വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക!  |  2015 ഒക്ടോബര്‍ 

 ആരുടെ കരവിരുത്‌?

മുതലയുടെ താടിയെല്ല്

മുതലയുടെ താടിയെല്ല്

ഇപ്പോഴുള്ള മൃഗങ്ങളിൽവെച്ച് ഏറ്റവും ശക്തമായി കടിക്കുന്ന മൃഗം മുതലയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഉദാഹത്തിന്‌, ഓസ്‌ട്രേലിയ്‌ക്ക് അടുത്തുള്ള പ്രദേങ്ങളിൽ കാണപ്പെടുന്ന ഒരുതരം മുതലയ്‌ക്ക് സിംഹത്തെക്കാളും കടുവയെക്കാളും മൂന്ന് മടങ്ങ് ശക്തിയിൽ കടിക്കാൻ കഴിയും. എങ്കിലും, മുതലയുടെ താടി അവിശ്വനീമാംവിധം സംവേദനം അഥവാ സ്‌പർശബോധം ഉള്ളതാണ്‌, ഒരു മനുഷ്യന്‍റെ വിരൽത്തുമ്പിനെക്കാളും. പടച്ചട്ടപോലെ കട്ടിയായ തൊലിയാണ്‌ മുതലക്കുള്ളത്‌. ആ സ്ഥിതിക്ക് ഇത്‌ എങ്ങനെ സാധിക്കുന്നു?

സംവേത്തിനായുള്ള ആയിരക്കക്കിന്‌ അവയവങ്ങളാൽ മുതലയുടെ താടിയെല്ല് നിറഞ്ഞിരിക്കുന്നു. “തലയോട്ടിയിലെ ഒരു സുഷിത്തിൽനിന്നാണ്‌ ഓരോ നാഡിയും വരുന്നത്‌” എന്ന് അവയെപ്പറ്റി പഠിച്ചശേഷം ഗവേഷനായ ഡൻങ്കൻ ലീച്ച് രേഖപ്പെടുത്തി. ഈ ക്രമീത്തിന്‌ താടിയെല്ലിലെ നാഡീന്തുക്കളെ സംരക്ഷിക്കാൻ കഴിയുന്നു. അതേസമയം, യാതൊരു മനുഷ്യനിർമിത ഉപകരങ്ങൾക്കുപോലും അളക്കാൻ കഴിയുന്നതിനെക്കാൾ അധികം സംവേക്ഷയും നൽകാൻ കഴിയുന്നു. അത്തരം സംവേക്ഷമത ഉള്ളതിനാൽ മുതലയ്‌ക്ക് അതിന്‍റെ വായിലുള്ളത്‌ ആഹാരമാണോ അതോ മറ്റ്‌ അവശിഷ്ടങ്ങളാണോ എന്ന് വേർതിരിച്ച് അറിയാനാകും. ഈ പ്രത്യേക കഴിവ്‌ ഉള്ളതുകൊണ്ടാണ്‌ തള്ളമുയ്‌ക്ക് തന്‍റെ കുഞ്ഞിനെ വായിൽവഹിച്ചുകൊണ്ടുപോകാനും അബദ്ധവശാൽ കടിക്കാതിരിക്കാനും സാധിക്കുന്നത്‌. അതെ, മുതലയുടെ താടിയെല്ല് അതിശയിപ്പിക്കുന്ന വിധത്തിൽ ശക്തിയുള്ളതും അതേസമയം സംവേക്ഷയുള്ളതും ആണ്‌!

നിങ്ങൾക്ക് എന്തു തോന്നുന്നു? മുതലയുടെ താടിയെല്ല് രൂപപ്പെട്ടത്‌ പരിണാപ്രക്രിയിലൂടെയാണോ? അതോ ആരെങ്കിലും അത്‌ രൂപകൽപ്പന ചെയ്‌തതാണോ? ▪ (g15-E 07)

കൂടുതല്‍ അറിയാന്‍

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

സൃഷ്ടി​യോ പരിണാ​മ​മോ?—ഭാഗം 2: പരിണാ​മം ചോദ്യം ചെയ്യ​പ്പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്?

നിങ്ങൾ അങ്ങനെ ചെയ്യേ​ണ്ട​തി​ന്‍റെ കാരണം വ്യക്തമാ​ക്കു​ന്ന രണ്ട് അടിസ്ഥാന വസ്‌തു​ത​കൾ.