വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക!  |  2015 ഏപ്രില്‍ 

 മുഖ്യലേഖനം

ദൈവമുണ്ടോ? ഉണ്ടെങ്കിൽ, എനിക്ക് എന്തു നേട്ടം?

ദൈവമുണ്ടോ? ഉണ്ടെങ്കിൽ, എനിക്ക് എന്തു നേട്ടം?

ദൈവമുണ്ടോ എന്ന ചോദ്യത്തിന്‌ പലർക്കും ഉത്തരമില്ല. അത്‌ അറിയുയോ അറിയാതിരിക്കുയോ ചെയ്യുന്നത്‌ തങ്ങളെ ഒരുവിത്തിലും ബാധിക്കുന്നില്ല എന്ന ചിന്തയാണ്‌ മറ്റു പലർക്കും. ഫ്രാൻസിൽ വളർന്ന എർവെ ഇങ്ങനെ പറയുന്നു: “ഒരു ദൈവമില്ലെന്നോ ദൈവത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കാനാകില്ലെന്നോ കരുതുന്ന ആൾ അല്ലെങ്കിലും ഞാൻ ഒരു ദൈവവിശ്വാസിയാണെന്നും പറയാൻ കഴിയില്ല. ജീവിതം ഏറ്റവും നന്നായി ആസ്വദിക്കാൻ ഒരാൾ ദൈവത്തിൽ വിശ്വസിക്കമെന്നില്ല, സാമാന്യബുദ്ധി മാത്രം മതി.”

മറ്റു ചിലർക്ക് അമേരിക്കയിലെ ജോണിന്‍റെ അഭിപ്രാമാണുള്ളത്‌. അദ്ദേഹം പറഞ്ഞത്‌ ഇങ്ങനെയാണ്‌: “എന്‍റെ മാതാപിതാക്കൾ നിരീശ്വവാദിളായിരുന്നു. ഞാൻ വളർന്നുന്നപ്പോൾ, ദൈവം സ്ഥിതി ചെയ്യുന്നുണ്ടോ എന്ന കാര്യത്തിൽ എനിക്ക് അഭിപ്രാമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഇടയ്‌ക്കൊക്കെ ദൈവത്തെക്കുറിച്ചു ചിന്തിക്കാറുണ്ടായിരുന്നു.”

ഒരു ദൈവമുണ്ടോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു ദൈവമുണ്ട് എന്ന അറിവുകൊണ്ട് ജീവിത്തിൽ എന്തെങ്കിലും പ്രത്യേക നേട്ടമുണ്ടോ? ഒരുപക്ഷേ, ഒരു സ്രഷ്ടാവുണ്ടെന്ന് അംഗീരിക്കാത്തപക്ഷം വിശദീരിക്കാൻ കഴിയാത്ത ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകാം. ഉദാഹത്തിന്‌, ഭൂമിയിൽ ജീവൻ സാധ്യമാകുന്നതിന്‌ ആവശ്യമായ സകലതും സഹിതമാണ്‌ നമ്മുടെ ഗ്രഹം നിർമിക്കപ്പെട്ടിരിക്കുന്നത്‌ എന്നതിനുള്ള ശാസ്‌ത്രീയ വസ്‌തുതകൾ നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. മാത്രമല്ല, ജീവനില്ലാത്ത പദാർഥങ്ങളിൽനിന്ന് ജീവൻ ഉളവാകില്ല എന്ന വസ്‌തുയും നിങ്ങൾ അംഗീരിക്കുന്നുണ്ടാകാം.—“ തെളിവുകൾ പരിശോധിക്കുക” എന്ന ചതുരം കാണുക.

മേൽപ്രസ്‌താവിച്ച വസ്‌തുളുടെ പ്രാധാന്യം എന്താണ്‌? ഇവ വിലതീരാത്ത നിക്ഷേങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലക പോലെയാണ്‌. ഒരു ദൈവമുണ്ടെന്നതിന്‌ നിങ്ങൾ ഈടുറ്റ തെളിവുകൾ കണ്ടെത്തുയും ആ ദൈവത്തെക്കുറിച്ച് വിശ്വായോഗ്യമായ മറ്റു വിവരങ്ങൾ മനസ്സിലാക്കുയും ചെയ്യുന്നെങ്കിൽ നിങ്ങൾക്ക് അനവധി കാര്യങ്ങൾ നേടാനാകും. ആ നേട്ടങ്ങളിൽപ്പെടുന്ന നാലു കാര്യങ്ങൾ നോക്കൂ.

 1. ജീവിത്തിന്‍റെ അർഥം

ജീവിത്തിന്‌ നമ്മൾ കല്‌പിക്കുന്നതിനെക്കാൾ അർഥവും ഉദ്ദേശ്യവും ഉണ്ടെങ്കിൽ അത്‌ എന്താണെന്ന് അറിയുന്നതും അതിൽ നമ്മുടെ സ്ഥാനം മനസ്സിലാക്കുന്നതും പ്രധാമാണ്‌. ഒരു ദൈവമുണ്ടായിരുന്നിട്ടും അത്‌ തിരിച്ചറിയാതിരിക്കുന്നെങ്കിൽ പ്രപഞ്ചത്തിലെ ഒരു സുപ്രധാത്യം മനസ്സിലാക്കാതെയായിരിക്കാം നമ്മൾ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്‌.

ജീവന്‍റെ ഉറവ്‌ ദൈവമാണെന്ന് ബൈബിൾ പറയുന്നു. (വെളിപാട്‌ 4:11) ഈ അറിവ്‌ നമ്മുടെ ജീവിത്തിന്‌ അർഥം പകരുന്നത്‌ എങ്ങനെയാണ്‌? ഈ വിഷയത്തെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്നത്‌ എന്താണെന്നു നമുക്കു നോക്കാം.

ഭൂമിയിൽ കാണുന്ന അനവധിയായ ജീവജാങ്ങളിൽനിന്നും മനുഷ്യൻ തികച്ചും വ്യത്യസ്‌തനാണ്‌. ബൈബിൾ പറയുന്നനുരിച്ച്, ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്‌ നമ്മൾ ദൈവത്തെപ്പോലെയായിരിക്കാൻ അതായത്‌ ദൈവത്തിന്‍റെ വ്യക്തിത്വം പ്രതിലിപ്പിക്കാൻ ആണ്‌. (ഉല്‌പത്തി 1:27) കൂടാതെ, മനുഷ്യർക്ക് ദൈവത്തിന്‍റെ സ്‌നേഹിരാകാനും കഴിയുമെന്ന് ബൈബിൾ പഠിപ്പിക്കുന്നു. (യാക്കോബ്‌ 2:23) നമ്മുടെ സ്രഷ്ടാവുമായി അത്തരത്തിലുള്ള ഒരു ബന്ധമുണ്ടായിരിക്കുന്നതിനെക്കാൾ നമ്മുടെ ജീവിത്തിന്‌ അർഥം പകരുന്ന മറ്റൊന്നുമില്ല.

ദൈവത്തിന്‍റെ ഒരു സുഹൃത്തായിരിക്കുക എന്നാൽ എന്താണ്‌ അർഥം? ഒരു സംഗതി, ദൈവത്തിന്‍റെ സുഹൃത്തുക്കൾക്ക് ദൈവവുമായി കാര്യങ്ങൾ തുറന്ന് സംസാരിക്കാനാകും. അത്തരം സംസാരം ദൈവം ശ്രദ്ധിച്ച് കേൾക്കുയും അവർക്കുവേണ്ടി പ്രവർത്തിക്കുയും ചെയ്യും. (സങ്കീർത്തനം 91:15) മാത്രമല്ല, ദൈവത്തിന്‍റെ സ്‌നേഹിതർക്ക് പല കാര്യങ്ങളിലും ദൈവത്തിന്‍റെ ചിന്താരീതി മനസ്സിലാക്കാനാകും. അതിലൂടെ, നമ്മുടെ ജീവിതത്തെ ബാധിക്കുന്ന സുപ്രധാമായ ചോദ്യങ്ങൾക്ക് ആശ്രയയോഗ്യമായ ഉത്തരങ്ങൾ ലഭിക്കും.

ഒരു ദൈവമുണ്ടായിരുന്നിട്ടും അത്‌ തിരിച്ചറിയാതിരിക്കുന്നെങ്കിൽ ഈ പ്രപഞ്ചത്തിലെ ഒരു സുപ്രധാത്യം മനസ്സിലാക്കാതെയായിരിക്കും നമ്മൾ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്‌

2. മനസ്സമാധാനം

ലോകത്തെമ്പാടുമുള്ള കഷ്ടപ്പാടുകൾ കാണുമ്പോൾ ചിലർക്ക് ദൈവത്തിൽ വിശ്വസിക്കുക ബുദ്ധിമുട്ടായിത്തീരുന്നു. ‘സർവശക്തനായ ഒരു സ്രഷ്ടാവുണ്ടെങ്കിൽ കഷ്ടപ്പാടും തിന്മയും അനുവദിക്കുന്നത്‌ എന്തുകൊണ്ട്?’ എന്ന് അവർ ചോദിച്ചേക്കാം.

മനുഷ്യർ കഷ്ടപ്പെട്ട് ജീവിക്കാൻ ദൈവം ഉദ്ദേശിച്ചിരുന്നില്ല എന്നതാണ്‌ ബൈബിൾ നൽകുന്ന ആശ്വാമായ ഉത്തരം. ദൈവം മനുഷ്യനെ സൃഷ്ടിച്ച ആ കാലഘട്ടത്തിൽ മനുഷ്യജീവിതം കഷ്ടപ്പാടില്ലാത്തതായിരുന്നു. മനുഷ്യൻ മരിക്കണം എന്നതും ദൈവത്തിന്‍റെ ഉദ്ദേശ്യമായിരുന്നില്ല. (ഉല്‌പത്തി 2:7-9, 15-17) ഇത്‌ വിശ്വസിക്കുക പ്രയാമാണോ? ഒരിക്കലും സംഭവിക്കാത്ത കാര്യമാണോ? അല്ല. ഇങ്ങനെയൊന്നു ചിന്തിച്ചുനോക്കൂ: സർവശക്തനായ ഒരു സ്രഷ്ടാവുണ്ടെങ്കിൽ, ആ സ്രഷ്ടാവിന്‍റെ പ്രമുഗുണം സ്‌നേമാണെങ്കിൽ മനുഷ്യവർഗത്തിനുവേണ്ടി ആ ദൈവം കഷ്ടപ്പാടില്ലാത്ത ജീവിതം തരാനല്ലേ നമ്മൾ പ്രതീക്ഷിക്കുക?

എങ്കിൽപ്പിന്നെ, മനുഷ്യവർഗത്തിന്‍റെ അവസ്ഥകൾ ഇത്രത്തോളം വഷളാതിന്‍റെ കാരണം എന്താണ്‌? ദൈവം മനുഷ്യനെ സൃഷ്ടിച്ചത്‌ ഇച്ഛാസ്വാന്ത്ര്യത്തോടെയാണെന്ന് ബൈബിൾ പറയുന്നു. അനുസരിക്കാൻ നിർബന്ധിരായ റോബോട്ടുളെപ്പോലെയല്ല നമ്മൾ. എന്നാൽ, ഇച്ഛാസ്വാന്ത്ര്യം ദുരുയോഗം ചെയ്‌ത ആദ്യമാതാപിതാക്കൾ ദൈവത്തിന്‍റെ മാർഗനിർദേശം തള്ളിക്കഞ്ഞുകൊണ്ട് സ്വാർഥഗതി പിന്തുരാൻ തീരുമാനിച്ചു. (ഉല്‌പത്തി 3:1-6, 22-24) അതിന്‍റെ വേദനാമായ ഫലങ്ങളാണ്‌ മക്കളായ നമ്മൾ അനുഭവിക്കുന്നത്‌.

മനുഷ്യരുടെ കഷ്ടപ്പാടുകൾ ദൈവത്തിന്‍റെ ഉദ്ദേശ്യമായിരുന്നില്ല എന്ന അറിവുതന്നെ നമുക്ക് വലിയ മനസ്സമാധാനം നൽകുന്നു. എന്നാൽ കഷ്ടപ്പാടിൽനിന്ന് ഒരു മോചവും നമുക്ക് ആവശ്യമാണ്‌. അതെ, ഒരു നല്ല ഭാവിപ്രതീക്ഷ.

 3. ഭാവിപ്രതീക്ഷ

മനുഷ്യവർഗം ദൈവത്തോടു മത്സരിച്ച ഉടനെ ഭൂമിയെ സംബന്ധിച്ച് താൻ തുടക്കത്തിൽ ഉദ്ദേശിച്ചിരുന്നത്‌ എന്താണോ അത്‌ കൃത്യത്തുതന്നെ നിവർത്തിക്കുമെന്ന് ദൈവം വാഗ്‌ദാനം ചെയ്‌തു. ദൈവം സർവശക്തനാതിനാൽ അതിൽനിന്നു ദൈവത്തെ തടയാൻ മറ്റൊന്നിനുമാകില്ല. (യെശയ്യാവു 55:11) എത്രയുംപെട്ടെന്ന്, ദൈവം തനിക്കെതിരെയുണ്ടായ മത്സരഗതിയുടെ പരിണങ്ങളെല്ലാം തുടച്ചുനീക്കും. അങ്ങനെ ഭൂമിയെക്കുറിച്ചും മനുഷ്യവർഗത്തെക്കുറിച്ചും ഉള്ള തന്‍റെ ആദിമോദ്ദേശ്യം ദൈവം നടപ്പാക്കും.

ഇതിലൂടെ, എന്തെല്ലാം പ്രയോങ്ങളാണ്‌ നിങ്ങൾക്കു ലഭിക്കുക? ഭാവിക്കായി ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന നിരവധി ബൈബിൾവാഗ്‌ദാങ്ങളിൽ രണ്ടെണ്ണം നമുക്ക് ഇപ്പോൾ നോക്കാം.

  • ദുഷ്ടത നീക്കം ചെയ്യുന്നതിലൂടെ മുഴുഭൂമിയിലും സമാധാനം കളിയാടും. “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്‍റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുയില്ല. എന്നാൽ സൌമ്യയുള്ളവർ ഭൂമിയെ കൈവമാക്കും; സമാധാമൃദ്ധിയിൽ അവർ ആനന്ദിക്കും.”—സങ്കീർത്തനം 37:10, 11.

  • രോഗവും മരണവും നീങ്ങിപ്പോകും. “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.” (യെശയ്യാവു 33:24) ‘അവൻ മരണത്തെ സദാകാത്തേക്കും നീക്കിക്കയും; യഹോയായ കർത്താവു സകലമുങ്ങളിലുംനിന്നു കണ്ണുനീർ തുടയ്‌ക്കും.’—യെശയ്യാവു 25:8.

ബൈബിളിൽ പറഞ്ഞിരിക്കുന്ന ദൈവത്തിന്‍റെ വാഗ്‌ദാനങ്ങൾ വിശ്വസിക്കാനാകുന്നത്‌ എന്തുകൊണ്ട്? കാരണം, അതിലെ നിരവധി പ്രവചനങ്ങൾ ഇതിനോടകം നിഷേധിക്കാനാകാത്തവിധം നിറവേറിയിട്ടുണ്ട്. എന്നിരുന്നാലും, ഭാവിയിൽ കഷ്ടപ്പാടുകൾ ഇല്ലാതാകും എന്ന പ്രതീക്ഷ ഇപ്പോൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ നീക്കം ചെയ്യുന്നില്ല. അങ്ങനെയെങ്കിൽ, ഇപ്പോഴത്തെ ദുരിതങ്ങൾ നിറഞ്ഞ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ദൈവം മറ്റെന്തു സഹായമാണ്‌ നൽകുന്നത്‌?

4. പ്രശ്‌നങ്ങൾ പരിഹരിക്കാനും തീരുമാനങ്ങൾ എടുക്കാനും സഹായം

പ്രശ്‌നങ്ങൾ നേരിടാനും നല്ല തീരുമാനങ്ങൾ എടുക്കാനും ദൈവം നമുക്ക് മാർഗനിർദേശം നൽകുന്നു. പല തീരുമാങ്ങളും അത്ര ഗൗരവമുള്ളതായിരിക്കില്ല; എന്നാൽ, മറ്റുള്ളവ നീണ്ടുനിൽക്കുന്ന പരിണലങ്ങൾ ഉളവാക്കിയേക്കാം. ഇക്കാര്യത്തിൽ, നമ്മുടെ സ്രഷ്ടാവ്‌ നൽകുന്ന അറിവിനെക്കാൾ മികച്ച ഒന്ന് നൽകാൻ ഒരു മനുഷ്യനുമാവില്ല. കാരണം, ദൈവത്തിന്‌ അനന്തതയിലേക്ക് കാണാനാകുമെന്നു മാത്രമല്ല ദൈവമാണ്‌ മനുഷ്യജീവന്‍റെ ഉറവ്‌. അതുകൊണ്ട് നമുക്ക് ഏറ്റവും മികച്ചത്‌ എന്താണെന്ന് പറഞ്ഞുരാൻ ദൈവത്തിനാകും.

ദൈവത്തിന്‍റെ ചിന്തകൾ ബൈബിളിൽ അടങ്ങിയിരിക്കുന്നു. ആ ചിന്തകൾ എഴുതിവെക്കാൻ ദൈവം ചില മനുഷ്യരെ പ്രാപ്‌തരാക്കി. ബൈബിൾ ഇങ്ങനെ പറയുന്നു: “ശുഭകമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുയും ചെയ്യുന്ന നിന്‍റെ ദൈവമായ യഹോവ ഞാൻ തന്നേ.”—യെശയ്യാവു 48:17, 18.

ദൈവത്തിന്‌ അളവറ്റ ശക്തിയുണ്ട്. അത്‌ നമുക്കുവേണ്ടി ഉപയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്നു. നമ്മെ സഹായിക്കാൻ ആഗ്രഹിക്കുന്ന സ്‌നേവാനായ ഒരു പിതാവായാണ്‌ ബൈബിൾ ദൈവത്തെ വർണിക്കുന്നത്‌. “സ്വർഗസ്ഥനായ പിതാവ്‌ തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ . . . നൽകും” എന്ന് ബൈബിൾ പറയുന്നു. (ലൂക്കോസ്‌ 11:13) നമ്മെ നയിക്കാനും വേണ്ട മാർഗനിർദേശം നൽകാനും പരിശുദ്ധാത്മാവിന്‌ കഴിയും.

അത്തരം സഹായം ദൈവത്തിൽനിന്ന് നിങ്ങൾക്ക് എങ്ങനെ ലഭിക്കും? ബൈബിൾ ഉത്തരം നൽകുന്നു: “ദൈവത്തെ സമീപിക്കുന്നവൻ ദൈവമുണ്ടെന്നും തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്ക് അവൻ പ്രതിഫലം നൽകുന്നുവെന്നും വിശ്വസിക്കേണ്ടതാകുന്നു.” (എബ്രായർ 11:6) അതെ, ദൈവം സ്ഥിതിചെയ്യുന്നു എന്ന വസ്‌തുത ബോധ്യപ്പെടാൻ നിങ്ങൾതന്നെ മുൻകൈ എടുത്ത്‌ തെളിവുകൾ പരിശോധിക്കണം.

 നിങ്ങൾ ശ്രമിക്കുമോ?

ദൈവത്തെക്കുറിച്ചുള്ള സത്യം അന്വേഷിക്കാൻ അൽപം സമയം നീക്കിവെക്കാനാകുമോ? അങ്ങനെ ചെയ്യുന്നത്‌ തീർച്ചയായും നിങ്ങൾക്ക് പ്രയോപ്പെടും. ചൈനയിൽ ജനിച്ച് ഇപ്പോൾ ഐക്യനാടുളിൽ താമസിക്കുന്ന സ്യൂജിൻ സിയൂവിന്‍റെ അനുഭവം ശ്രദ്ധിക്കുക: “ഞാൻ പരിണാത്തിൽ വിശ്വസിച്ചിരുന്നെങ്കിലും ബൈബിളിനെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ യഹോയുടെ സാക്ഷിളോടൊപ്പം ബൈബിൾപഠനം ആരംഭിച്ചു. എന്നാൽ കോളേജിലെ പഠനത്തിന്‍റെ അവസാന വർഷം വളരെ തിരക്കായിരുന്നതിനാൽ ബൈബിൾ പഠിക്കുന്നതിന്‌ ആവശ്യമായ സമയം എനിക്കു ലഭിച്ചില്ല. അതോടെ എന്‍റെ സന്തോഷം നഷ്ടപ്പെട്ടു. എന്നാൽ, ബൈബിൾപത്തിന്‌ ഒന്നാം സ്ഥാനം കൊടുത്തതോടെ നഷ്ടപ്പെട്ട സന്തോഷം എനിക്കു വീണ്ടുകിട്ടി.”

നമ്മുടെ സ്രഷ്ടാവായ യഹോയാം ദൈവത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അതിനുവേണ്ടി അൽപം സമയം ചെലവഴിച്ചുകൂടേ? ▪ (g15-E 03)

കൂടുതല്‍ അറിയാന്‍

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

ദൈവത്തിന്‌ ഒരു പേരുണ്ടോ?

ദൈവത്തിന്‌ സർവശക്തൻ, സ്രഷ്ടാവ്‌, കർത്താവ്‌ എന്നിങ്ങനെ നിരവധി സ്ഥാനപ്പേരുകൾ ഉണ്ട്. എന്നാൽ ബൈബിളിൽ ദൈവത്തിന്‍റെ വ്യക്തിപരമായ പേര്‌ 7,000-ത്തിലധികം തവണ ഉപയോഗിച്ചിരിക്കുന്നു.

സൗജന്യ ബൈബിൾപഠനത്തിനുള്ള അപേക്ഷ

വീഡിയോ ക്ലിപ്പ്: ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്?

ജീവിതത്തിലെ സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്‌ ആളുകളെ ബൈബിൾ സഹായിക്കുന്നു. അവരിൽ ഒരാളാകാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?