വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക!  |  2015 ഏപ്രില്‍ 

 ബൈബിളിന്‍റെ വീക്ഷണം

ചൂതാട്ടം

ചൂതാട്ടം

ചില ആളുകൾ ചൂതാട്ടത്തെ നിർദോമായ ഒരു നേരമ്പോക്കായി വീക്ഷിക്കുമ്പോൾ, മറ്റു ചിലർ അതിനെ നാശകമായ ഒരു ദുശ്ശീമായി കാണുന്നു.

ചൂതാട്ടം തെറ്റാണോ?

ആളുകൾ പറയുന്നത്‌

നിയമങ്ങൾക്കു വിധേമായി ചൂതാട്ടത്തിൽ ഏർപ്പെടുന്നതിൽ കുഴപ്പമൊന്നുമില്ലെന്ന് പലരും കരുതുന്നു. ഉദാഹത്തിന്‌, ഗവണ്മെന്‍റ് പുറത്തിക്കുന്ന ലോട്ടറികൾ പോലെയുള്ളവ. ഇവയിൽനിന്നു ലഭിക്കുന്ന വരുമാനം പൊതുക്ഷേമ പരിപാടികൾക്ക് ഉപയോഗിക്കുന്നുണ്ട്.

ബൈബിൾ പറയുന്നത്‌

ബൈബിളിൽ ചൂതാട്ടത്തെക്കുറിച്ചു യാതൊരു പരാമർശവും ഇല്ല. എന്നിരുന്നാലും, ചൂതാട്ടത്തെക്കുറിച്ചുള്ള ദൈവത്തിന്‍റെ വീക്ഷണം മനസ്സിലാക്കാൻ സഹായിക്കുന്ന ചില തത്ത്വങ്ങൾ അതിലുണ്ട്.

മറ്റുള്ളരുടെ നഷ്ടങ്ങളിലൂടെ പണം സമ്പാദിക്കുക എന്നതാണ്‌ ചൂതാട്ടത്തിൽ ഉൾപ്പെടുന്നത്‌. ‘അത്യാഗ്രത്തിനെതിരെ ജാഗ്രപാലിക്കുവിൻ’ എന്ന ബൈബിൾനിർദേത്തിനു വിരുദ്ധമാണ്‌ അത്‌. (ലൂക്കോസ്‌ 12:15) അതെ, ചൂതാട്ടത്തിന്‍റെ പ്രേരടകം അത്യാഗ്രമാണ്‌. ഇതിൽ ഏർപ്പെടുന്നതിലൂടെ, വലിയ തുകകൾ സമ്മാനമായി ലഭിക്കുമെന്നാണ്‌ ചൂതാട്ടകേന്ദ്രങ്ങൾ പരസ്യപ്പെടുത്തുന്നത്‌. എന്നാൽ ആ സമ്മാനത്തുക നേടുന്നതിനുവേണ്ടി നഷ്ടപ്പെടുത്തേണ്ടിരുന്ന പണത്തെ പ്രാധാന്യം കുറച്ചുകാണിക്കുയും ചെയ്യുന്നു. ലഭിക്കാൻപോകുന്ന വലിയ തുകകളെക്കുറിച്ച് സ്വപ്‌നം കാണുന്ന കളിക്കാർ അതിനുവേണ്ടി എത്ര പണം വേണമെങ്കിലും വാതുവെക്കുമെന്ന് സംഘാകർക്ക് അറിയാം. യഥാർഥത്തിൽ, അത്യാഗ്രത്തിനെതിരെ ജാഗ്രത പാലിക്കാൻ ഒരുവനെ സഹായിക്കുന്നതിനു പകരം പണം എളുപ്പം സമ്പാദിക്കാനുള്ള ആഗ്രഹത്തെ അത്‌ ഊട്ടിളർത്തുയാണ്‌ ചെയ്യുന്നത്‌.

മനുഷ്യനിലുള്ള സ്വാർഥചിന്താഗതി, അതായത്‌ മറ്റുള്ളവർ നഷ്ടപ്പെടുത്തിയ പണം സ്വന്തമാക്കുക എന്നതിലാണ്‌ ചൂതാട്ടം അടിസ്ഥാപ്പെട്ടിരിക്കുന്നത്‌. എന്നാൽ, ബൈബിൾ നിർദേശിക്കുന്നത്‌ ‘സ്വന്തം നന്മയല്ല, മറ്റുള്ളരുടെ നന്മ അന്വേഷിക്കാനാണ്‌.’ (1 കൊരിന്ത്യർ 10:24) അതിലെ പത്തു കല്‌പളിൽ ഒന്ന് ഇപ്രകാരം പറയുന്നു: “കൂട്ടുകാന്നുള്ള യാതൊന്നിനെയും മോഹിക്കരുത്‌.” (പുറപ്പാടു 20:17) വാസ്‌തത്തിൽ, ചൂതാട്ടത്തിൽ വിജയിക്കമെന്ന് ലക്ഷ്യം വെക്കുന്ന ഒരാൾ, തനിക്കു പണം ലഭിക്കുന്നതിനുവേണ്ടി മറ്റുള്ളരുടെയെല്ലാം പണം നഷ്ടപ്പെടാനാണ്‌ ആഗ്രഹിക്കുന്നത്‌.

മാത്രവുമല്ല, തങ്ങളുടെമേൽ അനുഗ്രഹം ചൊരിയുന്നതിനായി ഭാഗ്യത്തെ ഒരു നിഗൂക്തിയായി വീക്ഷിക്കുന്നതിന്‌ എതിരെയും ബൈബിൾ മുന്നറിയിപ്പു നൽകുന്നു. ദൈവത്തിൽ വിശ്വാസം നഷ്ടപ്പെട്ട പുരാതന ഇസ്രായേൽജത്തിൽ ചിലർ “ഭാഗ്യദേവനു പീഠമൊരു”ക്കിയതായി ബൈബിൾ പറയുന്നു. ‘ഭാഗ്യദേനോടുള്ള’ അത്തരം ഭക്തി ദൈവത്തിനു സ്വീകാര്യമായിരുന്നോ? ഒരിക്കലും അല്ല. “എന്‍റെ ദൃഷ്ടിയിൽ തിന്മയായതു നിങ്ങൾ പ്രവർത്തിച്ചു. എനിക്ക് അനിഷ്ടമായതു നിങ്ങൾ തിരഞ്ഞെടുത്തു” എന്ന് ദൈവം അവരോട്‌ പറഞ്ഞു.—യെശയ്യാവു 65:11, 12.

ചിലയിങ്ങളിൽ, നിയമാനുസൃതം പ്രവർത്തിക്കുന്ന ചൂതാട്ടകേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന വരുമാനം വിദ്യാഭ്യാത്തിനും സാമ്പത്തിവിത്തിനും മറ്റു പൊതുക്ഷേമ പരിപാടികൾക്കും വേണ്ടി ഉപയോഗിക്കുന്നുവെന്നത്‌ ശരിയാണ്‌. പക്ഷെ, പണം എന്തിനുവേണ്ടി ഉപയോഗിച്ചുവെന്നത്‌ പണം സമ്പാദിച്ച വിധത്തെ ന്യായീരിക്കുന്നില്ല. കാരണം, അത്യാഗ്രത്തെയും സ്വാർഥയെയും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തങ്ങളിൽനിന്നാണ്‌ ഈ പണം ലഭിച്ചിരിക്കുന്നത്‌. മാത്രമല്ല, ‘ഒന്നും നഷ്ടപ്പെടാതെ എല്ലാം നേടുക’ എന്ന ആശയത്തെയും ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നു.

“കൂട്ടുകാന്നുള്ള യാതൊന്നിനെയും മോഹിക്കരുതു.”പുറപ്പാടു 20:17.

 ചൂതാട്ടത്തിന്‍റെ തിക്തഫലങ്ങൾ

ബൈബിൾ പറയുന്നത്‌

“ധനികരാകാൻ നിശ്ചയിച്ചുച്ചിരിക്കുന്നവർ പ്രലോത്തിലും കെണിയിലും വീഴുയും മനുഷ്യരെ തകർച്ചയിലും നാശത്തിലും മുക്കിക്കയുന്ന മൗഢ്യവും ഹാനിവുമായ പല മോഹങ്ങൾക്കും ഇരകളായിത്തീരുയും ചെയ്യുന്നു” എന്ന് ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (1 തിമൊഥെയൊസ്‌ 6:9) അത്യാഗ്രമാണ്‌ ചൂതാട്ടത്തിനു പിന്നിൽ. അതു നമ്മളെ നശിപ്പിക്കുന്നതിനാൽ, നമ്മൾ നിശ്ചയമായും ഒഴിവാക്കേണ്ട പെരുമാറ്റശീങ്ങളുടെ കൂട്ടത്തിലാണ്‌ ബൈബിൾ “അത്യാഗ്രഹത്തെ” ഉൾപ്പെടുത്തിയിരിക്കുന്നത്‌.—എഫെസ്യർ 5:3.

ചൂതാട്ടം എളുപ്പം പണം സമ്പാദിക്കുന്നതിനെ പ്രോത്സാഹിക്കുന്നതിനാൽ, അത്‌ ഒരുവനിൽ പണത്തോടുള്ള സ്‌നേഹം വർധിപ്പിക്കും. ഈ സ്‌നേഹം “സകലവിധ ദോഷങ്ങൾക്കും മൂല”കാരണമാണെന്ന് ബൈബിൾ പറയുന്നു. ഇതിന്‌ ഒരു വ്യക്തിയുടെ ജീവിത്തിൽ സ്വാധീനം ചെലുത്തി അദ്ദേഹത്തെ അടിമയാക്കാനും വലിയ ഉത്‌കണ്‌ഠളിലേക്കു തള്ളിവിടാനും ദൈവവുമായുള്ള ബന്ധത്തെ താറുമാറാക്കാനും കഴിയും. ഇതിന്‍റെ കെണിയിൽ വീണിരിക്കുന്നവർ, “പലവിധ വ്യഥകളാൽ തങ്ങളെ ആസകലം കുത്തിമുറിപ്പെടു”ത്തിയിരിക്കുന്നതായി ബൈബിൾ ആലങ്കാരിമായ അർഥത്തിൽ പറഞ്ഞിരിക്കുന്നു.—1 തിമൊഥെയൊസ്‌ 6:10.

അത്യാഗ്രഹം അസംതൃപ്‌തിക്ക് വഴിവെക്കും. ആളുകൾ തങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ അതൃപ്‌തരാകാനും അങ്ങനെ അവരുടെ സന്തോഷം നഷ്ടപ്പെടാനും ഇടയാകുന്നു. “ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും ഐശ്വര്യ പ്രിയന്നു ആദായം കിട്ടീട്ടും തൃപ്‌തിരുന്നില്ല” എന്ന് ബൈബിൾ പറയുന്നത്‌ എത്രയോ സത്യം!—സഭാപ്രസംഗി 5:10.

ചൂതാട്ടത്തിൽ അകപ്പെട്ടിരിക്കുന്ന അനേകർ ഹാനിമായ ഒരു ആസക്തിക്ക് അടിമളായിത്തീരുന്നു. ഈ പ്രശ്‌നം ലോകവ്യാമാണ്‌. ഐക്യനാടുളിൽ മാത്രം ദശലക്ഷങ്ങൾ ചൂതാട്ടത്തിന്‌ അടിമളായിരിക്കുന്നു എന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌.

ഒരു പഴഞ്ചൊല്ല് ഇപ്രകാരം പറയുന്നു: “ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു (“അത്യാഗ്രത്തോടെ,” NW) കൈവമാക്കാം; അതിന്‍റെ അവസാമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.” (സദൃശവാക്യങ്ങൾ 20:21) ചൂതാട്ടം, അനേകരെ കടത്തിലേക്കും പാപ്പരത്തത്തിലേക്കും തള്ളിവിട്ടിരിക്കുന്നു. ചിലർക്ക് തൊഴിലും സുഹൃദ്‌ബന്ധങ്ങളും നഷ്ടപ്പെട്ടു. മറ്റു ചിലരുടെ വിവാജീവിതം തകർന്നിരിക്കുന്നു. അതെ, ചൂതാട്ടത്തിന്‌ നമ്മുടെ ജീവിത്തെയും സന്തോത്തെയും ഇല്ലാതാക്കാനാകും. എന്നാൽ, ബൈബിളിന്‍റെ മാർഗനിർദേശം അനുസരിക്കുന്നെങ്കിൽ അത്തരം ദുരവസ്ഥളിൽനിന്ന് നമ്മൾ ഒഴിവുള്ളരായിരിക്കും. ▪ (g15-E 03)

ധനികരാകാൻ നിശ്ചയിച്ചുച്ചിരിക്കു ന്നവർ പ്രലോത്തിലും കെണിയിലും വീഴുയും മനുഷ്യരെ തകർച്ചയിലും നാശത്തിലും മുക്കിക്കയുന്ന മൗഢ്യവും ഹാനിവുമായ പല മോഹങ്ങൾക്കും ഇരകളായിത്തീരുയും ചെയ്യുന്നു.” 1 തിമൊഥെയൊസ്‌ 6:9.