വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

 ആരുടെ കരവിരുത്‌?

അറ്റം മേലോട്ട് വളഞ്ഞ ചിറക്‌

അറ്റം മേലോട്ട് വളഞ്ഞ ചിറക്‌

പറന്നുകൊണ്ടിരിക്കുന്ന ഒരു വിമാത്തിന്‍റെ ചിറകിന്‍റെ അറ്റത്ത്‌ കാറ്റുകൊണ്ടുള്ള ചുഴികൾ രൂപപ്പെടാറുണ്ട്. ഈ ചുഴികൾ വിമാത്തിന്‍റെ ചിറകിന്മേൽ സമ്മർദം (drag) ചെലുത്തുന്നു. അതിനെ അതിജീവിക്കാൻ വിമാത്തിന്‌ കൂടുതൽ ഇന്ധനം ആവശ്യമായിരുന്നു. മാത്രമല്ല ഈ ചുഴികൾ തൊട്ടുപുറകെ പറന്നുരാനിരിക്കുന്ന വിമാത്തെയും ബാധിക്കും. അതുകൊണ്ട് ഈ ചുഴികൾ ഇല്ലാതാതിനു ശേഷം മാത്രമേ അടുത്ത വിമാത്തിന്‌ പറന്നുരാനാകൂ.

ഇത്തരം പ്രശ്‌നങ്ങൾ കുറയ്‌ക്കുന്നതിന്‌ വൈമാനിവിഗ്‌ധർ ഒരു വഴി കണ്ടെത്തി. എന്താണ്‌ അത്‌? ‘അറ്റം മുകളിലേക്കു വളഞ്ഞ ചിറകുകൾ.’ ഉയരത്തിൽ പറക്കുന്ന പക്ഷികളായ പരുന്ത്, പ്രാപ്പിടിയൻ, കൊക്ക് എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്‌ അവർ ഈ വിദ്യ വികസിപ്പിച്ചത്‌.

സവിശേഷത: പറന്നുകൊണ്ടിരിക്കുമ്പോൾ ഇത്തരം വലിയ പക്ഷികളുടെ ചിറകിന്‍റെ അറ്റത്തുള്ള തൂവലുകൾ ഏതാണ്ട് കുത്തനെ ഉയർന്നുനിൽക്കുന്നു. ഈ ബാഹ്യാകാരം, കുറഞ്ഞ ചിറകുവിരിവിൽ കൂടുതൽ ഉയരത്തിൽ പറക്കാൻ പക്ഷികളെ സഹായിക്കുന്നു. മാത്രമല്ല ആയാസം കൂടാതെ പറക്കാനും സാധിക്കുന്നു. സമാനമായ ആകൃതിയിലുള്ള ചിറകുകൾ വിദഗ്‌ധർ വിമാങ്ങൾക്ക് രൂപപ്പെടുത്തി. ചിറകുളുടെ അറ്റം കൃത്യമായ ആകൃതിയിലുള്ളതായിരിക്കുയും കാറ്റിന്‍റെ ഗതിക്ക് ഇണങ്ങുന്ന വിധത്തിലുള്ളതായിരിക്കുയും ചെയ്യുന്നെങ്കിൽ വിമാത്തിന്‍റെ പ്രവർത്തക്ഷമത 10 ശതമാമോ അതിലധിമോ വർധിക്കുമെന്ന് ആധുനിക പരീക്ഷണങ്ങൾ (wind-tunnel testing) തെളിയിച്ചിരിക്കുന്നു. എങ്ങനെയാണ്‌ ഇതു സാധ്യമാകുന്നത്‌? ചിറകുളുടെ അറ്റത്ത്‌ രൂപപ്പെടുന്ന ചുഴിയുടെ വലിപ്പം കുറയ്‌ക്കാൻ വളഞ്ഞ അറ്റം സഹായിക്കുന്നതിനാൽ ചിറകിന്മേലുള്ള സമ്മർദം കുറയുന്നു. മാത്രമല്ല, വായുവുമായുള്ള ഘർഷണംകൊണ്ടുണ്ടാകുന്ന “‘വലിക്കൽ ബല’ത്തിന്‌ (drag) എതിരായി” ഒരു ‘തള്ളൽ ബലം’ (thrust) ഉണ്ടാകാനും ചിറകുളുടെ ഈ സവിശേഷത സഹായിക്കുന്നതായി ഒരു വിജ്ഞാകോശം (Encyclopedia of Flight) പറയുന്നു.

അറ്റം വളഞ്ഞിരിക്കുന്ന ചിറകുകൾകൊണ്ട് പല പ്രയോങ്ങളുണ്ട്: വിമാനം നിറുത്തിയിടുന്നതിന്‌ കുറഞ്ഞ സ്ഥലസൗര്യം മതിയാകും, ദീർഘദൂരം പറക്കാനും കൂടുതൽ ഭാരം വഹിക്കാനും അതിനു കഴിയുന്നു. മാത്രമല്ല, ഇന്ധനക്ഷമത വർധിക്കുയും ചെയ്യുന്നു. ഉദാഹത്തിന്‌, 2010-ൽ മാത്രം “ലോകവ്യാമായി 760 കോടി ലിറ്റർ ഇന്ധനം ലാഭി”ച്ചതായും വിമാനങ്ങൾ മുഖാന്തമുള്ള മലിനീത്തിൽ വലിയ കുറവു വന്നതായും നാസയുടെ വാർത്താത്രിക റിപ്പോർട്ടു ചെയ്യുന്നു.

നിങ്ങൾക്ക് എന്തു തോന്നുന്നു? ഉയരത്തിൽ പറക്കുന്ന പക്ഷികളുടെ ചിറകുളുടെ അറ്റം വളഞ്ഞിരിക്കുന്നത്‌ പരിണാത്തിലൂടെയോ? അതോ ആരെങ്കിലും അത്‌ രൂപകല്‌പന ചെയ്‌തതോ? ▪ (g15-E 02)