വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഉണരുക!  |  2015 ഏപ്രില്‍ 

 ആരുടെ കരവിരുത്‌?

തേനീച്ചക്കൂട്‌

തേനീച്ചക്കൂട്‌

തേനീച്ചകൾ (അപിസ്‌ മെല്ലാ ഫെറ) കൂടുണ്ടാക്കുന്നത്‌ അവയുടെ വയറിനു താഴെയുള്ള ഗ്രന്ഥിയിൽനിന്ന് വരുന്ന മെഴുക്‌ ഉപയോഗിച്ചാണ്‌. വിസ്‌മയാമായ ഒരു നിർമിതിയാണ്‌ തേനീച്ചക്കൂട്‌. എന്തുകൊണ്ട്?

സവിശേഷത: ഒരു പ്രതലത്തിന്‍റെ വിസ്‌തീർണം ഷഡ്‌ഭുജാകൃതിയിൽ (hexagon) വിഭജിക്കുമ്പോൾ ലഭിക്കുന്ന സ്ഥലസൗര്യം സമഭുതൃകോണാകൃതിയിലോ (equilateral triangle) സമചതുരാകൃതിയിലോ (square) മറ്റേതെങ്കിലും ആകൃതിയിലോ വിഭജിക്കുമ്പോൾ ലഭിക്കുന്നതിലും കൂടുലായിരിക്കും. മാത്രമല്ല, ഈ ആകൃതിയിൽ വിഭജിക്കുമ്പോൾ ഏറ്റവും കുറഞ്ഞ അളവിലുള്ള നിർമാസ്‌തുക്കൾ മതിയാകും. ഈ വസ്‌തുത നൂറ്റാണ്ടുളായി ഗണിതശാസ്‌ത്രജ്ഞർക്ക് അറിയാമായിരുന്നെങ്കിലും അതിന്‍റെ കാരണം വിശദീരിക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല. എന്നാൽ, 1999-ൽ പ്രൊഫസർ തോമസ്‌ സി. ഹെയ്‌ൽസ്‌ തന്‍റെ ഒരു ഗണിതശാസ്‌ത്രസിദ്ധാന്തത്തിലൂടെ (honeycomb conjecture) ഈ ആകൃതിയുടെ മേന്മ തെളിയിച്ചു. ഒരു പ്രതലത്തെ ഏറ്റവും കുറഞ്ഞ നിർമാസ്‌തുക്കൾ ഉപയോഗിച്ച് തുല്യമായ അളവിൽ വിഭജിക്കാൻ കഴിയുന്നത്‌ സമഷഡ്‌ഭുജാകൃതിക്കാണെന്ന് അദ്ദേഹം അവതരിപ്പിച്ചു.

ഷഡ്‌ഭുജാകൃതിയിലുള്ള അറകൾ നിർമിക്കുന്നതിലൂടെ, ലഭ്യമായിരിക്കുന്ന സ്ഥലം പരമാവധി ഉപയോഗിക്കാനും ഏറ്റവും കുറഞ്ഞ അളവിൽ മെഴുക്‌ ഉപയോഗിച്ചുകൊണ്ട് ഭാരം കുറഞ്ഞതും അതേസമയം ബലമുള്ളതും ആയ അറകൾ നിർമിക്കാനും അങ്ങനെ, ഉള്ള സ്ഥലത്ത്‌ പരമാവധി തേൻ ശേഖരിച്ചുവെക്കാനും തേനീച്ചകൾക്കു കഴിയുന്നു. “ഏറ്റവും ശ്രേഷ്‌ഠമായ നിർമാചാതുര്യം” എന്ന് തേനീച്ചക്കൂടിനെ വിശേഷിപ്പിക്കുന്നതിൽ തെല്ലും അതിശയിക്കാനില്ല.

ബലമുള്ള, പരമാവധി സ്ഥലസൗര്യം നൽകുന്ന നിർമാണങ്ങൾ നടത്തുന്നതിന്‌ ഇന്ന് ശാസ്‌ത്രജ്ഞന്മാർ തേനീച്ചക്കൂടിന്‍റെ ഘടന അനുകരിക്കുന്നുണ്ട്. ഉദാഹത്തിന്‌ നല്ല ബലമുള്ളതും അതേസമയം ഭാരം കുറഞ്ഞതും ആയ വിമാഭാഗങ്ങൾ നിർമിക്കാനും അങ്ങനെ ഇന്ധനച്ചെലവ്‌ കുറയ്‌ക്കാനും വിമാനിർമാതാക്കൾ ഈ ഘടന പ്രയോപ്പെടുത്തുന്നു.

നിങ്ങൾക്ക് എന്തു തോന്നുന്നു? തേനീച്ചക്കൂടിന്‍റെ അതിശ്രേഷ്‌ഠമായ ഈ ഘടന പരിണാപ്രക്രിയിലൂടെ വന്നതാണോ? അതോ ആരെങ്കിലും രൂപകല്‌പന ചെയ്‌തതോ? ▪ (g15-E 01)