വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക!  |  2015 ഏപ്രില്‍ 

 ബൈബിളിന്‍റെ വീക്ഷണം

കഷ്ടപ്പാടുകൾ

കഷ്ടപ്പാടുകൾ

കഷ്ടപ്പാടുളുടെ കാരണം ദൈവമാണെന്ന്, അല്ലെങ്കിൽ ദൈവത്തിന്‌ നമ്മുടെ കാര്യത്തിൽ താത്‌പര്യമില്ലെന്ന് ചില ആളുകൾ ചിന്തിക്കുന്നു. ബൈബിളിന്‍റെ വീക്ഷണവും അതുതന്നെയാണോ? ഉത്തരം നിങ്ങളെ അതിശയിപ്പിച്ചേക്കാം.

കഷ്ടപ്പാടുളുടെ കാരണക്കാരൻ ദൈവമാണോ?

“ദൈവം ദുഷ്ടത പ്രവർത്തിക്കയില്ല നിശ്ചയം.”ഇയ്യോബ്‌ 34:12.

ആളുകൾ പറയുന്നത്‌

ദൈവത്തിന്‍റെ ഇഷ്ടപ്രകാമാണ്‌ എല്ലാ കാര്യങ്ങളും സംഭവിക്കുന്നതെന്നും നമ്മൾ കഷ്ടപ്പെടാൻ ദൈവമാണ്‌ കാരണമെന്നും ആളുകൾ വിശ്വസിക്കുന്നു. ഉദാഹത്തിന്‌, പ്രകൃതിവിത്തുകൾ ഉണ്ടാകുമ്പോൾ അത്‌ ദൈവം പാപികളെ ശിക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു വിധമാണെന്ന് ചിലർ ചിന്തിക്കുന്നു.

ബൈബിൾ പറയുന്നത്‌

നമ്മൾ കഷ്ടപ്പെടാൻ ദൈവം ഇടയാക്കുന്നില്ലെന്ന് ബൈബിൾ വ്യക്തമായി പറയുന്നു. ഉദാഹത്തിന്‌, ഏതെങ്കിലും പ്രയാങ്ങളിലൂടെ കടന്നുപോകുയാണെങ്കിൽ “ദൈവം എന്നെ പരീക്ഷിക്കുയാകുന്നു” എന്ന് ആരും പറയാതിരിക്കട്ടെ. എന്തുകൊണ്ട്? “ദോഷങ്ങളാൽ ദൈവത്തെ ആർക്കും പരീക്ഷിക്കുക സാധ്യമല്ല; ദൈവവും ആരെയും പരീക്ഷിക്കുന്നില്ല” എന്നാണ്‌ ബൈബിൾ പറയുന്നത്‌. (യാക്കോബ്‌ 1:13) മറ്റു വാക്കുളിൽ പറഞ്ഞാൽ, നമ്മൾ നേരിടുന്ന പരിശോകൾക്കും അതെത്തുടർന്ന് വരുന്ന കഷ്ടതകൾക്കും ദൈവം കാരണക്കാരനല്ല. അങ്ങനെ ചെയ്യുന്നത്‌ ദുഷ്ടതയായിരിക്കും. ദൈവം ഒരിക്കലും “ദുഷ്ടത പ്രവർത്തിക്കയില്ല.”—ഇയ്യോബ്‌ 34:12.

എങ്കിൽപ്പിന്നെ, ദുഷ്ടതയ്‌ക്കു പിന്നിൽ ആരാണ്‌? എന്തുകൊണ്ടാണ്‌ ആളുകൾ കഷ്ടപ്പെടുന്നത്‌? അപൂർണരായ മനുഷ്യർ സഹമനുഷ്യരെ കഷ്ടത്തിലാക്കുന്നുവെന്നതാണ്‌ ഒരു കാരണം. (സഭാപ്രസംഗി 8:9) കൂടാതെ, ‘യാദൃച്ഛിമായ സംഭവങ്ങൾ’ അതായത്‌, ഒരു പ്രത്യേയത്ത്‌ ഒരു പ്രത്യേസാര്യത്തിൽ നമ്മൾ ആയിപ്പോകുന്നതും കഷ്ടപ്പാടുകൾക്ക് ഇടയാക്കുന്നു. (സഭാപ്രസംഗി 9:11, പി.ഒ.സി.) എല്ലാറ്റിലും ഉപരി, “ഈ ലോകത്തിന്‍റെ അധിപതി”യായ സാത്താനാണ്‌ മനുഷ്യരുടെ കഷ്ടപ്പാടുകൾക്ക് കാരണക്കാരൻ എന്ന് ബൈബിൾ പഠിപ്പിക്കുന്നു. ‘സർവലോവും ഈ ദുഷ്ടന്‍റെ അധീനയിലാണ്‌ കിടക്കുന്നത്‌.’ (യോഹന്നാൻ 12:31; 1 യോഹന്നാൻ 5:19) അതുകൊണ്ട്, ആളുകൾ ഇന്ന് കഷ്ടം അനുഭവിക്കുന്നതിന്‍റെ പിന്നിൽ ദൈവമല്ല, സാത്താനാണ്‌.

 ദൈവത്തിന്‌ നമ്മുടെ കാര്യത്തിൽ താത്‌പര്യമുണ്ടോ?

“അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു.”യെശയ്യാവു 63:9

ആളുകൾ പറയുന്നത്‌

നമ്മൾ അനുഭവിക്കുന്ന കഷ്ടപ്പാടുളെക്കുറിച്ച് ദൈവത്തിന്‌ യാതൊരു ചിന്തയുമില്ലെന്ന് ആളുകൾ വിചാരിക്കുന്നു. ഒരു എഴുത്തുകാരന്‍റെ അഭിപ്രാത്തിൽ, “നമ്മുടെ കഷ്ടപ്പാടുളിൽ ദൈവത്തിന്‌ മനസ്സലിവോ സഹതാമോ ഇല്ല.” ഒരു ദൈവമുണ്ടെങ്കിൽത്തന്നെ അവൻ മനുഷ്യരെ “ദയയില്ലാതെ നിസ്സംയോടെയാണ്‌” വീക്ഷിക്കുന്നതെന്ന് അദ്ദേഹം ന്യായവാദം ചെയ്യുന്നു.

ബൈബിൾ പറയുന്നത്‌

ദൈവത്തെ ദയയില്ലാത്തനായോ നിസ്സംനായോ അല്ല ബൈബിൾ ചിത്രീരിക്കുന്നത്‌. പകരം, നമ്മുടെ കഷ്ടപ്പാടുകൾ ദൈവത്തെ അതിയായി വേദനിപ്പിക്കുന്നെന്നും എത്രയും പെട്ടെന്ന് ദൈവം അവയ്‌ക്ക് അറുതിരുത്തുമെന്നും അത്‌ പഠിപ്പിക്കുന്നു. നമുക്ക് ആശ്വാസം നൽകുന്ന മൂന്നു കാര്യങ്ങൾ ബൈബിളിൽനിന്ന് നോക്കാം.

നമ്മുടെ കഷ്ടപ്പാടുകൾ ദൈവം അറിയുന്നു. മനുഷ്യരുടെ കഷ്ടപ്പാടുകൾ ആരംഭിച്ച നാൾമുതൽ അവർ പൊഴിക്കുന്ന ഒരു തുള്ളി കണ്ണുനീർപോലും സകലവും ‘സൂക്ഷ്മമായി നിരീക്ഷിക്കുന്ന’ യഹോവയുടെ * ശ്രദ്ധയിൽപ്പെടാതെ പോയിട്ടില്ല. (സങ്കീർത്തനം 11:4; 56:8) ഉദാഹത്തിന്‌, പുരാതന കാലത്തെ ദൈവജനം കഷ്ടതകളിലൂടെ കടന്നുപോപ്പോൾ “എന്‍റെ ജനത്തിന്‍റെ കഷ്ടത ഞാൻ കണ്ടു” എന്ന് ദൈവം പറഞ്ഞു. അതിന്‍റെ അർഥം ദൈവം അവരുടെ വേദനകൾ കണ്ടു എന്നു മാത്രമാണോ? ഒരിക്കലും അല്ല. “ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു” എന്നും ദൈവം കൂട്ടിച്ചേർത്തു. (പുറപ്പാടു 3:7) ഇത്‌ സൂചിപ്പിക്കുന്നത്‌, നമ്മൾ അനുഭവിക്കുന്ന ഏതൊരു കഷ്ടപ്പാടുളുടെ ആഴവും വ്യാപ്‌തിയും മറ്റുള്ളവർക്ക് അറിയാനോ പൂർണമായി മനസ്സിലാക്കാനോ സാധിച്ചില്ലെങ്കിലും, ദൈവത്തിന്‌ സകല വിശദാംങ്ങളും അറിയാം എന്നാണ്‌. ഈ സത്യം അനേകരെ ആശ്വസിപ്പിച്ചിരിക്കുന്നു.—സങ്കീർത്തനം 31:7; സദൃശവാക്യങ്ങൾ 14:10.

നമ്മൾ കഷ്ടത അനുഭവിക്കുമ്പോൾ ദൈവം വേദനിക്കുന്നു. മനുഷ്യർ അനുഭവിക്കുന്ന കഷ്ടതകൾ യഹോയാം ദൈവത്തിന്‌ കേവലം അറിയാമെന്ന് മാത്രമല്ല, അത്‌ ദൈവത്തെ അതിയായി വേദനിപ്പിക്കുയും ചെയ്യുന്നു. പുരാതന കാലത്തെ ദൈവദാരുടെ കാര്യം എടുക്കുക, അവർക്കു പ്രയാസങ്ങൾ നേരിട്ടപ്പോൾ അത്‌ ദൈവത്തെ ശരിക്കും വേദനിപ്പിച്ചു. “അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു” എന്നാണ്‌ ബൈബിൾ പറയുന്നത്‌. (യെശയ്യാവു 63:9) ദൈവം മനുഷ്യനെക്കാളും ഉന്നതനാണെങ്കിലും അവർ കഷ്ടപ്പെടുന്നതു കാണുമ്പോൾ ദൈവത്തിന്‌ സമാനുഭാവം തോന്നുന്നു, അതായത്‌ ഹൃദയത്തിൽ വേദന അനുഭപ്പെടുന്നു. അതെ, യഹോവ “മഹാ കരുണയും മനസ്സലിവുമുള്ളവ”നാണ്‌. (യാക്കോബ്‌ 5:11, സത്യവേപുസ്‌തകം) അതുമാത്രമല്ല, കഷ്ടപ്പാടുകൾ സഹിക്കാൻ യഹോവ നമ്മെ ശക്തരാക്കുയും ചെയ്യുന്നു.—ഫിലിപ്പിയർ 4:12, 13.

എല്ലാ കഷ്ടതകളും ദൈവം തുടച്ചുനീക്കും. ബൈബിൾ പറയുന്നനുരിച്ച്, മുഴുമാരാശിയുടെയും കഷ്ടതകൾ ദൈവം പരിപൂർണമായി തുടച്ചുനീക്കും. സ്വർഗത്തിൽനിന്നു ഭരിക്കുന്ന ഒരു ഗവണ്മെന്‍റിലൂടെയായിരിക്കും ദൈവം അത്‌ യാഥാർഥ്യമാക്കുന്നത്‌. ആ നാളുളെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: ദൈവം “അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുയും. മേലാൽ മരണം ഉണ്ടായിരിക്കുയില്ല. വിലാമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപാട്‌ 21:4) ആകട്ടെ, ഇതിനോടകം മരിച്ചുപോവരെ സംബന്ധിച്ച് എന്ത്? കഷ്ടതകളില്ലാത്ത ജീവിതം ആസ്വദിക്കാൻ ദൈവം അവരെ ജീവനിലേക്കു തിരികെ വരുത്തും. (യോഹന്നാൻ 5:28, 29) ആ നല്ല നാളുളിൽ, കഴിഞ്ഞകാല യാതനകൾ ആരുടെയെങ്കിലും മനസ്സിലേക്കു വീണ്ടും വരുമോ? ഒരിക്കലുമില്ല! “മുമ്പിലെത്തവ ആരും ഓർക്കുയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല” എന്നാണ്‌ യഹോവ വാഗ്‌ദാനം ചെയ്യുന്നത്‌.—യെശയ്യാവു 65:17. * ▪ (g15-E 01)

^ ഖ. 13 ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്‍റെ പേരാണ്‌ യഹോവ.