ന് പയനിയ​റിങ്‌ ചെയ്യുക​യാണ്‌. മറ്റൊരു വർഷം​കൂടി (ആറാമത്തെ വർഷം) ആഫ്രി​ക്കയിൽ സേവി​ക്കുന്ന​തിന്‌ ആവശ്യ​മായ പണം കണ്ടെത്താ​നായി 2011-ൽ അവൾ ഫ്രാൻസി​ലേക്ക് മടങ്ങി​പ്പോയി. തന്‍റെ അനുഭവം സഫിറ വിവരി​ക്കുന്നു: “അന്നൊരു വെള്ളിയാ​ഴ്‌ച​യായി​രുന്നു, എനിക്ക് അവിടെ ലഭിച്ച ജോലി​യുടെ അവസാ​നദി​വസം. പക്ഷേ, ഒരു വർഷ​ത്തേക്ക് ആവശ്യ​മായ പണം തിക​യണ​മെങ്കിൽ മറ്റൊരു പത്തു ദിവസത്തെ വേതനം​കൂടി വേണമാ​യി​രുന്നു. രണ്ട് ആഴ്‌ച കൂടി മാത്രമേ എനിക്ക് ഫ്രാൻസിൽ തങ്ങാനാ​കുമാ​യിരു​ന്നുള്ളൂ. എന്‍റെ സാഹ​ചര്യം വിശ​ദീകരി​ച്ചു​കൊണ്ട് ഞാൻ യഹോ​വ​യോട്‌ പ്രാർഥിച്ചു. അൽപ്പസമ​യത്തിനു​ള്ളിൽത്തന്നെ, തൊഴിൽ നൽകുന്ന ഒരു ഏജൻസി എന്നെ ഫോണിൽ വിളിച്ചു; രണ്ടാ​ഴ്‌ച​ത്തേക്ക് മറ്റൊരാൾക്കു പകര​മായി ജോലി ചെയ്യാ​നാകു​മോ എന്ന് എന്നോട്‌ ചോ​ദിച്ചു.” അങ്ങനെ തിങ്കളാ​ഴ്‌ചതന്നെ, അവധിക്ക് പോകുന്ന ജോലി​ക്കാരി​യിൽനിന്ന് പരിശീ​ലനം നേടാ​നായി സഫിറ ആ ജോലി​സ്ഥല​ത്തേക്ക് ചെന്നു. അവൾ പറയുന്നു: “പയനിയർ സേവന സ്‌കൂ​ളിൽ സംബന്ധി​ക്കാ​നായി പത്ത്‌ ദിവസത്തെ അവധി ആവശ്യ​മായി​രുന്ന ഒരു ക്രിസ്‌തീയ സഹോ​ദരി​യായി​രുന്നു ആ ജോ​ലിക്കാ​രി​യെന്ന് മനസ്സി​ലാ​ക്കിയ​പ്പോൾ എനിക്കു​ണ്ടായ അതിശയം ഒന്ന് ഊഹി​ച്ചു​നോക്കൂ! പകരം ഒരാളെ കിട്ടി​യി​ല്ലെങ്കിൽ അവധി നൽകാൻ കഴിയി​ല്ലെന്ന് തൊഴി​ലുടമ അവ​ളോട്‌ പറഞ്ഞി​രുന്നു. തന്‍റെ കാര്യ​ത്തിൽ ഇടപെ​ടേണമേ എന്ന് എന്നെ​പ്പോലെ ആ സഹോ​ദരി​യും യഹോ​വ​യോട്‌ മുട്ടി​പ്പായി പ്രാർഥി​ച്ചതേ ഉണ്ടായി​രു​ന്നുള്ളൂ!”

യഥാർഥ സംതൃപ്‌തിയുടെ ഉറവ്‌

പശ്ചിമാഫ്രിക്കയിൽ വർഷങ്ങ​ളോളം സേവി​ച്ചിരി​ക്കുന്ന ചില സഹോദ​രീസ​ഹോദ​രന്മാർ അവിടം തങ്ങളുടെ സ്വദേശ​മാക്കി മാറ്റി​യിരി​ക്കുന്നു. മറ്റു ചിലർക്കാ​കട്ടെ ഏതാനും വർഷം മാത്രമേ അവിടെ തങ്ങാ​നായു​ളളൂ. പിന്നീട്‌ അവർ സ്വദേശ​ത്തേക്ക് മടങ്ങി​പ്പോ​യിരി​ക്കുന്നു. എന്നി​രുന്നാ​ലും, ആവശ്യം അധിക​മുള്ളി​ടത്ത്‌ സേവിച്ച അവർ, വിദേ​ശസേവ​നത്തിൽ തങ്ങൾ ചെല​വഴിച്ച വർഷങ്ങ​ളിൽനിന്ന് ഇപ്പോൾപോ​ലും പ്രയോ​ജനം ആസ്വദി​ക്കുന്നു. യഹോ​വയെ സേവിക്കു​ന്നതി​ലൂടെ​യാണ്‌ ജീവി​തത്തിൽ യഥാർഥസംതൃപ്‌തി കൈവരു​ന്നത്‌ എന്ന് അവർ പഠിച്ചി​രി​ക്കുന്നു.

^ ഖ. 6 ഫ്രഞ്ച് ഭാഷ സംസാരി​ക്കുന്ന ഈ നാല്‌ ദേശങ്ങ​ളിലെ വേല​യ്‌ക്ക് മേൽനോട്ടം വഹിക്കു​ന്നത്‌ ബെനിൻ ബ്രാ​ഞ്ചാണ്‌.